നിന്റെ ഓഫീസിനു മുന്നിൽ ഏതവനൊക്കെയാടി നിൽക്കുന്നെ… അതിൽ നിന്റെ ഇപ്പോഴത്തെ ആൾ ആരാണ്… വെറുതെ അല്ലേടി നിനക്കിപ്പോൾ എന്നെ കണ്ണിൽ പിടിക്കാത്തത്…

(രചന: ഋതു)

പതിവുപോലെ ഓഫീസിൽ ഇരിക്കുമ്പോൾ സ്റ്റീഫന്റെ ഫോൺ വന്നു…

എവിടെയാടി ഞാനിപ്പോൾ അതുവഴി വരുമ്പോൾ നിന്നെ കണ്ടില്ലല്ലോ….

നിന്റെ ഓഫീസിനു മുന്നിൽ ഏതവനൊക്കെയാടി നിൽക്കുന്നെ… അതിൽ നിന്റെ ഇപ്പോഴത്തെ ആൾ ആരാണ്… വെറുതെ അല്ലേടി നിനക്കിപ്പോൾ എന്നെ കണ്ണിൽ പിടിക്കാത്തത്…

ഞാനൊരു മണ്ടൻ…… കാണിച്ചുതരാമെടി ….. സ്റ്റീഫൻ ആരെന്നു…

സ്റ്റീഫനിൽ നിന്നും പുളിച്ച തെറി വരാൻ തുടങ്ങിയതും ഇന്ദു ഫോൺ ചെവിയിൽ നിന്നും മാറ്റി ടേബിളിൽ വച്ചു.

സ്റ്റീഫന്റെ വായിൽ നിന്നും അസഭ്യവർഷം പെയ്തുകൊണ്ടിരുന്നു. ഇപ്പോൾ സ്ഥിരം ഇതാണ്..

ദിവസവും വിളിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കിൽ അയാൾക്ക് ഉറക്കം വരില്ല. അത് കേട്ട് കേട്ട് ശീലമായതുകൊണ്ട് തന്നെ ഫോൺ മാറ്റിവെച്ച് ഇന്ദു കുഞ്ഞിനെയും ചേർത്തുപിടിച്ചു കിടന്നുറങ്ങി …

സ്റ്റീഫന് കൂലി പണിയാണ്. ദിവസവും ജോലിക്ക് പോകില്ല കൂട്ടുകാരോടൊപ്പം കറങ്ങി നടക്കും.

വൈകുന്നേരം ആകുമ്പോഴേക്കും ആരെങ്കിലുമൊക്കെ കുടിക്കാൻ വാങ്ങി കൊടുത്തുകഴിഞ്ഞാൽ അതും കഴിച്ചു വീട്ടിൽ വന്നു കിടന്നു ആകെ ബഹളമാണ്. കോളേജിലും സ്കൂളിലും പഠിക്കുന്ന രണ്ട് മക്കളുണ്ട് ഇന്ദുവിനും സ്റ്റീഫനും കൂടി.

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന ഇന്ദുവിനെ സ്റ്റീഫനുവേണ്ടി കെട്ടിക്കൊടുത്തത് വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണ്. പഠിത്തം കഴിഞ്ഞു മതി കല്യാണം എന്ന് ആവതു പറഞ്ഞു നോക്കിയെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല.

അങ്ങനെ ഡിഗ്രിക്കാരിയായ ഇന്ദുവിന് നാലാം ക്ലാസുകാരൻ ഭർത്താവായി . ആദ്യം ഒന്നും ഇന്ദുവിനു സ്റ്റീഫനുമായി പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞില്ല.

മാത്രവുമല്ല സ്റ്റീഫന് ഇന്ദുവിനെ സംശയമായിരുന്നു.. അവൾ എന്ത് ചെയ്യുന്നതിലും അവൻ കുറ്റം കണ്ടെത്തി.

ഡിഗ്രി പഠനം പൂർത്തിയാക്കി. വീട്ടിൽ അവളെ വെറുതെ ഇരുത്തണ്ട എന്തെങ്കിലും ജോലിക്ക് വിടാമെന്ന് സ്റ്റീഫന്റെ വീട്ടുകാർ അഭിപ്രായപെട്ടപ്പോൾ…

സ്റ്റീഫൻ അതിനെ എതിർത്തു.അങ്ങനെ അവൾ ജോലിക്ക് പോയി സമ്പാദിച്ച് കൊണ്ടുവരേണ്ട ആവശ്യമെന്നും ഇവിടെ ഇപ്പോൾ ഇല്ല.

അവനിലെ സംശയരോഗം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും അതിന്റെ വ്യാപ്തിയും കൂടി കൊണ്ടേയിരുന്നു. സംശയ രോഗം മൂത്ത സ്റ്റീഫൻ ജോലിക്ക് തന്നെ പോകാതെയായി…

ഇതിനിടയിൽ ഇന്ദു ഗർഭിണിയായി. അവളെ കാണുന്നതിനായി അച്ഛനും അമ്മയും വീട്ടിലെത്തി.ഇന്ദു ആരോടും ഒന്നും തന്നെ പറഞ്ഞില്ല.

സുഖമില്ലാതെ ഇരിക്കുന്ന അച്ഛൻ തന്റെ ജീവിതം ഇങ്ങനെയാണെന്ന് അറിഞ്ഞാൽ അത് സഹിക്കില്ല എന്ന് അവൾക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവൾ അവരുടെ മുന്നിൽ അവൾ സന്തോഷം അഭിനയിച്ചു നിന്നു….

പ്രസവത്തിനു വേണ്ടി അവളെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് പോകുന്ന സമയത്ത് സ്റ്റീഫൻ എതിർത്തു.. ഒരു കാരണവശാലും അവളെ വീട്ടിലേക്ക് വിടില്ലെന്ന് അവൻ കട്ടായം പറഞ്ഞു.

ഒടുവിൽ എല്ലാവർക്കും അവന്റെ നിർബന്ധത്തിന് കീഴടങ്ങേണ്ടി വന്നു. ഇന്ദുവിനെ നോക്കുന്നതിനായി അമ്മ സ്റ്റീഫന്റെ വീട്ടിൽ വന്നുനിന്നു.

ഒരു കുഞ്ഞു ഉണ്ടായിട്ടും സ്റ്റീഫന്റെ സ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടായില്ല. അയാൾ പണിക്കൊന്നും പോകാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. വൈകുന്നേരം ആകുമ്പോൾ സുഹൃത്തുക്കൾ ആരെങ്കിലും വിളിച്ചുകൊണ്ടുപോയി വയറു നിറയെ കുടിപ്പിച്ചു വിടും.

അതുകഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ അടിയും ബഹളവും ആണ്.. ഏറെനാൾ ഇന്ദു എല്ലാം സഹിച്ചു മുന്നോട്ട് പോയി. ഒടുവിൽ നിവർത്തിയില്ലാതെ ഒരു ദിവസം കുഞ്ഞിനെയും എടുത്തുകൊണ്ട് വീട്ടിലേക്ക് പോയി.

അപ്പോഴാണ് വീട്ടുകാർ ഇന്ദു അനുഭവിച്ചിരുന്ന പീഡനങ്ങൾl എന്തെല്ലാമാണെന്ന് മനസ്സിലാക്കിയത്…

വീടിനടുത്തുള്ള ഒരു ഇലക്ട്രോണിക്സ് ഷോപ്പിലേക്ക് ആളിനെ ആവശ്യമുണ്ട് എന്ന് കേട്ട് ഇന്ദു അവിടെ ജോലിക്ക് പോയി..

രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ നിന്നാൽ മതി. കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കി അമ്മയെ ഏൽപ്പിച്ചതിനു ശേഷം അവൾ ജോലിക്ക് പോകും.

ഉച്ചയ്ക്ക് ഊണ് കഴിക്കാനായി വീട്ടിൽ വരുമ്പോൾ കുഞ്ഞിനെ കുളിപ്പിച്ച് മുലയൂട്ടി ഉറക്കും.. അതിനുശേഷം തിരികെ ഷോപ്പിലേക്ക് പോകും.

ആരിൽനിന്നോ സ്റ്റീഫൻ അറിഞ്ഞു ഇന്ദു ജോലിക്കു പോകുന്ന വിവരം.. കട കണ്ടുപിടിച്ച് അതിനു മുന്നിൽ വന്നു നിന്ന് ഒരു ദിവസം ബഹളം തുടങ്ങി..

ഒടുവിൽ അങ്ങോട്ടും ഇങ്ങോട്ടും കയ്യാങ്കളിയായപ്പോൾ ആരോ പോലീസിനെ വിളിച്ചു വിവരം അറിയിച്ചു.. പോലീസ് വന്നു പിടിച്ചു കൊണ്ടു പോയപ്പോൾ. ഇന്ദുവിന്നെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു…

എസ് ഐ ഒരു നല്ല മനുഷ്യനായത് കൊണ്ട് തന്നെ കാര്യങ്ങളെല്ലാം തിരക്കി ഇ ന്ദുവിനോട്..

വീട്ടിൽ നിന്ന് ഉപദ്രവം സഹിക്കാൻ വയ്യാതെയായപ്പോഴാണ് സാർ ഞാൻ കുഞ്ഞിനെയും കൊണ്ട് ഇറങ്ങിയത്.
ഇപ്പോൾ എന്നെ ജോലി ചെയ്തു പോലും ജീവിക്കാൻ സമ്മതിക്കില്ല എന്ന് തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്.

വൈകുന്നേരം ആകുമ്പോൾ ഫോൺ വിളിച്ച് ചീത്ത പറയും. ചിലപ്പോൾ വീടിനു മുന്നിൽ വന്നു നിന്ന് കല്ലെറിയും.. ഇങ്ങനെയുള്ള ഒരാളോടൊപ്പം എങ്ങനെയാണ് കഴിയുന്നത്.

ദയവുചെയ്ത് എന്നെ ജീവിക്കാൻ അനുവദിക്കണമെന്ന് അയാളോട് പറയണം. പ്രായമായ അച്ഛനും അമ്മയും മാത്രമേ ഇപ്പോൾ ഞങ്ങൾക്കുള്ളൂ. എന്റെ കുഞ്ഞിന്റെ ആവശ്യത്തിന് പോലും എനിക്ക് അവരുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയാണ്.

ആ കുഞ്ഞിനെയും വളർത്തി ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു കൊള്ളാം എന്നെ ഒന്ന് ഉപദ്രവിക്കാതെ ഒഴിഞ്ഞു പോയാൽ മതി..

ഞാൻ നിന്നെ മനസ്സമാധാനത്തിൽ ജീവിക്കാൻ സമ്മതിക്കില്ല.. ഞാനിന്ന് കടയുടെ അടുത്ത് കൂടി വന്നപ്പോൾ നീ ആരോടാണ് കൊഞ്ചിക്കൊഴഞ്ഞുകൊണ്ട് നിന്നത്..

അവനാണോടി നിന്റെ ഇപ്പോഴത്തെ രഹസ്യക്കാരൻ… എനിക്ക് സംശയമുണ്ടെടീ ഈ കുഞ്ഞ് എന്റേതാണോ എന്ന്…

അത്രയും ആയപ്പോഴേക്കും ഇന്ദുവിന്റെ നിയന്ത്രണം വിട്ടിരുന്നു ….

നിങ്ങളൊരു മനുഷ്യനാണോ. എന്റെ കുഞ്ഞിനോട് പോലും ചിലപ്പോൾ എനിക്ക് വെറുപ്പ്‌ തോന്നാറുണ്ട്…

അത് നിങ്ങളുടെയാണല്ലോന്ന് ഓർക്കുമ്പോൾ ഞാനൊരു ഭാര്യയാണെന്ന് പോലും ഓർക്കാതെ നിങ്ങൾ എന്നോട് കാണിച്ചു കൂട്ടിയ ദ്രോഹവും പീഡനവുമാണ് ആ കുഞ്ഞു…….

ഒരുകുഞ്ഞുണ്ടാകേണ്ടത് ഭാര്യയുടെയും ഭർത്താവിന്റെയും പ്രേമത്തിൽ നിന്നാവണം… മനസ്സുകൊണ്ടും ശരീരം കൊണ്ടും അവരുടെ പ്രണയം പകുത്തു കൊണ്ടാകണം ഒരു കുഞ്ഞു ഉണ്ടാകേണ്ടത്….

അല്ലാതെ തന്നെ പോലെയുള്ളവരുടെ കാമം തീർക്കാൻ വേണ്ടിയല്ല…ഭാര്യയെ ഒരു ഭോഗ വസ്തുവായി മാത്രം കാണുന്ന തന്നെ…..

മതിയായി സാറെ…. വീട്ടിൽ പച്ചക്കറി വിൽക്കാൻ വരുന്നവർ മുതൽ അയലത്തെ വീട്ടിലെ മക്കളുടെ പ്രായമാകാനുള്ള കുഞ്ഞുങ്ങളെ വരെ കൂട്ടി ഇയാൾ എന്നെ പറയും….. കുടിച്ചുകൊണ്ട് വന്നുകഴിഞ്ഞാൽ പിന്നെ ഇയാൾക്ക് എന്താണ് പറയുന്നത് ചെയ്യുന്നത് എന്ന ബോധമില്ല.

ഇങ്ങനെയുള്ള ഒരാളോടൊപ്പം എങ്ങനെയാണ് സാർ ഞാൻ കഴിയേണ്ടത്. ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കുന്നത് ഈ കുഞ്ഞിനെയും എന്റെ അച്ഛനെയും അമ്മയെയും ഓർത്താണ്…

നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ ഇനി ഇയാൾ നിങ്ങളെ ശല്യം ചെയ്യാത്ത വിധത്തിൽ ഞങ്ങൾ നോക്കിക്കൊള്ളാം.

സ്റ്റേഷനിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ തന്റെ വിധിയെ കുറിച്ച് ഓർത്ത് ഇന്ദു പൊട്ടിക്കരയുകയായിരുന്നു..

അടുത്ത ദിവസം തന്നെ അച്ഛനെയും അമ്മയെയും കൂട്ടികൊണ്ട് ഒരു വക്കീലിനെ പോയി കണ്ടു.

ഒരു മ്യൂച്ചൽ ഡിവോഴ്സിന് ഒരിക്കലും സ്റ്റീഫൻ തയ്യാറാവില്ലെന്ന് അവൾക്ക് അറിയാമായിരുന്നു.

കൗൺസിലിങ്ങിനും മറ്റുമായി വിളിച്ചിട്ടും അയാൾ വരാൻ കൂട്ടാക്കിയില്ല.

രണ്ടു വർഷത്തെ നിരന്തരമായ ശ്രമത്തിനൊടുവിൽ ഇന്ദുവിന് ഡിവോഴ്സ് ലഭിച്ചു.. പക്ഷേ കോടതിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ..

സ്റ്റീഫൻ ഇന്ദു വിനെ കാണുന്നതിനായി കാത്തു നിന്നു.

എന്നിൽ നിന്നും മോചനം കിട്ടി നീ വിജയിച്ചു എന്ന് കരുതണ്ട.. സന്തോഷത്തോടുകൂടി ജീവിക്കാൻ ഞാൻ അനുവദിക്കില്ല..

അയാൾ വെറും വാക്ക് പറഞ്ഞതായിരിക്കും എന്ന് കരുതി. പക്ഷേ അതല്ല എന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല..

കുഞ്ഞിന് സുഖമില്ലാത്തതുകൊണ്ട് അന്ന് അല്പം നേരത്തെയാണ് ഇന്ദു ജോലിചെയ്യുന്നിടത്തു നിന്നും ഇറങ്ങിയത്. വഴിയിൽ തന്നെ കുഞ്ഞുമായി അമ്മ കാത്തുനിൽക്കുന്നുണ്ടായിരുന്നു ഹോസ്പിറ്റലിൽ പോകാൻ ..

ഇന്ദുവും അമ്മയും കൂടി കുഞ്ഞിനെയും കൊണ്ട് ഓട്ടോയിൽ ഹോസ്പിറ്റലിൽ പോയി തിരികെ വീട്ടിൽ എത്തുമ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു..

അച്ഛനിപ്പോൾ പഴയതുപോലെ ആരോഗ്യം ശരിയല്ല അതുകൊണ്ട് പല കാര്യങ്ങൾക്കും അമ്മയാണ് കൂടെ വരുന്നത്….

ഇടവഴി കഴിഞ്ഞ് വീട്ടിലേക്ക് തിരിയുന്ന ഇടാംഇരുട്ടാണ്.. മൊബൈലിന്റെ സഹായത്തിൽ ഇന്ദുവും അമ്മയും നടക്കുമ്പോഴാണ് പിന്നിൽ നിന്ന് ആരോ ഒരാൾ ചാടി വീഴുന്നത്..

അമ്മ ഉടനെ തന്നെ കുഞ്ഞുമായി നിൽക്കുന്ന ഇന്ദുവിനെ തള്ളി നിലത്തേക്കിട്ട്… പെട്ടെന്ന് ചാടി വീണ ആൾ കയ്യിലിരുന്ന് ആയുധം കുത്തിയിറക്കി… അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയാണ് ആദ്യം കേട്ടത്…. തൊട്ടു പിന്നാലെ തന്നെ അയാളുടെയും…

എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ദുവിന് ആദ്യം മനസ്സിലായില്ല…..

നിലവിളി കേട്ട് ആൾക്കാർ ഓടി കൂടുമ്പോഴാണ് രക്തത്തിൽ കു ളിച്ചുകിടക്കുന്ന സ്റ്റീഫനേയും അമ്മയെയും കണ്ടത്… ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നോക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു..

സ്റ്റീഫൻ ആദ്യം അമ്മയെ ഉപദ്രവിക്കുകയായിരുന്നു…..

അമ്മയെ കുത്തിയതിനുശേഷം ഉപദ്രവിക്കാനായി തിരിക്കുമ്പോൾ അമ്മ കയ്യിൽ കിട്ടിയ മരക്കഷണം ഉപയോഗിച്ച് സ്റ്റീഫന്റെ തലയിൽ അടിച്ചു…അതിനുശേഷം അമ്മ കത്തി വലിച്ചൂരിൽ സ്റ്റീഫനെ കുത്തുകയായിരുന്നു….

അമ്മ അത് ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അത് ഇന്ദു ചെയ്യുമായിരുന്നു… അങ്ങനെ സ്റ്റീഫൻ എന്ന അധ്യായം എന്നന്നേക്കുമായി അടഞ്ഞു.,.. തളച്ചയിൽ തളരാതെ ഇന്ദുവും കുഞ്ഞും അച്ഛനും അവരുടെ ജീവിതവുമായി മുന്നോട്ടു പോയി…

Leave a Reply

Your email address will not be published. Required fields are marked *