തന്റെ പ്രണയത്തിന്റെ അവകാശി ശരീരം കൂടി സ്വന്തം ആക്കിയപ്പോൾ എതിർപ്പുകൾ ദുർബലമായതും ഒരുവേള തീരെ ഇല്ലാതായിപ്പോയതും ഒരിക്കലും കാ മം എന്ന രണ്ടക്ഷരത്തിനു മുൻപിൽ

ജീവിതത്തിലേക്ക് ഒരു മൊഴിദൂരം
(രചന: Seena Joby)

കണ്ണുകൾ നിറഞ്ഞൊഴുകുന്നത് തടയാനാവാതെ മീര അകലെ ഇരുളിലേക്ക് കണ്ണും തുറന്നു ഇരുന്നു… ഇത്രയേറെ ജീവിതത്തിൽ പരാജയപ്പെട്ട ദിവസം അവൾക്ക് ഉണ്ടായിട്ടില്ല… പ്രണയം പ്രാണൻ ആണെങ്കിൽ..

തന്റെ പ്രണയത്തിന്റെ അവകാശി ശരീരം കൂടി സ്വന്തം ആക്കിയപ്പോൾ എതിർപ്പുകൾ ദുർബലമായതും ഒരുവേള തീരെ ഇല്ലാതായിപ്പോയതും ഒരിക്കലും കാ മം എന്ന രണ്ടക്ഷരത്തിനു മുൻപിൽ ആയിരുന്നില്ല…

മറിച്ച് എന്നായാലും അവൻ തന്നെയാണ് തന്റെ ശരീരത്തിനും മനസിനും അവകാശി എന്നുള്ള ഉറപ്പുകൊണ്ട് മാത്രം ആയിരുന്നു..

വിശ്വാസം കൊണ്ടായിരുന്നു.. ഒരിക്കലും അവൻ തന്നെ കൈവിടില്ല എന്നുള്ള ഉറച്ച വിശ്വാസം കൊണ്ട്….

ഇന്ന് ചതി എന്ന വാക്ക് എത്ര ഭീകരമാണെന് അവൾ തിരിച്ചറിഞ്ഞു…

പ്രാണനെക്കാൾ സ്നേഹിച്ചവൻ മുഖത്തു നോക്കി ഗുഡ് ബൈ പറഞ്ഞു പോകുമ്പോൾ കൊടുംകാറ്റിൽ ആടിയുലയുന്ന ചെറുവള്ളം പോലെ ശരീരവും മനസും ഉലയുമ്പോൾ എടുത്ത തീരുമാനമാണ് ആ ത്മ ഹത്യ എന്നത്…

അച്ഛന്റെ ഉറക്കഗു ളി കയുടെ പ്രിസ്ക്രിപ്ഷൻ വെച്ച് രണ്ടു മാസത്തേക്കുള്ള ടാബ്‌ലെറ്റ് ഒന്നിച്ചു വാങ്ങി കൈയിൽ വെക്കുമ്പോൾ ഉറച്ച തീരുമാനം മാത്രം…

നാളെ അവൻ അറിയേണ്ടത് തന്റെ മ ര ണം…. അതാണ് അവനു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ…

മീര… മീര സോമൻ… ചുമട്ടു തൊഴിലാളിയായ സോമന്റെയും കാർത്തുവിന്റെയും ഏകമകൾ…

വർഷങ്ങൾ കാത്തിരുന്നു ഒരു കുഞ്ഞിക്കാല് കാണാൻ.. മച്ചി എന്നുള്ള വിളിയിൽ ഒരുവേള കാർത്തു സ്വന്തം പേര് പോലും മറന്നു പോയിരുന്നു…

തങ്ങൾക്ക് ഏറെ കാത്തിരുന്നു കിട്ടിയ പൊന്നുമോളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തി…

പറ്റാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുത്തു… ഡിഗ്രിയും പി ജിയും എൺപതു ശതമാനം മാർക്കിന് മുകളിൽ മേടിച്ചു പാസ്സായി…

ഒരു വർഷത്തെ കഠിനശ്രമത്തിന്റെ ഫലമായി യൂ ണി യൻ ബാങ്കിൽ പ്രോബെഷനറി ഓഫീസർ ആയി അപ്പോയിന്‍മെന്റ് ഓർഡർ കൈയിൽ കിട്ടിയ സന്തോഷം

അവൾ അവളുടെ എല്ലാമെല്ലാമായ കിരണിനെ അറിയിക്കാൻ സർപ്രൈസ് ആയി ചെന്നപ്പോൾ ആണ്

അവളെ അടിമുടി തകർത്തു കൊണ്ടു പുതിയ കാമുകിയെ അവൻ പരിചയപ്പെടുത്തിയത്.. ഏതോ കോളേജിൽ ഗസ്റ്റ്‌ ലക്ച്ചറർ ആണ്. പിന്നെ ഏതോ വല്യ തറവാട്ടിലെ കുട്ടി ആണ് എന്നൊക്കെ…

എന്നിട്ട് അവളോട് ഒരു പരിചയപ്പെടുത്തൽ കൂടെ.. ഇത് എന്റെ ഫ്രണ്ട് ആണ്.. പഠനം കഴിഞ്ഞു ഇപ്പൊ ജോലിക്ക് വേണ്ടിയുള്ള പാച്ചിൽ ആണ്.. അവളുടെ അച്ഛൻ ഒരു ചുമട്ടു തൊഴിലാളി ആയിരുന്നു എന്നൊക്കെ…

അത് പക്ഷെ ഒരിക്കലും പുതിയ കാമുകിയോടല്ല മറിച്ചു മീരക്ക് മനസിലാക്കാൻ ആണെന്ന് അവൾക്ക് മനസിലായി… ആ വരവാണ് ഈ ഇരുപ്പിന്റെ പിന്നിലെ രഹസ്യം..

ഇതിനോടകം ഒരു പത്തുപ്രാവശ്യം കാർത്തുവമ്മ വന്നു മകളെ നോക്കിപ്പോയി.. പെറ്റവയറിന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല മക്കൾക്ക് ഉള്ള സങ്കടം…

അച്ഛന്റെ നിർത്താതെയുള്ള ചുമ കേട്ടാണ് മീര ബോധത്തിലേക്ക് വന്നത്.. അവൾ തന്റെ ഡയറി എടുത്തു അതിൽ ആ ത്മ ഹത്യ കുറിപ്പ് എഴുതി…. ആരുടേയും പേര് ഇല്ലാതെ ഒറ്റ വാചകം കുറിച്ച് വെച്ചു..

“വിശ്വാസം നശിച്ചു… ഇനി ഞാൻ ഇല്ല . മാപ്പ് എന്റെ അപ്പയോടും അമ്മയോടും.. അടുത്ത ജന്മത്തിലെങ്കിലും നിങ്ങളോടൊപ്പം ജീവിക്കണം എനിക്ക് കൊതിതീരെ… ഈ ജന്മം ഇവിടെ തീരട്ടെ… ചതിയുടെ ലോകം എനിക്ക് വേണ്ട.. “”

മനസുകൊണ്ട് മരിക്കാൻ തീരുമാനം ഉറപ്പിച്ച സമയം അപ്പയെയും അമ്മയെയും ഒരിക്കൽ കൂടെ കാണാൻ അവൾക് മോഹം തോന്നി… എല്ലാം തന്റെ റൂമിൽ തന്നെ വെച്ചിട്ട് അവൾ അപ്പ കിടക്കുന്ന മുറിയിലെത്തി…

അവളുടെ നിഴൽ കണ്ടതും സോമൻ അവളെ അകത്തേക്കു വിളിച്ചു.. അവൾ മെല്ലെ അപ്പയുടെ കട്ടിലിന്റെ അരികിൽ നിലത്തായി ഇരുന്നു…

മനസുകൊണ്ട് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു.. സോമൻ തന്റെ മോളുടെ തലയിൽ മെല്ലെ തലോടി .

“”കേട്ടോടീ കാർത്തൂ. ഇനി എനിക്ക് ശരിക്കും വിശ്രമിക്കാം.. അല്ല ഇന്ന് രാത്രി എന്നെ ഈശ്വരൻ അങ്ങോട്ട്‌ വിളിച്ചാലും ഞാൻ സന്തോഷമായി പോകും..

ഇന്ന് എന്റെ മോൾക്ക് ഒരു ജോലിയായി.. നിന്നെ ഇനി ഇവൾ നോക്കിക്കോളും… ഈ ഒരു ദിവസത്തിനായി ആണ് ഞാൻ ഈ ചുമടു മുഴുവൻ എടുത്തത്… നീ ഓർക്കണുണ്ടോ കാർത്തൂ…

മച്ചീ എന്നുള്ള ആ വിളിയൊക്കെ… നമ്മുടെ കണ്ണുനീർ നമ്മളും പിന്നെ ദൈവങ്ങളും മാത്രമേ കണ്ടൊള്ളൂ. കുറച്ചു കരയിച്ചു എങ്കിലും ദൈവം നമുക്ക് നമ്മുടെ മീരമോളെ തന്നില്ലേ..

പിന്നെ ഒരാളെ കൂടെ തന്നുമില്ല.. എങ്കിലും എല്ലാ കാര്യത്തിലും നമ്മുടെ മോള് മികച്ചു നിന്നു.. അഞ്ചാം ക്ലാസും ഗുസ്തിയും ആയി നടന്ന എന്റെ മകൾ ഇന്ന് ബാങ്ക് ജോലിക്കാരി ആയില്ലേ..

ഇതിൽപ്പരം എനിക്ക് എന്താണ് വേണ്ടത് … എനിക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്.. പ്രതികാരത്തിന്റെ ദിവസവും കൂടിയാണ്…

കാരണം പെൺപിള്ളേരെ അധികം പഠിപ്പിക്കാൻ വിട്ടാൽ വഴിതെറ്റിപ്പോകും.. ആ കാശ് കൊണ്ടു കെട്ടിച്ചു വിടാൻ നോക്ക് എന്ന് പറഞ്ഞു കളിയാക്കിയവർക്കുള്ള മറുപടി ആണ് നമ്മുടെ മോള് കൊടുത്തത്..

ഇത്രയും കേട്ടപ്പോൾ പിന്നെ പിടിച്ചു നിൽക്കാൻ മീരയ്ക്കയില്ല… അച്ഛന്റെ കാലുകൾ കൂട്ടിപ്പിടിച്ചു അവൾ ഉറക്കെ ഉറക്കെ കരഞ്ഞു..

കാർത്തുവും സോമനും ശരിക്കും ഭയന്നു നല്ല പ്രായത്തിൽ എടുത്ത ചുമടു കാരണം സോമൻ ഇപ്പൊ കട്ടിലിൽ തന്നെയാണ്… അതുകൊണ്ട് തനിയെ എഴുനേൽക്കാൻ ആവില്ല…

മകളുടെ കരച്ചിൽ കണ്ടു കാർത്തു വേഗം നിലത്തേക്കിരുന്നു മോളെ ചേർത്തുപിടിച്ചു…

അവളുടെ സങ്കടം ഒന്നടങ്ങിയപ്പോൾ മാതാപിതാക്കളുടെ ചോദ്യത്തിന് മുൻപിൽ അവൾ മനസ് തുറന്നു.. പറ്റിയ ചതി മുതൽ ഇന്ന് മരിക്കാൻ തീരുമാനം എടുത്തത് വരെ….

ആ പാവങ്ങൾക്ക് ഒന്ന് മിണ്ടാൻ പോലും കഴിഞ്ഞില്ല.. തങ്ങളുടെ മകൾ ചതിക്കപ്പെട്ടു… അവൾ ആ ത്മ ഹത്യ ചെയ്യാൻ തീരുമാനം എടുത്തു എന്നുള്ളത് അവരെ സംബന്ധിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യം ആയിരുന്നു..

ആ മാതാപിതാക്കളുടെ കണ്ണുകളും നിറഞ്ഞൊഴുകി… ഒടുവിൽ സോമൻ തന്റെ മകളെ വിളിച്ചു തന്റെ തോളിലെ തഴമ്പ് കാണിച്ചു കൊണ്ടു ചോദിച്ചു..

“”മോൾക്ക് അറിയാമോ ഇത് എങ്ങനെ ഉണ്ടായതാണെന്ന്.. എന്റെ കുഞ്ഞു ഒരിക്കലും പട്ടിണി ആവരുത്..

അവൾക്ക് ഒരിക്കലും ഒന്നിനും കുറവുണ്ടാകരുത്.. എന്ന ചിന്തയിൽ പ്രായമോ ആരോഗ്യമോ നോക്കാതെ ഈ തോളിൽ വഹിച്ച ഭാരത്തിന്റെ അടയാളമാണ്…

ആ നീയാണ് ഇന്നലെ കണ്ട ഒരുത്തന് വേണ്ടി ഞങ്ങളെ മറന്നു മ രിക്കാൻ തീരുമാനം എടുത്തത്..

എങ്ങനെ കഴിഞ്ഞു കുഞ്ഞേ നിനക്ക്…?? നിന്നെ അവൻ ചതിച്ചു.. അത് എന്റെ മോൾക്ക് പറ്റിയ തെറ്റ് തന്നെയാണ്…

പക്ഷെ അതൊരിക്കലും മരിക്കാൻ മാത്രമുള്ള ഒരു കാരണമല്ല കുഞ്ഞേ… നിന്നെ ചീത്തയാക്കി എന്ന് നീ പറയുന്ന അവനും നിന്റെയൊപ്പം ചീത്തയായവനാണ്..

അപ്പോൾ തെറ്റുചെയ്ത ഒരാൾ മരിക്കാനും മറ്റെയാൾ അടുത്ത ജീവിതം കണ്ടെത്തി സുഖമായി ജീവിക്കാനും തീരുമാനം എടുത്താൽ ഈ ലോകത്തില്‍ അതുകൊണ്ടുള്ള നഷ്ടം നിനക്കും പിന്നെ ഞങ്ങൾക്കും മാത്രമാണ്….

നീ ഓർക്കുന്നുണ്ടോ കാർത്തൂ നിനക്ക് വിശേഷമുണ്ടെന്നു അറിഞ്ഞ ദിവസം നമ്മൾ കെട്ടിപ്പിടിച്ചു വാവിട്ടു നിലവിളിച്ചത്… അന്നുവരെ മച്ചി എന്നുള്ള വിളിയുടെ പിടിയിൽ നിന്നുള്ള രക്ഷപ്പെടൽ..

കുഞ്ഞു വരുന്ന സന്തോഷം അതെല്ലാം… അന്നത് സന്തോഷക്കണ്ണീർ ആയിരുന്നെങ്കിൽ നാളെ നമ്മൾ അതിലും ഉച്ചത്തിൽ നിലവിളിക്കേണ്ടി വന്നേനെ…

എന്റെ മോള് വല്യൊരു ജോലിക്കാരിയായി കാണാനുള്ള ആഗ്രഹം സാധിച്ച സന്തോഷത്തിൽ കിടന്നുറങ്ങുന്ന നമ്മൾ നാളെ കണ്ണുതുറക്കുന്നത് മകളുടെ മരണ വാർത്ത കേട്ടായേനെ…

അത്രയും പറയുമ്പോളേക്കും ഒരേങ്ങലിൽ ആ ബലഹീനമായ ശരീരം ഒന്ന് വിറച്ചു…

മീര അപ്പയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു… തന്റെ ഉള്ളിലെ എല്ലാ സങ്കടവും ആ പിതാവിന്റെ നെഞ്ചിനെ പൊള്ളിച്ചുകൊണ്ടു ഒഴുകിയിറങ്ങി..

കുറച്ചേറെ നേരത്തെ കരച്ചിലിന് ശേഷം അവൾ ശാന്തയായി… അപ്പയുടെ നെഞ്ചിൽ നിന്നകന്നു മാറുമ്പോൾ അവൾ ഒരു പുതിയ മീരയായിരുന്നു..

തന്റെ ശരീരത്തിൽ പറ്റിയത് ഒന്ന് നന്നായി കുളിച്ചാല്‍ പോകുന്ന അഴുക്ക് മാത്രമാണെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ തീരുമാനം എടുത്തു..

ഇന്നുമുതൽ താൻ ജോലിയെടുത്തുതന്നെ തന്റെയീ ചെറിയ കുടുംബം നോക്കും..

ഇനിയൊരിക്കലും തന്റെ മാതാപിതാക്കൾ താൻ കാരണം കരയാനോ തല കുനിയ്ക്കാനോ ഇടവരുത്തില്ല എന്നവൾ പലവുരു മന്ത്രിച്ച് കണ്ണുനീര്‍ പുറംകയ്യാല്‍ തുടച്ച് തന്റെ മുറിയിലെത്തി..

ആദ്യം തന്നെ എഴുതി വെച്ചിരുന്ന ആ ത്മ ഹത്യ കുറിപ്പ് വലിച്ചു കീറി…

പിന്നെ ശാന്തമായി കിടന്നുറങ്ങി… രാത്രിയുടെ ഏതോയാമത്തില്‍ അവളുടെ സ്വപ്നത്തില്‍ നല്ലൊരു നാളെയുടെ പുതുനാമ്പുകള്‍ മുളച്ച് അവളുടെ ചുണ്ടില്‍ ചെറുപുഞ്ചിരി പൊഴിക്കുന്നുണ്ടായിരുന്നു…

പറ്റിയ തെറ്റിന്റെ ആഴം മനസിലാക്കി തിരുത്താൻ ശ്രമിക്കുക.. ഒരിക്കലും ആ ത്മ ഹത്യ ഒന്നിനും പരിഹാരം ആവുന്നില്ല…

ഇനിയഥവാ ഒരുവള്‍ ഇത്തരത്തില്‍ ആ ത്മഹത്യ ചെയ്താല്‍ ചതിച്ചു പോകുന്നവൻ ഒരുപക്ഷേ അവളുടെ ശവശരീരത്തിനു മുൻപിൽ ഒരു നിമിഷം മൗനമായി നിന്നേക്കും…

പിന്നെ അടുത്ത ആളെ തേടി അവൻ പോകും… നഷ്ടം അവളെ പൊന്നു പോലെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കു മാത്രം.. ഇനിയൊരു മീര ഉണ്ടാകാതിരിക്കട്ടേ…

Leave a Reply

Your email address will not be published. Required fields are marked *