(രചന: J. K)
വിവാഹം ഉറപ്പിച്ചത് മുതൽ അവളുടെ മുഖത്ത് ഒരു തെളിച്ചവും ഇല്ല എന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല ഈ വിവാഹത്തിന് ഇഷ്ടമല്ലേ എന്ന് ചോദിച്ചപ്പോഴും…
“”” ഒന്നുമില്ല അച്ഛനെയും അമ്മയെയും വിട്ടു പോകേണ്ടി വരുമല്ലോ എന്ന ടെൻഷനാണ് എന്നൊക്കെ പറഞ്ഞ് അവൾ എല്ലാവരുടെയും സംശയം തീർത്തു പക്ഷേ അവളുടെ ഉള്ളിൽ ഒരു കനൽ എരിയുന്നത് ആരും അറിഞ്ഞില്ല..
ജാതകത്തിൽ ഏറെ വിശ്വാസമുള്ള ഒരു കുടുംബം ആയിരുന്നു രമ്യയുടെത്
അതുകൊണ്ടുതന്നെ അവളുടെ വിവാഹം ഇരുപത്തി ഒന്നാമത്തെ വയസ്സിൽ നടത്തണമെന്ന് ജ്യോത്സ്യര് പറഞ്ഞ പ്രകാരം വേഗം കല്യാണാലോചനകൾ നോക്കി അവളുടെ അച്ഛൻ…
അങ്ങനെയാണ് മിഥുൻ ന്റേ കല്യാണാലോചന വരുന്നതും ഉറപ്പിക്കുന്നതും…
രമ്യയുടെ സമ്മതം ചോദിച്ചിട്ട് തന്നെയാണ് വിവാഹം ഉറപ്പിച്ചത് അവൾ സമ്മതിക്കുകയും ചെയ്തതാണ് അപ്പോഴൊക്കെ വലിയ കുഴപ്പമില്ലായിരുന്നു
പക്ഷേ ദിവസങ്ങൾ കുറച്ച് അങ്ങോട്ട് കഴിഞ്ഞപ്പോൾ അവളുടെ സ്വഭാവം ആകെ മാറി ആരോടും മിണ്ടാതായി എപ്പോഴും മുഖത്ത് വിഷാദമാണ്…
ഓരോരുത്തരും അവളോട് കാര്യം അന്വേഷിച്ചിട്ടും ഒന്നുമില്ല എന്നല്ലാതെ അവൾ ഒന്നും പറഞ്ഞില്ല പിന്നെ ആരും അത് മൈൻഡ് ചെയ്യാതെ ആയി…
ഒരു ദിവസം രാവിലെ അവൾക്ക് ആരെയോ കൂട്ടുകാരെ കാണാൻ ഉണ്ട് എന്ന് പറഞ്ഞ് അവൾ അവിടെ നിന്നും ഇറങ്ങി അവളുടെ മുഖത്ത് എന്തോ പതിവില്ലാത്ത ടെൻഷൻ കണ്ടതുകൊണ്ട് അവളോട് പൊയ്ക്കോളാൻ പറഞ്ഞു…
അവളുടെ അമ്മാവനും അച്ഛനും കൂടി പുറകെ പോയിരുന്നു അവളുടെ ഈ ഭാവ മാറ്റത്തിന് കാരണം അവർക്ക് കണ്ടുപിടിക്കണം ആയിരുന്നു…
ഏതോ പയ്യനുമായി അവൾക്കുള്ള പ്രണയം ആവാം അവളുടെ ഈ അവസ്ഥയ്ക്ക് കാരണം എന്ന് അവർ കരുതിയിരുന്നു…
അങ്ങനെ ചെന്നപ്പോൾ അവർ കരുതിയത് ശരി വയ്ക്കും വിധത്തിൽ ഒരു പയ്യനുമായി അവൾ സംസാരിക്കുന്നത് കണ്ടു..
അവൻ എന്തൊക്കെയോ ഇവളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ടായിരുന്നു..
കുറച്ചുനേരം വിട്ടുനിന്ന് അവർ അതെല്ലാം ശ്രദ്ധിച്ചു അത് കഴിഞ്ഞ് കരഞ്ഞു അവൾ തിരികെ നടക്കുമ്പോൾ അവർ അവളുടെ അടുത്തേക്ക് ചെന്ന് എന്താണ് പ്രശ്നം എന്ന് ചോദിച്ചു… അപ്പോഴേക്ക് ആ പയ്യൻ അവിടെ നിന്നും പോയിട്ടുണ്ടായിരുന്നു ..
അപ്പോഴാണ് അവൾ എല്ലാം അവരോട് തുറന്നു പറഞ്ഞത് കോളേജിൽ അവൾ പഠിക്കുമ്പോൾ അവിടെ നിന്നും പരിചയപ്പെട്ടതാണ് അവനെ…
രോഹിത് “””
ഇഷ്ടമാണ് പ്രേമമാണ് എന്നൊക്കെ പറഞ്ഞ് അവൻ അവളുടെ പുറകെ കുറെ നടന്നു…
അവൾക്ക് തിരിച്ച് ആദ്യം ഇഷ്ടമൊന്നും തോന്നിയിരുന്നില്ല പക്ഷേ ക്രമേണ അവൻ പുറകെ നടന്നു അവളുടെ ഇഷ്ടം സമ്പാദിച്ചു…
പക്ഷേ അവൻ ആള് ശരിയല്ല എന്ന് കൂട്ടുകാരികളൊക്കെ പറഞ്ഞത് പ്രകാരം അവള് ബന്ധത്തിൽ നിന്ന് പിന്മാറാൻ നോക്കി…
പക്ഷേ അവൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല… അവൻ അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങി..
അവളുടെ ഫോട്ടോ മിസ്യൂസ് ചെയ്യും എന്നും.. ജീവിതം തകർക്കുമെന്ന് എല്ലാം പറഞ്ഞു അവളെ അയാൾ കുറേ നാളായിരുന്നു ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ട്..
വേറെ കല്യാണം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ അയാൾ പറഞ്ഞത്, രണ്ടുദിവസം അയാളുടെ കൂടെ ചെല്ലാൻ പിന്നെ കല്യാണം കഴിച്ചു പോവുകയോ എന്ത് വേണേലും ചെയ്യാൻ…
അയാൾ ശല്യപ്പെടുത്താൻ വരില്ല എന്ന്… അതിനൊന്നും സമ്മതം അല്ലെങ്കിൽ ആസിഡ് ഒഴിക്കും കത്തിക്കും എന്നൊക്കെ പറഞ്ഞ് പിന്നെയും ഭീഷണി…
അത് കേട്ടിട്ടാണ് അവൾ ഇത്രയും നാൾ ആകെ ടെൻഷനടിച്ച് നടന്നിരുന്നത് എല്ലാം അച്ഛനോടും അമ്മാവനോടും തുറന്നു പറഞ്ഞു അവൾ പൊട്ടി കരഞ്ഞു അവർ അവളെ ആശ്വസിപ്പിച്ചു വിഷമിക്കേണ്ട എല്ലാത്തിനും അവർ തന്നെ പരിഹാരം കാണാം എന്ന് പറഞ്ഞു…
ആരോടെങ്കിലും പറഞ്ഞു പോയാലും ഉപദ്രവിക്കും എന്ന് പറഞ്ഞതുകൊണ്ടാണ് ഇത്രയും നാൾ ആരുടെ അടുത്തും പറയാതെ മനസ്സിൽ തന്നെ വച്ചുകൊണ്ട് ഇരുന്നത്…
“”” എല്ലാം ഞങ്ങൾ നോക്കിക്കോളാം മോള് പൊയ്ക്കോ എന്ന് പറഞ്ഞ് അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു…
ആ പയ്യനെയും അവൻ വന്നു വണ്ടിയും നോട്ട് ചെയ്തിരുന്നു അവർ…
അതുകൊണ്ടുതന്നെ കണ്ടുപിടിക്കാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല ബാക്കി അവൻ പോകാറുള്ള ഇടങ്ങളെല്ലാം രമ്യയും പറഞ്ഞുകൊടുത്തു. അത് പ്രകാരം അവനെയും തപ്പി ഇറങ്ങി…
നല്ല കണക്കിന് രണ്ടെണ്ണം കൊടുത്ത് ഫോൺ മേടിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി ഇതുപോലുള്ള ഒരുപാട് പേരുടെ വീഡിയോസും മറ്റും ഉണ്ടായിരുന്നു അവന്റെ അടുത്ത്…. എല്ലാവരെയും ഭീഷണിപ്പെടുത്തി പൈസയും മറ്റും വാങ്ങൽ അവന്റെ സ്ഥിരം ഏർപ്പാടായിരുന്നു…
നല്ല കണക്കിന് കൊടുത്തു അതിനുശേഷം മാത്രമാണ് പോലീസിൽ ഏൽപ്പിച്ചത്… ഇനിയെല്ലാം അവർ നോക്കിക്കോളാം എന്ന് പറഞ്ഞ് അവരോട് പൊയ്ക്കോളാൻ പറഞ്ഞു….
പോലീസുകാരോട് അവളുടെ അച്ഛന് ഒരേയൊരു അഭ്യർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇവൻ ഇനിയും പുറത്തിറങ്ങിയാൽ കുറെ പെൺകുട്ടികളുടെ ജീവിതം ഇതുപോലെ ഇനിയും തകരാൻ സാധ്യതയുണ്ട് അതുകൊണ്ട് ജയിലിൽ തന്നെ പിടിച്ചിടാൻ…
അഥവാ അവൻ പുറത്തിറങ്ങിയാലും, എണീറ്റ് നടക്കാൻ പോലും പറ്റാത്ത വിധം അവനെ ഞങ്ങൾ തന്നെ കൈകാര്യം ചെയ്യും എന്ന്…
ഒന്നും വേണ്ടിവരില്ല എല്ലാം വേണ്ടതുപോലെ ചെയ്യാം എന്ന് പോലീസുകാരും ഉറപ്പു കൊടുത്തു…
വീട്ടിലേക്ക് ചെന്നതും രമ്യ ഓടിവന്നിരുന്നു അച്ഛന്റെ അടുത്തേക്ക് അച്ഛനെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു..
അവൾ ആകെ പേടിച്ച് ഇരിക്കുകയായിരുന്നു.. ഒരുപക്ഷേ അച്ഛനും അമ്മയും ഇന്ന് ഒന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ ഒരു ആത്മഹത്യ എന്ന് വഴി മാത്രമേ അവളുടെ മുന്നിൽ ഉണ്ടായിരുന്നുള്ളൂത്രെ…
അത് കേട്ടപ്പോൾ അച്ഛന് എന്തോ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചത് പോലെ തോന്നി അവളോട് സ്നേഹപൂർവ്വം ചോദിച്ചു
മോളെ നിനക്ക് എന്തെങ്കിലും പ്രശ്നമെന്നാൽ അത് പരിഹരിക്കാൻ അല്ലേ ഞങ്ങൾ ഇവിടെ ഇരിക്കുന്നത് എന്ന് തന്നെ വന്നാലും നിങ്ങൾക്കൊക്കെ അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞാൽ എന്താ???
ചിലപ്പോൾ ആദ്യമൊക്കെ വഴക്ക് പറയുമായിരിക്കും എങ്കിലും അത് കഴിഞ്ഞാൽ സ്വന്തം മക്കളുടെ കൂടെ തന്നെ നിൽക്കും ഏതൊരു അച്ഛനും അമ്മയും..
ഒന്നിനും ആത്മഹത്യ ഒരു പരിഹാരമല്ല..
ഇത്രയും നാൾ വളർത്തി വലുതാക്കിയ അച്ഛനമ്മമാരോട് ചെയ്യുന്ന വലിയൊരു തെറ്റ് മാത്രമാണ് അത്…
നിങ്ങൾക്ക് വേണ്ടി ജീവിച്ച അവരുടെ സന്തോഷം പോലും നിങ്ങൾ ആണെന്ന് കരുതി ജീവിക്കുന്നവരോട് ഒരിക്കലും അങ്ങനെയൊന്നും ചെയ്യരുത് നിങ്ങൾക്ക് എന്ത് തന്നെ പ്രശ്നമുണ്ടെങ്കിലും ഒരിക്കലെങ്കിലും അവരോട് ഒന്ന് തുറന്നു പറയാനുള്ള മനസ്സ് കാണിക്കുക..
ഒന്നുമില്ലെങ്കിലും അച്ഛനമ്മമാർക്ക് ഇത്രയും കാലം ജീവിച്ചതിന്റെ അനുഭവങ്ങൾ എങ്കിലും ഇല്ലേ അവർ അതിനനുസരിച്ച് എല്ലാം ശരിയാകും…”””
അത്രയും പറഞ്ഞ് മുകളിൽ ചേർത്തുപിടിച്ചു അച്ഛൻ അവളും ആ നെഞ്ചിലേക്ക് ചേർന്നു…
എല്ലാം ഉള്ളിൽ ഒതുക്കി സ്വയം പരിഹരിക്കാൻ ശ്രമിച്ചത് അവളുടെ തെറ്റാണെന്ന് അവൾക്ക് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു…
ഒരുപക്ഷേ എല്ലാ പ്രശ്നങ്ങളും തുറന്നു പറയാനുള്ള മനസ്സ് ഈ മക്കളൊക്കെ കാണിച്ചിരുന്നെങ്കിൽ എത്രയോ പ്രശ്നങ്ങൾ ഇവിടെ നിന്നും ഒഴിവാകുമായിരുന്നു എന്ന് ചിന്തിച്ചു ആ അച്ഛൻ….
അതിനുള്ള ഒരു സൗഹൃദം ചെറുപ്പം മുതലേ അവരോട് അച്ഛനമ്മയും വളർത്തി എടുക്കണം….
അതിൽ ചെറിയതോതിൽ എങ്കിലും തങ്ങളും പരാജയപ്പെട്ടു… എന്തായാലും വൈകിയെങ്കിലും എല്ലാം അറിഞ്ഞത് വലിയ ഒരു ദുരന്തം ഒഴിഞ്ഞു പോകാൻ ഇടയാക്കിയല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോൾ എല്ലാവർക്കും…
അവളുടെ മുഖത്ത് നിന്ന് മാഞ്ഞുപോയ സന്തോഷം തിരികെ കിട്ടി ഇനി വിവാഹത്തിനുള്ള ഒരുക്കങ്ങൾ…