അറിയാലോ അന്ന് നിന്നെ ആ എസ് ഐ പിടിച്ചോണ്ട് പോയിട്ട് പത്ത് പൈസ പോലും തരാതെ ഉപദ്രവിച്ചത്. … ഒക്കെ നമ്മുടെ ഗതികേട് അല്ലാണ്ട് എന്ത് പറയാൻ. “

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ചേച്ചി… അഞ്ഞൂറിന് വരോ… ഒന്ന് കറങ്ങീട്ടു വരാം. ”

ഓട്ടോയിൽ വന്ന ഒരു ടീം അടുത്തു വന്ന് നിൽക്കവേ മൈൻഡ് ചെയ്യാതെ നിന്നു ലില്ലി. കാരണം അവര് ചുമ്മാ കളിപ്പിക്കാൻ വന്നവരാണെന്ന് അവൾക് അറിയാമായിരുന്നു.

” ചേച്ചിക്ക് താത്പര്യം ഇല്ലടെയ്… പിന്നെ നമുക്ക് പൊയ്ക്കളയാം ”

അല്പസമയം ലില്ലിയെ നോക്കി നിന്ന ശേഷം ആ ടീം അകന്നു. അപ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്. അമ്മയുടെ നമ്പർ ആയിരുന്നു.

“മോളെ നീ എവിടെയാണ്… തിരികെ വരാറായില്ലേ.. കുഞ്ഞിന് ഒട്ടും വയ്യ കേട്ടോ… നാളെ എന്തായാലും ഹോസ്പിറ്റലിൽ കൊണ്ട് പോയെ പറ്റുള്ളൂ ”

സമയം രാത്രി രണ്ട് മണി. ഫോണിലൂടെ അമ്മ പറയുന്നത് കേട്ട് മൗനമായി അൽപനേരം നിന്നു ലില്ലി.

” വരാം അമ്മേ … ഇന്നൊന്നും തടഞ്ഞില്ല ഇതുവരെ … ഇച്ചിരി കൂടി നോക്കട്ടെ കയ്യിൽ കാശൊന്നും ഇല്ല. ഇന്ന് വരുമാനം ഇല്ലേൽ മോളെ പകൽ എങ്ങിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകുമെന്ന് അറിയില്ല.. അമ്മ ഫോൺ വച്ചേക്കു.. ഞാൻ വന്നേക്കാം ”

അവളുടെ മറുപടി കേൾക്കെ അമ്മയും ആകെ ടെൻഷനിൽ ആയി.

” മോളെ സൂക്ഷിച്ചു നിൽക്കണെ.. നേരം വെളുക്കാറായി വരുവല്ലേ.. പോലീസുകാരുടെ കയ്യിൽ ഒന്നും ചെന്ന് പെട്ടേക്കല്ലേ.. അറിയാലോ അന്ന് നിന്നെ ആ എസ് ഐ പിടിച്ചോണ്ട് പോയിട്ട് പത്ത് പൈസ പോലും തരാതെ ഉപദ്രവിച്ചത്. … ഒക്കെ നമ്മുടെ ഗതികേട് അല്ലാണ്ട് എന്ത് പറയാൻ. ”

നിരാശയോടെ അവർ കോൾ കട്ട് ചെയ്യുമ്പോൾ ഓരോന്ന് ഓർത്തു വീണ്ടും കസ്റ്റമേഴ്സിനെ പ്രതീക്ഷിച്ചു നിന്നു ലില്ലി. അമ്മ പറഞ്ഞത് കേൾക്കെ ആ വേദനിപ്പിക്കുന്ന ഓർമ്മകൾ ലില്ലിയെ വേട്ടയാടി. പോലീസുകാരുടെ ക്രൂര പീഡനത്തിനിരയായതും ഒടുവിൽ അവശയായി ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നതുമൊക്കെ.

ലില്ലി…വേശ്യാ വൃത്യയിലൂടെയാണ് അവൾ മോളും അമ്മയും അടങ്ങുന്ന തന്റെ കൊച്ചു കുടുംബം പോറ്റുന്നത്.

ജനിച്ച നാൾ മുതൽ ദാരിദ്ര്യം മാത്രം അറിഞ്ഞു വളർന്ന അവൾ ഏറെ പ്രതീക്ഷയോടെയാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചത്. തമിഴ്നാട്ടിൽ ഒരു ചെരുപ്പ് ഫാക്റ്ററിയിൽ ജോലിയാണെന്ന് പറഞ്ഞാണ് പ്രകാശ് അവളുടെ കഴുത്തിൽ താലി ചാർത്തുന്നത്.

ദാരിദ്ര്യം മാത്രമുള്ള അവളുടെ കുടുംബത്തിലേക്ക് ചെന്ന് സ്ത്രീധനമായി ഒന്നും വേണ്ട കാണാൻ സുന്ദരിയായ ലില്ലിയെ ഭാര്യയായി തന്നാൽ മതി എന്ന് അവൻ പറഞ്ഞപ്പോൾ പിന്നെ മറ്റൊന്നുമാലോചിക്കാതെ ക്ഷേത്രത്തിൽ വച്ചു താലിക്കെട്ട് നടത്തി. എന്നാൽ വിവാഹം കഴിഞ്ഞു അയാൾക്കൊപ്പം തമിഴ്നാട്ടിൽ എത്തിപ്പെട്ടപ്പോഴാണ് ചതി മനസ്സിലായത്.

ഒരു സെ ക്സ് റാ ക്കറ്റിലെ പ്രധാന ബ്രോക്കർ ആയിരുന്നു പ്രകാശ്. ഭർത്താവുമൊത്ത് രാത്രി ഉറങ്ങാൻ കിടന്ന് പിറ്റേന്ന് രാവിലെ ഉണരുമ്പോഴാണ് കഴിഞ്ഞ രാത്രി മറ്റൊരാളാണ് തനിക്കൊപ്പം കിടക്ക പങ്കിട്ടത് എന്ന് ലില്ലി തിരിച്ചറിയുന്നത്.

രാത്രിയിൽ ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി പ്രകാശ് തന്ത്രപൂർവ്വം അവളെ ചതിക്കുകയായിരുന്നു. പിന്നെ അവന്റെ ഭീക്ഷണിക്ക് വഴങ്ങി പലർക്കു മുന്നിലും അവൾക്ക് മടിക്കുത്ത് അഴിക്കേണ്ടി വന്നു ഒടുവിൽ എപ്പോഴോ ലില്ലി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ പ്രകാശ് അവളെ ഒഴിവാക്കി പോയി.

പലരുടെയും കാരുണ്യത്തോടെ നാട്ടിൽ തിരിച്ചെത്തുമ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു അവൾക്ക്. ഒടുവിൽ കുഞ്ഞിനേയും രോഗ ബാധിതയായ അമ്മയെയും പോറ്റുവാനായി കുത്തുവാക്കുകളും പരിഹാസങ്ങളും വകവയ്ക്കാതെ തനിക്ക് പറ്റിയ ചതിയെ അവൾ തൊഴിലാക്കി.

” നേരം വെളുക്കാറായല്ലോ ഇന്നൊന്നും തടഞ്ഞില്ലേ ലില്ലി… ”

ഓർമകളിലൂടെ സഞ്ചരിച്ചു ബസ് സ്റ്റോപ്പിന്റെ പിന്നിലായി നിൽക്കെ മായയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് നടുങ്ങി തിരിഞ്ഞു ലില്ലി.

” ആ ചേച്ചി ആയിരുന്നോ ഞാൻ പേടിച്ചു പോയി… ഒന്നും തടഞ്ഞില്ല ചേച്ചി ഇത് വരെ.. ഇങ്ങനെ ഒരുങ്ങി കെട്ടി വന്നു നിന്നത് മിച്ചം.. ”

അവളുടെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു.

” എനിക്കിന്നൊരു കോള് കിട്ടി. കോളേജ് പിള്ളേര് ആയിരുന്നു മൂന്ന് പേര്. ചെക്കന്മാര് മൂന്നും കൂടി എന്റെ മേൽ കുതിര കേറി.. ഈ വീഡിയോയിലൊക്കെ ഓരോന്ന് കണ്ട് പഠിച്ചിട്ട് അതുപോലൊക്കെ ചെയ്യണം പോലും.. ഹോ.. എനിക്ക് വയ്യാണ്ടായി. കിട്ടിയതോ വെറും ആയിരത്തി അഞ്ഞൂറു രൂപ. ഇനീപ്പോ എങ്ങനേലും വീട്ടിലൊന്ന് ചെന്ന് കിടന്നാൽ മതി. ”

പതിയെ ബസ് സ്റ്റോപ്പിലേക്ക് ഇരുന്നു മായ. ക്ഷീണിതയാണെന്ന് അവളെ കണ്ടപ്പോൾ തന്നെ ലില്ലിക്ക് മനസ്സിലായിരുന്നു.

“ചേച്ചി എന്നാത്തിനാ ഇതുങ്ങളുടെ കൂത്തിനു നിന്ന് കൊടുക്കുന്നെ.. കാശ് തരുന്നൂന്ന് വച്ചിട്ട് എന്തും ചെയ്യാം ന്ന് ആണോ… ”

ലില്ലിയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു മായ.

” ചിലപ്പോഴൊക്കെ നിന്ന് കൊടുക്കേണ്ടി വരും കൊച്ചേ.. ഇതുങ്ങളോട് നമ്മള് നോ പറഞ്ഞാൽ യെസ് പറയാനായി ഇന്നിപ്പോ ഈ സിറ്റിയിൽ കുറെ പേരുണ്ട്. നമ്മൾക്കും ജീവിച്ചു പോണ്ടേ.. ”

ആ പറഞ്ഞത് ശെരിയാണെന്ന് ലില്ലിയ്ക്കും തോന്നി.

” മോൾക്ക് ഒട്ടും വയ്യ ചേച്ചി നല്ല പനി ഉണ്ട്. കയ്യിലാണെൽ ഒന്നും ഇല്ല കൊച്ചിനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാനായി. ഇന്ന് ഒരു കസ്റ്റമറെ എങ്കിലും കിട്ടിയാൽ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാമെന്ന പ്രതീക്ഷയിലാ ഞാൻ വന്നേ. പക്ഷെ ഇപ്പോ സമയം മൂന്ന് ആകാറായി ഇനീപ്പോ ആരെ കിട്ടാൻ. ”

നിരാശയോടെ ലില്ലി അരികിലേക്ക് വന്നിരിക്കുമ്പോൾ പതിയെ അവളുടെ ചുമലിൽ തലോടി മായ.

” നോക്കാം കൊച്ചേ ആരേലും വരും. അല്ലേൽ പിന്നെ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നമുക്ക് എന്തേലും വഴി കാണാം നീ വിഷമിക്കാതെ ”

പറഞ്ഞു തീരുമ്പോൾ തന്നെ ഒരു കാർ വന്നു അവർക്ക് അല്പം മുന്നിലേക്കായി നിന്നു. വണ്ടി നിന്നത് കണ്ട മാത്രയിൽ ലില്ലി പ്രതീക്ഷയോടെ പതിയെ എഴുന്നേറ്റ് മുന്നിലേക്ക് നിന്നു. അതോടെ ആ കാർ പിന്നിലേക്ക് വന്നു ലില്ലിക്ക് മുന്നിലായി നിന്നു. ഫ്രണ്ട് സീറ്റിൽ നിന്നും മദ്യ ലഹരിയിൽ ഒരുവൻ പതിയെ തല പുറത്തേക്കിട്ടു.

” ടീ മൈ %@ വരുന്നുണ്ടോ നീ.. നമുക്ക് പൊളിക്കാം ”

ആദ്യം തന്നെ വളരെ മോശമായാണവൻ സംസാരിച്ചു തുടങ്ങിയത്. ജോലിയുടെ ഭാഗമായി ഇത്തരം മോശപ്പെട്ട വാക്കുകൾ പലപ്പോഴും കേൾക്കുന്നതിനാൽ ലില്ലിയിൽ വല്യ ഭാവമാറ്റം ഒന്നുമുണ്ടായില്ല.

” വരാം ചേട്ടാ.. എവിടേക്കാ.റൂം ഉണ്ടോ ”

പ്രതീക്ഷയോടെ അവൾ കാറിനുള്ളിലേക്ക് നോക്കി. അയാളെ കൂടാതെ വേറെ മൂന്ന് പേര് കൂടി ഉണ്ടായിരുന്നു കാറിൽ.

” ഇവള് കൊള്ളാം അല്ലെ നല്ല ച രക്ക്. ”

പിന്നിൽ ഇരുന്നവൻ നോട്ടം കൊണ്ട് ലില്ലിയെ ഒന്നുഴിഞ്ഞു. അയാളുടെ കഴുകൻ നേട്ടത്തിന് മുന്നിൽ മനഃപൂർവം അവൾ നിന്നും കൊടുത്തു.

” ഞങ്ങൾ നാല് പേരുണ്ട്. ആയിരം രൂപ തരും.. സമ്മതമാണേൽ കാറിന്റെ ബാക്കിലേക്ക് കയറിക്കോ. ”

അത് കേൾക്കെ ലില്ലിയുടെ മുഖത്തേക്ക് നിരാശ തെളിഞ്ഞു.

“ചേട്ടാ നാല് പേർക്കൊക്കെ ആയിരം എങ്ങിനാ ചേട്ടാ.. ആൾക്ക് ഒരു അഞ്ഞൂറ് വച്ചേലും താ രണ്ടായിരം ആണേൽ ഓക്കേ.. ”

ആ വിലപേശൽ അവർക്ക് അത്രത്തോളം ഇഷ്ടമായില്ല.

” ആയിരം ആണേൽ കേറിക്കോ.. രണ്ടായിരത്തിനൊന്നുമില്ല നീ.. അല്ലേലും നിനക്കൊക്കെ ഇച്ചിരി വൃത്തിയുള്ളൊരു വണ്ടിയും ആൾക്കാരെയും കണ്ടാൽ പിന്നെ ലോകത്തില്ലാതാ ഡിമാൻഡുകളാ.. അല്ലാത്ത സമയത്ത് ആണേൽ പിച്ചക്കാർക്ക് ഒപ്പം വേണേലും പോയി കിടന്ന് കൊടുക്കും നക്കാ പിച്ച വാങ്ങീട്ട്.. ”

അപമാനിക്കും വിധം മുൻ സീറ്റിൽ ഇരുന്ന ആളുടെ പുച്ഛം നിറഞ്ഞ വാക്കുകൾ കേട്ട് ഏറെ നിരാശയിൽ ആയി ലില്ലി.

‘നാല് പേരും നല്ലോണം മദ്യപിച്ചിട്ടുണ്ട്. കൂടെ പോയാൽ ചിലപ്പോൾ തനിക്ക് നല്ല ഉപദ്രവം ഏറ്റേക്കും’
എന്ന ചിന്തയും ആകെ തളർത്തി അവളെ.

” ടീ കോപ്പേ നീ വരുന്നുണ്ടോ ഇല്ലയോ.. വേണേൽ ഒരു ഇരുന്നൂറ്‌ രൂപ കൂടി കൂട്ടി തരാം. കൊണ്ട് പോയി തിന്ന് ”

പൂർണ്ണമായും അവഹേളിക്കുന്ന രീതിയിൽ ആയിരുന്നു വണ്ടിയിൽ ഉള്ളവരുടെ സംസാരം. അതോടെ എല്ലാം കേട്ട് മിണ്ടാതിരുന്നിരുന്ന മായ പതിയെ എഴുന്നേറ്റു മുന്നിലേക്ക് ചെന്നു.

” ടാ..മൈതാണ്ടികളെ കുറെ നേരമായല്ലോടാ നീ ഒക്കെ ഈ കൊച്ചിനെ പുച്ഛിക്കുന്നു. ഇത്രക്ക് വലിയ കൊമ്പത്തുള്ള സാറന്മാരായിട്ടും കഴപ്പ് തീർക്കാൻ ഇവളുടെ അടുത്ത തന്നെ വരേണ്ടി വന്നില്ലേ നിനക്കൊക്കെ എന്നിട്ട് ആണോ ഈ പുച്ഛം ”

അവളുടെ വാക്കുകൾ കേൾക്കെ മുൻ സീറ്റിൽ ഇരുന്നവന് അരിശം കയറി.

” എടീ മറ്റേ മോളെ നീ കേറി അങ്ങ് മൂക്കല്ലേ ”

അവൻ പല്ലുകൾ ഞെരിക്കവേ ഒരു കുലുക്കവുമില്ലാതെ നിന്നു മായ

” പോയിനെടാ നാറികളെ.. ഈ പെങ്കൊച്ചിന്റെ മാനത്തിന് നിങ്ങളെല്ലാം കൂടി ഇട്ട വിലയാണോ വെറും ആയിരം കുണുവ.. നാണമില്ലെടാ നാറികളെ.. പോയിനെടാ.. പോയി വാഴയെ കെട്ടിപ്പിടിക്കെടാ ”

മായയുടെ ശബ്ദം ഉയർന്നതോടെ അവരൊന്നു പരുങ്ങി.

” ചേച്ചി വേണ്ട ചേച്ചി..വിട്ടേക്ക് അവരൊക്കെ വല്യ ആൾക്കാർ ആണ്.. ”

ഒക്കെയും കേട്ട് പേടിച്ച ലില്ലി മായയെ തടുത്ത് നിർത്തി.

” എന്തോന്ന് വല്യ ആൾക്കാർ ആണെന്നാണ്… ആരായാലും എനിക്കൊരു പുല്ലും ഇല്ല. ഞാൻ മാനം വിറ്റ് ജീവിക്കുന്നവൾ തന്നെയാണ്. അത് നാട്ടുകാർക്കൊക്കെ അറിയേം ചെയ്യാം. പക്ഷെ കൂടുതൽ മൊട കാണിച്ചാൽ നാളെ ഇവന്മാരുടെ വണ്ടി നമ്പർ വച്ചിട്ട് ഒരു കേസ് അങ്ങ് കൊടുക്കും. വ്യഭിചരിക്കാൻ കൊണ്ട് പോയിട്ട് കാശ് തന്നില്ലെന്നും പറഞ്ഞിട്ട്.

ഇവന്മാര് എത്രത്തോളം കൊമ്പത്തുള്ളതാണോ അത്രത്തോളം നാറ്റിക്കും ഞാൻ.. ഇവിടെ ക്യാമറ ഒക്കെ ഉള്ളതല്ലേ പോലീസ് നോക്കിയാൽ ഇപ്പോഴത്തെ ഈ രംഗം കൃത്യമായി കിട്ടും. അന്നേരം പിന്നെ എന്നെ പരിചയം ഇല്ലെന്നും ഇവർക്ക് പറയാൻ പറ്റില്ല.. പിന്നല്ലേലും എന്നെ പോലൊരുത്തി നാറ്റിക്കാൻ തുനിഞ്ഞിറങ്ങിയാൽ ഇവന്മാര് നാറുക തന്നെ ചെയ്യും .”

മായ കരുതി കൂട്ടിയാണെന്ന് മനസ്സിലാക്കിയതോടെ വണ്ടിയിൽ ഉള്ളവർ മൊത്തത്തിൽ ഒന്ന് പരുങ്ങി.

” ടാ വണ്ടിയെടുത്തോ.. ഇത് വള്ളിക്കെട്ട് കേസാണ്. ഒടുക്കം നാണക്കേട് ആകും.. ”

പിൻ സീറ്റിൽ ഇടുന്നവർ ഭയത്തോടെ പറയുമ്പോൾ കാർ പതിയെ മുന്നിലേക്ക് നീങ്ങി.

” നിന്നെ എടുത്തോളാം കേട്ടോ ടീ.. ”

അപമാനഭയം മറയ്ക്കാൻ മുൻ സീറ്റിൽ ഉള്ളവൻ ഒരു താക്കീതെന്നോണം മായയെ നോക്കി പല്ലിറുമ്മി

“ഒന്ന് പോടാ മൈ… ”

പുച്ഛത്തോടെ തന്നെ അവനുള്ള മറുപടിയും മായ കയ്യോടെ കൊടുത്തു. ശേഷം ഭയന്ന് നിൽക്കുന്ന ലില്ലിയുടെ നേരെ തിരിഞ്ഞു പേഴ്സിൽ നിന്നും ആയിരം രൂപയെടുത്ത് ബലമായി അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു.

” അയ്യോ ചേച്ചി.. ഇതെന്താ.. വേണ്ട… ”

പിന്നിലേക്ക് ലില്ലി കൈ വലിച്ചെങ്കിലും ക്യാഷ് അവളുടെ കയ്യിലേക്ക് ബലമായി തന്നെ വച്ചു കൊടുത്തു മായ.

” ഇത് വച്ചോ കൊച്ചേ.. ഇന്ന് തന്നെ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോ.. ഇനി കാശ് കിട്ടുമ്പോ തിരിച്ചു തന്നെച്ചാ മതി. സമയം മൂന്ന് കഴിഞ്ഞു ഇനീപ്പോ ആരും വരാനില്ല ചുമ്മാ ഇവിടെ നിന്ന് സമയം കളഞ്ഞിട്ട് കാര്യം ഇല്ലല്ലോ… പോലീസുകാരെങ്ങാൻ കണ്ടാൽ ആകെ ഇടങ്ങേറാകും ”

മായയുടെ വാക്കുകൾ കേട്ട് ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ നിന്നു ലില്ലി. അവളുടെ മിഴികളിൽ എവിടെയോ നനവ് പടർന്നിരുന്നു.

” ചേച്ചി വളരെ ഉപകാരം.. ഞാനിത് ഉടനെ മടക്കി തരും ”

ആ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ പതിയെ അവളുടെ ചുമലിൽ കൈ വച്ചു മായ

” നമ്മളൊക്കെ കൂടപ്പിറപ്പുകൾ അല്ലെ കൊച്ചേ… നീ വീട്ടിലേക്ക് പൊയ്ക്കോ.. ഞാനും പോയേക്കുവാ.. ”

അത്രയും പറഞ്ഞു മായ പതിയെ നടന്നു. മറുപടിയില്ലാതെ നിറകണ്ണുകളോടെ അല്പസമയം നോക്കി നിനക്ക് ശേഷം ലില്ലിയും പതിയെ വീട്ടിലേക്ക് നടന്നു. ഏറെ ആശ്വാസത്തോടെ… സംതൃപ്തിയോടെ…

Leave a Reply

Your email address will not be published. Required fields are marked *