“സ്വന്തം ചേട്ടത്തിയെ അമ്മയായി കാണാനുള്ള നീ…… നിനക്ക് എങ്ങനെ തോന്നി., അവളെ……..”

രചന: സൂര്യഗായത്രി)

“എന്റെ മോളെ നോക്കിക്കൊള്ളണം.. അവളൊരു പാവമാണ്…. ഉണ്ണാനും ഉടുക്കാനും കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ അതുതന്നെ ധാരാളം….”

വിവാഹം കഴിഞ്ഞു പുറപ്പെടാൻ നേരം ഭദ്രൻ മകൾ മായയുടെ കൈ സുനിലിന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു…

അച്ഛനെയും. അനിയനെയും കെട്ടിപ്പിടിച്ചു ക രഞ്ഞു…

കാറിൽ കയറി….യാത്ര പുറപ്പെടുമ്പോൾ.. പുതിയ ഒരു ജീവിതം…… ഒരുപാട് സ്വപ്‌നങ്ങൾ…… നല്ലൊരു കുടുബം ദൈവത്തോട് നന്ദി പറഞ്ഞു..

ഗേറ്റ് കടന്നു കാർ അകത്തേക്ക് കയറി… ആധുനിക രീതിയിൽ പണികഴിപ്പിച്ച ഭംഗിയുള്ള വീട്.

പുറത്തു കാത്തു നിൽക്കുന്ന ബന്ധുക്കൾ.. പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ കണ്ടു…

മായ വലതുകാൽ വച്ചു നിലവിളക്കുമായി അകത്തേക്കു കയറി…. എല്ലാപേരും പുതുപെണ്ണിന്റെ അടുത്ത് ചുറ്റിപറ്റി നിന്നു.

വൈകുന്നേരം ബന്ധുക്കൾക്കായി ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു.. അതും കഴിഞ്ഞപ്പോൾ മായ തളർന്നു. അവളെ ഫ്രഷ് ആക്കാൻ സഹായിച്ചു ചേട്ടത്തി പുറത്തേക്കു പോയി…..

ഫ്രഷ് ആയി ഇറങ്ങി കഴിയുമ്പോൾ.. കട്ടിലിൽ എടുത്തു വെച്ച ഒരു ജോഡി ചുരിദാർ അവളെടുത്തു ധരിച്ചു. മുടി അഴിച്ചിട്ട് ….. ചെറുതായി ചീവി കുളിപ്പിന്നൽ ൽ കെട്ടിവച്ചു. നെറ്റിയിൽ സിന്ദൂരം ചാർത്തി… സുനിൽ വരുന്നതിനായി കാത്തിരുന്നു…

സമയം കടന്നു പോകും തോറും അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു… ക്ഷീണവും തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി… രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വശത്തായി കിടന്നുറങ്ങുന്നു…

അവൾ എഴുന്നേറ്റ് വാഷ് റൂമിൽ പോയി കുളിച്ച് ഫ്രഷായി വന്നു താഴേക്കു ചെന്നു.

അമ്മയും ഒരു ജ്യേഷ്ഠനും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. ജേഷ്ഠന്റെ വിവാഹം കഴിഞ്ഞു. ഗവൺമെന്റ് ജോലിയാണ്…

മാസത്തിൽ ഒരു ദിവസം മാത്രമേ നാട്ടിലേക്ക് വരികയുള്ളൂ.. ഇപ്പോൾ കല്യാണം ആയതുകൊണ്ട് ഇവിടെയുണ്ട്… സനൽ എന്നാണ് പേര്.. ചേച്ചിയുടെ പേര് ഭാമ എന്നാണ്… അവർക്ക് ഒരു മോളുണ്ട്… രണ്ടു വയസ്സ് പ്രായമായ പാറുക്കുട്ടി.

രാവിലെ തന്നെ അടുക്കളയിൽ കണ്ടപ്പോൾ ഭാമ ചേച്ചി നോക്കി ഭംഗിയായി ചിരിച്ചു.

“അവൻ ഇപ്പോൾ എഴുന്നേൽക്കും. ചായ ഇട്ടു ഫ്ലാസ്കിൽ വച്ചിട്ടുണ്ട് ഒരു ഗ്ലാസ് ഒഴിച്ചു കൊണ്ടു കൊടുത്തേക്ക്….

അമ്മ എഴുന്നേൽക്കുമ്പോൾ താമസിക്കും. ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളല്ലേ ടാബ്ലറ്റ് കഴിച്ചു കിടക്കുമ്പോൾ തന്നെ ഉറങ്ങിപ്പോകും. രാവിലെ എഴുന്നേൽക്കുമ്പോൾ ഏകദേശം 9:00മണി യോട് കൂടിയാകും..

ഇന്ന് ആദ്യത്തെ ദിവസം ആയതു കൊണ്ട് മായ ജോലി ഒന്നും ചെയ്യേണ്ട.. നാളെ മുതൽ നമുക്ക് രണ്ടുപേർക്കും കൂടി അടുക്കളയിൽ ഉഷാറാക്കാം…”

ഭാമയുടെ സംസാരം കേട്ടപ്പോൾ മായക്ക് ചിരി വന്നു. അവൾ ഒരു കപ്പ് കാപ്പിയുമായി മുറിയിലേക്ക് പോയി. സുനിൽ ഫ്രഷായി പുറത്തേക്ക് ഇറങ്ങുന്നു. അവൾ ചായകപ്പ് അവനു നേരെ നീട്ടി..

“എനിക്ക് വേണ്ടി ചായ ഇങ്ങനെ എടുത്തു മുകളിൽ കൊണ്ടുവരേണ്ട.. ഞാൻ താഴെ വന്ന് കുടിച്ചോളാം. ഇതുവരെയുള്ള ശീലങ്ങളൊന്നും പെട്ടെന്ന് മാറ്റാൻ നിൽക്കണ്ട..”

എടുത്തടിച്ചത് പോലെ പറഞ്ഞ് അവളുടെ കയ്യിൽ നിന്ന് ചായക്കപ്പു വാങ്ങി സുനിൽ താഴേക്ക് പോയി …

സുനിൽ താഴേക്ക് ചെല്ലുമ്പോൾ ചേട്ടൻ പോകാൻ റെഡിയായി വരുന്നു.

“ചേട്ടൻ എന്താ ഇന്ന് നേരത്തെ ഇറങ്ങിയോ…”

“ആ ഇറങ്ങി.. ഇപ്പൊ പോയാൽ… ഉച്ചയാകുമ്പോഴേക്കും അവിടെ എത്താം… പിന്നെ ഭാമേ രണ്ടുമാസം ഞാൻ ഇനി വരികയില്ല…… എത്ര ദിവസം ലീവ് എടുത്തു…. യാത്ര വയ്യ….”

മായയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സനൽ യാത്ര പുറപ്പെട്ടു.

ഭക്ഷണം കഴിക്കാനായി സുനിലും മായയും ചെന്നു. സുനിലിന് അടുത്തതായി മായ ഇരുന്നപ്പോൾ അവൻ ദേഷ്യപ്പെട്ടു.

” നീ എന്റെ ഒപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നാൽ ഇവിടെ ആരും വിളമ്പും..? ചേട്ടത്തിയെ കൊണ്ട് അങ്ങനെ എല്ലാ പണികളും ചെയ്യിക്കാം എന്നൊന്നും നോക്കണ്ട. നീയും കൂടി അടുക്കളയിൽ കയറി സഹായിക്കണം.”

ആദ്യം അവൾക്ക് സങ്കടം ഉണ്ടായി എങ്കിലും സുനിൽ പറഞ്ഞത് ശരിയാണ് എന്ന് അവൾക്ക് തോന്നി. അവളും ഭാമയും കൂടി പിന്നീടാണ് കഴിച്ചത്.

കാപ്പികുടി കഴിഞ്ഞ് സുനിൽ ബൈക്കും എടുത്ത് പുറത്തേക്ക് പോയി. മായയോട് എവിടെ പോകുന്നു എന്നൊന്നും പറഞ്ഞില്ല. രണ്ടുപേരും കൂടി അടുക്കളയിലെ ജോലികൾ എല്ലാം ചെയ്തത് വർത്തമാനവും പറഞ്ഞ് സമയം പോയി.

മൂന്നുമണിയോടു കൂടിയാണ് സുനിൽ തിരികെ വന്നത്. അപ്പോഴേക്കും മായ മുറിയിൽ തുണികൾ ഒക്കെ അടുക്കി പെറുക്കി വയ്ക്കുകയായിരുന്നു…

തുണികളൊക്കെ അടുക്കിവെച്ച് കഴിഞ്ഞ് അവൾ താഴേക്ക് വരുമ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സുനിലിനെയാണ് കാണുന്നത്. അടുത്തു നിന്ന് ഭാമ അവനു ഭക്ഷണം വിളമ്പി കൊടുക്കുന്നു.

” നീ കഴിച്ചില്ല എന്നുള്ള കാര്യം ഞാൻ മറന്നു പോയി മായേ. സാധാരണ ഇവൻ വരുമ്പോൾ ഞാനല്ലേ വിളമ്പിക്കൊടുക്കുന്നത് ആ ഓർമ്മയിൽ ചെയ്തതാണ്..

നീയും കൂടിയിരിക്കു. നിനക്കും വിളമ്പാം.”

” വേണ്ട ചേച്ചി.. എനിക്ക് വിശപ്പില്ല… ”

മനസ്സിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും അവളത് പുറമേ കാണിക്കാതെ മാറിനിന്നു.

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിട്ടും സുനിൽ തന്നോട് ഒന്നും സംസാരിക്കുന്നില്ലല്ലോ എന്ന സങ്കടം അവളെ അലട്ടുന്നുണ്ടായിരുന്നു….

അയാൾക്ക് ഇഷ്ടമില്ലാതെയാണോ ഈ വിവാഹം കഴിച്ചത് എന്നുപോലും അവൾക്ക് സംശയം തോന്നി.

എന്തായാലും ഇതിനെ കുറിച്ച് ഭാമയോട് ഒന്ന് ചോദിക്കാമെന്ന് തന്നെ മായ കരുതി. ഊണുകഴിഞ്ഞ് ഉടനെ തന്നെ സുനിൽ അൽപനേരം കിടന്നുറങ്ങി ആ സമയം നോക്കി മായ ഭാമയുടെ അടുത്തേക്ക് വന്നു.

” ചേച്ചി എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ”

ഭാമ മുഖമുയർത്തി മായയെ നോക്കി… ഭാമ എന്താണെന്നുള്ള ഭാവത്തിൽ മായയുടെ അടുത്തേക്ക് വന്നു.

” ചേട്ടന് ഇഷ്ടമില്ലാതെയാണോ ഈ വിവാഹം നടന്നത്… എന്നോടുള്ള അകൽച്ചയും പെരുമാറ്റവും കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു.”

“അങ്ങനെയൊന്നുമില്ല…അവന്റെ സ്വഭാവം അങ്ങനെയാണ്…..

ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ അതൊക്കെ മാറിക്കൊള്ളും..”

” ഇന്നലെ രാത്രി മുറിയിലേക്ക് എപ്പോഴാണ് വന്നത് എന്ന് പോലും ഞാൻ അറിഞ്ഞില്ല…..”

“നീ അവനോട് ഇതിനെ കുറിച്ച് ചോദിക്കാത്തതെന്താ….”

“എനിക്ക് എന്തോ പേടിയാണ്….”

“ഞാൻ അവനോട് ചോദിക്കാം… അവൻ ഉണർന്നു എണീക്കട്ടെ..”

“വേണ്ട ചേച്ചി… ഇനി ചോദിക്കാൻ ഒന്നും പോകേണ്ട. ഞാൻ കുറ്റം പറഞ്ഞതാണെന്ന് വിചാരിച്ച് അതൊരു ദേഷ്യത്തിനിടയാക്കണ്ട…..”

വിവാഹം കഴിഞ്ഞ് ഒരാഴ്ചയായിട്ടും സുനിലിന്റെ സ്വഭാവത്തിൽ മാറ്റമൊന്നും കണ്ടില്ല.ലീവ് തീർന്നു ജോലിക്ക് കയറി… ഈ ഒരാഴ്ചയും അവൾ ഉറങ്ങിയതിനു ശേഷം മാത്രമേ അവൻ മുറിയിലേക്ക് വരികയുള്ളൂ.

രാവിലെ എഴുന്നേൽക്കുമ്പോൾ ആ മുറിയിൽ സുനിൽ ഉണ്ടാകും. എപ്പോൾ വന്നു കിടന്നു എവിടെയായിരുന്നു എന്ന് ഒന്നും അവൻ അവളോട് പറയുമായിരുന്നില്ല. എന്തെങ്കിലും ചോദിക്കാൻ ചെല്ലുമ്പോൾ തന്നെ ദേഷ്യമാണ്.

പതിവു പോലെ ഓഫീസിൽ നിന്നു വന്ന സുനിലിന് ഭാമ തന്നെയാണ് ഭക്ഷണം വിളമ്പിക്കൊടുത്തത്.

“നീ ഇങ്ങനെ അവനിൽ നിന്നും അകന്നു മാറി നിൽക്കാൻ തുടങ്ങിയാൽ രണ്ടുപേരും രണ്ടു ദ്രുവത്തിൽ ആയിരിക്കും. എന്തെങ്കിലുമൊക്കെ പറഞ്ഞ് അവനോടുഅങ്ങോട്ട് ചെന്ന് മിണ്ടാൻ നോക്കണം….”

“ഞാനെന്തു പറഞ്ഞാലും ചേട്ടന് ദേഷ്യമാണ്.. എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല….”

അന്ന് രാത്രിയിൽ പതിവുപോലെ തന്നെ അവനു വേണ്ടിയുള്ള കാത്തിരിപ്പ് മായ തുടർന്നു. നേരം 12 മണിയായിട്ടും സുനിൽ റൂമിലേക്ക് വന്നില്ല. കൃത്യം 9 മണിക്ക് തന്നെ ഭക്ഷണം കഴിഞ്ഞതാണ് എല്ലാവരും. അതിനുശേഷം ബൈക്കും എടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടു.

11 മണിവരെ താഴെ കാത്തിരുന്നതിനു ശേഷമാണ് താൻ റൂമിലേക്ക് വന്നത്. ഇനിയും കാത്തിരുന്നിട്ട് പ്രയോജനമില്ല. അവൾ ബെഡിലേക്ക് പതിയെ കിടന്നു. പക്ഷേ എന്തുകൊണ്ടോ ഉറക്കം വരുന്നില്ല……

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കൺപോളകളെ തഴുകുന്നില്ല. അവൾ പതിയെ എഴുന്നേറ്റ് റൂമിന് വെളിയിൽ വന്നു.

കുറച്ച് വെള്ളം കുടിക്കണമെന്ന് കരുതി
താഴേക്ക് ഇറങ്ങണമെങ്കിൽ ലൈറ്റ് ഇല്ല അതുകൊണ്ട് തന്നെ മൊബൈൽ ഫോൺ കയ്യിൽ എടുത്തു… ടോർച്ചിന്റെ വെളിച്ചത്തിൽ സ്റ്റെപ്പുകൾ പതിയെ ഇറങ്ങി.

താഴേക്ക് ഇറങ്ങുമ്പോഴാണ്… ചേച്ചിയുടെ റൂമിനടുത്ത് എത്തുമ്പോൾ… ചെറിയ ഞരക്കങ്ങൾ കേൾക്കുന്നു…..

മറ്റൊരാളുടെ റൂമിനു മുന്നിൽ ഒളിഞ്ഞു നിൽക്കുന്നത് ശരിയല്ല എന്ന് അറിയാമെങ്കിൽ പോലും എന്തൊക്കെയോ ചില സംശയങ്ങൾ കാരണം അവൾ അവിടെത്തന്നെ നിന്നു…….

ടോർച്ച് വെട്ടത്തിൽ ജനൽ പാളികൾ ചെറുതായി തുറന്നിരിക്കുന്നതു കണ്ടു…..

അവൾ പതിയെ ടോർച്ച് ലൈറ്റ് ഓഫ് ആക്കി…

പതിയെ ജനൽ പാളികൾ തുറന്നു അകത്തേക്ക് നോക്കുമ്പോൾ…. ചേട്ടത്തിയോടൊപ്പം നിൽക്കുന്ന ആളെ കണ്ടു ഞെട്ടിത്തെറിച്ചു പോയി…… സ്വന്തം ജേഷ്ഠത്തിയുടെ കൂടെ കാമകേളികളിൽ ഏർപ്പെട്ടിരിക്കുന്ന അനിയൻ…

അവൾക്ക് അറപ്പും വെറുപ്പും തോന്നി…… നഗ്നരായി ഇരുവരും കാട്ടിക്കൂട്ടുന്നത്തു കണ്ടപ്പോൾ അവളുടെ ശരീരം മരവിച്ചു പോയി….

പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത്…. അവൾ ക്യാമറ ഓൺ ചെയ്തു വീഡിയോ എടുക്കാൻ തുടങ്ങി……..

രാസകേളികളിൽ ഏർപ്പെട്ടുകൊണ്ടിരുന്നവർക്ക്……. മറ്റൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല….. ഉരകങ്ങളെ പോലെ കെട്ടുപിണഞ്ഞു……. സ്വന്തം ചേട്ടന്റെ ഭാര്യയെ……. ഓർത്തപ്പോൾ ശരീരത്തിലൂടെ പുഴുവരിക്കുന്നത് പോലെ തോന്നി……

അവസാനം രണ്ട് പേരും തളർന്നു…..

ജനാല പതിയെ ചാരി വെച്ച് മായ മൊബൈലുമായി മുറിയിലേക്ക് പോയി….

പകൽ മുഴുവനും ശീലാവതി ചമഞ്ഞു നടക്കുന്ന ഇവരുടെ മനസ്സിലിരിപ്പ് ഇങ്ങനെയാണോ…. ആ പാവപ്പെട്ട മനുഷ്യനെ ഇവർ രണ്ടുപേരും കൂടി ചേർന്ന് പറ്റിക്കുകയാണ്…..

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു….

രാവിലെ എഴുന്നേറ്റ് താഴെ വരുമ്പോൾ… മുഖത്ത് ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു നിൽക്കുന്നുണ്ട് ഭാമ…

തന്റെ സ്വഭാവത്തിൽ ഒരു ഭാവ വ്യത്യാസവും കൂടാതെ മായ അവൾക്കൊപ്പം നിന്നു…

ഉച്ചയോടു കൂടി സനൽ വന്നു…..

“ഈ മാസം വരുന്നില്ലെന്ന് പറഞ്ഞു പോയിട്ട് ചേട്ടൻ നേരത്തെ വന്നു…..”

ചോദിച്ചുകൊണ്ട് ഭാമ അടുത്തേക്ക് വന്നതും സനൽ ഒന്നും മിണ്ടിയില്ല…. സനലിന് പിന്നാലെ തന്നെ ഭാമയുടെ അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു…

“ഇതെന്താ എല്ലാവരും കൂടി പ്രതീക്ഷിക്കാതെ….”

വൈകുന്നേരം ആയപ്പോഴേക്കും സുനിലും എത്തി….

സുനിൽ വന്നതിന്റെ തൊട്ടു പിന്നാലെ തന്നെ മായയുടെ അച്ഛനും സഹോദരനും വന്നു….

അപ്രതീക്ഷിതമായിട്ടുള്ള എല്ലാവരുടെയും വരവ് എന്തോ പ്രശ്നമാണെന്ന് ഭാമയ്ക്ക് മനസ്സിലായി….

സുനിൽ തന്നെയാണ് എല്ലാവരുടെയും മുന്നിൽ സംസാരത്തിന് തുടക്കമിട്ടത്.

” എന്റെ കയ്യിൽ ഒരു വീഡിയോയുണ്ട് പക്ഷേ അത് നിങ്ങളുടെ ആരുടെയും മുന്നിൽ കാണിച്ചു തരാൻ എനിക്ക് കഴിയില്ല… ഒരു ഭർത്താവ് എന്ന നിലയിൽ ഞാൻ പൂർണ്ണ പരാജയമാണെന്ന് എനിക്കിപ്പോൾ മനസ്സിലായി.

ഇത്രയും നാളായി ഞാൻ എന്റെ ഭാര്യക്കും കുഞ്ഞിനും വേണ്ടി കഷ്ടപ്പെട്ടത് വെറുതെയായി.”

സനൽ മൊബൈൽ എടുത്ത് ഭാമയുടെ അമ്മയുടെയും സനലിന്റെ അമ്മയുടെയും കൈകളിൽ ഏൽപ്പിച്ചു വീഡിയോ ഓൺ ചെയ്തു..

“ഞാൻ അമ്മയ്ക്ക് ഇത് കാണിച്ചുതരുന്നത് നാളെ അമ്മയുടെ മകൾ ഒരു തെറ്റുകാരി ആണെന്ന് പറയുമ്പോൾ അതിനുള്ള തെളിവ് ചോദിക്കും… ഇതെനിക്ക് എല്ലാവർക്കും കാണിച്ചു കൊടുക്കാൻ കഴിയില്ല…”

ആ മൊബൈലിൽ കണ്ട ദൃശ്യങ്ങൾ കണ്ട് അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു. സനലിന്റെ അടുത്തേക്ക് പാഞ്ഞു വന്ന് അവർ മകന്റെ ഇരു കവിളിലും മാറി മാറി അടിച്ചു…

“സ്വന്തം അമ്മയെയും സഹോദരിയെയും തിരിച്ചറിയാൻ കഴിയാത്ത ഒരു നികൃഷ്ട ജന്മമായി പോയല്ലോ നീയും…..”

ഭാമയുടെ അമ്മ ബോധംകെട്ടു നിലത്തേക്ക് വീണു… അമ്മ വീഴുന്നത് കണ്ടതും ഭാമ ഓടിവന്ന് ആ മൊബൈൽ കയ്യിലെടുത്തു നോക്കി….. അതിലെ രംഗങ്ങൾ കണ്ട്…. അവൾ ഒരു ഭ്രാന്തിയെ പോലെ അലറി… മുറിയിലേക്ക് കയറി പോയി……..

നിലത്ത് വീണ അമ്മയെ വാരിയെടുത്ത് സനലും അച്ഛനും. കട്ടിലിലേക്ക് കിടത്തി……. ബോധം വീണപ്പോൾ ഭാമയുടെ അമ്മ അലറി കരഞ്ഞു..

” നമ്മുടെ മോൾ പിഴയാണ് നമുക്കിനി അവളെ വേണ്ട…….”

ആ ഒച്ചപ്പാടിനും ബഹളത്തിന് ഇടയ്ക്ക് ഭാമയെ ആരും ശ്രദ്ധിച്ചില്ല.. ഒടുവിൽ ഭാമയെ അന്വേഷിച്ച് ചെന്ന് സുനിൽ കാണുന്നത് ഫാനിൽ തൂങ്ങി നിൽക്കുന്ന ഭാമയെയാണ്….

അവളുടെ തെറ്റുകൾക്കുള്ള ശിക്ഷ അവൾ സ്വയം ഏറ്റെടുത്തു…

“സ്വന്തം ചേട്ടത്തിയെ അമ്മയായി കാണാനുള്ള നീ…… നിനക്ക് എങ്ങനെ തോന്നി., അവളെ……..”
വേദനയോടുകൂടി സുനിൽ നിലത്തേക്ക് ഇരുന്നു…..

അച്ഛന്റെയും അനിയന്റെയും കൈപിടിച്ച് ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ.. ഇങ്ങനെ ഒരുത്തന്റെ കൂടെ താമസിക്കേണ്ട അവസ്ഥ ഈശ്വരൻ വരുത്തിയില്ലല്ലോ എന്ന പ്രാർത്ഥനയായിരുന്നു മായയ്ക്ക്…..

Leave a Reply

Your email address will not be published. Required fields are marked *