ഇനി മേലിൽ ഇതുപോലെ തുണിയും പൊക്കി എന്റെ മുന്നിൽ വന്നാൽ നിന്റെ മണി ചെത്തി ഞാൻ കാക്കയ്ക്ക് ഇട്ടു കൊടുക്കും “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ദേ ചെക്കാ.. ഇന്നത്തോടെ നിർത്തിക്കോ.. നിന്റെ സൂക്കേട്…. ഇനി മേലിൽ ഇതുപോലെ തുണിയും പൊക്കി എന്റെ മുന്നിൽ വന്നാൽ നിന്റെ മണി ചെത്തി ഞാൻ കാക്കയ്ക്ക് ഇട്ടു കൊടുക്കും ”

കലി തുള്ളിക്കൊണ്ട് സന്ധ്യ അടുക്കുമ്പോൾ പേടിച്ചു പോയി രൂപേഷ്.

” എന്താ.. എന്താണ് പ്രശ്നം സന്ധ്യേ.. എന്തിനാ നീ ഇവന്റെ നേരെ ദേഷ്യപ്പെടുന്നെ.. ”

ചേച്ചി രേഷ്മ കൂടി സംഭവം കണ്ടു എന്നറിഞ്ഞതോടെ ആകെ വിറച്ചു പോയി അവൻ.

” എന്റെ ചേച്ചി ഈ ചെക്കൻ കുറച്ചു ദിവസായി കാണിക്കുന്നത് എന്താണ് ണ് അറിയോ… എപ്പോൾ ഞാൻ മുറ്റം തൂക്കാൻ ഇറങ്ങിയാലും അന്നേരം ദേ നിങ്ങടെ സ്റ്റെയർ കേസിനരികിൽ വന്ന് ഒളിച്ചു നിന്നിട്ട് അവന്റെ തുണി മാറ്റി എന്നെ നോക്കി വേണ്ടാത്തത് കാണിക്കുവാ..

കുറേ ആയി ഇത് കാണുന്നു. കൊച്ചല്ലേ ണ് കരുതി ആദ്യമൊക്കെ ഞാൻ കണ്ടില്ല ണ് നടിച്ചു അപ്പോൾ ഈ കോപ്രായം കൂടി കൂടി വരുവാ. സഹിക്കുന്നേന് ഒരു പരിധിയില്ലേ.. ”

ആ വാക്കുകൾ കേട്ട് രേഷ്മ നടുങ്ങുന്നത് കണ്ട് തല കുമ്പിട്ട് നിന്നു രൂപേഷ്.

” ടാ.. സത്യമാണോ ഈ കേൾക്കുന്നേ.. നിനക്ക്‌ എന്തിന്റെ കേടാണ് ചെക്കാ… ”

തലയ്ക്കിട്ട് ഒരു അടിയോടെയാണ് രേഷ്മയുടെ പ്രതികരണം ആരംഭിച്ചത്. അപമാന ഭാരത്താൽ പിന്നെന്തൊക്കെയോ അവൾ വിളിച്ചു പറഞ്ഞു ഒപ്പം ചറപറാ അടിയും.

എന്തായാലും ദൈവ ഭാഗ്യം എന്ന് തന്നെ പറയാലോ ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന രേഷ്മയുടെ ഉറപ്പിൻമേൽ മൂന്നാമതൊരാൾ ഈ കാര്യങ്ങൾ അറിയാതെ അവർ എല്ലാം കുഴിച്ചു മൂടി.

പിന്നെ സന്ധ്യയെ നോക്കാൻ കൂടി പേടിയായിരുന്നു രൂപേഷിന്. അവൾക്ക് അഭിമുഖം വന്നാൽ മുഖം കുനിച്ചോടി അവൻ. പക്ഷേ അപ്പോഴും മനസ്സിലെ ആ ആഗ്രഹം കെട്ടടങ്ങിയിരുന്നില്ല. അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു…..

” എന്താടാ ചെക്കാ വീട്ടിലേക്ക് വന്ന് കേറിയ പാടെ തന്നെ അയല്പക്കത്തേക്ക് ആണല്ലോ നിന്റെ നോട്ടം.. പഴയത് എന്തേലും ഓർമ വരുന്നുണ്ടോ.. ”

കുത്തിയുള്ള രേഷ്മയുടെ ആ ചോദ്യം കേട്ടാണ് പഴയ ഓർമകളിൽ നിന്നും രൂപേഷ് ഉണർന്നത്..

” ദേ.. ചേച്ചി.. ചുമ്മാ വന്ന് കേറിയപ്പോ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. രണ്ട് വർഷത്തിന് ശേഷം നാടും വീടും വീട്ടുകാരെയും കാണാൻ കൊതിച്ചെത്തിയ പ്രവാസിയാണ് ഞാൻ. എന്റെ മൂഡ് ചുമ്മാ കളയല്ലേ.. പ്ലീസ്… ”

” ഏയ് ചുമ്മാ പറഞ്ഞതാടാ ചെക്കാ.. അതൊക്കെ പണ്ടത്തെ കാര്യം അല്ലെ സന്ധ്യ പാവം കെട്ടിയോനൊക്കെ മരിച്ചേ പിന്നെ ആ കൊച്ചിനെ വളർത്തുവാൻ കിടന്ന് കഷ്ടപ്പെടുവാ.. ”

അയല്പക്കത്തേക്ക് നോക്കി കൊണ്ട് രേഷ്മ പറയുമ്പോൾ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ വീടിനുള്ളിലേക്ക് കയറി രൂപേഷ്..

” മോനെ.. നീ വന്നോ.. ”

കണ്ട മാത്രയിൽ അമ്മ ഓടി എത്തുമ്പോൾ അവരെ വാരി പുണർന്നു അവൻ. പിന്നാലെ അച്ഛനെത്തി. അങ്ങിനെ എല്ലാവരോടും സ്നേഹവും വിശേഷങ്ങളും പങ്കു വച്ച് അവൻ റൂമിലേക്കെത്തുമ്പോൾ സമയം കുറെയേറെയായിരുന്നു.

രണ്ടാമത്തെ നിലയിൽ സന്ധ്യയുടെ വീടിനോട് ചേർന്ന സൈഡിൽ തന്നെയായിരുന്നു അവന്റെ മുറി. റൂമിലെത്തിയ പാടെ രൂപേഷ് ഓടിയത് ജനലിനരികിലേക്ക് ആണ്.

‘ ദൈവമേ.. രേഷ്മ ചേച്ചിക്ക് അറീലല്ലോ എന്റെ മനസ്സിലെ വെപ്രാളം.. സന്ധ്യ ചേച്ചിയെ ഒന്ന് കാണാൻ പറ്റണെ… ‘

ആത്മഗതത്തിൽ അവൻ ജനലിലൂടെ കൊതിയോടെ നോക്കിയിരുന്നു. രണ്ട് വർഷം മുന്നേ വിദേശത്തേക്ക് പോണം ദിവസം കണ്ട സന്ധ്യയുടെ ആ രൂപമായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ..

‘ ചേച്ചിക്ക് എന്തേലും മാറ്റം വന്നിട്ടുണ്ടാകുമോ എന്തോ… ‘

ചിന്തകൾ അനേകം മനസിലേക്ക് ഓടിയെത്തുമ്പോൾ അവന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കണം. നിമിഷങ്ങൾക്കകം സന്ധ്യ അവിടെ പ്രത്യക്ഷപ്പെട്ടു. അതും പുറത്തെ ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു ഈറനോടെ തന്നെ..

” എന്റെ ദൈവനെ.. പൊളി.. ”

രോമാഞ്ചത്തോടെ ആ കാഴ്ച നോക്കിയിരുന്നു അവൻ. കഴുകിയ തുണികൾ അയയിൽ വിരിച്ചു അവൾ വീടിനുള്ളിലേക്ക് കയറി പോകുന്നത് വരെ ആ നോട്ടം നീണ്ടു നിന്നു.

‘ ഹൊ.. സന്ധ്യെച്ചി ഇപ്പോഴും സുന്ദരി തന്നെ. ഇനിയെങ്കിലും എന്റെ ആഗ്രഹം ഒന്ന് നടന്നെങ്കിൽ.. ‘

ആകെ കുളിരു കോരി പോയി അവൻ. രേഷ്മ പറഞ്ഞ വാക്കുകൾ അവന്റെ പ്രതീക്ഷകൾക്ക് ചിറക് നൽകി.

‘ സന്ധ്യേച്ചിക്ക് ഇപ്പോ ഇച്ചിരി കഷ്ടപ്പാട് ഒക്കെ അല്ലെ. അപ്പോ കുറച്ചു കാശൊക്കെ കൊടുത്ത് സഹായിച്ചാൽ ഉറപ്പായും കാര്യം നടക്കും. ഗൾഫുകാരനും അത്യാവശ്യം സാമ്പത്തികം ഒക്കെ ഉള്ളവനും ആയത് കൊണ്ട് പണ്ടത്തെ പോലെ എന്തായാലും അവര് എന്നെ ഒഴിവാക്കില്ല… ഹൊ ഒന്ന് നടന്നെങ്കിൽ….’

പ്രതീക്ഷയോടെ രൂപേഷ് ബെഡിലേക്ക് ചാഞ്ഞു. സന്ധ്യയാണെന്ന് മനസിൽ ഓർത്തു തലയിണയെ വാരി പുണർന്നു.

” രൂപേഷേ.. വേഗം കുളി കഴിഞ്ഞു വാ കേട്ടോ.. ഫുഡ് കഴിക്കേണ്ടേ.. എല്ലാരും നിനക്കായി വെയ്റ്റിംഗ് ആണ്.. ”

താഴെ നിന്നും രേഷ്മയുടെ ശബ്ദം ഉയരവെ പെട്ടെന്ന് ചാടിയെഴുന്നേറ്റു അവൻ.

” ദേ വരുവാ ചേച്ചി ഒരു പത്തു മിനിറ്റ്.. ”

ഫുഡ് കഴിക്കലും പിന്നെ കൊണ്ട് വന്ന പെട്ടി പൊട്ടിക്കലും ഒക്കെയായി സമയം കുറേ നീണ്ടു ഒടുവിലവൻ ഉറങ്ങാനായി റൂമിലേക്കെത്തുമ്പോൾ സമയം രാത്രി പന്ത്രണ്ട് കഴിഞ്ഞു.

ജനലിലൂടെ ഒരിക്കൽ കൂടി നോക്കുവാൻ മറന്നില്ല രൂപേഷ്. സന്ധ്യയുടെ വീട്ടിൽ അപ്പോൾ വെളിച്ചമൊന്നും കണ്ടില്ല. അവർ ഉറങ്ങി കാണും എന്ന് ഊഹിച്ചു പതിയെ അവനും ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റത് അല്പം വൈകിയാണെങ്കിലും എണീറ്റ പാടെ അവൻ മുറ്റത്തേക്ക് തന്നെ ഓടി..

പരിസരമൊന്ന് കാണാനെന്ന പോലാണ് ഇറങ്ങിയതെങ്കിലും നോട്ടം സന്ധ്യയുടെ വീട്ടിലേക്ക് തന്നെയായിരുന്നു. അവിടെ പുറത്ത് അവളുടെ അമ്മയെ മാത്രേ കാണുവാൻ കഴിഞ്ഞുള്ളു..

” ആ മോൻ എണീറ്റോ.. എന്താ ഇവിടെ വന്ന് നിൽക്കുന്നെ…”

അമ്മ വീടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങവേ പെട്ടെന്ന് നോട്ടം മാറ്റി പുഞ്ചിരിച്ചു അവൻ.

” ഒന്നുല്ലമ്മേ.. ചുമ്മാ ചുറ്റുമൊന്ന് കാണാൻ ഇറങ്ങിയതാ.. രേഷ്മേച്ചി എവിടേ. കാണാനില്ലല്ലോ ”

” അവള് രാവിലെ തന്നെ പോയി മോനെ.. നീ നല്ല ഉറക്കം ആയത് കൊണ്ട് വിളിക്കാൻ നിന്നില്ല.. ഇന്ന് വൈകിട്ട് ഇങ്ങ് തിരിച്ച് വരും.

കുഞ്ഞിനേയും കൊണ്ട് അവളിവിടെ നിന്നാൽ രാജേഷ് അവിടെ ഒറ്റയ്ക്ക് അല്ലെ ഉള്ളു.. ഇന്നിപ്പോ വൈകിട്ട് അവര് ഫാമിലി ആയിങ്ങ് വരും. രണ്ട് മൂന്ന് ദിവസം നിന്നിട്ടെ പോകുള്ളൂ.. ”

അമ്മയുടെ മറുപടി കേട്ട് തല കുലുക്കി കൊണ്ട് അവൻ പതിയെ സന്ധ്യയുടെ വീടിന് നേരെ തിരിഞ്ഞു..

” സന്ധ്യ ചേച്ചി പിന്നെ കെട്ടിയില്ല അല്ലെ അമ്മേ.. കെട്ടാൻ പ്ലാൻ ഒന്നും ഇല്ലെ വല്യ പ്രായം ഒന്നും ആയില്ലല്ലോ ”

കുശലന്യോഷണം പോലെ അവൻ വിവരങ്ങൾ അറിയാൻ ഒരു ശ്രമം നടത്തി.

” ഓ അതിന്റെ കാര്യം ആണ് കഷ്ടം.. വേറെ കെട്ടാനൊന്നും അവൾക്ക് താത്പര്യം ഇല്ല മോനെ.. ഇപ്പോ എങ്ങിനേലും ആ കൊച്ചിനെ വളർത്തി വലുതാക്കണം അതാ അവളുടെ ലക്ഷ്യം അതിനു വേണ്ടി ചെയ്യാത്ത ജോലികൾ ഇല്ല.

പാവം.. രാവിലെ ഒരു ഗ്ലാസ്‌ ഫാക്ടറിയിൽ ജോലിക്ക് പോകും ആറു മണിയോളം ആകും തിരികെ വരാൻ പിന്നെ കന്നുകാലിക്കുള്ള പുല്ല് പറിക്കാൻ പോകും.. അങ്ങിനെ കിടന്ന് നരകിക്കുവാ പാവം.. ”

വളരെ സങ്കടത്തോടെയാണ് അമ്മ മറുപടി പറഞ്ഞത്.

” അമ്മേ.. ഞാൻ കൊണ്ട് വന്നതിൽ കുറച്ചു അധികം സ്പ്രേ യും പൌഡറും സോപ്പുമൊക്കെ ഉണ്ടല്ലോ എന്തേലും കുറച്ചു സന്ധ്യ ചേച്ചിക്ക് കൂടി കൊടുത്താലോ.. ”

സന്ധ്യയിലേക്ക് ഒരു പാലം പണിയാനുള്ള അപ്പ്രൂവലിനായി നൈസിനു ഒരു അപ്ലിക്കേഷൻ കൊടുത്തു അവൻ.

” ഓ അത് വലിയ കാര്യം മോനെ.. മിഠായി ഉണ്ടേൽ കുറച്ചു ആ കൊച്ചിനും കൊടുക്കാം. മോൻ എല്ലാം എടുത്ത് വയ്ക്ക് സമയം പോലെ അമ്മ കൊണ്ട് കൊടുക്കാം ”

അപ്പ്രൂവൽ കിട്ടിയപ്പോൾ കോൺട്രാക്ട് കയ്യിൽ നിന്നു പോയ അവസ്ഥയിലായി രൂപേഷ് അപ്പോൾ.

‘ പുല്ല് ആ വഴിയും അടഞ്ഞു… ‘

പിറു പിറുത്തു കൊണ്ടവൻ പതിയെ തിരിഞ്ഞു

” മോൻ അകത്തേക്ക് വാ കേട്ടോ അമ്മ ചായ എടുക്കാം ”

അമ്മ ഉള്ളിലേക്ക് തിരികെ പോയപ്പോൾ വീണ്ടും സന്ധ്യയെ എങ്ങിനെ വശീകരിക്കാം എന്ന ചിന്തയിലാണ്ടു അവൻ.

” ആ.. നീ വന്നോ രൂപേഷേ.. സുഖം തന്നെ നിനക്ക്‌ .. ”

അപ്രതീക്ഷിതമായ ആ കിളി നാദം ഒരു നിമിഷം അവനിൽ കുളിരു കോരി….

‘സന്ധ്യേച്ചി… ‘

ആ ചുണ്ടുകൾ അറിയാതെ ചലിച്ചു. വേഗത്തിൽ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിയുമ്പോൾ കണ്മുന്നിൽ വെണ്ണക്കൽ ശില്പം പോലെ സന്ധ്യ നിന്നിരുന്നു..

‘ ഓ …രക്ക് ‘

ചുണ്ടുകളെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല അവന്.

” ഞാ. ഞാൻ ഇന്നലെ രാത്രി വന്നു ചേച്ചി …. ചേച്ചിക്ക് സുഖം അല്ലെ.. ”

” ഓ ഇങ്ങനെ പോണ്.. ഗൾഫുകാരനായപ്പോ നീയങ്ങ് വെളുത്തു തുടുത്ത് സുന്ദരനായല്ലോ ചെക്കാ… ആട്ടെ എനിക്ക് എന്താണ് കൊണ്ട് വന്നേ നീ.. ”

സന്ധ്യയുടെ ആ ചോദ്യത്തിൽ ഒരു ദ്വായാർത്ഥം ഉണ്ടോ എന്ന് സംശയിച്ചു രൂപേഷ് . അവരുടെ പുഞ്ചിരി കൂടി കാൺകെ ആ സംശയം സത്യമാണെന്നു തന്നെ ഉറപ്പിച്ചു അവൻ

‘ദൈവമേ.. കാര്യങ്ങൾ എല്ലാം ഒരു റിസ്ക്കും ഇല്ലാതെ തന്നെ റെഡിയാക്കി തരുവാണോ ‘

” ചേച്ചിക്ക് ഒരു കൂട്ടം കരുതീട്ടുണ്ട് ഞാൻ.. തന്നേക്കാം ”

ദ്വായാർത്ഥത്തിൽ തന്നെ അവൻ മറുപടി പറയവവേ സന്ധ്യയുടെ മുഖം ചുളിഞ്ഞു.

” അതെന്താ ചെക്കാ.. അങ്ങിനെ ഒരു സാധനം..”

“അതൊക്കെ തരാം ന്നെ.. ”

ഒരു വഷളൻ ചിരിയുമായി രൂപേഷ് വീടിനുള്ളിലേക്ക് ഓടി കയറി പോയി.

“അളിയാ.. അതല്ലേ നീ പറഞ്ഞ സന്ധ്യയുടെ വീട്. കണ്ടാരുന്നോ നീ അവളെ.”

ഉച്ചക്ക് അവനെ കാണാനെത്തിയ സുഹൃത്ത് കണ്ണൻ ആദ്യം തിരക്കിയത് ആ കാര്യം ആണ്.

” കണ്ടു ടാ.. പഴേ പോലെ തന്നെ ഒരു മാറ്റോം ഇല്ല. ”

രൂപേഷിന്റെ മറുപടി കേട്ട് കണ്ണന്റെ മിഴികൾ വിടർന്നു.

” ആണോ.. എന്നിട്ട് എന്തായി.. കണ്ടത് മാത്രേ ഉള്ളോ അതോ മിണ്ടിയോ.”

രാവിലെ സന്ധ്യയുമായുണ്ടായ സംഭാഷണം വിവരിച്ചു രൂപേഷ്. അത് കൂടി കേൾക്കെ കണ്ണൻ ഒരു കാര്യം ഉറപ്പിച്ചു.

” അളിയാ രൂപേഷേ.. സംഗതി നടക്കും.. അവള് നിന്നെ നോട്ടം ഇട്ടിട്ടുണ്ട് അതല്ലേ ചുമന്നു തുടുത്തെന്നൊക്കെ പറഞ്ഞെ..

നീ ധൈര്യമായി മുട്ടിക്കോ. പിന്നെ സ്പ്രേയൊക്കെ അമ്മയുടെ കയിൽ കൊടുത്ത് വിടേണ്ട.. ഇന്ന് സന്ധ്യ സമയത്ത് നീ തന്നെ കൊണ്ട് കൊടുത്താൽ മതി. ആ സമയത്ത് കേറി മുട്ടിക്കോ ഉറപ്പായും കാര്യം നടക്കും.”

പൊതുവെ സ്ത്രീ വിഷയത്തിൽ ആഗ്രകണ്യനായ കണ്ണന്റെ വാക്കുകൾ രൂപേഷിനു കൂടുതൽ ആത്മവിശ്വാസം പകർന്നു.

” ഓക്കേ ടാ ഇന്ന് തന്നെ മുട്ടി നോക്കാം ”

കണ്ണൻ പോയ ശേഷം രൂപേഷ് അതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. നല്ല രണ്ട് സ്പ്രെയും സോപ്പും പൌഡറും പിന്നെ കുറച്ചു ചോക്ക്ലേറ്റുമൊക്കെ എടുത്ത് ഒരു കവറിലാക്കി മാറ്റി വച്ചു അവൻ.

ഇടയ്ക്കിടയ്ക്ക് ജനലിലൂടെ സന്ധ്യ വീട്ടിലെത്തിയോ എന്നും നോക്കുന്നുണ്ടായിരുന്നു. സമയം ഇഴഞ്ഞു നീങ്ങി. ഏകദേശം ആറു മണിയോടെ സന്ധ്യ ജോലി കഴിഞ്ഞു വീട്ടിലേക്കെത്തിയത് കണ്ടു അവൻ.

‘ വന്ന് കേറിയതല്ലേ ഉള്ളു കുറച്ചൂടെ കഴിഞ്ഞു പോകാം. ‘

ആത്മഗതത്തോടെ കുറച്ചു സമയം കൂടി വെയിറ്റ് ചെയ്തു അവൻ. അങ്ങിനെ സമയം ഏകദേശം ഏഴു മണിയോടടുത്തു.

രൂപേഷ് പതിയെ ആ കവറും കയ്യിലെടുത്തു വീടിന് പുറത്തേക്കിറങ്ങി. അമ്മയും അച്ഛനും അപ്പോൾ സീരിയൽ കാണുന്ന തിരക്കിൽ ആയിരുന്നു. ചേച്ചിയും കുടുംബവും എത്തിയതും ഇല്ല.

നോക്കുമ്പോൾ സന്ധ്യ വീടിന് മുൻവശത്തിരുന്ന് സൂചിയും നൂലും കൊണ്ട് എന്തോ തയ്ക്കുന്നതും കണ്ടു. പറ്റിയ അവസരം ഇത് തന്നെന്നു മനസ്സിലാക്കി പതിയെ സന്ധ്യയുടെ വീട്ടിലേക്ക് നടന്നു അവൻ. അടുക്കുന്തോറും നെഞ്ചിടിപ്പ് കൂടി വന്നു.

അവന്റെ കൈകാലുകൾ വിറ പൂണ്ടു. തല കുനിച്ചിരുന്നു തയ്യൽ ജോലിയിൽ മുഴുകിയതിനാൽ തന്നെ രൂപേഷ് മുന്നിലെത്തിയത് സന്ധ്യ അറിഞ്ഞിരുന്നില്ല. അത് മനസ്സിലാക്കി അവൻ പറ്റിയെ അവൾക്കരികിലേക്ക് അടുത്തു.

” ചേ.. ചേച്ചി.. ”

ശബ്ദം ഒന്ന് ഇടറിയെങ്കിലും പതർച്ച പുറത്ത് കാട്ടാതെ പുഞ്ചിരിച്ചു അവൻ.

” ഹാ.. രൂപേഷേ.. നീയോ. എന്താടാ ഈ നേരത്ത്.. ”

അവനെ കണ്ട മാത്രയിൽ എഴുന്നേറ്റു സന്ധ്യ. അവൾ തയ്ച്ചു കൊണ്ടിരുന്നത് ഒരു ചുരിദാറിന്റെ കീറിയ ഭാഗം ആണെന്ന് ഒറ്റ നോട്ടത്തിൽ രൂപേഷ് മനസ്സിലാക്കി

” എന്താ ചേച്ചി ഡ്രസ്സ്‌ ഒക്കെ കീറിയോ.. ഇങ്ങനെ തയ്ച്ചു ഇടാതെ പുതിയത് വാങ്ങിക്കൂടെ.. ”

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു സന്ധ്യ..

” നമ്മൾ പാവങ്ങളാണെ.. നിങ്ങളെ പോലെ ആവശ്യത്തിന് ചറ പറാ തുണിവാങ്ങാനൊന്നും നമ്മടേൽ കാശില്ല അപ്പോൾ ഇങ്ങനെ തയ്ച്ചു ഒക്കെ ഇടും.. അത് പോട്ടെ എന്താണ് കയ്യില്.. ”

രൂപേഷിന്റെ കയ്യിലേ കവർ അപ്പോഴാണ് സന്ധ്യ ശ്രദ്ധിച്ചത്.

” ഹാ.. ഇത് ഒരു സ്പ്രേ പൌഡർ അങ്ങിനെ കുറച്ചു സാധനങ്ങൾ പിന്നെ മോന് കൊടുക്കാൻ ചോക്കലേറ്റും ഉണ്ട്.. ”

ആ കവർ അവൾക്ക് നേരെ നീട്ടിക്കൊണ്ട് രൂപേഷ് മറുപടി പറയുമ്പോൾ പുഞ്ചിരിയോടെ തന്നെ അവൾ അത് വാങ്ങി..

” ആഹാ കൊള്ളാലോ.. താങ്ക്സ് കേട്ടാ.. ”

കുറച്ചു സംസാരിച്ചപ്പോൾ തനിക്ക് അല്പം ആത്മവിശ്വാസം കൈവന്നത് പോലെ തോന്നി രൂപേഷിന് .

” ചേച്ചി ഈ കീറിയ തുണി കളഞ്ഞേക്ക് നമുക്ക് പുതിയത് വാങ്ങാം.. ഞാൻ സഹായിക്കാം ചേച്ചിയെ.. എന്ത് വേണേലും ധൈര്യമായി പറഞ്ഞോ.. ”

പതിയെ പതിയെ അവൻ വിഷയത്തിലേക്ക് കടന്നു. അവന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി സന്ധ്യ..

” ആഹാ അതിനൊക്കെ ഉള്ളക് കാശായോ നിനക്ക്‌.. ”

” ചേച്ചിയെ സഹായിക്കാനൊക്കെ എനിക്ക് കെൽപ്പുണ്ട്.. അല്ലേലും ചേച്ചിക്ക് വേണ്ടി എന്തും ചെയ്യും ഞാൻ.. ”

രൂപേഷിന്റെ ഓരോ വാക്കുകളും ദ്വയാർത്ഥം നിറഞ്ഞതായിരുന്നു.

” എന്റെ കഷ്ടപ്പാട് കണ്ട് മനസ്സലിഞ്ഞുള്ള സഹായം ആണോ.. അതോ ഇതിനു പിന്നിൽ മറ്റെന്തേലും ലക്ഷ്യം ഉണ്ടോ.. ”

സംശയത്തോടുള്ള സന്ധ്യയുടെ ആ ചോദ്യം കേൾക്കെ തന്റെ നെഞ്ചിടിപ്പ് കൂടിയത് അറിഞ്ഞു രൂപേഷ്.

” അ.. അത് ചേച്ചി.. ചേച്ചിയെ ഞാൻ സഹായിക്കാം.. പ.. പക്ഷെ.. ചേച്ചി ഒന്ന് സഹകരിച്ചാൽ മതി.. അതായത്… ”

മനസ്സിൽ ഉള്ളത് കൃത്യമായി വിവരിക്കാൻ വാക്കുകൾ കിട്ടാത്തെ അവൻ കുഴഞ്ഞു. എന്നാൽ ആ പോക്ക് എങ്ങോട്ടേക്ക് ആണ് എന്നത് സന്ധ്യ ക്ക് മനസ്സിലായിരുന്നു.

” ഓഹോ.. അപ്പോ രൂപേഷ് എന്നെ സഹായിക്കാൻ ഇറങ്ങിയതാണ് അല്ലെ… ഞാൻ ഒന്ന് സഹകരിച്ചാൽ എന്നെ നല്ല പോലെ നീ സഹായിക്കും ല്ലേ.. ”

ആ മറു ചോദ്യത്തിന് മുന്നിൽ നിശബ്ദനായി നിന്ന് തലയാട്ടി അവൻ..

പിന്നെ അൽപനേരം അവിടെ നിശബ്ദത പരന്നു. തലയുയർത്തി സന്ധ്യയെ നോക്കുവാൻ അല്പം ചളിപ്പ് തോന്നി രൂപേഷിനു. അവളുടെ മറുപടി എന്താകുമെന്ന് അറിയാൻ വല്ലാത്ത വെപ്രാളം തോന്നി അവന്.

” രൂപേഷേ.. എനിക്ക് ഒരു അഞ്ചു ലക്ഷം രൂപ വേണം.. അത് നീ തരോ.. തന്നാൽ നീ പറഞ്ഞപോലെ എന്തിനും ഞാൻ തയ്യാർ.”

നിശബ്ദതയ്ക്കു ഒടുവിൽ സന്ധ്യയുടെ ആ മറുപടി കേട്ട് രൂപേഷിന്റെ മിഴികൾ തുറിച്ചു പോയി

” അ.. അഞ്ചു ലക്ഷം രൂപയോ.. ചേച്ചി. എന്താ ഈ പറയുന്നേ.. അത്രേമൊന്നും ഇല്ല എന്റേൽ.. ”

അവന്റെ മറുപടി കേട്ട് പുഞ്ചിരിച്ചു സന്ധ്യ.

” ഓക്കേ വേണ്ട.. വേറൊന്ന് പറയാം.. ഇപ്പോ നിന്റെ ആഗ്രഹങ്ങൾക്ക് എല്ലാം ഞാൻ ഒപ്പം നിൽക്കാം പക്ഷെ എന്നെ നീ കെട്ടണം ആ കാര്യത്തിൽ നീ ഉറപ്പ് തന്നാൽ ദേ ഇപ്പോ മുതൽ നീ പറയുന്നത് എന്തും ഞാൻ കേൾക്കാം ചെയ്യാം… ”

ഇത്തവണ ശെരിക്കും നടുങ്ങി അവൻ .

” ചേ.. ചേച്ചി എന്ത് ഭ്രാന്താണ് ഈ പറയുന്നേ. ”

“എന്താടാ മോനെ. പറ്റില്ലേ നിനക്ക്‌.. അപ്പോ നീ പിന്നെന്താ കരുതിയെ.. എന്റെ ദാരിദ്ര്യം മുതലെടുത്തു വെറും നക്കാ പിച്ച തന്ന് എന്നെ നിന്റെ ഇഷ്ടത്തിനൊക്കെ ഉപയോഗിക്കാമെന്നോ.. മനുഷ്യരുടെ കഷ്ടപ്പാടിനെ ഇങ്ങനെ മുതലെടുക്കാൻ നോക്കാൻ നാണം ആകില്ലേ മോനെ നിനക്ക്‌ ”

ഇത്തവണ ശെരിക്കും ചൂളി പോയി അവൻ.

“ചേച്ചി.. ഞാൻ… ഞാൻ അങ്ങനല്ല… ആത്മാർത്ഥമായി ആണ്. ”

മറുപടി പറയാൻ കഴിയാതെ അവൻ നിന്നു പരുങ്ങിയപ്പോൾ അവൻ കൊടുത്ത ആ കവർ അതേ പോലെ അവന്റെ കയ്യിലേക്ക് തന്നെ വച്ച് കൊടുത്തു സന്ധ്യ.

” മാനം വിറ്റ് സമ്പാദിക്കാൻ ആയിരുന്നേൽ എനിക്ക് ഇതിനു മുന്നേ ആകാമായിരുന്നു. നിന്നെക്കാൾ വലിയ വമ്പന്മാര് ഇതിനു മുന്നേ വന്ന് എന്റെ വാതിൽ തട്ടിയതാ.. പക്ഷെ അങ്ങിനെ ജീവിക്കാൻ എനിക്ക് താത്പര്യം ഇല്ല.. കഷ്ടപ്പെട്ട് അധ്വാനിച്ചു അന്തസായി ഞാൻ ജീവിച്ചോളാം.. മോൻ വിട്ടോ.. ”

ഇത്തവണ നിന്നുരുകി പോയി അവൻ..

” ചേച്ചി.. ഞാൻ.. ചേച്ചിക്ക് എന്നെ ഇഷ്ടം അല്ലെ രാവിലെ കണ്ടപ്പോ പറഞ്ഞല്ലോ ഞാൻ വെളുത്ത തുടുത്ത് സുന്ദരനായെന്നൊക്കെ.. എന്നിട്ട് ഇപ്പോ എന്താ ഇങ്ങനെ.. ”

അത് കേട്ട് നടുങ്ങിയത് സന്ധ്യ ആണ്

” അങ്ങിനെ പറഞ്ഞു ന്ന് വച്ചിട്ട് എന്താ ചെക്കാ.. നിന്നെ പെറ്റിട്ടപ്പോ തൊട്ട് കണ്ട് തുടങ്ങിയതാ ഞാൻ. ഒരു അനിയൻ ചെക്കൻ എന്നാ സ്വതന്ത്രത്തിലും ഇഷ്ടത്തിലും പറഞ്ഞപ്പോ അതിനെ ഇങ്ങനെ ആണോ വ്യാഖ്യാനിക്കുന്നെ നീ….. ”

” അങ്ങിനൊന്നും പറയല്ലേ ചേച്ചി ഒന്ന് സമ്മതിക്ക് പ്ലീസ്.. എന്റെ എത്ര നാളത്തെ ആഗ്രഹം ആണ് ന്ന് അറിയോ.. ”

ഇത്തവണ രൂപേഷിന്റെ സ്വരത്തിൽ അപേക്ഷ നിറഞ്ഞിരുന്നു.

” ടാ.. ചെറുക്കാ വീണ്ടും നിന്ന് എന്റെ വായീന്ന് കേൾക്കാൻ നിൽക്കല്ലേ നീ.. പണ്ട് നീ തുണീം പൊക്കി പിടിച്ചു വന്നപ്പോ ഞാൻ ഓടിച്ചതാണ് നിന്നെ….

ആ ബോധം ഉണ്ടാരുന്നേൽ ഇന്നിപ്പോ നീ ഇങ്ങനെ വരില്ലാരുന്നു അന്ന് പിന്നെ ആരോടും ഒന്നും പറയാത്തത് നിന്റെ ചേച്ചി എന്റെ കാല് പിടിച്ചോണ്ട് ആണ്.

ഇപ്പോ എവിടെയോ പോയി പത്ത് കാശ്‌ കയ്യില് വന്നപ്പോൾ വീണ്ടും നീ വന്നേക്കുവാ അല്ലെ… ഇത്തവണയും ഞാൻ വെറുതെ വിടുവാ നിന്നെ അത് നിന്റെ അമ്മയെ ഓർത്തിട്ടാ …

എന്തേലും ഒരു അത്യാവശ്യം വന്നാൽ ഒട്ടും മടിക്കാതെ ധൈര്യമായി ഓടി ചെല്ലാൻ അവര് മാത്രേ ഉള്ളു എനിക്ക്.. എന്നെ സഹായിക്കുന്നതും ആ അമ്മയാണ്.. അതോണ്ട് മോൻ പൊയ്ക്കോ.. കൂടുതൽ നിന്നാൽ എന്റെ തനി സ്വഭാവം നീ അറിയും.. ”

ഇത്തവണ സന്ധ്യയുടെ ശബ്ദത്തിന് കടുപ്പം വളരെ കൂടിയിരുന്നു.

ഇനി നിന്നാൽ ആപത്താണ് എന്ന് മനസ്സിലാക്കി പിന്നെ ഒരു നിമിഷം രൂപേഷ് അവിടെ നിന്നില്ല.. ആ നിമിഷം അലിഞ്ഞില്ലാണ്ടായാൽ മതിയായിരുന്നു എന്ന് തോന്നി പോയി അവന്. നാണക്കേട് കൊണ്ട് തല പെരുക്കുന്നത് പോലെ തോന്നി.

തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ഓടി അവൻ. വീടിനുള്ളിലേക്ക് കയറുമ്പോൾ കയ്യിലിരുന്ന കവർ അമ്മ കാണാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ മുറിയിലേക്കെത്തിയ പാടെ കവർ ടേബിളിലേക്ക് വലിച്ചെറിഞ്ഞു ബെഡിലേക്ക് ചാഞ്ഞു.

നാണക്കേട് കൊണ്ട് ചൂളി പോയിരുന്നു അപ്പോൾ അവൻ. കുറേ നേരം അതേ പോലെ കിടന്ന ശേഷം പതിയെ എണീറ്റ് ജനലിനരികിലേക്ക് ചെന്ന് ഒളികണ്ണിട്ട് സന്ധ്യയുടെ വീട്ടിലേക്ക് നോക്കി. അവിടെ ഒരു കൂസലുമില്ലാതെ ഇരുന്ന് വീണ്ടും തയ്ക്കുകയായിരുന്നു അവൾ.

“ശ്ശേ.. ആകെ നാണക്കേട് ആയല്ലോ ഇനീപ്പോ അവരുടെ മുഖത്തേക്ക് എങ്ങിനെ നോക്കും…”

പിറു പിറുത്തു കൊണ്ട് തിരിയുമ്പോഴേക്കും അവന്റെ ഫോൺ ശബ്ദിച്ചു. കണ്ണന്റെ കോൾ ആയിരുന്നു. പതിയെ ആ കോൾ അറ്റന്റ് ചെയ്ത് ബെഡിലേക്ക് ചെന്നിരുന്നു രൂപേഷ്

” അളിയാ എന്തായി നീ പോയി ചോദിച്ചോ.. സെറ്റ് ആയോ.. ”

കണ്ണന്റെ ആവേശം നിറഞ്ഞുള്ള ചോദ്യത്തിന് എന്ത് മറുപടി നൽകും എന്ന് അറിയാതെ ഒരു നിമിഷം പരുങ്ങി രൂപേഷ്. നടന്നത് എന്തായാലും പറയാൻ പറ്റില്ല. ഇനി ഒരാള് അതറിഞ്ഞാൽ അതിൽ പരം വേറേ നാണക്കേട് വരാൻ ഇല്ല.മാത്രമല്ല കണ്ണൻ അതറിഞ്ഞാൽ ഉറപ്പായും അവൻ പാട്ടാക്കും.

” ടാ.. എല്ലാം സെറ്റ്.. ചേ… ചേച്ചി നമ്പർ തന്ന് രാത്രി വിളിക്കാൻ പറഞ്ഞു. ”

കള്ളം പറയുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളു

” ഓ.. പൊളി.. നിന്റെ ഭാഗ്യം.. അറുമാദിക്ക്… പിന്നെ.. എനിക്കൂടെ നമ്പർ തരോ പ്ലീസ്.. ഞാനും ഒന്ന് മുട്ടി നോക്കട്ടെ… ”

കണ്ണന്റെ ആഗ്രഹം കേട്ട് രൂപേഷിന്റെ നാക്ക് ചൊറിഞ്ഞു കേറി .

‘ ചെന്ന് കേറിക്കൊടുക്ക് ഇപ്പോ കിട്ടും…. എനിക്കിവിടെ വയറു നിറച്ചു കിട്ടീട്ട് ഇരിക്കുവാ..’

മറുപടിയായി പറയാൻ ഇതാണ് തോന്നിയതെങ്കിലും ശാന്തനായി അവൻ.

” ടാ അതൊക്കെ പിന്നെ ആദ്യം ഞാൻ ഒന്ന് സെറ്റ് ആകട്ടെ.. ഞാൻ പിന്നെ വിളിക്കാമെ.. ”

ഇത്രയും പറഞ്ഞു വേഗത്തിൽ കോൾ. കട്ട് ആക്കി രൂപേഷ്..

” മനുഷ്യൻ ഇവിടെ നാണംകെട്ട് തൊലി പൊളിഞ്ഞിരിക്കുന്നു… അപ്പോഴാ അവന്റെ വക.. &#%@”

പിറു പിറുത്തു കൊണ്ട് അവൻ നിരാശയോടെ ബെഡിലേക്ക് ചാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *