സിദ്ധി
(രചന: Ruth Martin)
“ഇനിയും ഞാൻ ഈ വീട്ടിൽ നിൽക്കുന്നതിൽ അർത്ഥമില്ല… ഞാൻ ഇന്ന് എന്റെ സ്വന്തം വീട്ടിൽ ഒരു അന്യയാണല്ലോ… “നിറഞ്ഞു തൂവിയ കണ്ണുനീർ കയ്യാലെ തുടച്ചെറിഞ്ഞവൾ…
“ഇനി ആരും എന്നെ തിരഞ്ഞു വരേണ്ടതില്ല…. സ്വത്തിനും പണത്തിനും വേണ്ടി താലികെട്ടിയ പെണ്ണിനെ മറ്റുള്ളവർക്ക് കാഴ്ച വെയ്ക്കാൻ ശ്രെമിച്ച അച്ഛന്റെ മരുമകനോട് പറഞ്ഞേക്ക്…
ഇനി ഈ സിദ്ധിയെ തിരഞ്ഞുവന്നാൽ അയാളുടെ ശരീരത്തിൽ ജീവന്റെ ഒരു അംശം പോലും ബാക്കി കാണില്ല എന്ന്…”
അവളുടെ കണ്ണുകളിലെ അഗ്നി അവിടമാകെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു…
“മോളെ…” അമ്മയുടെ ഏങ്ങലടികൾ കാതുകളിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു..
“വേണ്ട… ഇതുവരെ ഇല്ലാത്തതൊന്നും ഇനി വേണ്ട…. ശ്വാസം മുട്ടുന്നു… ”
അവർ അവളെ ദയനീയമായി നോക്കി..
വിവേക്, അച്ഛന്റെ ചങ്ങാതിയുടെ മകൻ..
നാട്ടിലെ പേരുകേട്ട കുടുംബക്കാർ ആയിരുന്നു സിദ്ധിയുടെ അച്ഛന്റെയും അമ്മയുടെയും..
കാലാകാലങ്ങളായി കൈമാറി കിട്ടിയ സ്വത്തുക്കൾ കൂടാതെ നല്ലൊരു സമ്പാദ്യം സിദ്ധിയുടെ അച്ഛന്റെ പേരിലുണ്ടായിരുന്നു..
മകൾക്ക് വിവാഹാലോചനകൾ തുടങ്ങിയെന്നു അറിഞ്ഞതും വിവേകിന്റെ അച്ഛൻ ചതിയുടെ കെണികൾ ഒരുക്കി വിവാഹാലോചനയെന്ന പേരിൽ…
ആദ്യം തന്നെ നല്ലൊരു വിഹിതം വിവേകിന് സമ്മാനിച്ചുകൊണ്ട് അവർ ആ വിവാഹം ഉറപ്പിച്ചു..
അഗ്നി സാക്ഷിയായി അവളുടെ കഴുത്തിൽ അവന്റെ താലി വീണതും സിദ്ധി അറിഞ്ഞിരുന്നില്ല സമാധാനമില്ലാത്ത രാത്രികളാണ് അവളെ കാത്തിരിക്കുന്നതെന്ന്…
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വിവേകിന്റെ വാക്കുകൾക്ക് തേൻമധുരമായിരുന്നു അതിന് പിന്നിൽ കയ്പേറിയ ചതികുഴികളുണ്ടെന്ന് ആ പാവം പെണ്ണ് അറിഞ്ഞിരുന്നില്ല…
തുലാവര്ഷത്തിലെ ആർത്തലച്ചുപെയ്ത മഴയിൽ അവനവളെ കീഴ്പെടുത്തിയപ്പോൾ പോലും എതിർക്കാൻ കഴിയാതെ അവൾ തറഞ്ഞുപോയിരുന്നു…
അവനിലെ മൃഗത്തെ കണ്ടറിഞ്ഞ ദിനങ്ങൾ ആയിരുന്നു പിന്നീട് അങ്ങോട്ട്…
തന്റെ ദുരനുഭവം മാതാപിതാക്കളെയോ കൂടപ്പിറപ്പുകളെയോ അറിയിച്ചാൽ അവരെയില്ലാതെയാക്കും എന്ന അവന്റെ ഭീഷണിക്ക് മുന്നിൽ ഒരു പാവകണക്കെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു…
അവന്റെ ചോ ര തന്റെ ഉദരത്തിൽ മൊട്ടിട്ടു എന്നറിഞ്ഞപ്പോൾ അവളിലെ അമ്മ ഉണർന്നു…
അപ്പൊഴെങ്കിലും അവൻ അവളെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് അവൾ വെറുതെ മോഹിച്ചു പോയി…
അവന്റെ തു ടിപ്പ് അവളിൽ വ ളരാൻ അവനോ അവന്റെ വീട്ടുകാരോ ആഗ്രഹിച്ചില്ല എന്നറിഞ്ഞപ്പോൾ എന്തിനീ ജീവിതമെന്നവൾ ചിന്തിച്ചു പോയി…
ഒടുവിൽ തേൻമധുരമുള്ള വാക്കുകളാൽ അവൻ അവളെ തന്നോട് ചേർത്ത് നിർത്തി… അവളുടെ സീമന്ത രേഖയിൽ ചുണ്ടമർത്തി…
അവളുടെ പാതിയായവൻ.. തന്റെ പ്രണയം വേണ്ടുവോളം നുകരേണ്ടവൻ…
തന്റെ കുഞ്ഞിന്റെ അവകാശിയായവൻ…
അവന്റെ സാമിപ്യം കൊതിച്ചുനിന്ന ആ പാവം പെണ്ണിനെ യാതൊരു ദയയും കൂടാതെ അവളുടെ ഉ ദരത്തിലേക്ക് കാ ലുകൾ കൊണ്ട് തൊ ഴി ക്കുമ്പോൾ ആ നിമിഷം ഉ ടഞ്ഞു പോയത് രണ്ട് ജീ വനുകൾ ആയിരുന്നു..
അവന്റെ സ്വന്തം ചോ രയിലെ രണ്ട് ജീ വനുകൾ… അവനിലെ മൃഗം പിന്നെയും അടങ്ങിയിരുന്നില്ല…
അവളുടെ ശരീരത്തിലെ ഓരോ അണുവിനെയും നോ വിച്ചുകൊണ്ടവൻ അവളിലേക്ക് പെയ്തിറങ്ങാൻ ഒരുങ്ങുമ്പോൾ അവൾ മ രണത്തിന് എടുത്തോളാം എത്തിയിരുന്നു…
ഏതോ ഒരു ശക്തി അവളെ രെക്ഷിച്ചാശുപത്രിലെത്തിക്കുമ്പോൾ അവൾ വാടികരിഞ്ഞൊരു താമര തണ്ടായിരുന്നു..
അവിടെ വെച്ചാണ് അവളുടെ വീട്ടുകാർ അറിയുന്നത്… അവളുടെ ഉ ദരത്തിൽ മൊട്ടിട്ട് കൊ ഴിഞ്ഞുപോയ രണ്ട് പി ഞ്ചോ മനകളുടെ കഥ…
അച്ഛനും അമ്മയ്ക്കും അവളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു… കൂടെ പിറപ്പുകൾക്ക് അവളുടെ അവസ്ഥയിൽ സഹതാപമായിരുന്നു…
ഒരു മാസത്തിനു ശേഷമുള്ള ആശുപത്രി വാസത്തോട് വിടപറഞ്ഞവൾ വീട്ടിലേക്ക് എത്തിയപ്പോൾ ചില കണ്ണുകളിൽ സഹതാപവും… ചിലതിൽ അമർഷവും… ചിലതിൽ അവളൊരു അഹങ്കാരിയും ആയി മാറുകയായിരുന്നു…
അമ്മയും അച്ഛനും സിദ്ധിയുടെ അടുത്തേക്ക് വന്നുകൊണ്ട് വിവേകിന്റെ അടുത്തേക്ക് മടങ്ങിപോകണമെന്ന് വളച്ചൊടിച്ചു പറഞ്ഞപ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നിരുന്നു….
പുച്ഛം നിറഞ്ഞൊരു ചിരി…. അവളുടെ ജീവിതത്തോട് പരിഹാസം തോന്നിയ നിമിഷം ആയിരുന്നത്…
അവൾ പോകുന്നത് മ രണത്തിലേക്കാണ് എന്നവൾക്ക് ബോധ്യം ഉണ്ടായിരുന്നു… മ രണത്തെ മുഖാമുഖം കണ്ടവൾക്ക് എന്ത് ഭീതി….
അവന്റെ വീട്ടിലേക്ക് വീണ്ടും ഒരിക്കൽ കൂടി കാലെടുത്തു വെച്ചപ്പോൾ വിവേകിന്റെ മുഖത്തു ഇതുവരെ ലഭിച്ചതും ഇനി ലഭിക്കാൻ ഇരിക്കുന്നതുമായ സ്വത്തുക്കളുടെ തുലാസ് തട്ടുകൾ ആയിരുന്നു..
അതിൽ അവളുടെ ജീവനും ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അവൻ വിലകൽപ്പിച്ചില്ലായിരുന്നു…
അന്ന് രാത്രി അവന്റെ സുഹൃത്തുകൾക്ക് അവളെ കാ ഴ് ചവെക്കാൻ തന്ത്രം മെനഞ്ഞുകൊണ്ടവൻ ഉറക്കെ ചിരിച്ചു… ദിഗന്തങ്ങൾ പൊട്ടുമാറ് അട്ടഹസിച്ചു….
സിദ്ധി എന്ന പാടം ഇവിടെ അവസാനിക്കുന്നു…. അവന്റെ ഉള്ളിലെ മൃഗം അലറി…..
മ രണം അടുത്തെത്തിയെന്ന് തോന്നിയ ആ നിമിഷമാണ് അവൾക്ക് ജീവിക്കാൻ തോന്നിയത്…
ഇതുവരെ നഷ്ടമാക്കിയ ജീവിതം തിരിച്ചുപിടിക്കണമെന്ന് തോന്നിയ അമൂല്യമായ നിമിഷങ്ങളായിരുന്നു അവ…
അവളിലെ സ്ത്രീ ഉണരുന്ന നിമിഷം ആയിരുന്നു അത്… ആ നിമിഷം അവൾ പതറിയില്ല…
ഉറച്ച കാലടികളോടെ ആ വീട് വിട്ടിറങ്ങുമ്പോൾ അവന്റെ മുഖത്തു നോക്കി നിവർന്നു നിന്നുകൊണ്ട് അവന്റെ കരണം പുകച്ചൊരെണ്ണം കൊടുത്തവൾ…
കഴുത്തിൽ കിടന്നിരുന്ന അഗ്നി സാക്ഷിയായി അവൻ ചാർത്തിയ താലി പൊട്ടിച്ചെറിഞ്ഞ അവൾ ആ പടിയിറങ്ങിയപ്പോൾ അവളുടെ കണ്ണുകളിലെ അഗ്നി അവനെ ചുട്ടുപ്പൊളിക്കുന്നുണ്ടായിരുന്നു…
സ്വന്തം വീട്ടിലേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളിലെ തിരമാലകൾ അടങ്ങിയിരുന്നില്ല… ആദ്യമൊക്കെ അച്ഛനും അമ്മയും തന്റെ ജീവിതം ഇങ്ങനെ ആയതിൽ സഹതാപത്തോടെ നോക്കിയിരുന്നു..
കൂടെ പിറപ്പുകൾക്കും കുടുംബത്തിനും താൻ ഒരു ബാധ്യതയായി തുടങ്ങിയെന്ന് മനസ്സിലാക്കിയ ആ നിമിഷം അവളുടെ ശബ്ദം ആ വീടാകെ മുഴങ്ങിക്കേട്ടു..
“ഇതല്ലാതെ വേറെ ഒന്നും ഞാൻ ഇവിടെ നിന്നും കൊണ്ടു പോകുന്നില്ല.. ”
കഷ്ടപ്പെട്ട് പഠിച്ച് നേടിയ സർട്ടിഫിക്കറ്റുകളും രണ്ടു ജോഡി വസ്ത്രവും കയ്യിൽ കരുതിക്കൊണ്ട് സിദ്ധി വീടിന്റെ പടിയിറങ്ങി..
എങ്ങോട്ടെന്നോ എന്താണ് ഇനി മുന്നോട്ടെന്നോ അറിയാതെ കുഴഞ്ഞിരുന്ന അവളുടെ മുന്നിലേക്ക് ജീപ്പിന്റെ ഹെഡ്ലൈറ് വെട്ടം പതിഞ്ഞതും ഒരു കയ്യാലെ അവൾ കണ്ണുകളെ പൊതിഞ്ഞുകൊണ്ട് തലയുയർത്തി…
എവിടെയോ കണ്ടു മറന്ന ആ മുഖത്തിന് ഈശ്വരന്റെ കയ്യൊപ്പുണ്ടെന്നവൾക്ക് തോന്നി…
“എല്ലാം ഞാൻ അറിഞ്ഞു… വരൂ…”
എന്നോട് കൂടുതലൊന്നും ചോദിക്കാതെ എന്റെ ബാഗും വാങ്ങി പോകുന്ന ആ മനുഷ്യനെ നിറമിഴിയലെ നോക്കി നിന്നു ഞാൻ…
“എവിടെക്കാ…. ”
തൊണ്ടക്കുഴിയിൽ തങ്ങി നിന്ന ശബ്ദം ഇടറിക്കൊണ്ട് അവൾ ചോദിച്ചു…
“ആരും തന്റെ മാനത്തിന് വിലപറയാത്ത ഒരിടം… എന്റെ വീട്… അവിടെ രണ്ടമ്മമാരും ഒരു കുഞ്ഞും ഉണ്ട്… ഈ സിദ്ധിയെ കാത്ത്… ”
ഗൗരവ ഭാവത്തോടെ പറഞ്ഞുകൊണ്ട് അയാൾ എന്റെ മുഖത്തേക്ക് നോക്കി..
“ആരാണ് നിങ്ങൾ…. ”
“കിഷോർ…. കിഷോർ കൃഷ്ണ… ഇവിടുത്തെ എസ് ഐ ആണ്…. തനിക്ക് ധൈര്യമായി എന്റെ കൂടെ വരാം…. ”
“എന്നെ അന്ന് രക്ഷിച്ച ശക്തിക്കു നിങ്ങളുടെ അതെ മുഖമാണ്…. ഞാൻ ഈ മുഖം കണ്ടിട്ടുണ്ട്…. ”
“മ്മ്… അതെ അവിടെ പലരെയും കൊണ്ട് പോയി വിവേക് ഉപദ്രവിച്ചിരുന്നെന്ന് എനിക്ക് അറിവ് കിട്ടിയിരുന്നു… അന്ന് അങ്ങനെയാണ്… അവിടെ വന്നതും… ര ക്തം വാർന്നൊഴുകിയ സിദ്ധിയെ ആശുപത്രിയിലാക്കിയതും…. ”
എന്നിൽ നിന്നും മറുപടി ഉണ്ടായിരുന്നില്ല… കൈകൾ അറിയാതെ ഉദ്ധരത്തെ പൊതിഞ്ഞതും ആ മനുഷ്യൻ വീണ്ടും പറഞ്ഞു..
“വരൂ…. ”
അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ട് പോയി… സ്നേഹിക്കാൻ മാത്രം അറിയുന്ന രണ്ടമ്മമാരെയും ഒരു കുട്ടി കുറുമ്പനെയും എനിക്ക് അവിടെ കാണാൻ കഴിഞ്ഞു..
പെറ്റമ്മയ്ക്കു മനസിലാകത്തെ പോയൊരു പെണ്ണിനെ ആ അമ്മമാർക്ക് കാണാൻ കഴിഞ്ഞു…
മൂന്നാം മാസം പൊലിഞ്ഞു പോയ എന്റെ കുഞ്ഞുങ്ങളെ ആ കുരുന്നിലൂടെ ഞാൻ കണ്ടു…
അപ്പോഴും ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിലെ പെൺകുട്ടി നിറഞ്ഞ ചിരിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു… അവൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ…
“കിഷോറിന്റെ ഭാര്യയാണ്… ദേവി… എന്റെ മോള്.. കുറുമ്പനെ ഒന്ന് കാണാനുള്ള ഭാഗ്യം എന്റെ കുഞ്ഞിന് ഉണ്ടായില്ല…. ”
സാരിത്തുമ്പ് കൊണ്ട് കണ്ണീരൊപ്പി ആ അമ്മ പറഞ്ഞതും ഞാൻ അവരെ ചേർത്തു നിർത്തി….
കിഷോറിന്റെ ഭഗത് നിന്നും ഒരു തെറ്റായ നോട്ടം പോലും ഉണ്ടായിരുന്നില്ല… ദിവസങ്ങൾ കൊഴിഞ്ഞു പോകുന്തോറും ആ കുട്ടി കുറുമ്പന് ഞാൻ അവന്റെ അമ്മയായി മാറിയിരുന്നു…
ഒരിക്കലും ഒരു അമ്മയാകാൻ കഴിയാത്തവളുടെ നെഞ്ചിലെ ചൂട് പറ്റി ആ ഒന്നര വയസ്സുകാരൻ ഉറങ്ങിയപ്പോൾ…
അവനു നഷ്ടപെട്ട അവന്റെ അമ്മയെയും…. അവൾക്ക് നഷ്ടപെട്ട കുഞ്ഞുങ്ങളെയും ലഭിക്കുകയായിരുന്നു…..
താളപ്പിഴകൾ സംഭവിച്ച അവളുടെ ജീവിതത്തിൽ പ്രകാശത്തിന്റെ കിരണങ്ങൾ പടർത്തികൊണ്ട് പുതിയൊരു പുലരി പിറന്നു…. ആ പുലരിയിൽ മഞ്ഞു തുള്ളിക്ക് പോലും അവളുടെ നുണക്കുഴി കവിളുകളോട് പ്രണയം തോന്നി…
പിന്നീട് അങ്ങോട്ട് സിദ്ധിയുടെ ശക്തിയും ധൈര്യവും ആകുകയായിരുന്നു കിഷോർ..
അവൾ ഇതുവരെ കണ്ടിട്ടില്ലാത്ത നന്മയുള്ളൊരു മനുഷ്യൻ…
ഒരു താലി ബന്ധനം കൊണ്ട് തളച്ചിട്ടു തന്നെ കീഴ്പ്പെടുത്തിയ മനുഷ്യനേക്കാൾ എത്രയോ പടി മുകളിലുള്ളവൻ…
സിദ്ധിയെന്ന എനിക്ക് മുന്നിലേക്ക് ആ രാത്രി ആ മനുഷ്യൻ പുതിയൊരു ജീവിതം ആണ് വെച്ച് നീട്ടിയത്… ഇത് എന്റെ രണ്ടാം ജന്മമാണ്…
എനിക്ക് നല്ലൊരു ജോലി ശെരിയാക്കി തന്നതും.. എന്റെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്തതും ആ മനുഷ്യൻ ആയിരുന്നു…
ഒന്നും അല്ലാതിരുന്ന സിദ്ധിയിന്ന് ഒരു സർക്കാർ സ്കൂളിൽ ടീച്ചർ ആണ്..
എന്റെ ഒപ്പം എന്റെ കുട്ടി കുറുമ്പനും.. അവന്റെ അച്ഛനും ഉണ്ട്… ഒരു താലി ചരടിൽ എന്റെ ജീവിതം കുരിക്കിയിടാത്ത നല്ല മനുഷ്യൻ…
ഒരു വർഷത്തിന് ഇപ്പുറം വീണ്ടും കോരി ചൊരിയുന്ന മഴയത്തു എന്നെയും കുഞ്ഞിനേയും ചേർത്ത് നിർത്തിയ ആ മനുഷ്യൻ തന്നെ ആയിരുന്നു എന്റെ രക്ഷകൻ…
ഋതുക്കൾ കടന്നു പോകുമ്പോൾ ഞാനും എന്റെ പൂർവകാല ഓർമകളെ ചാരമാക്കി…
ഇന്ന് ഞാൻ ഒരു ഭാര്യയാണ്.. സ്വന്തം കാലിൽ നിൽക്കാൻ എന്നെ പ്രാപ്തയാക്കിയ എന്റെ കിഷോറേട്ടനോടുള്ള കടപാട് ഞാൻ എങ്ങനെ വീട്ടും…
കുട്ടി കുറുമ്പനെ ചേർത്തു നിർത്തി അവന്റെ നെറ്റിമേൽ ചുണ്ടമർത്തുമ്പോൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഫോട്ടോയിലെ പെൺകുട്ടി എന്നോടായി പറയുന്നുണ്ടായിരുന്നു…
എന്റെ കുറുമ്പനെ ഞാൻ നിന്റെ കയ്യിൽ തന്നത് പോലെ… നിന്റെ കുരുന്നുകൾ എന്നോടൊപ്പം ഉണ്ട് എന്ന്…
ആദ്യമായി ആ ഫോട്ടോയിൽ നോക്കി നിറകണ്ണുകളോടെ നിൽകുമ്പോൾ കിഷോറേട്ടൻ എന്നെയും മോനെയും ചേർത്തു നിർത്തി…
അതെ ജീവിതം നമ്മുക്കായി ഒരു രണ്ടാം ഊഴം വെച്ച് നീട്ടും… അതൊരു പ്രേതീക്ഷയാണ്… വിശ്വാസമാണ്…
മോന്റെ അമ്മയായി… ഏട്ടന്റെ ഭാര്യയായി… അമ്മമാരുടെ മകളായി…
ഒരുപാട് കുരുന്നുകളുടെ ടീച്ചർ അമ്മയായി… സിദ്ധി ജീവിക്കുന്നു…