ഏട്ടത്തി, എന്റെ ഏട്ടൻ നിങ്ങളെ ഓരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. അയാൾക്ക് വേറൊരു സ്ത്രീയുമായി അടുപ്പമുണ്ട്.
ഭർത്താവിന്റെ അനിയൻ മനീഷ് വന്ന് അങ്ങനെ പറഞ്ഞപ്പോൾ മായ ഞെട്ടി പോയി.
നീ ആരെ കുറിച്ച ഇങ്ങനെ പറയുന്നത് മോനെ. നിന്റെ ഏട്ടനെ പറ്റി തന്നെയാണോ?
അതേ ഏട്ടത്തി. നിങ്ങടെ ഭർത്താവ് അനീഷ് എന്ന എന്റെ ഏട്ടനെ പറ്റി തന്നെയാണ് ഞാൻ പറഞ്ഞത്. ഏട്ടൻ നിങ്ങളെ ഇക്കഴിഞ്ഞ ഏഴു വർഷമായി ചതിക്കുകയാണ്.
ഇല്ല മനീഷേ. ഞാനിത് വിശ്വസിക്കില്ല. നിന്റെ ഏട്ടനോടുള്ള വൈരാഗ്യം തീർക്കാനല്ലേ നീ എന്നോട് ഇങ്ങനെ പറയുന്നത്. നിന്റെ ഏട്ടന് ഒരു കുഞ്ഞിനെ കൊടുക്കാനുള്ള കഴിവില്ലാഞ്ഞിട്ട് കൂടി അദ്ദേഹം എന്നെ ഇത്ര വർഷമായി പൊന്ന് പോലെയാ നോക്കുന്നത്. ആ മനുഷ്യനെ പറ്റി എന്നോട് വന്നിങ്ങനെ പറയാൻ നിനക്ക് എങ്ങനെ തോന്നി. ഇത്രയും പക അദ്ദേഹത്തോട് തോന്നാൻ മാത്രം അനീഷേട്ടൻ നിന്നോട് എന്ത് തെറ്റാ ചെയ്തെ? നീ ആഗ്രഹിച്ചതും ചോദിച്ചതും എല്ലാം വാങ്ങി തന്ന് നിന്നെ നിന്റെ ഇഷ്ടത്തിനു പഠിപ്പിച്ചു ഡോക്ടർ ആക്കി. ഇത്രയൊക്കെ ചെയ്ത് തന്ന ആ ഏട്ടനെ കുറിച്ച് തന്നെ നിനക്ക് ഇങ്ങനെ പറയണമല്ലേ. ഞങ്ങളെ തമ്മിൽ തല്ലിച്ചിട്ട് നിനക്ക് എന്ത് ലാഭമാ ഇതിൽ നിന്ന് കിട്ടാൻ പോണേ?
മായ ദേഷ്യത്തോടെയും സങ്കടത്തോടെയും ചോദിച്ചു.
എന്റെ മായേട്ടത്തി ഞാൻ പറഞ്ഞതൊക്കെ സത്യമാണ്. ഇന്നലെയാണ് ഞാൻ വിവരങ്ങൾ എല്ലാം അറിഞ്ഞത്. അതറിഞ്ഞപ്പോ തന്നെ ഞാൻ വന്ന് ഏട്ടത്തിയോട് പറഞ്ഞത് നിങ്ങൾ ഇനിയും പറ്റിക്കപ്പെടരുതെന്ന് വിചാരിച്ചാ.
മനീഷ് പറഞ്ഞു.
“നീ ഈ പറഞ്ഞതിന് എന്തെങ്കിലും തെളിവുണ്ടോ? ഉണ്ടെങ്കിൽ ഞാൻ നീ പറഞ്ഞത് വിശ്വസിക്കാം.
മായ അവന് മുന്നിൽ കൈ കെട്ടി നിന്നു. ഒപ്പം അവളുടെ കൂർത്ത നോട്ടം അവന്റെ മുഖത്തു തന്നെ തങ്ങി നിന്നു.
“ഒരാഴ്ചയായി ഏട്ടൻ ഇവിടെ ഇല്ലല്ലോ. എവിടെ പോയതാണെന്ന് ഏട്ടത്തിയോട് പറഞ്ഞേ?
മനീഷ് ചോദിച്ചു.
“കമ്പനി ആവശ്യത്തിന് ബോംബെ പോവാന്ന്.
എന്ന് വരുമെന്നാ പറഞ്ഞത്?
“ഒരാഴ്ച കഴിയുമെന്ന്.
“എന്നാ ഏട്ടൻ ബോംബെ പോയിട്ടില്ല. ഏട്ടത്തിയെ പറ്റിച്ചതാ.
“ഞാൻ വിശ്വസിക്കില്ല.
“വിശ്വസിപ്പിക്കാൻ എനിക്കറിയാം ഏട്ടത്തി. ഏട്ടൻ ഇങ്ങനെ കൊല്ലത്തിൽ എത്ര തവണ ബോംബെ പോകാറുണ്ട്?
“എല്ലാ മാസവും പോകാറുണ്ട്.
“രണ്ട് ആഴ്ച മുൻപ് ഞാൻ ഇന്റർവ്യൂനായി എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിൽ പോയിട്ടുണ്ടായിരുന്നു. അവിടെ വച്ച് ഞാൻ എന്റെ ഏട്ടനെ കണ്ടായിരുന്നു. കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു. അവൾ ഗർഭിണി ആണ്. എട്ട് മാസമായെന്ന് വയറ് കണ്ടാൽ തന്നെ അറിയാം.
എന്റെ ഒരു ഫ്രണ്ട് അവിടുത്തെ ഡോക്ടർ ആണ്. അവൻ വഴി ഞാൻ അവരുടെ ഹോസ്പിറ്റലിൽ റെക്കോർഡ് ചെക്ക് ചെയ്തപ്പോ ആണ് ഏട്ടന്റെ കൂടെ കണ്ട സ്ത്രീ ഏട്ടൻ ഭാര്യയെ പോലെ കൊണ്ട് നടക്കുന്ന സ്ത്രീ ആണെന്ന് മനസ്സിലായത്.
പരിചയക്കാർ ആരെങ്കിലും കണ്ടാൽ തിരിച്ചറിയാതിരിക്കാനായി ഏട്ടൻ മുഖത്ത് മാസ്ക് വച്ചിട്ടുണ്ടായിരുന്നു. പക്ഷേ എന്റെ ഏട്ടനെ എനിക്ക് ഏത് കോലത്തിൽ ഏത് പാതിരാത്രി കണ്ടാലും മനസ്സിലാകുമല്ലോ. അതുപോലെ ഏട്ടൻ ഹോസ്പിറ്റലിൽ വരാൻ ഉപയോഗിച്ച കാർ ഏട്ടത്തിയുടെ അച്ഛൻ സ്ത്രീധനമായി കൊടുത്ത കാറിലാണ്.
മനീഷ് പറഞ്ഞതൊക്കെ നടുക്കത്തോടെ കേട്ട് നിൽക്കുകയാണ് മായ.
ഇല്ല മനീഷേ. ഞാനിത് വിശ്വസിക്കില്ല.
ഞാൻ എന്തൊക്കെ പറഞ്ഞാലും അവസാനം ഏട്ടത്തി ഇങ്ങനെയെ പറയു എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തെളിവ് സഹിതമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്.
ഏട്ടത്തി ഈ വീഡിയോ ഒന്ന് കണ്ട് നോക്ക്. രണ്ട് ദിവസം മുൻപ് ആ ഹോസ്പിറ്റലിൽ ഏട്ടനെ ഞാൻ കണ്ട സമയത്തുള്ള അവിടുത്തെ സിസിടിവി വിശ്വൽസ് ആണ്. ഇത് കിട്ടാൻ രണ്ട് ദിവസമെടുത്തു.. ഇത് കൂടാതെ മറ്റ് എല്ലാ തെളിവും കിട്ടിയിട്ട് പറയാമെന്നു കരുതിയാണ് ഞാൻ 2 ദിവസം കാത്തിരുന്നത്.
അത് പറയുമ്പോ തന്നെ തന്റെ ഫോണിലെ ഗാലറി തുറന്ന് ഒരു സിസിടിവി ദൃശ്യം പ്ലേ ചെയ്ത് മനീഷ് മായക്ക് കാണിച്ചു കൊടുത്തു
മാസ്ക് ഇട്ട് മുഖം മറച്ച ഒരാൾ കാറിൽ വന്ന് ഇറങ്ങുന്നതും ഗർഭിണിയായ ഒരു പെണ്ണിനെ ചേർത്ത് പിടിച്ചു ഗർഭിണികളെ പരിശോധിക്കുന്ന ഡോക്ടറെ അരികിലേക്ക് പോകുന്നതും ഹോസ്പിറ്റലിൽ കാന്റീൻ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തിട്ട് തിരികെ കാറിൽ കയറ്റി കൊണ്ട് പോകുന്നത് വരെയാണ് ആ ദൃശ്യം. മാസ്ക് ഇട്ട് കണ്ണിന് താഴെ വരെ മറച്ചിട്ടുണ്ടെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ അത് തന്റെ ഭർത്താവ് അനീഷ് ആണെന്ന് മായ മനസ്സിലാക്കി.
അതോടെ വായ പൊത്തി കരഞ്ഞു കൊണ്ട് അവൾ തറയിൽ ഇരുന്നു.
“ഏട്ടന്റെ കൂടെ ഉള്ള പെണ്ണിന്റെ പേര് കവിത. കഴിഞ്ഞ 5 വർഷമായി അവർ ഭാര്യ ഭർത്താക്കന്മാരായി എറണാകുളം കളമശ്ശേരിയിൽ കഴിയുകയാണ്. തുടക്കത്തിൽ വാടക വീട് ആയിരുന്നു. ഒരു വർഷം മുൻപ് സ്വന്തമായി ഒരു വീട് വച്ച് അങ്ങോട്ട് മാറി.
ഏട്ടൻ കല്യാണം കഴിഞ്ഞ ആണെന്നും ഏട്ടത്തി ഭാര്യ ആയി ഉണ്ടെന്ന് അറിഞ്ഞു തന്നെയാണ് ആ സ്ത്രീ ഏട്ടന്റെ ഒപ്പം കഴിയുന്നത്. അവർക്ക് ഒരു മകളും ഉണ്ട്. ദാ ഇപ്പോ അടുത്ത ഒരു കുട്ടി കൂടെ ഉണ്ടാവാൻ പോവാ.
“എന്നെ നിന്റെ ഏട്ടന് വേണ്ടായിരുന്നെങ്കിൽ അത് തുറന്ന് പറയാമായിരുന്നു. എങ്കിൽ ഞാൻ ആ നിമിഷം തന്നെ ഒഴിഞ്ഞു പോകുമായിരുന്നു. പകരം ഇങ്ങനെ ചതിക്കണ്ടായിരുന്നു.
മായ ഉറക്കെ ഉറക്കെ കരഞ്ഞു.
ഏട്ടൻ ഉടനെ ഒന്നും ഏട്ടത്തിയെ ഉപേക്ഷിക്കില്ല. കാരണം നിങ്ങളുടെ സ്വത്തുക്കളും കമ്പനിയുമാണ്.
ഏട്ടത്തിയുടെ അച്ഛൻ മരിച്ചതോടെ അച്ഛൻ നോക്കി നടത്തിയ കമ്പനി നോക്കുന്നത് ഏട്ടനല്ലേ. നിങ്ങൾ ഒറ്റ മോൾ ആയോണ്ട് വേറെ ആരും അവകാശം പറയാൻ ഇല്ലല്ലോ. ഈ ഒരു കാരണം കൊണ്ട ഏട്ടൻ ഏട്ടത്തിയെ ഡിവോഴ്സ് ചെയ്യാത്തത്.
കമ്പനിയിൽ നിന്നുള്ള ലാഭം എടുത്താണ് ഏട്ടൻ എന്നെ പഠിപ്പിച്ചതും ആ സ്ത്രീക്ക് ചിലവിന് കൊടുക്കുന്നതും അവരെ നോക്കുന്നതുമെല്ലാം. ഏട്ടൻ പ്രത്യേകിച്ച് കമ്പനിയിൽ ഒന്നും ചെയ്യാറില്ല. അവിടുത്തെ വർക്ക് ഒക്കെ മാനേജർ ആണ് നോക്കുന്നത്. ഏട്ടൻ ആകെ ചെയ്യുന്നത് സൈൻ ചെയ്യാനുള്ള കുറേ പേപ്പറുകൾ കൊണ്ട് വന്ന് ഏട്ടത്തിയുടെ ഒപ്പും വാങ്ങി കമ്പനിയിൽ കൊണ്ട് കൊടുക്കുന്നു. ഇതൊന്നും അന്വേഷിക്കാത്തത് കൊണ്ട് ആരും അറിഞ്ഞില്ല.
ഈ രണ്ടാഴ്ച ഏട്ടന് പിന്നാലെ നടന്ന് എല്ലാം മനസ്സിലാക്കിയിട്ടാണ് ഞാൻ എല്ലാം പറയുന്നത്. ഏട്ടത്തിക്ക് ഇതും വിശ്വാസം ആയില്ലെങ്കിൽ തെളിവ് നിരത്തം ഞാൻ.
മനീഷ് പറഞ്ഞു.
വേണ്ട മനീഷ്. എനിക്ക് എല്ലാം ബോധ്യമായി. നിന്റെ ഏട്ടനെ കണ്ണടച്ചു വിശ്വസിക്കേം സ്നേഹിക്കേം ചെയ്തതാണ് തെറ്റായി പോയത്. ആ തെറ്റ് ഞാൻ തിരുത്തും.
വാശിയോടെ അവൾ മിഴികൾ തുടച്ചു.
“ഏട്ടത്തി ഒരു വിഡ്ഢിയായി പോവരുതെന്ന് കരുതിയ ഞാൻ ഇതൊക്കെ പറഞ്ഞത്. ഏട്ടത്തിക്ക് അർഹതപ്പെട്ട സ്വത്തുക്കൾ ആണ് ഏട്ടൻ ദൂർത്തടിക്കുന്നത്.
“ഞാൻ വേണ്ടത് പോലെ ചെയ്തോളാം മനീഷേ. എന്നോടിത് പറയാൻ തോന്നിയ നിന്റെ നല്ല മനസ്സിന് ഒത്തിരി നന്ദിയുണ്ട്.
മായ അവന് മുന്നിൽ കൈകൾ കൂപ്പി.
“ഏട്ടത്തിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ. ഏട്ടത്തി എന്ത് തീരുമാനം എടുത്താലും ഇവിടെ ഉള്ള എല്ലരും കൂടെ ഉണ്ട്.
അവന്റെ പറച്ചിൽ കേട്ട് മായ പുഞ്ചിരി തൂകി.
ആ ദിവസം തന്നെ മായ സ്വന്തം വീട്ടിലേക്ക് പോയി. പ്രായമായ അമ്മ മാത്രമാണ് അവളുടെ വീട്ടിൽ ഉള്ളത്. വീട്ടിൽ എത്തിയതും നല്ലൊരു വക്കീലിനെ കണ്ട് തെളിവുകൾ നിരത്തി അവൾ അനീഷിന് ഡിവോഴ്സ് കൊടുത്തു.
മായ ആവശ്യപ്പെട്ട നഷ്ടപരിഹാരം കൊടുക്കാൻ കളമശ്ശേരിയിലെ വീട് അനീഷിന് വിൽക്കേണ്ടി വന്നു. ഒരു ഒത്തുതീർപ്പിന് വേണ്ടി മായയെ കാണാൻ അനീഷ് ട്രൈ ചെയ്തെങ്കിലും മായ ഒന്നിനും വഴങ്ങിയില്ല.
അങ്ങനെ തന്നെ ചതിച്ച ഭർത്താവിനോട് ഇങ്ങനെ എങ്കിലും പ്രതികാരം ചെയ്യാൻ അവൾക്ക് കഴിഞ്ഞു.
വർഷങ്ങൾക്ക് ശേഷം മായ ഭാര്യ മരിച്ചു പോയ ഒരു കുട്ടി ഉള്ള ആളെ വിവാഹം കഴിച്ചു സന്തോഷതോടെ ജീവിച്ചു. അതേസമയം അനീഷിന്റെ ജീവിതം നരക തുല്യമായി മാറി.
✍️ഹേര
