ഞാനും മകനും ആ ഫ്ലാറ്റിൽ താമസമായതിനുശേഷം ആദ്യമായിട്ട് നടന്ന റസിഡന്റസ് അസോസിയേഷന്റെ വാർഷികമായിരുന്നു അത്.
നാലു മാസങ്ങൾക്കു മുൻപാണ് മകനും, ഞാനും മകനും ഫ്ലാറ്റിലേക്ക് താമസം മാറിയത്.. വിദേശത്തായിരുന്നു ഭർത്താവ് വർഷത്തിൽ രണ്ട് പ്രാവശ്യം അവധിക്ക് വരുമായിരുന്നു.
വിവാഹം കഴിഞ്ഞ് ഏഴുവർഷം കഴിഞ്ഞാണ് ഞങ്ങൾക്ക് മകൻ ഉണ്ടായത്. ഞാനൊരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുകയായിരുന്നു. മകന് ചെറിയ രീതിയിൽ ഓട്ടിസം സ്പെക്ടറും ഡിസോഡർ (ASD)ഉണ്ടന്ന് മനസ്സിലായത് അവന് രണ്ട് വയസ്സ് വയസ്സുള്ളപ്പോഴാണ്.
സത്യത്തിൽ അവനെയും കൊണ്ട് ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. റിസൈൻ ചെയ്ത് നാട്ടിലേക്ക് വരട്ടെ എന്ന് ഭർത്താവ് പലപ്രാവശ്യം പറഞ്ഞതാണ് ഞാനാണ് സമ്മതിക്കാത്തത്.
മറ്റു കുട്ടികളെപ്പോലെയല്ല ഇവനെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. വഴിയിലൂടെ നടക്കുമ്പോഴും ബന്ധുക്കളുടെ വിശേഷദിവസങ്ങളിലും ആളുകളുടെ ചോദ്യങ്ങളും മാറ്റിനിർത്തലുകളും കുത്തിനോവിക്കുന്ന കളിയാക്കലുകളും ഞാൻ ഒരുപാട് സഹിച്ചു.
“കണ്ടിട്ട് എന്തോ കുഴപ്പമുള്ള കൂട്ടത്തിലാ…ആരുടെയും മുഖത്തേക്ക് നോക്കുന്നില്ല കുട്ടി. Eye contact ഇല്ല. സാധാരണ സ്കൂളിലാണോ കുട്ടി പഠിക്കുന്നത് അത് സ്പെഷ്യൽ സ്കൂളിലാണോ..
എന്നൊക്കെ മുഖത്തുനോക്കി പറഞ്ഞവരുണ്ട്.
പലപ്പോഴും ബാത്ത്റൂമിൽ കയറി അടക്കിപ്പിടിച്ച് കരഞ്ഞുതീർത്ത രാത്രികൾ എനിക്കുണ്ടായിരുന്നു.
പക്ഷേ, ഒരു ഘട്ടത്തിൽ ഞാൻ ഞാൻ എന്നെ തന്നെ മനസ്സിലാക്കാൻ തുടങ്ങി മറ്റുള്ളവരുടെ പരിഹാസത്തിന് മുന്നിൽ തളർന്നിരിക്കേണ്ട കാര്യമില്ല.
മകനെ ചേർത്തുപിടിച്ച് അവന്റെ തണലായി നിൽക്കേണ്ടത് ഞങ്ങളുടെ മാത്രം കടമയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഓട്ടിസം എന്ന് കേൾക്കുമ്പോൾ പലരുടെയും വിചാരം ഇവർക്ക് ഒന്നിനും ബുദ്ധിയില്ല, സമൂഹത്തിന് ഉപകാരമില്ലാത്തവരാണ് എന്നാണ്.
എത്ര വലിയ ഒരു തെറ്റിദ്ധാരണയാണത് ഈ കുട്ടികളിൽ പലർക്കും ബുദ്ധിയില്ലായ്മയല്ല, മറിച്ച് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ, അപാരമായ ബുദ്ധിശക്തിയും അതിശയകരമായ നിരീക്ഷണപാടവവുമുണ്ടന്നുള്ളത് പലപ്പോഴായി ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
ആ സത്യം തിരിച്ചറിഞ്ഞതോടെ, അവന്റെ ബുദ്ധിയും കഴിവുകളും വികസിപ്പിച്ചെടുക്കാനുള്ള അന്തരീക്ഷം ഞാൻ വീട്ടിൽ തന്നെ ഒരുക്കി.
ഭർത്താവിന്റെ എല്ലാവിധമായ സപ്പോർട്ടും ഉണ്ടായിരുന്നു.
അവൻ ഇഷ്ടപ്പെടുന്ന വരകളും കണക്കുകളും പുസ്തകങ്ങളും അവന്റെ മുന്നിലേക്ക് എത്തിച്ചുകൊടുത്തു. അവന്റെ ലോകത്തേക്ക് ഇറങ്ങിച്ചെന്ന് അവനെ പ്രോത്സാഹിപ്പിച്ചു.
അങ്ങനെയാണ് ഇവിടെ നടക്കുന്ന ഈ ക്രിസ്മസ് അവനെയും പങ്കെടുപ്പിക്കണം എന്ന് എനിക്ക് തോന്നിയത്.
അവനിപ്പോൾ 12 വയസ്സ് പ്രായമുണ്ട് തന്റെ ബുക്കിൽ പേനകൊണ്ട് ജാമിതീയ രൂപങ്ങൾ വരച്ചു കളിക്കുകയാണ് അവൻ..
അയൽപക്കക്കാരോട് ഒന്നും വലിയ ബന്ധം സൂക്ഷിക്കാത്ത ആളായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ എന്നെയും അതിനെയും അവിടെ കണ്ടപ്പോൾ പലരും ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ആഹാ മകനും വന്നോ.. ഇവൻ എപ്പോഴും അവന്റെ തന്നെ സ്വന്തം ലോകത്താണല്ലോ കുട്ടികളോട് ഒക്കെ ഒന്ന് സംസാരിക്കാൻ പറയും ആളുകളെ കാണുമ്പോൾ മുഖത്തോട്ട് നോക്കുന്ന പോലുമില്ലല്ലോ താഴത്തെ ഫ്ലോറിലുള്ള പ്രഭയുടെ കമന്റ്.
ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
മുൻപൊക്കെ ഇത്തരം വാക്കുകൾ എന്നിൽ വേദനയുണ്ടാക്കിയിരുന്നുവെങ്കിൽ, ഇന്നിപ്പോൾ എനിക്ക് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്.
അങ്ങനെയാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആ ക്വിസ് കോമ്പറ്റീഷന് അവനെയും ഉൾപ്പെടുത്തണമെന്ന് എനിക്ക് തോന്നിയത്.
ഭാരവാഹികൾ വന്ന് പങ്കെടുക്കേണ്ട കുട്ടികളെ എല്ലാം അടുത്തടുത്ത് ഇരുത്തി. മകനും അവരുടെ കൂടെയുണ്ടായിരുന്നു അവന്റെ അടുത്ത് തന്നെ എനിക്കും സ്ഥലം കിട്ടി.
ഞാനെപ്പോഴും അവന്റെ അടുത്തിരിക്കുന്നത് അവന് വലിയ ആശ്വാസമാണ്.
അപ്പോഴാണ് ക്വിസ് മാസ്റ്റർ വേദിയിൽ നിന്ന് ആദ്യത്തെ ചോദ്യം ചോദിച്ചത്..
“ശരി, നമുക്കൊരു കണക്കിൽ നിന്ന് തുടങ്ങാം. 876 എന്ന നമ്പറിനെ 999 കൊണ്ട് ഗുണിച്ച്, കിട്ടുന്ന ഉത്തരത്തിൽ നിന്ന് 432 കുറച്ചാൽ എത്രയായിരിക്കും ഉത്തരം.”
ഹാളിൽ വലിയ നിശബ്ദത പടർന്നു.
എല്ലാവരും പേപ്പറും പേനയും തിരയുന്നതിനിടയിൽ,
പെട്ടെന്ന് അവൻഎഴുന്നേറ്റുനിന്ന് ഞാൻ പിടിച്ച് കൊടുത്ത മൈക്കിലൂടെ അവൻ സ്വന്തം ശൈലിയിൽ അല്പം ഇടറി എങ്കിലും കൃത്യമായി പറഞ്ഞു.
“875124… അതിൽ നിന്ന് 432 മൈനസ് ചെയ്യുമ്പോൾ, ആൻസർ… 874692..”
ക്വിസ് മാസ്റ്റർ അത്ഭുതത്തോടെ നോക്കി. ആളുകൾക്കിടയിൽ നിന്ന് കയ്യടി ഉയർന്നു . എല്ലാവർക്കും വലിയ അത്ഭുതമായിരുന്നു.
അവൻ ഒരു സ്പെഷ്യൽ ചൈൽഡ് ആയിട്ട് കൂടി ഇതിന്റെ ഉത്തരം അവൻ എങ്ങനെ കിട്ടി എന്ന് പലരും അത്ഭുതത്തോടെ കൂടി നോക്കി.
അപ്പോഴേക്കും.ക്വിസ് മാസ്റ്റർ അടുത്ത ചോദ്യം എറിഞ്ഞു.
“ശരി, അടുത്ത ക്വസ്റ്റ്യൻ. എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം.
അടുത്ത ചോദ്യം..
1 മുതൽ 100 വരെയുള്ള അക്കങ്ങൾ കൂട്ടിയാൽ കിട്ടുന്ന തുകയെ 25 കൊണ്ട് ഡിവൈഡ് ചെയ്താൽ എത്ര ലഭിക്കും..
സദസ്സ് ഒന്നാകെ പേപ്പറിൽ കണക്കുകൂട്ടാൻ തുടങ്ങും മുൻപേ അവൻ മൈക്കിലേക്ക് പറഞ്ഞു.
“1 മുതൽ 100 വരെയുള്ള നമ്പറുകളുടെ sum 5050… അതിനെ 25 കൊണ്ട് ഡിവൈഡ് ചെയ്യുമ്പോൾ ആൻസർ … 202..
എല്ലാവരും അത്ഭുതത്തോടെ കൂടി അവനെ നോക്കുന്നത് കണ്ടു. വെറും 12 വയസ്സുള്ള ഒരു കുട്ടി എങ്ങനെയാണ് ഇത്രയും വലിയ കാൽക്കുലേഷൻ ചെയ്യുന്നത്.
2040 ഒക്ടോബർ 15 ഏത് ദിവസമായിരിക്കും..
അടുത്ത ചോദ്യം ഉടനെ എത്തി.
കൂടുതലൊന്നും ആലോചിക്കാതെ അവന് ഉത്തരം ഉണ്ടായിരുന്നു..
Monday..
അങ്ങനെ തുടർച്ചയായി കുറെ കൊച്ചു ചോദ്യങ്ങൾ ഒരു ചോദ്യത്തിന്റെ ഒഴിച്ച് ബാക്കിയുള്ളതിന്റെ എല്ലാത്തരം അവൻ പറഞ്ഞു..
സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു..ക്വിസ് മാസ്റ്റർ മൈക്കിലൂടെ വിളിച്ചുപറഞ്ഞു.
“ഇതൊരു വിസ്മയമാണ്.അപാരമായ ഓർമ്മശക്തിയും കണക്കുകൂട്ടാനുള്ള കഴിവുമാണ് ഈ കുട്ടിക്കുള്ളത്..”
മത്സരത്തിന് ശേഷം അസോസിയേഷൻ ഭാരവാഹികളുടെ വകയായി അവനെ വലിയൊരു ട്രോഫിയും കിട്ടി.
അതിനുശേഷംഫ്ലാറ്റിലുള്ള ഒരു ഉള്ള മറ്റുള്ളവരും എന്റെ അടുത്തെത്തി അത്ഭുതത്തോടെ ചോദിച്ചു.
“ഇവൻ വലിയ മിടുക്കനാണല്ലോ.. ഞങ്ങൾ കരുതിയത് പോലെയല്ല. പക്ഷേ, ഇവന്റെ സംസാരിക്കാനുള്ള ഈ ചെറിയ ബുദ്ധിമുട്ടും ആളുകളെ അഭിമുഖീകരിക്കാനുള്ള പേടിയും മാറ്റി എടുക്കാൻ പറ്റുമോ..”
ഞാൻ വളരെ ശാന്തയായി, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു.
തീർച്ചയായും കഴിയും ഇക്കൂട്ടർ മാറ്റിനിർത്തേണ്ട യാതൊരു കാര്യവുമില്ല
അപ്പോൾ റസിഡൻസ് അസോസിയേഷന്റെ സെക്രട്ടറി എന്നോട് വന്നു പറഞ്ഞു,രണ്ടു വാക്ക് മൈക്കിൾ കൂടി പറയാമോ മകന്റെ അമ്മ എന്ന നിലയിൽ നിങ്ങളും അഭിമാനം അർഹിക്കുന്നു.
എനിക്ക് വലിയ സന്തോഷം തോന്നി ആദ്യമായാണ് എന്റെ മകൻ മറ്റുള്ളവരുടെ മുമ്പിൽ അംഗീകരിക്കപ്പെടുന്നത്,അത് എന്റെയും കൂടി അംഗീകാരമാണ്.
ഞാൻ പതിയെ അവനെയും കൊണ്ട് സ്റ്റേജിനടുത്തേക്ക് നടന്നു. അവനെ ചേർത്തുപിടിച്ചു.
മൈക്കു കയ്യിലെടുത്ത് പതിയെ പറഞ്ഞു
“ഇവനെ എന്റെ മകനായി കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു.
ഇത് പേടിക്കേണ്ട ഒന്നോ വലിയൊരു രോഗമോ അല്ല. ന്യൂറോ ഡൈവേഴ്സ് ആയ ഒരു അവസ്ഥ മാത്രമാണ്. ഓട്ടിസം ഉള്ള കുട്ടികൾക്ക് ബുദ്ധിയില്ല എന്ന് കരുതുന്നത് വലിയ തെറ്റാണ്.
ഗണിതശാസ്ത്രം, കമ്പ്യൂട്ടർ കോഡിങ്, ഡാറ്റാ അനാലിസിസ്, മ്യൂസിക്, ആർട്ട്, ഫോട്ടോഗ്രാഫി, തുടങ്ങിയ മേഖലകളിലും, സയന്റിഫിക് റിസർച്ച് തുടങ്ങിയ മേഖലകളിലെല്ലാം ഓട്ടിസം ഉള്ള വ്യക്തികൾ അപാരമായ കഴിവ് തെളിയിച്ചിട്ടുണ്ട്. നമ്മൾ സാധാരണക്കാർക്ക് കാണാൻ കഴിയാത്ത പാറ്റേണുകളും വിവരങ്ങളും തിരിച്ചറിയാൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്.
ലോകത്തെ മാറ്റിമറിച്ച എത്രയോ പ്രശസ്തർ ഓട്ടിസ്റ്റിക് അവസ്ഥയിലൂടെ കടന്നുപോയവരാണ് എന്നത് പലർക്കും അറിയില്ല..
ഭൗതികശാസ്ത്രത്തെ മാറ്റിമറിച്ച ആൽബർട്ട് ഐൻസ്റ്റീനും,ഐസക് ന്യൂട്ടനും ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരായിരുന്നു എന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ധനികനും സ്‌പേസ് എക്‌സ്, ടെസ്‌ല മേധാവിയുമായ ഈലോൺ മസ്ക് തനിക്ക് ഓട്ടിസ്റ്റിക് സ്പെക്ട്രത്തിന്റെ ഒരു ഭാഗമായ ‘ആസ്പർഗേഴ്സ് സിൻഡ്രോം’ ഉണ്ടെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ആളാണ്.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, വിഖ്യാത സിനിമാ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്, എന്നിവരെല്ലാം ന്യൂറോ ഡൈവേഴ്സ് ആയ വ്യക്തിത്വങ്ങളാണ്.
ലോകം കാണുന്നതിലും ചിന്തിക്കുന്നതിലും അവർ നമ്മളേക്കാൾ ഏറെ മുന്നിലാണ്. ശരിയായ ശ്രദ്ധയും പരിശീലനവും കൊടുത്താൽ എളുപ്പത്തിൽ മാറ്റിയെടുക്കാൻ പറ്റുന്ന കാര്യങ്ങളേയുള്ളൂ.
കുട്ടികൾക്ക് ആശയവിനിമയം സുഗമമാക്കാനും വാക്കുകൾ ഭംഗിയായി ഉപയോഗിക്കാനും ‘സ്പീച്ച് തെറാപ്പി’ സഹായിക്കും. എന്റെ മകന് സ്പീച്ച് തെറാപ്പി കൊടുക്കുന്നുണ്ട്.
സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാനും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ‘ഓക്കുപ്പേഷണൽ തെറാപ്പി’ ട്രെയിനിങ് നൽകാം.
ആളുകളോട് എങ്ങനെ പെരുമാറണം, കണ്ണുകളിൽ നോക്കി സംസാരിക്കേണ്ടത് എങ്ങനെ എന്ന് ശീലമാക്കാൻ ‘ബിഹേവിയറൽ തെറാപ്പി’ വഴി സാധിക്കും.
ചിലപ്പോഴൊക്കെ വലിയ വെളിച്ചവും ശബ്ദവും കൂട്ടർക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ട് അത് മാറ്റാനും തെറാപ്പികൾ ഉണ്ട്.
ചെറിയ പ്രായത്തിൽ തന്നെ ഇത്തരം പരിശീലനങ്ങൾ കൊടുത്താൽ അവർ സാധാരണ കുട്ടികളെപ്പോലെ തന്നെ എല്ലാം ചെയ്യും.
അസാധാരണമായ രീതിയിൽ മ്യൂസിക് ഇന്സ്ട്രമെന്റ് വായിക്കുന്നവരും, പാട്ടുപാടുന്നവരും ഒക്കെയുണ്ട് ഇക്കൂട്ടരിൽ. എന്തിനേറെ പറയുന്നു ഇവരുടെ കമ്പ്യൂട്ടർ സ്കിൽ അപാരമാണ്.
അനാവശ്യമായ സഹതാപമോ മാറ്റിനിർത്തലോ അല്ല, ശരിയായ സമയത്തുള്ള പിന്തുണയും അംഗീകാരവുമാണ് ഇവർക്ക് നമ്മൾ നൽകേണ്ടത്.”
ഹാളിൽ വലിയൊരു കയ്യടി മുഴങ്ങി. സഹതാപത്തോടെ നോക്കിയവരുടെ കണ്ണുകളിൽ ഇപ്പോൾ എന്റെ മകനോടുള്ള ബഹുമാനവും അത്ഭുതവും ഉണ്ടായിരുന്നു.
ഒരമ്മയെന്ന നിലയിൽ, പണ്ട് കരഞ്ഞുതീർത്ത രാത്രികൾക്കെല്ലാം ദൈവം നൽകിയ ഏറ്റവും മനോഹരമായ മറുപടിയായിരുന്നു ആ നിമിഷങ്ങൾ…
(കഥ……അവരുടെ ലോകം….നമ്മുടെയും )
✍️Vineetha Sekhar
