“” എന്റെ വീട്ടിലെ അന്തരീക്ഷവുമായി താൻ പൊരുത്തപ്പെട്ട് പോകും എന്ന് എനിക്ക് തോന്നുന്നില്ല,
അതുകൊണ്ട് നമുക്ക് ഇവിടെ വച്ച് പിരിയാം!!”
അർജുൻ അത് പറഞ്ഞപ്പോൾ അവനെ തന്നെ നോക്കിയിരുന്നു ശ്രേയ.
ഒരിക്കലും ഇങ്ങനെ ഒരു കാര്യം അവന്റെ നാവിൽ നിന്ന് കേൾക്കും എന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.
തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സാധാരണ ദാമ്പത്യത്തിലെ വഴക്കുകൾ പോലെ അവസാനിക്കും എന്നാണ് അവൾ കരുതിയിരുന്നത്.
എന്നാൽ അർജുന്റെ മുഖത്തെ ഗൗരവം അവൾക്ക് വലിയൊരു ആഘാതമായിരുന്നു.
അർജുന്റെ അമ്മയ്ക്കും അച്ഛനും അവൻ ഒറ്റ മകനാണ്.
ഏറെ സ്നേഹത്തോടെ ആണ് അവർ അവനെ വളർത്തിയത്.
അവർക്ക് അവനല്ലാതെ മറ്റൊരു ലോകമില്ലായിരുന്നു.
വിവാഹപ്രായം ആയപ്പോൾ നല്ലൊരു പെൺകുട്ടി തന്റെ മകന്റെ ജീവിതത്തിലേക്ക് കടന്നു വരണം എന്ന് ഏതൊരു രക്ഷിതാക്കളെ പോലെ അവരും ആഗ്രഹിച്ചു.
അങ്ങനെയാണ് അവർ ശ്രേയയെ കണ്ടെത്തുന്നത്.
അർജുന്റെ പോലെ തന്നെ അവളുടെ അച്ഛനും അമ്മയ്ക്കും ശ്രേയ ഒറ്റ മകൾ ആണ്.
ശ്രേയയുടെ അച്ഛനും അമ്മയും കൊഞ്ചിച്ചാണ് അവളെ വളർത്തിയത്.
എന്ത് വേണം എന്ന് പറഞ്ഞാലും അപ്പോൾ അത് സാധിച്ചുകൊടുക്കും.
ചോദിക്കുന്നതിന് മുൻപ് തന്നെ എല്ലാം കൈകളിൽ എത്തുന്ന ഒരു സാഹചര്യം അവൾക്ക് ഉണ്ടായിരുന്നു.
അതിന്റെ ഒരു പിടിവാശി അവൾക്ക് എപ്പോഴും ഉണ്ടായിരുന്നു.
താൻ ആഗ്രഹിക്കുന്നത് പോലെ മാത്രമേ കാര്യങ്ങൾ നടക്കാവൂ എന്ന ചിന്ത അവളിൽ ചെറുപ്പം മുതലേ വളർന്നുവന്നു.
അത് ശരിക്കും അനുഭവിച്ചത് അർജുൻ ആണ്.
കല്യാണം കഴിഞ്ഞത് മുതൽ അവന്റെ വീട്ടുകാരെ ഒന്നിലും പങ്കെടുപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ലായിരുന്നു.
അർജുൻ എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടാവണം എന്ന് അവൾ വാശിപിടിച്ചു.
അവന്റെ ശ്രദ്ധ പൂർണ്ണമായും തനിക്ക് മാത്രം കിട്ടണം എന്ന ചിന്ത അവൾക്കുണ്ടായിരുന്നു.
വിവാഹം എന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാണെന്ന് മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല.
അവന്റെ മാതാപിതാക്കൾ അവർക്ക് അവരുടേതായ സ്പേസ് നൽകിയിരുന്നു…
അവർ ഒന്നിനും അവരെ നിർബന്ധിക്കാറില്ലായിരുന്നു.
എങ്കിലും ഒരു മകൻ എന്ന നിലയിൽ അവരോടും അവന് ഉത്തരവാദിത്വം ഉണ്ട് എന്ന് അവൻ വിശ്വസിച്ചു.
പ്രായമായ മാതാപിതാക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുക എന്നത് അവന്റെ കടമയായിരുന്നു.
എന്നാൽ അതൊന്നും ചെയ്തു കൊടുക്കാൻ അവൾ അനുവദിക്കില്ലായിരുന്നു.
അവൻ അവരോട് സംസാരിക്കുന്നത് പോലും അവൾക്ക് ഇഷ്ടമല്ലായിരുന്നു.
അങ്ങനെ എന്തെങ്കിലും ചെയ്താൽ തന്നെ അവളുടെ വാശിയും കുറ്റപ്പെടുത്തലും കരച്ചിലും പിണക്കവും എല്ലാം സഹിക്കേണ്ടിവന്നു അർജുന്.
ചെറിയ കാര്യങ്ങൾക്ക് പോലും അവൾ വലിയ വഴക്കുകൾ ഉണ്ടാക്കി..
അർജുൻ ആദ്യം ഒക്കെ അവൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു…
മാതാപിതാക്കളെക്കാൾ കൂടുതൽ സ്പേസ് അവൾക്ക് നൽകി..
എന്നാൽ അതിലൊന്നും ശ്രേയ തൃപ്ത ആയിരുന്നില്ല…
ശ്രേയയെ സംബന്ധിച്ചിടത്തോളം അവൻ അച്ഛനോടും അമ്മയോടും ഒന്നും മിണ്ടാൻ പാടില്ല എന്തിന് അവരെ ഫോൺ വിളിക്കുക പോലും ചെയ്യാൻ പാടില്ല ജീവിതത്തിൽ ശ്രേയ മാത്രമായിരിക്കണം ഉണ്ടാകേണ്ടത്.
ഇത് സ്നേഹമല്ല എന്നും ഒരുതരം പൊസസീവ് ആണ് എന്ന് പല രീതിയിൽ അർജുൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു..
നീ എന്നെ അങ്ങനെ ഉപദേശിക്കേണ്ട!! എനിക്കറിയാം എന്ത് വേണം എന്ന് എന്നായിരുന്നു അവളുടെ മറുപടി..
കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാതാപിതാക്കളുടെ സ്നേഹത്തെക്കുറിച്ചും അവൻ പലതവണ സംസാരിച്ചു.
എന്നാൽ അവളുടെ വാശി ഒരുപാട് കൂടുതലാണ് എന്ന് മനസ്സിലാക്കിയ അർജുൻ അത് തിരുത്താനും ശ്രമിച്ചുനോക്കി.
അവൾ ഒന്നിനും അടുക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ ആയിട്ട് തന്നെ തീരുമാനിച്ചതാണ് രണ്ടുപേരുടെയും ജീവിതം കണക്കിലെടുത്ത് പിരിയുക എന്ന്… .
താൻ എത്ര ശ്രമിച്ചാലും അവൾ മാറാൻ തയ്യാറല്ല എന്ന് അവന് ബോധ്യമായി.
ഇതുപോലെ എന്നും അസ്വസ്ഥതയോടെ ഒരു ജീവിതം തള്ളി നീക്കുന്നതിനേക്കാൾ നല്ലത് നല്ല ധാരണയിൽ പിരിയുന്നത് അല്ലേ എന്ന് അവൻ ചിന്തിച്ചു.
സമാധാനമില്ലാത്ത ഒരു വീട് ആർക്കും സന്തോഷം നൽകില്ല എന്ന് അവൻ ഓർത്തു.
അങ്ങനെയാണ് അവൻ അവളോട് ഇത് പറഞ്ഞത്.
എന്നാൽ അപ്പോഴെല്ലാം അവൾ അവനെ കുറ്റപ്പെടുത്തി.
തനിക്ക് യാതൊരു തെറ്റുമില്ലെന്നും അർജുന് തന്നോട് സ്നേഹമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അവൾ വാദിച്ചു.
തന്റെ പിടിവാശികളാണ് പ്രശ്നം എന്ന് സമ്മതിക്കാൻ അവൾ തയ്യാറായില്ല.
വീട്ടുകാർ അറിഞ്ഞപ്പോൾ കോംപ്രമൈസ് ചെയ്യാൻ ശ്രമിച്ചു.
ഇരുഭാഗത്തെയും മാതാപിതാക്കൾ കാര്യങ്ങൾ സംസാരിച്ച് തീർക്കാൻ ഒത്തുകൂടി.
അർജുന്റെ അച്ഛനും അമ്മയും അവർക്ക് വേണ്ടി മകനെ അവൾക്ക് പൂർണമായി വിട്ടുകൊടുക്കാൻ പോലും തയ്യാറായി.
അവർ മാറിത്താമസിക്കാം എന്ന് വരെ പറഞ്ഞു.
അവർ വേദനിച്ചാലും സ്വന്തം മകന്റെ ജീവിതം നന്നാവണം എന്നൊരു ചിന്ത മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.
എന്നാൽ അങ്ങനെ കഷ്ടപ്പെട്ട് ഒരു ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ട എന്ന് അർജുൻ തീരുമാനിച്ചു.
തന്റെ മാതാപിതാക്കളെ ഇല്ലാതാക്കിക്കൊണ്ട് ഒരു സന്തോഷം അവൻ ആഗ്രഹിച്ചില്ല.
മാതാപിതാക്കൾക്കും ഭാര്യക്കും സ്വന്തം ജീവിതത്തിൽ അവരുടേതായ പ്രാധാന്യമുണ്ട്, ഒന്ന് ഒന്നിനേക്കാൾ മുന്നിലല്ല എന്ന് ആയിരുന്നു അർജുൻ വിശ്വസിച്ചിരുന്നത്.
രണ്ടു കൂട്ടരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നതാണ് ജീവിതത്തിന്റെ വിജയം എന്ന് അവൻ ഉറച്ചു വിശ്വസിച്ചു.
അത് മാത്രമല്ല തങ്ങളുടെ പ്രൈവസിയിൽ ഒരിക്കലും കൈകടത്താൻ തന്റെ മാതാപിതാക്കൾ വരില്ല എന്നും അവൻ ഉറപ്പായിരുന്നു.
അവർ എന്നും ശ്രേയയ്ക്ക് പ്രാധാന്യം കൊടുക്കാറുണ്ട്.. പലപ്പോഴും അവൾക്ക് വേണ്ടി അവർ ഒഴിഞ്ഞു മാറി കൊടുക്കാറുണ്ട്.. എന്നാൽ അതൊന്നും മനസ്സിലാക്കാതെ പോലും ചെയ്യാതെ എപ്പോഴും അവൾ അവരെ കുറ്റപ്പെടുത്തി കൊണ്ടേയിരിക്കുകയായിരുന്നു.
ഒരിക്കലും അവൾക്ക് അവരെ മനസ്സിലാക്കാൻ കഴിയില്ല എന്ന് അർജുന് പൂർണ ബോധ്യം ആയിരുന്നു
പെൺകുട്ടികൾ ഇല്ലാത്തവർക്ക് ശ്രേയ ഒരു മകൾ പോലെ തന്നെ ആയിരുന്നു അവർ അവൾക്കു വേണ്ടി എന്ത് കോംപ്രമൈസിനും തയ്യാറായിരുന്നു..
എന്നിട്ട് പോലും അതൊന്നും മനസ്സിലാക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നവളെ അഡ്ജസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് ആയിരുന്നു അവന്.
അവളോടൊപ്പം ജീവിച്ചാൽ തന്റെ മാതാപിതാക്കൾക്ക് എന്നും സങ്കടം മാത്രമായിരിക്കും മിച്ചം എന്ന് അവൻ മനസ്സിലാക്കി.
അധികം വൈകാതെ ഡിവോഴ്സ് നടന്നു. നിയമപരമായ ചടങ്ങുകളെല്ലാം വേഗത്തിൽ അവസാനിച്ചു.
വേർപിരിയലിന്റെ ആദ്യ ദിവസങ്ങളിൽ ശ്രേയ വിചാരിച്ചത് അർജുൻ തനിക്കുവേണ്ടി തിരികെ വരും എന്നാണ്.
എന്നാൽ അർജുൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. അർജുൻ കൂടുതൽ മാതാപിതാക്കളുടെ കാര്യം ശ്രദ്ധിക്കാൻ തുടങ്ങി.
അവളില്ലാത്ത വീട്ടിൽ അവൻ കൂടുതൽ സമാധാനം കണ്ടെത്തി.
മാതാപിതാക്കളുടെ മുഖത്തെ സന്തോഷം അവന് ആശ്വാസം നൽകി.
അർജുന്റെ ജീവിതം പതുക്കെ സാധാരണ നിലയിലായി. മകൻ ഒറ്റപ്പെട്ടു പോകരുത് എന്ന് കരുതി മാതാപിതാക്കൾ അവനോട് മറ്റൊരു വിവാഹത്തെക്കുറിച്ച് സംസാരിച്ചു.
അവരെ കൂടി അംഗീകരിക്കാൻ കഴിവുള്ള ഒരു പെൺകുട്ടിയെ കണ്ടപ്പോൾ അവൻ വിവാഹം കഴിക്കുകയും ചെയ്തു.
പുതിയ പെൺകുട്ടി അർജുനെ മാത്രമല്ല അവന്റെ മാതാപിതാക്കളെയും സ്വന്തം മാതാപിതാക്കളെപ്പോലെ സ്നേഹിച്ചു.
ആ വീട്ടിൽ വീണ്ടും സന്തോഷവും ചിരിയും തിരിച്ചുവന്നു. പരസ്പര ബഹുമാനത്തോടെ അവർ ജീവിച്ചു.
അതേസമയം ശ്രേയയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞു.
ആദ്യമൊക്കെ അവളും അഡ്ജസ്റ്റ് ചെയ്തു എങ്കിലും പതിയെ അവളുടെ സ്വഭാവം പുറത്തുവന്നു.
അയാൾക്കും അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റാത്തതുകൊണ്ട് ആ വിവാഹവും പരിസമാപ്തിയിലെത്തിയില്ല .
അവൾ ഒരിക്കലും തന്റെ സ്വഭാവത്തിൽ മാറ്റം വരുത്താൻ അവൾ തയ്യാറായിരുന്നില്ല.
താൻ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന ചിന്തയിലായിരുന്നു അവൾ.
എല്ലാം തന്റെ ഇഷ്ടത്തിന് മാത്രം നടക്കണം എന്ന അവളുടെ ചിന്ത തന്നെ ആയിരുന്നു പുതിയ ബന്ധത്തിലും വിള്ളലുകൾ ഉണ്ടാക്കിയത്…
അവിടെയുള്ളവരും അവളുടെ ഈ സ്വാർത്ഥത മനസ്സിലാക്കാൻ തുടങ്ങിയത്തോടെ ആ ബന്ധവും അവസാനിച്ചു…
സ്വന്തം കാര്യം മാത്രം നോക്കുന്നത് കാരണം ആ മറ്റൊരു വിവാഹബന്ധം കൂടി ഇപ്പോൾ തകർന്ന് നിൽക്കുന്നുണ്ട് എന്ന് അർജുനും കുടുംബവും അറിഞ്ഞു.
താൻ എടുത്ത തീരുമാനം എത്രത്തോളം ശരിയായിരുന്നു എന്ന് അർജുൻ ഒരിക്കൽ കൂടി ഓർത്തു.
✍️സ്റ്റോറി by കൃഷ്ണ
