” അമ്മേ….. അമ്മയൊരു സെക്കൻഡ് മാര്യേജിനെ പറ്റി ചിന്തിക്കുന്നുണ്ടോ…..?
ഐ മീൻ അമ്മ ആഗ്രഹിക്കുന്നുണ്ടോ അമ്മയ്ക്ക് അമ്മ ആഗ്രഹിയ്ക്കും പോലൊരു ജീവിത പങ്കാളി വേണമെന്ന്…?
മുത്തച്ഛന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ ക്ഷീണത്തിൽ എല്ലാവരും വീടിന്റെ ഓരോ കോണിലായ് ഇരുന്ന് വിശേഷങ്ങൾ പങ്ക് വെച്ചും തമാശകൾ പങ്കിട്ടും ക്ഷീണമകറ്റും നേരം മീര ഒട്ടും പ്രതീക്ഷിക്കാതെയാണ് മകൻ വിഷ്ണു അവൾക്ക് മുമ്പിലെത്തി ഈ വിധം ചോദിയ്കുന്നത്…
ഒന്ന് ഞെട്ടുന്നതിനൊപ്പം തന്നെ ശക്തമായ് വിറച്ചു പോയവളുടെ ശരീരം… വിഷ്ണുവിന്റെ ചോദ്യത്തിൽ തനിയ്ക്ക് ചുറ്റുമുള്ളവരുടെ പകപ്പ് നിറഞ്ഞ നോട്ടം തന്നിൽതറഞ്ഞു നിൽക്കുന്നത് അവരെ നോക്കാതെ തന്നെ അറിയുന്നുണ്ട് മീര….
ഉള്ളിലെ പരിഭ്രമവും വിറയലും വിയർപ്പു ചാലുകളായ് ഒഴുകി അവളിലൂടെ
“ഇങ്ങനെ ഭയന്നും വിറച്ചും വിയർത്തും നിൽക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറയമ്മാ…. അമ്മയ്ക് ഒരു പാർട്ട്ണർ വേണ്ടേ അമ്മയുടെ ഇനിയുള്ള ജീവിതത്തിലേക്ക് കൂട്ടായിട്ട്…..?
അമ്മയെ പകച്ചു നോക്കുന്നവരെയും തന്നെ ദേഷിച്ചു നോക്കുന്നവരെയും എല്ലാം അറിഞ്ഞിട്ടും അതൊന്നും തെല്ലും ഗൗനിക്കാതെ മീരയെ നോക്കിയുള്ള തന്റെ ചോദ്യം തുടർന്നു വിഷ്ണു
“വിഷ്ണു….
വിഷ്ണു മീരയ്ക്ക് നേരെ വീണ്ടും ചോദ്യങ്ങളുമായ് തിരിഞ്ഞതും പുറകിൽ നിന്നവനെ ശാസിയ്ക്കും വിധം ഉയർന്നു അവന്റെ മുത്തച്ഛന്റെ ദേഷ്യത്തിലുള്ള വിളിയൊച്ച…
“നീ എന്താണ് ചോദിയ്ക്കുന്നതെന്ന് നിനക്ക് വല്ല ബോധ്യവും ഉണ്ടോ വിഷ്ണു….?
നിന്റെ അമ്മയാണത്… നിന്നെ പ്രസവിച്ചവൾ…. നിന്റെ അച്ഛന്റെ ഭാര്യ….”
കിതപ്പിലുയർന്ന മുത്തച്ഛന്റെ സംസാരത്തിനു മുമ്പിൽ പുഞ്ചിരിയൊട്ടുമില്ലാത്ത മുഖത്തോടെ നിന്നു വിഷ്ണു….
“ഇതെന്നെ പ്രസവിച്ച എന്റെ അമ്മയായതു കൊണ്ടാണ് മുത്തച്ഛാ ഞാനമ്മയോടിത് തിരക്കിയത്….
ഞാനെങ്കിലും തിരക്കണ്ടേ എന്റെ അമ്മയോട് അമ്മയുടെ ആഗ്രഹങ്ങളെ പറ്റിയും മോഹങ്ങളെ പറ്റിയും…?
അവന്റെയാ മറുപടിയിൽ പിടഞ്ഞടിച്ചു മീരയുടെ ഉള്ളം….
“സ്വന്തം അമ്മയുടെ ആഗ്രഹങ്ങളെ പറ്റിയും മോഹങ്ങളെ പറ്റിയും ഒരു മകൻ തിരക്കുന്നതും അറിയുന്നതുമെല്ലാം നല്ലതാണ് വിഷ്ണു…. അങ്ങനെ അന്വോഷിക്കാൻ മക്കൾ ഉള്ള മാതാപിതാക്കൾ ഭാഗ്യം ചെയ്തവരും ആണ്… പക്ഷെ നീ എന്താണ് നിന്റെ അമ്മയോട് ചോദിച്ചത്….?
നിന്റെ അച്ഛന്റെ ഭാര്യയായിരിക്കുന്ന സ്ത്രീയാണ് നിന്റെ അമ്മ… നിന്റെ അച്ഛൻ ജീവനോടെ ഇരിയ്ക്കുമ്പോൾ നിന്റെ അമ്മയ്ക്ക് വേറെ വിവാഹ ബന്ധം ആലോചിയ്ക്കുന്ന നീ സത്യത്തിൽ എന്താണ് ഉദ്ദേശിയ്ക്കുന്നത് വിഷ്ണു ഈയൊരു ചോദ്യം കൊണ്ട്…?
അത്ര നേരവും അവർ മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും സംസാരം നിശബ്ദനായ് കേട്ടിരുന്ന വിഷ്ണുവിന്റെ ചെറിയച്ഛൻ ശിവദാസൻ അവനെതിരെ തിരിഞ്ഞു നിന്ന് ചോദിച്ചതും ശ്വാസമൊന്നെടുത്തയച്ചുവിട്ടു വിഷ്ണു…
“ചെറിയച്ഛൻ ഇപ്പോൾ പറഞ്ഞ ജീവിച്ചിരിയ്ക്കുന്ന എന്റെ ആ അച്ഛനെവിടെ ചെറിയച്ഛാ…?
പത്തിരുപത്തൊന്നു വയസ്സായ ഞാൻ ഇന്നേവരെ വിരലിൽ എണ്ണാവുന്ന അത്ര വട്ടമേ എന്റെ അച്ഛനെ കണ്ടിട്ടുള്ളു… അതുകൊണ്ട് കൂടിയാണ് ചോദിക്കുന്നത്, എന്റെ അച്ഛനെവിടെ ചെറിയച്ഛാ….?
ശ്വാസം കനത്തതു പോലുള്ള വിഷ്ണുവിന്റെ ചോദ്യം….
കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ഉള്ളിൽ നിന്നുയരുന്ന കരച്ചിൽ ചീളുകളെ
നിയന്ത്രിച്ചവിടെ തറഞ്ഞിരുന്നു മീര….
എന്നാൽ തന്നോടുള്ള വിഷ്ണുവിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ ഉത്തരം നഷ്ടപ്പെട്ടവനായ്, മറുപടി ഇല്ലാത്തവനായ് നിന്നു പോയത് ശിവദാസനാണ്…
“ഞാൻ ചോദിച്ചതിന് ചെറിയച്ഛൻ എന്താ എനിയ്ക് മറുപടി നൽക്കാത്തത്…. എന്റെ അച്ഛൻ എവിടെ എന്ന് ഞാനമ്മയോടാണ് സത്യത്തിൽ ചോദിക്കേണ്ടത്… ചോദിച്ചാൽ അവിടെ നിന്നൊരു ഉത്തരം എനിയ്ക്കായ് കിട്ടില്ല…. അതെനിയ്ക്കും നിങ്ങൾക്കും ഇവിടെ ഈ കൂടിയിരിക്കുന്ന എല്ലാവർക്കും അറിയാം… അതുകൊണ്ട് ചെറിയച്ഛൻ പറ എവിടെ എന്റെ അച്ഛൻ
ചന്ദ്രദാസ്…?
വിഷ്ണുവിന്റെ ആ സംസാരത്തിൽ അത്ര നേരവും വിഷ്ണുവിനെ തല ഉയർത്തി നോക്കി നിന്നിരുന്ന ശിവദാസന്റെ തല അവനു മുമ്പിൽ താഴ്ന്നു
ബിസിനസ്സ് വളർത്താനെന്ന് പറഞ്ഞ് നാടുകൾ തോറും അലഞ്ഞ് അലസജീവിതം നയിക്കുന്നവനാണ് വിഷ്ണുവിന്റ അച്ഛൻ ചന്ദ്രദാസ്…. ഒപ്പം ചെല്ലുന്നിടത്തെല്ലാം സ്ത്രീകളുമുണ്ടയാൾക്ക്… അതു പക്ഷെ ആർക്കും അറിയില്ല എന്ന വിശ്വാസമാണ് തറവാട്ടിലുള്ളവർക്ക്…
ജീവിതം അതിന്റെ എല്ലാ സ്വാതന്ത്യത്തോടെയും നല്ല പ്രായത്തിൽ അനുഭവിച്ച് ആസ്വദിയ്ക്കണമെന്ന തത്വം പറഞ്ഞ് നാടും വീടും ഉപേക്ഷിച്ചലയുന്നവനോട് മീരയ്ക്കും വിഷ്ണുവിനും മാത്രമല്ല തറവാട്ടിലെ എല്ലാവർക്കും ദേഷ്യമുണ്ട്…..
“നിന്റെ അച്ഛൻ പണ്ടുമുതലേ ഇങ്ങനെ തന്നെ അല്ലേ വിഷ്ണൂ…?
ഇതൊരു പുതിയ കാര്യമൊന്നുമല്ലല്ലോ…?
സ്വന്തം മകനെ ന്യായീകരണങ്ങളിലൂടെ വെളിപ്പിക്കാൻ നോക്കി മുത്തച്ഛൻ…
“ഇതെന്റെ ചോദ്യത്തിനുള്ള ഉത്തര മല്ല മുത്തച്ഛാ… സ്വന്തം അച്ഛന്റെ എൺപതാം പിറന്നാൾ ഈ തറവാട്ടിലെല്ലാവരും കുടുംബമായ് ചേർന്ന് ആഘോഷപൂർവ്വം കൊണ്ടാടുമ്പോഴും സന്തോഷിയ്ക്കുമ്പോഴും എന്റെ അമ്മ മാത്രം കൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നതും പരിഹാസ വാക്കുകൾക്കിടയിൽ പതറി നിൽക്കുന്നതും എനിയ്ക് സഹിക്കാൻ പറ്റില്ല മുത്തച്ഛാ…. ഭർത്താവായ് എന്റെ അച്ഛൻ ഉണ്ടായിട്ടും അമ്മയുടെ ഒറ്റപ്പെട്ട ജീവിതം വെറുതെ കണ്ടു നിൽക്കാനും സഹിക്കാനുമൊന്നും എനിക്കിനിപറ്റില്ല…”
അറുത്ത് മുറിച്ചെന്നപോലെ വിഷ്ണു സംസാരിച്ചു നിർത്തിയതും അവനു മുമ്പിൽ ശബ്ദം നഷ്ടപ്പെട്ടവരായവരെല്ലാം….
വിഷ്ണു…നിന്റെ അമ്മ ഈ വീട്ടിലെ മരുമകളായിട്ട് എന്റെ മകന്റെ ഭാര്യയായിട്ട് വർഷം ഇരുപത്തി രണ്ടായി… അവളെ അവൻ വിവാഹം കഴിച്ചു കൊണ്ടുവന്ന നാൾമുതൽ തന്നെ അവന്റെ സ്വഭാവം ഇതാണ്…. ഒരിടത്തും ഉറച്ചുനിൽക്കുന്നതിഷ്ടമില്ല അവന്… അതുപോലെ ഉത്തരവാദിത്തങ്ങൾ ഏല്ക്കുന്നതും…. സത്യം പറഞ്ഞാൽ നിന്റെ അമ്മയുടെ സൗന്ദര്യം നോക്കി ഞങ്ങളിവളെ അവനായ് കണ്ടെത്തിയത് അവനെ നിയന്ത്രിക്കാൻ ഇവൾക്ക് കഴിയും എന്നു കരുതി തന്നെയാണ്…. പക്ഷെ നിന്റെ അമ്മയ്ക്ക് ഈ തറവാടിന്റെ അടുക്കള നിരങ്ങാനല്ലാതെ അവനെ നിയന്ത്രിക്കാനുള്ള തന്റേടം ഇല്ല… ഉണ്ടായിരുന്നെങ്കിൽ അവനിപ്പോൾ ഇവിടെ ഉണ്ടാവുമായിരുന്നു….നിനക്കിങ്ങനെ ഒരുചോദ്യവും ഞങ്ങൾക്കിതു പോലൊരു മറുപടിയും പറയേണ്ടിവരില്ലായിരുന്നു…”
ദേഷ്യം നിറഞ്ഞു നിൽക്കുന്ന ശബ്ദത്തിൽ മുത്തച്ഛൻ പറഞ്ഞു നിർത്തുമ്പോൾ വിഷ്ണുവിന്റെ നോട്ടം തന്റെ അമ്മയിൽ തടഞ്ഞു നിന്നു
പതിനെട്ടാം വയസ്സിൽ ഈ വീട്ടിലെ മരുമകളായവൾ…. പത്തൊമ്പതാം വയസ്സിൽ തനിയ്ക്ക് ജന്മം നൽകിയവൾ…. കഴിഞ്ഞ ഇരുപത്തിരണ്ടു വർഷവും ഈ തറവാടിന്റെ അകത്തളങ്ങളിൽ ജീവിതം എരിച്ചു കളഞ്ഞവൾ…
വർഷങ്ങളുടെ ഇടവേളകളിൽ നാടുചുറ്റി മടങ്ങിവരുന്ന അച്ഛന് അന്തികൂട്ടിനായ് അച്ഛന്റ വീട്ടുകാർ കണ്ടെത്തി കൊടുത്തവൾ….
ഈ പോയ വർഷങ്ങൾക്കിടയിൽ ഉണ്ണാനും ഉടുക്കാനുമല്ലാതെ അവൾക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോന്ന്, അവൾക്ക് ആവശ്യങ്ങളുണ്ടോന്ന് ഇവിടെയാരും തന്നെ തിരക്കിയിട്ടില്ല…. കഴിഞ്ഞു പോയ വർഷങ്ങളിൽ തനിയ്ക്കും പറ്റിയിട്ടില്ല അതൊന്നും ചോദിക്കാൻ.. പക്ഷെ ഇന്നതിനാവും തനിയ്ക്ക്…. ചെറുതെങ്കിലും തന്റെ അമ്മയെ സന്തോഷത്തോടെ സംരക്ഷിക്കാൻ കഴിയുന്നൊരു ജോലി താൻ കണ്ടെത്തിയിട്ടുണ്ട്…. അതു മതി തങ്ങൾക്ക്….
കണ്ണെടുക്കാതെ മീരയെ തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിലാണ് മുത്തച്ഛന്റെ കണ്ണുകളും…. ഇത്രയും വർഷങ്ങൾ ഉണ്ടാവാത്ത എന്തൊക്കയോ മാറ്റങ്ങൾ ഉണ്ടാവന്റെ സംസാരത്തിലും സ്വഭാവത്തിലും… എന്താവും അത്….?
ചിന്തിച്ചു മുത്തച്ഛനും……
മുത്തച്ഛാ…. ഇപ്പോഴിവിടെ മുത്തച്ഛന്റെ മൂത്ത മകനൊഴികെ നമ്മുടെ ഈ തറവാട്ടിലെ എല്ലാവരും തന്നെയുണ്ട്…അതുകൊണ്ടു തന്നെ എല്ലാവരും അറിയാൻ വേണ്ടി പറയുകയാണ്, ഞാനെന്റെ അമ്മയേയും കൊണ്ടിവിടെ നിന്ന് മാറി താമസിക്കുകയാണ്…
വിഷ്ണു പറഞ്ഞതും ഞെട്ടലോടെ അവനെ നോക്കി എല്ലാവരും
വിഷ്ണു…എടാ..
ശിവദാസനെന്തോ പറയാൻ വന്നതും അയാളെ കൈ ഉയർത്തി തടഞ്ഞവൻ
“ദൂരേയ്ക്കൊന്നുമല്ല ചെറിയച്ഛാ….. അമ്മയുടെ വീട്ടിലേക്കാണ്…. അമ്മയുടെ സ്വപ്നങ്ങളുടെ നഷ്ടം തുടങ്ങിയതവിടെ നിന്നല്ലേ……
മാറ്റങ്ങളും അവിടെ നിന്നാവട്ടെ… ഇവിടെ ഈ വീട്ടിലെ സ്ത്രീ ജനങ്ങളിലേറെ പേർക്കും എന്റെ അമ്മയൊരു അടുക്കളക്കാരി മാത്രമായിരുന്നു…. പുരുഷന്മാർക് ഭർത്താവില്ലാതെ ജീവിയ്ക്കുന്നവളും… അതുകൊ ണാണല്ലോ പകലമ്മയെ സഹതാപത്തോടെ നോക്കി കടന്നുപോയ നിങ്ങളിൽ പലരും അന്തിയുടെ മറവിൽ ഭർത്താവില്ലാത്ത അമ്മയുടെ കുറവ് നികത്താനും അമ്മയെ വിവാഹം കഴിക്കാനും കഴിപ്പിക്കാനുമൊക്കെയായ് അമ്മയ്ക് അരികിൽ ചെന്നു ശല്യപ്പെടുത്തിയിരുന്നത്.., അതിനെ പറ്റി കൂടുതൽ പറയാനും അതിന്റെ പേരിലിവിടെ പ്രശ്നങൾ സൃഷ്ടിച്ചിറങ്ങി പോകാനും ഞാൻ ഉദ്ദേശിച്ചിട്ടില്ല… മാന്യമായ് മര്യാദയോടെ ഇറങ്ങുകയാണ് ഞാനെന്റെ അമ്മയ്ക്കൊപ്പം…. എനിയ്ക്കും എന്റെ അമ്മയ്ക്കും നിങ്ങളാകെ ചെയ്തു തരേണ്ടത് ഞങ്ങൾക് പുറകെ വന്ന് ഇനിയും എന്റെ അമ്മയ്ക്ക് സങ്കടം സൃഷ്ടിക്കരുത് എന്ന് മാത്രമാണ്…..
പറഞ്ഞു തീർത്ത് അവന്റെ വാക്കുകളിൽ ഞെട്ടി മിഴിച്ചവരെ നോക്കുന്നവരെയെല്ലാം പറ്റെ അവഗണിച്ച് വിഷ്ണു അമ്മയെ തന്നോടുചേർത്തുപിടിച്ച് അവിടെ നിന്നിറങ്ങിയതും പൊട്ടിവീണതുപോലവരുടെ മുമ്പിലേക്ക് വന്നു നിന്നു ചന്ദ്രദാസ്
വിഷ്ണു സ്വാഭാവികം എന്നതു പോല അച്ഛനെ നോക്കി… അവിടെ നടന്ന സംസാരങ്ങളെല്ലാം അയാൾ കേട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട് ചന്ദ്രദാസിന്റെ മുഖവും നിറഞ്ഞ കണ്ണുകളും…
ചന്ദ്രദാസിനെ മുന്നിൽ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടതുംഅയാൾക്ക് മുമ്പിൽ നിശ്ചലയായ് നിന്നു മീര…
വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച.. കണ്ണുനീർ മറച്ചു മീരയുടെ കാഴ്ചയെ….
മീരേ…. ഇവനിത് എന്തെങ്കിലും ഭ്രാന്തു പറയുന്നത് കേട്ടവനൊപ്പം ഇറങ്ങി പോവാൻ നിൽക്കാണോ നീ… ഈ വീടിന്റെ ആഡംബരമൊന്നും ഇവിടുന്നിറങിയാൽ കിട്ടില്ല നിനക്ക്….
മകനു മുമ്പിൽ കണ്ണീരോടെ നിൽക്കുന്ന മരുമകളെ കണ്ട് അവർക്കരികിലേക്ക് വന്നു മുത്തച്ഛൻ…. എന്നാൽ മീര അയാളെ നോക്കിയതേയില്ല പകരം അവൾ തന്റെ കഴുത്തിൽ കിടന്ന താലി ചെയിൻ ഊരിയെടുത്ത് തന്നെക്കെട്ടലോടെ നോക്കുന്ന ചന്ദ്രദാസിന്റെ കയ്യിലേക്ക് വെച്ചു… ശേഷം ഒന്നും മിണ്ടാതെ ആരെയും നോക്കാതെ വിഷ്ണുവിനൊപ്പം ആ തറവാടിന്റെ പടിയിറങ്ങി എന്നേയ്ക്കുമായ്… ഇനിയെങ്കിലും സന്തോഷന്നോട ജീവിക്കണമെന്ന കൊതിയോടെ…..
✍️RJ…
