തന്റെ ദേഹത്തുനിന്ന് അടർന്ന് മാറി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ എല്ലാം കൂട്ടിയെടുത്ത് അവൾ തന്റെ നഗ്നത മറച്ചു കരയാൻ പോലും അവൾക്ക് അന്നേരം ഭയം തോന്നി…

(രചന: ക്വീൻ)

തന്റെ ദേഹത്തുനിന്ന് അടർന്ന് മാറി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ എല്ലാം കൂട്ടിയെടുത്ത് അവൾ തന്റെ നഗ്നത മറച്ചു കരയാൻ പോലും അവൾക്ക് അന്നേരം ഭയം തോന്നി…

ദേഹത്ത് എവിടെയെല്ലാമോ നീറി പുകയുന്നുണ്ട് ആരുടെയൊക്കെയോ ദന്തക്ഷതങ്ങൾ മാറിലും വയറിലും എല്ലാം ആയി കിടക്കുന്നുണ്ട്..

താനൊരു മനുഷ്യജീവിയാണെന്ന് പോലും ഓർക്കാതെ അത്രത്തോളം തന്നെ ഉപദ്രവിച്ചിരിക്കുന്നു…
സങ്കടവും ദേഷ്യവും എല്ലാം കൂടി വല്ലാത്തൊരു ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തി അവൾ..

അപ്പുറത്ത് നിന്ന് ആരുടെയൊക്കെയോ ചുമ കേൾക്കുന്നുണ്ട് അവരൊന്നും ഇപ്പോഴും പോയിട്ടില്ല എന്ന് മനസ്സിലായി അവളുടെ കണ്ണുകൾ നീറി തുടങ്ങി..

ചെയ്തുപോയ തെറ്റിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്..
നാലു പെൺകുട്ടികൾ ഉള്ള വീട്ടിലെ മൂത്ത സന്താനമായ എനിക്ക് വിവാഹത്തെപ്പറ്റി നിറമുള്ള സ്വപ്നങ്ങൾ കാണാൻ അനുവാദം ഉണ്ടായിരുന്നില്ല..

ആരെങ്കിലും സ്ത്രീധനം ഒന്നും ചോദിക്കാതെ വന്നാൽ കല്യാണം കഴിച്ചു വിടും അതായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്..
അച്ഛനെയും പറഞ്ഞിട്ട് കാര്യമില്ല കൂലിപ്പണി ചെയ്തു ഞങ്ങളുടെ വിശപ്പ് അടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന അച്ഛന് പെൺമക്കളെ കല്യാണം കഴിപ്പിച്ച് വിടുക എന്നത് ബാലികേറാമല ആയിരുന്നു..

സ്ത്രീധനം വാങ്ങാതെ എന്നെ കല്യാണം കഴിച്ചു കൊണ്ടു പോകാൻ ആരോ ഒരാൾ വരും എന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു

അങ്ങനെ വന്നത് പക്ഷേ എന്നെക്കാൾ ഇരട്ടി വയസ്സുള്ള ഒരാളായിരുന്നു എന്ന് മാത്രം അച്ഛൻ അയാളുടെ കയ്യിൽ എന്നെ പിടിച്ചു ഏൽപ്പിക്കുമ്പോൾ ഇനി മൂന്നെണ്ണത്തിനെ നോക്കിയാൽ മതിയല്ലോ എന്ന ഒരു ആശ്വാസം മാത്രമായിരുന്നു ആ മുഖത്ത്..

അയാളുടെ വീട്ടിൽ അയാൾക്ക് ചോറും കറികളും ഉണ്ടാക്കിക്കൊടുത്ത്, അയാളുടെ ചായക്കടയിൽ ഒപ്പം നിന്ന് സഹായിച്ച് അങ്ങനെ ജീവിച്ചു ഒരു ഏഴുവർഷം!! അതുകഴിഞ്ഞ് അയാൾ മരിക്കുമ്പോഴും ഞാൻ കന്യകയായിരുന്നു..
കാരണം ഒരു പുരുഷനെന്ന നിലയിൽ പൂർണ്ണ പരാജയം ആയിരുന്നു അയാൾ..

ദേഹങ്ങൾ കെട്ടുപിണയുമ്പോൾ, സംഗമത്തിന്റെ പ്രാരംഭ വേളയിലേക്ക് പോലും കടക്കാനാവാതെ തളർന്ന് എന്നിൽ നിന്ന് പിന്മാറുമ്പോൾ എന്നോട് അത് പറയുകയും ചെയ്തിരുന്നു… ചായക്കടയിലേക്ക് കൂലിയില്ലാണ്ട് ഒരു പെണ്ണിനെ വേണം അത്ര മാത്രമേ ഈ വിവാഹത്തിൽ നിന്ന് ഉദ്ദേശിച്ചുള്ളൂ എന്ന്…!!

വികാരങ്ങൾ അടക്കിവെച്ച് ആ കിടക്കയിലേക്ക് മുഖമമർത്തി വച്ച് കരയുമ്പോൾ, എന്റെ സങ്കടങ്ങൾ ആ നാല് ചുമരുകൾ മാത്രം കേട്ടു

അയാൾ മരിച്ചതോടുകൂടി അയാളുടെ ചായക്കട ഞാൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി അത്യാവിശ്യം പണവും ഉണ്ട് പക്ഷേ ഒരു കൂട്ടിനായി എനിക്ക് വല്ലാത്തൊരു മോഹം തോന്നി അങ്ങനെയാണ് അവിടെ കൂപ്പിൽ ജോലിക്ക് വന്ന വിശ്വനാഥനെ കാണുന്നതും അടുക്കുന്നതും.

അയാൾക്ക് ഒരു ഭാര്യയും മകളും ഉണ്ടായിരുന്നു.. കള്ളുകുടിച്ച് അയാൾ ഭാര്യയെ തല്ലുമായിരുന്നു അതൊന്നും ഞാൻ കാര്യമാക്കിയില്ല വിശ്വനാഥന്റെ മേനിയഴക് എനിക്ക് അയാളെ സ്വന്തമാക്കണം എന്ന് തോന്നിപ്പിച്ചു …!! അയാളുടെ കയ്യിൽ ഭീമാകാരനായ ആ വലിയ ജിവി പോലും മെരുങ്ങുന്നത് കണ്ട് ഞാൻ അയാളെ ആരാധനയോടെ നോക്കി …

ആദ്യം ഒന്നും അയാൾ വഴങ്ങിയില്ലെങ്കിലും സാവധാനത്തിൽ അയാൾ എന്നോട് അടുത്തു..

ചായക്കടയിൽ ഇടയ്ക്ക് മാത്രം കയറിയിരുന്ന് അയാൾ അവിടെ സ്ഥിര സന്ദർശകനായി തീർന്നു…
പിന്നെ വീട്ടിലേക്ക് പോലും പോകാതെയായി അതറിഞ്ഞ് അയാളുടെ ഭാര്യ ആത്മഹത്യ ചെയ്തു മകളെ അവളുടെ വീട്ടുകാർ വന്ന് കൊണ്ടുപോയി.

അതിനുശേഷം ആണ് അയാളുടെ തനിസ്വരൂപം ഞാൻ അറിയുന്നത്… എന്തോ തിരിമറി കാണിച്ചത് അറിഞ്ഞ് അയാളുടെ കൂപ്പിലെ ജോലി പോയി… ആനയ്ക്ക് മറ്റൊരു പാപ്പാനും വന്നു..

അതിനുശേഷം അയാൾ എന്റെ കൂടെ സ്ഥിരതാമസം തുടങ്ങി.. ചായക്കടയിൽ ഇരുന്ന് മദ്യപിക്കാൻ തുടങ്ങി ദിവസം മുഴുവൻ… ഇരുന്നു മദ്യപിച്ചത് മാത്രം പോരാഞ്ഞിട്ട് എല്ലാവരുടെയും മേക്കട്ട് കയറാനും തുടങ്ങി. ഒടുവിൽ ആളുകൾ ആരും ആ വഴി വരാതെ ആയി…

ഏക വരുമാനവും അടഞ്ഞ ഞാൻ എന്ത് ചെയ്യും എന്നറിയാതെ പരിഭ്രമിച്ചു അപ്പോഴേക്കും എനിക്ക് അയാളോടുള്ള എല്ലാ താൽപര്യവും പോയിരുന്നു…

അയാളോട് ഞാൻ അവിടെ നിന്ന് ഇറങ്ങിത്തരാൻ പറഞ്ഞു അത് അയാളെ ചൊടിപ്പിച്ചു അന്ന് രാത്രി വന്നത് അയാളുടെ കുറെ കൂട്ടുകാരും ഒത്താണ്…

അവരെല്ലാവരും കൂടി അവിടെയിരുന്ന് മദ്യപിച്ചു അത് ചോദ്യം ചെയ്യാൻ ചെന്ന് എന്നെ അയാൾ മുഖത്തേക്ക് ആഞ്ഞടിച്ചു..

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി പിന്നീട് എപ്പോഴോ അർദ്ധ ബോധം വന്നപ്പോൾ ഞാൻ കാണുന്നത് എന്റെ ദേഹത്ത് ഇഴയുന്ന അയാളുടെ കൂട്ടുകാരന്റെ കൈകളാണ്.. ഓരോരുത്തരും അവരുടെ ഊഴം കാത്തിരുന്നു എന്നെ അനുഭവിക്കാൻ..
അതിനുള്ള പണം അയാൾക്ക് നൽകിയാണ് രാവിലെ അവർ പോയത്..

ഞാനാകെ തകർന്നുപോയി മറ്റൊരു പെണ്ണിന്റെ ജീവിതം തുലച്ചു ഞാൻ നേടിയെടുത്തത് അതിത്തരത്തിൽ ആയി..

ആത്മഹത്യ എന്നൊരു ചിന്തയാണ് ആദ്യം മനസ്സിലേക്ക് വന്നത് പക്ഷേ അപ്പോൾ എല്ലാ തെറ്റും ചെയ്ത അയാൾ ഇവിടെ സൂഖിച്ചു നടക്കും അത് പാടില്ല അന്ന് രാത്രിയും വന്നിരുന്നു അയാൾ സുഹൃത്തുക്കളുടെ കൂടെ..
അന്ന് ഞാനും എതിർപ്പ് കാണിച്ചില്ല…

അവരെല്ലാം എന്റെ ദേഹത്തെ മാംസത്തിനായി കൊത്തിവലിച്ചിട്ടും പ്രതികരിച്ചില്ല..
രാവിലെ ആയതോടുകൂടി എല്ലാവരും അവിടെ നിന്ന് സ്ഥലംവിട്ടു. പക്ഷേ അയാൾക്ക് മാത്രം രാത്രിയിലെ കെട്ട് വീടാത്തതുകൊണ്ട് ബോധം വീണിട്ടില്ലായിരുന്നു…

ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു അവിടെ റബർ വെട്ടുന്ന കത്തി ഇരിപ്പുണ്ടായിരുന്നു…
അതെടുത്തു കൊണ്ടുവന്ന് അയാളുടെ കഴുത്തിൽ അമർത്തി ഒരു തരി പോലും കുറ്റബോധം എനിക്ക് തോന്നിയില്ല.

ആദ്യം നന്നായി ഒന്ന് പിടഞ്ഞ് അയാളുടെ ചലനം പതിയെ പതിയെ ഇല്ലാതായി…
അത് മുഴുവൻ ആസ്വദിച്ച് കണ്ടു നിന്നു ഞാൻ…
അത്രത്തോളം ഞാൻ അനുഭവിച്ചു കഴിഞ്ഞിരുന്നു… എല്ലാം ഞാൻ ചെയ്ത തെറ്റിന് പകരമായി കിട്ടിയതാണ്…

അതിന് എന്റെ ജീവിതം തന്നെ പകരം കൊടുക്കേണ്ടി വന്നു പോലീസ് വന്ന് എന്നെ വിലങ്ങണിയിച്ചു കൊണ്ടുപോകുമ്പോഴും ആളുകൾ പറഞ്ഞിരുന്നു ആ പാവം പെണ്ണിന്റെ ജീവിതം തകർത്തതിന് നിനക്ക് ഇങ്ങനെ തന്നെ വേണം എന്ന്..

അതെ അത് തന്നെയാണ് സത്യവും…
പിടിച്ചെടുക്കാൻ നോക്കിയതാണ് ഒരുവളുടെ ജീവിതം..
അർഹതയില്ലാത്തത് നേടാൻ ശ്രമിച്ചാൽ അത് ഇങ്ങനെയേ വരൂ നിലനിൽക്കില്ല..

ആ സമയത്ത് മനസ്സിൽ ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ.. അങ്ങ് ദൂരെ മറ്റൊരു ലോകത്തിരുന്ന്, എന്നെപ്പോലൊരു പെണ്ണ് ഇതെല്ലാം അറിയുന്നുണ്ടെങ്കിൽ, ഇനിയുള്ള ഓരോ നിമിഷവും മനസ്സുകൊണ്ട് ഞാനാ കാലുപിടിച്ച് മാപ്പ് പറയുകയാണ് എന്ന്..

Leave a Reply

Your email address will not be published. Required fields are marked *