തന്റെ വീട്ടിൽ ഭാര്യക്ക് ഒറ്റക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന് അവൻ വിശ്വസിച്ചു.. അവൾ അവിടെ ഒറ്റപ്പെട്ടുപോയെന്നും, തന്റെ അമ്മയും പെങ്ങളും അവളോട് മനപ്പൂർവം….

“ഒന്ന് കക്കൂസിൽ പോകാൻ പോലും ആ ചെറുക്കന് സ്വയ്ര്യം കൊടുക്കില്ല ആ പെണ്ണ്!! അതിന്റെ പുറത്തും കാവല് പോലെ നിൽക്കുന്നുണ്ടാവും!”

​ശാന്ത അത് പറയുമ്പോൾ, മൂക്കത്ത് വിരൽ വച്ച് അത് കേട്ട് നിൽക്കുകയാണ്, അയൽവാസി ഇന്ദിര…

​ശാന്തയുടെ മനസ്സ് നിറയെ വർഷങ്ങളായി അനുഭവിച്ച സങ്കടങ്ങളും അമർഷവും പതഞ്ഞുപൊങ്ങുകയായിരുന്നു.

അയൽവക്കത്തെ ഇന്ദിരയോട് ഇതൊക്കെ പറയുമ്പോൾ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഒരു അമ്മ എന്ന നിലയിൽ സ്വന്തം മകന്റെ അവസ്ഥ കണ്ട് സഹിക്കാനാകാതെയാണ് അവർ ഇതെല്ലാം തുറന്നുപറഞ്ഞത്.

​ശാന്തയുടെ മകൻ രവി ദുബായിലാണ്.. ദാരിദ്ര്യത്തിൽ മുങ്ങി നിന്ന വീട് കരകയറാൻ അതിന്റെ ആധാരം വരെ പണയപ്പെടുകയാണ് രവി ഗൾഫിൽ അയച്ചത്..

അതൊരു വലിയ പോരാട്ടത്തിന്റെ തുടക്കമായിരുന്നു.

സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടി, ഉള്ള സമ്പാദ്യമെല്ലാം പണയം വെച്ച് അന്യനാട്ടിലേക്ക് വണ്ടി കയറുമ്പോൾ രവിയുടെ മനസ്സിൽ ഒരൊറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ; തന്റെ അമ്മയ്ക്കും പെങ്ങൾക്കും നല്ലൊരു ജീവിതം കൊടുക്കണം.

അയാൾ അവിടെ ചെന്ന് കഠിനമായി അധ്വാനിച്ചു.

നാടും വീടും മറന്ന്, സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്തു.

അതിന്റെ ഫലമായി അയാൾ അവിടെ നന്നായി ജോലി ചെയ്ത് ആധാരം തിരിച്ചെടുത്തു..

വർഷങ്ങളായി നെഞ്ചിലുണ്ടായിരുന്ന വലിയൊരു ഭാരം ഒഴിഞ്ഞതുപോലെയാണ് അന്ന് ശാന്തയ്ക്ക് തോന്നിയത്.

അതിനുശേഷം രവി നാട്ടിലേക്ക് പണം അയച്ച് പെങ്ങൾ രേഖയുടെവിവാഹവും നടത്തി. രേഖയുടെ കല്യാണം ഭംഗിയായി നടന്നതോടെ ശാന്തയുടെ അടുത്ത വലിയ ലക്ഷ്യം മകന്റെ വിവാഹമായിരുന്നു.

നല്ല ഒരു പെണ്ണിനെ കണ്ടെത്തി രവിയേയും വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ശാന്തയുടെ മോഹം.

 

​അങ്ങനെ കണ്ടെത്തിയതാണ് ഷീജയെ.

വലിയ പണക്കാരും ആഡംബരവുമുള്ള കുടുംബങ്ങളിൽ നിന്ന് പെണ്ണ് നോക്കിയാൽ തങ്ങളുടെ സാധാരണ ജീവിതവുമായി ഒത്തുപോകാൻ ബുദ്ധിമുട്ടാകുമെന്ന് ശാന്ത ഭയന്നിരുന്നു.

 

ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി മതി അങ്ങനെയാവുമ്പോൾ തങ്ങളുടെ വീടിനൊത്ത് നിന്നോളും എന്ന് ശാന്ത കരുതി.

സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന പെൺകുട്ടിയാകുമ്പോൾ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കുമെന്നും, കുടുംബത്തോട് സ്നേഹവും ബഹുമാനവും ഉള്ളവളായിരിക്കുമെന്നും അവർ കണക്കുകൂട്ടി.

അങ്ങനെ ആദ്യം ശാന്ത പോയി ശ്രീജയെ കണ്ട് ഇഷ്ടമായി, പിന്നെ രവി ഗൾഫിൽ നിന്ന് ലീവിന് വന്നപ്പോൾ ഒന്ന് പോയി കണ്ട് അതങ്ങ് ഉറപ്പിച്ചു.

വലിയ ആർഭാടങ്ങളില്ലാതെ, എന്നാൽ എല്ലാവരുടെയും സന്തോഷത്തോടെ അവരുടെ വിവാഹം നടന്നു.

 

​എന്നാൽ ശാന്ത വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ..

വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ ഷീജയുടെ യഥാർത്ഥ സ്വഭാവം പുറത്തുവരാൻ തുടങ്ങി.

രവിയെ ഇടം വലം തിരിയാൻ ഷീജ സമ്മതിക്കില്ല…

അവൻ അമ്മയോടോ പെങ്ങളോടോ സംസാരിക്കുന്നത് പോലും അവൾക്ക് ഇഷ്ടമല്ലായിരുന്നു.

ഗൾഫിൽ നിന്ന് വന്നിട്ടുണ്ടെങ്കിൽ എല്ലാം അവളുടെ കയ്യിൽ കൊണ്ടുവന്നു കൊടുക്കണം..

രവി വാങ്ങിക്കൊണ്ടുവരുന്ന വസ്ത്രങ്ങൾ, സമ്മാനങ്ങൾ, സ്വർണം, പണം അങ്ങനെ എന്തും ആദ്യം അവളുടെ കയ്യിൽ എത്തണം.

വീട്ടിലെ മറ്റാർക്കെങ്കിലും എന്തെങ്കിലും കൊടുക്കണമെങ്കിൽ പോലും അവളുടെ അനുവാദം വേണമെന്ന അവസ്ഥയായി.

 

അമ്മയ്ക്കും പെങ്ങൾക്കും രവിയിൽ യാതൊരു അവകാശവും ഇല്ലാത്തത് പോലെയാണ് അവളുടെ പെരുമാറ്റം.. സ്വന്തം മകനോട് അടുത്ത് ഇരുന്ന് രണ്ട് വാക്ക് സംസാരിക്കാൻ പോലും ശാന്ത ഭയന്നു.

 

​അതിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനടി കരച്ചിൽ ആകും, നെഞ്ചത്തടി ആകും പിന്നെ കുടുംബത്തിൽ ഒരു സമാധാനവും ഉണ്ടാവില്ല…

അമ്മ തന്നോട് പോരെടുക്കുകയാണെന്നും ഇവിടെ നിൽക്കാൻ വയ്യാത്ത അവസ്ഥയാണെന്നും രവിയോട് പറയും..

അവൾ കരയാൻ തുടങ്ങിയാൽ രവിക്ക് അത് സഹിക്കില്ലായിരുന്നു. അതോടെ വീട്ടിൽ വലിയ വഴക്കായി മാറും.

മകന്റെ സമാധാനം കളയേണ്ട എന്ന് കരുതി ശാന്ത പലപ്പോഴും മൗനം പാലിച്ചു.

 

​ ചിലതെല്ലാം രവി മനസ്സിലാക്കുമെങ്കിലും ഇതിനെതിരെ ഒന്നും പറയാൻ കഴിയില്ലായിരുന്നു അയാൾക്ക് ആരെയും എതിർത്ത് ശീലമില്ല..

ഒരു പാവം ആയിരുന്നു അയാൾ. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുന്നവൻ..

രവി ജനിച്ചതു മുതൽക്കേ സൗമ്യനായ ഒരു സ്വഭാവക്കാരനായിരുന്നു. അമ്മയോടും പെങ്ങളോടും ഉള്ളതുപോലെ തന്നെ അവൻ ഭാര്യയെയും അമിതമായി സ്നേഹിച്ചു.

ആ സ്നേഹത്തെയാണ് ഷീജ തനിക്ക് അനുകൂലമായി ഉപയോഗിച്ചത്. അവൾ പറയുന്നതെല്ലാം സത്യമാണെന്ന് അവൻ വിശ്വസിച്ചു.

 

​ശാന്തയ്ക്ക് അത് അറിയാമായിരുന്നു അതുകൊണ്ടുതന്നെ അവന് കൂടുതൽ പ്രശ്നം ഉണ്ടാക്കണ്ട എന്ന് കരുതി ശാന്ത ഒതുങ്ങി..

താൻ കാരണം മകന്റെ കുടുംബജീവിതത്തിൽ വിള്ളലുകൾ വീഴരുത് എന്ന് ആ അമ്മ ആഗ്രഹിച്ചു. എന്നാൽ ഓരോ ദിവസം ചെല്ലുന്തോറും ഷീജയുടെ കൈകടത്തൽ കൂടി വന്നു..

വീട്ടു കാര്യങ്ങളിലും പണമിടപാടുകളിലും അവൾ പൂർണ്ണ അധികാരം സ്ഥാപിച്ചെടുത്തു.

 

​അവൾക്ക് ഇപ്പോൾ ഈ വീട് പിടിക്കാതെയായി പുതിയ ഒരു വീട് രവിയെക്കൊണ്ട് ഉണ്ടാക്കിക്കണം എന്ന് ആഗ്രഹം വന്നു..

 

ശാന്ത താമസിക്കുന്ന ഈ പഴയ വീട് വിട്ട് മാറി തനിക്കും രവിക്കും മാത്രമായി ഒരു ആഡംബര വീട് വേണമെന്ന ചിന്ത അവളിൽ വളർന്നു.

അതിനായി അവൾ കുതന്ത്രങ്ങൾ മെനഞ്ഞു. അന്നുമുതൽ ഇല്ലാത്ത കുറ്റം ശാന്തയുടെയും രവിയുടെ പെങ്ങൾ രേഖയുടെയും ഗൾഫിലേക്ക് വിളിച്ചു പറഞ്ഞുകൊടുക്കാൻ തുടങ്ങി…

ഫോൺ വിളിക്കുമ്പോഴൊക്കെ അമ്മ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നും, രേഖ വീട്ടിൽ വന്ന് വഴക്കുണ്ടാക്കുന്നു എന്നും അവൾ നുണക്കഥകൾ ഉണ്ടാക്കി.

താൻ ഈ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ സഹിക്കാൻ വയ്യെന്ന് പറഞ്ഞ് അവൾ ഫോണിൽവിളിച്ചു എപ്പോഴും കരഞ്ഞു.

 

​പതിയെ രവി അതെല്ലാം വിശ്വസിച്ചു.. ദിവസവും കേൾക്കുന്ന നുണകൾ അവന്റെ മനസ്സിൽ അമ്മയോടും പെങ്ങളോടും ഉള്ള ദേഷ്യമായി മാറി.

അവൻ നാട്ടിലേക്ക് വിളിക്കുന്നത് കുറച്ചു. വിളിച്ചാൽ തന്നെ അമ്മയോട് ദേഷ്യത്തോടെ സംസാരിക്കാൻ തുടങ്ങി. അമ്മയോടും പെങ്ങളോടും അകന്നു…

 

​തന്റെ വീട്ടിൽ ഭാര്യക്ക് ഒറ്റക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന് അവൻ വിശ്വസിച്ചു.. അവൾ അവിടെ ഒറ്റപ്പെട്ടുപോയെന്നും, തന്റെ അമ്മയും പെങ്ങളും അവളോട് മനപ്പൂർവം പോരെടുക്കുകയാണെന്ന് അവനെക്കൊണ്ട് അവൾ വിശ്വസിച്ചു.

 

അവൾക്ക് വേണ്ടി വേറെ വീട് ഉണ്ടാക്കാൻ ശ്രമിക്കാൻ തുടങ്ങി.. അതിനായി അവൻ ഗൾഫിൽ കൂടുതൽ പണം സമ്പാദിക്കാനും നാട്ടിൽ സ്ഥലം നോക്കാനും സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

 

​എന്നാൽ അപ്പോഴാണ് ഇന്ദിരയുടെ മകൻ അവന്റെ അരികിലേക്ക് ചെന്നത് എന്നിവയുടെ മകനും ദുബായിൽ തന്നെ ആണ്.

ഇന്ദിരയുടെ മകൻ മനോജ് രവിയുടെ അടുത്ത സുഹൃത്തായിരുന്നു. അവർ താമസിക്കുന്നതും അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നു.

നാട്ടിൽ നിന്ന് അമ്മ ഇന്ദിര വിളിച്ചപ്പോൾ പറഞ്ഞ വിശേഷങ്ങളെല്ലാം മനോജ് അറിഞ്ഞിരുന്നു.

രവി സ്വന്തം അമ്മയെയും പെങ്ങളെയും തെറ്റിദ്ധരിച്ച് പുതിയ വീട് വയ്ക്കാൻ നടക്കുകയാണെന്ന് അറിഞ്ഞപ്പോൾ മനോജിന് വിഷമം തോന്നി.

 

​രവി സ്വന്തമായി വീട് ഉണ്ടാക്കാൻ നോക്കുകയാണെന്ന് പറഞ്ഞപ്പോൾ തന്റെ അമ്മയിൽ നിന്ന് അറിഞ്ഞ നാട്ടിലെ വിശേഷങ്ങൾ അവൻ പങ്കുവച്ചു.

നാട്ടിൽ ശാന്തേച്ചി അനുഭവിക്കുന്ന സങ്കടങ്ങളും ഷീജ വീട്ടിൽ കാട്ടിക്കൂട്ടുന്ന നാടകങ്ങളും മനോജ് രവിയോട് തുറന്നുപറയാൻ തീരുമാനിച്ചു.

 

​ഷീജ അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് എന്ന് ഇന്ദിരയുടെ മകൻ മനോജ് രവിയെ അറിയിച്ചു..

വീട്ടിൽ ശാന്തേച്ചിയോ രേഖയോ ഷീജയോട് ഒന്നും പറയുന്നില്ലെന്നും, അവളാണ് എല്ലാത്തിനും കാരണക്കാരിയെന്നും മനോജ് വ്യക്തമാക്കി.

എന്നാൽ രവി അവനോട് ദേഷ്യപ്പെടുകയാണ് ചെയ്തത്… സ്വന്തം ഭാര്യയെ കുറിച്ച് മറ്റൊരാൾ കുറ്റം പറയുന്നത് കേൾക്കാൻ അവൻ തയ്യാറായില്ല.

 

“നീ എന്റെ കുടുംബകാര്യത്തിൽ ഇടപെടേണ്ട, എന്റെ ഭാര്യ എന്താണെന്ന് എനിക്ക് നന്നായി അറിയാം” എന്ന് രവി മനോജിനോട് തട്ടിക്കയറി.

 

​തന്റെ സുഹൃത്തിന്റെ അന്ധമായ വിശ്വാസം കണ്ട് മനോജിന് കഷ്ടം തോന്നി.

എടോ തന്നെ അവൾ കുരങ്ങ് കളിപ്പിക്കുകയാണ്.. ശ്രദ്ധിച്ച തനിക്ക് നല്ലത് എന്നും പറഞ്ഞ് മനോജ് ഇറങ്ങിപ്പോയി…

മനോജ് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയെങ്കിലും അവൻ പറഞ്ഞ വാക്കുകൾ രവിയുടെ മനസ്സിൽ ഒരു തീക്കനലായി കിടന്നു.

 

തന്റെ ഉറ്റ സുഹൃത്ത് വെറുതെ ഒരു കാര്യം പറയില്ലല്ലോ എന്ന് അവൻ ചിന്തിക്കാൻ തുടങ്ങി. അതോടെ തന്റെ ഭാര്യയെ ഒന്ന് നിരീക്ഷിക്കാൻ രവി തീരുമാനിച്ചു..

അവൾ പറയുന്ന കാര്യങ്ങളിലെ സത്യസന്ധത പരിശോധിക്കാൻ അവൻ ഉറപ്പിച്ചു.

​അപ്പോഴാണ് മനസ്സിലായത് ഒരു രൂപ നാട്ടിലേക്ക് അയക്കാൻ പോലും താൻ അവളുടെ ഉപദേശം അനുസരിച്ചിരുന്നു എന്ന്.

സ്നേഹത്തോടെ അവൾ അതെല്ലാം പറയുമ്പോൾ തനിക്ക് അതൊന്നും മനസ്സിലായിരുന്നില്ല..

താൻ സമ്പാദിക്കുന്ന പണത്തിന്റെ പൂർണ്ണ നിയന്ത്രണം ഷീജയുടെ കൈകളിലായിരുന്നു. ഓരോ മാസവും ശമ്പളം കിട്ടുമ്പോൾ അവൾ പറയുന്ന അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരുന്നത്..

​പണ്ട് വീട്ടിൽ ചെലവിന് പൈസ അയച്ചു കൊടുത്തിരുന്ന താൻ ഇപ്പോൾ ഒരു രൂപ പോലും അമ്മയ്ക്ക് അയച്ചു കൊടുക്കാറില്ല, അവൾക്ക് അയച്ചു അവളോട് കൊടുക്കാൻ പറയാറാണ് പതിവ്.

അമ്മയ്ക്ക് പണം ആവശ്യമുണ്ടെങ്കിൽ ഷീജയുടെ കയ്യിൽ നിന്ന് വാങ്ങിക്കോളും എന്നാണ് രവി കരുതിയിരുന്നത്.

 

ഷീജ അവനോട് പറഞ്ഞിരുന്നതും അമ്മയ്ക്ക് കൃത്യമായി പണം നൽകുന്നുണ്ടെന്നാണ്.

​സത്യം അറിയാൻ വേണ്ടി രവി നാട്ടിലേക്ക് ഫോൺ ചെയ്തു. ഇത്തവണ ഷീജയെ അല്ല, അവൻ നേരിട്ട് അമ്മയെയാണ് വിളിച്ചത്.

അമ്മയെ വിളിച്ച് ചെലവിന്റെ പൈസ തരുന്ന കാര്യം ചോദിച്ചു , അവൾ ഒന്നും തന്നിരുന്നില്ല എന്ന് ശാന്ത പറഞ്ഞു അവന്റെ മനസ്സ് വിഷമിക്കാതിരിക്കാൻ ആണ് അവർ അതെല്ലാം അവർ മറച്ചുവച്ചത്.

ഷീജ ആവശ്യത്തിന് പണം തരുന്നില്ലെന്നും, ചോദിച്ചാൽ തട്ടിക്കയറുമെന്നും ശാന്ത വിതുമ്പലോടെ പറഞ്ഞു. മകൻ ഗൾഫിൽ കിടന്ന് വിഷമിക്കേണ്ട എന്ന് കരുതിയാണ് താൻ ഇത് ഇത്രയും കാലം പറയാതിരുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ രവിയുടെ നെഞ്ച് തകർന്നുപോയി.

 

​രേഖയുടെ ഭർത്താവ് നല്ലവൻ ആയതുകൊണ്ട് അയാൾ ശാന്തയുടെ ചെലവിനായി എന്തെങ്കിലും ഒക്കെ കൊടുക്കും, പറമ്പിൽ നിന്ന് കിട്ടുന്ന ആദായവും അതും കൂടെ കൂട്ടിയാണ് ആ വീട്ടിലെ ചെലവ് ശാന്ത നടത്തിയിരുന്നത്..

 

സ്വന്തം മകൻ ഗൾഫിലുണ്ടായിട്ടും മകൾക്കും മരുമകനും മുന്നിൽ കൈ നീട്ടേണ്ടി വന്ന അമ്മയുടെ അവസ്ഥ രവിയെ ലജ്ജിപ്പിച്ചു.

 

രവി അയച്ചുകൊടുക്കുന്ന പണം മുഴുവൻ ഷീജ സ്വന്തം അക്കൗണ്ടിലേക്ക് ഇടുകയായിരുന്നു.. അമ്മയ്ക്ക് കൊടുക്കാൻ പറഞ്ഞ പണം പോലും അവൾ ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട് സ്വന്തം ഭാവി ഭദ്രമാക്കുകയായിരുന്നു.

.
​താൻ വിശ്വസിക്കുന്നത് അല്ല സത്യം എന്ന് മനസ്സിലാക്കിയാൽ രവി സ്വയം തിരുത്തി ഷീജയെ ഒതുക്കി നിർത്തി.

ഭാര്യയുടെ കപടമുഖം പൂർണ്ണമായും മനസ്സിലാക്കിയ രവിക്ക് വലിയ മാനസികവിഷമം ഉണ്ടായെങ്കിലും അവൻ പെട്ടെന്ന് തന്നെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു.

ഇനി മുതൽ പണം നേരിട്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാത്രമേ അയക്കൂ എന്ന് അവൻ കർശനമായി ഷീജയോട് പറഞ്ഞു..

പുതിയ വീട് വെക്കുന്ന പരിപാടി തൽക്കാലം നിർത്തിവെച്ചു. അമ്മയോടും പെങ്ങളോടും ഉള്ള തെറ്റിദ്ധാരണകൾ മാറ്റി അവൻ അവരോട് മാപ്പ് ചോദിച്ചു.

ഷീജയുടെ അനാവശ്യമായ കരച്ചിലിനും നാടകങ്ങൾക്കും ഇനി ഈ കുടുംബത്തിൽ സ്ഥാനമില്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.

 

സ്വന്തം തെറ്റുകൾ മനസ്സിലാക്കി രവി കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ചു, ഷീജയ്ക്ക് അവളുടെ തെറ്റുകൾ കൃത്യമായി മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.

മര്യാദയ്ക്ക് ആണെങ്കിൽ ഇവിടെ നിന്നാൽ മതി എന്നുകൂടി പറഞ്ഞപ്പോൾ ഷീജ പണ്ടത്തെ സ്വഭാവം ഉപേക്ഷിച്ച്, അവിടെ സോപ്പിട്ട് നിൽക്കാൻ തുടങ്ങി..

അവളുടെ സ്വഭാവം മാറാനോന്നും പോകുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു.

പക്ഷേ രവിക്ക് സ്വന്തം മാറ്റത്തിൽ വിശ്വാസം ഉണ്ടായിരുന്നു..

✍️സ്റ്റോറി ബൈ JK

Leave a Reply

Your email address will not be published. Required fields are marked *