കൂടപ്പിറപ്പായ് കണ്ടവൻ തന്നെ എന്റെ കുഞ്ഞിന്റെ കാലനാവുമെന്നും കരുതീല ഞാൻ .. ഇക്കണ്ട കാലം ഞാൻ കഷ്ട്ടപ്പെട്ടു സമ്പാദിച്ചതൊക്കെ സരിത നൽകിയിരുന്നതവനാ…

(രചന: രജിത ജയൻ)

“പെറ്റമ്മയുടെ സഹായത്തോടെ പത്തു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു …
കുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ്ജിൽ…,,

“അമ്മയും കാമുകനും പോലീസ് പിടിയിൽ …

ടിവിയിൽ ഫ്ളാഷ് ന്യൂസായ്, വാർത്താ ചാനലുകൾ ആ ക്രൂരകൃത്യം അവതരിപ്പിക്കുമ്പോൾ ആകെ തകർന്നൊരച്ഛനായ് രവി ആശുപത്രിയിൽ ഐസിയുവിന് മുമ്പിലായ് തകർന്നിരുന്നു ..

കൂടെ ഉള്ളവരുടെ ആശ്വാസവാക്കുകൾക്കൊന്നും അവന്റെ ഉള്ളിലെ അഗ്നിയെ അണക്കാൻ കഴിഞ്ഞില്ല ….

കഴിഞ്ഞ ആഴ്ച്ച താൻ ജോലി സ്ഥലത്തേക്ക് മടങ്ങി പോകുമ്പോഴും പോവണ്ട അച്ഛാന്നു പറഞ്ഞു തന്നെ കെട്ടിപ്പിടിച്ച തന്റെ മോളാണ്, ജീവനങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ മരണത്തോട് മല്ലിട്ടു കിടക്കുന്നത് ..

ഓർമ്മയിലവന്റെ മിഴികൾ നിറഞ്ഞൊഴുകി ….

ഐസിയുവിനുള്ളിൽ ചവിട്ടിയരക്കപ്പെട്ടു നശിച്ചുപോയൊരു പൂവു പോലെ വാടി കിടക്കുന്ന അമ്മു മോളുടെ മുഖത്തേക്ക് നോക്കും തോറും സി ഐ അൻവറിൽ ,ആ പിഞ്ചുടലിനെ അങ്ങനെയാക്കിയവരോടുള്ള പകയെരിഞ്ഞു..

“രാജീവ് കമോൺ ,പറഞ്ഞു കൊണ്ട് അൻവർ ഐസിയുവിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും സകലതും നഷ്ട്ടപ്പെട്ടവനായിരിക്കുന്ന രവിയെ കണ്ടവരൊന്നു നിന്നു …

തൊട്ടു മുന്നിൽ സി ഐ അൻവറിനെ കണ്ടതും രവി വേഗം പിടഞ്ഞെണീറ്റു…

“രവി.. ,, എല്ലാം ശരിയാക്കുമെന്നൊരു വെറും വാക്കു കൊണ്ട് എനിക്ക് നിങ്ങളെ ആശ്വസിപ്പിക്കാൻ കഴിയില്ല

“എങ്കിലും നമ്മുക്കാ മോളെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു തരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം ..

രവിയോട് പറഞ്ഞു കൊണ്ട് അൻവർ മുന്നോട്ടു നടന്നു ..കൂടെ രാജീവും ..

“സാർ..

പുറകിൽ നിന്നു രവി പെട്ടെന്നു വിളിച്ചതും സിഐ അൻവർ അവനെ ചോദ്യഭാവത്തിൽ നോക്കി ..

“സാർ… അവരെ എന്തു ചെയ്തു സാർ ..?

ആരെ…?

എന്റെ പൊന്നുമോളെ ഇങ്ങനെ ആക്കിയവരെ … എനിക്കറിയാം സാറെ ,നമ്മുടെ നിയമത്തിന് അവരെ ഒന്നും ചെയ്യാൻ സാധിക്കില്ലാന്ന് ..
വെറുതെ തീറ്റി പോറ്റി വളർത്തുകയേ ഉള്ളൂന്ന്..

വേദനയോടെ രവി പറഞ്ഞതും അൻവർ അവന്റെ തോളിൽ ആശ്വസിപ്പിക്കും പോലെ ഒന്ന് തട്ടി

“സാറെ, സാറിനറിയുമോ ഞാനെന്റെ പ്രാണനായ് കണ്ടു ചങ്കിൽ കൊണ്ടു നടന്നതാ അവളെ.. സരിതയെ …

അവളുടെ ഇഷ്ട്ടങ്ങൾ നേടാനും സാധിപ്പിച്ചു കൊടുക്കാനുംവേണ്ടീട്ടാ ഞാൻ ഗൾഫിലേക്ക് പോയത് ….

“വീട്ടിലേക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഒന്നു സഹായിക്കണേടാന്ന് പറഞ്ഞു ഞാൻ തന്നെയാണ് സാറെ എന്റെ കൂട്ടുകാരനായിരുന്ന സന്തോഷിനെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഏല്പിച്ചത് ..

“എനിക്കത്രയും വിശ്വാസവും ഇഷ്ട്ടവുമായിരുന്നു സാറെ അവരെ … എന്നെ മറന്നൊരു ജീവിതം എന്റെ ഭാര്യയ്ക്കുണ്ടാവുമെന്ന് ഞാൻ കരുതീല സാറെ ..

“കൂടപ്പിറപ്പായ് കണ്ടവൻ തന്നെ എന്റെ കുഞ്ഞിന്റെ കാലനാവുമെന്നും കരുതീല ഞാൻ .. ഇക്കണ്ട കാലം ഞാൻ കഷ്ട്ടപ്പെട്ടു സമ്പാദിച്ചതൊക്കെ സരിത നൽകിയിരുന്നതവനാ…

” ഒടുക്കമവൾ എന്റെ മോളെയും കൂടി അവനു നൽകുമെന്ന് ഞാൻ കരുതീല സാറെ… എന്റെ പൊന്നു മോളാ സാറെ … പിഞ്ചുകുഞ്ഞാന്നു പോലും നോക്കാതെ പിച്ചി കീറിയില്ലേ സാറെ അവനെന്റെ കുഞ്ഞിനെ … അവളതു നോക്കി നിന്നില്ലേ സാറെ .. അവളു നൊന്തുപെറ്റതല്ലേ എന്റെ കുഞ്ഞിനെ…

പറഞ്ഞു കൊണ്ട് രവിയൊരു പൊട്ടി കരച്ചിലോടെ നിലത്തേക്കിരുന്നു…

ആ കാഴ്ച തന്റെ കണ്ണുകളെ കൂടി ഈറനണിയിപ്പിക്കുമെന്ന് തോന്നിയപ്പോൾ സി ഐ അൻവർ വേഗം അവിടെ നിന്നു പോയി

സ്റ്റേഷനു ചുറ്റും കൂടി നിൽക്കുന്ന വലിയ ജനക്കൂട്ടത്തിനിടയിലൂടെ സ്റ്റേഷനിലേക്ക് കയറിയപ്പോൾ അൻവർ തിരിച്ചറിഞ്ഞിരുന്നു സ്റ്റേഷനകത്തിരിക്കുന്ന പ്രതികളോടുള്ള പുറത്തെ ജനക്കൂട്ടത്തിന്റെ ദേഷ്യമെത്രയാണെന്ന് ..

“ഇവരെങ്ങാൻ ആക്രമാസക്തരാവുമോ സാർ ?
കൂടുതൽഫോഴ്സിനെ വിളിക്കേണ്ടി വരുമോ സാർ?

അൻവറിനൊപ്പം നടക്കുമ്പോൾ എസ് ഐ രാജീവ് ചോദിച്ചെങ്കിലും അതിനു മറുപടിയൊന്നും പറഞ്ഞില്ല അൻവർ ..

അവന്റെ മനസ്സിലപ്പോൾ തെളിഞ്ഞു നിന്നത് ഐസിയുവിനുള്ളിൽ സ്വന്തം പ്രാണൻ തിരികെ പിടിക്കാൻ പോരാടുന്ന അമ്മു എന്ന പത്തു വയസ്സുക്കാരിയുടെ മുഖമായിരുന്നു …

പുറത്തെ ബഹളങ്ങളും ജനരോക്ഷ പ്രകടനങ്ങളുമൊന്നും തന്നെ ബാധിക്കാത്ത പോലെ കൈകൾ മാറിൽ കെട്ടി വളരെ ലാഘവത്തോടെ ബഞ്ചിൽഇരിക്കുന്ന അമ്മുവിന്റെ അമ്മ സരിതയെ കണ്ടതും അൻവറിൽ കോപം ഇരമ്പിയെത്തി,

“ഈ ഒരുമ്പട്ടവൾകൊക്കെ ഞെളിഞ്ഞിരിക്കാൻ ആരാണ് രാജീവേ അനുവാദം കൊടുത്തത് …?

ദേഷ്യത്തിൽ അൻവർ ശബ്ദം ഉയർത്തിയതും സരിത പിടഞ്ഞെണീറ്റ് നിന്നു ..

“എവിടെയെടോ ഇവളുടെ കാമുകൻ ..?
ഇവൾക്കവനെ പിരിഞ്ഞൊരു നിമിഷമിരിക്കാൻ കഴിയില്ലാന്നറിയില്ലേ?

അതു കൊണ്ടല്ലേ അവനിട്ടിട്ടു പോവുമെന്ന് പറഞ്ഞപ്പോൾ നൊന്തു പെറ്റ സ്വന്തം കുഞ്ഞിനെ തന്നെ അവനിവൾ നൽകിയത് .. അല്ലേ ടീ…&&&&###### മോളെ

അൻവറിന്റെ ഉറച്ചശബ്ദത്തിലാ പോലീസ് സ്റ്റേഷനൊന്ന് വിറച്ചുവോ ..

“സദാശിവാ .. എവിടെ ഇവളുടെ മറ്റവൻ ?
കൊണ്ടു വാ അവനെ …

അൻവർ പി സി ഓ സദാശിവനോടു പറഞ്ഞതും അയാളൊന്നു പരുങ്ങി ..

“എന്താടാ തനിക്കൊരു പരുങ്ങൽ ? കാര്യം പറയെടോ…

“അതു സാർ .. അവനെ നമ്മുക്ക് കിട്ടിയപ്പോ തന്നെ നാട്ടുകാർ നല്ലവണ്ണം കൈ വെച്ചിരുന്നു, പിന്നെ ഇവിടെ വന്നപ്പോൾ …..,,,

“നിങ്ങളൊക്കെ കൂടി ബാക്കിയും കൊടുത്തു, അല്ലേടോ ..?

ഒരു ചെറുചിരിയോടെ അവർ ‘ ചോദിച്ചു
എന്നിട്ടിപ്പോഴെവിടെ അവൻ ..?

“അതു സാർ… ടോയ്ലറ്റിൽ ….,,

ടോയ്ലെറ്റിലോ…?

“അവനു മൂത്രമൊഴിക്കാനൊരു …..,,

“ആ …മതി ,മതി … മനസ്സിലായ് …
താൻ പോയിട്ടെന്തായാലു അവനെ ഇങ്ങോട്ടു കൂട്ടി വാ ..

അൻവർ പറഞ്ഞു

“നിനക്ക് നിന്റെ കൊച്ചിന്റെ വിവരമൊന്നും അറിയണ്ടേ ടീ … ?

അൻവർ തിരിഞ്ഞു സരിതയോടു ചോദിച്ചതും അവൾ തല താഴ്ത്തി നിന്നു

“എന്നാലും എങ്ങനെ തോന്നിയെടീ ആ കുഞ്ഞിനോടതു ചെയ്യാൻ ..?

“ഇവൻ പോയാൽ നിനക്ക് വേറെ ഒരുത്തനെ കിട്ടില്ലായിരുന്നോ പകരം ?

” അതിനു പകരമവൾ സ്വന്തം കുഞ്ഞിനെ …. പറഞ്ഞതും ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അൻവറവളുടെ കരണത്തടിച്ചു ..

അപ്രതീക്ഷിത അടിയിൽ നില തെറ്റി സരിത വീഴാൻ പോയി .. അവളുടെ ചുണ്ടു പൊട്ടി ചോരയൊഴുകി …

മജിസ്ട്രേറ്റിനു മുമ്പിൽ ചെയ്ത തെറ്റിന്റെ യാതൊരു കുറ്റബോധവുമില്ലാതെ സരിതയും കാമുകനും നിൽക്കുന്നതു കണ്ടിട്ടൊരു നിമിഷം മജിസ്ട്രേറ്റുപോലും അമ്പരന്നു ,

സ്വന്തം കുഞ്ഞിനോടിത്തരം ഒരു പ്രവൃത്തി ചെയ്തിട്ടെങ്ങനെ ഒരു സ്ത്രീക്കിത്ര നിർവികാരയായ് നിൽക്കാൻ കഴിയുന്നു ?
എല്ലാവരും അമ്പരന്നു ..

മജിസ്ട്രേറ്റിനു മുമ്പിൽ നിന്നു മടങ്ങി വരുമ്പോൾ സി ഐ അൻവർ ഇടയ്ക്കിടെ സരിതയേയും കാമുകനെയും ശ്രദ്ധിക്കുന്നതു കണ്ടതും എസ്ഐ രാജീവും അവരെ നോക്കി …

അത്രയും പോലീസുകാർക്കിടയിലും ഇങ്ങനെ ഒരവസ്ഥയിലും സരിത തന്റെ കാമുകൻ സന്തോഷിന്റെ കൈകളിൽ സ്വന്തം കൈ ചേർത്തു വെച് കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുന്നതു കണ്ടതും രാജീവിൽ ദേഷ്യം ആളി കത്തി ..

സി ഐ അൻവർ ദേഷ്യം നിയന്ത്രിച്ചാണ് ഇരിക്കുന്നതെന്ന് മനസ്സിലാക്കിയ രാജീവും തന്റെ കോപത്തെ നിയന്ത്രിച്ചു നിർത്തി ..

പെട്ടന്നാണ് പോലീസ് വാഹനത്തിനു മുന്നിലേക്ക് ഒരു കൂട്ടമാളുകൾ എവിടെ നിന്നെന്നറിയാതെ ഇരച്ചെത്തി നിന്നത് ..

അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ കണ്ടതും എസ്ഐ രാജീവ് അൻവറിനെ പകച്ചു നോക്കി ..

അൻവറൊരു നേർത്ത ചിരിയോടെ കൂടെയുള്ള പോലീസുകാരെ നോക്കിയതിനു ശേഷംവണ്ടിയിൽ നിന്നിറങ്ങി വിജനമായ റോഡിനൊരു വശം ചേർന്നു നിന്നതും രാജീവുൾപ്പെടെയുള്ള പോലീസകാർ അവനെ അനുഗമിക്കുന്നതും ഒരു ഞെട്ടലോടെയാണ് സരിതയും സന്തോഷും നോക്കി കണ്ടത് ..

ഒന്നനങ്ങാനോ കൂടുതലെന്തെങ്കിലും ചിന്തിക്കാനോ സമയം കിട്ടുന്നതിനു മുമ്പുതന്നെ അവരെ രണ്ടു പേരെയും വന്ന ജനക്കൂട്ടം പോലീസ് വണ്ടിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് ആക്രമിച്ചു തുടങ്ങിയിരുന്നു …

ജനക്കൂട്ടത്തിനിടയിൽ നിന്ന് പ്രാണൻ പിടയുന്ന വേദനയോടെ സന്തോഷും സരിതയും ആർത്തു കരയുന്നതൊരു സംതൃപ്തിയോടെ അൻവർ നോക്കി നിൽക്കുന്നതു കണ്ടപ്പോഴേ എസ് ഐ രാജീവിനും കൂടെയുള്ള പോലീസുകാർക്കും ഒരു കാര്യം മനസ്സിലായിരുന്നു

ഇത് കുറ്റവാളികൾക്കുള്ള സിഐ സാറിന്റെ ശിക്ഷയാണെന്ന് ….

എന്തു തെറ്റു ചെയ്താലും പ്രതികളെ ജയിലിൽ കൊണ്ടെത്തിച്ചാൽ പിന്നീടവർ അവിടെ ഉണ്ടുറങ്ങി സുഖജീവിതം നയിക്കുകയേ ഉള്ളൂന്നും ഇരയാക്കപ്പെട്ടവർക്ക് നീതി ലഭിക്കില്ലാന്നും തിരിച്ചറിഞ്ഞതിനു ശേഷമുള്ള ശിക്ഷ …

ഈ ശിക്ഷ ജനം നടപ്പിലാക്കി കഴിയുമ്പോൾ സരിതയോ സന്തോഷോ വീണ്ടുമൊരു തിരിച്ചുവരവില്ലാത്ത വിധം ശിക്ഷിക്കപ്പെട്ടിരിക്കുമെന്ന് നൂറു ശതമാനമുറപ്പുള്ള ശിക്ഷ …

അതെ ഇനി ജനങ്ങളുടെ നീതി ജനങ്ങൾ നടപ്പിലാക്കട്ടെ.. നല്ല ഒരു നാളെ പിറക്കട്ടെ …

Leave a Reply

Your email address will not be published. Required fields are marked *