മറ്റവൾ
(രചന: Noor Nas)
രേവതി കൊണ്ട് വന്ന പാൽ പകുതി കുടിച്ച ശേഷം ബാക്കി പകുതി അവൾക്ക് നേരെ നീട്ടിക്കൊണ്ട് മഹി
ഇന്നാ ചടങ്ങുകൾ അതിന്റെ രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ..
രേവതി ആ പാൽ ഗ്ലാസ് വാങ്ങിച്ചു അടുത്തുള്ള മേശയിൽ വെച്ചപ്പോൾ മഹി അപ്പോ നീ കുടിക്കുന്നില്ലേ?
രേവതി കുടിക്കാം ഇനിയും സമയം ഉണ്ടല്ലോ.?
ശേഷം രേവതി ആ ഇന്നി പറ എന്നെ താലി കെട്ടിയ നിമിഷത്തിന് തൊട്ട് മുൻപ്പ് വരെ എത്ര പ്രണയം ഉണ്ടായിരുന്നു മഹിക്ക്.?
പ്രതീക്ഷിക്കാതെ അവളിൽ നിന്നും ഉണ്ടായ ചോദ്യത്തിന് മഹിക്ക് ഉള്ള മറുപടി ഒരു പൊട്ടിചിരിയായിരുന്നു..
രേവതി അത് ഇഷ്ട്ടപെടാതെ ഇതിന് മാത്രം ചിരിക്കാൻ എന്തിരിക്കുന്നു മഹി?
ഞാൻ ചോദിച്ചതിന് ഉത്തരം താ അതോ ഈ ചിരിക്കിടയിൽ എന്നോട് പറയാൻ നുണകൾ തേടുകയാണോ മഹി.?
മഹി. തമാശ കേട്ടാൽ ഞാൻ ചിരിക്കും ഞാൻ മാത്രമല്ല ചിരിക്കാൻ അറിയുന്നവരൊക്കെ ചിരിക്കും.
പിന്നെ നിന്നെ പെണ്ണ് കാണാൻ വന്ന സമയത്ത് നിന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് നീ വല്യ ഒരു ഗൗരവക്കാരി ആണെന്ന്..
ശേഷം ഇതാണോ ഗൗരവം ഇത് കോമഡിയല്ലേ.?
രേവതി അലറി മഹി ഞാൻ ചോദിച്ച ചോദ്യത്തിലേക്ക് വാ.. അവളുടെ പെട്ടന്നുള്ള പൊട്ടിത്തെറി കണ്ട് പകച്ചു പോയ മഹി.
രേവതി നീ എന്താ ഇങ്ങനെ ഇത് നമ്മുടെ ആദ്യരാത്രിയാണ്.?
അവളുടെ മുഖം ചുവന്നിരുന്നു കണ്ണുകൾ കലങ്ങിയിരുന്നു മഹി എന്തോ വല്യ തെറ്റ് ചെയ്ത ഭാവം ആയിരുന്നു അവളുടെ മുഖത്ത് അപ്പോൾ.
മഹി ഒരു നിമിഷം ചിന്തിച്ചിരുന്നു.
മുൻപ്പ് പ്രണയം ഇല്ലായിരുന്നു എന്ന് ഇവളോട് പറഞ്ഞാൽ ഇവൾ വീശ്വസിക്കില്ല എന്ന് മാത്രമല്ല നുണയാണ് എന്നും പറയും. അത് അവളുടെ മുഖം കണ്ടാൽ അറിയാം.
രേവതി. മഹി ഒന്നും പറഞ്ഞില്ല.?
മഹി ഡി നമ്മുടെ പുതിയ ജിവിതം ഇവിടെ തുടങ്ങാൻ പോകുകയാണ് അവിടെ പഴയ കഥകൾക്ക് എന്തിനാ വെറുതെ പ്രാധാന്യം കൊടുക്കുന്നെ?
രേവതി. തല ചെരിച്ചു മഹിയുടെ കണ്ണുകളിൽ നോക്കി ക്കൊണ്ട് അപ്പോ ഉണ്ടായിരുന്നു.
മഹി. എന്ത് ?
രേവതി പ്രണയം…
മഹി. അങ്ങനെ നോക്കുകയാണെങ്കിൽ നിന്നക്കും ഉണ്ടായി കൂടെ?
രേവതി. എന്ത്?
മഹി. നീ പറയുന്ന ഈ പ്രണയം..
രേവതി. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോ മഹി എന്റെ അരികിൽ കാണുമായിരുന്നില്ല..
രേവതി ഉം പറ..
മഹി. അല്പം നിരസത്തോടെ തെറ്റുകൾ ഏറ്റു പറയാൻ ഇത് കുബസാര കുട് ഒന്നുമല്ലല്ലോ ആണോ ഹേ.?
പെട്ടന്ന് മഹിയുടെ മൊബൈൽ ഫോൺ റിംഗ് മഹി തലയണക്കടിയിൽ നിന്നും ഫോൺ എടുത്ത് കട്ട് ചെയ്തു ശേഷം ഫോൺ അവിടെ തന്നെ വെച്ചു..
രേവതി. ആരാ അത്
മഹി അത് എന്റെ ഒരു ഫ്രണ്ട്.
രേവതി. ആൺ ഫ്രഡോ അതോ ഗേൾ ഫ്രഡോ.?
അവളുടെ ചോദ്യം കേട്ടപ്പോൾ മഹിക്ക് ഒരു കാര്യം മനസിലായി തുടങ്ങിയിരിക്കുന്നു ഇനിയുള്ള തന്റെ ജിവിതം രേവതി എന്ന സംശയത്തിന്റെ നിഴലിൽ ആണെന്ന്…
പക്ഷെ ഒന്നും പുറത്ത് കാണിക്കാതെ രേവതിയുടെ തോളിൽ മഹി സ്നേഹത്തോടെ കൈയിട്ടപ്പോൾ
അവൾ ആ കൈ തട്ടി മാറ്റിക്കൊണ്ട്.
എന്നിൽ നിന്നും മഹി ഒളിച്ചു വെച്ച ആ മറ്റവൾ ഉണ്ടല്ലോ?
മഹി.. മറ്റവളോ ഏത് മറ്റവൾ ?
രേവതി..ഇപ്പോ ഫോൺ വിളിച്ച ആ ജാര സുന്ദരി, അവൾ ആരാണ് എന്ന് മഹി പറയുന്നത് വരെ നമ്മളുടെ ആദ്യരാത്രി ഉണ്ടായിരിക്കില്ല.
അതും പറഞ്ഞ് മേശപ്പുറത്തു വെച്ച പകുതി പാൽ ഗ്ലാസ് എടുത്ത് പുറത്തേക്ക് പോകുന്ന രേവതി. ഒന്നു തിരിഞ്ഞു നിന്നു ശേഷം ദേഷ്യത്തോടെ മഹിയെ നോക്കി..
അവളുടെ കണ്ണുകളിലൂടെ അവളുടെ മനസ് വായിച്ച മഹി
തന്റെ ജീവിതത്തിൽ ഇന്നുവരെ ഇല്ലാത്ത ഏതോ ഒരു മറ്റവൾ എന്ന ആയുധം അവൾ സ്വയം സങ്കല്പിച്ചെടുത്ത് തേച്ചു മിന്നുക്കുകയാണ് ഇനിയുള്ള ജീവിതത്തിൽ എന്നിക്ക് നേരെ പ്രയോഗിക്കാൻ….
അവളുടെ അച്ഛൻ പറഞ്ഞത് പോലെ രേവതി ഒരു ഗൗരവക്കാരിയല്ല സംശയരോഗിയാണ്….
വീണ്ടും മൊബൈൽ റിംഗ്.. പക്ഷെ അതൊന്നും കേൾക്കാതെ ബെഡിൽ വീണു കിടക്കുന്ന വാടി തുടങ്ങിയ മുല്ല പൂക്കൾക്ക് മുകളിലേക്ക് മലർന്നു വീണ മഹി..
ഭാവിയെ കുറിച്ച് ഓർത്തു നെറ്റിയിൽ കൈ വെച്ച് അങ്ങനെ തന്നെ കിടന്നു…