അമ്മായി അച്ഛന്റെ ഫോണിൽ ബന്ധുവായ സ്ത്രീയുടെ അശ്ലീല ചുവയുള്ള മെസ്സേജ് കണ്ട് റാണി ഒന്ന് ഞെട്ടി.
“അയ്യേ… ഇതെന്ത് വൃത്തികേടാ ഈ സ്ത്രീ അയച്ചിരിക്കുന്നത്.
റാണിക്ക് മെസ്സേജ് വായിച്ചു അറപ്പ് തോന്നി.
ഇതായിരുന്നു ആ മെസ്സേജ്.
“എന്താ ചേട്ടാ ഇപ്പോ പഴയ പോലെ വിളിക്കാത്തത്. മോന്റെ കല്യാണം പ്രമാണിച്ചു കുറച്ചു ദിവസം ഭാര്യയുടെ കൂടെ നിന്നപ്പോ അവളുടെ സുഖം കിട്ടിയോ. അത് കിട്ടിയപ്പോ ഇനി എന്നെ വേണ്ടെന്ന് തോന്നിയോ?
അതോ പുതിയ മരുമകൾ വന്നത് കൊണ്ട് നല്ലവനാകാമെന്ന് വിചാരിച്ചോ. ഒരു മാസമായി നമ്മൾ പഴയ പോലെ ഒന്ന് കണ്ടിട്ടും അറിഞ്ഞിട്ടും.
ഇങ്ങോട്ടുള്ള വഴി മറന്നില്ലെങ്കി ഇടയ്ക്കൊക്കെ ഒന്ന് വന്ന് പോയ കൊള്ളാം. വികാരം അടക്കി പിടിച്ചു ജീവിക്കാൻ കുറച്ചു പാടാണെ.
പിന്നെ നാളേം മറ്റന്നാളും ഒന്നും എന്റെ ഭർത്താവ് ഇവിടെ കാണില്ല. പറ്റിയാ ചേട്ടൻ ഇങ്ങോട്ട് ഇറങ്ങണേ. ഞാൻ കാത്തിരിക്കും. ചേട്ടന്റെ ചൂടറിയാൻ എനിക്ക് കൊതിയായിട്ട് പാടില്ല.
അമ്മായി അമ്മയ്ക്ക് ഏതോ ഒരു ബന്ധുവിനെ വിളിച്ചു കൊടുക്കാൻ ആയിരുന്നു റാണിയുടെ ഭർത്താവ് ഗോകുലിന്റെ അമ്മ ഗിരിജ മരുമകളുടെ കൈയ്യിൽ അമ്മായി അച്ഛൻ സുരേഷിന്റെ ഫോൺ കൊണ്ട് കൊടുത്തത്.
അവൾ ഗിരിജ പറഞ്ഞു കൊടുത്ത പേരിലുള്ള ആളെ കോൺടാക്ട് ൽ തിരയുമ്പോ ആണ് വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നത്.
നോട്ടിഫിക്കേഷൻ വന്നപ്പോ മെസ്സേജ് ന്റെ ആദ്യ വരി കൂടി ഉണ്ടായിരുന്നു. അത് യാദൃച്ചികമായി കണ്ണിൽ ഉടക്കിയപ്പോഴാണ് ആകാംക്ഷ കൊണ്ട് അവളാ മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചത്.
നമ്പർ സേവ് അല്ലായിരുന്നു എങ്കിലും വാട്സ്ആപ്പ് dp കണ്ടപ്പോ റാണിക്ക് ആളെ നല്ല മുഖ പരിചയം തോന്നി. അവരുടെ കല്യാണ സമയത്ത് വീട്ടിൽ രാത്രി വരെ ഉണ്ടായിരുന്നു അമ്മായി അമ്മയുടെ ബന്ധുവായ ഒരു സ്ത്രീയാണ് അത്. അത്രെയേ അവൾക്ക് അറിയൂ. അവരുടെ വീട്ടിൽ വിരുന്നിനും പോയിട്ടുണ്ട്.
റാണി പെട്ടെന്ന് തന്റെ മൊബൈൽ ക്യാമറ ഓൺ ആക്കി ആ ചാറ്റ് ന്റെ ഫോട്ടോ എടുത്തു. അമ്മായി അച്ഛന്റെ ഫോൺ ആണെന്ന് എല്ലാവർക്കും അറിയാൻ വേണ്ടി വീഡിയോ റെക്കോർഡ്ർ ഓൺ ആക്കി ഫോൺ മൊത്തത്തിൽ ക്യാമറയിൽ പകർത്തി വാട്സാപ്പ് മെസ്സേജ് ഉം അത് വന്ന നമ്പർ ഉം ഉൾപ്പെടുത്തി.
പഴയ മെസ്സേജ് കൾ ഡിലീറ്റ് ചെയ്തിരുന്നത് കൊണ്ട് ഇപ്പോ വന്ന ആ ഒരു മെസ്സേജ് മാത്രേ ഉണ്ടായിരുന്നുള്ളു അതിൽ.
അതുവരെ ഭർത്താവിന്റെ അച്ഛനായ സുരേഷിനോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്ന റാണിക്ക് ആ മെസ്സേജ് വായിച്ചതോടെ അയാളോട് വെറുപ്പായി.
പക്ഷേ സുരേഷിന്റെ നല്ല പിള്ള ചമഞ്ഞുള്ള മുഖംമൂടി എല്ലാർക്കും മുന്നിൽ വലിച്ചു കീറണമെന്ന് റാണിക്ക് തോന്നി.
പക്ഷേ ഗിരിജ അടുത്തുള്ളത് കൊണ്ട് അവൾക്ക് ആ ഫോണിൽ മറ്റൊന്നും ചെയ്യാനുള്ള സാവകാശം ഇല്ലായിരുന്നു.
അവൾ അമ്മായി അമ്മ പറഞ്ഞു കൊടുത്ത ബന്ധുവിനെ വിളിച്ചു കൊടുത്തിട്ട് ഫോൺ അവർക്ക് നൽകി. അതിന് മുൻപ് താൻ റീഡ് ചെയ്ത മെസ്സേജ് അൺറീഡ് ആക്കാനും അവൾ മറന്നില്ല.
ഗിരിജയ്ക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല.. അവരുടെ കയ്യിൽ ഉള്ളത് ഒരു സാധാരണ ഫോൺ ആണ്. ആൾ ഒരു സാധു കൂടിയാണ്.
തീർത്തും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു റാണിയുടെയും ഗോകുലിന്റെയും വിവാഹം.
അന്വേഷിച്ചപ്പോ നല്ല കുടുംബം ആണെന്നാണ് അറിഞ്ഞതും. കല്യാണം കഴിഞ്ഞു ഒരു മാസം ആയെ ഉള്ളു.
അമ്മായി അച്ഛന് മറ്റൊരു ബന്ധം ഉണ്ടെന്ന് താൻ എല്ലാവരോടും പറയുമ്പോ മറ്റുള്ളവർ അത് എങ്ങനെ എടുക്കുമെന്ന് ഓർത്ത് റാണിക്ക് ആശങ്ക ഉണ്ട്.
ഗിരിജയും ഗോകുലും അയാളോട് ക്ഷമിച്ചാലും അവൾക്ക് അതിന് കഴിയില്ല. ഭാര്യയെ ചതിച്ച ആൾക്ക് മാപ്പ് കൊടുക്കാൻ പറ്റില്ലെന്ന് ആയിരുന്നു അവളുടെ നിലപാട്.
കൂടുതൽ തെളിവുകൾ കിട്ടിയ ശേഷം എല്ലാം എല്ലാരോടും പറയാമെന്ന തീരുമാനത്തിൽ ആയിരുന്നു റാണി.
പിറ്റേന്ന് രാവിലെ സുരേഷ് കുളിക്കാൻ കയറിയ തക്കം നോക്കി റാണി അയാളുടെ ഫോൺ എടുത്തു നോക്കി.
തലേന്ന് കണ്ട മെസ്സേജ് ഡിലീറ്റ് ചെയ്തിരുന്നില്ല. അയാൾ ഇന്ന് എന്തായാലും ഞാൻ വരാം പൊന്നെ എന്ന് റിപ്ലൈ കൊടുത്തിട്ടുണ്ട്. റാണി അത് ഫോട്ടോ എടുത്തു വച്ചു.
സുരേഷിന് ബിസിനസ് ആണ്. ഗോകുൽ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.. ഗിരിജ വീട്ടമ്മ. റാണി സ്കൂൾ ടീച്ചർ ആണ്.
അന്നത്തെ ദിവസം രാത്രി മടങ്ങി വന്ന സുരേഷ് കുളിക്കാൻ കയറിയപ്പോ റാണി വീണ്ടും അയാളുടെ ഫോൺ എടുത്തു നോക്കി.
മെസ്സേജ് എല്ലാം ഡിലീറ്റ് ആയിരുന്നു. അവൾ ഫോൺ തിരികെ വയ്ക്കാൻ തുടങ്ങുമ്പോ ആ സ്ത്രീയുടെ നമ്പർ ൽ നിന്ന് അന്നത്തെ ദിവസം സുരേഷും മിനി എന്ന ആ സ്ത്രീയും ഒരുമിച്ച് എടുത്ത അർദ്ധ നഗ്നമായ ഫോട്ടോകൾ ആയിരുന്നു.
റാണിക്ക് അത് തന്നെ വലിയൊരു തെളിവ് ആയിരുന്നു.
******
രാത്രി കിടക്കാൻ നേരം റാണി ഗോകുലിനെ ആ ഫോട്ടോകൾ കാണിച്ചു.
തന്റെ അച്ഛന് ബന്ധുവായ സ്ത്രീയുമായി അവിഹിതമുണ്ടെന്ന തിരിച്ചറിവ് അവനെ ഞെട്ടിച്ചു.
“ഇത്രയും വൃത്തികെട്ട നിങ്ങളുടെ അച്ഛനെ ഇനിയും അച്ഛനായി കാണാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് ഗോകുൽ. അയാളുള്ള വീട്ടിൽ നിൽക്കാനും എനിക്ക് കഴിയില്ല.
ഞാൻ ഇക്കാര്യം എന്റെ വീട്ടിൽ പറയാൻ പോവാ. ഗോകുലിനും അമ്മയ്ക്കും അയാളോട് ക്ഷമിക്കുകയോ എന്താന്ന് വച്ചാ ആകാം. ഞാൻ നാളെ മുതൽ ഈ വീട്ടിൽ ഉണ്ടാവില്ല.
എന്റെ കൂടെ ജീവിക്കാൻ ഗോകുലിനു ആഗ്രഹം ഉണ്ടെങ്കിൽ നമുക്ക് വാടക വീട്ടിലേക്ക് മാറാം. അമ്മ അച്ഛനെ വിട്ട് വരുമെങ്കിൽ നമ്മുടെ കൂടെ കൂട്ടാം. തീരുമാനം ഗോകുലിനു വിട്ട് തരുന്നു.
അവളോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഗോകുൽ തളർന്ന് ഇരുന്നു.
പിറ്റേന്ന് രാവിലെ ആരോടും ഒന്നും പറയാതെ റാണി സ്വന്തം വീട്ടിലേക്ക് പോയി. മരുമകൾ പോയതിന്റെ കാരണം അറിയാൻ ഗോകുലിന്റ അടുത്തെത്തിയ ഗിരിജയോട് അവൻ സത്യം പറഞ്ഞു.
തങ്ങളെ ഇത്രയും നാളായി ചതിച്ചു കൊണ്ടിരുന്ന അച്ഛനെ ഗോകുൽ പിടിച്ചു അടിച്ചു. എന്നിട്ടും സങ്കടം സഹിക്കാൻ വയ്യാതെ അവൻ വീട്ടിൽ നിന്നിറങ്ങി പോയി.
ഗിരിജ എല്ലാം അറിഞ് ആകെ തകർന്ന് പോയിരുന്നു.
പക്ഷേ സുരേഷ് കാല് പിടിച്ചു കെഞ്ചി ഇനി തെറ്റ് ആവർത്തിക്കില്ല എന്ന് പറഞ്ഞപ്പോൾ ഗിരിജയുടെ മനസ്സ് അലിഞ്ഞു.
അതോടെ ഗോകുലിനു രണ്ട് പേരോടും ദേഷ്യമായി. അന്ന് തന്നെ തന്റെ സാധനങ്ങൾ ഒക്കെ കെട്ടിപ്പറുക്കി അവൻ ഹോസ്റ്റലിൽലേക്ക് പോയി.
*******
ഹോസ്റ്റലിൽ നിന്ന് കൊണ്ട് ഒരു വാടക വീട് കണ്ടെത്തി റാണിയെയും കൊണ്ട് അവൻ അങ്ങോട്ട് മാറി. അവളോടൊപ്പം ഒരു ജീവിതം അവനും അവനോടൊപ്പം ഒരു ജീവിതം അവളും കൊതിച്ചിരുന്നു. അതുകൊണ്ട് സുരേഷിന്റെ പേരിൽ തെറ്റിപിരിയാതെ അവർ ഇണങ്ങിയും പിണങ്ങിയും ആ വാടക വീട്ടിൽ ജീവിതം മുന്നോട്ടു കൊണ്ട് പോയി.
✍️ശിഖ
