എടാ അത് .. കഴിഞ്ഞ മാസത്തേ നമ്മുടെ ട്രിപ്പ് ന് ശേഷം എനിക്ക് പിരിയഡ്‌സ് ആയിട്ടില്ല ” ” അതാണോ നിന്റെ പ്രോബ്ലം…..

മുന്നറീപ്പ്
——————

” എടാ വിനീതേ എനിക്ക് നിന്നെ ഇപ്പോ കാണണം താൻ നമ്മുടെ പാർക്കിൽ വരുമോ ? ഞാൻ ഇവിടെ ഉണ്ട് ”

” ഓഹ് ഞാൻ വേറെ ഒരു വഴിക്ക് പോകാൻ ഇറങ്ങിയതായിരുന്നു ഏതായാലും അത് വഴിയാണ് വരുന്നത് അപ്പോ ഞാൻ വരുന്ന വഴി അവിടെ കയറാം ”

” ഓക്കേ വേഗം വരണം ”

” ശെരി ”

അവൾ അവനെ കാത്തിരുന്നു കുറേ നേരത്തിന് ശേഷം അവൻ വന്നു

” എടീ എന്താ ഇത്ര അത്യാവശ്യം ? ”

” എടാ അത് .. കഴിഞ്ഞ മാസത്തേ നമ്മുടെ ട്രിപ്പ് ന് ശേഷം എനിക്ക് പിരിയഡ്‌സ് ആയിട്ടില്ല ”

” അതാണോ നിന്റെ പ്രോബ്ലം ”

” ഞാൻ ഗർഭിണിയാണ് .. ഞാൻ ഇന്നലെയും ഇന്നും കുറെ കമ്പനികളുടെ പ്രഗ്നൻസി കാർഡ് ഉപയോഗിച്ച് ടെസ്റ്റ് ചെയ്തു എല്ലാത്തിലും ഡബിൾ ലൈൻ കാണുന്നുണ്ട് ”

” ഓ ഹ് ഇതാണോ ഇത്ര വലിയ കാര്യം ? ”

അവന്റെ ആ നിസാരമായ സംസാരത്തിലൂടെ അവളിൽ ആകാംഷയും പേടിയും ഒരു പോലെ ഉടെലെടുത്തു …

” എടാ താൻ എന്താ ഇതിനെ ഇത്ര നിസാരമായി കാണുന്നത് .. ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായില്ലേ ? ”

” എടീ ഇതൊക്കെ സാധാരണ സംഭവമല്ലേ .. ? ഏതായാലും സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു ഇനി അതിന്റെ മറു ഭാഗം ചിന്തിക്കണം അത്രേയൊള്ളൂ ..”

” തനിക്ക് ഇതൊക്കെ നിസാരമായി തോന്നും പക്ഷേ എനിക്ക് അങ്ങനെയല്ല എന്റെ മാതാപിതാക്കൾ എന്നേ വിശ്വസിച്ചു എന്റെ ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്നും ഇത്ര ദൂരമുള്ള കോളേജിൽ കൊണ്ട് വന്ന് ആക്കിയത് ..ഇനി ഞാൻ എങ്ങനെ അവരുടെ മുഘത്ത് നോക്കും.
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു ..”

” എടീ പ്രണയബന്ധമാകുമ്പോൾ ഇതൊക്കെ സംഭവിക്കും അപ്പോഴല്ലേ ഒരു ത്രില്ല് ഉണ്ടാകൂ ”

” തനിക് ത്രില്ല് .. !! ഇതിൽ തനിക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ ..
അന്നേരത്തെ സുഖം കഴിഞ്ഞാൽ പിന്നെ തനിക്ക് ഒന്നും സംഭവിക്കുന്നില്ല . പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല ഞാൻ അപ്പോഴേ തന്നോട് പറഞ്ഞതായിരുന്നു വേണ്ട ചെയ്യരുത് എന്ന് .
പക്ഷേ തന്റെ നിർബന്ധപ്രകാരം എനിക്ക് അത് ചെയ്യേണ്ടി വന്നു പക്ഷേ അത് ഇങ്ങനെ ഒരു കുരുക്കിൽ ചെന്ന് വീഴും എന്ന് കരുതീയ്യില്ല . എനിക്ക് എല്ലാം ആലോജിച്ചിട്ട് തന്നേ കയ്യും കാലും തളരുന്നു”

” തനിക്ക് ഇപ്പോ എന്താ വേണ്ടത് .. ? ”

” നമ്മുക്ക് കല്ല്യാണം കഴിച്ചാലോ ? ”

അവളുടെ ആ സംസാരം കേട്ടപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു പിന്നേ ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞു …

” കല്ല്യാണം കഴിക്കാനുള്ള ഒരു മൂഡിലല്ല ഇപ്പോ ഞാനുള്ളത് .. ഇത് ഒരു നിസാര കാര്യം അല്ലേ ? ഇത് ഒഴിവാക്കാനുള്ള മാർഗം ചെയ്യണം .. വല്ല അബോർഷനോ ? മെഡിസിനോ ഉപയോഗിക്കണം അത്രയൊള്ളു ”

” എടാ താനെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് താനല്ലേ പറഞ്ഞിരുന്നത് നമ്മൾ ഒരുമിച്ച് ജീവിക്കുന്ന ഒരു നല്ല ദിവസ്സമാണ് എന്റെ സ്വപനം എന്നൊക്കേ ഇപ്പോ അതൊക്കെ പോയോ .. ?

അവൻ അവളെ നോക്കി വശ്യമായി ചിരിച്ചു പിന്നേ പറഞ്ഞു ….

” പിന്നേ കല്യാണം കഴിക്കാൻ പറ്റിയ ഒരു സാധനം .. എടീ ഞാൻ ഒന്ന് ചോദിച്ചപ്പോൾ എന്റെ കൂടെ കിടന്നോളല്ലേ താൻ .. ഇനി വേറെ ആരുടെ കൂടെയൊക്കെ താൻ .. ! വേണ്ട എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട ..
ഇത് ഇപ്പോ എന്റെ കുഞ്ഞാണ് തന്റെ വയറ്റിൽ വളരുന്നത് എന്നതിന് എന്താ ഇത്ര ഉറപ്പ് .. ?പിന്നേ വേറെ ഒരു കാര്യം കൂടി എനിക്ക് തന്നേ പോലെ ഒരുപാട് പെൺകുട്ടികളുമായി കണക്ഷൻ ഉണ്ട് അതിൽ ചിലർ തന്നേ പോലെ കല്യാണം കഴിക്കാൻ പറയും അന്നേരം ചുമ്മാ ഇതുപോലെ അങ്ങ് എടുത്ത് കളയും ചിലരൊക്കെ വല്ല പാണ്ടി ലോറിക്കും മുന്നിൽ ചാടി ചാകും ,
ചിലർ തൂങ്ങി ചാകും അല്ലെങ്കിൽ വല്ല മാനസികകേന്ദ്രത്തിലും അടയിരിക്കുണ്ടാകും ..
പിന്നേ ബുദ്ധിയുള്ള ചിലരുണ്ട് അവർ അത് ഒരു തൊഴിലായി സ്വീകരിച്ച് നല്ല കാശും ഉണ്ടാക്കുണ്ട് തനിക്ക് ഏത് വേണം എന്ന് താൻ തീരുമാനിച്ചോ …
പിന്നേ വല്ല അതിബുദ്ധി കാണിച്ച് എന്നേ പോലീസിൽ കുടിക്കിയാൽ ഞാൻ എല്ലാം വീഡിയോ എടുത്തിട്ടുണ്ട് വളരെ ക്ലീനായി അതെല്ലാം വൈറലാകും അപ്പോ പിന്നേ തന്റെ വീട്ടുകാർക്കും തനിക്കും എല്ലാവർക്കും കൂടി ചാകാൻപറ്റും ..
പിന്നേ എനിക്ക് ഇഷ്ടം പോലേ പണം ഉണ്ട് തന്നേ പോലെ കാൽ കാശിന് വകയില്ലാത്ത പലരും ഉണ്ട് അവർക്ക് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ തന്നേ പോലെ കൂടെ പോരും എനിക്ക് അവരോട് ദിവ്വ്യമായ പ്രണയമാണ് എന്ന് കരുതി …
എനിക്ക് വേണ്ടത് കിട്ടിയാൽ പിന്നേ നൈസായി ഒഴിവാക്കും അത്രയൊള്ളു അതിൽ താൻ വീണു അല്ലെങ്കിൽ ഞാൻ വീഴ്ത്തി …
ഇതൊക്കെയാ എന്റെ ഹോബിയാണ് താൻ മനസ്സിലാക്കാൻ വൈകി അത്രേയൊള്ളൂ .. അപ്പോ ഗുഡ് ബൈ…”

പാർക്കിന്റെ ആളൊഴിഞ്ഞ ഭാഗമായത് കൊണ്ട് അവന്റെ സംസാരം ആരും കേട്ടില്ല പക്ഷേ
അവന്റെ ഓരോ വാക്കും അവളുടെ മനസ്സിൽ ഓരോ അമ്പുകൾ തറക്കുന്നത് പോലെയായിരുന്നു അനുപവപെട്ടത് …
എന്ത് ചെയ്യണം ചെയ്യണം എന്നറിയാതെ അവളുടെ കണ്ണിൽ നിന്നും മിഴിനീർ ഇറ്റി വീഴുന്നുണ്ടായിരുന്നു …

അവൾ അവിടെ നിന്നും പതുക്കെ എണീറ്റു നടക്കാൻ തുടങ്ങിയപ്പോൾ രണ്ട് പെൺകുട്ടികൾ അവളുടെ അടുത്തേക്ക് വന്നു …
പിന്നേ ചോദിച്ചു …

” വിനീത് തന്നെ പറ്റിച്ചു അല്ലേ ? ”

അവൾ അതേ എന്ന് തലയാട്ടി പിന്നേ ചോദിച്ചു ….

” നിങ്ങളാരാ .. ? ”

അവർ പരസ്പരം മുഖത്തോട് മുഖം നോക്കി പിന്നേ അവളിലേക്ക് തിരിഞ്ഞു പറഞ്ഞു ….

” തന്നേ പോലെ ഞങ്ങളും അവന്റെ കെണിയിൽ വീണവരാണ് ഞങ്ങൾ കുറച്ച് ദിവസമായി അവന്റെ കൂടെ തന്നേ ആയിരുന്നു പക്ഷേ താൻ ചതിക്കപെട്ടു എന്നറിയാൻ കഴിഞ്ഞില്ല അവന് ഒരാളെ ഒരു തവണ കിട്ടിയാൽ പിന്നേ അവളെ വേണ്ട ..
പിന്നേ അടുത്തതിന്റെ പിന്നാലെ പോകും …
അത് അവന്റെ ഒരു രീതിയാണ് ഞങ്ങൾ അവനെ പൂട്ടാൻ പല പണികളും നോക്കി ഒന്നും നടന്നില്ല പിന്നേ പോലീസിൽ പറയാൻ പറ്റില്ലല്ലോ എങ്ങനെ പോയാലും പോലീസ് അവന്റെ വഴിക്കേ വരൂ അതിനുള്ള എല്ലാ കളികളും അവന്റെ അടുത്തുണ്ട് കാരണം കയ്യിൽ ഒരുപാട് പണം ഉണ്ട് എന്ത് വേണമെങ്കിലും ചെയ്യാം..
പിന്നേ വല്ല കൊട്ടേഷനും കൊടുക്കണം പിന്നേ അവരാകും അടുത്തതായി നമ്മുടെ പിന്നാലേ വരുക അപ്പോ ആ നീക്കവും ഉപേക്ഷിച്ചു ..
അവനേ കൈകാര്യം ചെയ്യേണ്ട ആവശ്യം നമ്മുടേത് മാത്രമാണല്ലോ …
ശരീര ബലംകൊണ്ട് അവനേ നേരിടാൻ നമുക്ക് പറ്റില്ല പിന്നേ പല വഴികളും ആലോചിച്ചു അങ്ങനെ അവസാമാണ് ഒരു ഉപായം കിട്ടിയത് അവന്റെ കാറിന്റെ എണ്ണട്ടാങ്കിമേൽ ഒരു മെഷീൻ വെക്കുക എന്നത് അത് ഒരു ചെറിയ മിഷീൻ ആണെങ്കിലും അതിന്റെ ഉപയോഗം വളരെ വലുതായിരുന്നു ..
അതായത് അതിൽ പ്രത്യേക സെൻസറും കൂടെ ലൊക്കേഷൻ ട്രാക്കറും ഉണ്ട് ..
അത് വഴി നമ്മുക്ക് ആ ഡിവൈസ് നമ്മുടെ മൊബൈൽ ഫോണിൽ കോൺഡ്രോൾ ചെയ്യാൻ പറ്റും …
അവൻ വിജനമായ സ്ഥലത്ത് എത്തുമ്പോൾ എണ്ണ ട്ടാങ്കിൽ ചെറിയ സ്ഫോടനം ഉണ്ടാകുകയും അപ്പോൾ തന്നേ കാർ പൂർണമായും കത്തി നശിക്കും അതിൽ അവൻ കരിഞ്ഞു ചാവും ..
ഒരു പാട് പാവ പെട്ട പെൺകുട്ടികളെ വഴി പിഴപ്പിച്ചവനല്ലേ അവൻ ..
പിന്നേ ഇത് ഒരു സാധാരണ സംഭവമായത് കൊണ്ട് തന്നെ പോലീസ് കേസ് നമ്മുക്ക് എതിരെ വരില്ല .. കാരണം ആ ഡൈവൈസ് ന്റെ പൊടി പോലും കാണില്ല പിന്നേ അപകടം സംഭവിക്കാൻ കാരണം ഫ്യൂവൽ ടാങ്ക് ലീക്ക് എന്ന് തെളിയും ..
പിന്നേ ഈ ഡിവൈസ് അവന്റെ കാറിൽ ഘടിപ്പിക്കുമ്പോൾ കാർ ഒരു സീ സീ ടി വി യിലും പെടുന്നില്ല എന്ന് സെൻസ് ചെയ്തിട്ടാണ് ഞങ്ങൾ ഇറങ്ങിയത് ..
എങ്ങനെയുണ്ട് പരിപാടി….

അവളുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ നിഴലാട്ടം കടന്നുവന്നു .. കൂടെ സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു ..
പിന്നേ ഉറക്കെ തന്നെ പറഞ്ഞു ..

” താങ്ക്സ് .. ഫോർ എവെരിതിങ് ….”

കൂടെ ഒരു അശിരീരിയും അവൾ കേട്ടു …

”എടീ …”

അപ്പോഴേക്കും അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ‘അമ്മ മുന്നിൽ നിൽക്കുന്നു …. പിന്നെ ‘അമ്മ പറഞ്ഞു ..

” ദേ കൊച്ചേ കുറെ നേരമായി ഞാൻ തന്നെ വിളിക്കുന്നു …എണീറ്റ് വന്നേ ..
നീ യല്ലേ പറഞ്ഞത് ഫ്രണ്ട് ന്റെ കല്യാണം ഉണ്ട് രണ്ട് ദിവസ്സം മുൻപ് പോകണം എന്നൊക്കെ
ഇന്നല്ലേ നീ പോകും എന്ന് പറഞ്ഞത് അത് ഒന്ന് ഓർമ്മിപ്പിക്കാൻ വന്നതാ അപ്പോഴാ നിന്റെ ഒരു താങ്ക്സ് … ഞാൻ പൂജാ റൂമിൽ കാണും വേഗം കുളിച്ച് വൃത്തിയായി വാ”

” ശെരിയമ്മേ …”

അവൾ ഓർത്തു …..

എന്താ ഇപ്പോ സംഭവിച്ചത് ഇതെല്ലം ഞാൻ ഉറക്കത്തിൽ കണ്ട സ്വപ്നം ആയിരുന്നോ ?….
എന്തായാലും വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കും എന്നാണല്ലോ പണ്ടുള്ളവർ പറയാറുള്ളത്…..
ഇനി വേണ്ട അവന്റെ കൂടെ ട്രിപ്പടിക്കാൻ അമ്മയോടും അച്ഛനോടും പറഞ്ഞ ഒരു കല്ലുവെച്ച നുണയായിരുന്നെല്ലോ ഈ ഇല്ലാത്ത കല്ല്യാണം അങ്ങനെ പോവുകയാണെങ്കിൽ ഒരു പക്ഷേ ഇത് പോലെയുള്ള അപകടങ്ങളിൽ ചെന്ന് ചാടും എന്ന് ഉറപ്പാണ്…
ഒരാഴ്ചയായിട്ടൊള്ളു അവനും ഞാനും ശെരിക്കും സെറ്റായിട്ട് അതും ഫോണിലൂടെ മാത്രം എന്നിട്ട് അവന്റെ കൂടെ കറങ്ങാൻ തീരുമാനിച്ച ഞാൻ എന്തൊരു മണ്ടിപെണ്ണ് ..
അയ്യോ ഓർക്കുമ്പോൾ തന്നേ പേടിയാകുന്നു …

എന്റെ അമ്മയുടെ പ്രാർത്ഥന അത് കൊണ്ടായിരിക്കും ഒരു മുന്നറീപ്പ് പോലെ സ്വപ്നത്തിലൂടെ എനിക്ക് ഈ വലിയ സന്ദേശം നൽകിയത്…..

അവളിൽ ആശ്വാസത്തിന്റെ നെടുവീർപ്പുണർന്നു കൂടെ തിരിച്ചറിവിന്റെ യാഥാർത്തികതയും…

വേണ്ട എല്ലാം ഇതോടെ സ്റ്റോപ്പ് ചെയ്യാം അവൾ മൊബൈൽ ഫോണിലെ സിം ഊരി വേസ്റ്റ് ബിന്നിൽ ഇട്ടു പിന്നെ ഒന്ന് ദീഘ ശ്വാസം എടുത്തു …..

ബൈ
✍️ശിഹാബ്

Leave a Reply

Your email address will not be published. Required fields are marked *