രചന: ക്വീൻ
“”സുമിത്രേ, നീ എന്തിനാ അമ്മയെ ചീത്ത പറഞ്ഞത്??””
ഭർത്താവിന്റെ പെങ്ങൾ ഷൈലേടത്തി വിളിച്ചു ചോദിച്ചപ്പോൾ സുമിത്ര നിന്ന് ആലോചിക്കുകയായിരുന്നു എപ്പോഴാണ് അമ്മയെ ചീത്ത പറഞ്ഞത് എന്ന്!!!
“” നിനക്ക് നോക്കാൻ വയ്യെങ്കിൽ അത് പറഞ്ഞാൽ മതി വെറുതെ അമ്മയെ ചീത്ത പറയണ്ട!””
എന്ന് പറഞ്ഞ് ഏടത്തി കത്തി കയറുകയാണ് ഒറ്റവാക്കേ പറഞ്ഞുള്ളൂ!!
“” എനിക്ക് നോക്കാൻ വയ്യ എന്നാൽ ഏട്ടത്തി വന്നു കൊണ്ടുപോയിക്കോളൂ!!!””
എന്ന് പിന്നെ കാണാനായത് വളരെ മയത്തിൽ പറയുന്ന ഏടത്തിയെയാണ്..
“” അത് ഉണ്ണിയുടെ ഭാര്യ വിളിച്ചിട്ട് പറഞ്ഞു നീ അമ്മയോട് ആവശ്യമില്ലാതെ ചൂടാവുന്നുണ്ട് എന്ന് അതൊന്നു ചോദിക്കാൻ വേണ്ടി വിളിച്ചതാണ്!”””
എന്ന് പറഞ്ഞു എന്റെ ഭർത്താവിന്റെ അനിയന്റെ ഭാര്യ വിളിച്ച് ഏഷണിപ്പെടുത്തിയതിന്റെ ബാക്കി പത്രമാണ് ഈ ഫോൺ കോൾ.
എല്ലാം വെറുമൊരു അഭിനയമാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി ഇനിയും ഈ പരിപ്പ് ഈ കലത്തിൽ വേവിക്കാൻ മനസ്സില്ല.
സുമിത്ര ഹരിദാസന്റെ കയ്യും പിടിച്ച് ഈ വീട്ടിലേക്ക് കയറി വന്നിട്ട് വർഷങ്ങൾ പതിനഞ്ചു കഴിഞ്ഞു.. ഹരിദാസന് മൂത്തതും താഴെയുമായി നിരവധി പേർ വേറെയും ഉണ്ടായിരുന്നു..
ഹരിദാസൻ ഗൾഫിൽ ആയതുകൊണ്ട് പണ്ടുമുതലേ അമ്മ വേറെ വീടെടുത്ത് മാറിയിട്ടും കൂടി തങ്ങളുടെ കൂടെയാണ് വന്ന നിൽക്കാറ് അമ്മയ്ക്ക് ഒരു പ്രത്യേക സ്നേഹമാണ് ഒരിക്കലും സുമിത്രയെ ഒറ്റയ്ക്ക് വിടാറില്ല അതിനു കാരണവുമുണ്ട് മറ്റുള്ളവർ എന്തൊക്കെ പറഞ്ഞു അമ്മയോട് ദേഷ്യപ്പെട്ട് ചാടി കളിച്ചാലും, സുമിത്ര അങ്ങനെ ചെയ്യാറില്ല അമ്മ പറഞ്ഞതെല്ലാം കേട്ട് അനുസരിച്ച് നിൽക്കാറാണ് പതിവ്..!!
ആ ഒരു സ്നേഹം എന്നും അമ്മയ്ക്ക് സുമിത്രയോടുണ്ടായിരുന്നു വയ്യായ്ക തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുണ്ടായിരുന്നുള്ളൂ അന്ന് അമ്മ തറവാട്ടിൽ ആയിരുന്നു എന്തിനോ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കാലുവഴുതി വീണതാണ് തുടയെല്ല് പൊട്ടി..
അതിനുശേഷം സർജറി നടന്നുവെങ്കിലും കിടപ്പിലായിരുന്നു… തറവാട്ടിൽ ആയിരുന്ന അമ്മയെ ഓരോ കാരണം പറഞ്ഞ് സുമിത്രയുടെ അരികിൽ കൊണ്ടുവന്നാക്കി സുമിത്ര എതിർത്തൊന്നും പറഞ്ഞില്ല ഹരിദാസൻ ദുബായിൽ തന്നെയാണ് ഇപ്പോഴും രണ്ടുമക്കൾ ഉള്ളത് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്!!
പിന്നെ ധരാളം സമയം അമ്മയെ നോക്കാൻ കിട്ടും അതുകൊണ്ടുതന്നെ അവൾ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു…
സുമിത്രയുടെ അമ്മയും അച്ഛനും നേരത്തെ തന്നെ മരിച്ചു…
ഹരിദാസിന്റെ അമ്മയെ അതുകൊണ്ടുതന്നെ സ്വന്തം അമ്മയുടെ സ്ഥാനത്താണ് കാണുന്നത്!!!
മാസാമാസം പെൻഷന്റെ സമയം ആകുമ്പോൾ പെങ്ങൾ ഓടി വരും അമ്മയെ കൊണ്ട് ഒപ്പ് ഇടീപ്പിച്ച് പോയി പൈസ എടുത്തു കൊണ്ടുവരും. ഒരു രൂപ പോലും സുമിത്ര വാങ്ങിയിട്ടില്ല… അമ്മയുടെ പൈസ മുഴുവൻ പെമ്മക്കക്കാ അവകാശം എന്നും പറഞ്ഞ് രണ്ടു പെൺമക്കൾ അത് പങ്കിട്ടു കൊണ്ടുപോകാറാണ് പതിവ്!!!
അതിനും എതിര് നിൽക്കാറില്ല പക്ഷേ ചിലപ്പോഴൊക്കെ അവർ ഓരോരുത്തരും വിളിച്ചിട്ട് ചോദിക്കുന്ന ചോദ്യം കേൾക്കുമ്പോൾ അരിച്ചു കയറി വരും.
“”” എന്തെ അമ്മയെ ഇത്തവണ ഡോക്ടറെ കാണിക്കാൻ വൈകി??
കാലിന് നീരുണ്ടെങ്കിൽ ഈ മാസം ഓർത്തോയെ കാണിച്ചു നോക്കാമായിരുന്നില്ലേ??
എന്തിനാണ് അമ്മയ്ക്ക് എണ്ണ പലഹാരങ്ങൾ കൊടുക്കുന്നത് അതുകൊണ്ടല്ലേ വയറിളക്കവും ഛർദിയും വന്നത്???
ഇതുപോലുള്ള പലതരത്തിലുള്ള ക്വസ്റ്റ്യനും ചോദിച്ചുള്ള വിളികളാണ്!!!
ആരെയൊക്കെയോ ബോധ്യപ്പെടുത്താൻ..
ആദ്യമൊക്കെ അതിനെല്ലാം മറുപടി പറഞ്ഞിരുന്നു പക്ഷേ ഇപ്പോൾ അതിനൊന്നും മറുപടി പറയാറില്ല നന്നായി തർക്കുത്തരം തന്നെ പറയും അതിനുള്ള ധൈര്യം തന്നത് ഹരിദാസ് ചേട്ടനാണ്..
കഴിഞ്ഞ തവണ ഹരിദാസേട്ടൻ വന്നപ്പോൾ അമ്മയ്ക്ക് കുറെ മാമ്പഴം വാങ്ങി കൊണ്ട് കൊന്നു കൊടുത്തു.. മാമ്പഴം ഏറെ ഇഷ്ടമായിരുന്ന അമ്മ തോല് പോലും കളയാതെ അത് മുഴുവൻ കഴിച്ചു. അത് പ്രശ്നമായി!!!
അമ്മയ്ക്ക് വയറിളക്കവും ഛർദിയും പിടിച്ച് മൂന്നാല് ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു പോയി നിന്നതും എല്ലാം ചെയ്തു കൊടുത്തതും ഞാനും ചേട്ടനും തന്നെയായിരുന്നു മറ്റ് ആരും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല ഡിസ്ചാർജ് ആയി വീട്ടിലെത്തിയപ്പോൾ ഓരോരുത്തരുടെ ചീത്തയും ഉപദേശവും കൊണ്ടുവന്നിരുന്നു!!
“”” ഞങ്ങൾക്ക് ഇത്രയേ നോക്കാൻ പറ്റൂ നിങ്ങൾക്ക് ആർക്കാണ് നോക്കാൻ കഴിയുന്നത് എന്ന് വെച്ചാൽ കൊണ്ടുപോയി നോക്കിക്കോളൂ ഞാൻ എന്റെ ചെലവിൽ വണ്ടി വിളിച്ച് നിങ്ങളുടെ വീട്ടിലേക്ക് അമ്മയെ കൊണ്ടുവന്ന് ആക്കി തരാം!!!
എന്നു പറഞ്ഞു ഹരിദാസ് ഏട്ടൻ അന്ന് എല്ലാവരുടെയും ഉപദേശവും കുറ്റപ്പെടുത്തലും അവിടെനിന്നു ആർക്കും അമ്മയെ നോക്കാൻ വയ്യ വിട്ടുനിന്നു ഉപദേശിക്കാനും കുറ്റപ്പെടുത്താനും ആണെങ്കിൽ ഇഷ്ടംപോലെ ആളുകളുണ്ട്…
അങ്ങനെയിരിക്കുമ്പോഴാണ് അമ്മയ്ക്ക് എന്തോ ഒരു പെൻഷൻ തുകയിൽ കൂടിയിട്ട് ഒന്നരലക്ഷം രൂപ അനുവദിച്ചു കിട്ടിയത്!!
അതറിഞ്ഞതും പെൺമക്കളുടെയും ഏട്ടന്മാരുടെയും അനിയന്മാരുടെയും എല്ലാം സന്ദർശനം ആയിരുന്നു അങ്ങോട്ടേക്ക് പിന്നെ..
എല്ലാവരേക്കാൾ ഒരു മുഴം മുമ്പേ എറിഞ്ഞു ഷൈല ഏടത്തി അമ്മയെ അവർ കൊണ്ടുപോവുകയാണ് എന്നു പറഞ്ഞു..
അമ്മയ്ക്ക് അവരുടെ കൂടെ പോകാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല ഈ കൊണ്ടുപോകുന്ന ഉത്സാഹം മാത്രമേയുള്ളൂ അവിടെയെത്തി കഴിഞ്ഞിട്ടുണ്ടെങ്കിൽ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ഇല്ല…
അമ്മയ്ക്ക് ദിവസവും കുളിക്കണം അതിന് പിടിച്ചുകൊണ്ടുപോയി ബാത്റൂമിൽ സ്റ്റൂൾ ഇട്ട് ഇരുത്തണം.. ഒരുതവണ രണ്ടുദിവസം അവിടെ കൊണ്ടുപോയി നിർത്തിയപ്പോൾ കണ്ടതാണ് വരുന്നതുവരെ അമ്മയെ കുളിപ്പിച്ചില്ല..
എനിക്കും അങ്ങോട്ട് വിടാൻ താല്പര്യം ഇല്ലായിരുന്നു… ക്ഷീണിതയായ അമ്മ അങ്ങോട്ടേക്ക് ചെന്നാൽ പൂർണമായും വയ്യാതാകും.. പിന്നെയും ഞാൻ തന്നെ കഷ്ടപ്പെടേണ്ടി വരും അത് തന്നെ കാരണം..
പക്ഷേ അവർ നിർബന്ധിച്ച് അമ്മയെ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാൻ ഹരിദാസ് ചേട്ടനോട് പറഞ്ഞു ആ പണം കഴിഞ്ഞിട്ടുണ്ടെങ്കിൽ തിരികെ കൊണ്ടുവരും വിഷമിക്കേണ്ട എന്ന് പറഞ്ഞു ആള്..
ഒരിക്കലും പണത്തിനു വേണ്ടി ഒന്നും അമ്മയ്ക്ക് ചെയ്തു കൊടുത്തിട്ടില്ല..
അതുകൊണ്ടുതന്നെ വിഷമവും തോന്നിയില്ല പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് ആംബുലൻസിൽ അമ്മയെ അങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്ന് ആക്കിയിരുന്നു ഏടത്തി മുഖം ഒരു കുട്ടയുണ്ട് ..
“” നിങ്ങടെ സ്വന്തം മകൾ ഞാനാണെന്നുള്ള കാര്യം മറന്നു പോകണ്ട ഈ സോപ്പിംഗ് മറ്റും ഒരു അളവ് വരെ ഉണ്ടാവും!!!
അതുകഴിഞ്ഞാൽ നമുക്ക് കാണാം!!”‘
ദേഷ്യത്തോടെ അമ്മയോട് പറയുന്നുണ്ട് എനിക്ക് എന്താണ് കാര്യം എന്ന് മനസ്സിലായില്ല..
പൈസ ക്രെഡിറ്റ് ആവുന്നത് വരെയെങ്കിലും അവിടെ നിർത്തേണ്ടതാണ് ഇതിപ്പോൾ അതിനുമുമ്പ് തന്നെ കൊണ്ടുവന്ന ആക്കിയതിന് പിന്നിലെ ഉദ്ദേശവും അറിയാൻ കഴിഞ്ഞില്ല.
പിന്നെയാണ് ഏടത്തി തന്നെ പറയുന്നത് “”””അവർക്ക് കിട്ടിയ പൈസ നിനക്കേ തരൂ എന്നും പറഞ്ഞ് അവിടെ ഇരിക്കുകയായിരുന്നു!! കൂറിവിടെയും ചോറവിടെയും ആയിട്ട് ഞാൻ എന്തിനാണ് ഈ സ്ത്രീയെ നോക്കുന്നത് അമ്മയാണത്രേ!””‘
അതും പറഞ്ഞ് അവർ ഇറങ്ങിപ്പോയി എനിക്ക് എന്തോ വല്ലായ്മ തോന്നി ഞാൻ അമ്മയുടെ അരികിൽ വന്നിരുന്നു അമ്മയുടെ മിഴികൾ നിറഞ്ഞിരുന്നു..
“”‘ എന്തിനാ പണം കൊടുക്കില്ല എന്ന് പറഞ്ഞത് കൊടുക്കാമായിരുന്നില്ലേ???””
എന്ന് ചോദിച്ചപ്പോൾ അമ്മ എന്നെ ചേർത്തുപിടിച്ചു പറഞ്ഞു..
“” നിന്നോളം എന്നോട് ഇതുവരെ കാരുണ്യത്തോടെ മറ്റാരും പെരുമാറിയിട്ടില്ല മോളെ പിന്നെ എന്തിനാണ് ഞാൻ അവരെ പോലെ നന്ദി ഇല്ലാത്തവർക്ക് പണം കൊടുക്കുന്നത് മക്കളായാലും മരുമക്കളായാലും അമ്മമാരെ സ്നേഹിച്ചാൽ മാത്രമേ തിരിച്ചും സ്നേഹം കിട്ടു!!
എനിക്ക് മക്കൾ എന്നോ മരുമക്കൾ എന്നോ വേർതിരിവില്ല എല്ലാവരും എന്റെ കുഞ്ഞുങ്ങൾ തന്നെ പക്ഷേ നിന്നോട് ഒരുത്തിരി സ്നേഹം കൂടുതലുണ്ട് അത് നീ എനിക്ക് നൽകുന്ന സ്നേഹം കൊണ്ട് തന്നെയാണ്..
അതുകൊണ്ടുതന്നെ ഈ പണം ഞാൻ നിനക്കേ തരൂ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം അമ്മയുടെ ഒരു മോഹമാണ് അത്..
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത് ഒരിക്കലും അമ്മ പണം എനിക്ക് തരാൻ തീരുമാനിച്ചത് കൊണ്ടായിരുന്നില്ല ഞാൻ കൊടുത്ത സ്നേഹത്തിന് എല്ലാം വിലയുണ്ടല്ലോ എന്നോർത്ത് ആയിരുന്നു..
ഇനി അമ്മയെ ഞാൻ എങ്ങോട്ടും വിടില്ല!! സാർത്ഥരുടെ അരികിൽ പോയി വെറുതെ അമ്മയുടെ മനസ്സ് വിഷമിപ്പിക്കാൻ ഇനിയും ഞാൻ അവസരം ഒരുക്കില്ല ഇവിടെ നിൽക്കട്ടെ എന്റെ സ്വന്തം അമ്മയായി.