ആ രാത്രി നമ്മൾ കുറച്ചു ക്ലോസായി എന്നത് സത്യമാണ്. ആ നേരം നീയെനിക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു… നിന്നെ എന്തോ ചുംബിക്കാനും മറ്റു പലതും എനിക്ക് തോന്നി… എന്തൊക്കെയോ വികാരത്തിന്റ…..

“”എന്നും നീയില്ലാതെ ഒരുദിവസം എനിക്ക് പറ്റില്ലെന്ന് പറഞ്ഞു നടന്ന ആൾ തന്നെയാണോ ഇന്നിപ്പോൾ എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്…???? ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞത്, ചേർത്തു പിടിച്ചൊരായിരം ചുംബനങ്ങൾ നൽകിയത്, ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ പറഞ്ഞത്…… ഇതെല്ലാം ഒരു രാത്രിയിൽ ഇനി നിന്നെ എനിക്കങ്ങനെ കാണാൻ പറ്റില്ല, എല്ലാം നിർത്താം, സോറി… എന്നൊരു വാചകത്തിൽ നിർത്താനായിരുന്നോ??

അത്ര മാത്രമേയുള്ളായിരുന്നോ ഞാൻ…??? അതിനായിരുന്നെങ്കിൽ, എന്തിനായിരുന്നു എന്റെ മുന്നിൽ വന്നത്….??? പുസ്തകവും ക്ലാസും മാത്രമായി നടന്ന എന്റെ മനസിൽ അതിനെല്ലാമുപരി, നിനക്കൊരു സ്ഥാനമുണ്ടാക്കിയത്…??? അതോ ഇനി അതും അഭിനയമായിരുന്നോ…??? എന്നും രാത്രി flirt ചെയ്യാൻ ഒരാൾ വേണം… അതിനായിരുന്നോ ഞാൻ…????””

ഉള്ളിലുള്ളതെല്ലാം ഒരു രാത്രിയിൽ അവനോട് തുറന്നു ചോദിക്കുമ്പോൾ, കണ്ണ് നിറഞ്ഞെങ്കിലും, എല്ലാം അറിയണമെന്ന വാശിയായിരുന്നു അവൾക്ക്.. എന്തിനു വേണ്ടി..??? അതായിരുന്നു മനസിൽ.

“”ഒരു മാസവും, രണ്ട് മാസവുമൊന്നുമല്ലല്ലോ ഞാൻ നിന്നോട് സംസാരിക്കാൻ തുടങ്ങിയിട്ട്. വർഷം കുറച്ചായില്ലേ.??? ഇതിനിടയിൽ ഇതെല്ലാം ഫ്‌ളൈർട്ടിങ് ആയിട്ടാണോ നിനക്ക് തോന്നിയിട്ടുള്ളത്?? കുടുംബത്തിലെ ദാരിദ്ര്യവും, എന്റെ ഓരോ കുഞ്ഞ് കാര്യവും നിന്നൊട് പറയുന്നതാണോ ഫ്‌ളൈർട്ടിങ്????

ഫ്‌ളൈർട്ട് ചെയ്യാൻ ജെറിന് പെൺപിള്ളേർ ക്യു നിൽക്കും. പക്ഷെ അങ്ങനെയല്ലാ നീയെന്ന് നിനക്കുമറിയാം, എനിക്കുമറിയാം. പിന്നെന്തിനാ ഇങ്ങനെയൊരു talk???””

അളന്നു മുറിച്ചുള്ള അവന്റെ വാക്കിൽ, പറഞ്ഞതൊക്കെ സത്യമാണെന്ന് അറിയാമെങ്കിലും, വിട്ടു കൊടുക്കാൻ അവൾക്കും പറ്റില്ലായിരുന്നു. അല്ലെങ്കിൽ അതിനവളുടെ അഭിമാനം സമ്മതിച്ചില്ല.

“”അങ്ങനെയെല്ലാമറിയാമെങ്കിൽ, ഈ ആൾ എന്റെ ജീവനാണെന്നും അറിയില്ലേ??? എന്നിട്ടും ഒരു വാക്കിൽ എല്ലാം നിർത്താമെന്ന് പറയാൻ നിനക്ക് തോന്നി. അങ്ങനെയെങ്കിൽ എന്തിനായിരുന്നു ആ രാത്രി എന്നോട്…..????””

ബാക്കി പറയാതെ പകുതിയിൽ ആദിത്യ പറയാനുള്ളത് നിർത്തിയപ്പോൾ, ജെറിയ്ക്ക് മനസിലായിരുന്നു അവൾ ഉദേശിച്ചത് എന്താണെന്ന്.

“”ആ രാത്രി നമ്മൾ കുറച്ചു ക്ലോസായി എന്നത് സത്യമാണ്. ആ നേരം നീയെനിക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു… നിന്നെ എന്തോ ചുംബിക്കാനും മറ്റു പലതും എനിക്ക് തോന്നി… എന്തൊക്കെയോ വികാരത്തിന്റ ആ നിമിഷം ഞാൻ ചെയ്യുകയും ചെയ്ത്… പക്ഷെ എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റുന്നില്ലെടി.. എന്റെ സ്വഭാവമറിയാത്ത, എന്റെ വീട്ടുകാരെ അറിയാത്ത ഒരു പെണ്ണ് മതി. വെറുതെ പറഞ്ഞു പറ്റിക്കുന്നതിലും നല്ലത് ഇതല്ലേ. ഇതാകുമ്പോൾ നമുക്ക്….””

പറയുന്നത് കള്ളമാണെന്നറിഞ്ഞിട്ടും, ജെറിൻ പറഞ്ഞതും, ആദിയിൽ ചിരിയായിരുന്നു. കഴിഞ്ഞ രണ്ട് കൊല്ലമായി, അവന്റെ ശബ്ദത്തിൽ നിന്നുമറിയാം പറയുന്നത് സത്യമോ കള്ളമോ എന്ന്. ഒരു വോയിസ്‌ മെസ്സേജ് അയച്ചാൽ മനസിലാകും കുടിച്ചിട്ടുണ്ടോ ഇല്ലേയെന്ന്…

എങ്കിലും എതിർക്കാൻ തോന്നിയില്ല. അല്ലെങ്കിൽ തന്നെ എന്തിനു വേണ്ടി?? വേണ്ടെന്ന് പറഞ്ഞ ഒരാളോട് വീണ്ടും വീണ്ടും പറയണോ എനിക്ക് നിന്നെ ഇഷ്ടമാണെന്ന്?? അല്ലെങ്കിൽ തന്നെ അങ്ങനെ പറഞ്ഞു മനസിലാക്കേണ്ട കാര്യമാണോ??? “”

“”നീ ഒരുപാട് പറയേണ്ട ജെറിച്ചാ… ഞാൻ ഓക്കേയാണ്…””

“”നീയെന്നെ ഇനി ഇങ്ങനെ എന്നും വിളിക്കുന്നത് പോലെ വിളിക്കുമോ????””

കാൾ കട്ട്‌ ചെയ്യുന്നതിന് മുൻപ് അവസാനമായി അവൻ ചോദിച്ചതും, സങ്കടത്തിനു മുകളിൽ വീണ്ടും സങ്കടമെന്ന അവസ്ഥയായിരുന്നു അവൾക്ക്.

ഈ കഴിഞ്ഞ രണ്ട് വർഷത്തിൽ, ഒരു ദിവസം പോലും അവന്റെ സൗണ്ട് കേൾക്കാതെ ഉറങ്ങിയിട്ടില്ല. ചിലപ്പോൾ രണ്ട് മിനിറ്റ്… പല ദിവസങ്ങളിളും മണിക്കൂറുകൾ.. കോളേജിൽ നടക്കുന്ന ഓരോ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അവനോട് പറഞ്ഞില്ലെങ്കിൽ ആകെ ഒരു സമാധാനക്കേടാണ്.. എവിടെയാണ് തുടങ്ങിയതെന്നോ, അതു പിന്നെ വേറെ എന്തൊക്കെ ടോപ്പിക്ക് ആകുമെന്നോ രണ്ട് പേർക്കും അറിയില്ലായിരുന്നു…  ആ അവനാണ് ഇപ്പോൾ ചോദിക്കുന്നത് ഇനി നീ എന്നെ വിളിക്കുമോ എന്ന്..

താൻ വിളിച്ച ദൈവങ്ങളോടെല്ലാം ഒരുവേള അവൾക്ക് ദേഷ്യം തോന്നി. ഈ ഒരാൾക്ക് വേണ്ടിയല്ലേ താൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചിട്ടുള്ളത്… എന്നിട്ടിപ്പോൾ അതെല്ലാം ഒരൊറ്റ കാളിൽ….!!!

അവളുടെ വാക്കിൽ വേദനയായിരുന്നു… ഒരുവേള താൻ പോകുന്ന വണ്ടിയിൽ ഏതെങ്കിലും പാറ വന്നു വീഴണേ എന്ന് പോലും പ്രാർത്ഥിച്ചു ആ നിമിഷമെന്നതായിരുന്നു സത്യം. പക്ഷെ  തളർന്നിരിക്കുന്നവനെ പിന്നെയും തളർത്താൻ തോന്നിയില്ല.

ഒരുപക്ഷെ ഇവിടെ ആത്മാർത്ഥത തനിക്ക് മാത്രമായിരിക്കണം. അതല്ലേ ഇത്ര വേദന… ആരോ പറഞ്ഞത് പോലെ, ആത്മാർത്ഥമായി സ്നേഹിച്ചാൽ അവസാനം വേദനയാണ്…!!!

✨✨✨✨

“”ആത്മാർത്ഥ പ്രണയത്തിന്റെ അടയാളമായിരുന്നെല്ലോ ലെച്ചു നിനക്ക് അവൻ… എന്നിട്ടിപ്പോൾ എന്താ നടന്നത്..?? അവൻ നിസാരമായി നിന്നെ തേച്ചു… എന്നിട്ടവന്റെ ഒരു ഡയലോഗ്… നിന്നെ ഞാൻ അങ്ങനെയൊന്നും കണ്ടിട്ടില്ലെടി പോലും… പിന്നെന്തു തേങ്ങയ്ക്കാണ് അവൻ നിന്റെ കൂടെ…

ബാക്കി ഞാൻ പറയുന്നില്ല… എന്നിട്ട് ഇന്ന് ഈ നിമിഷവും എല്ലാം നിന്റെ തെറ്റാണെന്ന ചിന്തയാണ് നിനക്ക്… എന്താ കുഞ്ഞേ നീ ഇങ്ങനെ…??? അവൻ നിന്നെ സ്നേഹം കാണിച്ചു ചതിച്ചതാ… ഇനിയും അവന്റെ ജീവിതത്തിലേക്ക് നീ പോകരുത്… അങ്ങനെയെങ്കിൽ ഞങ്ങളുടെ ആദിയെ ഞങ്ങൾക്ക് നഷ്ടമാകും…

നിന്റെ കൈയിൽ പൈസയില്ലെങ്കിൽ ഞാൻ തരാം പൈസ. ഒരു കൗൺസിലിംഗ് അറ്റൻഡ് ചെയ്യ് നീ… എല്ലാം ശെരിയാകും… ഇങ്ങനെ സൈലന്റ് ആകാതെ… “”

ആദിത്യയോട് അവളുടെ ആത്മമിത്രം അർച്ചന പറഞ്ഞതും, ആദിയിൽ ആ നിമിഷവും കണ്ണീരായിരുന്നു… ഒരുത്തനെ ആത്മാർത്ഥമായി പ്രണയിച്ചതിന്റെ… അവനാണ് ജീവിതമെന്നു കരുതിയതിന്റെ കണ്ണീർ…

ഒരു പെണ്ണ് പ്രണയത്തിൽ വിശ്വാസവഞ്ചന കാണിക്കുമ്പോൾ അതിനെതിരെ ശബ്ധിക്കാൻ ആയിരം പേര് വരും.. പക്ഷെ തിരിച്ചാകുമ്പോൾ…??? ചേർത്തു പിടിക്കാൻ പോലും ആളുകൾ കുറവായിരിക്കും…

നീയായി വരുത്തിയത് നീയായി അനുഭവിച്ചോ എന്നൊരു രീതിയും….

ദിവസങ്ങൾ കടന്നു പോകുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചിരിക്കാൻ അവൾ പഠിച്ചിരുന്നു… തന്റെ വേദന അല്ലെങ്കിലും തന്റെ മാത്രമാണ്… അതൊരുപക്ഷെ കുറച്ചെങ്കിലും പകുത്തത് അർച്ചനയും…

അർച്ചനയെപ്പോലെയൊരു കൂട്ടുകാരിയായിരുന്നു ആദിത്യയുടെ ഏറ്റവും വലിയ ധൈര്യവും…

✨✨✨✨

എപ്പോഴത്തെയും പോലെ മന്ത്രുവെന്ന് അവൾ വിളിക്കുന്ന ഹരിയോട് വിശേഷങ്ങൾ പറയുവാരുന്നു ആദി… അതിൽ മുന്നോട്ടുള്ള ജീവിതം എന്താണെന്നായിരുന്നു important ടോപ്പിക്ക്…

“നിന്റെ ജാതകത്തിൽ പറയുന്നത് ലവ് മാര്യേജ് എന്നാണ്. അതെന്തായാലും അങ്ങനെയേ വരൂ… ഉടനെ തന്നെ നിന്റെ ചെക്കൻ നിന്റെ മുന്നിലേക്ക് വരും……””

ഹരി പറഞ്ഞതും, ആദിയിൽ പുച്ഛമായിരുന്നു അവരുടെ വാക്കുകളോട്…

“”ഒരിക്കൽ ഇങ്ങനെ പറഞ്ഞതല്ലേ…??? ജെറി ചേട്ടൻ എന്റെയാണെന്ന്..??? എന്തൊക്കെ പ്രശ്നം വന്നാലും ലൈഫ് ലോങ്ങ്‌ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്…??? എന്നിട്ട് ഞങ്ങൾ വല്ലാതെ ഒരുമിച്ചായിരുന്നു. ഇനിയിപ്പോൾ അടുത്തത് കൊണ്ട് വാ… പ്രണയം… മണ്ണാംകട്ട… എനിക്കൊരുത്തനെയും വേണ്ട. പഠിച്ചു കഴിഞ്ഞിട്ട് ഞാൻ വല്ല ദുബായ്യ്ക്ക് പോകും. എന്നിട്ട് അവിടെ പോയി ജീവിക്കും. പക്ഷെ ഇനിയൊരുത്തനെ എനിക്ക് വേണ്ട…””

അറുത്തുമുറിച്ചുള്ള ആദിയുടെ പറച്ചിലിൽ ഞെട്ടിയത് ഹരി ആയിരുന്നു. എല്ലാം കഴിഞ്ഞിട്ട് മാസങ്ങളായി. അവൾ അതിൽ നിന്നൊക്കെ പുറത്തുവന്നു കാണും എന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ…!!

“”ഇപ്പോഴും നിന്റെ മനസിൽ അവനാണോ..?? നീ കാണിക്കുന്ന ആത്മാർത്ഥത അവനുണ്ടോ?? അവനിപ്പോൾ വേറെ പെണ്ണ് കാണും. എന്നിട്ടും ഇവിടെയൊരുത്തി അങ്ങനെ തന്നെ. ഇതിനും വേണ്ടി എന്ത് ക്വാളിറ്റിയാണ് അവനുള്ളത്.???””

“”ക്വാളിറ്റി അളക്കാനൊന്നും എനിക്കറിയില്ല. എല്ലാം മറക്കണമെന്ന് പറയുമ്പോൾ മറക്കാനുള്ള ദിവ്യകഴിവും എനിക്കില്ല. ഞാൻ കണ്ടതിൽ ഏറ്റവും ബെസ്റ്റ് അവനാണ്. ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്നവനെ പാർട്ണർ ആയി വേണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾ കാണും. പക്ഷെ എന്നെ സംബന്ധിച്ച്, എന്തിനും കൂടെ നിൽക്കുന്നവൻ.. എന്നെ മനസിലാക്കുന്നവൻ… അങ്ങനെയൊരാളെയാണ് വേണ്ടത്.

എത്രയൊക്കെ എന്നെ ചതിച്ചെന്ന് പറഞ്ഞാലും, അവൻ കാണിച്ച സ്നേഹം ആ സമയം ആത്മാർത്ഥമായിരുന്നു… പലപ്പോഴും ഒരു താങ്ങ് വേണമെന്ന് തോന്നിയപ്പോൾ എല്ലാം, രണ്ടാമതൊന്നു ചിന്തിക്കാതെ എന്റെ കൂടെ നിന്നവനാണ്…

നിങ്ങളൊക്കെ അവനിൽ ഇനിയെന്തെല്ലാം കുറ്റങ്ങൾ പറഞ്ഞാലും, അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലാത്തതും ഇതൊക്കെ കൊണ്ട് തന്നെയാണ്… ഒരാളിൽ മോശം പറയാൻ ഒരുപാട് കാണും. പക്ഷെ അവരുടെ നല്ല ക്വാളിറ്റിസ് കണ്ട് പിടിക്കുന്നതാണ് ബുദ്ധിമുട്ട്…

എന്ന് കരുതി ഇനിയും ആ ട്രോമയിലേക്ക് ഞാൻ തിരിച്ചു പോകുമെന്നല്ല ഈ പറഞ്ഞതിന് അർത്ഥം.

I need time….

ഇനിയും ജെറിൻ തോമസിനെ മനസിൽ നിന്നും മായിച്ചു കളയാൻ, അവിടെ പുതിയൊരാളെയിരുത്താൻ… എനിക്ക് സമയം വേണം… മൂവ് on ആകണമെന്ന് പറയാൻ എളുപ്പമാണ്.. പക്ഷെ ചെയ്യാനാണ് പാട്…

എങ്കിലും എന്തിന്റെ പേരിലാണെങ്കിലും, എന്റെ ചേട്ടനെ ഒന്നും പറയല്ലേ… അവന് അവന്റേതായ കാരണം കാണും നോ പറയാൻ. accept the fact, eventhough I can’t get out of that situation…

Let it be…

എനിക്കുള്ള ആൾ എന്നിലേക്ക് തന്നെ വരും… അതിപ്പോൾ emirates ഫ്ലൈറ്റ് പിടിച്ചാനെങ്കിലും വരും. അതുവരെ എല്ലാം ഇങ്ങനെ തന്നെ പോകട്ടെ….

പാബ്ലോ നെരൂദയുടെ വാക്കുകൾ പോലെ,

പ്രണയം ഹ്രസ്വമാണ്..
വിസ്മൃതിയെത്ര ദീർഘവും…!! ”

അവസാനിച്ചു…

✍️രചന : വൈഗ ലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *