(രചന: വൈഗാദേവി)
“തച്ചു നീ എന്താ ഇപ്പോ എല്ലാ ചിത്രങ്ങളിലും ചുവപ്പും കറുപ്പും നിറങ്ങൾ മാത്രം ഉപയോഗിക്കുന്നത് മാറ്റ് ചായകൂട്ടുകൾ ഇപ്പോ നിന്നിൽ നിന്നും ഒരുപാട് ദൂരെ ആയത് പോലെയെന്ന് ദർപ്പൺ പറഞ്ഞതും….
അവൾ അവനെ ഒന്ന് നോക്കി പിന്നെയൊരു ചെറുപുഞ്ചിരി അവന് നേരെ സമ്മാനിച്ചു അവൾ കട്ടിലിൽ ഇരിക്കുന്ന ദർപണിന്റെ അടുത്തേക്ക് ചെന്നിട്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു… പെട്ടെന്നുള്ള അവളുടെ പെരുമാറ്റത്തിൽ അവനൊന്ന് ഞെട്ടി….
“ദർപ്പൺ തന്റെ നഗ്നചിത്രം പുറം ലോകം കണ്ട ഒരു പെൺകുട്ടിയുടെ ഉള്ളിൽ നിറങ്ങൾക്ക് സ്ഥാനമില്ലയിരിക്കും അവളിൽ ഒരു ശൂന്യത മാത്രമേ ഉണ്ടാവുള്ളു തന്റെ ഉള്ളിൽ ഇപ്പോൾ ഇരുട്ടാണ്….
കറുപ്പ് എന്ന അന്ധകാരം അവൾ അങ്ങനെ പറഞ്ഞതും അവൻ പെട്ടെന്ന് അവളെ പിടിച്ചു തന്റെ മടിയിലേക്കിരുത്തി….
“തച്ചു ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?
“ഒരു നിമിഷം അവനെ ഒന്ന് നോക്കി അവൾ തലയാട്ടി….
എന്തിനായിരുന്നു തീഷ്ണ…. നീ നിന്റെ നഗ്നചിത്രങ്ങൾ പുറം ലോകത്തിൽ പ്രദർശിപ്പിച്ചത് ഇത് പറയുമ്പോൾ അവന്റെ ശബ്ദത്തിന്റെ കഠിനം അവൾ തിരിച്ചറിഞ്ഞിരുന്നു…..
അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി….
അവൻ തുടർന്നു തച്ചു ഒരു പെണ്ണും അറിഞ്ഞു കൊണ്ട് ഇങ്ങനെ ഒരു കാര്യം ചെയ്യില്ല പക്ഷേ നീ ചെയ്തു…. പോലീസിന് പോലും കണ്ടു പിടിക്കാൻ സാധിച്ചില്ലാ…
ഇതിന് പിന്നിൽ ആരാണെന്…. എന്തിന് വേണ്ടിയായിരുന്നു…. നീ അങ്ങനെ ചെയ്യണമെങ്കിൽ അതിന് വ്യക്തമായ ഒരു കാരണമുണ്ടാവും.. എന്നാവാൻ പറഞ്ഞതും….
അവന് മുഖം കൊടുക്കാതെ അവൾ അവനിൽ നിന്ന് അടർന്നു മാറാൻ നോക്കിയതും…
അവൻ വീണ്ടും അവളെ താനിലേക്ക് ചേർത്തു നിർത്തി, അവളുടെ അധരങ്ങളിൽ ചുംബിച്ചു…. ഒരു നിമിഷം അവളും അവന്റെ ചുംബനത്തിൽ അടിമപ്പെട്ടു പോയി….
“തച്ചു…. നിന്റെ അനുവാദം പോലും ചോദിക്കാതെയാണ് ഞാൻ നിന്റെ കഴുത്തിൽ താലിചാർത്തിയത്….. പ്രണയമായിരുന്നു, പ്രാണനാണ് നീയെനിക്ക് അത് കൊണ്ടാണ് നിന്നെ ഞാൻ സ്വന്തമാക്കിയത്….
വിവാഹം കഴിഞ്ഞിട്ട് ഇത്രയും ദിവസങ്ങൾ, നീ എന്നിൽ നിന്നുള്ള അകൽച്ചക്ക് കാരണം തേടുകയായിരുന്നു ഞാൻ…..
പലതും ചിന്തിച്ചു പക്ഷേ അവസാനം അതിന്റെ യഥാർത്ഥ കാരണം… എന്തിന് വേണ്ടിയായിരുന്നു? അത് എനിക്ക് നിന്നിൽ നിന്ന് തന്നെ അറിയണമെന്ന് തോന്നി നീ എന്നോട് കാണിക്കുന്ന അകൽച്ചക്ക് കാരണം, തച്ചു നീ ഒരിക്കൽ എങ്കിലും എന്നെ പ്രണയിച്ചിട്ടുണ്ടോ….
അവൻ പറയുന്നതൊക്കെ കേട്ടിട്ട്… അവളുടെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി… കണ്ണുകൾ നിറഞ്ഞു…. അവൾ അവന്റെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി ഒരു ഭ്രാന്തിയെ പോലെ…. അവളുടെ ഉമിനീര് അവന്റെ മുഖമാകെ പറ്റി…. അവൾ അവന്റെ നെഞ്ചിൽ വീണു കരഞ്ഞു….
അവനവളെ തടഞ്ഞില്ല…. അവളിത്രയും നാൾ മനസ്സിൽ സൂക്ഷിച്ച അഗ്നിപർവതം ഒരു പെമാരി പോലെ ഒലിച്ചിറങ്ങട്ടെയെന്ന് അവനും വിചാരിച്ചു….. അവന്റെ കൈകൾ അവൾക്ക് ഒരു തലോടാലായി….
കരച്ചിൽ ഒന്ന് നിന്നതും… അവൾ പറയാൻ തുടങ്ങി ഇത്രയും നാൾ തന്റെ മനസ്സിൽ അടകിപ്പിടിച്ച ആ കാരണം…..
ദർപ്പൺ…. നീ എന്നോട് ചോദിച്ചില്ലേ… എന്തിനായിരുന്നു ഇതെല്ലാമെന്ന്… അതിന് എനിക്കു ഒരു ഉത്തരമേ ഉള്ളു….
“വിഹാൻ, ആ പേര് പറഞ്ഞതും അവൾ അവനെയൊന്നു നോക്കി…. അവൻ ആ പേര് കേട്ടതും ഒന്ന് ഞെട്ടി അവനിൽ എവിടെയോ ഒരു നോവ് ഉണർന്നു…. അവന്റെ മുഖഭാവം അവൾ ശ്രദ്ധിച്ചിരുന്നു….
അവൾ തുടർന്നു…..
തീഷ്ണ ബാലഗോപാൽ…. ബാലഗോപാൽ എന്നാ വ്യവസായി പ്രമുഖന്റെയും ഭാര്യ ഗോപികയുടെയും ഒരേ ഒരു മകൾ…..അച്ഛന്റെ പൊന്ന് മകൾ….
വിഹാൻ…. തന്റെ കൂട്ടുകാരൻ…. തന്റെ വെറുമൊരു ഫ്രണ്ടിൽ നിന്നും അവൻ തനിക്ക് ആരെയൊക്കെയോ ആയിരുന്നു….
കോളേജിലെ എല്ലാവരും ചോദിച്ചിട്ടുണ്ട്… നിങ്ങൾ തമ്മിൽ പ്രണയമാണോയെന്ന് പക്ഷേ അതെല്ലാം ചിരിച്ചു തള്ളിയത് അല്ലതെ വേറെ ഒരു മറുപടി ഞങ്ങൾക്ക് ഇല്ലായിരുന്നു…
തന്റെ പ്രണയം ആദ്യമായി തിരിച്ചറിഞ്ഞവൻ…..
“ദർപ്പൺ…. ഓർമ്മയുണ്ടോ നിങ്ങൾ ഒരിക്കൽ അവനോട് ചോദിച്ചത്…. നിനക്ക് അവളോട് പ്രണയമുണ്ടോയെന്ന്….
അത് ആദ്യം അവൻ വന്നു പറഞ്ഞത് എന്നോടാണ്…. നിന്റെ പ്രണയം ഞാൻ ആദ്യമായി അറിഞ്ഞത് അവനിലൂടെയാണ്…
അവൾ അങ്ങനെ പറഞ്ഞതും… അതൊരു പുതിയ അറിവായിരുന്നു ദർപണിന് അവൻ അവളെയൊന്നു നോക്കി…. അവന്റെ നോട്ടത്തിന് അർഥം മനസിലാക്കിയത് പോലെ അവൾ തുടർന്നു…
എന്റെ പ്രണയം…. അത് ആരായിരുന്നു എന്ന് നിനക്ക് അറിയോ ദർപ്പൺ…. അത് നീ ആയിരുന്നു…
എന്റെ വിഹാൻ… അവനായിരുന്നു അത് എനിക്കു മനസിലാക്കി തന്നത്…..
പക്ഷേ എന്റെ അച്ഛൻ എന്റെയും വിഹാന്റെയും ബന്ധം ആരെല്ലാമോ കാരണം തെറ്റിദ്ധരിച്ചു….. ഞാൻ പറഞ്ഞത് വിശ്വസിക്കാതെ…
അച്ഛന്റെ പണത്തിന്റെയും അഭിമാനത്തിന്റെയും അന്തസിന്റെയും കാരണം കണ്ണിൽ ഇരുട്ട് ബാധിച്ചു എന്റെ വിഹാന്റെ രക്തം അച്ഛന്റെ കൈകളിൽ പുരണ്ട അന്ന് തീരുമാനിച്ചതാണ് ഞാൻ….
വിഹാന്റെ അച്ഛനും അമ്മയും അനുഭവിച്ച വേദന…. എന്റെ അച്ഛനും അനുഭവിക്കണമെന്ന്…. എന്റെ ജീവിതം അച്ഛന്റെ മുൻപിൽ കിടന്ന് ഇല്ലാതാക്കുന്നത് കാണണമെന്ന്….
പിന്നെ നീ ചോദിച്ചില്ലേ…. എന്നോട് ചുവപ്പും കറുപ്പ് മാത്രമാണല്ലോ നീ ഇപ്പോ ഉപയോഗിക്കുന്നതെന്ന്…
ചുവപ്പ് രക്തത്തിന്റെ നിറമാണ്…. എന്റെ കൈയിൽ ഇപ്പോ അവന്റെ രക്തത്തിന്റെ മാനം മടുപ്പിക്കുന്ന ഗന്ധമാണ്…..
ഒന്നുമല്ലെങ്കിലും എന്റെ വിഹാന്റെ മരണത്തിന് ഞാനും ഒരു കാരണകാരിയാണ്, ഇത് ഞാൻ എനിക്ക് നൽകിയ ശിക്ഷയാണ് എന്റെ മാത്രം ശരി….
അതുപോലെ എന്റെ അച്ഛനെ ഒരു നീതി പിഠത്തിന് മുൻപിലും ഞാൻ വിടില്ല ജീവിച്ചിരിക്കുന്നിടത്തോളം എന്റെ അച്ഛൻ ഓരോ നിമിഷവും നീറി നീറി ജീവിക്കണം….
പിന്നെ നിന്നോട് ഉള്ള അകൽച്ച…. അത് ഞാൻ സ്വയം എനിക്ക് വിധിച്ച ശിക്ഷയാണ്….
സ്വന്തം പ്രണയം അടുത്തുണ്ടായിട്ടും…
ഒരിക്കൽ പോലും എനിക്ക് സന്തോഷിക്കാൻ പറ്റിയിട്ടില്ല…. വിഹാൻ അവന്റെ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു എന്നും പറഞ്ഞു അവൾ വീണ്ടും കരയാൻ തുടങ്ങി….
“തച്ചു മതി, ഇങ്ങനെ സ്വയം ശിഷിച്ചത്.. നിന്റെ വിഹാൻ എന്നോട് പണ്ട് ഒരു വാക്ക് വാങ്ങിച്ചിരുന്നു… നിന്നെ ഒരിക്കലും വേദനിപ്പിക്കരുതെന്ന്…. നിറങ്ങളുടെ രാജകുമാരിയുടെ ജീവിതം നിറങ്ങൾ കൊണ്ട് മനോഹരമക്കണമെന്ന്….
നീ എത്ര വേണമെങ്കിലും കരഞ്ഞോ, ഞാനുണ്ടാക്കും നീ പറയുന്നത് എല്ലാം കേൾക്കാൻ നിന്റെ എല്ലാ സങ്കടത്തിലും സന്തോഷത്തിലും..
തീഷ്ണയില്ലാതെ ഈ ദർപ്പൺ അപൂർണനാണ്, അവൻ അങ്ങനെ പറഞ്ഞതും അവൾ അവനെ ചുംബനങ്ങൾ കൊണ്ട് മൂടി
അവൻ അവളെ നെഞ്ചോട് ചേർത്ത് വാരി പുണർന്നു….
ഒരു പുതിയ പ്രണയ കാവ്യത്തിന് അവിടെ തുടക്കം കുറിച്ച്, നിറങ്ങളുടെ പ്രണയത്തിന്
അത് കണ്ടു മാനത്തെ ഒരു കുഞ്ഞു നക്ഷത്രം കണ്ണ് ചിമ്മി…..
അവർ ജീവിക്കട്ടെ…. നിറങ്ങളുടെ ലോകത്ത്…. തെറ്റ് ചെയ്തതൊരാൾ ഇഞ്ചിഞ്ചയി തന്റെ ബാക്കി ജീവിതം ജീവിക്കും, അയാളിൽ ഇരുട്ടിന്റെ അന്ധകാരം മാത്രം…..