“അമ്മയുടെ ബിസിനസിൽ മോളും പങ്കുചേർന്നിട്ടു ഇപ്പോൾ എന്റെ തലയിൽ വയ്ക്കാൻ നോക്കുന്നോ.. അതിനു വേറെ ആളെ നോക്കു… എന്നെ കിട്ടില്ല…”

വേശ്യ
(രചന: സൂര്യ ഗായത്രി)

“ആദിലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്….?”

ലേബർ റൂമിന്റെ ഉള്ളിൽ നിന്നും തടിച്ച ശരീര പ്രകൃതത്തോട് കൂടിയ ഒരു നേഴ്സ് പുറത്തേക്കു വന്നു ചുറ്റുപാടും നോക്കി…..

മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടുകളുമായി നെറ്റിയിൽ വലിയ ചുമന്ന പൊട്ടും തൊട്ടു അൻപതു വയസിനോടടുത്തു പ്രായമായ സ്ത്രീ എഴുനേറ്റു വന്നു……. ഞാനാണ് സിസ്റ്ററെ ആദിലക്ഷ്മിയുടെ……

നേഴ്സ് ആ സ്ത്രീയെ തന്നെ നോക്കി.. “നിങ്ങൾ…….”

“ഞാൻ അമ്മയാണ് അകത്തു കിടക്കുന്നവളുടെ…”

മുഖം ഒരു സൈഡിലേക്കു കോണിച്ചു അവർ മറുപടി പറഞ്ഞു…….

“നിങ്ങളെ ഡോക്ടർ വിളിക്കുന്നു.. അപ്പുറത്തെ റൂമിലേക്ക്‌ ചെല്ലു… ”

അതും പറഞ്ഞു സിസ്റ്റർ ലേബർ റൂമിനുള്ളിലേക്ക് പോയി….

നിറം മങ്ങിയ ഒരു കോട്ടൺ സാരീ ആയിരുന്നു അവരുടെ വേഷം. സാരി തുമ്പാൽ മുഖം അമർത്തി തുടച്ചു അവർ ഡോക്ടറുടെ കാബിനിലേക്ക് കയറി….

“ആദിലക്ഷ്മിയുടെ…..”

“അമ്മയാണ്…. ഞാൻ….”

.വെറ്റില കറ പുരണ്ട ചുണ്ടുകൾ അവർ ഒന്ന് തുടച്ചു….

“ആ കുട്ടിയുടെ വിവാഹം കഴിഞ്ഞതല്ലല്ലോ…. ഞാൻ അന്നേ പറഞ്ഞതല്ലേ..

ആ കുട്ടിയുടെ പ്രായവും ആരോഗ്യവും ഒന്നും അന്നെ ശെരിയല്ലായിരുന്നു.. അതാണ് ഒരു അ ബോർഷൻ റിസ്ക് ആയതു… ഇനിയിപ്പോൾ അത് പറഞ്ഞിട്ട് കാര്യമില്ല……

സുഖപ്രസവം നോക്കാം മാക്സിമം.. പക്ഷെ കുട്ടിയുടെ കാര്യത്തിൽ ഞാൻ ഉറപ്പു പറയില്ല.”

ഡോക്ടർ അതും പറഞ്ഞു ലേബർ റൂമിലേക്ക്‌ പോയി……

ഇരുപതു വയസിനോടടുത്തു പ്രായമുള്ള ഒരു കൊച്ചു പെൺകുട്ടി. പ്രസവവേദനയുടെ കാഠിന്യത്തിൽ ലേബർ റൂമിൽ കിടന്നു ഞെരിപിരി കൊള്ളുന്നു.

കയ്യിലെയും കഴുത്തിലെയും ഞരമ്പുകൾ വലിഞ്ഞു മുറുകി. കാലുകൾക്കിടയിലൂടെ കൊഴുത്ത ദ്രാവകം ഒഴുകി ഇറങ്ങി.

ഒടുവിൽ തൊണ്ട പൊട്ടുമാറു ഉച്ചത്തിൽ ഒരു നിലവിളിയോടു കൂടി അവൾ ഒരു കുഞ്ഞിന് ജന്മം നൽകി… ചുണ്ടുകൾ കടിച്ചു പിടിച്ചിട്ടും കരച്ചിൽ ചീളുകൾ പുറത്തേക്കു വന്നു….കുഞ്ഞിനെ കയ്യിൽ എടുത്തു ഡോക്ടർ അവളെ നോക്കി….

വേദനയിൽ അടഞ്ഞ കൺപീലികൾ വലിച്ചു തുറന്നു ആദിലക്ഷ്മി ഏറെ കൊതിയോടെ കുഞ്ഞിനെ നോക്കി..

ഡോക്ടർ അവളുടെ നെറുകിൽ പതിയെ തലോടി…..

“മോൾ വിഷമിക്കരുത്..കുഞ്ഞു വയറ്റിനുളിൽ വച്ചു തന്നെ മ രിച്ചിരുന്നു….. അതൊരു പെൺകുഞ്ഞു ആയിരുന്നു… നിനക്ക് കാണേണ്ടേ നിന്റെ മോളെ..?”

” വേണ്ട ഡോക്ടർ.. എനിക്ക് കാണേണ്ട ജീവനില്ലാത്ത എന്റെ മോളെ…എനിക്ക് കാണേണ്ട…”

ഒരു ഭ്രാന്തിയെ പോലെ അവൾ ഉറക്കെ ഉറക്കെ കരഞ്ഞു… ആ നിലവിളികൾക്കും കരച്ചിലിനും ഇടയിൽ സ്റ്റിച്ചിടുന്ന വേദനയോ ഒന്നും അവൾ അറിഞ്ഞില്ല..

അടുത്ത ദിവസം അവളെ വാർഡിലേക്ക് മാറ്റി. പിന്നെയും മൂന്ന് നാലു ദിവസം അവൾക്കു ഹോസ്പിറ്റലിൽ ചിലവഴിക്കേണ്ടി വന്നു…

ഡിസ്ചാർജ് വാങ്ങി അമ്മയോടൊപ്പം വീട്ടിലേക്കു പോകുമ്പോൾ അവളുടെ മനസും ശൂന്യമായിരുന്നു…. നിറഞ്ഞ മാ റിടത്തിൽ നിന്നും ചുരത്തുന്ന അമൃതം മാത്രം ബാക്കിയായി…. അവൾക്കു കൂട്ടിനു….

കുത്തുവാക്കുകളിലൂടെയും ശകാരങ്ങളിലൂടെയും അമ്മ അവളുടെ പ്രസവ ശ്രുസൂക്ഷകൾ നടത്തി.

ആദിലക്ഷ്മിയിൽ ജീവന്റെ തുടിപ്പ് ഇപ്പോളും ഉണ്ടെന്നു തിരിച്ചറിയുന്നത് അവളുടെ നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ മാത്രം ആണ്…ആദിയുടെ പ്രസവം കഴിഞ്ഞു ഇപ്പോൾ മൂന്ന് മാസത്തോളം ആയി..

രാവിലെ തന്നെ അമ്മയുടെ പതിവ് പല്ലവി തുടങ്ങി….

“എന്റെ കൂടെ വരാൻ പറയുമ്പോൾ എന്തായിരുന്നു പെണ്ണിന്…. അപ്പോൾ അവൾ വലിയ പതിവ്രത ചമഞ്ഞു…

എടി നിന്നെക്കാൾ കൂടുതൽ ഈ ലോകം കണ്ടവൾ ആണ് ഈ സാവിത്രി..

സ്നേഹിച്ചു കൂടെ കൂട്ടിയവൻ പണത്തിനുവേണ്ടി എന്റെ ശരീരം വിറ്റപ്പോൾ അന്ന് മരിച്ചതാണ് ഞാൻ. ജീവിതം അവസാനിപ്പിക്കാൻ തുടങ്ങിയപ്പോൾ ആണ് അറിഞ്ഞത് എന്റെ ഉള്ളിൽ ഒരു കുരുന്നു ജീവൻ ഉണ്ടെന്നു….

കൊല്ലാൻ തോന്നിയില്ല.. അവിടുന്ന് ഇങ്ങോട്ടു ചെളി കുണ്ടിൽ വീണ ജീവിതം ആയിരുന്നു…. വേശ്യ എന്ന വിളിപ്പേരും… പിന്നെ തിരുത്താൻ നിന്നില്ല ആ വഴിയിലൂടെ തന്നെ ജീവിച്ചു….

പക്ഷെ നീ എങ്കിലും രക്ഷപ്പെടണം എന്ന് എന്നിലെ അമ്മ ആഗ്രഹിച്ചിരുന്നു.. പക്ഷെ അവിടെയും ഈശ്വരൻ എന്റെ പ്രാർഥന കേട്ടില്ല…. ആദ്യമായി സാവിത്രിയുടെ കണ്ണുകൾ നിറയുന്നത് ആദിലക്ഷ്മി കണ്ടു…..

പ്രേമം…….. മൈ ….. ……… …..
പഠിക്കാൻ വിട്ടപ്പോൾ അവൾക്കു പ്രേമം.. ഒടുവിൽ പ്രേമിച്ചവൻ ഒരു കൊച്ചിനേം കൊടുത്തിട്ടു പോയി… പിന്നെ അവൻ ഈ വഴി വന്നോ..

ഇപ്പോൾ നാട്ടുകാർ പറയുന്നപോലെ വേശ്യയുടെ മോൾ ആയില്ലേ നീ എല്ലാ അർഥത്തിലും…..”

കണ്ണുകൾ അമർത്തി തുടച്ചു സാവിത്രി അകത്തേക്ക് പോയി…

കോളേജിൽ കൂടെ പഠിക്കുന്നവന് തോന്നിയ പ്രണയം. ആദ്യമൊക്കെ ഒഴിഞ്ഞു മാറി. അവന്റെ ഇഷ്ട്ടം കണ്ടില്ലെന്നു നടിച്ചു. പക്ഷെ പോകെ പോകെ മഹേഷ്‌ അവളുടെ ഉള്ളിൽ സ്ഥാനം പിടിച്ചു.

തന്റെ അവസ്ഥ മനസിലാക്കി കൂടെ നിൽക്കുന്ന ആളോട് ഏതൊരു പെണ്ണിനും തോന്നുന്ന ഇഷ്ടം, വിശ്വാസം…

ഇടയ്ക്കു എപ്പോഴൊക്കെയോ ആ സ്നേഹം പരിധി വിട്ടു ശരീരം പങ്കിടുന്നതുവരെ എത്തി…..

മാസമുറ കൃത്യം അല്ലാത്തതിനാൽ അറിയാൻ വൈകി..മാസം തോറും അവളെ ചുവപ്പിച്ചു കടന്നു പോകുന്ന അതിഥിയെ കാണാഞ്ഞു ആദ്യമായി മനസ്സിൽ സംശയം മുളപൊട്ടി….

അസ്വസ്ഥതകൾ…… ഒക്കെയും അവളുടെ സംശയം ബലപെടുത്തി….. അപ്പഴേക്കും മാസം 4ആയി കഴിഞ്ഞു…..

പിറ്റേന്ന് കോളേജിൽ മഹേഷിനോടൊപ്പം ഓഡിറ്റോറിയത്തിൽ ഇരിക്കുമ്പോൾ മനസ് വല്ലാതെ പിടക്കുകയായിരുന്നു.
എങ്ങനെ ഒക്കെയോ അവനോടു കാര്യങ്ങൾ പറഞ്ഞു…

“നീ ഗർഭിണി ആണെങ്കിൽ ഞാൻ എന്ത് വേണം….?”

മഹേഷിന്റെ പെട്ടെന്നുള്ള ചോദ്യം അവളെ നിലതെറ്റിച്ചു……..

“എന്താ…. എന്താ പറഞ്ഞെ.. എന്ത് വേണമെന്നോ.. അപ്പോൾ ഈ കുഞ്ഞു നിങ്ങളുടെ അല്ലെ……”

അവന്റെ ഷിർട്ടിന്റെ കോളേറിൽ പിടിച്ചു കുലുക്കി അവൾ ചോദിച്ചു..

“അമ്മയുടെ ബിസിനസിൽ മോളും പങ്കുചേർന്നിട്ടു ഇപ്പോൾ എന്റെ തലയിൽ വയ്ക്കാൻ നോക്കുന്നോ.. അതിനു വേറെ ആളെ നോക്കു… എന്നെ കിട്ടില്ല…

പിന്നെ കാശ് ആണ് ആവശ്യം എങ്കിൽ അത് എത്ര വേണോ തരാം…ഭീഷണി അത് നടക്കില്ല. ”

അവളുടെ കൈ തട്ടി തെറുപ്പിച്ചു മഹേഷ്‌ നടന്നു നീങ്ങി…..

തളർന്നു പോയി ആദിലക്ഷ്മി.. അമ്മയുടെ മകൾ എന്നുതന്നെ തെളിയിച്ചിരിക്കുന്നു……..

സാവിത്രി ഇതറിഞ്ഞപ്പോൾ ഒരു ഭ്രാന്തിയെ പോലെ അട്ടഹസിച്ചു.. മകളുടെ വിധിയെ പഴിച്ചു..

മകളോടൊപ്പം ഡോക്ടറുടെ കേബിനിൽ ആദി ഒരു മര പാവക്കണക്കെ ഇരുന്നു… ഒരു അ ബോ ർഷൻ അവളുടെ ശരീരം താ ങ്ങില്ല എന്നതിരിച്ചറിവിൽ ആ അമ്മയും….

“”ഓ ഇനിയും ആലോചിച്ചു തീർന്നില്ലേ..”

സാവിത്രിയുടെ ആക്രോംശം കേട്ടാണ് ആദി ഞെട്ടി…

ഓർമ്മകൾ ചാട്ടുളിപോലെ നെഞ്ചിനെ പിഞ്ഞി കീറി.

“”നീ മനസുവച്ചാൽ നമുക്ക് ഈ നരകത്തിൽ നിന്നും രക്ഷ നേടാം സുഖമായി ഇനിയുള്ള കാലം ജീവിക്കാം… ”

അവൾ അമ്മയെ അനുസരിച്ചു..

തന്റെ മുന്നിലേക്ക്‌ അവർ വച്ചുനീട്ടിയ പിച്ചിപ്പൂ മാല ആദി കയ്യിൽ വാങ്ങി. മുറിയിൽ പോയി ബ്ലൗസ് ഊരി മാറ്റി ബ്രേ സി യ റിന്റെ ഹൂക് അഴിച്ചു മാ റിടത്തിൽ ആ പിച്ചി മാല നന്നായി ചുറ്റിവച്ചു..

കുഞ്ഞി ചുണ്ടുകളിൽ പകർന്നു നൽകാൻ കഴിയാതെ ചുരത്തുന്ന അമൃതു വിങ്ങി കെട്ടി അവളുടെ മാറിടങ്ങൾക്ക് വേദനയാണ്..

പിച്ചി പൂ മാല വച്ചാൽ നെഞ്ചിലെ പാൽ വറ്റികൊള്ളും എന്ന അമ്മയുടെ ഉപദേശം ആണ്…..ശരീരത്തെ ലാളിക്കാൻ വരുന്നവന്മാർക്ക് ചിലപ്പോൾ പാൽ ചുരത്തുന്ന മാറി ടങ്ങൾ ഇഷ്ടമാവില്ല.

കവിള്കളെ തഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികളെക്കാൾ അവളുടെ മാറിടത്തിലെ ചൂട് അവളെ പൊള്ളിച്ചു… ഋതുക്കൾ ഓടി മറഞ്ഞു..

ആടoബരമ്പര ഹോട്ടലിലെ ac മുറിയിൽ ആദി അവളുടെ ശരീരം വിലക്ക് വാങ്ങിയ ആൾക്കുവേണ്ടി കാത്തിരുന്നു..

ഇരുട്ടുന്നതിനു അനുസരിച്ച് അവളിൽ പരിഭ്രമം മുളപൊട്ടി ആരോടോ ഉള്ള വാശി പോലെ അവൾ പകയോടെ കാത്തിരുന്നു..

രാത്രിയിൽ നിലത്തുറക്കാത്ത കാലുകളുമായി കടന്നുവന്ന അവനെ കണ്ട് അവൾ ഞെട്ടിത്തരിച്ചുപോയി. പണം എണ്ണി കൊടുത്ത് സൂഖിക്കാൻ വാങ്ങിയ ആ ശരീരത്തിൽ അയാൾ കാ മപേക്കൂത്ത് നടത്തി..

അവളുടെ മാറിടങ്ങളെ അവൻ ആവോളം ആസ്വദിച്ചു. ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന വന്നേ അറപ്പോടു കൂടി അവൾ തന്നിലേക്ക് സ്വീകരിച്ചു..

ഒടുവിൽ അവളിലേക്ക് ഒരു പെരുമഴയായി അവൻ പെയ്തു തോർന്നു. രാവിലെ ആദി എഴുന്നേറ്റ് ഫ്രഷായി അടുത്തുള്ള കസേരയിൽ അവൻ ഉണരുന്നതും കാത്തിരുന്നു..”””

“”ഉറക്കമുണർന്ന മഹേഷ് കാണുന്നത് അത് ആദി ലക്ഷ്മിയെ ആണ്…””

“”നീ നീ എന്താ ഇവിടെ..? ”

“ആഹാ നിങ്ങൾക്ക് ഓർമ്മയില്ലേ ഇന്നലെ രാത്രി നിങ്ങൾ വില പറഞ്ഞു ഉറപ്പിച്ച് എന്റെ ശരീരത്തെ ആയിരുന്നു. ഒരിക്കൽ ഞാൻ നിങ്ങളോടുള്ള പ്രണയത്തിൽ അന്ധമായി വിശ്വസിച്ച് നിങ്ങൾക്ക് എന്നെ സമർപ്പിച്ചു..

ഇന്നു ഞാൻ നിങ്ങൾ എനിക്കായി തുറന്നു തന്ന പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി…നിങ്ങളിൽ നിന്ന് തന്നെ ആവട്ടെ കൈനീട്ടം… എന്റെ കൂലി തരൂ സാർ…. ഞാൻ പോകട്ടെ….”

മഹേഷിന്റെ മുഖം വലിഞ്ഞു മുറുകി…

“ആദി…… കുഞ്ഞു….. നമ്മുടെ…”

മഹേഷ്‌ നിന്നു വിക്കി…

“”കുഞ്ഞോ… നമ്മുടെ കുഞ്ഞോ.. നിങ്ങൾ എന്നോട് കാണിച്ച ക്രൂരത.. അത് ഈ ആദി മറക്കില്ല.. നമ്മുടെ പാപത്തിന്റെ ശമ്പളം….. എന്റെ കുഞ്ഞു….

ഈശ്വരൻ അതിനെ പോലും എനിക്ക് നൽകിയില്ല……. പത്തു മാസം ചുമന്നു പ്രസവിച്ച എന്റെ കുഞ്ഞു……

ജീവനില്ലാത്ത എന്റെ കുഞ്ഞു.. അതുപോലും ഞാൻ കണ്ടില്ല…. എനിക്കതു കാണണ്ട…. നിറഞ്ഞ കണ്ണുകൾ അവൾ അമർത്തി തുടച്ചു.. ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും…

അല്ലാതെ ഈ ഭൂമിയിൽ നിന്നും പോകാൻ പറ്റുമോ…” അവൾ കൈ എത്തി മഹേഷിന്റെ പേഴ്സ് എടുത്തു അതിൽ നിന്നും കുറച്ചു അഞ്ഞൂറിന്റെ നോട്ടുകൾ എടുത്തു..പുറത്തേക്കു നടന്നു.

ആദിയുടെ വാക്കുകളിൽ തറഞ്ഞു നിൽക്കുവായിരുന്നു മഹേഷ്‌…. അപ്പോൾ പ്രസവത്തത്തിൽ കുഞ്ഞു മരിച്ചോ…

മഹേഷ്‌ തലമുടിയിൽ കൊരുത്തു വലിച്ചു….. അവൾ അന്ന് പോയതിൽ പിന്നെ ജീവിതത്തിൽ എന്നും നഷ്ടമേ ഉള്ളു..

അവളുടെ കണ്ണുനീർ ആണ് എനിക്ക് ശാപമായി മാറിയത്..ആക്‌സിഡന്റിൽ അച്ഛന്റെ മരണം… തളർന്നു കിടക്കുന്ന അവസ്ഥയിൽ അമ്മ എന്നിട്ടും ഞാൻ….. ഞാൻ മാത്രം….

മഹേഷ്‌ സമനില തെറ്റിയവനെ പോലെ അലറി ക്കൊണ്ട് ഹോട്ടലിലെ കോറിഡോറിലൂടെ ഇറങ്ങി ഓടി…… മുകളിൽ നിന്നും താഴേക്കു എടുത്തു ചാടി………

ഹോട്ടലിൽ നിന്നും പുറത്തെത്തിയ ആദി ആൾക്കൂട്ടത്തിനെ വകഞ്ഞു മാറ്റി മുന്നിൽ എത്തുമ്പോൾ ഒരു പിടച്ചിലോടെ മഹേഷിന്റെ ശരീരം നിശ്ചലമായി….

ആദിയുടെ കണ്ണിൽ രണ്ടു തുള്ളി നീർ പെയ്യുവാൻ വെമ്പി… അവൾ അതിനെ തടഞ്ഞു നിർത്തി മുന്നോട്ടു നടന്നു നീങ്ങി…. തന്റെ ജീവിതം ചളികുണ്ടിലേക്ക് വലിച്ചെറിഞ്ഞവനെ……

അവൻ അ ശുദ്ധമാക്കിയ ആ ശരീരത്തോട് പോലും അവൾക്കു വെറുപ്പ്‌ തോന്നി….അവൻ അവൾക്കായി തുറന്നു കൊടുത്ത വഴിയിലൂടെ ആദി മുന്നോട്ടു നീങ്ങി…

Leave a Reply

Your email address will not be published. Required fields are marked *