പിള്ള മനസ്സിൽ കള്ളമില്ല
രചന: Vijay Lalitwilloli Sathya
“അമ്മേ ഞാൻ ഇനി ഈ ശരണ്യചേച്ചിയുടെ കൂടെ കിടക്കുന്നില്ല. ”
ഉണ്ണികുട്ടൻ തന്റെ ബ്ലാങ്കറ്റും തലയിണയുമെടുത്തു രാവിലെ തന്നെ ചേച്ചി ശരണ്യയുടെ റൂമിൽ നിന്നും ഉറങ്ങി എണീറ്റ് ഇറങ്ങി വന്നു അമ്മയോട് പറഞ്ഞു.
“അതെന്താ കുട്ടാ ചേച്ചി ഉപദ്രവിച്ചുവോ?”
അമ്മ രജനി അവനോട് ചോദിച്ചു.
ചുണ്ട് കോട്ടി കാണിച്ചതല്ലാതെ
അവനൊന്നും മിണ്ടിയില്ല.
പകരം അവന്റെ പഴയ ബെഡ്റൂമിൽ പോയി കട്ടിലിൽ അതൊക്കെ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.
തന്റെ ബെഡിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു
നാലുവയസ്സുകാരി മാളൂട്ടി ഉണർന്നു. നോക്കുമ്പോൾ ഉണ്ണിയേട്ടൻ ബെഡിലേക്ക് തലയിണയും പുതപ്പും വലിച്ചെറിഞ്ഞത് കണ്ടു.
അവൾ ചിരിച്ചു
“ഉം.. ഇവിടെയാണെങ്കിൽ മൂത്ര ശല്യവും” എന്നും പറഞ്ഞ്
ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി.
ശരണ്യ പണ്ടേ കിടന്നാൽ ഭയങ്കര തിരച്ചിലും മറിച്ചിലും ഉള്ള കൂട്ടത്തില്. കാല് മറ്റോ അവന്റെ മേൽ കയറ്റി വെച്ചിട്ടുണ്ടാവും. രജനി ചിന്തിച്ചു. ഉണ്ണികുട്ടൻ ശാന്തമായുറങ്ങുന്ന കൂട്ടത്തിലാ.നാലു ദിവസം മുമ്പാണ് ശരണ്യ ബാംഗ്ലൂരിൽ നിന്നും
അവിടെ അവളുടെ കോളേജിനുള്ള ഒരാഴ്ചത്തെ സ്പെഷ്യൽ അവധിക്ക് വീട്ടിലേക്കു വന്നത്.
എംബിഎ അവസാന വർഷ വിദ്യാർത്ഥിനിയാണ് അവൾ. ജോലിക്കായി ഒരു കമ്പനിയിൽ ശ്രമിക്കുന്നുണ്ട്.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഉണ്ണികുട്ടനും അവന്റെ അനിയത്തി നാലുവയസ്സുകാരി മാളു കുട്ടിയും
ഒരു റൂമിൽ ആണ് കിടക്കുക. ശരണ്യ ബാംഗ്ലൂരിൽ നിന്ന് വന്നതിനുശേഷം ഉണ്ണിക്കുട്ടൻ തന്നെയാണ് താൽപര്യപൂർവ്വം ചേച്ചി ശരണ്യയുടെ കൂടെ കിടക്കാൻ പോയത്!
അമ്മ രജനി ശരണ്യയുടെ മുറിയിലേക്ക് പോയി.
അവൾ അവിടെ ടേബിളിൽ ലാപ്ടോപ് തുറന്നു വെച്ചു അതിൽ നോക്കി പഠിക്കുകയാണ്.
മുറിക്കകത്തു വല്ലാത്ത പുകയുടെ മണം.
“എന്താടി പുകഞ്ഞു മണക്കുന്നത്
കഞ്ചാവിന്റെ പോലെ”
“ഓ അതോ അമ്മേ
അതൊരു കൊതുകുതിരി കത്തിച്ചുവച്ചതിന്റെതാണമ്മേ”
“പക്ഷേ നമ്മുടെ നാട്ടിലെ കൊതുകുതിരി യുടെ മണം അല്ലല്ലോ ഇത്”
“അത് ഞാൻ ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്നതാണ് സ്‌മോക്ക്ടോക്…പേപ്പർ”
അവൾ അലക്ഷ്യമായി പറഞ്ഞു.
” ഇവളുടെ ഒരു കാര്യം. മുറിയാകെ പൊടി പിടിച്ചു കിടക്കുന്നു മോളെ ഇതിനകത്ത് വന്നതിനുശേഷം ക്ലീനിങ് ഒന്നും ആക്കിയിട്ടില്ലെടി ”
“എനിക്ക് പിടിപ്പതു ജോലിയുണ്ട് അമ്മേ”
അമ്മ രജനി തന്നെ ചൂലെടുത്തു മുറി വൃത്തിയാക്കിയിട്ടു.
വൈകിട്ട് സ്കൂൾ വിട്ടു വന്ന ഉണ്ണിക്കുട്ടൻ വിഷമിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു.
“അമ്മേ എന്റെ ശു ശു മുള്ളണതിന് വല്ലാത്ത ഒരു വേദന”
“അയ്യോ കാണട്ടെ”
അമ്മ പരിശോധിച്ചപ്പോൾ തിണർത്തു പൊങ്ങി ഇരിക്കുന്നു
” അച്ഛൻ വരട്ടെ. എന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം”
അമ്മ അവനെ സമാധാനിപ്പിച്ചു.
ശരണ്യ ടിവി നോക്കി കൊണ്ട് ഹാളിൽ തന്നെ ഉണ്ടായിരുന്നു.
“ഇതിനൊക്കെ ഹോസ്പിറ്റലിൽ പോണോ
ചൊറിച്ചിലിനുള്ള മരുന്ന് പുരട്ടിയാൽ പോരെ
എന്റെ ബാഗിൽ ഓയിൽമെന്റ് തരാം”
ശരണ്യ പറഞ്ഞു.
“അതൊന്നും വേണ്ട ഡോക്ടറെ കാണിക്കണം എന്നിട്ടു മതി മരുന്നൊക്കെ.
കണ്സള്റ്റന്റ് ഫ്യ്സിഷ്യന്റെ പ്രിസ്ക്രിപ്ഷൻ ഇല്ലാണ്ട് ഇതുപോലുള്ള സെൻസിറ്റീവ് ഏരിയയിൽ ഒക്കെ മരുന്ന് പുരട്ടാമോ? വലിയ എംബിഎ കാരി ആണത്രേ.. വിദ്യാഭ്യാസം കൂടുമ്പോൾ ചിലർക്ക് വിവേഗം പോകുമെന്ന് പറയാറുള്ളത് ഇവൾക്ക് എന്നാ പറ്റിയത്”
വിദ്യാഭ്യാസമുള്ള അമ്മ അല്പം അവബോധത്തോടെ പറഞ്ഞു.
“ഓ അങ്ങനെ ഞാൻ അത്രയുക്കും ചിന്തിച്ചില്ല എന്റെ
പൊന്നമ്മച്ചി”
വൈകിട്ട് കണ്ണേട്ടൻ വന്നപ്പോൾ രജനി മോനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി.
ഡോക്ടർ പരിശോധിച്ചു
“ഇതൊരു ഫംഗൽ ഇൻഫെക്ഷൻ ആണ്.
വി വാഷ് പോലുള്ള ഈ ക്ലീനർ യൂസ് ചെയ്തു കഴുകിയതിനുശേഷം
” ഈ ഓയിൽമെന്റ് പുരട്ടി കൊടുത്താൽ മതി ദിവസത്തിൽ മൂന്ന് നേരം. ഒരാഴ്ച കൊണ്ട് മാറിക്കോളും.”
ഡോക്ടർ മരുന്നു കുറിച്ചു തന്നു.
പോരാൻ നേരത്ത്
“ആ പിന്നെ അവന്റെ ഇന്നർ മറ്റു വസ്ത്രങ്ങളും ഒന്ന് സ്റ്റെറിലൈസ് ചെയ്തു അണുവിമുക്തം ആക്കിയെക്കൂ”
എന്ന് ഡോക്ടർ പറഞ്ഞു.
“ശരി ഡോക്ടർ”
“മോൻ ഹാപ്പി ആയിരിക്കൂ. പേടിക്കാനൊന്നുമില്ല കേട്ടോ”
ഡോക്ടർ ഉണ്ണിക്കുട്ടനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
അവൻ തലയാട്ടി.
വീട്ടിലെത്തിയിട്ടും മകന് ഡോക്ടർ പറഞ്ഞത് പോലെ മരുന്നു പുരട്ടിയിട്ടും
രജനിക്ക് ഉള്ളിൽ ആശങ്കകൾ നീങ്ങിയില്ല
ശരണ്യ പ്രസവിച്ചതിനു ശേഷം. ഒരു ആൺതരി വേണമെന്ന ആഗ്രഹത്തിന് പത്തു വർഷം കാത്തിരിക്കേണ്ടിവന്നു. അവന്റെ കുഞ്ഞുനാളിലെ കുസൃതിയും കളിയും ചിരിയും ഞങ്ങൾ എല്ലാവരും ഒന്നിച്ച് ആസ്വദിച്ച് താണ്. ശരണ്യ അവനെ താഴെ വെക്കാറില്ല. എങ്കിലും കുളിപ്പിക്കാൻ ഒക്കെ അമ്മ തന്നെ വേണം. വെള്ളം കൊള്ളുമ്പോൾ അവൻ തുള്ളും. സോപ്പിട്ട നനഞ്ഞ സമയത്ത് ഒരു കൈകൊണ്ട് അവനെ പിടിച്ച് ഒരു കൈയിൽ കപ്പിൽ തലയിൽ വെള്ളം ഒഴിക്കുമ്പോൾ അവനെ പിടിച്ച കിട്ടാറില്ല. തുള്ളുമ്പോൾ അവൻ വീഴും. അതൊക്കെ ഓർത്ത് അവൾ കണ്ണീർവാർത്തു.
പെട്ടെന്ന് മോന് ഇങ്ങനെ വരാൻ എന്താ കാരണം. അവന്റെ സെൻസിറ്റീവ് ഓർഗന്റെ വൃത്തിയുടെയും ഹൈജിന്റെ കാര്യത്തിൽ ഞാനും കണ്ണേട്ടനും എല്ലാം പറഞ്ഞു കൊടുത്തു അവനെ സ്വയം എല്ലാം ചെയ്യാൻ പ്രാപ്തൻ ആക്കിയിരുന്നു.
വെറുതെയല്ല ഇന്നലെ സ്കൂളിൽ നിന്ന് അവന്റെ ക്ലാസ് ടീച്ചർ വിളിച്ചതു. മോൻ അവിടെ എന്താ പ്രയാസം. അവൻ അസ്വസ്ഥൻ ആണല്ലോ എന്നും പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ല രണ്ടുദിവസമായി
എന്നൊക്കെ പറഞ്ഞു.
ടീച്ചറുടെ കോൾ ആണെന്ന് കേട്ടപ്പോൾ ശരണ്യയാണ് തന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പിന്നെ സംസാരിച്ചത്..’.ചുമ്മാ തോന്നുന്നതാണ് അവന് അങ്ങനെയുള്ള കുഴപ്പമൊന്നുമില്ല’
എന്ന് പറഞ്ഞു കൊണ്ടാണ് അവൾ കോൾ വച്ചത്.
അപ്പോൾ ആ സമയങ്ങളിൽ ഒക്കെ മോൻ വാറീഡ് ആയിട്ട് ഉണ്ടാവാം..
മിനിഞ്ഞാന്നാൾ ആണോ എന്തോ..അവൻ ചോദിച്ചത്
‘അമ്മേ ഈ സ്ത്രീകൾ പുകവലിക്കാർ ഉണ്ടോ
എന്ന്?’
പൊതുവേ കുറവാണ് എന്ന് ഞാനും പറഞ്ഞതോർക്കുന്നു.
ഒന്നു രണ്ടു ദിവസം അങ്ങനെ കടന്നുപോയി.
അവധി കഴിഞ്ഞ് ശരണ്യ ബാംഗ്ലൂരിലേക്ക് പുറപ്പെടാൻ തയ്യാറായി.
അവൾ മാളൂട്ടിക്കു ഉമ്മ കൊടുത്ത് ഒന്ന് തിരിച്ചും വാങ്ങി അമ്മയോടും യാത്ര പറഞ്ഞു. എന്നിട്ട് ഉണ്ണിക്കുട്ടന്റെ അടുത്തുപോയി ചേച്ചിക്ക് ഒരു ഉമ്മ താടാ എപ്പോഴും തരാറുള്ളത് അല്ലേ?”
ഇന്നെന്താ ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കുന്നത്.
” ഇല്ല തരില്ല”
അവൾ ശബ്ദം കടുപ്പിച്ചു പറഞ്ഞു.
എന്നാൽ ഞാൻ തരുമല്ലോ അവൾ അവനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു.
അവളുടെ തുപ്പല് പുരണ്ട കവിൾ അവൻ ദേഷ്യത്തോടെ തുടച്ചു എന്നിട്ട് ഉള്ളിലേക്ക് കയറി പോയി.
ശരണ്യ പോയി.
ഇപ്രാവശ്യം അവൾ അവിടെ ഒരു ജോലിക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. കിട്ടിയാൽ മതിയായിരുന്നു. രജനി ആഗ്രഹിച്ചു.
രജനിക്ക് ഉണ്ണിക്കുട്ടൻ ഈ പ്രവർത്തി വളരെ അത്ഭുതകരമായി തോന്നുന്നു.
എന്താ എന്റെ മോന് പറ്റിയത്. എങ്ങനെയും അറിഞ്ഞേ പറ്റൂ.
അവൾ ഉണ്ണിക്കുട്ടന് അരികിൽ വിളിച്ചിരുത്തി.
ചേച്ചി പോയല്ലോ എന്താ
തമ്മിലുള്ള പ്രശ്നം പറയൂ
“അമ്മേ….അത് ഞാൻ…”
ഉണ്ണിക്കുട്ടൻ സങ്കടം കൊണ്ട് കരഞ്ഞുതുടങ്ങി
ആ കരച്ചിലിനിടയിൽ അവൻ പറയുകയാണ്
ചേച്ചിയുടെ റൂമിൽ കിടന്ന നാലുദിവസം ഞാൻ നേരെ ഉറങ്ങിയിട്ടില്ല.
കാരണം, ചേച്ചി ഉറങ്ങിയതിനു ശേഷം ഞാൻ അവളുടെ *ഫോൺ* എടുക്കാം എന്ന് കരുതിയാണ് ഞാൻ ഉറങ്ങാതെ കിടന്നത്.
ആദ്യദിവസം അവൾ ഉറങ്ങാൻ 12 ആയി
അപ്പോഴേക്കും ഞാൻ ഉറങ്ങി പോയിരുന്നു. പിറ്റെ ദിവസും 12 മണി വരെ ഞാൻ ഉറങ്ങാതിരുന്നു അന്നവൾ ഒരു മണി വരെ ഉറങ്ങിയില്ല. ഏതുസമയവും ഫോണിലും ലാപ്ടോപ്പിലും പഠിത്തം തന്നെ. അങ്ങനെ രണ്ടു ദിവസം ഞാൻ നേരത്തെ കിടന്നു. എന്നിട്ടു രാവിലെ മൂന്നുമണിക്കൂ ഉണർന്ന് നോക്കി ഇപ്പോഴും അവൾ പഠിക്കുവാൻ വേണ്ടി ആ ഫോണും ലാപ്ടോപ് യൂസ് ചെയ്തു കൊണ്ടിരുന്നു.”
“അതിന് മോനെ എന്തിനാണ് ഫോൺ?”
അമ്മേ ചേച്ചിയുടെ ആ ഫോണിൽ എനിക്കേറെ ഇഷ്ടപ്പെട്ട ബബിൾ ഷൂട്ടർ ഗെയിം ഉണ്ട്. അതു കളിക്കാനാണ് ഞാൻ ചേച്ചിയുടെ റൂമിലേക്ക് കിടത്തം മാറ്റിയത്.”
“അതിനാണോ എന്റെ മോനെ ചേച്ചിയോട് ഇത്രനാളും പിണങ്ങിയത്?”
“അല്ലാണ്ട് പിന്നെ?’
അതു കേട്ടതോടെ
രജനിക്ക് ആശ്വാസമായി.
ഇവന്റെ ഒരു കാര്യം…!
🌹🌹🌹
പുതിയ ജോലിയൊക്കെ കിട്ടി
അടുത്ത പ്രാവശ്യം അവധിക്കു വന്ന ശരണ്യയുടെ കയ്യിൽ ഉണ്ണിക്കുട്ടന് അവന് ഇഷ്ടപ്പെട്ട ഗെയിം കളിക്കാൻ ഉള്ള വലിയ ഒരു ടാബ് തന്നെ ഉണ്ടായിരുന്നു. അവൻ അത് വാങ്ങിച്ചു സന്തോഷവാനായി തന്റെ ചേച്ചിയെ കെട്ടിപ്പിടിച്ച് ഒരുപാടു ഉമ്മ കൊടുത്തു..
❤❤
:വായിച്ചു കഴിഞ്ഞു രണ്ടു വാക്ക് പറഞ്ഞു പോകാൻ മറക്കല്ലേ……