വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിലൊക്കെ വളരെ സന്തോഷത്തോടെ തന്നെയാണ് ഞങ്ങൾ ജീവിച്ചു പോന്നത്.. അല്ല അങ്ങനെയായിരുന്നു എന്നത് എന്റെ മാത്രം വിശ്വാസമായിരുന്നുവെന്ന്….

ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് ഞാൻ ജയിലിലായത്. തെറ്റ് ചെയ്യാതെ ജയിലിൽ കിടക്കേണ്ടി വന്നതിന്റെ വേദന എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു…

എന്റെ പേര് ശ്രീജിത്ത്‌ , ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു…

ഞാനും ഭാര്യയും മാത്രമായിരുന്നു
എന്റെ വീട്ടിൽ താമസം.

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസംതന്നെ ഭാര്യയുടെ നിർബന്ധപ്രകാരം ഞാൻ തറവാട്ടിൽ നിന്നും താമസം മാറ്റി.

വിവാഹം കഴിഞ്ഞ ആദ്യ മാസങ്ങളിലൊക്കെ വളരെ സന്തോഷത്തോടെ തന്നെയാണ് ഞങ്ങൾ ജീവിച്ചു പോന്നത്..
അല്ല അങ്ങനെയായിരുന്നു എന്നത്
എന്റെ മാത്രം വിശ്വാസമായിരുന്നുവെന്ന് പിന്നീട് എനിക്ക് മനസ്സിലായി.

അവളും ജോലിക്ക് പോകുന്നുണ്ട്.
അതുകൊണ്ട് പണത്തിന്റെ ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.

പക്ഷെ ആറേഴ് മാസം കഴിഞ്ഞപ്പോൾ മുതൽ
അവളുടെ സ്വഭാവത്തിൽ വല്ലാത്ത മാറ്റം വന്നു

എന്നെ കാണുന്നത് അവൾക്ക് ദേഷ്യമായി.
ആവശ്യമില്ലാത്ത നിസ്സാര കാര്യങ്ങൾക്ക് പോലും വഴക്കുണ്ടാക്കി വീട്ടിലെ സമാധാനം കളയും.

പിന്നെപ്പിന്നെ, ആ വീട്ടിലേക്ക് കയറിച്ചെല്ലുന്ന
കാര്യമാലോചിക്കുമ്പോൾ തന്നെ വല്ലാത്ത മടുപ്പ് തോന്നുമായിരുന്നു…

അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിൽ നിന്നും വരുന്ന വഴി പോലീസ് എന്റെ സ്കൂട്ടറിന് നേരേ കൈ നീട്ടി.

എന്റെ വാഹനത്തിനുള്ളിൽ നിന്നും
ല., ഹ., രി മരുന്ന് കണ്ടെത്തുകയും ചെയ്തു.

അത്രയും വർഷത്തിനിടയിൽ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ലാത്ത, ജീവിതത്തിൽ ഇന്നേവരെ ഒരു ല.,ഹ.,രിയും ഉപയോഗിക്കാത്ത ഞാൻ ജയിലിലായി…

അങ്ങനൊരു കേസിൽ അകപ്പെട്ടാൽ എന്താകുമെന്ന് അറിയാവുന്നതാണല്ലോ..
എന്റെ ജീവിതം അതോടെ നശിച്ചു എന്ന് ഞാൻ കരുതി..

അല്ലെങ്കിലും ഒരുപാട് സ്വപ്നങ്ങളൊന്നുമുള്ള മനുഷ്യനായിരുന്നില്ല ഞാൻ,
ജീവിച്ചിരിക്കുന്ന കാലമത്രയും സമാധാനത്തോടെ,
ആർക്കും ദ്രോഹമുണ്ടാക്കാതെ ജീവിച്ചു തീർക്കണമെന്നത് മാത്രമായിരുന്നു
എന്റെ ആഗ്രഹം…

എന്റെ ജോലി, സമൂഹത്തിലെ എന്റെ മാന്യത, എന്റെ ബന്ധങ്ങൾ, എല്ലാം എനിക്ക് നഷ്ടമായത് പോലെ തോന്നി.

നാളെ മുതൽ ഞാനൊരു മോശപ്പെട്ട മനുഷ്യനാണ്.
എന്നെയിനി സമൂഹം
കാണുന്നത് ഏത് വിധത്തിലായിരിക്കുമെന്ന് എനിക്കൂഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

എന്റെ ജീവിതത്തിന്റെ അങ്ങേയറ്റത്തോളം ഈ പേരുദോഷം എന്റെ കൂടെ തന്നെയുണ്ടാകും.
എനക്കപ്പോൾ മ.,രി., ച്ചു
കളയണമെന്ന് വരെ തോന്നി.

പക്ഷെ… എന്റെ രക്ഷകനായി ഒരാൾ എത്തി മറ്റാരുമല്ല സിസിടിവി ക്യാമറ തന്നെ…
അതും അയൽക്കാരുടെ വീട്ടിലെ cctv ക്യാമറ.

ഒരു ദിവസം നേരം നന്നേ പുലരും മുൻപ്
ഭാര്യ വാതിൽ തുറന്ന് ഇറങ്ങി വരുന്നതും, എന്റെ സ്കൂട്ടറിൽ താക്കോൽ കൊണ്ട് വച്ചിട്ട് അകത്തേക്ക് പോരുന്നതും,
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരുവൻ ഞങ്ങളുടെ വീടിന്റെ ചെറിയ മതിൽ ചാടിക്കടന്ന് സ്കൂട്ടറിന്റെ അടുത്ത് വന്ന് താക്കോലെടുത്ത് തുറന്ന് സ്കൂട്ടറിനകത്ത് പാക്കറ്റ് വയ്ക്കുന്നതും, വ്യക്തമായി സിസിടിവി ക്യാമറകൾ ഒപ്പിയെടുത്തു.

ആ വീട്ടുകാർ പുതുതായി സിസിടിവി ക്യാമറ
പിടിപ്പിച്ച വിവരം ഞങ്ങൾ അറിഞ്ഞിരുന്നില്ല.

മകൻ ഇങ്ങനൊരു തെറ്റ് ചെയ്തല്ലോ എന്ന വേദനയിൽ കണ്ണീരുമായി ഇരുന്ന എന്റെ വീട്ടുകാരെ, ഇക്കാര്യം അയൽക്കാർ അറിയിച്ചതോടെ ഞാൻ നിരപരാധിയാണെന്ന് അവർക്ക് ബോധ്യമായി..

ഒടുവിൽ ചോദ്യം ചെയ്യലിൽ ഭാര്യ അവളുടെ കാമുകനോടൊപ്പം ജീവിക്കാനായി എന്നെ കരുവാക്കിയതാണെന്ന് സമ്മതിച്ചു..

എന്റെ സ്കൂട്ടറിൽ സാധനം ഒളിപ്പിച്ചവനെയും കൂട്ട് നിന്ന എന്റെ ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു…

എങ്കിലും ഞാൻ അനുഭവിച്ച അപമാനം, വേദന…

അതോടെ ഒരു കാര്യം എനിക്ക് ബോധ്യമായി നമ്മളെ ഒരാൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ പോലും നഷ്ടപ്പെടുന്നതാണ് നമ്മുടെ അഭിമാനമെന്ന്…

അന്നോളം നമ്മൾ ചെയ്ത നന്മകളൊക്കെ ലോകം മറന്നു പോകും,
ആ ഒരൊറ്റ മോശം കാര്യത്തിന്റെ പേരിലായിരിക്കും പിന്നെ നമ്മൾ അറിയപ്പെടുക…..

ബന്ധങ്ങളിൽ മടുപ്പ് തോന്നിയാൽ ഇറങ്ങി നടക്കാനുള്ള അവകാശമുണ്ടെന്നിരിക്കെ എന്തിനാണ് നിരപരാധിയായ ഒരാളുടെ ജീവിതം തകർക്കാൻ നോക്കുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.

സത്യത്തിൽ അതിന്റെ ആവശ്യകതയെന്ത്‌??

പിന്നീടങ്ങോട്ട് എനിക്ക് ഒരുതരം വാശിയായിരുന്നു…

ഇപ്പോൾ ഈ നാട്ടിലെ അത്യാവശ്യം അറിയുന്ന ഒരു ബിസിനസുകാരനായി
മാറാൻ ഞാൻ നല്ലവണ്ണംകഷ്ടപ്പെട്ടു.

ഇപ്പോൾ എന്നെ പ്രാണനായി കരുതി സ്നേഹിക്കുന്ന ഒരു ഭാര്യയും,
രണ്ടു വയസ്സുകാരി മകളുമുണ്ടെനിക്ക്…

ഞങ്ങൾ തറവാട്ട് വീട്ടിൽ
അച്ഛനോടും, അമ്മയോടുമൊപ്പം വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു…

എന്നെ ചതിച്ച്,
അങ്ങനൊരു കേസിൽ ഞാൻ അകത്തുകിടന്നാൽ,എന്റെയാ വീട്ടിൽ കാമുകനോടൊപ്പം സുഖമായി ജീവിക്കാമെന്ന് കരുതിയ എന്റെ ആദ്യഭാര്യ
തെ.ണ്ടി.ത്തി. രിഞ്ഞു നടക്കുന്നുണ്ട്…

ചില മനുഷ്യർ അങ്ങനെയാണ്, നല്ലൊരു ജീവിതം കിട്ടിയാലും അതിൽ തൃപ്തിപ്പെടാതെ
മറ്റ് ബന്ധങ്ങൾ തിരയും..
അവരുടെ നേട്ടങ്ങൾക്കായി ആരെയും കരുവാക്കും..

ഒന്ന് മാത്രം ഞാൻ പറയട്ടേ…
വാദിയെ പോലും പ്രതിയാക്കാൻ മിടുക്കുള്ളവരാണ് കൂടുതൽ.
സത്യസന്ധതയ്ക്കോ, നന്മയ്ക്കോ വലിയ വിലയൊന്നും മനുഷ്യർ കൽപ്പിക്കുന്നുമില്ല..

കാര്യമൊന്നുമില്ലാതെ, പങ്കാളി സ്ഥിരമായി
വഴക്കുണ്ടാക്കുകയും, കുടുംബത്തിൽ സ്വസ്ഥത നശിപ്പിക്കുകയും ചെയ്താൽ
എത്രയും വേഗം ആ ബന്ധത്തിൽ നിന്നും പുറത്ത് കടക്കുന്നതാണ് നല്ലത്.
നമ്മേ സ്നേഹിക്കുന്ന ഒരാളും നമ്മളെ സ്ഥിരമായി വേദനിപ്പിക്കില്ല…
അവർ കൂടെ നിന്ന് ചതിച്ചാൽ നമുക്കത് മനസ്സിലാകുകയുമില്ല….

അങ്ങനെയുള്ള ബന്ധങ്ങളിൽ നിന്നും ഇറങ്ങിപ്പോന്നേക്കണം,അതിപ്പോ ആണായാലുംപെണ്ണായാലും….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *