(രചന: രജിത ജയൻ)
“‘ശിവേട്ടാ.. എനിക്ക് ശിവേട്ടന്റെ ഒരു കുഞ്ഞിനെ വേണം…
പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദത്തിൽ മീന പറഞ്ഞതു കേട്ട് ശിവൻ ഞെട്ടിയവളെ നോക്കി
“നീ.. നീ എന്താ പറഞ്ഞത് മീനൂട്ടി ..?
മീന പറഞ്ഞത് വ്യക്തമായ് കേട്ടെങ്കിലുംമുഖത്തെ പതർച്ച മറയ്ക്കാനെന്നവണ്ണം ശിവനവളോട് ചോദിച്ചു
“ഞാനെന്താണ് പറഞ്ഞതെന്ന് ശിവേട്ടൻ വ്യക്തമായ് കേട്ടതാണ് ,എനിക്കറിയാം
“എന്നാലും ഞാൻ പറയാം, ഡോക്ടർ മീനാക്ഷി നന്ദകുമാർ എന്ന എനിക്ക് ശിവഭദ്രൻ എന്ന ശിവേട്ടന്റെ ഒരു കുഞ്ഞിനെ പ്രസവിച്ചു വളർത്തണമെന്ന് ..
ഒട്ടും പതറലില്ലാതെ ശിവന്റെ കണ്ണുകളിലേക്ക് നോക്കിയത് പറയുമ്പോൾ മീനാക്ഷിയുടെ മുഖത്തൊരു നിസംഗത നിറഞ്ഞു നിന്നിരുന്നു, ഒപ്പം ശബ്ദം ശാന്തവും ഉറച്ചതുമായിരുന്നു
” നീ എന്തൊക്കെയാണ് വിളിച്ചു പറയുന്നതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ ?
“ഞാനും നീയും പഴയ ആ കൗമാരപ്രായക്കാരല്ല ,പഴയ കമിതാക്കളല്ല .. മറന്നോ മീനാക്ഷി നീയത് .?
“ഞാനൊന്നും മറന്നിട്ടില്ല ശിവേട്ടാ..മരണം വരെ മറക്കുകയും ഇല്ല, കാരണം ഇന്നെന്നെ ജീവിക്കാൻ ഇത്തിരിയെങ്കിലും പ്രേരിപ്പിക്കുന്നത് ആ ഓർമ്മകൾ മാത്രമാണ്
ശബ്ദമിടറിയത് പറയുമ്പോൾ മീനാക്ഷിയുടെ നിറകണ്ണുകൾ ശിവനെ വല്ലാതെ വേദനിപ്പിച്ചു
തന്റെകൺകോണിലൂറി തുടങ്ങിയ കണ്ണുനീരിനെ മീനാക്ഷി കാണാതെ ശിവൻ കൺചിമ്മി അകറ്റി
“ശിവേട്ടാ….
ശിവന്റെ കൈകളിൽ മുഖം അമർത്തി മീനാക്ഷി മെല്ലെ വിളിച്ചതും ശിവനവളെ നോക്കി
“മടുത്തു ശിവേട്ടാ.. ജീവിക്കണമെന്ന് ഒട്ടും ആഗ്രഹമില്ലാതെയായിരിക്കുന്നു..
“സഹിക്കാൻ കഴിയുന്നില്ല ശിവേട്ടാ ..
എ…ല്ലാം.. എല്ലാം അവസാനിപ്പിച്ചാലോന്ന് പലവട്ടം ആലോചിച്ചതാ ..
പക്ഷെ അതിനു പോലും കഴിയാത്ത വിധം കെട്ടുപാടുകളാൽ ബന്ധിച്ചില്ലേ നിങ്ങളെല്ലാവരും എന്റെ ജീവിതം ..
മീനാക്ഷി പറഞ്ഞതു കേട്ടതും ശിവന്റെ ശരീരത്തിലൂടൊരു മിന്നൽ പാഞ്ഞു പോയി ..
ഞെട്ടിയവളെ നോക്കിയതും ശിവൻ പെട്ടന്നവളെ തോളിൽ പിടിച്ചുതന്നോടു ചേർത്തു…
“ആ…. ശിവേട്ടാ.. വേദനിക്കുന്നു .. കയ്യെടുക്കൂ ..
തോളിൽ ശിവന്റെ കൈ പതിഞ്ഞയിടം നോക്കി വേദനയോടെ മീനാക്ഷി പറഞ്ഞതും ശിവൻ അവളിൽ നിന്ന് വേഗം തന്റെ കൈ പിൻവലിച്ചു
“മീനൂട്ടി.. എന്താ.. ?
എന്താ പറ്റിയത് മോളെ ..?
അവളെ നോക്കിയവൻ ചോദിച്ചതും അവളിൽ വേദനയിൽ പൊതിഞ്ഞൊരു ചിരി വിടർന്നു
ശിവനെ നോക്കിയവൾ തന്റെ ഷോൾഡറിൽ നിന്ന് ചുരിദാർ അല്പം താഴേക്ക് വലിച്ചതും കണ്ടു അവളുടെ ഇടം തോളിൽ നീല നിറത്തിൽ അമർത്തി കടിച്ച പല്ലിന്റെ പാടുകൾ ..
മോളെ.. ഇത്.. ഇ …
പൂർത്തിയാക്കാൻ കഴിയാതെ ശിവൻ പാതിയിൽ നിർത്തുമ്പോഴവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ..
“എന്റെ ഭർത്താവിന്റെ സ്നേഹത്തിന്റെ അടയാളമാണ് ശിവേട്ടാ..
” ഇതു മാത്രമല്ല ശരീരം മുഴുവൻ ഉണ്ട് ..
മറ്റൊരാൾ കാണില്ല എന്നയാൾക്ക് ഉറപ്പുള്ളിടത്തെല്ലാം..
“ഓരോ രാത്രിയും നിങ്ങളുടെ പേരു പറഞ്ഞെന്നെ പരിഹസിച്ച്, വേദനിപ്പിച്ച് , കീഴ്പ്പെടുത്തി ക്രൂരമായ് അനുഭവിച്ചതിനു ശേഷം അയാളെന്നിൽ അവശേഷിപ്പിക്കുന്നതാണിതെല്ലാം..
പുച്ഛം നിറഞ്ഞിരുന്നു അതു പറയുമ്പോൾ അവളുടെ ശബ്ദത്തിൽ..
“എന്തിനായിരുന്നു ശിവേട്ടാ എന്നെ അയാൾക്ക് വിട്ടുകൊടുത്തത് ?
“പരസ്പരം സ്നേഹിച്ചതും പ്രണയിച്ചതും സ്വപ്നങ്ങൾ കണ്ടതും നമ്മളല്ലേ ?
“എന്നിട്ടൊടുവിൽ എവിടെ നിന്നോ നമ്മുക്കിടയിലേക്ക് അവൻ വന്നു കയറിയപ്പോൾ എന്നെ എത്ര പെട്ടന്നാണ് ശിവേട്ടൻ അവന് വിട്ടുനൽകിയത് ..?
മീനൂട്ടി.. അതു …
“പറയണ്ട ശിവേട്ടാ, അറിയാം കഴിഞ്ഞ ആറു വർഷത്തോളം ഞാൻ കേൾക്കുന്ന കാരണങ്ങൾ തന്നെയല്ലേ ..?
“എന്റെ ജീവിതത്തിലേക്ക് ശിവേട്ടൻ കടന്നു വന്നാൽ സംഭവിക്കുന്നത് എന്റെ മരണമാണെന്ന് ഏതോ ഒരു ജ്യോത്സ്യൻ കവടി നിരത്തി പറഞ്ഞപ്പോൾ ശിവേട്ടനെന്നെ വേണ്ടാതായി
“ശിവേട്ടന്റെ അമ്മയ്ക്ക് അതായത് എന്റെ അമ്മായിക്ക് പോലും പിന്നെ എന്നെ വേണ്ട..
“എന്റെ ദീർഘായുസ്സിന് വേണ്ടി നിങ്ങളെല്ലാവരും കൂടി എനിക്ക് കണ്ടെത്തിതന്നവൻ അന്നു മുതലിന്നോളം എന്നെ കൊന്നു കൊണ്ടിരിക്കുക തന്നെയാണ് ..
“ഞാനെന്നോ മരിച്ചു കഴിഞ്ഞു ശിവേട്ടാ …
മോളെ.. അത്..
“എനിക്കറിയാം ശിവേട്ടാ ഏട്ടനെന്നെ സ്വന്തം മനസ്സാലെ വിട്ടുനൽകിയതല്ലാന്ന് .. എല്ലാരും കൂടിയെന്നെ നിങ്ങളിൽ നിന്ന് പറിച്ചെടുത്ത് അയാൾക്ക് നൽകിയതാണെന്ന് ..
നെഞ്ചു പൊട്ടിയാണ് നിങ്ങളെന്നെ വിട്ടു നൽകിയതെന്ന് …
എന്റെ ജീവിതത്തിൽ ഞാനനുഭവിക്കുന്നതൊന്നും നിങ്ങളാരും അറിഞ്ഞില്ല അല്ലേ ശിവേട്ടാ.. ഞാൻ ആരോടും പറഞ്ഞിട്ടില്ല …
എന്റെ വിധി ഞാൻ തന്നെ അനുഭവിക്കണം ..
“പക്ഷെ ഇനി വയ്യ ശിവേട്ടാ.. തോറ്റു തോറ്റു ഞാൻ മടുത്തു ,ഒരിക്കലെങ്കിലും എനിക്കൊന്ന് ജയിക്കണം എല്ലാവർക്ക് മുമ്പിലും ..
“പരസ്പരം സ്നേഹിച്ചിരുന്നപ്പോൾ ഒരു നോട്ടം കൊണ്ടു പോലും ശിവേട്ടനെന്നെ കളങ്കപ്പെടുത്തിയിട്ടില്ല, പക്ഷെ എന്നിട്ടും അയാൾക്ക് എന്റെ ഭർത്താവിന് ഞാൻ പിഴച്ചവളാണ് ,നിങ്ങളുടെ എച്ചിലാണ് ..
വിറച്ചു പോയ് ശിവൻ അവളുടെ വാക്കുകൾ കേട്ട് ..
ഞെട്ടണ്ട ശിവേട്ടാ.. സത്യമാണ് ..
“ഓരോ പ്രാവശ്യം എനിക്കരികിലേക്കെത്തുമ്പോഴും അയാൾ എന്നെ കാണുന്നത് ഈ ഭൂമിയിലെ ഏറ്റവും മോശമായ വൃത്തിക്കെട്ട സ്ത്രീ ആയിട്ടാണ്..
“അയാൾക്ക് ഭാര്യയായിട്ട് ഞാൻ മാത്രമേ ഉള്ളുവെങ്കിലും ചുറ്റും സ്ത്രീകൾ ഏറെയുണ്ട് അയാളിൽ എന്നെക്കാൾ അവകാശമുള്ളവർ ,എനിക്ക് മുന്നിൽ വെച്ച് പോലും പരസ്പരം ശരീരം പങ്കിടാൻ മടിയില്ലാത്തവർ
“ഓരോ നിമിഷവും കടിച്ച് കുടഞ്ഞ് വേദനിപ്പിച്ചെന്നെ രസിക്കുമ്പോഴും അയാൾ സംതൃപ്തനാവാറുണ്ട് പൂർണ്ണമായും ,പക്ഷെ അതിനപ്പുറം എനിക്കൊരു കുഞ്ഞിനെ തരാനുള്ള കഴിവ് അയാൾക്കില്ല ,അയാളത് പരസ്യമായ് അംഗീകരിച്ചില്ലെങ്കിൽ പോലും സത്യമതാണ്..
അതിന്റെ പേരിൽ ഒരിക്കലും ഞാനയാളെ കുറ്റം പറയാതിരിക്കാൻ ഓരോ നിമിഷവും അയാളെന്നെ കൂടുതൽ കൂടുതൽ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ് ശിവേട്ടാ…
“ഇനിയെനിക്കത് സഹിക്കാൻ വയ്യ ശിവേട്ടാ.. സ്വന്തം കഴിവുകേട് മറച്ചു വച്ചയാൾ ജീവിക്കുമ്പോൾ ഒരു തെറ്റും ചെയ്യാത്ത ഞാനാണ് ശിക്ഷ അനുഭവിക്കുന്നത് .. ഇനി വയ്യ..
അതു കൊണ്ടു തന്നെ എനിക്കൊരു കുഞ്ഞിനെ പ്രസവിച്ചു വളർത്തണം ശിവേട്ടാ..
അതും എനിക്ക് നിങ്ങളുടെ കുഞ്ഞിനെ തന്നെ വേണം ശിവേട്ടാ..
എനിക്ക് ദീർഘായുസ്സ് ലഭിക്കുന്നതിന് വേണ്ടി എന്നെ വേറെ ഒരുത്തന് വിട്ടു നൽകി ജീവിതത്തിൽ ഇനിയൊരു പെണ്ണില്ലാന്നു പറഞ്ഞ് ഒറ്റയ്ക്ക് ജീവിക്കുകയല്ലേ ശിവേട്ടൻ,
അതു കൊണ്ട് തന്നെ ആരോടെങ്കിലുംതെറ്റ് ചെയ്തൂന്നുള്ള കുറ്റബോധം വേണ്ട..
എന്റെ ഭർത്താവിന് മുമ്പിൽ നിങ്ങളുടെ സ്ഥാനം എന്നും എന്നെ ആദ്യം അറിഞ്ഞവനെന്നതു തന്നെയാണ് അതുകൊണ്ട് അയാളെക്കുറിച്ച് ചിന്തിക്കേണ്ട ..
“പിന്നെ ഈ ബന്ധമൊഴിഞ്ഞെന്നെ ഇനിയങ്ങോട്ട് കൂടെ കൂട്ടാമെന്ന് ശിവേട്ടൻ തീരുമാനിച്ചാലും ഞാൻ കൂടെ വരില്ല, അതിനെനിക്ക് എന്റേതായ കാരണങ്ങൾ ഉണ്ട് ..
ഉറച്ച തീരുമാനത്തോടെ പറഞ്ഞു കൊണ്ട് മീനാക്ഷി ശിവനെ നോക്കിയപ്പോൾ അവളോടെത്ത് പറയുമെന്നറിയാതെ ശിവന്റെ മിഴികളാ മുറിയിലൂടെ വട്ടം കറങ്ങി
ശിവന്റെ തളർന്നുള്ള നിൽപ്പ് കണ്ടതും മീനാക്ഷിയിലൊരു വേദനയിൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു
”ശിവേട്ടാ.. ഞാൻ പറഞ്ഞ കാര്യത്തിന് ശിവേട്ടന് സമ്മതമല്ല എന്നെനിക്ക് മനസ്സിലായ് ,ഞാനൊരു പെണ്ണ് മാത്രമല്ല ഒരു ഡോക്ടർ കൂടിയാണ് …
“ഞാനെടുത്ത തീരുമാനത്തിന് ഏറ്റവും അനുയോജ്യമായ ദിവസമിന്നാണ് എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനിതിന് ഇറങ്ങി പുറപ്പെട്ടത്
“ശിവേട്ടനതിന് പറ്റില്ലെങ്കിൽ മറ്റൊരാൾ .. പക്ഷെ ഞാനെന്റെ തീരുമാനം നടപ്പിലാക്കും.. ഞാനെന്തായാലും ഒരു പിഴച്ചവളാണ …..
മീനാക്ഷി പറഞ്ഞു പൂർത്തിയാക്കും മുമ്പേ ശിവന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞിരുന്നു ..
ഒരേങ്ങലോടെ ശിവനിലേക്കവൾ അമർന്നതും അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം അവന്റെ കൈകൾ അവളുടെ ശരീരത്തിലൂടെ തലോടികൊണ്ടിരുന്നു
ഒടുവിലെപ്പോഴോ അവന്റെ കൈകൾ ദിശമാറി അവളുടെ ശരീരത്തിലൂടെ സഞ്ചരിച്ചു തുടങ്ങിയതും അവളവനിലേക്ക് കൂടുതൽ കൂടുതൽ ചേർന്നു കൊണ്ടിരുന്നു
ഒടുവിലെപ്പോഴോ അവരുടെ ശ്വാസനിശ്വാസങ്ങൾ ഒന്നായ് ചേർന്നാ മുറിയിൽ നിറയുമ്പോൾ ശിവനവ ളിൽ തന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു
ചെയ്യുന്നത് ശരിയോ തെറ്റോ എന്നറിയാതെ …
ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് തിരുത്താൻ കഴിയില്ല എന്നത് മറന്നു കൊണ്ട് …..