വഴിയിൽ നിന്ന് വിറയ്ക്കുന്ന കൈകളോടെ അന്ന് സജി നീട്ടിയ എഴുത്തു വാങ്ങുമ്പോൾ ഉള്ളിൽ ഭയം കുമിഞ്ഞു കൂടിയിരുന്നു ..

(രചന: J. K)

വീട്ടിലേക്ക് പോണം രണ്ട് ദിവസം നിൽക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്നും സമ്മതിച്ചില്ല വിനുവേട്ടൻ പിന്നെ എന്തോ പൊയ്ക്കോളാൻ പറഞ്ഞു…

ആ സന്തോഷത്തിൽ വേഗം ഒരുങ്ങി മോളേയും ഒരുക്കി പോന്നു.. വീട്ടിൽ കൊണ്ടാക്കി അപ്പോ തന്നെ പോയി ഏട്ടൻ… പോകുന്നതിനു മുമ്പ് ഒരാഴ്ച നിക്കാൻ സമ്മതിച്ചു…

നല്ല മൂടായതാവണം സമ്മതിക്കാൻ കാരണം.. മോളെ പിരിഞ് നിക്കാൻ വയ്യ ആൾക്ക്.. അതാണ് കാര്യം..

പക്ഷെ കൊല്ലത്തിൽ ഒരു തവണ മാത്രം ആണ് വീട്ടിലേക്ക് ഒന്ന് വരുക.. അതാണ് പിന്നെ ആളും ഒരാഴ്ച എന്ന് പറഞ്ഞപ്പോ ഒരു പാതി സമ്മതത്തിൽ മൂളിയത്….

മോളെയും കൂട്ടി അങ്ങോട്ട് ചെന്നത് അമ്മയ്ക്കും ആങ്ങളമാർക്കും ഭയങ്കര സന്തോഷമായി…അവർ മോൾക്ക് മിഠായികൾ വാ ങ്ങി കൊടുക്കാനും ഇഷ്ടപ്പെട്ടത് ഉണ്ടാക്കി കൊടുക്കാനുമുള്ള തിരക്കിലായിരുന്നു..

പിന്നീടാണ് വിനുവേട്ടന് ജോലിസംബന്ധമായി എങ്ങോട്ടോ അത്യാവശ്യമായി പോകേണ്ടി വന്നത്…

അതുകൊണ്ടാവണം വിളിച്ചിട്ട് നിത്യേ നീ വേണമെങ്കിൽ രണ്ടുദിവസം കൂടി നിന്നോടി എന്ന് പറഞ്ഞത്..

വിചാരിക്കാതെ വീണുകിട്ടിയ രണ്ട് ദിവസം കൂടി അതും സ്വന്തം വീട്ടിൽ വല്ലാത്ത സന്തോഷം തോന്നി…

കുറെനാൾ ആയിരുന്നു അവിടത്തെ തേവരെ ഒന്ന് കണ്ട് തൊഴുതിട്ട്…. അന്ന് രാവിലെ ഞാൻ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് നടന്നു..

രാവിലെ എണീക്കാൻ മടിച്ച മോള് കൂടെ വന്നിട്ടില്ലായിരുന്നു…

തൊഴുതു മടങ്ങിയപ്പോൾ ആണ് പരിചയമുള്ള ഒരു മുഖം കണ്ടത് ആദ്യം അത് അയാൾ ആകരുത് എന്ന് പ്രാർത്ഥിച്ചു…

പക്ഷേ അത് ആ പ്രതീക്ഷിച്ച ആൾ തന്നെയായിരുന്നു…

“””സജിൻ””””

ഓർമ്മകൾ പുറകിലേക്ക് പോയി…
താൻ ആ പഴയ പത്താം ക്ലാസ്സുകാരി ആയി…

വഴിയിൽനിന്ന് വിറയ്ക്കുന്ന കൈകളോടെ അന്ന് സജി നീട്ടിയ എഴുത്തു വാങ്ങുമ്പോൾ ഉള്ളിൽ ഭയം കുമിഞ്ഞു കൂടിയിരുന്നു ..

എങ്കിലും ആ ഒരാളോട് ഉ ള്ളി ൽ കൊണ്ടു നടക്കുന്ന സ്നേഹത്തിന്റെ പുറത്ത് അറിയാതെ കൈ നീട്ടി പോയതാണ്….

എന്റെ കയ്യിലാ എഴുത്തു വച്ച് തന്നു സജിൻ നടന്നുനീങ്ങി…

ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഞാൻ എഴുത്ത് എന്റെ പുസ്തകത്തിനിടയിൽ ഒ ളിപ്പിച്ചു വെച്ചു….

വീട്ടിൽ കൊണ്ടുപോയി ആരുമില്ലാത്ത ഒരു സമയം നോക്കി വായിക്കാൻ വേണ്ടി…

എന്നെ ജീവൻ ആണെന്നും ഞാനില്ലാതെ ഒരു ജീവിതം ഇല്ലെന്നും… ഉള്ള
ആ കത്തിലെ എഴുത്തിൽ ഞാൻ കുരുങ്ങിക്കിടന്നു… സ്വപ്നങ്ങൾ നെയ്തു.. പിന്നീടുള്ള ലോകം ഞങ്ങളുടേത് മാത്രമായിരുന്നു…

വീട്ടിൽ അറിയുന്നവരേയ്ക്കും പ്രണയം വളരെ മധുരതരമായി മുന്നോട്ടുപോയി..
വീട്ടിൽ ഒരു ദി വസം അമ്മക്കാണ് എന്റെ പുസ്തകത്തിനിടയിൽ നി ന്നും സജിന്റെ ഒരു കത്ത് കിട്ടിയത്…

അമ്മ അത് ചേട്ടന്മാരുടെ അടുത്ത് പറഞ്ഞു കൊടുത്ത് വലിയ പ്രശ്നമാക്കി..

അടിക്കും ശാസനക്കും ഒടുവിൽ ഇനി സജിനെ കാണില്ല എന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചു…

പിന്നെ സ്കൂളിലേക്കും അവിടുന്ന് വീട്ടിലേക്ക്കും ചേട്ടന്മാർക്ക് കൂടെ വന്നിരുന്നു….

സജിൻ വിദേശത്തേക്കും പോയി…

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ഫസ്റ്റ് ഇയർ ആയപ്പോൾ തന്നെ നല്ലൊരു ആളെ തേടി പിടിച്ചു എന്റെ കല്യാണവും അവർ നടത്തി…

വിനുവേട്ടൻ…

പിന്നീട് അങ്ങോട്ട്‌ സന്തോഷം മാത്രം ആയിരുന്നു ജീവിതം.

സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം.. അദ്ദേഹത്തിന്റെ സ്നേഹത്തിനു മുന്നിൽ മറ്റേല്ലാം ഞാനും മറന്നു..

അനുഗ്രഹം പോലെ ഞങ്ങളുടെ മോളും..
സജിനെ പിന്നെ ഇപ്പോഴാണ് കാണുന്നത്..

അവന്റെ വിവാഹം കഴിഞ്ഞു എന്നും ആ പെണ്ണ് ആയി ഒത്തു പോവാൻ കഴിയാതെ ആ ബന്ധം പിരിഞ്ഞു എന്നും കേട്ട് അറിഞ്ഞിരുന്നു..

വിഷമം തോന്നി എങ്കിലും കൂടുതൽ ശ്രെദ്ധ കൊടുത്തില്ല. കണ്ടമാത്രയിൽ തന്നെ സജിൻ ഓടിവന്നു..

“”നിത്യേ… സുഗാണോ??””

അതേ എന്ന് പറഞ്ഞു…

പിന്നെയും എന്തൊക്കെയോ സംസാരിച്ചു.. എല്ലാത്തിനും മറുപടി കൊടുത്തു….

പഴയ കാര്യങ്ങൾ എടുത്ത ഇടാൻ തുടങ്ങിയപ്പോൾ, വേഗം സ ജിനിന്റെ മുൻപിൽ നിന്നും ര ക്ഷ പ്പെട്ടാൽ മതി എന്ന ചിന്തയായിരുന്നു എനിക്ക്…

എന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞു സങ്കടപ്പെട്ടതും….. കു ഞ്ഞി നെ ദൂരെനിന്ന് കണ്ടിരുന്നു എന്നും ഒക്കെ അയാൾ വിഷമത്തോടെ പറഞ്ഞു നിർത്തി…

എനിക്കെന്തോ അതെല്ലാം കേട്ട് വല്ലായ്മ തോന്നി…

എന്റെ കൂടെ വീട് വരെ സജിൻ അനുഗമിച്ചു…

സജിൻ പൊ യ്ക്കോളൂ എന്ന് പറഞ്ഞിട്ടും ഇല്ല ഞാൻ കൊണ്ട് ആക്കാമെന്നുപറഞ്ഞ് കൂടെ വന്നു…

വീടെത്താൻ നേരം സജിൻ എന്നോട് പറഞ്ഞു…

ആ പഴയ ഇഷ്ടം അയാളുടെ ഉള്ളിൽ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട്…. അതുകൊണ്ടാണ് മറ്റൊരു യുവതിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അയാൾക്ക് കഴിയാതിരുന്നത് എന്ന്….

മറുപടി ഒന്നും പറയാതെ ഞാൻ വീട്ടിലേക്ക് നടന്നു പക്ഷേ എന്തോ ഒരു കുറ്റബോധം എന്റെ ഉള്ളിൽ തോന്നിയിരുന്നു….

വിനുവേട്ടന് ഇതൊന്നും അറിയില്ല….
രണ്ടുദിവസം കഴിഞ്ഞ് വിനുവേട്ടൻ കൊണ്ടുപോകാൻ വരുന്നതുവരെ ക്കും ഭയങ്കര ടെ ൻ ഷനായിരുന്നു വിനുവേട്ടൻ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി….

പിറ്റേദിവസം വിനുവേട്ടൻ ജോലിക്ക് പോയി കഴിഞ്ഞപ്പോൾ വാ തിലിൽ ഒരു മുട്ട് കേട്ടാണ് തുറന്നു നോക്കിയത്…

സജിൻ ആയിരുന്നു അത്….

പരിഭ്രമത്തോടെ ഞാൻ അയാളോട് എന്താ ഇവിടെ എന്ന് ചോദിച്ചു

തന്നെ ഒന്ന് കാണാനാണ് എന്നു പറഞ്ഞു അയാൾ…

പിന്നീട് ഇതൊരു പതിവായി…

വീടിനുള്ളിലേക്ക് ക യറില്ലെങ്കിലും മുറ്റം വരെ വന്ന് ഓരോന്ന് പറയും… അയാൾ വളരെ സ്വാതന്ത്ര്യത്തോടെ കൂടി സംസാരിച്ചു തുടങ്ങി…

പിന്നീട് അത് അയാൾക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ വയ്യ എന്നും കൂടെ ഇറങ്ങി ചെല്ലണം എന്നും വരെയായി…

വിഷമിച്ചു പോയിരുന്നു വല്ലാതെ..

ആരും സഹായിക്കാനും ഇല്ല…
വിനുവേട്ടനെ മാത്രമേ തനിക്ക് ഇനി സ്നേഹിക്കാൻ കഴിയുള്ളൂ എന്ന് ഉറപ്പായിരുന്നു…

അത് അയാളോട് പറഞ്ഞതുമാണ്…

പഴയ കാര്യങ്ങളും എന്റെ കുറച്ചു ഫോട്ടോസും കയ്യിലുള്ളത് കാണിച്ചുകൊടുത്ത് ഈ ബന്ധം തന്നെ അയാൾ തകർക്കും എന്നായിരുന്നു ഭീഷണി….

ഞാൻ ആകെ തകർന്നു പോയിരുന്നു..

എന്റെ ഭാവമാറ്റം ആവണം വിനുവേട്ടൻ കുറേ ദിവസമായി എന്താ നിനക്ക് പറ്റിയത് എന്ന് ചോദിക്കുന്നുണ്ടായിരുന്നു..

തിരിച്ചൊന്നും പറയാതെ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ ഒളിച്ചു കളിച്ചു….

സജിനെ പറ്റി പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു വിനുവേട്ടൻ നെഗറ്റീവ് ആയിട്ടാണ് പ്രതികരിക്കുന്നത് എങ്കിൽ അത് എനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു..

അയാളുടെ ഉപദ്രവം കൂടിയപ്പോൾ രണ്ടും കൽപ്പിച്ച് ഞാൻ അദ്ദേഹത്തോട് എല്ലാം തുറന്നു പറഞ്ഞു..

എല്ലാം കേട്ട് എന്നെ ഒഴിവാക്കണമെങ്കിൽ ഒഴിവാക്കിക്കോട്ടെ അല്ലാതെ ടോർച്ചറിങ് വയ്യ..

ആദ്യം വിനുവേട്ടൻ ഒന്നും മിണ്ടിയില്ല….

പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി..

ഞങ്ങൾ തമ്മിലുള്ള ജീവിതം ഇതോടെ അവസാനിച്ചു എന്ന് ഞാൻ ഉറപ്പിച്ചു…

വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു അത് കരയാൻ പോലും മറന്നു ഞാൻ അങ്ങനെ ഇരുന്നു..

വിനുവേട്ടൻ കുറച്ചു കഴിഞ്ഞതിനു ശേഷം തിരിച്ചു വന്നു… എന്റെ അടുത്ത് വന്നിരുന്നു മെല്ലെ എന്റെ തോളിൽ കൈ വച്ചു..

ഡോ താൻ പേടിച്ചു പോയോ???
വിവാഹത്തിനുമുമ്പ് ഒരു പ്രണയബന്ധം അതൊന്നും വലിയ തെറ്റല്ലടോ…

പക്ഷേ അവന്റെ ഉ പ ദ്രവം ഉണ്ടായിട്ടും താൻ എന്നോട് പറയാൻ വൈകിയില്ലെ അതാണ് പ്രശ്നം…

ഒറ്റയ്ക്ക് മനസ്സിൽ കൊണ്ടുനടന്നു താൻ എന്തുമാത്രം വിഷമിച്ചു കാണും..

താൻ എന്താ എന്നോട് ഒന്നും പറയാതിരുന്നത്???

ഇതെല്ലാം കേട്ട് പൊട്ടിക്കരഞ്ഞു പോയിരുന്നു നിത്യ…

അവൾ വിനുവിന്റെ നെഞ്ചിലേക്ക് വീണു… ഒരു പൊട്ടിക്കരച്ചിലിനു ശേഷം പറഞ്ഞു വിനുവേട്ടൻ വിഷമിക്കും എന്ന് കരുതി..

“”‘ അതാണ് നിങ്ങൾ ചെയ്യുന്ന തെറ്റ്…
വിഷമിക്കും അല്ലെങ്കിൽ നിങ്ങളോട് പിണങ്ങും എന്നൊക്കെ കരുതി പലതും നിങ്ങൾ മറച്ചുവെയ്ക്കുന്നു….

ഒരിക്കലും പങ്കാളിയോട് മുൻധാരണയോടെ പേ രിൽ ഒന്നും മറച്ചു വെക്കരുത്…. ചെറിയൊരു പൊട്ടിത്തെറി ഉണ്ടായേക്കാം…..

ഭാവിയിൽ വലിയൊരു തെറ്റ് ചെയ്യുന്നതിനേക്കാൾ അപ്പോഴത്തെ ഒരു ചെറിയ പൊട്ടിത്തെറി അല്ലെ നല്ലത്…

എടാ ഈ ഭാര്യാഭർത്തൃബന്ധം എന്ന് പറയുന്നത് വല്ലാത്ത ഒരു ബന്ധം ആണ്…
അവർക്ക് പരസ്പരം എഴുതി തയ്യാറാകാത്ത ഒരു ഉടമ്പടി ഉണ്ട്…

പരസ്പരം സ്നേഹിച്ചു കൊള്ളാമെന്ന് വിശ്വസിച്ചു കൊള്ളാം എന്ന് ജീവിതത്തിന്റെ അ വസാനം വരെ ഒരുമിച്ച് പൊയ്ക്കോളാം എന്ന്…

ഇത് ഇപ്പോഴെങ്കിലും താനെന്നോട് പറഞ്ഞില്ലെങ്കിൽ ഒ ന്നാലോചിച്ചു നോക്കിയേ എത്രത്തോളം വിഷമം താൻ അനുഭവിക്കും എന്ന്…

മറ്റൊരാൾ വഴി അറിഞ്ഞ് എനിക്കുണ്ടാകുന്ന തെറ്റിദ്ധാരണ വേറെ…

സാരമില്ലെടോ ഇത്തിരി വൈകിയാലും തനിക്ക് നല്ല ബുദ്ധി തോന്നിയല്ലോ…

ഇനി ഒരിക്കലും അവന്റെ ശല്യം തനിക്ക് ഉണ്ടാവില്ല അതിനുള്ള എല്ലാം ഞാൻ ചെയ്തിട്ടുണ്ട്….

ഇത് കേട്ടതും വിനുവിന്റെ നെ ഞ്ചിലേക്ക് ചാരുമ്പോൾ താൻ എത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിക്കുകയായിരുന്നു നിത്യ…..

Leave a Reply

Your email address will not be published. Required fields are marked *