” എന്നാലും ഈ കൊച്ചിന് ഇത് എന്ത് പറ്റിയെന്നാ മനസ്സിലാവാത്തെ.. മുൻപ് എല്ലാരോടും നന്നായി സംസാരിക്കാറുള്ളതായിരുന്നു. എന്നാൽ ഇപ്പോഴോ.. “”

(രചന: ആവണി)

” എന്നാലും ഈ കൊച്ചിന് ഇത് എന്ത് പറ്റിയെന്നാ മനസ്സിലാവാത്തെ.. മുൻപ് എല്ലാരോടും നന്നായി സംസാരിക്കാറുള്ളതായിരുന്നു.

എന്നാൽ ഇപ്പോഴോ.. ഒരു മനുഷ്യന്റെയും മുഖത്ത് നോക്കുക പോലും ഇല്ല.. ”

അടുക്കളയിൽ നിന്ന് ജാനകിയേടത്തി അമ്മയോട് പറയുന്നത് മുറിയിൽ ഇരിക്കുമ്പോൾ തന്നെ പാറു കേൾക്കുന്നുണ്ടായിരുന്നു. എങ്കിലും അവൾ പ്രതികരിച്ചില്ല.

” ആഹ്.. അല്ലെങ്കിലും കുറച്ചു നാളായിട്ട് ഇവിടെ എന്തോ സമയദോഷം ആണല്ലോ. അല്ലെങ്കിൽ പിന്നെ പെട്ടെന്നൊരു സുപ്രഭാതത്തിൽ തുളസി ചേട്ടൻ ഈ നാടും വീടും ഒക്കെ വിട്ട് പോകുമോ..

അതൊക്കെ കൊണ്ടായിരിക്കും കൊച്ചു ആകെ തകർന്ന് പോയത്.വിധി എന്നല്ലാതെ എന്ത് പറയാൻ..!”

ജാനകിയേടത്തി സങ്കടം പറയുന്നുണ്ട്.

വിധി.. ആ വാക്ക് കേൾക്കുമ്പോൾ ഇപ്പോൾ പരിഹാസം ആണ് തോന്നുന്നത്. എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് വിധിയല്ല എന്ന് എല്ലാരോടും ഉറക്കെ വിളിച്ചു പറയണമെന്നുണ്ട്.പക്ഷെ..!!

പാറു ഒന്ന് നെടുവീർപ്പിട്ടു. ബെഡിലേക്ക് കിടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എല്ലാവർക്കും എത്ര പെട്ടെന്നാണ് കഴിഞ്ഞതൊക്കെ വിധിയാണ് എന്ന് പറയാൻ കഴിയുന്നത്.

പക്ഷേ അങ്ങനെ പറയാൻ കഴിയാതെ, അങ്ങനെയൊന്നും ചിന്തിക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു മനസ്സ് എനിക്കുണ്ടെന്ന് എങ്ങനെ ഇവരെയെല്ലാം പറഞ്ഞു മനസ്സിലാക്കാനാണ്..!

ജാനകിയേടത്തി പറഞ്ഞതു പോലെ അന്നേ ദിവസം എനിക്ക് നഷ്ടമായത് എന്റെ അച്ഛനെ മാത്രമായിരുന്നില്ല..

അതിലും വലിയൊരു നഷ്ടം എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്ന് തന്നെ സംശയമാണ്.

നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായ തുളസിയുടെയും വിമലയുടെയും ഒരേയൊരു മകളാണ് ശ്രീപാർവതി എന്ന അവൾ. പേര് പോലെ തന്നെ ശ്രീപാർവതിയെ പോലെ ഐശ്വര്യമുള്ള പെൺകുട്ടിയായിരുന്നു അവൾ. കാണാൻ സുന്ദരി.

അച്ഛന്റെയും അമ്മയുടെയും പൊന്നോമന മകളാണ് അവൾ എന്ന് ഒരിക്കലും ഉറപ്പിച്ച് പറയാൻ കഴിയില്ല.കാരണം തുളസി തന്നെയാണ്.

സ്കൂൾ അധ്യാപകനായ തുളസിക്ക് അയാളുടേതായ കുറെ കണിശങ്ങൾ ഉണ്ടായിരുന്നു.പലപ്പോഴും അയാളുടെ തീരുമാനങ്ങൾ മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂ എന്ന് അയാൾക്ക് ദുർവാശി ഉണ്ടായിരുന്നു.

ഒരേയൊരു മകളാണ് അവർക്കുള്ളതെങ്കിലും ആ കുട്ടിയെ, കൊഞ്ചിക്കാനോ ലാളിക്കാനോ ഒരിക്കൽ പോലും തുളസി ശ്രമിച്ചിട്ടില്ല.

തന്റെ ക്ലാസിലെ പല കുട്ടികളും അച്ഛനോടൊപ്പം കളിച്ചും ചിരിച്ചും സ്കൂളിലേക്ക് വരുന്നതും അച്ഛനോടൊപ്പം വീട്ടിൽ എങ്ങനെയാണ് എന്നൊക്കെ വിവരിക്കുന്നത് കൊതിയോടെയാണ് ശ്രീപാർവതി കേട്ടിരുന്നത്.

കാരണം അതൊക്കെയും അവളെ സംബന്ധിച്ച് സ്വപ്നങ്ങൾ മാത്രമായിരുന്നു. ഒരിക്കലും തന്റെ അച്ഛനിൽ നിന്ന് തനിക്ക് ഇത്തരത്തിലുള്ള ഒരു സമീപനം ലഭിക്കില്ല എന്ന് ആ കുഞ്ഞു പ്രായത്തിൽ തന്നെ അവൾക്ക് ഉറപ്പായിരുന്നു.

എങ്കിലും ഒരു ശ്രമം എന്ന നിലയ്ക്ക് ഒരു ദിവസം കൂടി തോന്നിയപ്പോൾ അവൾ തുളസിയുടെ അടുത്ത് പറ്റി കൂടി നിന്നു.പക്ഷേ അത് അയാളെ വല്ലാതെ അസ്വസ്ഥനാക്കി.

” എന്താ ശ്രീ പാർവതി ഇത്..? നിനക്ക് അകത്ത് എവിടെയെങ്കിലും പോയിരുന്നു എന്തെങ്കിലും പഠിച്ചു കൂടെ.. എന്തിനാ എന്റെ പിന്നാലെ ഇങ്ങനെ ചുറ്റി തിരിയുന്നത്..? ”

ദേഷ്യത്തോടെ അയാൾ ചോദിച്ചപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.

” അച്ഛനോടൊപ്പം ഇരിക്കാൻ കൊതിയായിട്ടാ.. ”

അവൾ വിക്കലോടെ പറഞ്ഞു.

” അങ്ങനെ കൊതി തോന്നി എന്നോടൊപ്പം വന്നിരിക്കാൻ ഞാൻ നാളെ രാവിലെ നാടുവിട്ടു പോകുന്നതൊന്നും അല്ലല്ലോ.

ഞാൻ ഇവിടെ തന്നെ ഉണ്ടാകും. പിന്നെ ഞാൻ എടുത്തു പിടിച്ചു കൊഞ്ചിക്കാനും ലാളിക്കാനും വരും എന്ന് വിചാരിച്ചാണ് എന്റെ പിന്നാലെ നടക്കുന്നതെങ്കിൽ അത് വേണ്ട. ”

കർശനമായി പറഞ്ഞു കൊണ്ട് അയാൾ നടന്നു പോയപ്പോൾ ദേഷ്യവും സങ്കടവും ഒക്കെ തോന്നുന്നുണ്ടായിരുന്നു കുഞ്ഞു പാർവതിക്ക്.

അതോടൊപ്പം അന്ന് അവൾ വലിയൊരു സത്യവും മനസ്സിലാക്കി ഒരിക്കലും അച്ഛൻ തന്നോട് ഒരു മകളെ പോലെയുള്ള സ്നേഹത്തോടെ ഇടപെടില്ല എന്ന്.

മറ്റുള്ള മക്കൾക്ക് കിട്ടുന്ന യാതൊരു സ്നേഹവും വാത്സല്യവും തന്റെ അച്ഛനിൽ നിന്ന് തനിക്ക് കിട്ടില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.

സാഹചര്യം മനസ്സിലായതോടെ അവൾ തന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങി കൂടാൻ ശ്രമിച്ചു.

അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ പഠിക്കുന്നത് കൊണ്ട് തന്നെ ആരോടും സൗഹൃദം കൂടാൻ പോലും അവൾക്ക് ഭയമായിരുന്നു. അവളുടെ സുഹൃത്തുക്കൾ ഏതു തരത്തിലുള്ളവരാണ് എന്ന് എല്ലായിപ്പോഴും അവളുടെ അച്ഛൻ അന്വേഷിക്കാറുണ്ടായിരുന്നു.

ഏതെങ്കിലും കുട്ടികളോട് കൂട്ടുകൂടുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടാൽ എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ ആ കുട്ടികളുടെ മേൽ ചാർത്തി അവരെ അധിക്ഷേപിക്കാൻ അയാൾ പരമാവധി ശ്രമിക്കാറുണ്ടായിരുന്നു.

അയാളുടെ ഈ സ്വഭാവം അറിയുന്നതു കൊണ്ടു തന്നെ പാർവതിയോട് കൂട്ടുകൂടാൻ കുട്ടികൾ എല്ലാവരും മടിച്ചു.

ക്ലാസ്സിലോ സ്കൂളിലോ ആരോടും മിണ്ടാതെ അടുപ്പം കാണിക്കാതെ ആ പെൺകുട്ടി ഒതുങ്ങി മാറി നടന്നു. പതിയെ പതിയെ അവൾ മൗനിയായി.

വീടിനുള്ളിൽ പോലും ഒച്ചയുയർത്തി അവൾ സംസാരിക്കാറില്ല. എങ്കിലും തന്റെ അമ്മയോടും വീട്ടിൽ പണിക്ക് വരുന്ന ജാനകിയോടും അവൾ വാ തോരാതെ വർത്തമാനം പറയാറുണ്ട്.

സ്കൂളിലും ക്ലാസിലും വഴിയിലും ഒക്കെ നടക്കുന്ന എല്ലാ വിശേഷങ്ങളും അവൾ വന്ന് വീട്ടിൽ പറയാറുണ്ട്. പക്ഷേ തുളസിയുടെ തലവെട്ടം കണ്ടാൽ അവൾ പിന്നീട് സൈലന്റ് ആണ്. അവൾക്ക് അയാളെ ഭയമായിരുന്നു.

കാലങ്ങൾ കടന്നു പോയി.ഈ വർഷങ്ങൾക്കിടയിൽ ഒരിക്കൽ പോലും തുളസിയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നില്ല.

ആ കാലഘട്ടം കൊണ്ട് പാറു വലിയൊരു പെൺകുട്ടിയായി മാറിയിരുന്നു. ആര് കണ്ടാലും കൊതിക്കുന്ന സൗന്ദര്യമുള്ള ഒരു പെൺകുട്ടി..

പക്ഷേ അവളുടെ അച്ഛനോടുള്ള ഭയം കൊണ്ട് ഒരു ആൺകുട്ടിയും അവളുടെ മുഖത്ത് നോക്കി ഇഷ്ടം പറയാൻ ധൈര്യപ്പെട്ടില്ല. ആരുടെയും മുഖത്ത് നോക്കാൻ അവൾക്ക് കഴിയുകയും ഇല്ലായിരുന്നു.

ഒരിക്കൽ കാവിലെ ഉത്സവം നടക്കുമ്പോഴാണ് അവളുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. അന്ന് അമ്മയോടും ജാനകിയേടത്തിയോടും ഒപ്പമാണ് അവൾ കാവിൽ ഉത്സവം കാണാൻ പോയത്.

ഉത്സവം കണ്ടു ഹരം പിടിച്ചിരിക്കുന്നതിനിടയിൽ അവൾ വഴിയോര കച്ചവടക്കാരുടെ ഇടയിൽ കുറെ കുപ്പിവളകൾ കണ്ടു. ചെറുപ്പം മുതൽക്ക് തന്നെ അവൾക്ക് ഒരുപാട് കൊതിയുള്ള സാധനമാണ് കുപ്പിവള. അത് കണ്ടപ്പോൾ അത് വാങ്ങണമെന്ന് അവൾക്ക് ആഗ്രഹം തോന്നി.

അമ്മയോട് ആഗ്രഹം പറഞ്ഞപ്പോൾ അവളോടൊപ്പം ചെല്ലാൻ അവർ തയ്യാറായില്ല. ഉത്സവം കണ്ടു കഴിയട്ടെ എന്നാണ് അമ്മ മറുപടി പറഞ്ഞത്.

പക്ഷേ ഉത്സവം കഴിഞ്ഞ് അവിടെ ചെല്ലുമ്പോൾ ഒരുപക്ഷേ താൻ ആഗ്രഹിക്കുന്ന നിറത്തിലുള്ള വള തനിക്ക് കിട്ടിയില്ലെങ്കിലോ എന്നുള്ള ഭയം തോന്നിയപ്പോൾ അമ്മയുടെ കയ്യിൽ നിന്ന് പണവും വാങ്ങി അവൾ വളക്കാരന്റെ അടുത്തേക്ക് നടന്നു.

ഇഷ്ടപ്പെട്ട നിറം നോക്കി സെലക്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് അവളുടെ കയ്യിൽ ആരോ പിടിച്ചു വലിച്ചത്.

പെട്ടെന്ന് തിരിഞ്ഞു നോക്കിയെങ്കിലും ആളിന്റെ മുഖം കാണാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവളെയും പിടിച്ചു വലിച്ചു കൊണ്ട് അയാൾ തൊട്ടടുത്തുള്ള കാടിന്റെ ഭാഗത്തേക്ക് ആണ് പോയത്.

ഭയം തോന്നിയ അവൾ അയാളുടെ കയ്യിൽ കിടന്ന് കുതറാനും ബഹളം ഉണ്ടാക്കാനും തുടങ്ങി. അവളെയും പിടിച്ചു വലിച്ചു മുന്നോട്ട് നടക്കുന്നതിനിടയിൽ അവളുടെ പരാക്രമങ്ങൾ ഒന്നും അയാൾ കാര്യമാക്കുന്നുണ്ടായിരുന്നില്ല.

ആരും ശ്രദ്ധിക്കാത്ത ഒരിടം എത്തിക്കഴിഞ്ഞു എന്ന് അവൾക്ക് തോന്നിയപ്പോൾ തന്റെ ജീവിതവും ഇവിടെ അവസാനിക്കുകയാണോ എന്നാണ് അവൾക്ക് തോന്നിയത്.

എങ്കിലും ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാം എന്നുള്ള ചിന്തയിൽ അവൾ അയാളുടെ കയ്യിൽ അമർത്തി കടിച്ചു.

ആ നിമിഷം വേദന കൊണ്ട് പുളഞ്ഞ് അയാൾ ഞെട്ടി തിരിഞ്ഞു നോക്കി. ത ന്നെ പിടിച്ചു കൊണ്ടുവന്ന മനുഷ്യനെ കണ്ടപ്പോൾ അവൾക്കായിരുന്നു ഏറ്റവും അധികം ഞെട്ടൽ തോന്നിയത്.

കണ്ണും മുഖവും ഒക്കെ ചുവന്നു കയറി നിൽക്കുന്ന അവളുടെ അ ച്ഛൻ..!

” അ ച്ഛാ… ”

അവൾ അറിയാതെ വിളിച്ചു പോയി. ആ നിമിഷം അവളുടെ ഉള്ളിലൂടെ കടന്നു പോയത് കിട്ടിയ അവസരത്തിൽ അ വളുടെ മാ റിടം ഞെ രിക്കാൻ തുടങ്ങിയ അയാളുടെ കൈ കളെ ആയിരുന്നു.

ക ഴുകൻ കണ്ണുകളിൽ നിന്ന് തന്നെ പൊതിഞ്ഞു പിടിക്കേണ്ടിയിരുന്ന അ ച്ഛന്‍ തന്നെയാണ് തന്നെ ദ്രോഹിക്കാൻ ഒരു ങ്ങുന്നത് എന്ന് ഓർക്കുമ്പോൾ അവൾക്ക് സങ്കടം തോന്നുന്നുണ്ടായിരുന്നു. അതിലേറെ മരവിപ്പും..!

പിറ്റേന്ന് തന്നെ അ ച്ഛൻ ഈ നാടും വീടും വിട്ട് പോയി കഴിഞ്ഞിരുന്നു.

ഒരു പക്ഷേ താൻ ആരോടെങ്കിലും പറഞ്ഞാലോ എന്നുള്ള ചിന്തയാണോ അതോ കുറ്റ ബോധമാണോ അച്ഛനെ അങ്ങനെയൊരു ചിന്തയിലേക്ക് നയിച്ചത് എന്ന് ഇപ്പോഴും അറിയില്ല..!

നെടുവീർപ്പോടെ അവൾ ഓർത്തു.

പക്ഷേ അന്ന് ആ ഒരു ദിവസത്തോട് കൂടി ആരോടും സംസാരിക്കാനുള്ള മനസ്സ് കൂടി തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ പേരിലാണ് ജാനകിയേടത്തിയുടെ ഇപ്പോഴത്തെ പരാതി മുഴുവൻ.

പക്ഷേ അവർക്ക് അറിയില്ലല്ലോ സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ മാനം കെടുത്താൻ ഒരുങ്ങിയപ്പോൾ തകർന്നു പോയ മനസ്സാണ് തന്റെതെന്ന്..!!

Leave a Reply

Your email address will not be published. Required fields are marked *