എന്റെ അടിവസ്ത്രം എന്റെ ശരീരത്തോട് ചേർന്നു കിടക്കുന്നത് നിങ്ങൾ കണ്ടിട്ട് എത്ര കാലമായെന്ന് നിങ്ങൾക്ക് വല്ല ഒാർമ്മയുമുണ്ടോ ?

(രചന: Pratheesh)

എന്റെ അടിവസ്ത്രം എന്റെ ശരീരത്തോട് ചേർന്നു കിടക്കുന്നത് നിങ്ങൾ കണ്ടിട്ട് എത്ര കാലമായെന്ന് നിങ്ങൾക്ക് വല്ല ഒാർമ്മയുമുണ്ടോ ?

മിഷയുടെ ചോദ്യം കേട്ടിട്ടും ഗൗരംഗ് ഒന്നും തന്നെ മിണ്ടിയില്ല,

” ഒരു വർഷവും ഒൻപതു മാസവും ” !

എന്നാൽ അതിനു മുന്നേയും നിങ്ങൾ എന്നെ തൊട്ടത് സ്വബോധത്തോടെയോ താൽപ്പര്യം തോന്നിയിട്ടോ ഒന്നുമായിരുന്നില്ല !
എതോ കൂട്ടുകാരന്റെ ബർത്ത്ഡേ പാർട്ടിക്കു പോയി രാത്രി വൈകിയെത്തിയ നിങ്ങൾ അവിടുന്നു കഴിച്ച മദ്യത്തിന്റെ ലഹരിയിൽ എന്നെ പ്രാപിച്ചതാണ് !

അതു നടക്കുന്നതിനും മുന്നേ രണ്ടു വർഷത്തോള്ളവും നിങ്ങളെന്നെ തൊട്ടിട്ടെയില്ല !

സത്യത്തിൽ ഇതിൽ നിന്നെല്ലാം ഞാനെന്താണ് മനസ്സിലാക്കേണ്ടത് ?

നിങ്ങൾക്കെന്നെ എന്നെ മടുത്തു എന്നോ ?

അതോ നിങ്ങൾക്കെന്നോട് പഴയ താൽപ്പര്യമില്ലെന്നോ ?

അതോ നിങ്ങൾ ഏതെങ്കിലും പുതിയ റിലേഷനിലാണെന്നോ ?

അതോ ഈ കാര്യത്തിലുള്ള നിങ്ങളുടെ കാര്യശേഷി പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ രണ്ടു വർഷം കൂടുമ്പോഴെ ഉയർത്തെഴുന്നേൽക്കൂ എന്നാണോ ?

ചാട്ടുളി പോലുള്ള ആ നാലു ചോദ്യങ്ങളും അയാളെ കീറിമുറിച്ചാണു കടന്നു പോയത് !

മിഷയുടെ ആ ചോദ്യങ്ങൾക്കു മറുപടി പറയാനാവാതെ അയാൾ നിന്നു കുഴങ്ങി,

സത്യത്തിൽ അയാൾ തന്നെ ആ ചോദ്യങ്ങൾ സ്വയം ചോദിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി,
എന്തു കൊണ്ടാണ് ഭാര്യയേ കാണുമ്പോൾ വികാരങ്ങളെല്ലാം എങ്ങോ പോയി ഒാടിയൊളിക്കുന്നതെന്ന് ?

എങ്കിലും അവൾ അവസാനമായി ചോദിച്ച ചോദ്യത്തിനു അയാൾക്കുത്തരമുണ്ട്,
കാരണം മറ്റു സ്ത്രീകളെ കാണുമ്പോൾ ഉറങ്ങി കിടക്കുന്നതൊക്കയും വാകാരത്തള്ളിച്ചയോടെ ഉയർത്തെഴുന്നേൽക്കുന്നത് അയാൾ സ്വയം അറിയുന്നുണ്ട്,

അവിടെയും അയാൾക്കു മനസ്സിലാകുന്നില്ല ഫ്രീയായി ഹൈ സ്പ്പീഡുള്ള ഫുൾ ഡാറ്റ വീട്ടിലുള്ളപ്പോൾ വൈഫൈ കണക്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിലെ യാദാർത്ഥ്യം,

ആരോടെങ്കിലും ചോദിക്കാന്നു വെച്ചാൽ അവർ അറിയുമ്പോൾ ഉണ്ടാകുന്ന ഒരു നാണക്കേടോർത്ത് ആരോടും ചോദിക്കാനും അയാൾക്ക് കഴിയുന്നില്ല,

പക്ഷേ മിഷയുടെ ആ നാലു ചോദ്യങ്ങളും അതിനൊരുത്തരം വേണമെന്ന ചിന്തയിലേക്കാണ് അയാളെ കൊണ്ടെത്തിച്ചത്,

അയാൾക്കറിയാം വേണമെന്നു കരുതിയായിരുന്നില്ല ഒന്നും ഇതുവരെ സംഭവിച്ചതെന്നും,
തമ്മിൽ എപ്പോഴോ സംഭവിച്ച ഒരകൽച്ച പിന്നീടൊരു തുടർക്കഥയായി തുടരുകയായിരുന്നെന്നും !

വീണ്ടും പഴയതു പോലെ ആവണം എന്നൊക്കെയുണ്ട് പക്ഷേ സ്വബോധത്തോടെ അങ്ങിനെ ഒരു ശ്രമം നടത്താൻ എന്തോ ഒരു പ്രയാസം,

ഒന്നിനും താൽപ്പര്യമില്ലാത്തതു കൊണ്ടല്ല പഴയതു പോലെ തന്നെയുള്ള കൂടിച്ചേരലുകളിൽ നിന്നവരെ അകറ്റി നിർത്തും വിധം അവരുടെ ജീവിതമാകെ മാറി പോയിരിക്കുന്നു എന്നതാണ് യാദാർത്ഥ്യം !

എന്നലതിനെ പരിഹരിക്കണമെന്നും ജീവിതം വീണ്ടും പഴയ പോലെ തുടങ്ങണമെന്നും അയാൾക്കുണ്ട് പക്ഷേ അതെങ്ങിനെ എന്നു മാത്രമറിയില്ല,

മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരവും അയാൾക്കറിയാം മറ്റൊരു റിലേഷൻ ഉണ്ടാവുമോ എന്നൊരു സംശയവും ആർക്കും തോന്നാം പക്ഷേ എത്ര ഇല്ലെന്നു പറഞ്ഞാലും ഒരകൽച്ച തമ്മിൽ നിലനിൽക്കുന്നതു കൊണ്ടു തന്നെ അതത്ര പൂർണ്ണമായ തോതിൽ വിശ്വസിക്കപ്പെടുകയില്ലെന്നും അയാൾക്കറിയാം !

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരവും അയാൾക്കറായാം ഒരിക്കലും അവളോടുള്ള താൽപ്പര്യം അയാൾക്കു കുറഞ്ഞിട്ടില്ല പക്ഷേ പ്രവൃത്തിയിലൂടെ അതു തെളിയിക്കാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടു അയാൾക്കു ഇതുവരെ സാധിച്ചിട്ടുമില്ല,

അവളോടു മടുപ്പുണ്ടോ എന്നു ചോദിച്ചാൽ അയാൾക്കതും ഇല്ലായിരുന്നു തന്റെ കുഞ്ഞുങ്ങളുടെ അമ്മയെന്ന നിലയിൽ അവരോടയാൾക്ക് തികഞ്ഞ ഇഷ്ടമുണ്ടായിരുന്നു എന്നാലതും അവളെ അറിയിക്കുന്നതിലും അവളോടു തുറന്നു പറയുന്നതിലും അയാൾ പരാജയമായിരുന്നു,

ഏറ്റവും സുന്ദരമായി തുടങ്ങിയ ജീവിതം എവിടെ വെച്ചാണ് കൈമോശം വന്നതെന്ന് അയാൾക്കറിയില്ലായിരുന്നു,
മറ്റാരേക്കാളും അതു വീണ്ടെടുക്കണമെന്ന ആഗ്രഹം അയാൾക്കുണ്ട് പക്ഷേ അതെങ്ങനെ എന്നു ഒരു പിടിയുമില്ല,

പക്ഷേ മിഷയുടെ നാലു ചോദ്യങ്ങളും അപ്പോഴും അയാളെ വേട്ടയാടിക്കൊണ്ടിരുന്നു,

ഒരാഴ്ച്ചക്കു ശേഷം ഒാഫീസിലുള്ള ജനനിയയുടെ അനിയത്തിയുടെ കല്ലാണത്തിനു പോയപ്പോഴാണ് അവിടെ വെച്ച് അവളുടെ ഭർത്താവിന്റെ സുഹൃത്തും ഡോക്ടറുമായ സ്യൂസിനെ പരിചയപ്പെടുന്നത് ആ ബന്ധത്തിന്റെ പുറത്ത് അതിനടുത്ത ദിവസം തന്നെ ഗൗരംഗ് സ്യൂസിനെ കാണാൻ ചെന്നതും ഡോക്ടർക്കും മനസിലായി എന്തോ കാര്യമുണ്ടെന്ന് അതോടെ ഡോക്ടർ അയാളെ കേൾക്കാൻ തയ്യാറായി,

എല്ലാം കേട്ട ശേഷം ഡോക്ടർ ചോദിച്ച ഒരേയൊരു ചോദ്യം
” നിങ്ങൾ ഇപ്പോഴും ആദ്യനാളുകളിലെന്ന പോലെ ഭാര്യയേ സ്നേഹിക്കുന്നുണ്ടോ? ” എന്നതായിരുന്നു,

ആ സമയം അയാളുടെ ഉത്തരവും സത്യസന്ധമായായിരുന്നു,
“എനിക്കവളോട് ഒരു ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും പൂർണ്ണമായ ബഹുമാനമുണ്ട് !”
“എനിക്കു പറ്റിയ തെറ്റുകളിലൊന്ന് അതെല്ലാം അവളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്നതു മാത്രമായിരുന്നു, ”

ഇത്തരം ഒരു വിഷയവുമായി വന്നപ്പോൾ തന്നെ ഡോക്ടറുക്ക് അറിയാമായിരുന്നു അയാളുടെ ഉള്ളിൽ തന്റെ ഭാര്യയോടുള്ള താൽപ്പര്യവും ഇഷ്ടവും നിലനിൽക്കുന്നുണ്ടെന്ന കാര്യം,
എന്നാൽ അതയാളിൽ നിന്നു തന്നെ അറിയുന്നതിനു വേണ്ടിയായിരുന്നു ഡോക്ടർ അങ്ങിനെയൊരു ചോദ്യം ചോദിച്ചതു തന്നെ !

ഡോക്ടർക്കു അതിൽ നിന്നു മനസ്സിലായത് എല്ലാം വീണ്ടും എവിടെ നിന്നു തുടങ്ങണം എന്നതറിയാത്തതാണ് അയാളുടെ പ്രശ്നമെന്ന് !
ഒപ്പം ഭാര്യ പഴയ പോലെ തന്നെ അയാളുമായി സഹകരിക്കുമോ എന്നതും !

എല്ലാം ഒന്നു വിശകലനം ചെയ്തു കൊണ്ട് ഡോക്ടർ പറഞ്ഞു,

ഇതിനൊരു വഴിയേയുള്ളൂ,
എവിടെ വെച്ചാണോ നിങ്ങൾക്കിതെല്ലാം നഷ്ടമായത് അവിടെ തന്നെ തിരഞ്ഞതു കണ്ടെത്തുക എന്നത് !

ഡോക്ടർ പറഞ്ഞതിന്റെ അർത്ഥം അതിന്റെ പൂർണ്ണമായ അർത്ഥത്തലത്തിൽ അയാൾക്കു മനസിലായില്ലെന്നു കണ്ടതും ഡോക്ടർ പിന്നെയും പറഞ്ഞു,

ഈ കാര്യങ്ങളെല്ലാം ഭാര്യയോടു തന്നെ തുറന്നു പറയുക എന്നതു തന്നെയാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള പോംവഴിയെന്ന് !

അതു കേട്ടും സംശയത്തോടെ നോക്കിയ അയാളോടു വീണ്ടും ഡോക്ടർ പറഞ്ഞു,

ഒരു ഭാര്യയോള്ളം നിങ്ങളെ ഈ കാര്യത്തിൽ സഹായിക്കാൻ മറ്റാർക്കുമാകില്ല,
ഒരു ഭാര്യക്ക് ചെയ്തു നൽകാൻ കഴിയാത്തതൊന്നും ഒരു ഭർത്താവിന്റെ ആവശ്യങ്ങളിലില്ല ”
എല്ലാം സ്നേഹത്തോടെ ആകുമ്പോൾ എല്ലാം എളുപ്പത്തിൽ സാധ്യമാകും !

ഭാര്യമാർക്ക് മറ്റൊരു കഴിവു കൂടിയുണ്ട് ഒരു കാര്യത്തിന്റെ പകുതിയോള്ളം നിങ്ങൾ പറഞ്ഞു കഴിയുമ്പോൾ തന്നെ ബാക്കിയവർ കണ്ടെത്തിയിരിക്കുമെന്നത്,
ഒപ്പം നമ്മുടെ ഗുണവും ദോഷവും അവരെ പോലെ മനസ്സിലാക്കിയവരും വേറെ കാണില്ല,

പിന്നെ അവരെ കാണുമ്പോൾ നിങ്ങളിൽ വികാരങ്ങൾ സംഭവിക്കുന്നില്ല എന്നതെല്ലാം നിങ്ങളുടെ വെറും തോന്നൽ മാത്രമാണ്,
അതിനുള്ള ഉത്തരമാണ് കൂട്ടുകാരന്റെ ബർത്ത്ഡേ പാർട്ടിക്കു പോയ ആ രാത്രി മദ്യത്തിന്റെ ലഹരിയിലാണെങ്കിലും അന്നത് സംഭവിച്ചത് !
ഇനി അതും അല്ലെങ്കിൽ അതിനൊക്കെയുള്ള ക്യാപ്സൂൾസ് ഇപ്പോൾ ഇഷ്ടം പോലെ മാർക്കറ്റിൽ കിട്ടാനുണ്ട് !

അപ്പോഴും അയാളിൽ രണ്ടു സംശയം ബാക്കിയായി,
ഒന്ന് ഭാര്യയോടു ഇതെങ്ങനെ പറയുമെന്നത് !
രണ്ട് എല്ലാം പഴയപോലെ വീണ്ടെടുക്കാനാവുമോ എന്നതും !

അയാളുടെ മനസ്സു വായിച്ചിട്ടെന്നവണ്ണം ഡോക്ടർ പിന്നെയും പറഞ്ഞു,

നിങ്ങൾ ഒന്നേ ചെയ്യേണ്ടു,
അവരെയും കൂട്ടി കൊണ്ട് രണ്ടു നാൾ നിങ്ങൾക്കു മാത്രം സ്വകാര്യമായി സന്തോഷം പങ്കുവെക്കാൻ കഴിയും വിധം ഒരു യാത്ര പോകുക,

യാത്രയുടെ പകുതി വെച്ച് എന്നോടു പറഞ്ഞ പോലെ അവരോടും കാര്യങ്ങൾ തുറന്നു പറയുക,
അവർ പെട്ടന്ന് തെല്ലത്ഭുതപ്പെട്ടേക്കാം,
എന്നാലും ആദ്യരാത്രിയിലെ മണവാട്ടിയേ പോലെ അന്നു രാത്രി അവർ നിങ്ങൾക്കു മുന്നിലെത്തും,

കാരണം അവർ നിങ്ങളോടു ചോദിച്ച ചോദ്യങ്ങൾ നിങ്ങളെ കുറ്റപ്പെടുത്താൻ വേണ്ടിയല്ല നിങ്ങളെ വീണ്ടും അവരിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടിയാണ് !

ഒരു രണ്ടാം ഇന്നിംങ്ങ്സിനായി പാഡണിഞ്ഞ് അവരോടൊപ്പം നിങ്ങളും ബാറ്റു ചെയ്യാനായി ഗ്രൗണ്ടിലേക്കിറങ്ങിയാൽ മാത്രം മതി ഒരോ ബോളിന്റെയും ലൈനും ലെങ്ങ്ത്തും വേഗവും ഒക്കെ കൃത്യമായി നോക്കി സിങ്കിളും ഡബിളും ട്രിപ്പിളും ഒക്കെ ഒാടിയെടുത്തും ആവശ്യഘട്ടത്തിൽ ഫോറടിച്ചും ഏറ്റവും അത്യാവശ്യഘട്ടത്തിൽ സിക്സറടിച്ചും അവർ തന്നെ കളി ജയിപ്പിച്ചോളും !

ഡോക്ടർ പറഞ്ഞതു ശരിയായിരുന്നു,

യാത്രയുടെ പകുതിയിൽ വെച്ച് അവളോടതു പറഞ്ഞപ്പോൾ ആ അത്ഭുതഭാവം അവളുടെ മുഖത്തും അയാൾ കണ്ടു,

പിന്നെ മണവാട്ടിയായും അവളെ കണ്ടു,

ഡോക്ടർ പറഞ്ഞതിലെ ഏക വ്യത്യാസം കണ്ടത് അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെയും അവൾ സിക്സറടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു എന്നതാണ് !

അതൊന്നും പോരാഞ്ഞിട്ട് അതിനിടയിലും അവൾ ചോദിച്ചു,
ചേട്ടാ അന്നു കൂട്ടുകാരന്റെ ബർത്ത്ഡേ പാർട്ടിക്കു പോയ രാത്രി അടിച്ച അതേ ബ്രാൻന്റ് രണ്ടെണം ഇന്നടിച്ചാലോന്ന് ?

പിന്നെ നടന്നത് ചരിത്രം !

സംശയം തോന്നുന്നിടത്ത് തുറന്നു പറയാൻ കഴിയുന്നിടത്ത് പരിഹാരവും സാധ്യമാവുമെന്നതാണ് ഒരു ശരി !

രണ്ടു പേർക്കിടയിൽ ഒരാൾ മനപ്പൂർവ്വം സൃഷ്ടിക്കുന്ന അകൽച്ചയല്ലാത്ത ഏതൊരു ഘട്ടത്തിലും വീണ്ടും അടുക്കാനുള്ള സാധ്യത എപ്പോഴും നിലനിൽക്കുന്നുണ്ട് !

ഭാര്യയും ഭർത്താവും എന്നത് മനുഷ്യന്റെ കണ്ണുകൾ പോലെയാണ്,
ഇരു കണ്ണുകളാൽ ചേർന്നു കാണുന്ന കാഴ്ച്ചക്ക് അഴകും, മികവും, മിഴിവും ഏറെയാണ് !

ഇതിനൊക്കെയിടയിലും എല്ലായ്പ്പോളും ഒരു കാര്യം ഒാർമ്മയിൽ വെക്കുക എവിടെയോ കണ്ടതോ കേട്ടതോ ആണ് എന്ന മുഖവുരയോടെ ഡോക്ടർ അവസാനമായി പറഞ്ഞ ഒരു കാര്യമാണ് അയാളെ കൂടുതൽ സ്വാധീനച്ചത് !

“കാത്തിരിപ്പാണ് ഏറ്റവും വലിയ വേദന എന്നാണ് എല്ലാവരും പറയുക എന്നാൽ കാത്തിരിപ്പ് അവസാനിക്കുന്നതാണ് സത്യത്തിൽ ഏറ്റവും വലിയ വേദന ! ”

#Pratheesh

Leave a Reply

Your email address will not be published. Required fields are marked *