ഇടയ്ക്കുവച്ചു മറ്റേതോ സ്ത്രീയുമായി റിലേഷനിൽ ആയി. അതുകൂടി ആയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.

(രചന: സൂര്യ ഗായത്രി)

കതിർ മണ്ഡപം വലം വയ്ക്കുമ്പോഴും താലികെട്ടുന്ന നേരത്തും അവളോടൊപ്പം ആ ആറു വയസുകാരനും ഉണ്ടായിരുന്നു.

കാരണവന്മാർ ആരെല്ലാമോ അവനെ ദേഷ്യത്തിൽ നോക്കുമ്പോൾ അയാൾ അവനെ ചേർത്ത് പിടിച്ചു.. അതിന്റെ ആശ്വാസം അവൾക്കുണ്ടായിരുന്നു…….

മധുരം വയ്ക്കാനും സദ്യ കഴിക്കാനും ഒക്കെ അവർക്കൊപ്പം കുഞ്ഞുണ്ടായിരുന്നു… യാത്രപറഞ്ഞു കാറിലേക്ക് കയറാൻ നേരം അവനെയും അവർക്കൊപ്പം കൂട്ടി …

ശിവന്റെയും, രമ്യയുടെയും കയ്യിൽ തൂങ്ങി ആറു വയസുള്ള ആര്യൻ… ശിവന്റെ അമ്മ സത്യഭാമ നൽകിയ നിലവിളക്കുമായി രമ്യ വലതുകാൽ വച്ചു കയറി…

രമ്യ നിലവിളക്കു പൂജമുറിയിൽ കൊണ്ട് വച്ചു..

എന്നാലും ഭാമേ നിന്റെ മോനൊരു രണ്ടാം കെട്ടുകാരിയെ കിട്ടിയുള്ളൂ….. അടുത്ത ബന്ധുക്കളിൽ ആരോ ചോദിക്കുമ്പോൾ ഉടനടി ഭാമയുടെ മറുപടി എത്തി.

അവന്റെ ഇഷ്ടം മാത്രെ നോക്കിയുള്ളു. ആ കൊച്ചിനെക്കുറിച്ചു അന്വേഷിച്ചു തന്നെയാണ് ഞങ്ങൾ ഈ ബന്ധം എടുത്തത്… കുഞ്ഞുണ്ടെന്നു അവർ ആദ്യമേ പറഞ്ഞു…

നിങ്ങൾക്കൊന്നും വേറൊരു പണിയും ഇല്ലെ. ആദ്യം നിങ്ങടെ വീട്ടിലെ കാര്യം നോക്കു പിനീട്‌ ആവാം ബാക്കിയെല്ലാം.

പൂജാമുറിയിൽ നിന്നിറങ്ങി വന്ന തനുവിന്റെ കയ്യിൽ തൂങ്ങുന്ന കുഞ്ഞിനെ ഭാമ നോക്കി. വെളുത്തു കോല്നനെ, കുഞ്ഞിചെറുക്കൻ. അവന്റെ മുഖത്തുന്നു ശെരിക്കും കണ്ണെടുക്കാൻ തോന്നില്ല അത്രയും ചന്തമാണ്.

മോൾക്ക്‌ ഇരുപത്തി ഏഴു വയസായി.
കണ്ടാൽ അത്രപോലും പറയില്ല… പിന്നെ വിവാഹം എന്നുപറയുന്നത് വിധിയാവണ്ണം നടക്കുന്ന ഒന്നാണ്. അവനു ചിലപ്പോൾ ഇതായിരിക്കും വിധിച്ചത്.

ശിവനും രമ്യയും ഇരിക്കുന്നിടത്തു തന്നെ ശിവന്റെ മടിയിൽ അവനുമുണ്ട്. ആൾക്കാർ അവനെ ശ്രദ്ധിക്കുന്നതോന്നും അവൻ അറിയുന്നില്ല.

മക്കൾ ഇങ്ങനെ ഇവിടിരിക്കാതെ മുറിയിൽ പോയി ഡ്രസ്സ്‌ മാറിയിട്ടു വാ. മോനുള്ള ഡ്രസ്സ്‌ കുറച്ചു വാങ്ങി അലമാരയിൽ വച്ചിട്ടുണ്ട്. പകമാവുമൊന്നു അറിയില്ല.

രമ്യ എഴുനേറ്റു മോന്റെ കയ്യിൽ പിടിച്ചതും ശിവൻ അവനെ എടുത്തുയർത്തി മുറിയിലേക്കുപോയി…

മൂന്നുപേരും ഫ്രഷായി ഒരുമിച്ചിറങ്ങി വന്നു….

സത്യഭാമ അവർക്കു ഭക്ഷണം വിളമ്പി നൽകി.

വൈകുന്നേരം റിസപ്ഷൻ ഇല്ലാത്തതുകൊണ്ട് ബന്ധുക്കൾ ഏറെയും ഒറ്റയും തെറ്റയുമായി പോയി.

ഭാമ അടുക്കളയിൽ അത്യാവശ്യം തിരക്കിൽ ആയിരുന്നു. അപ്പോഴേക്കും രമ്യ അടുത്തേക്ക് ചെന്നു..

കഴുകാൻ വാഷ് ബേസ് നിറയെ പാത്രം കണ്ടു അവൾ അതിനടുത്തേക്ക് ചെന്നു.
പാത്രങ്ങൾ കഴുകാൻ തുടങ്ങി.

മോളിന്ന് ഇതൊന്നും ചെയ്യേണ്ട അവിടിട്ടേക്ക് ഞാൻ ചെയ്‌തോളാം. ഭാമ തടസം പിടിച്ചു.

അത് സാരമില്ല. ഞാൻ ചെയ്യാം അമ്മേ..

ഭാമ പിന്നെ എതിര് പറയാൻ പോയില്ല..

പത്രം കഴുകി വെള്ളം വാർന്നുപോകാൻ കമിഴ്ത്തി വച്ചശേഷം അവൾ ഭാമയുടെ അടുത്തേക്ക് വന്നു..

അമ്മക്ക് ഞാൻ കാരണം നാണക്കേടായി അല്ലെ…. അമ്മയുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് രമ്യ ചോദിച്ചു.

മോൾ എന്താ അങ്ങനെ ചോദിച്ചത്..

ബന്ധുകളിൽ ആരൊക്കെയോ അമ്മയോട് ചോദിക്കുന്നത് കേട്ട് ഒരു രണ്ടാം കെട്ടുകാരിയെ മാത്രമേ ശിവേട്ടന് കിട്ടിയുള്ളൂ എന്ന്…

ഓ അതാണോ കാര്യം..

പൊതുജനം പലവിധമെന്ന് മോള് കേട്ടിട്ടില്ലേ.അതുകൊണ്ട് അതൊന്നും ഓർത്ത് വെറുതെ മനസ്സ് വിഷമിപ്പിക്കേണ്ട.

വിവാഹത്തിനുമുമ്പ് അവൻ എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അവന്റെ ആഗ്രഹം അതിനപ്പുറത്തോട്ട് ഒന്നും ചിന്തിച്ചില്ല ജീവിക്കുന്നത് നിങ്ങളാണ്.

നല്ലതായാലും ചീത്തയായാലും അനുഭവിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾ ഒരു തീരുമാനമെടുത്തതല്ലേ ഒന്നിച്ച് ജീവിക്കാൻ അതിനിനി ആർക്കെന്തു തെറ്റ് പറയാൻ പറ്റുന്നത്.

ഞാനൊരു കാര്യം ചോദിച്ചോട്ടെ മോളെ …. മോന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടോ…

ഇല്ലമ്മേ… ആത്മഹത്യ ചെയ്തു..

രമ്യ നെടുവീർപ്പിട്ടു….

കുഞ്ഞുനാളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് അവനോട് പ്രണയം ആയിരുന്നു അമ്മേ.. ഒറ്റ മകൾ ആയതുകൊണ്ട് തന്നെ എന്നെ ഒരുപാട് ലാളിച്ചാണ് വളർത്തിയത്. അതിന്റെ ചില എടുത്തുചാട്ടങ്ങളും മറ്റും എന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു.

പറഞ്ഞു മനസ്സിലാക്കി തരേണ്ട പ്രായത്തിൽ അവരൊക്കെ അത് ചെയ്തെങ്കിലും പ്രായത്തിന്റെതായ എടുത്തു ചാട്ടത്തിൽ ഞാൻ അതൊന്നും ചെവികൊണ്ടില്ല. അതിന്റെ ഫലം ഞാൻ അനുഭവിച്ചു.

വിവാഹം കഴിഞ്ഞു മൂന്ന് മാസം ആകും മുന്നേ അടിയും വഴക്കുമായി.. ജോലിക്കും പോകില്ല ചീത്ത കൂട്ടുകെട്ടും.. പറഞ്ഞാൽ കുറ്റം. ലഹരിയുടെ ഉപയോഗം.ഒടുവിൽ നിവർത്തിയില്ലാതെ വീട്ടിലേക്കു മടങ്ങി.

അച്ഛനും അമ്മയും തിരികെ കയറ്റി. കുറച്ചു ദിവസം കഴിഞ്ഞാണ് അറിഞ്ഞത് പ്രെഗ്നന്റ് ആണെന്ന്. ഒടുവിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.

വിവരം വിളിച്ചറിയിച്ചപ്പോൾ വലിയ സന്തോഷം.

പിണക്കവും വഴക്കുമൊക്കെ മറന്നു തിരികെ വന്നു.. കുറച്ചു ദിവസം അങ്ങനെ പോയി. പക്ഷെ എന്നിട്ടും അവിടേക്കു പോകാൻ തോന്നിയില്ല.

പ്രസവം കഴിഞ്ഞു മൂന്നുമാസത്തോളം എന്റെ വീട്ടിൽ ആയിരുന്നു. കുഞ്ഞിനേയും എന്നെയും കാണാൻ വരാൻപോലും സമയമില്ലാതായി.

ഒടുവിൽ അതിന്റെ പേരിൽ ആയിരുന്നു അടുത്ത ബഹളം.

ഇടയ്ക്കുവച്ചു മറ്റേതോ സ്ത്രീയുമായി റിലേഷനിൽ ആയി. അതുകൂടി ആയപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.

നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാത്തതുകൊണ്ട് വിവാഹമോചനം എന്നൊരു കാര്യത്തെക്കുറിച്ചു ചിന്തിക്കേണ്ടി വന്നില്ല.

അന്നുമുതൽ ഞാൻ മോനുമൊത്തു വീട്ടിലാണ്.കഴിഞ്ഞ കുറച്ചു വർഷമായി തനിച്ചാ ണമ്മേ..

രണ്ടു വർഷം മുൻപ് മറ്റൊരു വിവാഹം കഴിച്ചു എന്നറിഞ്ഞു… സങ്കടം തോന്നി… അതിലൊരു കുഞ്ഞുണ്ട്…..

പിന്നെ കേട്ടു ആത്മഹത്യ ചെയ്തുവെന്നു….

ഇനിയൊരു വിവാഹത്തെക്കുറിച്ചു ചിന്തിച്ചിട്ട് പോലുമില്ല. മകന്റെ കാര്യം നോക്കി ബാക്കി ജീവിതം മുന്നോട്ടുകൊണ്ട് പോകണം.

പക്ഷെ അമ്മയുടെ മകൻ എന്നെ എവിടെയോ വച്ചു കണ്ടു ഇഷ്ടമാണെന്നു പറഞ്ഞു.
അന്നൊക്കെ ഞാൻ എതിർത്തിട്ടെ ഉള്ളു.

വീട്ടുകാർ നിരന്തരം വിവാഹത്തെക്കുറിച്ചു പറയുമ്പോൾ മനഃപൂർവം ഒഴിഞ്ഞു മാറി.ഇനിയും ആരുടേയും ജീവിതത്തിൽ ഭാരമാകാൻ ആഗ്രഹിച്ചില്ല.

പക്ഷെ ശിവേട്ടൻ നേരെ വന്നു വീട്ടുകാരോട് ആലോചിച്ചപ്പോൾ അവർ വിവാഹം നടത്താൻ തന്നെ നിശ്ചയിച്ചു. ഒരിക്കൽ അവരുടെ ആഗ്രഹം മുഴുവൻ നശിപ്പിച്ചു സ്വന്തം ഇഷ്ടത്തിന് ഇ റങ്ങിപ്പോയി.

ഒടുവിൽ തിരികെ വരുമ്പോൾ അവർ മാത്രെ ഉണ്ടായിരുന്നുള്ളു…

ഇനിയും അവരെ വിഷമിപ്പിക്കാൻ ആഗ്രഹം ഇല്ലായിരുന്നു. അതുകൊണ്ടാണ് വിവാഹാലോചനയുമായി വന്നപ്പോൾ തന്നെ ശിവേട്ടനോട് കാര്യങ്ങളെല്ലാം ആദ്യമേ തുറന്നു പറഞ്ഞത്. എല്ലാം കേട്ട് കഴിഞ്ഞിട്ടും ശിവേട്ടൻ സമ്മതമാണെന്ന് പറഞ്ഞു..

അതുകൊണ്ടാണ് ഞാനും ഈ വിവാഹത്തിന് സമ്മതിച്ചത് ഇനിയും അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ വയ്യാത്തതുകൊണ്ട്. ജീവിതത്തിലേക്ക് ശിവേട്ടൻ വന്നപ്പോൾ ഒരുപാട് മാറ്റങ്ങളാണ് അമ്മേ ഉണ്ടായത്.

എന്റെ മോനു ഒരച്ഛന്റെ സ്നേഹം കിട്ടിത്തുടങ്ങി. ആരൊക്കെയോ ഉണ്ടെന്ന തോന്നൽ ഉണ്ടായിരുന്നു… ജീവിക്കാൻ കൊതിതോന്നി..

ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടായാലും മോനേ, സ്വന്തം പോലെ സ്നേഹിക്കാൻ ശിവേട്ടന് കഴിയുമെന്ന് തോന്നി…

അത്രയും പറഞ്ഞപ്പോൾ അവളുടെ ഒച്ച ഇടറി.

അമ്മ എന്റെ കുഞ്ഞിനെ അന്യനായി കാണരുത്…..

അവളുടെ നിറഞ്ഞ കണ്ണുകൾ ഭാമ തുടച്ചു…

ഒരിക്കലും ഇല്ല…

എന്നോട് എല്ലാകാര്യങ്ങളും പറഞ്ഞാണ് ശിവ ഈ വിവാഹത്തിന് സമ്മതം വാങ്ങിയത്…. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി മക്കളെ….

വർഷം ഒന്നുകഴിഞ്ഞു ശിവയുടെയും രമ്യയുടെയും വിവാഹം കഴിഞ്ഞിട്ട്… ഹോസ്പിറ്റലിൽ ലേബർ റൂമിനു മുന്നിലായി ശിവയും അമ്മയും മോനും ഇരിപ്പുണ്ട്…..

അച്ഛാ.. എവിടെ… വാവ…..

എന്താ ഇത്രേം താമസം….

മോന്റെ ശല്യം സഹിക്കാൻ വയ്യാതെ ശിവ അവനെ എടുത്തു… മടിയിൽ വച്ചു…

ഇപ്പോൾ വരുമെടാ….നീ ഇങ്ങനെ ബഹളം വക്കാതെ….

അപ്പോഴേക്കും സിസ്റ്റർ കുഞ്ഞുമായി പുറത്തേക്കു വന്നു…..

മോളാണ്…..

ശിവ വേഗം കുഞ്ഞിനെ വാങ്ങി അമ്മയെ കാണിച്ചു….

അപ്പോഴേക്കും മോൻ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു…

എന്റെ മടിയിൽ വച്ചു താ…. അനിയത്തിയെ…

ശിവ അടുത്തിരുന്ന് കുഞ്ഞിനെ അവന്റെ മടിയിൽ വച്ചുകൊടുത്തു….

അവൻ കുനിഞ്ഞ് കുഞ്ഞ് പെണ്ണിന്റെ നെറ്റിയിൽ ഉമ്മ വച്ചു.. പൂ പോലെയുള്ള കൈകളിൽ പതിയെ തലോടി….

ഇനി നമുക്ക് വാവയെ തിരികെ കൊടുക്കേണ്ട…. അമ്മയെയും കൂട്ടി വേഗം വീട്ടിൽ പോകാം…

അത് കേട്ടപ്പോൾ സിസ്റ്റർ ചിരിച്ചു… രമ്യയെ അല്പം കൂടി കഴിയുമ്പോൾ റൂമിലേക്ക് മാറ്റും….

റൂമിലേക്ക് കൊണ്ടുവന്ന രമ്യയുടെ അടുത്തേക്ക് ശിവ രണ്ടു മക്കളുമായി ചെന്നു… കുഞ്ഞിനെ അവളുടെ അടുത്തേക്ക് കിടത്തി… തൊട്ടടുത്തായി തന്നെ മോനും ചെന്നുനിന്നു…

മക്കളുടെ സന്തോഷം നിറഞ്ഞ ജീവിതം കണ്ട് അമ്മയും സന്തോഷിച്ചു… എന്നന്നും ഈ സന്തോഷം തന്റെ മക്കൾക്ക് നിലനിർത്തി കൊടുക്കണമേ എന്ന് അവർ മനസ്സുരുകി പ്രാർത്ഥിച്ചു..

Leave a Reply

Your email address will not be published. Required fields are marked *