അധരം പോലുള്ള അതിന്റെ ചുവന്നുതുടുത്ത ഇതളുകളിൽ അവൻ തന്റെ ചുണ്ടമർത്തി ചുംബിക്കുന്നത് അവൾ കഴുത്തു തിരിച്ചു സാകൂതം നോക്കിനിന്നു…

പുതിയ വഴി
രചന: Vijay Lalitwilloli Sathya

ജസ്റ്റിൻ ചേട്ടായി…. നമ്മൾ സോപ്പ് വാങ്ങാൻ പോകുമ്പോൾ ആദ്യം നോക്കുന്നത് എന്താണ്?

അത്താഴത്തിനു ശേഷം ലാപ്ടോപ്പിൽ തങ്കളുടെ കമ്പനിയായ സോപ്പ് കമ്പനികാര്യങ്ങൾ ചെക്ക് ചെയ്തു കൊണ്ടു ഇരിക്കവേ ബെഡിൽ മയങ്ങുവായിരുന്ന ജസ്റ്റിനെ നോക്കി ഭാര്യ ശകുന്തള ചോദിച്ചു

കീശയിൽ കാശുണ്ടോന്നായിരിക്കും….

ചിന്ത മുറിഞ്ഞ ദേഷ്യത്തിൽ ജസ്റ്റിൻ അങ്ങനെ പറഞ്ഞു.

ശകുന്തളയ്ക്ക് ചിരി വന്നു.

നീ ഉറങ്ങാൻ വരുന്നില്ലേ..ഇന്നു നമ്മുടെ ബെഡിങ് അനുവേഴ്‌സറീയും കൂടാതെ കുട്ടികളുടെ ജന്മദിനവും ആയിരുന്നുന്നെന്നു അറിയില്ലേ…

ഓ. അതിനെന്താ…. പിന്നെ ഇന്നെന്താ ഈ കിടത്തുന്നതിൽ ഇത്ര പ്രത്യേകത …. ഒരു മിനിറ്റ് .ദേ വരികയായി…

ശകുന്തള ലാപ് ടോപ് അടച്ചു വെച്ച് ബെഡിലേക്ക് പോയി..

തെറ്റിദ്ധരിക്കരുത് ഞെട്ടരുത്…ഇപ്പോൾ ജസ്റ്റിൻ പണ്ടു നടന്ന ആ പഴയ കാര്യം ഒന്നോർത്തെടുക്കുകയാണ്…

അധരം പോലുള്ള അതിന്റെ ചുവന്നുതുടുത്ത ഇതളുകളിൽ അവൻ തന്റെ ചുണ്ടമർത്തി ചുംബിക്കുന്നത് അവൾ കഴുത്തു തിരിച്ചു സാകൂതം നോക്കിനിന്നു…

ഹായ് നല്ല സുഗന്ധം … അവൻ അറിയാതെ പറഞ്ഞു പോയി..

അവൾ തന്റെ പ്രണയം അവനെ അറിയിച്ചു കൊണ്ടു നൽകിയ ആ ചുവന്ന റോസാപ്പൂവിനെ കയ്യിൽ വാങ്ങിയ ശേഷം അവൻ അതിനെ മൃദുവായി ചുംബിച്ചുകൊണ്ട് മണം ആസ്വദിച്ചു ആവേശത്തോടെ പറഞ്ഞപ്പോൾ അവൾ മൊഴിഞ്ഞു..

ഇതെന്റെ പ്രേമോപഹരമാണ് ജസ്റ്റിൻ..
ജസ്റ്റിൻ എനിക്ക് നിന്നെ വളരെ ഇഷ്ടമാണ്.. നിന്നെ കണ്ടപ്പോൾ മുതൽ എന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയുകയാ നിയാണ് ആൾ.. എന്നു..

അത്‌ കേട്ട് ജസ്റ്റിൻ മന്ദഹാസം പൂണ്ടു അവളെ…. നോക്കി….

ആണോ ശകുന്തളേ….

അങ്ങനെ ചോദിക്കണമെന്നുണ്ട് അവന്റെ ഉള്ളിൽ…. പറ്റില്ല…

ഓ… സോറി അങ്ങനെ വിളിക്കാൻ പാടില്ല തന്റെ മാനേജർ ആണ് .ശകുന്തളയെന്ന ഈ സ്ത്രീ…രണ്ട് ദിവസം മുമ്പ് ചാർജടുത്ത തന്നെ ഇത്രയും ലാഘവത്തോടെ ഭംഗിയും മണവുമുള്ള ഒരു ചെമ്പനീർ തന്നു പ്രെപ്പോസൽ ചെയ്യുന്ന അവരെ അവൻ അത്ഭുതത്തോടെ നോക്കി നീന്നു..

മണത്തു നോക്കൂ അഭിപ്രായം പറഞ്ഞു എങ്കിലും അത് പ്രേമഹാരം എന്നറിഞ്ഞതോടെ ജസ്റ്റിൻ അങ്കലാപ്പിലായി

മാഡം ഞാൻ… എനിക്ക്…..

അയ്യോ അങ്ങനെ വിളിക്കരുത് ശകൂ… അതുമതി…

അപ്പോൾ ശകു… ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല… ഇതിപ്പോ എന്താ പറയുക.. എനിക്ക് ശകുവിനെ മൂന്നു ദിവസത്തെ പരിചയമല്ലോ ഉള്ളൂ.. ഒന്ന് ആലോചിക്കനൊക്കെ സമയം താടോ.

ആയിക്കോട്ടെ… വിരോധമില്ല… ബട്ട്‌ റിപ്ലൈ എനിക്കനുകൂലം തന്നെയാവണം…

ങേ…

അവൻ അറിയാതെ കണ്ണുമിഴിച്ചു മൂളിപ്പോയി..

വീണ്ടും ബെഡിൽ

ഏയ്‌ ഇന്നെന്താ ഉറങ്ങുന്നില്ലേ…

വലിയ ആളെ പോലെ കിടക്കാൻ വിളിച്ചിട്ട് കണ്ണുമിഴിച്ച് ചുമ്മാ മുകളിലേക്ക് നോക്കി ഇരിക്കുന്ന ഭർത്താവ് ജസ്റ്റിനെ കണ്ട് ശകുന്തള ചോദിച്ചു..

ഞാൻ നമ്മുടെ മക്കളെ നമുക്കു ലഭിച്ച വഴി ഓരോന്നും ഓർത്തു കൊണ്ടിരിക്കുകയാണ്.. ആ ചിന്ത അത് പൂർത്തിയാവാതെ ഇനി ഉറക്കം വരുമെന്ന് തോന്നുന്നില്ല

പ്രിയതമ ശകുന്തളയുടെ ചോദ്യം കേട്ടു ജസ്റ്റിൻ ചിന്തയിൽ നിന്നും ഉണർന്നു..അവരെ പുൽകി ആശ്വസിപ്പിച്ചു ഉറങ്ങാൻ ശ്രമിച്ചു…

വീണ്ടും ബെഡിൽ ഇടക്കെപ്പോഴോ വീണ്ടും ഉണർന്നു

ഇത് സിസേറിയനാണെങ്കിൽ ഞാൻ മരിച്ചു കളയും ആന്റി അങ്കിൾ…

അയ്യോ അങ്ങനെയൊന്നും പറയല്ലേ മോൾക്ക് സുഖപ്രസവം ആയിരിക്കും. പ്രസവിച്ച കുട്ടിയെ ഞങ്ങൾക്ക് തന്നിട്ട് മോൾക്ക് ബാംഗ്ലൂരിൽ പോയി തുടർന്ന് പഠിക്കാമല്ലോ..
മോൾ വിഷമിക്കാതെ..
ഇരിക്കു

ജസ്റ്റിനും ശകുന്തളയും വിജിനയേ ആശ്വസിപ്പിച്ചു..

വിവാഹം കഴിഞ്ഞ അഞ്ചു വർഷമായി കുട്ടികളില്ലാത്ത ജസ്റ്റിൻ ശകുന്തള ദമ്പതികൾ ആറുമാസം മുമ്പാണ് അവർക്ക്‌ ഊട്ടിയിൽ ടൂർ പോയി വരുന്ന വഴിക്ക് അവരുടെ വണ്ടിക്ക് കുറുകെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ കാണുന്നത്..

കാലിന് മാത്രം പരിക്കുപറ്റി അവളെ അവർ ആശുപത്രിയിൽ എത്തിച്ചു.. പരിശോധനയിലാണ് ഗർഭിണിയാണെന്നറിഞ്ഞത്.. കാരണം വിശദമായി അവളോട് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്യാൻ കാരണം ആ ഗർഭം ആണെന്ന് അറിഞ്ഞത്…

തുടർന്ന് അവളെ വീട്ടിൽ കൂട്ടിക്കൊണ്ടു വരികയായിരുന്നു.. അവൾക്ക് വേണ്ടുന്ന പരിചരണം നൽകി അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയായിരുന്നു

അന്ന് ധനാഢ്യനായ ശകുന്തളയുടെ
അച്ഛന്റ്റെ കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലിക്ക് കയറുമ്പോൾ അന്നവിടെ ജനറൽ മാനേജർ ആയി ഉണ്ടായ ശകുന്തളയ്ക്ക് കണ്ടമാത്രയിൽ തലയ്ക്കു പിടിച്ച പ്രണയം ജസ്റ്റിനോട് ഉണ്ടായതിന്റെ ഫലമായി ഇന്നവൾ ജസ്റ്റിനോടൊത്തു രണ്ടു കുട്ടികളുടെ മാതാവായി ആ കമ്പനി കാര്യങ്ങൾ നോക്കി കഴിയുകയാണ് …ജസ്റ്റിനാകട്ടെ ഇന്നാ കമ്പനിയുടെ തലപ്പത്ത് എം ഡിയുമാണ്‌…

കാറിനു കുറുകെ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിജിന പ്രസവിച്ച പെൺകുട്ടിയാണ് കിങ്ങിണി..

പ്രസവശേഷം കൂട്ടിൽ നിന്നും രക്ഷപ്പെട്ട പുലിയെ പോലെ വിജിന ബാംഗ്ലൂരിലേക്ക് തിരിച്ചു പോയി..

കിങ്ങിണിയേ സ്വന്തം മകളെ പോലെ വളർത്തി…

ജസ്റ്റിൻ ശകുന്തള ദമ്പതികൾ സന്തോഷത്തോടെ അതിലേറെ അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ച ആവേശത്തോടെ ആ കുട്ടിയെ വളർത്തി…

കിങ്ങിണി വളർന്നുവലുതായി.. ഇപ്പോൾ അവൾ നാലാംക്ലാസിൽ പഠിക്കുന്നു..

കിങ്ങിണിയും കൂട്ടി ഒരു ദിവസം പാർക്കിലും അവിടെ നിന്ന് ബീച്ചിലും പോയപ്പോൾ കടലയും തിന്നു കടൽക്കാറ്റ് ഇരിക്കുകയായിരുന്ന ഒരു യുവതി പെട്ടെന്ന് കടലിലേക്ക് നടന്നു പോകുന്നത് കണ്ടു.. ആദ്യം തമാശയായാണ് തോന്നിയത്.. പിന്നെ നിർത്താതെ കടലിലേക്കുള്ള നടത്തം കണ്ടപ്പോൾ.. എന്തോ പന്തികേട് തോന്നി ശകുന്തള ഉടനെ വിളിച്ചുപറഞ്ഞു

ജസ്റ്റിൻ ചേട്ടാ അതാ ആ കുട്ടി അവൾ ആത്മഹത്യ ചെയ്യാൻ പോകുന്നതാണെന്നു ഒന്നു പോയി രക്ഷിക്കൂ എന്താ പ്രശ്നം എന്ന് അറിയാമല്ലോ..

ശരിയാണല്ലോ കടല കൊറിച്ചു കടലിന്റെ അടുത്തുണ്ടായിരുന്നവൾക്ക് ഇത് എന്തുപറ്റി?

ജസ്റ്റിൻ ഓടിച്ചെന്ന് കടലിലെ ആഴങ്ങളിലേക്ക് നടന്ന് നടന്നക്കുകയായിരുന്ന അവളെ തടഞ്ഞു നിർത്തി..

അവൾ വാശിയിൽ

ഞാൻ മരിക്കാൻ പോവുകയാണ് എന്റെ തടയല്ലേ പ്ലീസ്….

എന്ന് പറഞ്ഞു ബഹളം വെച്ചു..

ജസ്റ്റിന് കാര്യം മനസ്സിലായി.. ഇവൾ ഒരുംബെട്ടിറങ്ങിയിരിക്കുയാണ്…

അവൻ അവളെ പൊക്കിയെടുത്ത് കടലിൽ നിന്നും കരയിലേക്ക് ചുമന്നു കൊണ്ടു വന്നു..

ശകുന്തളയും കിങ്ങിണി മോളും പാഞ്ഞ് അടുത്തെത്തി.. അവളോട് കാര്യം അന്വേഷിച്ചു..

ജീവിതം മടുത്തി രിക്കുകയാണ് അതുകൊണ്ട് മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു.. സംഭവം സത്യമായി പറയാൻ പറഞ്ഞപ്പോഴാണ് കാമുകനാൽ ചതിക്കപ്പെട്ടു ഗർഭിണിയായതും അബോഷൻ ടൈം കഴിഞ്ഞ് കിടക്കുന്ന അവളുടെ ദയനീയാവസ്ഥ അവൾ പറഞ്ഞത്..

ശകുന്തളയും ജസ്റ്റിനും അവളെയും കൂട്ടി വീട്ടിലേക്ക് പോയി..

പ്രവാസിയായ ഗൾഫിലുള്ള ഭർത്താവ് അവളെ പഠിക്കാനായി ഹോസ്റ്റലിൽ വിട്ടു ഇരിക്കുകയായിരുന്നു.. കാമുകനെ കൂടെ കറങ്ങി അടിച്ചപ്പോൾ ഉണ്ടായ ഗർഭം അവൾക്ക് ജീവിതം വഴിമുട്ടിച്ചു. വഴിമുട്ടിയ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതു..

ഹോസ്റ്റലിൽ നിൽക്കുന്ന അവൾക്ക് ഭർത്താവ് അടുത്തവർഷം നാട്ടിലേക്ക് വരുമ്പോഴേക്കും ഇതിനെ പ്രസവിച്ചു എടുക്കണം..

ശകുന്തള ജസ്റ്റിൻ ദമ്പതികൾ സഹായിക്കാമെന്നേറ്റു..

അങ്ങനെ അവളെ അവിടെ താമസിപ്പിച്ച് അവളുടെയും ഗർഭം അവർ പരിചരിച്ചു..
അവൾ പ്രസവിച്ചു.. അതിലുള്ള കുട്ടിയാണ് ചിഞ്ചു.. പ്രസവം കഴിഞ്ഞപ്പോൾ തന്നെ അവളുടെ അമ്മയായ യുവതി വിധിയെന്ന വന്യമൃഗ ത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട മാൻകുട്ടിയെ പോലെ ഭർത്താവിന്റെ വീട്ടിലേക്കു ഓടിപ്പോയി…

ചിഞ്ചുവിന്റെയും കിങ്ങിണിയുടെയും ജന്മമാസവും തീയതികളും ഒന്നാണ്.. കൂടാതെ അവരുടെ അച്ഛനമ്മമാരുടെ വിവാഹ തീയതിയും ഒന്ന് തന്നെ..

അതുകൊണ്ടുതന്നെ വളരെ അപൂർവം ചിലർക്ക്‌ കിട്ടുന്ന ഭാഗ്യം ആ സഹോദരിമാർക്ക് ജന്മദിനം ആഘോഷിക്കാൻ ലഭിച്ചതിൽ ശകുന്തള ജസ്റ്റിൻ ദമ്പതികൾ മക്കളുടെ കാര്യത്തിൽ അതീവ സന്തോഷം ഉള്ളവരാണ്..രണ്ടു പെൺകുട്ടികൾ അവരുടെ കണ്ണിലുണ്ണികളായി വളർത്തുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു..

Leave a Reply

Your email address will not be published. Required fields are marked *