എന്തൊരു നല്ല ശരീരമാണ് നിന്റെത് ഒരു കുത്തോ, കലയോ, മറ്റെന്തെങ്കിലും അടയാളങ്ങളോ ഒന്നുമില്ലാത്ത നല്ല മൃദുലവും ഭംഗി നിറഞ്ഞതുമായ ദേഹം,

(രചന: Pratheesh)

ആദ്യ സംഭോഗത്തിനു ശേഷം അവളുടെ അടുത്തു കിടക്കുമ്പോൾ അവന്റെ ശ്രദ്ധ മുഴുവനും അവളുടെ നഗ്നമേനിയിൽ തന്നെയായിരുന്നു,

തുടർന്നാണ് അവന്റെ സംശയം അവനവളോടു ചോദിച്ചത്,

“എന്തൊരു നല്ല ശരീരമാണ് നിന്റെത്
ഒരു കുത്തോ, കലയോ, മറ്റെന്തെങ്കിലും അടയാളങ്ങളോ ഒന്നുമില്ലാത്ത നല്ല മൃദുലവും ഭംഗി നിറഞ്ഞതുമായ ദേഹം, ഒപ്പം വളരെ അടക്കവും ഒത്തുക്കവും നിറഞ്ഞ തികഞ്ഞ ആകൃതിയൊത്ത വളരെ മനോഹരമായ ശരീരം, അതുപോലെ പ്രസവിച്ച വയറിൽ സാധാരണയായി കാണപ്പെടുന്നതു പോലുള്ള പാടുകൾ പോലും വളരെ കുറച്ചു മാത്രമാണ് നിന്റെ വയറിൽ പോലും ഉള്ളത്, ശരീരത്തിലെ അവയവങ്ങളെല്ലാം അതിന്റെ വളർച്ചയിൽ വളരെ കൃത്യത പാലിച്ചിട്ടുമുണ്ട് എന്നിട്ടും നിന്റെ ഭർത്താവിനെന്തു കൊണ്ട് നിന്നോടു താൽപ്പര്യം ഉണ്ടാകുന്നില്ല ?

അതിനവൾ പറഞ്ഞു,
നിന്റെ കണ്ണു കൊണ്ടല്ല അയാൾ എന്നെ കാണുന്നത് അയാളുടെ കണ്ണിൽ ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗപ്പെടുത്താനായി മാറ്റി വെച്ചിരിക്കുന്ന ഒരു വസ്തു മാത്രമാണ് ഞാൻ,

ഭാര്യ സുന്ദരിയാണെന്നത് ജീവിതത്തിന്റെ അവസാന വാക്കല്ല, വിവാഹം കഴിക്കാൻ മാത്രമാണ് പലർക്കും സുന്ദരിയായ ഒരു സ്ത്രീയേ വേണമെന്നുള്ളൂ എന്നാൽ ആ സൗന്ദര്യം കാലാകാലം എങ്ങിനെ ആസ്വദിക്കണമെന്നു മാത്രം മിക്കവർക്കും ഇന്നും അറിയില്ല ഇഷ്ടമുള്ളതെന്തും സ്വന്തമാവുന്നതു വരെ മാത്രമേ പലർക്കും പലതിനോടും താൽപ്പര്യമുള്ളൂ,
അതു കഴിഞ്ഞാൽ അവർക്കെല്ലാം അവളും വീട്ടിലെ മറ്റെല്ലാം പോലെ മറ്റൊരു വീട്ടുപകരണം മാത്രമാണ് !

ചോറും ശരീരവും ഏകദേശം ഒരേ പോലെയാണ് ചോറു തനിയേ കഴിക്കുക എന്നത് കുറച്ചു പ്രയാസമാണ് കറികളോടൊപ്പം കഴിക്കുക എന്നത് വളരെ എളുപ്പവും വിവിധ തരത്തിലുള്ള കറികൂട്ടുകളാണ് ചോറിനെ രുചികരമാക്കി തീർക്കുന്നത്, ശരീരത്തിന്റെ കാര്യത്തിൽ കറികൾ എന്നത് നമ്മുടെ സമീപന രീതിയാണ് അതു നമ്മുടെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു,

നമ്മളിൽ പലരും ഭാര്യയേ ഒരു കുട പോലെ മാത്രമാണ് പരിഗണിക്കുന്നത് പുറത്തിറങ്ങാൻ പറ്റാത്ത വിധം നല്ല മഴ പെയ്താൽ മറ്റു മാർഗ്ഗമില്ലെങ്കിൽ മാത്രം ചൂടും, അവിടെയും ഒട്ടു മിക്കവരും കുട ചൂടാൻ മടിച്ച് മഴമാറും വരെ മറ്റെവിടെയെങ്കിലും മറപറ്റി കയറി നിൽക്കാനാണു പലപ്പോഴും ശ്രമിക്കുന്നതു,
എന്നാൽ മഴയത്തു മാത്രമല്ല നല്ല പൊരി വെയിലത്തും ചൂടാൻ പറ്റിയ നല്ല ഒന്നാന്തരം സാധനമാണ് കുട എന്നു പലരും മറന്നു പോകുന്നു,

ഇത്തരം കാര്യങ്ങളിൽ ഒരു പരിധി വിട്ട് നമ്മളവരെ നിർബന്ധിക്കാൻ ശ്രമിച്ചാൽ അതു സംശയത്തിനിടയാക്കുകയും ചെയ്യും,
” നിനക്ക് ഈയൊരു വിചാരം മാത്രമേയുള്ളോ ? ”
എന്നൊരു ബ്രഹ്മാസ്ത്രം നമുക്ക് നേരെ തൊടുക്കാൻ തയ്യാറായി എപ്പോഴും അവരുടെ ആവനാഴിയിൽ അവശേഷിക്കുന്നുണ്ട് !

സ്നേഹത്തിന്റെ ഭാഷകളെല്ലാം വളരെ കുറച്ചു നാളത്തേക്കേയുള്ളൂ പിന്നെ ആഛ്ഞ അനുസരിക്കേണ്ടുന്ന ഒരു യന്ത്രം മാത്രമാണ് ഭാര്യ,
വല്ലാതെ തണുക്കുമ്പോൾ എടുത്തു പുതക്കുന്ന പുതപ്പിനു തുല്യമാണ് പലപ്പോഴും ഞാനെന്ന സ്ത്രീ അയാൾക്ക് അതും സ്വന്തം ആവശ്യം തീരും വരെ മാത്രം !

എന്റെ ആവശ്യങ്ങളേക്കാൾ സ്വന്തം ആവശ്യങ്ങൾക്കു മാത്രം ഊന്നൽ കൊടുക്കുക എന്നാതാണു കുടുംബ ജീവിതമെന്ന് പലർക്കും ഒരു തെറ്റായ ധാരണയുണ്ട് അതിന്റെ ഇരയാണ് ഞാനും !

വിശപ്പാണ് എല്ലാറ്റിന്റെയും അടിസ്ഥാനം അതു വയറിന്റെ ആയാലും ശരീരത്തിന്റെ ആയാലും ആ വിശപ്പടങ്ങണമെങ്കിൽ അതിനനുശ്രിതമായ കാര്യങ്ങൾ സംഭവിക്കേണ്ടതായുണ്ട് അല്ലാത്തപക്ഷം കണ്ണും മനസ്സും ചുറ്റുപാടിലെക്ക് ഇറങ്ങിച്ചെല്ലും !

രണ്ടു പേരുടെ ഹിതം കൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെങ്കിലും
സംഭവം അവിഹിതം തന്നെയാണ് !
എന്നാൽ പിടിക്കപ്പെടാതെ കൊണ്ടു പോകാൻ കഴിയുമെങ്കിൽ അത് എക്കാലവും ഹിതമായി തന്നെ തുടരാനാവും !

ജീവിതത്തിലെ നിരാശ അവളുടെ വാക്കുകളിലുടനീളം അവനു ബോധ്യപ്പെടുന്നുണ്ടായിരുന്നു അവളെ പരിചയപ്പെടുമ്പോൾ അതൊരു സാധാരണ ബന്ധം മാത്രമായിരുന്നു അതു വളരെ പെട്ടന്ന് ഇത്തരം ചിന്തകളിലേക്കു വഴിമാറിയതിനു പിന്നിൽ അവളിലെ ആ നിരാശ തന്നെയായിരുന്നു,

തമ്മിലുള്ള ഈ ആഗ്രഹം തുടങ്ങിയിട്ടു കുറെ നാളായെങ്കിലും അതിനൊരു വഴിയില്ലായിരുന്നു വീട്ടിൽ നിന്നു ഒരു തരത്തിലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരുന്നിട്ടും അവർ ഇരുവരിലും ആ താൽപ്പര്യം വിട്ടുമാറിയതുമില്ല,

അങ്ങിനെയിരിക്കെ അവൾ തന്നെ അതിനൊരു വളഞ്ഞ വഴി കണ്ടെത്തി,
PSC ടെസ്റ്റ് എഴുതാൻ അവൾ അപ്ലിക്കേഷൻ കൊടുത്തു സെന്റർ അവൾ മനപ്പൂർവ്വം എറണാകുളവും കൊടുത്തു പോസ്റ്റ് വന്നപ്പോഴും ആരും ഒന്നും അറിഞ്ഞില്ല PSC ടെസ്റ്റിന്റെ തലേ ദിവസമാണ് മറന്നതു പോലെ അഭിനയിച്ച് അവളത് ഭർത്താവിനോടു പറഞ്ഞത് സ്വന്തം ജോലി വിട്ട് ഭാര്യയുടെ ഉറപ്പില്ലാത്ത ഒരാവശ്യത്തിനു വേണ്ടി മാത്രം അയാൾ വരില്ലെന്ന് അവൾക്കു ഏറെകുറേ ഉറപ്പുണ്ടായിരുന്നു മറ്റൊരാളേ ഏർപ്പാടാക്കാനുള്ള സമയവും കുറവായിരുന്നു,

” ഒറ്റ പകലിന്റെ കാര്യമല്ലെയുള്ളൂ ആരേയും ബുദ്ധിമുട്ടിക്കണ്ട പിന്നെ ആരെങ്കിലും കൂടെ വന്നാൽ എക്സാം എന്തായി എന്ന ചോദ്യം പിന്നെ സ്ഥിരമായി കേൾക്കേണ്ടി വരും ”

എന്നീ രണ്ടു കാര്യങ്ങൾ ഒറ്റവാക്കാക്കി സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞപ്പോൾ സമ്മതിക്കും എന്നുള്ള വലിയ പ്രതീക്ഷയൊന്നും അവൾക്കും ഇല്ലായിരുന്നു ഒത്താൽ ഒത്തു അത്രമാത്രം അത്രയേ അവളും പ്രതീക്ഷിച്ചുള്ളൂ എന്നാൽ ഒന്നാലോചിച്ച് അയാളും അതിനു സമ്മതം മൂളിയതോടെ കാര്യങ്ങൾക്കുള്ള വഴി തെളിയുകയായിരുന്നു, ട്രെയിൻ ടിക്കറ്റും അയാൾ തന്നെയായിരുന്നു എടുത്തു കൊടുത്തത് !

ഇതെല്ലാം അവൾ തന്നെ പറഞ്ഞതാണ് അവൾ അതു പറഞ്ഞതു കേട്ട്
” ആരെങ്കിലും കൂടെ വന്നിരുന്നെങ്കിലോ ?” എന്നു അവൻ ചോദിച്ചപ്പോൾ അതിനു മറുപടിയായി വളരെ സിംപിളായി അവൾ പറഞ്ഞു

നേരേ പോയി PSC ടെസ്റ്റ് എഴുതി തിരിച്ചു പോകുമായിരുന്നു എന്ന് “!

ആ മറുപടി അവനിഷ്ടമായി,
PSC ക്ക് ഇങ്ങനെ ഒരു സാധ്യത കൂടിയുണ്ടെന്ന് അപ്പോഴാണ് അവനും മനസിലായത് !

റെയിൽവേ സ്റ്റഷനിൽ നിന്ന് അവളെയും കൂട്ടി ഹോട്ടലിൽ എത്തിയിട്ടും അവനു പെട്ടന്ന് കാര്യങ്ങളിലേക്കു കടക്കാൻ ഒരു മടിയുണ്ടായിരുന്നു തിടുക്കം കൂട്ടിയാൽ അവൾ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു അവനിൽ അപ്പോൾ അതേ തുടർന്ന് അവൻ അവളോടു ചോദിച്ചു,
” നമുക്ക് കുറച്ചു നേരം വെറുതെ സംസാരിച്ചിരിക്കാലെയെന്ന് ?
അപ്പോൾ അവൾ പറഞ്ഞു,
അതിനല്ലല്ലോ അത്ര കഷ്ടപ്പെട്ട് ഇത്രദൂരം വന്നതെന്ന് ?

എക്സാം സമയം ആയതു കൊണ്ട് ഭർത്താവ് എന്തായാലും വിളിച്ചു ശല്യപ്പെടുത്തില്ല ഫോൺ ഒാഫാക്കി വെച്ചാലും പ്രശ്നമില്ല ഇനി മറ്റാരെങ്കിലും വിളിച്ചിട്ടു കിട്ടിയിട്ടിലെങ്കിൽ പോലും അതിനുള്ള മറുപടിയും ഭർത്താവു തന്നെ മറ്റുള്ളവർക്കു കൊടുത്തോള്ളും !

ഇത്രയും കംഫർട്ടമ്പിളായ ഈ സമയം വെറുതെ സംസാരിച്ചു കളയണോ ?
സംസാരിക്കാൻ ഇതു കഴിഞ്ഞാലും സമയം ഇഷ്ടം പോലെ കിട്ടും ഇനി അതും പോരെങ്കിൽ ഞാൻ പോകുന്ന അതേ ട്രെയിനിൽ ഒരു ടിക്കറ്റെടുത്താൽ എന്റെ നാടെത്തും വരെ എന്നോടു സംസാരിച്ചിരിക്കുകയും ചെയ്യാമെന്നവൾ പറഞ്ഞപ്പോൾ പിന്നെയവൻ മറ്റൊന്നും ചോദിച്ചില്ല,

അതോടെ അതുവരെ ആഗ്രഹം മാത്രമായിരുന്നതെല്ലാം പെരുമഴ പോലെ പെയ്തിറങ്ങി അതിനു ശേഷമുള്ള കിടപ്പിലാണ് അവളുടെ നഗ്നമേനിയിലേക്കവന്റെ ശ്രദ്ധ പതിഞ്ഞതും അതേ പറ്റി അവളോടു ചോദിച്ചതും !

തുടർന്ന് അവനവളോടു മറ്റൊരു ചോദ്യം കൂടെ ചോദിച്ചു,

നീ എനിക്ക് അയച്ചു തന്ന ഫോട്ടോകളിലെല്ലാം വളരെ ഭംഗിയായി ഡ്രസ്സ് ധരിച്ചിട്ടുണ്ടായിരുന്നു നിന്റെ സൗന്ദര്യവും ശരീരഭംഗിയും ഒക്കെ കൃത്യമായി അതിൽ കാണാമായിരുന്നു എന്നാൽ ഇന്ന് വളരെ ഷേയ്പ്പ്ലെസ് ആയി ശരീരത്തിനു ഒട്ടും ചേരാത്ത അഴഞ്ഞ ഡ്രസ്സിട്ടാണ് നീ വന്നത് അതെന്തു കൊണ്ടാണ് ?

ഒന്നു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു,
അതിൽ രണ്ടു കാര്യമുണ്ട് ഒന്ന് ഭർത്താവിന് നമ്മളിൽ വെറുതെയെങ്കിലും ഉണ്ടായേക്കാവുന്ന ഒരു സംശയം ഒഴിവാക്കാം ,

രണ്ടാമത്തേത് നമ്മൾ ഒരു കള്ളത്തരത്തിനു ശ്രമിക്കുമ്പോൾ നമ്മളെ ആരും തന്നെ ശ്രദ്ധിക്കാത്ത വിധത്തിലുള്ള വസ്ത്രമാണ് നല്ലത്, നമ്മുടെ ലുക്കും ശരീരത്തിന്റെ മുഴുപ്പും ഒക്കെ കാണുമ്പോഴല്ലെ പലരുടെയും ശ്രദ്ധ നമ്മളിലേക്കു കടന്നു വരുന്നത് ഇത്തരം അവസരങ്ങളിൽ അതൊഴിവാക്കുന്നതാണ് നല്ലത്, നമുക്കറിയാലോ നമ്മൾ വരുന്നതിന്റെ ഉദേശലക്ഷ്യം അങ്ങനെയുള്ളപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ നമുക്കാവശ്യവുമില്ലല്ലോ ?

അതു കേട്ട് “നീ പഠിച്ച കള്ളിയാലേ ?” എന്നവൻ ചോദിച്ചപ്പോൾ വശ്യമായി അവളവനെയും നോക്കി പുഞ്ചിരിച്ചു !

പിന്നെയും അവനവളോടു ചോദിച്ചു,
ഇപ്പോൾ ഇവിടെ ഇങ്ങനെ അവന്റെ അടുത്തു വരാൻ അവൾക്കു ഭയം തോന്നിയിരുന്നോ എന്ന് ?

അതിനവൾ പറഞ്ഞു,
എല്ലാ കാര്യങ്ങളും തുടങ്ങുന്നത് ഭയത്തോടെ തന്നെയാണ് ചെറിയ കുട്ടി ആയിരിക്കുമ്പോൾ ആദ്യമായി സ്ക്കൂളിൽ പോകുന്നത് മുതൽ കല്യാണം തുടങ്ങി സകലതും ഭയത്തിൽ തുടങ്ങേണ്ടി വന്നവയാണ്, ഭയം ഒന്നിൽ നിന്നും നമ്മളെ തടയാൻ ശ്രമിക്കുകയല്ല ചെയ്യുന്നത് നമ്മൾ കാര്യങ്ങളെ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം എന്നു ഒാർമ്മപ്പെടുത്തുക മാത്രമാണ് അവയുടെ കർത്തവ്യം !

ഏറെ താൽപ്പര്യവും ഒരൽപ്പം പ്രയാസം തോന്നുന്ന എന്തിനോടും ഇഷ്ടകുറവിനേക്കാൾ ധൈര്യകുറവു കൊണ്ട് ശ്രമിക്കാതെ കീടങ്ങുന്നവരാണ് കൂടുതലും !

ഒരു പെണ്ണിനറിയാം പിടിക്കപ്പെട്ടാൽ ഭർത്താവും, മക്കളും, സ്വന്തം വീട്ടുകാരും, ഭർത്താവിന്റെ വീട്ടുകാരും, കൂട്ടുകാരും, ബന്ധുക്കളും, അയൽവാസികളും, സഹപ്രവർത്തകരും, നാട്ടുകാരും തുടങ്ങി അവളെ അറിയുന്ന സകലരും അവളെ തള്ളി പറയുമെന്നും, കൈവിടുമെന്നും മോശപ്പെട്ടവളായി മുദ്രകുത്തുമെന്നും !

എന്നിട്ടും ഒരുവൾ അതിനുള്ള വഴി തിരഞ്ഞും ഉപായം കണ്ടെത്തിയും, ഭയപ്പാടുകൾക്കു മീതെ സഞ്ചരിച്ച് അതിനു മുതിരുന്നു അല്ലെങ്കിൽ ഇറങ്ങി തിരിക്കുന്നു എങ്കിൽ അതിനർത്ഥം സെക്സ് എന്ന വികാരത്തിന് ഈ പറഞ്ഞതിനെയെല്ലാം തുളച്ചു കയറി പോവാൻ കഴിയും വിധം ശക്തമായ സ്വാധീനം നമ്മളിൽ ചെൽത്താൻ കഴിയുന്നുണ്ടെന്നു തന്നെയാണ്,

അതു കൊണ്ടു തന്നെ അവിഹിതമായി വിലയിരുത്തപ്പെടും എന്ന ഒറ്റകാരണം കൊണ്ടു മാത്രം മറ്റൊരാളോടു തോന്നുന്ന ഇത്തരം താൽപ്പര്യങ്ങളെ വേണ്ടന്നു വെക്കാനുള്ള സാധ്യതയും കുറഞ്ഞു വരുകയാണ്,

അപൂർവ്വം ചിലരൊഴിച്ചാൽ മിക്കവരിലും മറ്റെന്തിനേക്കാളും ഉപരി ലൈംഗീകതക്ക് അത്രയേറെ പ്രാധാന്യം ഉണ്ടെന്നു തന്നെ വേണം വിശ്വക്കാൻ !

ശരീരവും ശരീരവും തമ്മിലുരയുന്നതിന്റെ ഫലമായി മാത്രം നമ്മളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ശരീരത്തിനും മനസ്സിനും ഒരു പോലെ സുഖവും, സന്തോഷവും, സംതൃപ്തിയും നൽകുന്ന ആ കണികകളെ ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കിയെടുക്കുക എന്നത് അസാധ്യമാണെന്നു കൂടി ഇതോടൊപ്പം നമ്മൾ മനസിലാക്കണം !

എല്ലാ കാര്യങ്ങൾക്കും മറ്റു മാർഗ്ഗങ്ങൾ ഫലപ്രദമാവണമെന്നില്ല ചില കാര്യങ്ങൾക്ക് അതായി തീരുക എന്നതാണ് പോംവഴി !

നമ്മുടെ ആവശ്യങ്ങളിലേക്ക് നമ്മളെ എത്തിക്കാനുള്ള കഴിവു കൂടി നമ്മുടെ മനസിനുണ്ട് !

ഒപ്പം നമ്മൾ ആരാണ് എന്നതിനേക്കാൾ മിക്കപ്പോഴും നമ്മൾക്കെന്താണു വേണ്ടത് എന്നതാണു നമ്മളെ നിയന്ത്രിക്കുന്നത് !

അതോടൊപ്പം അനിയന്ത്രിതമായ എന്തോ ഒന്ന് നമ്മളെ നിയന്ത്രിക്കുന്നുണ്ടെന്നു കൂടി ഞാൻ മനസിലാക്കിയിട്ടുണ്ട് !

ഇവിടെയും രണ്ടു തരം ന്യായവുമുണ്ട്,
നമുക്ക് പരിചയം ഇല്ലാത്ത ഒരുവൾ ഇത്തരം കേസിൽ പിടിക്കപ്പെട്ടാൽ അവൾ കാമപ്രാന്തിയും, വഴിപിഴച്ചവളും ആണ്,
എന്നാലിതു തന്നെ സ്വന്തം കുടുംബത്തിലെ ഒരുത്തിക്കാണു സംഭവിച്ചതെങ്കിൽ അതവളുടെ അറിവില്ലായ്മയോ അവൻ അവളെ പറഞ്ഞു മയക്കിയതോ ആയി ചിത്രീകരിക്കപ്പെടുന്ന ഒന്നു കൂടിയാണ് ഈ രഹസ്യ സമാഗമങ്ങൾ !

അതു പറഞ്ഞു കൊണ്ട് ബാത്ത്റൂമിലേക്ക് എഴുന്നേറ്റു പോയ അവൾ തിരിച്ചു വന്നത് ശരീരം വെളിയിൽ കാണപ്പെടാത്ത വിധം ബാത്ത് ടവ്വൽ ദേഹത്തു ചുറ്റി വരിഞ്ഞായിരുന്നു അതു കണ്ടതും അവനൊരു സംശയം അവൾ പെട്ടന്നു തന്നെ തിരിച്ചു പോകാൻ തയ്യാറെടുക്കുകയാണോ എന്ന് !

ആ സമയം അവന്റെ ആ രൂപത്തിലുള്ള നോട്ടവും അവന്റെയുള്ളിലെ സംശയവും മനസിലാക്കിയ അവൾ അവനോടു പറഞ്ഞു,
” ഇതു തുറക്കാൻ കോടതി ഉത്തരവിന്റെ ആവശ്യം ഒന്നും ഇല്ലാല്ലോയെന്നന് ”
അതു കേട്ട് അവനും ഒന്നു ചിരിച്ചു,

തുടർന്നവൾ അവനെ നോക്കി
” നമ്മൾ നമ്മുടെ ആവശ്യങ്ങൾക്ക് ഒരു പരിഹാരമായാണ് ഇത്തരം കാര്യങ്ങൾക്കു മുതിരുന്നതെങ്കിലും ഈ പറഞ്ഞതെല്ലാം സ്വന്തം അവിഹിതത്തെ വെള്ള പൂശാൻ നമ്മൾ ശ്രമിക്കുന്നതാണെന്നേ മിക്കവരും കരുതു !

ജീവിതത്തിൽ പലതരം ശരികളുണ്ട് ചുറ്റുപാടുകളുടെയും അവസ്ഥകളുടെയും സാഹചര്യങ്ങളുടെയും ഒക്കെ ശരികൾ എന്നാൽ അതിൽ ഒരാൾക്ക് ഏറ്റവും വലിയ ശരി സ്വന്തം മനസ്സിന്റെ ശരികളാണ് !

ഒന്നു നിർത്തി അവൾ വീണ്ടും അവനോടു പറഞ്ഞു,

അല്ലെങ്കിലും ഈ കാര്യങ്ങളൊക്കെ എന്നും ഇങ്ങനെ ഒക്കെ തന്നെ കിടക്കും,
എനിക്ക് രണ്ടു മണിയാകുമ്പോൾ തിരിച്ചു പോയാലേ വൈകീട്ടു വീടെത്തു ”
എന്നവൾ പറഞ്ഞതും വീണ്ടും ഒരു പുഞ്ചിരിയോടെ അവർ ഇരുവരും അവരുടെ രണ്ടാം അദ്ധ്യായത്തിന്റെ തുടക്കം കുറിച്ചു !

ശേഷം തിരിച്ചവളെ അവളുടെ നാടെത്തും വരെ കൊണ്ടു വിട്ട് തിരിച്ചു വരാൻ നേരം “ഇനിയും നമ്മൾ കാണുമോ” എന്ന അവന്റെ ചോദ്യത്തിനു ഒരു ചിരി മാത്രമായിരുന്നു അവളുടെ മറുപടി,

തുടർന്ന് തിരിച്ചു വരുമ്പോൾ അവൻ ആലോചിക്കുകയായിരുന്നു അവൾ അതുവരെ പറഞ്ഞതെല്ലാം സ്വന്തം ജീവിതത്തിൽ നിന്നു അടർത്തിയെടുത്ത ഏടുകൾ തന്നെയായിരുന്നു എന്ന്, അതോടൊപ്പം മറ്റു ചില കാര്യങ്ങളും അവനു ബോധ്യപ്പെട്ടു,

നമുക്ക് മുന്നിൽ ഇന്നു കാണുന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ തന്നെയാണ്, തന്റെ ആവശ്യങ്ങൾക്കനുസരിച്ച് കാര്യങ്ങളെ കണ്ടെത്താൻ മനുഷ്യനു അസാമാന്യ കഴിവുണ്ട് അതോടൊപ്പം തമ്മിൽ കണ്ടെത്തുക എന്നതിന് സഹായകമായി സോഷ്യൽ മീഡിയകളുടെ വളർച്ചയും കൂടിയുള്ളപ്പോൾ തന്റെ ആവശ്യങ്ങളിലേക്ക് നടന്നെത്തുക എന്നത് ആരെ സംബന്ധിച്ചും ഇന്നത്ര പ്രയാസകരമായ ഒന്നല്ലായെന്ന് !

അതു കൊണ്ടു തന്നെ കൈയ്യെത്തും ദൂരത്തു കിടക്കുന്ന ഏറ്റവും വിശിഷ്ഠമായ ഒന്നിനെ ഒരു ഭാര്യ എന്ന നിലയിൽ പരിഗണിക്കാൻ നമ്മൾ മറന്നാലും ഒരു ശരീരം എന്ന നിലയിൽ അവളെ പരിഗണിക്കേണ്ടത് ഒരത്യാവശ്യം തന്നെയാണ് !

ഉഭയകക്ഷി ബന്ധങ്ങളെ അംഗീകരിച്ച് രാജ്യവും, അവർക്കു സ്വരാജ്യത്തു തന്നെ അവസരമൊരുക്കുന്നതിൽ എല്ലാ സ്വാതന്ത്ര്യവും പ്രഖ്യാപിച്ച് കോടതിയും,
ഉയർന്ന താമസ്സ സൗകര്യങ്ങളൊരുക്കി ഹോട്ടലുകളും,
തിരിച്ചറിയലുകൾക്ക് ഒരു പരിധി വരെ തടസ്സമേകി കൊറോണയുടെ രൂപത്തിൽ രക്ഷകനായി മാസ്ക്കും അവർക്ക് കൂട്ടു നിൽക്കുമ്പോൾ അതിനെയെല്ലാം പാടെ മറന്ന്
” ഉണ്ടാക്കി പരിഗണിക്കേണ്ടതിനെ ഉണ്ടെങ്കിൽ പരിഗണിക്കുക ” എന്ന നിലയിലേക്ക് നമ്മൾ സ്വയം താഴ്ന്നു പോയാൽ ഇത്തരത്തിൽ ഉള്ളവർ ആരായാലും തനിക്കു ചുറ്റും നടന്നു കൊണ്ടിരികുന്നതൊന്നും തിരിച്ചറിയാൻ കഴിയാതെ അവർ തീർത്തും വിഡ്ഢീകളായി മാറാനാണു സാധ്യത !

#Pratheesh

Leave a Reply

Your email address will not be published. Required fields are marked *