ഇപ്പൊ എനിക്ക് സിദ്ധു ഏട്ടൻ അടുത്ത് വരുമ്പോൾ തന്നെ ഒരുതരം അറപ്പാണ്. ഏട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ല ഇപ്പോൾ കുറെ നാൾ കൊണ്ടാണ് ഇങ്ങനെയൊക്കെ.

(രചന: സൂര്യ ഗായത്രി)

എനിക്കിനി ഈ ബന്ധം തുടർന്ന് കൊണ്ട് പോകാൻ താല്പര്യം ഇല്ല. അത്ര തന്നെ.

എന്റെ മഞ്ജു നീയിങ്ങനെ അങ്ങ്മിങ്ങും തൊടാതെ പറഞ്ഞാൽ എങ്ങനെ ആണ്. എന്തിനും ഒരു കാരണം കാണുമല്ലോ.

ഞാൻ…

ഞാനൊന്നും പറയുന്നില്ല.. മഞ്ജു അത്രയും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.

മഞ്ജുവിനെ പിന്നാലെ തന്നെ സിദ്ദുവിന്റെ ചേച്ചി സുധ അവളുടെ അടുത്തെത്തി.

എന്താടി നിനക്ക് പറ്റിയത് നീ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ ഇപ്പോൾ പെട്ടെന്ന് ഇങ്ങനെയൊക്കെ തോന്നാൻ എന്താ കാരണം. നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഉണ്ടെങ്കിൽ അത് പറയു നമുക്ക് പരിഹരിക്കാം.

അമ്മമാരുടെയും അമ്മായിമാരുടെയും മുൻപിൽ വെച്ച് പറയാൻ പറ്റില്ല അതുകൊണ്ടാണ് ഞാൻ അവിടെ നിന്നും പറയാത്തത്. ചേച്ചിക്ക് പറഞ്ഞാൽ മനസിലാവും .

സിദ്ധു ഏട്ടന്റെ സ്വഭാവം ഇപ്പോ പഴയതുപോലെ ഒന്നുമല്ല. ആകെപ്പാടെ ഒരു മാറ്റം സഹിക്കുന്നതിന് ഒരു പരിധിയില്ലേ.

എന്റെ മഞ്ജു നീ വളച്ചു കെട്ടാതെ കാര്യം പറ.

ചേച്ചിയുടെ മുഖത്ത് നോക്കി അത് വെട്ടിതുറന്നു പറയുന്നതിന് എനിക്ക് മടിയുണ്ട് പക്ഷേ പറയാതിരിക്കാൻ പറ്റില്ല. കുഞ്ഞു വലുതായി വരികയാണ് ചേച്ചി ആ വിചാരം പോലും ഇല്ല സിദ്ധുവേട്ടനെ. ഇവിടുത്തെ സൗകര്യങ്ങളൊക്കെ ചേച്ചിക്ക് അറിയാവുന്നതല്ലേ..

മോളെ ഞങ്ങൾക്കൊപ്പമാണ് കിടത്തിയുറക്കുന്നത് മാറ്റിക്കിടത്തിയിട്ട് പോലുമില്ല. ഈ സിദ്ധു ഏട്ടൻ ഇപ്പോൾ ആവശ്യമില്ലാതെ മൊബൈലിൽ ഓരോന്നൊക്കെ കണ്ടിട്ട് വ ന്ന് എന്നോട് അതുപോലെയൊക്കെ ചെയ്യാൻ പറയുകയാണ്.

ഞാനതിന് വിസമ്മതിക്കുമ്പോൾ അടിയായി പിടിയായി, കഴിഞ്ഞദിവസം എന്നോടുള്ള ദേഷ്യത്തിൽ ഇറങ്ങിപ്പോയതാണ്. നേരം വെളുത്തിട്ടാണ് പിന്നെ കയറിവന്നത്. ഈ സ്വഭാവം ഒന്നും ഉണ്ടായിരുന്നതല്ല ഇപ്പോൾ എന്ത് പറ്റിയോ എന്തോ എനിക്കറിയില്ല.

മഞ്ജു പറയുന്നത് കേട്ടതും സുധ മൂക്കത്ത് വിരൽ വച്ചു.

നീ നമ്മുടെ സിദ്ധുവിനെ പറ്റി ആണോ മഞ്ജു ഈ പറയുന്നത്.

ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് വല്ലപ്പോഴും ആണല്ലോ ഇങ്ങനെ എന്നൊക്കെയാണ്. പക്ഷേ ഇപ്പോൾ ഓരോ ദിവസം കഴിയുംതോറും കൂടിക്കൂടി വരികയാണ്.

എനിക്കിഷ്ടമില്ലാത്തതും ഉൾക്കൊള്ളാൻ കഴിയാത്തതുമായ കാര്യങ്ങൾ എന്നെ കൊണ്ട് നിർബന്ധിച്ച് ചെയ്യാൻ ശ്രമിച്ചാൽ എങ്ങനെയാണ് ചേച്ചി. ഇപ്പൊ എനിക്ക് സിദ്ധു ഏട്ടൻ അടുത്ത് വരുമ്പോൾ തന്നെ ഒരുതരം അറപ്പാണ്.

ഏട്ടൻ ഇങ്ങനെയൊന്നും ആയിരുന്നില്ല ഇപ്പോൾ കുറെ നാൾ കൊണ്ടാണ് ഇങ്ങനെയൊക്കെ.

അയ്യോ എന്തൊക്കെയാ ഞാൻ ഈ കേൾക്കുന്നെ ഈ ചെറുക്കന് ഇതു എന്തിന്റെ കേടാ. മനുഷ്യനേ നാണം കെടുത്താനായിട്ട് ഇവൻ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും.

ചേച്ചിക്ക് ഇപ്പോൾ മനസ്സിലായോ എന്റെ അവസ്ഥ ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ ഇതൊക്കെ പറയും. ഇപ്പോൾ കുറെയായി ഉപദ്രവവും തുടങ്ങിയിട്ടുണ്ട്.

രണ്ടുപേർ തമ്മിൽ മനസ്സുകൊണ്ട് ആഗ്രഹിച്ചു വേണം ഇതൊക്കെ ചെയ്യാൻ എങ്കിൽ മാത്രമേ രണ്ടുപേർക്കും ഇതിൽ നിന്നുള്ള സംതൃപ്തി ലഭിക്കുകയുള്ളൂ. അതല്ലാതെ ഒരാളുടെ ഇഷ്ടങ്ങൾ മാത്രം മറ്റൊരാളിൽ അടിച്ചു ഏൽപ്പിച്ച.

സെക്ഷ്വൽ ഹരാസ്മെന്റ് നടത്തുന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചാൽ പിന്നെ നമുക്ക് വെറുപ്പ് മാത്രമേ തോന്നുകയുള്ളൂ. ഇപ്പോൾ സിദ്ധു ഏട്ടനെ കാണുമ്പോൾ തന്നെ എനിക്ക് പേടിയാണ്..

സുധ കേട്ടത് വിശ്വസിക്കണമൊ വേണ്ടയോ എന്ന ചിന്തയിൽ ആയിപ്പോയി.

ഈ ചെറുക്കന്റെ കൂട്ടുകെട്ടുകൾ ആയിരിക്കും ഇവനെ കൊണ്ട് ഈ രീതിയിലൊക്കെ എത്തിച്ചത്.

എന്തിനാ ചേച്ചി നമ്മുടെ കുറ്റം നമ്മൾ മറ്റുള്ളവരുടെ മേൽ പഴിചാരുന്നത്. ഇത്രയും നാളും സിദ്ധുവേട്ടൻ ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ.

പിന്നെ ഇപ്പോൾ എന്താ ഇങ്ങനെ ഒരു സ്വഭാവം മാറ്റം. കൂട്ടുകാരന്മാർ എന്തെങ്കിലും പറയുകയോ കാണിക്കുകയും ചെയ്താൽ അതൊക്കെ ജീവിതത്തിൽ അനുകരിക്കുകയാണോ സിദുവേട്ടൻ ചെയ്യേണ്ടത്.

എന്തായാലും ഞാനവനോട് ഇതിനെപ്പറ്റി എങ്ങനെയാ സംസാരിക്കുന്നത് രവിയേട്ടനോട് ഒന്ന് പറയാം അവനോട് സംസാരിക്കാൻ.

സുധ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാനാവാതെ രവി അങ്ങനെയിരുന്നു. കുറച്ചുനാൾ കൊണ്ട് എനിക്ക് തോന്നിയിട്ടുണ്ട് ഇവന്റെ സ്വഭാവത്തിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്ന്. ഈ പ്രായമായപ്പോൾ ഇവനിത് എന്തിന്റെ കേടാ.

അവൾക്കിനി പറ്റിലെന്ന പറയുന്നേ രവിയേട്ടൻ അവനെ ഒന്നു പറഞ്ഞു മനസിലാക്കു.

നിനക്ക് പ്രാന്തുണ്ടോ സുധേ ഞാൻ അവനോടു എന്തെങ്കിലും പറഞ്ഞാൽ അത്‌ അവൾ പറഞ്ഞതാണ് എന്നവൻ കരുതും. പിന്നെ അതിനായിരിക്കും അടുത്ത വഴക്ക്.

ഇനിയിപ്പോ ഇത് ആരെ കൊണ്ട് ഒന്ന് പരിഹരിക്കാൻ ഉള്ളത്.

ഇതിന് പരിഹാരം കൊടുക്കേണ്ടത് ആദ്യം അവനെ വല്ല കൗൺസിലിങ്ങിനും വിളിച്ചുകൊണ്ടു പോകണം വല്ല വീഡിയോയും കണ്ടുകൊണ്ട്

വീട്ടിൽ കിടക്കുന്ന ഭാര്യയോട് അങ്ങനെയൊക്കെ ചെയ്യാൻ വരുമ്പോൾ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാത്ത ഇവനൊക്കെ ഒരു ഭർത്താവാണോ.

ഇവൻ ഒരുപാട് സദാചാരം ഒക്കെ പറഞ്ഞു നടന്നവൻ അല്ലേ അങ്ങനെയുള്ളവനൊക്കെ ഇപ്പോൾ ഇങ്ങനെ ചെയ്യുകയുള്ളൂ.

മഞ്ജു ദൃതിയിൽ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്ത് കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് വന്നു. അവളുടെ ആ വരവ് കണ്ട് സുധാ അടുത്തേക്ക് ചെന്നു.

നമുക്ക് സമാധാനത്തിൽ ഒരു തീരുമാനമെടുത്താൽ പോരെ നീ ഇങ്ങനെ വെപ്രാളം കാണിക്കരുത്.

ഇല്ല ചേച്ചി എനിക്ക് തോന്നുന്നില്ല നിങ്ങൾക്ക് ഒരു തീരുമാനമെടുക്കാൻ കഴിയുമെന്ന്.

നീ എന്തായാലും ഇന്നിപ്പോൾ ഇറങ്ങി പോകാതെ ഇവിടെ നിൽക്ക് നമുക്ക് എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം.

സുധ അപേക്ഷ രൂപേണ അത്രയും പറഞ്ഞപ്പോൾ മഞ്ജുവിന് എതിർക്കാൻ പിന്നെ കഴിഞ്ഞില്ല. അവൾ ബാഗുമായി അകത്തേക്ക് പോയി.

രാത്രിയിൽ പതിവിലും വൈകിയാണ് സിദ്ദു വന്നത്. ഏറെനേരം അവനെ കാത്ത് സുധ വെയിറ്റ് ചെയ്തു. പക്ഷേ ഉറക്കം കണ്ണുകളിൽ വന്നു തഴുകിയപ്പോൾ അവൾ പോയി കിടന്നു.

സിദു വന്ന ഉടനെ തന്നെ മഞ്ജു എഴുന്നേറ്റ് അവനു ആഹാരം എടുത്തു കൊടുത്തു.

കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിച്ച് സിദ്ദുമുറിയിലേക്ക് വന്നു. പാത്രങ്ങളെല്ലാം കഴുകി വച്ചു മുറിയിലേക്ക് വരുന്ന മഞ്ജു കാണുന്നത് കയ്യിലേക്ക് എന്തോ കുത്തിയിറക്കുന്ന സിദ്ധുവിനെയാണ്..

അവൾക്ക് അത് എന്താണെന്ന് ആദ്യം മനസ്സിലായില്ല. സൂക്ഷിച്ചു നോക്കുമ്പോൾ മനസ്സിലായി അതൊരു സിറിഞ്ച് ആണെന്ന്.

സിദ്ധു ഏട്ടൻ എന്തൊക്കെയായി കാണിക്കുന്നത് അവൾ അവന്റെ കയ്യിൽ നിന്നും ആ സിറിഞ്ച് വാങ്ങി ദൂരേക്ക് എറിഞ്ഞു.

സിദ്ധു വല്ലാത്തൊരു ഭാവത്തിൽ മഞ്ജുവിനെ നോക്കി. അവളെ ബലമായി പിടിച്ച് കട്ടിലിലേക്ക് ഇട്ടു. വസ്ത്രങ്ങൾ വലിച്ചു കീറി. കുതറി മാറാനും ബഹളം വയ്ക്കാനും തുടങ്ങിയവളുടെ വായിലേക്ക് ഒരു തുണി കഷണം തിരുകി വെച്ചു.

എന്നിട്ട് അവളെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചു. അവൾ ശക്തമായി കയ്യും കാലുമിട്ട് അടിച്ചു. ബഹളം കേട്ട് ഞെട്ടി ഉണർന്ന കുഞ്ഞു കാണുന്നത്. അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെയാണ്.

കുഞ്ഞിന്റെ നിലവിളിച്ച് കേട്ടാണ് സുധ ചാടി എഴുന്നേറ്റത് . ഉച്ചയ്ക്ക് മഞ്ചു പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ കിടക്കുന്നത് കൊണ്ട് അവൾ വേഗം സിദ്ധുവിന്റെ മുറിയുടെ വാതിൽക്കൽ എത്തി.

ഒരുപാട് തവണ തട്ടുകയും മുട്ടുകയും ചെയ്തിട്ട് ഒന്നും തുറക്കുന്ന മട്ടില്ല. ഒടുവിൽ രവി വന്ന് വാതിൽ തള്ളി തുറന്നു.

അയാൾ പുറത്തേക്ക് മാറി നിന്നതും സുധാഅകത്തേക്ക് ചാടി കയറി. അപ്പോൾ അവിടെ കണ്ട കാഴ്ചയിൽ അവൾ തരിച്ചു നിന്നു.

അടിപ്പാവാടയിലും ബ്ലൗസിലും വായിലൊരു തുണി കഷണവുമായി കിടക്കുന്ന മഞ്ജുവും അവളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന സിദ്ധുവും.

മുറി തുറന്നത് അകത്തേക്ക് ആളു കയറിയതും ഒന്നും അവൻ അറിഞ്ഞ മട്ടില്ല. അവൾ വേഗം അവനെ തള്ളി മാറ്റി. ഒരു ബെഡ്ഷീറ്റെടുത്ത് മഞ്ജുവിനെ പുതപ്പിച്ചു.

രവിയേട്ടാ… ഒറ്റവിളിയിൽ തന്നെ രവി അകത്തേക്ക് വന്ന് ഭ്രാന്ത് എടുത്തു നിൽക്കുന്ന സിദുവിനെ കീഴ്പ്പെടുത്തി കൈ രണ്ടും കൂട്ടിക്കെട്ടി.

മഞ്ജു കിതപ്പ് അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു. അവൾ കണ്ണും തുറിച്ചു നോക്കുമ്പോൾ സിദ്ധുവിന് ബോധമില്ല.

അവൾ വസ്ത്രം വാരി പുതച്ചു പുറത്തേക്കു ഇറങ്ങി അപ്പോഴേക്കും സിദ്ധുവിനെ രവിയും സുധയും കൂടി വണ്ടിയിൽ കയറ്റി.

രാവിലെ സുധയും രവിയും കൂടി വന്നപ്പോഴേക്കും മഞ്ജു ഇറങ്ങാൻ റെഡിയായി നിൽക്കുകയായിരുന്നു. നിങ്ങളെ കണ്ട് പറഞ്ഞിട്ട് പോകാമെന്ന് കരുതി.

ഞാനൊന്നും പറയാതെ തന്നെ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ. എനിക്കൊരു പെൺകുഞ്ഞാണ് അതിനെയും കൊണ്ട് ഈ വീട്ടിൽ ഇനി അയാൾക്കൊപ്പം കഴിയുന്നത് ബുദ്ധിമുട്ടാണ് അതുകൊണ്ട് ഞാൻ പോകുന്നു.

ഞാനിത് അനുഭവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.. ഇത്രനാളും നിങ്ങളോട് ഇതൊക്കെ പറയാതിരുന്നതാണ് ഞാൻ ചെയ്ത തെറ്റ്. അതുകൊണ്ട് ഞാൻ പോകുന്നു.

സുധാ അവളെ തിരിച്ചു വിളിക്കാനായി ഒരുങ്ങിയതും രവിയത് തടഞ്ഞു.അവളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അവൾ ചെയ്തത് ശരിയാണ്.

ഡോക്ടർ പറഞ്ഞത് എന്താണെന്ന് നീ മറന്നിട്ടില്ലല്ലോ.സിദ്ധു പൂർണമായും മയക്കുമരുന്നിനു അടിമയായി ആയിക്കഴിഞ്ഞു. ഇനിയും അവനോടൊപ്പം ഉള്ള ഒരു ജീവിതം അത് ദുസഹം ആണ് രമേ.

അവൻ രോഗം ഭേദമായി വരുമ്പോൾ അവൾക്കുൾക്കൊള്ളാൻ കഴിയുമെങ്കിൽ അവർ ഒന്നിക്കട്ടെ. അതിനുവേണ്ടി നമുക്ക് പ്രാർത്ഥനയോടെ കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *