തന്നെ പ്രേമിച്ചു തേച്ചിട്ടു പോയ പെണ്ണിന്റെ മുഖച്ഛായയുള്ള ഒരു പെൺകുട്ടിയെ ത്തന്നെ വേണമെന്ന് വാശിപിടിച്ച മന്മദൻ ഒടുവിൽ അതുപോലുള്ള പെൺകുട്ടിയെ

ഭാര്യ
രചന: Vijay Lalitwilloli Sathya

.
ഭർത്താവ് മന്മദനോടു ഒന്നും രണ്ടും പറഞ്ഞു ദേഷ്യപ്പെട്ട് ഭാര്യ സുഷമ അവളുടെ കയ്യിലിരുന്ന മൊബൈൽ നിലത്തേക്ക് ശക്തിയിൽ വലിച്ചെറിഞ്ഞു.

തകർന്നു തവിടു പൊടി ആകും എന്ന് വിചാരിച്ചു. പക്ഷേ മൊബൈൽ തകർന്നില്ല. ഒരു പോറൽ പോലും പറ്റിയില്ല. സുഷമയ്ക്ക് അത്ഭുതമായി

“അതേയ്.. ഭാര്യേ അതു പൊട്ടത്തില്ല. പൊളിഞ്ഞു പോകത്തുമില്ല. അത് അൺബ്രേക്കബിൾ പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയതാണ്.. ജീപ്പ് കയറിയാൽ വരെ പൊളിയൂല.. ഒന്ന് പറഞ്ഞു രണ്ടിന് നിന്റെ ഈ മൊബൈൽ നിലത്തെറിഞ്ഞുടക്കുന്ന സ്വഭാവം കണ്ടു ഞാൻ നല്ല വില കൊടുത്തു വരുത്തിച്ചതാ.. അത് തീയിലിട്ടാൽ കത്തൂലാ, വെള്ളത്തിലിട്ടാൽ ഒന്നുമാവില്ല.. ഒരുപാട് ഫോൺ എറിഞ്ഞുടച്ചത് അല്ലേ.. ഇനി ഇത്തരം വേലത്തരവും നിന്റെ നട്ട ഭ്രാന്തും ഈ ഫോണിടുത്തു നടക്കൂല മോളെ.. ”

അതും പറഞ്ഞ് മന്മദൻ അവളെ കളിയാക്കി പൊട്ടിച്ചിരിച്ചു.

തന്നെ പ്രേമിച്ചു തേച്ചിട്ടു പോയ പെണ്ണിന്റെ മുഖച്ഛായയുള്ള ഒരു പെൺകുട്ടിയെ ത്തന്നെ വേണമെന്ന് വാശിപിടിച്ച മന്മദൻ ഒടുവിൽ അതുപോലുള്ള പെൺകുട്ടിയെ കണ്ടെത്തിയത് ഒരു നാട്ടിൻപുറത്ത് അധികം വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടിയിൽ ആണ്..

കാമുകിയുടെ മുഖം ഉണ്ടായാൽ മതി.. അതാണ് തന്നെ ആകർഷിച്ചത്.. പക്ഷേ കാമുകിയുടെ ഉള്ളിൽ കപടതയും ചതിയും ഉണ്ടായിരുന്നു എന്ന് തിരിച്ചറിയാൻ വൈകി…

എന്തായാലും ഇവൾ അവളെ പോലെ ആയിരിക്കില്ല. ഗ്രാമീണ നിഷ്കു ആയിരിക്കും…

കാമുകിയോടുള്ള വാശിയിൽ പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല.. അവൾ തന്നെ കെട്ടി..

കെട്ടി വീട്ടിലെത്തിയപ്പോഴാ കഥ മനസ്സിലായത്.. പട്ടണ പരിഷ്കാരം തൊട്ടു തീണ്ടിയിട്ടില്ല..

ചക്കക്കുരു തോരനും കടല പുഴുക്കും കപ്പ പുഴുക്കിനുമപ്പുറം ഒന്നും അവളുടെ മെനുവിൽ ഇല്ല..

പുറത്തു നിന്ന് വായ്ക്കു രുചിയായി വല്ലതും കഴിക്കാമെന്നു വെച്ചു ..

ഒരു ദിവസം അവളെയും കൂട്ടി ഒരു വലിയ ഹോട്ടലിൽ ഊണ് കഴിക്കാൻ പോയി..

ആരെങ്കിലും ടൊമാറ്റോ സോസ് ചോറ് ഒഴിച്ചു കഴിക്കുമോ അവൾ അതൊഴിച്ചു കഴിഞ്ഞു.

ഹമ്മോ ടേബിളിൽ ഉണ്ടായിരുന്ന കുരുമുളകു പൊടി വെള്ളത്തിൽ കലക്കി കുടിച്ചു
.
ഭക്ഷണം കഴിഞ്ഞു കൈ കഴുകാൻ എണീറ്റ നേരത്ത് കഴിച്ച് പ്ലേറ്റും പാത്രങ്ങളും ഒക്കെ എടുത്തു തന്റെ കൂടെ നടന്നു വരുന്ന ഭാര്യയെ കണ്ടപ്പോൾ അയാൾ ആകെ അന്തം വിട്ടു പോയി.

അന്ന് സപ്ലൈ മാരുടെ മുൻപിൽ നാണം കെട്ടു. താൻ ഇടയ്ക്കിടെ സ്ഥിരം പോകുന്ന ഹോട്ടലിൽ അന്ന് തൊട്ട് പോക്കു നിർത്തി.

ടെക്സ്റ്റൈൽസിൽ പോയിട്ട് നല്ല കളർഫുൾ ആയിട്ടുള്ള വസ്ത്രങ്ങൾ വാങ്ങി കൊടുത്താൽ അതൊക്കെ വേണ്ടെന്നു പറയും..

എന്നിട്ട് അവളുടെ ഇഷ്ടത്തിന് അവൾ ഓരോരു കളർ എടുക്കും. എന്നിട്ട് അത് ഇടും.. ഹെന്റെ അമ്മോ.. കോസ്റ്റ്യൂമും ആ ഡ്രസ്സ്‌ കോമ്പിനേഷനും കണ്ടു അയാൾ തലക്ക് കൈ വെച്ചു.. ചിലപ്പോൾ റെയിൽവേ പോർട്ടറുടെ ഡ്രസ്സ് കോഡ്.. ചിലപ്പോൾ മുനിസിപ്പാലിറ്റി സ്വീപ്പറുടെ യൂണിഫോം പോലെ .. ഒന്നും പറയണ്ട..

ഒരുദിവസം ബാത്റൂമിൽ നിന്നും ബഹളംകേട്ട് ഓടിച്ചെന്നു നോക്കിയപ്പോൾ മനസ്സിലായി യൂറോപ്യൻ ക്ലോസറ്റിന്റെ മുകളിൽ കയറിക്കാണും അവിടുന്ന് കാലുതെന്നി ചെറുതായൊന്ന് വീണതാണ്..

പടക്കത്തിന് തീ കൊടുക്കുന്ന പോലെ ഗ്യാസ് കത്തിക്കുന്നത് കണ്ടു വൺ ടൂ കോഡ് പറഞ്ഞുകൊടുത്തു കത്തിക്കാൻ..

വൺ എന്നുപറയുമ്പോൾ ഇടതു കൈകൊണ്ട് നോബ് സ്വിച്ച് ഓൺ ചെയ്യാനും ടു എന്ന് പറയുമ്പോൾ വലതുകൈയാൽ സ്റ്റിക്ക്ഗൺ ചെയ്യാനും കാണിച്ചുകൊടുത്തു..

എന്തെങ്കിലും പറഞ്ഞുകൊടുക്കാൻ ശ്രമിച്ചാൽ തട്ടിക്കയറും..

ഒന്നു ഉപദേശിച്ചു നേരെയാക്കാമെന്ന് എന്ന് വെച്ചാൽ വാൾ എടുക്കുന്ന പ്രകൃതം..

പലപ്പോഴും ദേഷ്യപ്പെട്ട് എന്തെങ്കിലും പറയുമ്പോൾ അവൾ അതിനേക്കാളും വലുതാവും പറയുക..

പല സാധാരണ കമ്പനി മൊബൈലുകളും അവളുടെ കോപത്തിന് ഇരയായി എറിഞ്ഞുടക്കപ്പെട്ടപ്പോൾ ആണ് അയാൾക്ക് ഈയൊരു ഉപായം തോന്നിയത്..

അതുകൊണ്ടാണ് അത്രയും വിലകൊടുത്ത് നോൺ ഡെസ്‌ട്രുക്ഷൻ ഫോൺ വാങ്ങിച്ചു കൊടുത്തത്..

അവൾ ഫോൺ വീണ്ടും എടുത്തു കൊണ്ടുവന്നു തിരിച്ചും മറിച്ചും നോക്കി.. പല്ലുകൊണ്ട് കടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.. നിലത്തിട്ട് കുത്തിയും അടിച്ചു പൊളിക്കാൻ ശ്രമിച്ചു. നോ രക്ഷ..

ഭാര്യയുടെ ദേഷ്യം അടങ്ങിയപ്പോൾ അയാൾ എന്തോ ആവശ്യത്തിന് പുറത്തേക്കു പോയി..

വരാൻ നേരം വീട്ടിലേക്ക് വല്ലതും വേണോ എന്ന് ചോദിക്കാൻ ഭാര്യയെ ഫോൺ വിളിച്ചുനോക്കി..

നോ റീചിബിൾ…

അയാൾ ഞെട്ടി.. ഇവളുടെ ഫോണിന് എന്തുപറ്റി.. ഫോണിനു ഒന്നും ആവില്ല എന്ന് വിചാരിച്ചതാണല്ലോ.. ചുറ്റിക കൊണ്ട് അടിച്ചാൽ പോലും തകരാത്തത് ആണ്.. കാലമാടി എന്താ ചെയ്തിട്ടുണ്ടാവുക.. അയാൾക്ക് ജിജ്ഞാസയായി…

അയാൾ വേഗം വീട്ടിലെത്തി..

ഫോണിന്റെ അവസ്ഥ കണ്ട് അയാൾ ഞെട്ടിപ്പോയി..

ഫോണിൽ നിന്നും സിം ഊരി എടുത്തു സിമ്മിനെ കൊത്തിനുറുക്കി പൊടിയാക്കി അവിടെ വിതറിയിരിക്കുന്നു..

അയാൾ അവളെ ദയനീയമായി നോക്കി പറഞ്ഞു..

“നിന്നെ സമ്മതിക്കണം…ഭാര്യേ…”

❤❤

Leave a Reply

Your email address will not be published. Required fields are marked *