അകവും കറുത്തപ്പോൾ
രചന: Vijay Lalitwilloli Sathya
വിദേശത്ത് ജോലിഉള്ള ശരത്തിനു വേണ്ടി നാട്ടിൽ അച്ഛൻ അവന്റെ
ജാതകത്തിനു യോജിച്ച പെണ്ണിനെ അന്വേഷിച്ചു നടന്നു…
ധാരാളംസുന്ദരി പെണ്കുട്ടികളും
ജാതകം ചേരാതെ ഒഴിവാക്കപ്പെട്ടു
പിന്നീട് എല്ലാവിധ പൊരുത്തവും
ഒത്തു ഒരു പെണ്ണിന്റെ ഫോട്ടോ
അയച്ചു കൊടുത്തു..
“പത്തിൽ പത്താണ് പൊരുത്തം”
അച്ഛൻ അഭിമാനത്തോടെ പറഞ്ഞു.
വീട്ടുകാർ പോയി വളയിട്ടു.
വീഡിയോകോൾ ചെയ്യുമ്പോൾ
തന്നെ പന്തികേട് മണത്തുതാണ്.
ഫോട്ടോഷോപ്പ് ചെയ്ത പെൺകുട്ടിയെ ആണ്
അഞ്ചാറുമാസം ഫോണിലൂടെ
സംസാരിച്ചതെന്ന് നാട്ടിൽ വന്നു നേരിൽ
കണ്ടപ്പോൾ അവനു ബോധ്യമായി.
ഉറപ്പിച്ചു പോയില്ലേ വിവാഹം
കഴിഞ്ഞു. നിറകുറവും വേണ്ടത്ര
വണ്ണമില്ലാത്ത അവളെ അവൻ ബെഡ്റൂമിൽ പോലുംവലിയ
മൈൻഡ് ചെയ്തില്ല. അവൾ
നൽകുന്ന ഭക്ഷണവും, അവൾ
വിരിക്കുന്ന കിടക്കയും അവളലക്കുന്ന വസ്ത്രവും മറ്റു
കാര്യങ്ങളും ഉപയോഗിക്കുമെങ്കിലും തിരിച്ചു
നല്ലൊരു പെരുമാറ്റത്തിനോ ശാരീരിക ഇടപെടലുകൾക്കോ
അവൻ തയ്യാറായില്ല മകന്റെ വിമുഖതയും ഉദാസീനതയും
കാരണം അച്ഛനമ്മമാർ അവര് ഒന്നിച്ചു പാർക്കിലും ബീച്ചിലും
ടൗണിൽ ഒക്കെ പോകാൻ പറഞ്ഞു. കെട്ടി ഒരുങ്ങി പോയെങ്കിലും
ഭാര്യയോട് ഒന്നും മിണ്ടാനോ സ്നേഹത്തോടെ പെരുമാറാനോ
അവനു സാധിച്ചില്ല.
വഴിയിൽ കണ്ട കൂട്ടുകാർ പോലും
അവനെ കളിയാക്കി
” എന്നാലും നിന്റെ അപ്പൻ ചെയ്ത
ചെയ്തത് ഇത്തിരി കൂടിപ്പോയി”
കൂട്ടുകാർക്കിടയിൽ പ്രകാശൻ ഒരു വിവാഹ മോചിതനാണ്. അവൻ
ഏറെ പരിഹസിച്ചു.
അവൻ മാനസിക പിരി മുറുക്കത്തിൽ അകപ്പെട്ടു.
വീട്ടുകാർക്കുംമകന്റെ പെരുമാറ്റംവല്ലാത്ത വിഷമം
ഉണ്ടാക്കി.
“ഞാൻ മടങ്ങി പോവുകയാണ്
.. അതിനുമുമ്പേ ഡിവോഴ്സ്
വേണം!”ഒരു വട്ടനെ പോലെ
അവൻ പറഞ്ഞു. അവളോട് അവന്റെ അച്ഛനമ്മമാരുംപറഞ്ഞു.
“സ്നേഹമില്ലാത്ത ഒരാളുടെ കൂടെ എത്രനാൾ ജീവിക്കുംഇതിലുംഭേദം
അതാ നല്ലത്”
എന്ന് അവളുംപറഞ്ഞു.
ജോയിന്റ് പെറ്റിഷനിൽ ഒപ്പിട്ടു
ഡൈവേഴ്സിനു.
നൽകി അവളെ വീട്ടിൽ
കൊണ്ടാക്കി.
വരുമ്പോൾ മനസ്സിൽ ഒരു നേരിയ
മനസാക്ഷി കുത്തിനോവ്
അനുഭവപ്പെട്ടു.
അവൻ ഗൾഫിലേക്ക് മടങ്ങിപ്പോയി.
നല്ല ശബ്ദംആയിരുന്നു അതുപോലെതന്നെ നല്ല
പെരുമാറ്റവുംസൗന്ദര്യം ഇല്ലെന്നെ ഉണ്ടായുള്ളൂ.വിവാഹശേഷം
ശരീരംനന്നായി വരുന്നുണ്ടായിരുന്നു.റൂമിൽ
ഒറ്റയ്ക്കിരിക്കുമ്പോൾ അവളെ നന്നായി മിസ് ചെയ്യുന്നതായി
തോന്നി.
രണ്ടുവർഷം കഴിഞ്ഞ് ലീവിനു വീണ്ടും വന്നു.
ഒരു ദിവസം
ടൗണിൽ പോയപ്പോൾ തന്റെ
സുഹൃത്ത് പ്രകാശനുമൊത്തു ഒരു വയസ്സുള്ള കുഞ്ഞുമായി അവളെ
പോകുന്നത് കണ്ട് അവൻ അമ്പരന്നു പോയി.
വീട്ടുകാർ മറച്ചുവെച്ച ഒരു സംഭവമായിരുന്നു.
ശരത് വിട്ടേച്ചു ഗൾഫിൽ പോയ ഉടനെ
ദയ തോന്നി പ്രകാശൻ
അവളെ കെട്ടി ഈ
നാട്ടിൽ തന്നെ കൊണ്ടു വന്ന കാര്യം.
ഉടനെ അവൾ നല്ല ഒരു ആൺ കുട്ടിയെ പ്രസവിച്ചു.
ജന്മാന്തര ബന്ധങ്ങൾ ആണ് വിവാഹത്തിലൂടെ സമ്മേളിക്കുന്നത്.
പ്രകൃതിയുടെ ഈ അനുസൃത താളംനിരാകരിക്കുന്നതിലൂടെ ഒരു
പക്ഷേ ഇണ ജന്മങ്ങളോളംഅടുത്ത സമാഗമനത്തിനുവേണ്ടി
കാത്തിരിക്കേണ്ടി വേണ്ടിവന്നേക്കാം.
❤❤
,
.