തികഞ്ഞ മദ്യപാനിയും, പരിപൂർണ സ്ത്രീലബടനുമായ ഒരാൾ ആണ് മോഹൻ എന്ന പരാതിക്കാരിയുടെ വാദം പൂർണമായും ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലും… ഒരു സംശയരോഗികൂടിയായ ഇയാളുടെ കൂടെയുളള

ദൈവം സാക്ഷി
(രചന: Rajitha Jayan)

തികഞ്ഞ മദ്യപാനിയും, പരിപൂർണ സ്ത്രീലബടനുമായ ഒരാൾ ആണ് മോഹൻ എന്ന പരാതിക്കാരിയുടെ വാദം പൂർണമായും ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലും…

ഒരു സംശയരോഗികൂടിയായ ഇയാളുടെ കൂടെയുളള തുടർ ജീവിതം വാദി പ്രിയയുടെ ജീവനുതന്നെ അപകടം വരുത്തുന്ന ഒന്നായതിനാലും…

ഇവരുടെ വിവാഹമോചനത്തിനായ് വാദിയും മോഹനന്റ്റെ ഭാര്യയും ആയിരുന്ന പ്രിയക്കനുകൂലമായ് കോടതി വിധി പറയുകയാണ്….

ഇന്നുമുതൽ മോഹനനും പ്രിയയു രണ്ട് സ്വതന്ത്ര വ്യക്തികൾ മാത്രമാണെന്നും ഇവരുടെ വിവാഹബന്ധം വേർപ്പെടുത്തിയതായും ഈ കോടതി വിധിക്കുന്നു…

കോടതി വിധികേട്ടൊരു വിജയിയായ് തലയുയർത്തിപിടിച്ച് പ്രിയ മോഹനനെ നോക്കിയപ്പോൾ…

അയാളുടെ നോട്ടം വിധികേൾക്കാൻ വന്നവരുടെ കൂടെയിരിക്കുന്ന പ്രിയയുടെ അമ്മയുടെ മടിയിൽ ഇരിക്കുന്ന സ്വന്തം മകൾ അമ്മുവിലുമായിരുന്നു..

“””ഇവരുടെ വിവാഹബന്ധം വേർപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഇവരുടെ ഏകമകൾ അമ്മുവിനെ തങ്ങൾക്കായി വിട്ടുകിട്ടണമെന്ന ഇരുകൂട്ടരുടെയും വാദം കോടതി കേട്ടു. ..,,.

മകൾ അമ്മു ഒരു പെൺകുഞ്ഞായതിനാലും നാല് വയസ്സുള്ള ചെറിയ കുട്ടിയായതിനാലും കുഞ്ഞിനെ അമ്മയ്ക്കൊപ്പം വിടാൻ ഈ കോടതി തീരുമാനിച്ചിരിക്കുന്നു…

ഏറെ സ്വഭാവദൂഷ്യമുളള പിതാവിനോടൊപ്പം കുട്ടി സുരക്ഷിതയല്ലായെന്ന അമ്മയുടെ വാദത്തിനും കോടതി ഇവിടെ വലിയ പ്രാധാന്യം കൽപ്പിക്കുന്നു….

ആയതിനാൽ ഇന്ന് മുതൽ മോഹൻ പ്രിയ ദമ്പതികളുടെ ഏകമകൾ അമ്മുവിന്റ്റെ പൂർണ ഉത്തരവാദിത്വം മാതാവായ പ്രിയയ്ക്ക് മാത്രം ആയിരിക്കും എന്ന് ഇവിടെ വിധി പ്രസ്താവിക്കുന്നു…..

കോടതി വിധികേട്ടൊരു ശിലപോലെ മോഹൻ അവിടെ ഉറഞ്ഞുപോയി……

നിസ്സാഹായതയോടെ സ്വന്തം മകളെ നോക്കിയ അയാളുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുക്കുകയായിരുന്നു

ഒരാശ്രയത്തിനായയാൾ ചുറ്റും നോക്കിയെങ്കിലും എല്ലാ മുഖങ്ങളിലും പുച്ഛം മാത്രമായിരുന്നു. …

“””ഇല്ല. …

ഞാൻ പോവില്ല അമ്മയുടെ കൂടെ. … അമ്മയുടെ കൂടെ ഞാൻ പോണൊങ്കിൽ എനിയ്ക്കൊപ്പം എന്റ്റെ അച്ഛ കൂടി വേണം….അല്ലേൽ അമ്മൂന് പേടിയാ. ..പേടിയാ……

തികഞ്ഞ നിശബ്ദതയിൽ ആ കോടതി മുറിക്കുള്ളിലാ പിഞ്ചുകുഞ്ഞിന്റ്റെ ശബ്ദം അലയടികൾ സൃഷ്ടിച്ചു. …..

“”മോളെ. ….മോളെന്താണീ പറയുന്നത്. …?? മോൾക്ക് മോളുടെ അമ്മയുടെ കൂടെ സുഖായി ജീവിക്കാനല്ലേ….??

പ്രിയയുടെ അമ്മയുടെ ചോദ്യത്തെയും ആശ്വാസ വാക്കുകളെയും തട്ടിയെറിഞ്ഞമ്മു മോഹനനരിക്കിലേക്ക് ഓടി…..

“”അച്ഛെ. …അച്ഛ വരണേ അമ്മൂന്റ്റെ കൂടെ അല്ലെങ്കിൽ അമ്മൂന് പേടിയാണച്ഛെ….

പേടിയാണ്…..

മകളെ ചേർത്ത് പിടിച്ചു നിസഹായനായ് വിതുമ്പാൻ മാത്രമേ മോഹനനപ്പോൾ സാധിച്ചുളളൂ…

“”മോളെ. ..അമ്മൂ….അമ്മയുടെ കൂടെ പോവാൻ മോൾക്ക് എന്തിനാണ് പേടി. …മോളുടെ അമ്മ അല്ലേ. ..??

ജഡ്ജി യുടെ ചോദ്യം കേട്ട അമ്മു ഒരു നിമിഷം മിണ്ടാതെ നിന്നു. ..

പിന്നെ മെല്ലെ പറഞ്ഞു

അമ്മയെ എനിക്ക് പേടിയില്ല ഒത്തിരി ഇഷ്ടം ആണ്. ..

പിന്നെ എന്താണ് അമ്മയുടെ കൂടെ പോവാൻ പേടിയാണെന്ന് പറഞ്ഞത്. …??

അത് അമ്മയുടെ കൂടെയുള്ള ഭൂതത്തിനെ അമ്മൂന് പേടിയാണ്….

ഭൂതമോ. …എന്ത് ഭൂതം…

അത്….ഞാനും അച്ഛനും ഉറങ്ങുമ്പോൾ അമ്മ ഞങ്ങളുടെ കൂടെ ഉറങ്ങൂല വേറെ മുറീലാ ഉറങ്ങാറ് …അവിടെ നിന്ന് അമ്മയുടെ ചിരിയും ഒച്ചയും ഒക്കെ കേൾക്കും. ..

ഒരിക്കൽ അങ്ങനെ ഒച്ച കേട്ടിട്ടച്ഛ പോയി നോക്കിയപ്പോൾ അച്ഛന്റെ മേത്തെല്ലാം മുറിണ്ടായി…ചോരേം വന്നു. ..

അമ്മു ചോദിച്ചപ്പോൾ അച്ഛ പറഞ്ഞൂലോ അമ്മയുടെ മേത്ത് ഭൂതംണ്ട് ആ ഭൂതാണ് അച്ഛനെ അടിച്ചതൂന്ന്….

പിന്നെ അമ്മയുടെ മുറീന്ന് അങ്ങനെ ഒച്ച കേൾക്കുമ്പോൾ അച്ഛ അമ്മൂന്റ്റെ ചെവി പൊത്തിപിടിച്ച് അമ്മൂനെ കെട്ടിപിടിച്ച് കിടക്കും അപ്പോ അമ്മൂന് പേടിഉണ്ടാവൂല….പച്ചേ അച്ഛ പേടിച്ചിട്ട് കരയും. …

ഭൂതത്തിനെ പിടിക്കാൻ അമ്മയുടെ മുറില് ഇടയ്ക്കിടെ ആളുകൾ വരുമ്പോൾ അച്ഛ അമ്മൂനേം കൊണ്ട് കരഞ്ഞോണ്ട് പുറത്തേക്ക് പോവും. …

അച്ഛക്ക് അമ്മു മാത്രമേയുള്ളൂന്ന് പറഞ്ഞ് കരയും. ..അമ്മേന്റ്റെ മേത്തുളള ഭൂതത്തിനെ അച്ഛക്കും പേടിയാ….

നിഷ്കളങ്കമായ അമ്മുവിന്റ്റെ സംസാരം കേട്ട് കോടതി ഒരു മാത്ര സ്തംഭിച്ചു നിന്നപ്പോൾ പൊതു തെരുവിൽ തുണിയുരിഞ്ഞുവീണപ്പോലെ പ്രിയ ആ കോടതിമുറിയിൽ നിന്നുരുക്കി….

സ്ത്രീയുടെ അവകാശങ്ങൾ പറഞ്ഞു നിയമത്തിന്റെ ആനുകൂല്യങ്ങൾനൽക്കുന്ന സംരക്ഷണത്തിന്റ്റെ പേരിൽ…

താലിക്കെട്ടി കൂടെ പൊറുക്കുന്നവനെ ഒരു തെമ്മാടിയായ് ചിത്രീകരിച്ചവൾ നേടിയ കോടതിവിധി അപ്പോൾ അവളെ നോക്കി പല്ലിളിക്കുകയായിരുന്നു…

സ്വന്തം കുഞ്ഞുങ്ങളെ കരുതി ഭാര്യമാരുടെ വേലിച്ചാട്ടം സഹിക്കുന്ന പാവം ഭർത്താക്കൻമാർക്ക് വേണ്ടി ഇടയ്ക്കിടെ ദൈവം ഇതുപോലെ കുഞ്ഞുങ്ങളുടെ രൂപത്തിലും വരുമെന്ന് പ്രിയ യുൾപ്പെടെയുളളവർ അറിയുകയായിരുന്നപ്പോൾ…..

Leave a Reply

Your email address will not be published. Required fields are marked *