‘എന്റെ മാധവേട്ടനോട് എനിയ്ക്ക് ഇഷ്ടവും സ്നേഹവും ഒന്നും ഇല്ലാത്തിട്ടല്ല സെബാനെ ഞാൻ നീ വിളിയ്ക്കുമ്പോൾ ഫോണെടുക്കുന്നതും രാത്രി നീ വന്ന് വാതിലിൽ തട്ടുമ്പോൾ തുറന്നു തരുന്നതും…. നിന്നെ എനിയ്ക്ക് ഇപ്പോഴും എന്റെ ജീവനെക്കാൾ ഇഷ്ടമായതുകൊണ്ടും എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റാത്തതു കൊണ്ടും മാത്രമാണ്… അത് മറക്കരുത് നീ…. ”
തന്നെ ഇറുക്കി പുണർന്നു കിടക്കുന്ന സെബാന്റെ മുടിയിഴകളിലൂടെ വിരലിഴച്ചാണ് പ്രതിഭയുടെ സംസാരം…
“നിനക്കെന്നോടുള്ള ഇഷ്ടം അറിയാവുന്നതുകൊണ്ടും അതുപോലൊരിഷ്ടം എനിയ്ക്കും നിന്നോട് ഉള്ളതുകൊണ്ടും
തന്നെയാണ് എന്നെ ചതിച്ച് നീ മറ്റൊരുത്തന്റെ ഭാര്യയായിട്ടും ഞാനിടയ്ക്ക് നിന്നെ കാണാൻ വരുന്നത്… സത്യത്തിൽ ആ മാധവന് എന്നെക്കാൾ എന്നു മേന്മ ഉണ്ടായിട്ടാണ് പ്രതിഭേ നീ അയാളെ കെട്ടിയത് ….?
അതും അയാളെക്കാൾ എന്തുംകൊണ്ടും മികച്ചു നിൽക്കുന്നഎന്നെ വേണ്ടാന്ന് വെച്ച് കെട്ടാൻ മാത്രം എന്തിരിയ്ക്കുന്നു അയാളിൽ…. ?
തന്റെ മുടിയിലായ് അലയുന്ന പ്രതിഭയുടെ കൈ പിടിച്ചെടുത്ത് ചുണ്ടോട് ചേർത്തൊന്ന് മുത്തിയാണ് സെബാന്റെ ചോദ്യമെങ്കിലും ആ ചോദ്യം കേട്ടതും അവനു നേരെ കൂർത്തു പോയത് പ്രതിഭയുടെ നോട്ടമാണ്
“ഈയൊരു ചോദ്യം നീയിത് എത്രാമത്തെ പ്രാവശ്യമാണ് സെബാനെ എന്നോട് ചോദിയ്ക്കുന്നത്….?
ഞാൻ പറഞ്ഞില്ലേ മറ്റൊരു മതസ്ഥനായ നിന്നെ ഞാൻ കെട്ടിയാൽ ആ നിമിഷം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് അച്ഛനും അമ്മയും എന്നെ ഭീഷണിപ്പെടുത്തി… പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും അവര്…. അത്ര ദേഷ്യവും വാശിയുമാണ്… എന്നെ പ്രസവിച്ച് ഇത്രയും വളർത്തി വലുതാക്കിയ അവർക്ക് വേണ്ടി നിന്നെ മറക്കുക എന്നൊരു വഴിയേ എനിയ്ക്കു മുന്നിൽ ഉണ്ടായിരുന്നുള്ളു… ക്ഷമിയ്ക്ക് നീ എന്നോട്…. ”
വലിയ വേദനയോ സങ്കടമോ ഒന്നുമില്ലാതെ ഒരു കഥ പറയുന്ന ലാഘവത്തോടെ പ്രതിഭ പറഞ്ഞു തീർക്കുമ്പോൾ അവളെ ആത്മാർത്ഥമായ് തന്നെ ഒരിക്കൽ സ്നേഹിച്ച സെബാന്റെ നെഞ്ചൊന്ന് നൊന്തത് പക്ഷെ പ്രതിഭ അറിഞ്ഞില്ല….
“മാധവേട്ടനെ ഞാൻ കെട്ടിയാലും നിനക്ക് നേട്ടമല്ലാതെ നഷ്ടമൊന്നും വന്നില്ലല്ലോടാ… ഇപ്പോ തന്നെ ഞാൻ മാധവേട്ടനൊപ്പം കിടന്നതിനെക്കാൾ കൂടുതൽ കിടന്നിട്ടുള്ളതു നിന്റെ കൂടെയല്ലേ….?
എന്തോ വലിയൊരു സംഭവം പോലെ ചോദിയ്ക്കുന്ന പ്രതിഭയെ ഉള്ളിലെ നുരഞ്ഞു പൊന്തുന്ന വെറുപ്പടക്കി നോക്കിയവൻ…
മാധവന്റെ പണത്തിന് മുമ്പിൽ തന്റെ സ്നേഹം മറന്നുകളഞ്ഞവളോടുള്ള അമർഷമവന്റെ ഉള്ളിലെരിഞ്ഞതും അതിന്റെ പ്രതിഫലമായ് പ്രതിഭയുടെ ശരീരത്തിലെ അവന്റെ കൈകളും അവളിൽ മുറുകി… തന്നിലലിയാൻ സെബാൻ വീണ്ടും കൊതിയ്ക്കുന്നു എന്ന തോന്നലിൽ പ്രതിഭയവനെ തന്റെ ശരീരത്തിലേക്ക് ചേർത്തു ഇറുക്കി പുണർന്നതും സെബാന്റെ കൈകൾ അവളിൽ അലഞ്ഞു തുടങ്ങി….
ടാ….സെബാനെ ഞാൻ പറയാൻ മറന്നു ,ഇവിടെ ഞാൻ മാത്രമല്ലാ ട്ടോ ഇന്നുള്ളത്…. മാധവേട്ടന്റെ അനിയത്തി കൂടിയുണ്ട്… ആളൊരു പാവമാണ്… എന്നെ വലിയ പേടിയാണ്… നമ്മുടെ ഈ ബന്ധമൊക്കെ അറിയാം അവൾക്ക്…. പക്ഷെ എന്നോടുള്ള പേടി കൊണ്ട് മാധവേട്ടനോട് പറയില്ലവൾ… പറഞ്ഞാലും ഏട്ടനവളെ വിശ്വസിക്കില്ലാന്ന് അവൾക്കറിയാം… അവൾടെ ഏട്ടൻ മാധവനെന്റെ വിരൽതുമ്പിലല്ലേ …. ”
തന്റെ മാറിലായ് വിയർത്തും ക്ഷീണിച്ചും തളർന്നു കിടക്കുന്ന സെബാസ്റ്റ്യന്റെ മുടിയിഴകളിലൂടെ വിരലുകളിഴച്ച് പ്രതിഭ അഹങ്കാരത്തോടെ പറഞ്ഞതിന് അതു ശരിവെച്ച് അലസമൊന്നു മൂളികൊടുക്കുമ്പോൾ സെബാന്റെ മനസ്സിൽ തെളിഞ്ഞത് താനീ മുറിയിലേക്ക് വരുമ്പോൾ ഒരു മിന്നായം പോലെ കണ്ട പെണ്ണിന്റെ തുടുത്ത മുഖമാണ്….അതിൽ തെളിഞ്ഞു കണ്ട ഭയമാണ്….
താൻ പറയുന്നതൊന്നും സെബാൻ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും അവനെ നോക്കിയവൾ..
“നീയെന്താടാ ഇങ്ങനെ ചിന്തിച്ച് കൂട്ടുന്നത്…
ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ നീ… ?
അവന്റെ നീണ്ടമുടിയിൽ വിരൽ കൊരുത്ത് വലിച്ച് പ്രതിഭ ചോദിച്ചതും വേദനിച്ചൊരു ശബ്ദമുയർന്നവനിൽ നിന്ന്….
“നിനക്കിത് എന്തോന്നാടീ… മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി വേദനിച്ചിട്ട്…..”
പ്രതിഭയിൽ നിന്നടർന്നു മാറി എഴുന്നേറ്റവളോട് ശബ്ദമുയർത്തി സെബാൻ…. അവനു വേദനിച്ചെന്ന തിരിച്ചറിവിൽ നിശബ്ദയായ് പ്രതിഭയും….
“ദേഷ്യപ്പെടല്ലേടാ… നീ പിണങ്ങിയാലും ദേഷ്യപ്പെട്ടാലും എനിയ്ക്ക് സങ്കടാവുമെന്ന് നിനക്കറിയില്ലേ….?
അവന്റെ ദേഷ്യം തണുപ്പിക്കാനെന്നോണം കണ്ണുകൾ നിറച്ചവനെ നോക്കി കൊഞ്ചി പ്രതിഭ
“നിനക്ക് സങ്കടവും വേദനയും വരുന്നതു പോലെ തന്നെയാണ് എനിയ്ക്ക് വേദനിയ്ക്കുന്നതും…. നിന്നോടെത്രെ പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ മുടിയിൽ പിടിച്ച് വലിക്കരുതെന്ന്… അതനുസരിക്കാതെ എന്നെ വേദനിപ്പിച്ചിട്ട് ഇപ്പോഴിങ്ങനെ കണ്ണും നിറച്ചിരുന്നാൽ മതി നീ…. ”
ദേഷ്യമടങ്ങാതെ പിന്നെയും സെബാൻ ഒച്ചയിൽ സംസാരിച്ചതോടെ നിശബ്ദയായ് പ്രതിഭ…. ദേഷ്യം വന്നാലും വേദനിച്ചാലും ചെക്കന് കണ്ണു കാണില്ലെന്നവളോളം മറ്റാർക്കുമറിയില്ലല്ലോ….
“ഞാൻ പറയുന്നത് നീ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയപ്പോ ഞാനറിയാതെ വലിച്ചു പോയതാ ടാ…. ക്ഷമിക്ക് നീ… ഇനി അതും പോര നിന്റെ ദേഷ്യം മാറാനെങ്കിൽ അതു മാറുന്നതു വരെ എന്താന്നു വെച്ചാൽ ചെയ്തോ നീ…. ഞാനെതിർക്കില്ല….”
വശ്യമായ സെബാനെ മോഹിപ്പിയ്ക്കുന്ന ചിരിയോടെ പ്രതിഭ പറഞ്ഞതിനൊരു വഷളൻ ചിരിതെളിഞ്ഞു സെബാന്റെ ചുണ്ടിൽ…. അതോടെ വീണ്ടുമവിടെ അവരുടെ ശ്വാസനിശ്വാസങ്ങളും കിതപ്പും ഉയർന്നതും തൊട്ടടുത്ത മുറിയിൽ ആ ശബ്ദങ്ങളൊന്നും കേൾക്കാൻ വയ്യാതെ ഭയന്ന് ചെവിയും പൊത്തി പിടിച്ചിരുന്ന് തേങ്ങി കരഞ്ഞു നേരത്തെ സെബാന്റെ മനസ്സിൽ തുടുത്തമുഖത്തോടെ തെളിഞ്ഞു വന്നവൾ …. മാധവി….
പ്രതിഭയുടെ ഭർത്താവ് മാധവന്റെ അനിയത്തിക്കുട്ടി….
നേഴ്സിംഗ് പഠിത്തം പൂർത്തിയാക്കി വിദേശത്തേയ്ക്ക് പോവാൻ തയ്യാറെടുത്ത മാധവിയെ അതിനനുവദിക്കാതെ ഇവിടെ തടഞ്ഞുവെച്ചിരിയ്ക്കുകയാണ് പ്രതിഭ…. കൃത്യമായ ലക്ഷ്യത്തോടെ…..
പ്രതിഭ പറയുന്നതിനപ്പുറം മറ്റൊരു ലോകമില്ല മാധവന്… അതിസുന്ദരിയാണ് പ്രതിഭ… കുറച്ച് സമ്പത്തുണ്ടെന്നത് മാറ്റി വെച്ചാൽ സാധാരണക്കാരനിൽ സാധാരണക്കാരനായ മാധവിന് സൗന്ദര്യവും വിദ്യാഭ്യാസവും ആവോളമുള്ള ഭാര്യയെ കിട്ടിയതിന്റെ അഹങ്കാരം ആവശ്യത്തിലധികമുണ്ട്……
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ മാധവന് ഈ ഭൂമിയിൽ രക്ത ബന്ധത്തിലാകെയുള്ളത് മാധവി മാത്രമാണ്… പ്രാണനോളം കൊണ്ടു നടന്നിരുന്ന അനിയത്തി കുട്ടിയെക്കാളും ഇന്നവന് പ്രിയവും വിശ്വാസവും പ്രതിഭയെ ആണ്…
“എന്നാലുമെന്റെ പ്രതിഭേ ആ ടൗണിനു നടുവിലുള്ള ഇരുപത് സെന്റ് സ്ഥലം നീയും ഭർത്താവും കൂടി വാങ്ങി എന്നറിഞ്ഞപ്പോ സത്യം പറയാലോ എനിയ്ക്കത് വിശ്വസിക്കാൻ പറ്റിയില്ല… ദേ ഇപ്പോഴിത് പറയുമ്പോ പോലും എനിയ്ക്കതിലൊട്ടും വിശ്വാസം വരുന്നില്ല… എത്ര കോടി വിലവരുന്ന സ്ഥമാണ്… ഇതിനു മാത്രം പൈസയൊക്കെ ഉണ്ടായിരുന്നോ നിന്റെ കെട്ടിയവന്റെ കയ്യിൽ….?
നേരം പുലരാനിനിയും സമയമേറെയുണ്ടെന്ന് കണ്ട് ഓരോന്നും സംസാരിച്ചിരിക്കുന്നതിനിടയ്ക്ക് സെമ്പാൻ പെട്ടന്ന് പറഞ്ഞതും അവനെ നോക്കി ഗൂഡമായൊന്ന് ചിരിച്ചു പ്രതിഭ…..
നാഷ്ണൽ പെർമിറ്റ് ലോറി രണ്ട് മൂന്നെണ്ണം സ്വന്തമായുണ്ട് മാധവന്…. ഏതെങ്കിലും ഡ്രൈവർമാര് ലീവാകുന്ന ദിവസങ്ങളിൽ അയാൾക്ക് പകരക്കാരനായിട്ട് പോവുന്നത് മാധവനാണ്…. അങ്ങനെയുള്ള ദിവസങ്ങളിലാണ് ഇവരുടെയീ കൂടി ചേരലും…
” അതൊന്നും അങ്ങനെ വെറുതെ കിട്ടിയതല്ല മോനെ…. എത്ര കോടിയുടെ മുതലാണ് അതെന്ന് ഞാൻ പറയാതെ തന്നെ അറിയാലോ നിനക്ക്….. നന്നായ് പ്ലാൻ ചെയ്ത് ഞാൻ സ്വന്തമാക്കിയതാണ് ആ സ്ഥലം….”
അവളുടെ ഭാവത്തിലും സംസാരത്തിലും ഇടുങ്ങി ചുരുങ്ങി പോയവന്റെ കണ്ണുകൾ….
“നീ പറഞ്ഞത് എനിയ്ക്ക് മനസ്സിലായില്ലെടി… നിങ്ങള് പൈസ കൊടുത്ത് വാങ്ങിയതല്ലേ അത്… മാധവന് അവിടെന്തോ ഷോപ്പ് തുടങ്ങാൻ….
‘തുടങ്ങാനുള്ളത് മാധവേട്ടനല്ല എനിയ്ക്കാണ്… അതും നല്ലൊരു ബൂട്ടിക്ക്… ആ സ്ഥലത്തിന്റെ മുതലാളിയ്ക്ക് മാധവേട്ടന്റെ അനിയത്തി മാധവിയിലൊരു നോട്ടമുണ്ടെന്നറിഞ്ഞുതന്നെയാണ് ഞാനാ സ്ഥലത്തിന് വില പറഞ്ഞത്… എന്റെ കയ്യിലുള്ള പൈസയും പിന്നെ മാധവിയും അതായിരുന്നു എന്റെ ഓഫർ… അതിലാ കിളവൻ മുക്കും കുത്തി വീണു….
വിജയ ചിരി ചിരിച്ചു പ്രതിഭ
കിളവനോ…. അയാളോ… എന്നിട്ടയാളെ കെട്ടാൻ സമ്മതിച്ചോ അവള്….?
സെബാൻ തിരികെ ചോദിച്ചത് അതു മാത്രമാണ്….
“കിളവൻന്ന് പറഞ്ഞാൽ ഒരു നാൽപത് വയസ്സിനു മുകളിലൊക്കെ ഉണ്ടാവും… അതൊന്നും ഒരു വയസ്സല്ലല്ലോ… പിന്നെ അവളുടെ സമ്മതമൊക്കെ ആരു നോക്കുന്നു… എന്നെ അനുസരിച്ചില്ലെങ്കിൽ അവളെ ഏതു വിധേനയുംനാണം കെടുത്തി കൊല്ലും ഞാനന്ന് അവൾക്കറിയാം… മാത്രമല്ല അവളുടെ സകല ഡോക്യൂമെന്റ്സും എന്റെ കയ്യിലാണ്… ഞാൻ പറയുന്നതെന്തും അനുസരിയ്ക്കും അവൾ….
അഹങ്കാരത്തോടെ പറയുന്നവളുടെ കവിളിൽ ആഞ്ഞു പതിച്ചു സെബാന്റെ വലം കൈ
“നായി……ളെ….
സ്വത്തിനും പണത്തിനും വേണ്ടി ഇത്രയ്ക്കും തരം താഴരുതെടീ … നിന്റെ നേട്ടങ്ങൾക്ക് വേണ്ടി മറ്റൊരാളെ ചതിക്കാൻ നിനക്ക് മടിയൊന്നും കാണില്ലെന്ന് നീഎന്നോടു ചെയ്തത് വെച്ച് എനിയ്ക്കറിയാം…. പക്ഷെ അതുപോലൊന്ന് ആ പെണ്ണിനോട് ചെയ്യാൻ നിന്നെ സമ്മതിക്കില്ല ഞാൻ….”
ഉറപ്പോടെ അവൾക്കു നേരെ വിരൽ ചൂണ്ടി പറഞ്ഞ് സെബാൻ പുറത്തിറങ്ങി മാധവിയുടെ മുറിയുടെ വാതിലിൽ തട്ടുമ്പോഴും പകപ്പൊഴിയാതെ അവനെ ഞെട്ടി നോക്കി നിന്നു പ്രതിഭ….
വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ മാധവി പുറത്തു നിൽക്കുന്ന സെബാനെ കണ്ടതും ഒന്നു ഭയന്നു ….
“നിനക്ക് എടുക്കാനുള്ളതെല്ലാം ചെന്നെടത്തോ അവിടെന്ന്… എന്നിട്ട് നിന്റെ ആഗ്രഹം പോലെ എവിടെയാണെങ്കിലും പോയ് ജോലി ചെയ്യ്… ”
പ്രതിഭയുടെ റൂമിനു നേരെ വിരൽ ചൂണ്ടി സെബാൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ഒന്നവനെ പകച്ചു നോക്കിയ മാധവി വേഗം തന്നെ പ്രതിഭയുടെ മുറിയ്ക്കുള്ളിലേക്ക് കയറി അവൾ പിടിച്ചു വെച്ച തന്റെ സർട്ടിഫിക്കറ്റ്സ് ഉൾപ്പെടെ എല്ലാം തിരികെ എടുത്തവനെ നന്ദിയോടെ നോക്കി….
“ആഗ്രഹിച്ചത് പോലെ എവിടേലും പോയ് രക്ഷപ്പെട് കൊച്ചേ…. ഇവിടേയ്ക്ക് തിരിച്ചു വരികയേ വേണ്ട….
സെബാൻ പറഞ്ഞതിന് തലയാട്ടി വേഗം തന്റെ മുറിയ്ക്കുള്ളിലേയ്ക്ക് കയറി എടുക്കാനുള്ളതെല്ലാം എടുത്ത് പോവാനൊരുങ്ങി മാധവിയും…
“ഒരിക്കൻ നിനക്ക് വേണ്ടി ഏറെ ആഗ്രഹിച്ചതാ ഞാൻ…. ജീവനെക്കാൾ സ്നേഹിച്ചതാ ഞാൻ നിന്നെ…. പക്ഷെ നീ ചതിച്ചു… ഇന്നതേ ചതി നീയാപെണ്ണിനോടും ചെയ്യുമ്പോൾ ചുമ്മാ കണ്ടു നിൽക്കാൻ പറ്റില്ലടി എനിയ്ക്ക്…. അവള് പോട്ടെ… പോയ് രക്ഷപ്പെടട്ടേ…. ”
“സെബാനെ നീ ചെയ്തത് എന്താണെന്നറിയ്യോ നിനക്ക്… മാധവിയെ അയാൾക്ക് വിവാഹം കഴിച്ചു കൊടുത്തില്ലെങ്കിൽ ബാക്കി പണം കൊടുക്കേണ്ടി വരും ഞാൻ… എവിടുന്ന് കൊടുക്കും എന്റീശ്വരാ ഞാൻ…..”
മാധവി നടന്നു പോയ വഴിയിലേക്ക് നോക്കി പ്രതിഭകരഞ്ഞതും അവൾക്ക് മുമ്പിൽ ചെന്നു നിന്നവൻ….
“പൈസയായിട്ട് കൊടുക്കാൻ ഇല്ലെങ്കിൽ നീ വിഷമിക്കണ്ട .. എന്നെ വിളിച്ചു കയറ്റും പോലെ ഇടയ്ക്കൊക്കെ നീ അയാളെയും വിളിയ്ക്ക് ഇങ്ങോട്ട്… നിനക്ക തന്നത് മുതലാക്കി പൊയ്ക്കോളും അയാൾ…. എൻ്റെ കയ്യിൽ നിന്ന് നീ കുറെ വാങ്ങിച്ചെടുത്തതെല്ലാം ഇതുവരെ ഇവിടെ വന്ന് മുതലാക്കിയിട്ടു ണ് ഞാൻ… ചെറ്റത്തരം ആണെന്ന് അറിഞ്ഞു തന്നെ ചെയ്തതാ…. ഇനിയെന്തായാലും നിനക്ക് എൻ്റെ ശല്യം ഉണ്ടാവില്ല…. പകരം നീ അയാളെ വിളിച്ചോ കൂടുതലായിട്ട് നിനക്ക് വല്ലതും തടഞ്ഞാലോ …. ”
പറയുന്നതിനൊപ്പം തൻ്റെ ഷർട്ടും എടുത്തിട്ട് സെബാൻ ഇറങ്ങി പോയതും മാധവനോടും പിന്നെയാ മുതലാളിയോടും ഇനിയെന്ത് പറയുമെന്ന ചിന്തയിലവിടെ തറഞ്ഞു നിന്നു പ്രതിഭ …. പുതിയ വഴികളാലോചിച്ച്…..
✍️രജിത ജയൻ
