(രചന: സൂര്യ ഗായത്രി)
വന്നിരിക്കുന്നത് ഒരു നല്ല ആലോചനയാണ്. പയ്യൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ചെറുക്കന്റെ രണ്ട് സഹോദരിമാർ ഉണ്ട് രണ്ടുപേരുടെയും കല്യാണം കഴിപ്പിച്ച് അയച്ചു അതിൽ രണ്ടാമത്തെപെൺകുട്ടിയുടെ.
കല്യാണം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും അവൾ ആത്മഹത്യ ചെയ്തു അതോടുകൂടി തളർന്നു പോയതാണ് അവന്റെ അമ്മ. ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്ന് മാത്രമേയുള്ളൂ മിണ്ടാട്ടമില്ല….
പയ്യന് ജോലി കിട്ടിയതിനുശേഷം സാമ്പത്തിക സ്ഥിതിയൊക്കെ നല്ല മെച്ചത്തിലാണ്… ബ്രോക്കർ നാരായണെട്ടൻ പറഞ്ഞപ്പോൾ. സുകു ഒന്നു കൂടി ചിന്തയിലായി. എന്നാലും എന്റെ നാണു എനിക്കങ്ങോട്ട് ദഹിക്കുന്നില്ല..
എന്റെസുകു നിയിത് പത്താമത്തെ തവണയാണ് ഈ വർത്തമാനം പറയുന്നത്… നിങ്ങൾക്കിതിൽ എവിടെയാ മനുഷ്യനെ ദഹിക്കാത്തത്….
അതല്ലടാ ഇത്രയുമൊക്കെ ഉള്ള ഒരു പയ്യൻ ഒന്നും വേണ്ട എന്റെ മോളെ മാത്രം മതി എന്ന് പറയുമ്പോൾ അതിൽ എന്തോ ഒരു വശപ്പിശകില്ലേ…..
നിങ്ങൾ പിന്നെ നോക്കിയിരുന്നോ ഞാൻ വേറെ വല്ല പിള്ളേരും ഉണ്ടെങ്കിൽ ആലോചിക്കാം……..
അതല്ല നാണുവേ…… കൊച്ചന് ജോലിയുണ്ടായിട്ടും ഒന്നും വേണ്ടെന്നു പറയുന്നത് കേട്ടപ്പോൾ ഒരു സംശയം……
നിങ്ങളുടെ സംശയം മാറുമ്പോൾ ആരെയെങ്കിലും വിട്ടൊന്നു വിളിപ്പിച്ചാൽ മതി ഞാൻ ആ ചെറുക്കനുമായി വരാം..നാണു ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങാൻ ഭാവിക്കുമ്പോൾ സുകു അവനെ തടഞ്ഞു..
നിയങ്ങനെ പിണങ്ങി പോകാൻ വേണ്ടി പറഞ്ഞതല്ല നാണു എന്റെ ആവലാതി കൊണ്ട് ചോദിച്ചതാ…
ഓരോന്നൊക്കെ പത്രത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്നതല്ലേ…പേടികൊണ്ട് ചോദിക്കുന്നത… താനത് മറന്നേക്കൂ.
എന്നാൽ ഞാൻ ഇറങ്ങുവാ ഞായറാഴ്ച ചെറുക്കനുമായി രാവിലെ ഇങ് എത്താം.
മതി അതുമതി… നാണു പോകുന്നതും നോക്കി സുകു അവിടെയിരുന്നു…
എന്തിനാ അച്ഛാ ഇത്രയും ദൃതി പിടിച്ചു വിവാഹം നോക്കുന്നത്…. കാർത്തിക പുറത്തേക്കിറങ്ങി വന്നു ചോദിച്ചു.
അച്ഛന് പ്രായമായി വരികയല്ലേ മോളെ നിന്നെ ഒരു കരയ്ക്ക് എത്തിക്കണ്ടേ. എന്റെ കാലം കഴിഞ്ഞാൽ പിന്നെ മോൾക്കാരുണ്ട്.
അച്ഛൻ എന്തിനാ ഇപ്പോഴേ ഇങ്ങനെയൊക്കെ പറയുന്നത്.
നിനക്കത് പറഞ്ഞാൽ മനസ്സിലാകില്ല.
എന്തായാലും നാണു നല്ലൊരു ആലോചനയുമായാണ് വന്നിരിക്കുന്നത്.. കേ ട്ടിടത്തോളം ചെക്കൻ ഗവർമെന്റ് ജോലിക്കാരനാണ്.. ഒരു സഹോദരിയുള്ളത് മരിച്ചു. ഇപ്പോൾ സുഖമില്ലാത്ത അമ്മ മാത്രമേ ഉള്ളൂ…..
എന്തായാലും നാണു ഞായറാഴ്ച ചെക്കനുമായി വരും… മോൾക്ക് ചെക്കനെ ഇഷ്ടമാവുകയാണെങ്കിൽ ഇത് നടത്താം എന്നാണ് അച്ഛൻ കരുതുന്നത്. പ്രത്യേകിച്ച് സ്ത്രീധനം ഒന്നും ചോദിച്ചില്ല. പഠിത്തം ഉള്ള ഒരു പെൺകുട്ടി വേണമെന്ന് മാത്രമേ ഉള്ളൂ.
എന്തായാലും ഡിഗ്രി വരെ പഠിപ്പിച്ചില്ലേ നിന്നെ. പഠിക്കണമെന്നുള്ള നിന്റെ ആഗ്രഹം അനുസരിച്ച് മുന്നോട്ട് പഠിപ്പിക്കാൻ അച്ഛന് കഴിയാതെ പോയി.
ആകപ്പാടെ ഒരു സംശയമുള്ളത് ഒരു ഗവൺമെന്റ് ജോലി ഉണ്ടായിട്ടും ഒരുപാട് ഒക്കെ കൊടുക്കാൻ ആൾക്കാർ കാണും എന്നിട്ടും സ്ത്രീധനം ഒന്നും കൊടുക്കാനില്ല എന്ന് പറഞ്ഞിട്ടും ഈ ബന്ധത്തിന് തന്നെ നിൽക്കുന്നത് എന്താണെന്ന് അച്ഛൻ ഒരു സംശയം…..
ഞാൻ ആ വീട്ടിൽ ചെന്ന് സുകുവിനോട് സംസാരിച്ചിട്ടുണ്ട് ഒരൊറ്റ മോൾ മാത്രമേ ഉള്ളൂ അയാളെ കൊണ്ട് നിവൃത്തിയില്ലാതിരുന്നിട്ടും ഡിഗ്രി വരെ അതിനെ പഠിപ്പിച്ചിട്ടുണ്ട്. നല്ല അടക്കവും ദുഃഖവും ഉള്ള ഒരു കുട്ടിയാണ്…
എന്തായാലും നമുക്ക് പോകാo നാണുവേട്ടാ..
ഞായറാഴ്ച രാവിലെ ഒരു പത്തുമണിയോടുകൂടി നാണവും ദേവനും എത്തി…
പടിപ്പുര കയറി വരുന്ന ആൾക്കാരെ കണ്ടപ്പോൾ തന്നെ സുകു സന്തോഷത്തോടുകൂടി ചിരിച്ചുകൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു….
പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെട്ടു….
മോളെ അവർ എത്തി ചായ എടുക്ക് സുകു അകത്തേക്ക് നോക്കി നീട്ടി വിളിച്ചു… ഒരു പെൺകുട്ടി കയ്യിൽ ചായയുമായി ഉമ്മറത്തേക്ക് വന്നു. വന്നിരിക്കുന്ന അതിഥികളുടെ നേർക്ക് അവൾ ചായക്കപ്പ് നീട്ടി..
ദേവൻ അവളെ ഒന്ന് നോക്കിക്കൊണ്ട് ചായ കയ്യിലേക്ക് വാങ്ങി…
എന്റെ പേര് ദേവൻ ഞാനിവിടെ റവന്യൂ ഡിപ്പാർട്ട്മെന്റിൽ ക്ലർക്ക് ആയി ജോലി ചെയ്യുന്നു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ അമ്മയ്ക്ക് കുറച്ചു വയ്യായ്മയുണ്ട്…
എന്നെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ചോദിക്കാം… കുട്ടികൾക്ക് എന്തെങ്കിലും മാറിനിന്ന് സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ സുകു.
അങ്ങനെ മാറിനിന്ന് പറയാനുള്ള കാര്യങ്ങൾ ഒന്നും ഇല്ല. അച്ഛനും എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കാം.
അച്ഛന് എന്നെ കുറിച്ച് എന്തോ സംശയമുണ്ടെന്ന് നാണു ഏട്ടൻ പറഞ്ഞു.
അതൊന്നുമില്ല കുഞ്ഞേ എന്റെ പഴ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ നാണുവിനോട് സംസാരിച്ചു എന്നേയുള്ളൂ…..
അച്ഛന്റെ സംശയം ന്യായമാണ് അതിന് എനിക്ക് എന്റേതായ ഉത്തരമുണ്ട്..
ഞാനുംഅമ്മയും അനിയത്തിയും അടങ്ങുന്ന ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്.. ഞങ്ങളുടെ ചെറുപ്പത്തിലെ തന്നെ അച്ഛൻ മരിച്ചു.
പഠിച്ചുകൊണ്ടിരുന്നത് കൊണ്ട് വീട്ടിലെ കാര്യങ്ങളെല്ലാം അച്ഛന്റെ മേൽനോട്ടത്തിൽ തന്നെയാണ് നടന്നുപോയത്. അച്ഛന് ചെറിയൊരു കടയുണ്ടായിരുന്നു അതിൽ നിന്ന് കിട്ടുന്നതായിരുന്നു ഞങ്ങളുടെ വരുമാനമാർഗ്ഗം…
കല്യാണ പ്രായം ആയപ്പോൾ എന്റെ അനിയത്തിക്കും ഒരു വിവാഹാലോച വന്നു. നല്ല ബന്ധമായിരുന്നു എന്ന് കരുതി അച്ഛൻ തന്നെയാണ് വിവാഹം നടത്തിയത്.
അന്ന് പറയത്തക്ക സ്ത്രീധനം കൊടുക്കാൻ ഒന്നും കഴിഞ്ഞില്ല . ഉള്ള കുറച്ചു പണം ഉപയോഗിച്ച് സ്വർണം വാങ്ങി അവളുടെ കാതിലും കഴുത്തിലും അണിയിച്ചു.
എനിക്കന്ന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല പഠിച്ചുകൊണ്ടിരിക്കുകയാണ്….
പക്ഷേ വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ചെറുക്കന്റെ വീട്ടിൽ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു.
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ എന്നും വഴക്കും അടിയും ബഹളവും ഒക്കെയായിരുന്നു… പക്ഷേ അവൾ ഇതൊന്നും ഞങ്ങൾ ആരോടും പറഞ്ഞിരുന്നില്ല.. ഞങ്ങൾ ചെല്ലുമ്പോൾ എല്ലാം ഞങ്ങളുടെ മുന്നിൽ സന്തോഷം അഭിനയിക്കുകയായിരുന്നു അവൾ.
വിവാഹം കഴിഞ്ഞ് രണ്ടുമാസം ആയപ്പോഴേക്കും അവൾ പ്രഗ്നന്റ് ആയി. ഞങ്ങൾക്ക് അത് വളരെ സന്തോഷമായിരുന്നു ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി വരുന്നതിന്റെ…..
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒരു കുഞ്ഞു ഉണ്ടാവുന്നതോടുകൂടി തങ്ങളുടെ ജീവിതത്തിൽ സന്തോഷം വരുമെന്ന് അവൾ വെറുതെ സ്വപ്നം കണ്ടു…
എന്നാൽ താൻ ഗർഭിണിയായപ്പോൾ അമ്മായിക്കും ഭർത്താവിനുംദേഷ്യം ഇരട്ടിക്കുകയായിരുന്നു..
ഒന്നാമത് സ്ത്രീധനം കൊടുത്തത് കുറഞ്ഞുപോയി അതിന്റെ കൂടി ഇനിവയറ്റിൽ ഉണ്ടാക്കി വെച്ച് കഴിഞ്ഞാൽ വീട്ടിൽ ജോലികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാം കുഞ്ഞിന്റെ പേരിൽ ഇവിടെ അധികാരം സ്ഥാപിക്കാം എന്നായിരിക്കും…
അതൊന്നും ഇവിടെ നടക്കില്ല ഇപ്പോൾതന്നെ നീ കൂടി ഒരു അധിക ചെലവാണ് അതിന്റെ കൂടി ഒരു കുഞ്ഞു കൂടിയായാൽ… പിന്നെ ചെലവോട് ചെലവ് തന്നെയായിരിക്കും അതുകൊണ്ട് ഈ കുഞ്ഞിനെ നമുക്ക് ഇപ്പോൾ വേണ്ട… അതും പറഞ്ഞായിരുന്നു അടുത്ത അടി മുഴുവൻ…
ഇത്രയൊക്കെ ശ്രമിച്ചിട്ടും കീർത്തന അബോഷൻ ചെയ്യാൻ സമ്മതിച്ചില്ല. അത് ദേവന്റെ വീട്ടുകാർക്ക് അസ്വസ്ഥത ഉളവാക്കി.
ഭർത്താവിന്റെ നിരന്തരമായ പീഡന നിമിത്തം അവൾ അവശയായി മാറി. വീട്ടിൽ ആരോടും ഒന്നും തുറന്നു പറഞ്ഞില്ല..
ഒടുവിൽ മരിക്കുന്നതിന്റെ അന്ന് രാവിലെ ദേവനെ വിളിച്ചു…. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു..
ഏട്ടൻ എന്തെങ്കിലും ഒരു വിവാഹം കഴിക്കുന്നെങ്കിൽ ആ പെൺകുട്ടിയെ സ്ത്രീ ധനത്തിന്റെ പേരിൽ ഒരിക്കലും വേദനിപ്പിക്കരുത്… നമ്മുടെ വീട്ടിൽ വന്നു കയറുന്നവളെ സ്വന്തം മോളെ പോലെ നോക്കാൻ അമ്മയോട് പറയണം…..
എനിക്ക് പറ്റിയതുപോലെയുള്ള ഒരു വിഷമം അവൾക്ക് ഉണ്ടാകാതിരിക്കട്ടെ..
എന്തിനാ മോളെ നീ ഇപ്പോൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് നിനക്ക് അവിടെ എന്തെങ്കിലും സങ്കടം ഉണ്ടോ..
ഒന്നുമില്ല ഏട്ടാ ഞാൻ പറഞ്ഞെന്നേയുള്ളൂ..
എന്നാൽ ശരി ഞാൻ ഫോൺ വയ്ക്കട്ടെ പിന്നെ വിളിക്കാം.. അത്രയും പറഞ്ഞു മറുപുറം കട്ടായി……
അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ദേവന്റെ ഫോണിലേക്ക് കോൾ വരുന്നു.. അനിയത്തി മുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്നു… കേട്ടത് വിശ്വസിക്കാനാവാതെ ദേവൻ തറഞ്ഞുപോയി..
അതിനുശേഷം അവളുടെ മുറി പരിശോധിക്കുകയും അതിൽ നിന്നാണ് ഡയറി കണ്ടെത്തുകയും അതിൽ അവൾ അനുഭവിച്ച പീഡനങ്ങൾ എല്ലാം വിശദമായി എഴുതിയിരുന്നു…
മരണത്തിനു മുൻപ് പോലും അവൾ ക്രൂരമായ മർദ്ദനത്തിന് ഇടയായിരുന്നു…
അന്ന് കുടുംബത്തിൽ നടന്ന ആ സങ്കടത്തിൽ ഞങ്ങളെല്ലാം ആകെ തളർന്നു പോവുകയും എന്റെ അമ്മ രോഗിയായി മാറുകയും ചെയ്തു…
എന്റെ അനിയത്തിക്ക് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം. എന്റെ കുടുംബത്തിലേക്ക് ഞാൻ കാർത്തിക ക്ഷണിക്കുന്നത് എനിക്കൊരു ഭാര്യയായി എന്റെ അമ്മയ്ക്ക് നല്ലൊരു മകൾ ആവാനും ആണ്…
അവൾക്ക് അവിടെ ഒരു സങ്കടത്തിനും ഞാൻ ഇടവരുത്തില്ല.. വിവാഹം കഴിഞ്ഞ ശേഷം അച്ഛനും ഞങ്ങളോടൊപ്പം വന്ന് താമസിക്കണമെന്നാണ് എന്റെ അഭിപ്രായം.
ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ ആ വീട്ടിൽ രണ്ടു പെണ്ണുങ്ങൾ മാത്രമേയുള്ളൂ അച്ഛനും ഉണ്ടെങ്കിൽ ഒരു. ആളുണ്ടല്ലോ എന്ന സമാധാനം എനിക്കുമുണ്ടാവും…
വിവാഹത്തിന് എനിക്ക് പൂർണ സമ്മതമാണ്. അടുത്ത മുഹൂർത്തത്തിൽ നമുക്കിത് നടത്താം..
അച്ഛന്റെ എല്ലാ സംശയവും ഇതോടെ തീർന്നെന്ന് ഞാൻ കരുതിക്കോട്ടെ… സുകു മനസ്സുനിറഞ്ഞു അയാളുടെ സന്തോഷം ദേവനെ അറിയിച്ചു…..