ഇവൾ ഡിവോഴ്സ് ആയ സമയം സ്ഥിരമായി പാതിരാത്രികളിൽ വാട്സാപ്പിൽ അശ്ലീല മെസേജുകളും വീഡിയോകളും അയച്ച് അവിഹിതത്തിനു….

“അയ്യായിരം രൂപയൊകെ ഷോർട്ടേജ് ഉണ്ടേൽ അത് ചെറിയ കാര്യമല്ല.. കാർത്തികേ.. ക്യാഷ്യർ ആയത് കൊണ്ട് ഇത് നിന്റെ ഉത്തരവാദിത്വം തന്നെയാണ് ”

വിനോദ് അത് പറയുമ്പോൾ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു കാർത്തിക.

” വിനോദേട്ടാ സത്യം.. ഞാൻ…. അറിഞ്ഞോണ്ട് ഒന്നും ചെയ്തിട്ടില്ല.. ഏതൊക്കെയോ ബില്ലുകൾ എന്റെ കയ്യിൽ ന്ന് മിസ്സ്‌ ആയിട്ടുണ്ടാകും അല്ലാതെ ഇങ്ങനെ ഉണ്ടാകില്ല ”

“വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ടേ.. നിന്റെ കഥകൾ ഒക്കെ ഞങ്ങൾക്കും അറിയാവുന്നതല്ലേ… ഈ കഷ്ടപ്പാടുകൾക്കിടയിലും കഴിഞ്ഞ ആഴ്ച വിഷുവൊക്കെ ഗഭീരമായി ആഘോഷിച്ചല്ലോ.. ഇൻസ്റ്റയിൽ ഫോട്ടോസ് ഒക്കെ കണ്ടു… അപ്പോ ആ കാശൊക്കെ…..”

നല്ല രീതിയിൽ കുത്തിയുള്ള ആ കമന്റിന്റെ അറ്റം ഏത് വഴിയ്ക്കാണ് പോകുന്നത് എന്ന് കാർത്തികയ്ക്ക് മനസിലായിരുന്നു.

” വിനോദേട്ടാ പ്ലീസ്.. ഞാൻ പലപ്പോഴും കാശ് എടുത്ത് മറിച്ചിട്ടുണ്ട്. അതൊക്കെ ഗീത മാഡം കൂടി പറഞ്ഞിട്ട് ആണ് മാത്രല്ല ഒരുപാട് വൈകാതെ തന്നെ തിരികെ വച്ചിട്ടും ഉണ്ട് പക്ഷെ ഇത്തവണ ഞാൻ എടുത്തിട്ടില്ല… ഒന്ന് വിശ്വസിക്ക് കുറച്ചു സമയം കൂടി താ.. ഞാൻ എന്താ പറ്റിയത് എന്നൊന്ന് കണ്ട് പിടിക്കട്ടേ ”

കെഞ്ചുകയായിരുന്നു അവൾ.

“ഓക്കേ..ഓക്കേ… അക്കൗണ്ടന്റ് ആയത് കൊണ്ട് എനിക്ക് എന്റെ പണി ചെയ്തെ പറ്റു.. ഇന്ന് വൈകിട്ടിനകം കണക്കുകൾ ക്ലോസ് ചെയ്യേണ്ടതാണ്.. അക്കൗണ്ട് ടാലി ആയില്ലേൽ ഞാൻ റിപ്പോർട്ട്‌ ചെയ്യും… പിന്നേ ഇതൊരു ഫൈനാൻസ് സ്ഥാപനം ആണ്. ഈ കമ്പനി കാശ് എടുത്ത് പേർസണൽ കാര്യങ്ങൾക്ക് മറിക്കുന്നതും അത്ര നല്ല ശീലം അല്ല.”

ചെറിയൊരു ഭീഷണിയിൽ അവസാനിപ്പിച്ചു വിനോദ് തന്റെ ചെയറിലേക്ക് പോകുമ്പോൾ ആകെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി കാർത്തികയ്ക്ക്.

” കാർത്തികേ.. നീ ഒന്നോർത്ത് നോക്ക്.. എന്തേലും അത്യാവശ്യത്തിനു നീ ആ ക്യാഷ് എടുത്തിരുന്നോ.. ചിലപ്പോ മറന്ന് പോയത് ആകും… ആ വിനോദിനെ അറിയാലോ അവൻ ഒരു ചൊറി ടൈപ്പ് ആണ്.. ക്യാഷ് അല്ലെൽ അത്രേം തുകയുടെ ഏതേലും ബില്ല് ഇതിൽ എന്തേലും കിട്ടിയില്ലേൽ ഉറപ്പായും അവൻ പ്രശ്നം ഉണ്ടാക്കും ഗീത മാഡം മാനേജർ പോസ്റ്റിൽ ഇരുന്നു കൊണ്ട് നിന്നെ വഴി വിട്ട് ഹെല്പ് ചെയ്യുന്നു എന്ന് ഒരു പരാതി മുന്നേ തന്നെ അവന് ഉള്ളതാ ”

കൂടെ ജോലി ചെയ്യുന്ന ഇന്ദു പതിയെ അവളുടെ അരികിലായി ഇരുന്നു എന്നാൽ ഇന്ദു പറഞ്ഞത് കേൾക്കെ ദയനീയമായി ഒന്ന് നോക്കി കാർത്തിക.

” എന്റെ ചേച്ചി.. എന്നെ ഒന്ന് വിശ്വസിക്ക് സത്യമായും ഈ കാശ് ഞാൻ എടുത്തിട്ടില്ല.. പിന്നേ വിനോദേട്ടൻ പറഞ്ഞ പോലെ വിഷു ആഘോഷിച്ചതൊക്കെ എന്റെ ഗതി കെട്ട അവസ്ഥ കണ്ടിട്ട്.. കുഞ്ഞിന് പോലും പുത്തനൊരു ഉടുപ്പ് വാങ്ങാൻ കാശില്ല എന്ന് അറിഞ്ഞപ്പോ എന്റെ ഒരു സുഹൃത്ത്‌ സഹായിച്ചതാ.. ”

ഇത്തവണ കരഞ്ഞു പോയി അവൾ..

” ഏയ്.. നീ ഇങ്ങനെ വിഷമിക്കല്ലേ.. നല്ലോണം ഒന്ന് നോക്ക്.. ക്യാഷ് എങ്ങും പോയിട്ടുണ്ടാകില്ല.. നോക്കിയാൽ പരിഹാരം ഉണ്ടാകും ഞാനും സഹായിക്കാം ”

ഇന്ദുവിനും കാർത്തികയുടെ അവസ്ഥ കണ്ട് ആകെ വിഷമമായി.

” നോക്കി ചേച്ചി.. ഇവിടെല്ലാം ഞാൻ നോക്കി.. ഒരു ബില്ല് പോലും കിട്ടുന്നില്ല… എന്ത് പറ്റിയത് ആണെന്ന് അറിയില്ല… ഇപ്പോഴത്തെ അവസ്ഥയിൽ വണ്ടി കാശ് പോലും കടം വാങ്ങുവാ ഞാൻ ടാർഗറ്റ് ആയില്ല എന്ന് പറഞ്ഞിട്ട് മൂന്ന് മാസമായില്ലേ സാലറി കിട്ടീട്ട്.. അതിനിടക്ക് ഈ അയ്യായിരം ഞാൻ എവിടുന്ന് കൊണ്ട് വരും.. എനിക്ക് അറിയില്ല… ”

വിഷമം സഹിക്കാതെ പൊട്ടിക്കരഞ്ഞു പോയി കാർത്തിക..

” എടോ ഇങ്ങനെ വിഷമിക്കല്ലേ എന്തായാലും ഗീത മാഡം വരട്ടെ.. വഴിയുണ്ടാക്കാം നമുക്ക് ”

പരമാവധി അവളെ സമാധാനിപ്പിച്ചു ഇന്ദു. അപ്പോഴേക്കും വിനോദ് വീണ്ടും എത്തി..

” എന്തായി.. കിട്ടീല അല്ലെ… എനിക്കറിയാം അത് കിട്ടില്ല എന്ന്. ഞങ്ങളൊക്കെ അറിയുന്നുണ്ട് ഒരുത്തനുമായി കറങ്ങി നടപ്പ് ആണെന്ന്…. ഇനി അവനെങ്ങാനും എടുത്ത് കൊടുത്തതാണോ… ഒന്നാലോചിച്ചു നോക്ക് ”

ഇത്തവണ അവന്റെ കുത്തുവാക്കുകൾക്ക് മൂർച്ചയേറിയിരുന്നു. അത് കേൾക്കെ ആകെ തകർന്നു പോയി കാർത്തിക എന്നാൽ ഒപ്പം നിന്ന ഇന്ദുവിനാകട്ടെ കലി കയറി..

” വിനോദെ.. ദേ.. തോന്ന്യവാസം പറയുന്നതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ… എനിക്കറിയാം നിനക്ക് എന്താണ് ഇവളോട് ഇത്ര ചൊറിച്ചിൽ എന്ന്.. ഇവൾ ഡിവോഴ്സ് ആയ സമയം സ്ഥിരമായി പാതിരാത്രികളിൽ വാട്സാപ്പിൽ അശ്ലീല മെസേജുകളും വീഡിയോകളും അയച്ച് അവിഹിതത്തിനു ക്ഷണിച്ച കഥയൊക്കെ ഞാനും അറിഞ്ഞു. അന്ന് കാര്യങ്ങൾ അറിഞ്ഞു നീ ഇപ്പോ കുത്തി പറഞ്ഞ ഇവളുടെ ഫ്രണ്ട് വന്ന് കുത്തിന് പിടിച്ചപ്പോ പേടിച്ചു വിറച്ചു പാന്റേൽ മുള്ളിയതല്ലേ നീ.. എന്നിട്ടിപ്പോ അതിന്റെ ചൊറിച്ചിൽ അല്ലെ ഈ പിന്നാലെ നടന്നു നീ തീർക്കുന്നത്.. ”

ഇത്തവണ ഇന്ദുവിന്റെ മറുപടി കേട്ട് ആകെ ചൂളിപ്പോയി വിനോദ്..

” ദേ… ചേ.. ചേച്ചി അ… അനാവശ്യം പറഞ്ഞുണ്ടാക്കരുത് കേട്ടോ..”

പറഞ്ഞത് ആവശ്യമായിരുന്നോ അനാവശ്യമായിരുന്നോ എന്നത് അവന്റെ പരുങ്ങലിൽ നിന്നു തന്നെ വ്യക്തമായിരുന്നു.

” നീ വെറുതേ വിയർക്കേണ്ട വിനോദേ… ചാറ്റിന്റെ സ്‌ക്രീൻ ഷോർട്ടുകൾ പലതും ഞാനും കണ്ടതാണ്.. അതോണ്ട് മോൻ ചൊറിയാൻ നിൽക്കാണ്ട് പോയെ.. ഞങ്ങൾ ഇതിനൊരു പരിഹാരം ഉണ്ടാക്കട്ടെ… ”

ഇന്ദു അത് കൂടി പറയവേ പിന്നേ നിൽക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കി വിനോദ്..

” ആ.. എന്തോ ആയിക്കോ… ഞാൻ ദേ ക്ലോസ് ചെയ്യാൻ പോവാ.. ഈ അയ്യായിരം ഫണ്ടിൽ ഷോർട്ടേജ് കാണിച്ചു മെയിൽ അയക്കും ഞാൻ… എന്നെ നാണം കെടുത്താൻ ഇറങ്ങിയവര് കുറച്ചു ഒന്ന് അനുഭവിക്കട്ടെ.. ”

പരസ്യമായി ഇന്ദു നാണം കെടുത്തിയപ്പോൾ വിനോദിന് കാർത്തികയോട് വാശിയായി. അവൻ തിരികെ പോകുമ്പോൾ ആകെ നടുക്കത്തിൽ ചെയറിലേക്ക് ഇരുന്നു കാർത്തിക.

” ചേച്ചി….മൂന്ന് മാസത്തെ സാലറി ആണ് പെന്റിങ്.. ഇന്ന് വരും നാളെ വരും ന്ന് പ്രതീക്ഷിച്ചു പോകുവാ ഞാൻ… ഇനി ഈ ഇമെയിൽ കൂടി ചെന്നാൽ ആ സാലറികളും കിട്ടില്ല… ആരൊക്കെ പട്ടിണി കിടന്നാലും എന്റെ കുഞ്ഞിനെ പട്ടിണിക്കിടാൻ പറ്റില്ല… എനിക്ക് ഇനി ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല… ”

ആകെ തകർന്നിരുന്നു പോയി അവൾ. എന്ത് പറയണമെന്നറിയാതെ ഇന്ദുവും കുഴഞ്ഞു..

” എനിക്കാണേൽ വീട് പണി നടക്കുന്നോണ്ട് കയ്യിൽ ഒന്നും ഇല്ല… അല്ലാരുന്നേൽ ഈ കാശ് ഞാൻ ഇട്ട് നികത്തിയേയെ.. ഇനീപ്പോ എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയുമില്ല… എന്തായാലും നീ ടെൻഷൻ ആകേണ്ട.. ഗീത മാഡം ഒന്ന് വന്നോട്ടെ.. നമുക്ക് എന്തേലും ഒരു വഴി ഉണ്ടാക്കാം അത് വരെ വിനോദിന്റെ കാല് പിടിച്ചു ആയാലും ഞാൻ റിപ്പോർട്ട്‌ ചെയ്യിക്കാതെ ഇരിക്കാം ”

പരമാവധി അവളെ സമാധാനിപ്പിച്ചു ഇന്ദു. സമയം പിന്നെയും നീങ്ങി. കാശിന്റെ കാര്യത്തിൽ തീരുമാനം ആകാത്തതിനാലും വിനോദ് തുടരെ തുടരെ ഭീഷണി മുഴക്കുന്നതിനാലും ആകെ വിഷമത്തിലായി കാർത്തിക. അപ്പോഴേക്കും മാനേജർ ഗീത ഓഫീസിലേക്കെത്തി. അവരെ കണ്ട പാടെ ഓടി അരികിൽ ചെന്നു കാർത്തിക..

” എന്താ കാർത്തികേ.. ആകെ ഒരു വെപ്രാളം.. എന്തേലും പ്രശ്നം ഉണ്ടോ.. ”

ഗീതയുടെ മുഖം ചുളിഞ്ഞു.

“അത്.. മാഡം…. ”

കാര്യങ്ങൾ പറയാൻ അല്പം പരുങ്ങൽ തോന്നി കാർത്തികയ്ക്ക്. അപ്പോഴാണ് എന്തോ ഓർത്തിട്ട് ഗീത പെട്ടെന്നു തന്റെ ബാഗിൽ കയ്യിട്ടത്..

” കാർത്തികേ.. ദേ ഈ ബില്ല്സ് കൂടി പെറ്റി ക്യാഷിൽ ഒന്ന് ആഡ് ചെയ്തേക്കണേ.. ഞാൻ മുന്നേ തരാൻ മറന്നു. ഓഫീസ് കാറ് കഴിഞ്ഞ മാസം വർക്ക്‌ ഷോപ്പിൽ കേറിയില്ലേ ഒരാഴ്ച അതിന്റെ ബില്ല്സ് ആണ്. അന്ന് നീ ഓഫ്‌ ആയത് കൊണ്ട് നിന്നോട് വിളിച്ചു പറഞ്ഞിട്ട് ട്രേയിൽ നിന്ന് ഞാൻ ക്യാഷ് എടുത്താ അവർക്ക് കൊടുത്തത്. ”

അത്രയും പറഞ്ഞ് കൊണ്ട് ഗീത രണ്ട് മൂന്ന് ബില്ലുകൾ വച്ച് നീട്ടവേ അമ്പരപ്പോടെ നോക്കിപ്പോയി കാർത്തിക.

‘ ശെരിയാണ് അങ്ങനൊരു ചിലവ് ഉണ്ടായിരുന്നു.. ‘

അപ്പോഴാണ് അവൾ അത് മനസ്സിൽ ഓർത്തത്. ഒക്കെയും കേട്ട് നിന്നിരുന്ന ഇന്ദുവും ആകാംഷയിൽ ഗീതയുടെ അരികിലേക്കെത്തി

” മാഡം.. ഈ ബില്ല്സ്.. ഇത് ടോട്ടൽ എത്ര രൂപയുടെയാണ്.. ”

ആ ചോദ്യം കേൾക്കെ സംശയത്തിൽ അവളെ ഒന്ന് നോക്കി ഗീത..

” ഇത് അയ്യായിരം രൂപയുടെ ബില്ലാണ് ഇന്ദു.. എന്തെ ചോദിക്കാൻ കാരണം”

ആ മറുപടി കൂടി കേൾക്കെ ആശ്വാസത്താൽ ഒരു നെടുവീർപ്പിട്ടു പോയി കാർത്തിക. അവൾ മാത്രമല്ല ഇന്ദുവും ആ നിമിഷം അറിയാതെ ചിരിച്ചു പോയി.. എന്നാൽ പിന്നിൽ നിന്നിരുന്ന വിനോദ് ആകട്ടെ നിരാശയിൽ പല്ല് ഞെരിച്ചു.

നടന്ന കാര്യങ്ങൾ ഇന്ദുവിൽ നിന്നും അറിയവേ ഗീതയും അമ്പരന്നു. ശേഷം വിനോദിന് നേരെ തിരിഞ്ഞു അവർ.

” വിനോദ്.. ഇങ്ങനെ എന്തേലും ഇഷ്യൂസ് ഉണ്ടേൽ നീ റിപ്പോർട്ട്‌ ചെയ്യേണ്ടത് എന്നോട് ആണ്.. ഇവിടെ മാനേജർ പോസ്റ്റിൽ ഞാനാണ് ഇരിക്കുന്നത്.. ഇവിടുത്തെ സ്റ്റാഫുകളുടെ അടുത്ത് പോയി അവരെ ഓരോന്ന് പറഞ്ഞു മെന്റലി ടോർച്ചർ ചെയ്യാൻ നിനക്ക് അധികാരം ഇല്ല.. ഇതിപ്പോ കംപ്ലയിന്റുകൾ പലതായി.. ഇനി മേലിൽ. ഇത് ആവർത്തിക്കരുത്.. ആവർത്തിച്ചാൽ എന്റെ പ്രതികരണം ഇങ്ങനെ ആകില്ല. ഓർത്തോ ”

അതൊരു വാർണിങ് ആയിരുന്നു. ആകെ മൊത്തത്തിൽ നാണക്കേടിനാൾ ഒന്ന് പരുങ്ങി പോയി വിനോദ് അപ്പോൾ. വലിയൊരു ടെൻഷൻ ഇല്ലാണ്ടായ ആശ്വാസത്തിൽ നിൽക്കുകയായിരുന്നു കാർത്തിക അപ്പോൾ. മനസുരുകി സകല ദൈവങ്ങളോടും നന്ദി പറഞ്ഞു അവൾ.

“ഇപ്പോ തന്റെ കണക്ക് എല്ലാം ടാലി ആയില്ലേ.. ഇനീപ്പോ ലേറ്റ് ആക്കേണ്ട വേഗത്തിൽ അപ്ഡേറ്റ് ചെയ്യ് …”

കാർത്തികയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഗീത തന്റെ ഓഫീസ് മുറിയിലേക്ക് നടന്നു. കുറച്ചു മുന്നിലേക്ക് പോയി അവർ ഒന്ന് നിന്നു.

” പിന്നേ എല്ലാർക്കും ഗുഡ് ന്യൂസ്‌ ഉണ്ട്… നിങ്ങളുടെ സാലറി ഇഷ്യൂസ് ഞാൻ സംസാരിച്ചു ഒരു തീരുമാനം ആക്കിയിട്ടുണ്ട്. മാക്സിമം നാളെ തന്നെ എല്ലാവർക്കും പെന്റിങ് സാലറീസ് ഉൾപ്പെടെ ഫുൾ കയ്യിൽ കിട്ടും.. ”

ഇരട്ടി സന്തോഷം പകരുന്നതായിരുന്നു ആ വാക്കുകൾ. സന്തോഷത്താൽ കാർത്തികയുടെ മിഴികൾ തുളുമ്പിപ്പോയി അപ്പോൾ.. ഇന്ദുവും ഏറെ ആശ്വാസത്തിൽ ഇരുന്നു. പതിയെ നടന്നു കാർത്തിക വിനോദിന് മുന്നിലേക്ക് ചെന്നു. ചെറിയൊരു പരുങ്ങലിൽ അവളുടെ മുഖത്തേക്ക് നോക്കാതെ ഇരുന്നു അവൻ അപ്പോൾ

” കണ്ടില്ലേ വിനോദേട്ടാ.. ദൈവങ്ങൾ എനിക്കൊപ്പം ആണ്.. ഇനിയെന്നെ ഉപദ്രവിക്കാനോ കുത്തി നോവിക്കാനോ വരരുത് പ്ലീസ്… നിങ്ങൾ പണ്ട് എന്നോട് തോന്ന്യവാസം പറഞ്ഞ് വന്നതും പ്രശ്നമായതും എല്ലാം ഇന്ദു ചേച്ചി അല്ലാതെ ഇവിടെ വേറെ ആരും അറിഞ്ഞിട്ടില്ല.. ആരോടും പറഞ്ഞിട്ടില്ല ഞാൻ. അന്നത്തെ ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് ഒക്കെ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. സോ എന്നെ കൊണ്ട് അത് പുറത്താക്കിക്കരുത്.. റിക്വസ്റ്റ് ആണ്.. ”

തൊഴുക്കയ്യോടെ അവൾ പറയുമ്പോൾ ആകെ മൊത്തത്തിൽ ഒന്ന് ചൂളിപ്പോയി വിനോദ്

” ഇല്ലെടോ.. അവൻ ഇനി നല്ല കുട്ടി ആയിരിക്കും. നീ പേടിക്കേണ്ട… ”

മറുപടി പറഞ്ഞതു ഇന്ദുവാണ്.. അതോടെ ചെറു പുഞ്ചിരിയിൽ തിരികെ നടന്നു കാർത്തിക. ടെൻഷനും ഭയവും എല്ലാം വിട്ടകന്ന് ആ സമയം മുതൽ അവളുടെ മനസ്സ് ശാന്തമായി തുടങ്ങി..

(ശുഭം )

✍️പ്രജിത്ത് സുരേന്ദ്രബാബു.

Leave a Reply

Your email address will not be published. Required fields are marked *