വീട്ടിൽ ചെന്നാൽ അമ്മടെ ശാപ വാക്കുകൾ, നാട്ടുകാർക്കു മുന്നിൽ ശാപം കിട്ടിയ കറുത്തവൾ. നാട്ടുകാരും വീട്ടുകാരും ഓരോന്നു പറഞ്ഞു വേദനിപ്പിക്കുന്നു

കറുമ്പി
(രചന: അദ്വിക ഉണ്ണി)

ഡി കറുമ്പി നി ഇന്നു പണിക് പോവിനില്ലേ? പിന്നെ നി വരുമ്പോൾ രണ്ടുമുഴം മുല്ലാപൂക്കൾ കൊണ്ടുവരണം.

ദേ മല്ലികയേച്ചി എനിക് ഒരു പേരുണ്ട് പാർവതി അതു വിളിചാൽ മതി കേട്ടാല്ലോ.

പിന്നെ ക റുത്ത ക രികട്ട പോലെ ഇരിക്കുന്ന നിന്നെ ഞാൻ വെളുമ്പിന്നു വിളിക്കാം . നി കറുമ്പി ആയതുകൊണ്ടല്ലേ നിന്നെ വീട്ടുകാർ അടക്കം ഞങ്ങളും കറുമ്പിന്നു വിളിക്കുന്നെ .

ഇത്രേ കേട്ടു പാർവതി തിരിഞ്ഞു നടന്നു . ശരിയാ ഞാൻ തന്നെ എന്റെ പേര് മറന്നു തുടങ്ങിയിരിക്കുന്നു വീട്ടിൽ ചെന്നാൽ അമ്മടെ ശാപ വാക്കുകൾ,

നാട്ടുകാർക്കു മുന്നിൽ ശാപം കിട്ടിയ കറുത്തവൾ. നാട്ടുകാരും വീട്ടുകാരും ഓരോന്നു പറഞ്ഞു വേദനിപ്പിക്കുന്നു അച്ഛനും അമ്മയും തമ്മിൽ എപ്പോഴു വഴക്കാണ് അതും എന്റെ പേര് പറഞ്ഞു ഞാൻ കറുത്തു പോയത് കൊണ്ടു…

ഓരോന്നു ഓർത്തു അമ്പലത്തിൽ എത്തിയത് അറിഞ്ഞില്ല. എന്റെ കണ്ണ നിയെ തുണ നിനക്കു അറിയല്ലോ എന്റെ അവസ്ഥ എപ്പോഴാ ഇതൊക്കെ ഒന്നു മാറുന്നേ ഈ യുള്ളവൾ മുടങ്ങാതെ

ഇവിടെ വരുന്നത് അല്ലെ എന്റെ പ്രാർത്ഥന നി കേൾക്കണേ, പിന്നെ എനിക്കും നിനക്കും മാത്രം അറിയുന്ന ഓരു രഹസ്യം കുടി ഉണ്ട് അതു കുടി നി സാധിച്ചു തരണം.

നന്നായി പ്രാർത്ഥിച്ചു പ്രതിഷണം വെച്ചു അവളുടെ പൂക്കടയിലേക് നടന്നു അമ്പലത്തിലേക്ക് ചേർന്ന് ഒരു കട ആണിത് ഹാരം,

ബൊക്കെ പൂക്കൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ എല്ലാ തന്നെ അവിടെ ഉണ്ട് . ആദ്യം അവളുടെ കള്ള കൃഷ്ണനാണ് മാല ഉണ്ടാക്കുന്നത് .

ഇന്നും പതിവ് പോലെ തന്നെ കടയുടെ വാതൽ പടിയില് ഒരു കവർ ഉണ്ടായിരുന്നു അവൾക്ക് നന്നായി അറിയാം അതിൽ എന്താ ഉള്ളതെന്നു, തന്റെ മനോഹരമായ ചിത്രങ്ങൾ തന്നെ .

മാല കെട്ടുന്നത് അമ്പലത്തിൽ തൊഴുന്നതായ ചിത്രങ്ങൾ ചിത്രത്തിന്റെ പുറത്തു പ്രണയത്തിൽ ചാലിച്ച അതി മനോഹരമായ വരികൾ”

നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകൾക്ക് മഞ്ഞുപെയ്യും പുലരിയിൽ വിടർന്ന ചെമ്പകപ്പൂമണമായിരുന്നു…”

ഓരോ വരിയും വായിക്കുമ്പോൾ അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിരിയും തന്നെ ഇത്രെയും സ്നേഹിക്കുന്ന ആൾ ആരാണ് എന്നു അറിയാൻ അതിയായ ആഗ്രഹം അവൾക്കുണ്ട്.

പക്ഷേ എന്തുകൊണ്ടോ അവൾക്ക് അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല .

അവളുടെ ഉള്ളിലെ തന്റെ നിറത്തോടുള്ള അപകർഷതാ മാറ്റിയത് തന്നെ അവൻ ആണ് അവന്റെ പേരോ ഉരോ തനിക് അറിയില്ല പിന്നെ ഞാൻ എങ്ങനെ കണ്ടെത്തും. കണ്ടെത്താൻ വൈകിയാൽ അയാള് തനിക്ക് നഷ്ട്ടം ആകുമോ എന്നു പോലും അവൾ ചിന്തിച്ചു

ഋതുക്കൾ കൊഴിഞ്ഞു പോയി. രാവിലെ ക്ഷേത്ര ദർശനം കഴിഞ്ഞ, മനസ്സ് ഒന്നു ശാന്തം ആവുന്നവരെ ആൽമരച്ചോട്ടിൽ കുറച്ചുനേരം ഇരന്നു എന്തു കൊണ്ട് ആണ്

തന്റെ മനസിൽ ഒരു സമാധാനം കിട്ടാത്തത് ഒന്നിലും ഒരു ശ്രദ്ധ ഇല്ലാത്തത് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തേടി എത്തുന്ന തന്റെ ചിത്രങ്ങലും കുറിപ്പുകളും വന്നിട്ടില്ല .

ഇനി അയാൾക്ക് ഏതെങ്കിലും തരത്തിൽ ആപത്തു സംഭവിച്ചു കാണുമോ എന്നൊരു ഭയം അവളിൽ ഉടലെടുത്തു .

എന്റെ കണ്ണാ ഒരു ആപത്തും ഉണ്ടാകല്ലേ എന്നു ആത്മാർത്ഥമായി പ്രാർഥിച്ചു. തന്റെ തോളിൽ ഒരു തണുത്ത കര സ്പര്ശം അറിഞ്ഞപ്പോൾ പെട്ടന്ന് ഞെട്ടി എഴുന്നേറ്റ് പോയി .ആ നീയോ എന്താ ഉണ്ണിമോളെ? .

ഉണ്ണിമോള് ….. പാറുവിനെ തന്റെ പേര് വിളിക്കുന്ന അന്നാട്ടിലെ ഓരോ ഒരു ആൾ ഉണ്ണിമായ .ചേച്ചി ഇവിടെങ്ങു അല്ലല്ലോ എന്തു പറ്റി ചേച്ചി?

ചേച്ചി എന്താ സങ്കട പെട്ടുരിക്കുന്നത് എന്തോ കൊണ്ടോ അവളുടെ ചോദ്യത്തിന് മുന്നിൽ ഒന്നും പറയാതിരിക്കാൻ തോന്നിയില്ല.

എല്ലാം പറഞ്ഞു വിതമ്പി കൊണ്ടേരിന്നു .ചേച്ചി സങ്കട പെടണ്ട പുള്ളി എന്തെങ്കിലും തിരക്കിൽ പെട്ടുപോയി കാണും .

എന്നാൽ ഇനി ചേച്ചി ഞാൻ ഒരു കാര്യ കാട്ടി തരാം എന്ന് പറഞ്ഞു കൊണ്ട് ഒരു മാഗസിൻ കൊടുത്തു അതു തന്റെ കണ്ണുകളിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല തന്റെ ചിത്രം ആണ് അതിന്റെ കവർഫോട്ടോ അതിൽ മോഡൽ: പാർവതി എന്നു കൂടി എഴുതിരിക്കുന്നു

ആ ഫോട്ടയിൽ താൻ അതീവ സുന്ദരി ആയി ഇരിക്കുന്നു തന്റെ പിറന്നാൾ ദിവസം താൻ ഉടുത്തിരുന്ന ധാവണി.

കൈയിൽ കൃഷ്ണന് ചാർത്താൻ വേണ്ടി കെട്ടുന്ന തുളസിമാല . അപ്പൊ പുള്ളി ഇതിനു വേണ്ടി ആയിരിക്കും ചേച്ചി മാറി നിന്നത് .

മ്മ് ആയിരിക്കും . അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരിന്നു , തന്റെ സന്തോഷത്തിൽ അതിരുകൾ ഇല്ലാരുന്നു പെട്ടന്ന് അവൾക് വീട്ടിൽ എത്തണമെന്ന് തോന്നി

അവൾ വീടുയെത്തിയതും മുറ്റത്തു ഒരു കാർ കിടക്കുന്നതു കണ്ടു ആരോ വന്നത് മനസിലായി പുറകുവശം കൂടി അകത്തേക്ക് കേറി ‘അമ്മ അവർക്കുള്ള ചായ ഉണ്ടാക്കുകയാണ്, അവൾ വന്നത് മനസിലായ അവർ ”

“മോളെ നീയൊന്നു ഒരിങ്ങി വാ നിന്നെ കാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ട് ആ മോന് നിന്നെ ഇഷ്ട്ടായി. നിന്നെ അവൻ എവിടൊക്കെ വെച്ചു കണ്ടിട്ടുണ്ട് എന്ന് പറഞ്ഞതു. അവരെ കുറിച്ചു അറിഞ്ഞത് വെച്ചു എങ്ങോട്ടു വന്നു ചോദിച്ചതല്ലേ അവർ നല്ല കൂട്ടർ ആയിരിക്കും ”

അതു കേണ്ടതും ,അമ്മ എന്താ ഈ പറയണേ നിക്ക് ഇതു വേണ്ട നിക്ക് ഒരാളെ ഇഷ്ട്ട.

മിണ്ടി പോവരുത് നി അവർ വലിയ വീട്ടുക്കാര നമ്മുടേ കുടുംബം തന്നെ രക്ഷപ്പെടും. നി ഇതിനു സമ്മതിക്കണം നി ഒന്നു പോയി ഒരുങ്ങി വാ അല്ലേൽ കരി പോലെയിരിക്കുന്ന നിന്നെ ആരു കെട്ടാൻ വരനാണ് ഇല്ല ഞാൻ സമ്മതിക്കില്ല.

പെണ്ണേ നി ഇതിനു സമ്മതിച്ചില്ലകിൽ പിന്നെ എന്റെ സ്വഭാവം നി അറിയും കൊ ന്നു കളയും ഞാൻ” അതു കേട്ടു അവൾ സമ്മതിച്ചെങ്കിലും എന്തോ തീരുമാനിച്ചതുപോലെ അവൾ അവർക്കുള്ള ചായയും മായി ചെന്നു’

പുറത്തു അച്ഛനുമായി സംസാരിക്കുന്ന ഒരു പ്രായം ആയ മനുഷ്യൻ. കൂടെ ഒരു സ്ത്രീയും വെളുത്ത മെലിഞ്ഞ ഒരു ചെറുപ്പക്കാരനും ഉണ്ട്
അതാണ് ചെക്കൻ “”മുകിൽ “”
എന്തായാലും തന്റെ ഇഷ്ട്ടത്തെ പറ്റി അയാളോട് തുറന്നു പറയണം എന്ന് അവൾ കരുതി .

ചായ കൊടുത്ത കഴിഞ്ഞു ആ പ്രായമായ അച്ഛൻ കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കുണ്ടങ്കിൽ സംസാരിക്കട്ടെ .

മുകിൽ അവളെ പുറത്തു നിന്നു സംസാരിക്കാൻ ക്ഷണിച്ചു . രണ്ട്പേരും കുറച്ചു നേരം മൗനമായി നിന്നു. മൗനത്തെ ഭേദിച്ചു അവൾ പറഞ്ഞുതുടങ്ങി നിക്ക് വിവാഹത്തിന് ഇഷ്ടമല്ല .

നിക്ക് ഒരാളെ ഇഷ്ട്ട
അയാൾക്കും വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് എൻറെ കറുപ്പിനെ സ്നേഹിച്ച ഒരാൾ. എന്റെ കളറിനോടുള്ള അപകർഷതാ ബോധം മാറ്റി തന്നവൻ എന്റെ പ്രണയം . നിങ്ങൾ ഇതിൽ നിന്നു പിന്മാറണം . അവളൊരു കിതപ്പോടെ പറഞ്ഞു നിർത്തി.

ഇതെല്ലാം കേട്ടു അവൻ കൈ കെട്ടി നേർത്ത ഒരു പുഞ്ചിരിയുമായി നിൽക്കുക അല്ലാതെ അവൻ ഒന്നു പറഞ്ഞില്ല . അവളെ പിടിച്ചു വലിച്ചു കാറിന്റെ അരികലായി നിർത്തി എന്നിട്ടു അവളുടെ എല്ല ചിത്രങ്ങളും അവൾക്ക് കാണിച്ചു കൊടുത്തു. നിന്റെ പ്രണയം .

എന്നിട്ടു അവൻ പറഞ്ഞു തുടങ്ങി നിന്നെ
ഞാനാദ്യമായി കാണുന്നത് തന്നെ നിന്റെ കരഞ്ഞു കലങ്ങിയ നിന്റെ കരിമഷി കണ്ണുകളെയാണ് കരഞ്ഞു കൊണ്ട് ഓടി എന്റെ കാറിന്റെ മുന്നിൽ ചാടിയ നിന്നെ അന്ന് തൊട്ടു നി എന്റെ മനസിൽ കേറി കുടുവെച്ചു പെണ്ണേ.

നിന്റെ സങ്കടം എന്താണ് എനിക് അറിയാം മനുവിനെ നിനക്ക് ഇഷ്ട്ട ആയിരുന്നെല്ലേ മനു അവളുടെ അമ്മാവന്റെ മോനും മുകിലിന്റെ കൂട്ടുകാരനുമാണ്”

അവനോടുള്ള നിന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ അവൻ നിന്നെ അപമാനിച്ചുവിട്ട എല്ലാ കഥകളും എനിക്ക്. അറിയാം അന്ന് തൊട്ടു നിനക്ക് നി കറുത്തപോയത് കൊണ്ടുള്ള നിന്റെ സങ്കടത്തെ മാറ്റി നിന്റെ ജീവത്തിൽ പുതിയ വർണ്ണങ്ങൾ വിതറാൻ …

അവൻ പിന്നെ എന്തെങ്കിലും പറയുന്നതിന് മുമ്പ് അവളുടെ കരങ്ങൾ അവനെ പൊതിഞ്ഞു ഇത്രെയും നാൾ കാത്തു വെച്ച പ്രണയതിന്റെ മുന്നോടി ആയി

അവനെ ചുംബങ്ങൾ കൊണ്ടു മുടി
ദിവസങ്ങൾ കടന്നപോയി ഇന്ന് അവരുടെ വിവാഹമാണ്. ചിലർ അവളുടെ കളറെപ്പറ്റി പറഞ്ഞെങ്കിലും മുകിൽ അതോന്നു കാര്യം ആക്കിട്ടില്ല.

കല്യാണ വേഷത്തിൽ അവനെ കണ്ടപ്പോൾ അവൾക്കുള്ളിൽ തന്നെക്കാൾ നിറമുള്ള ഒരാൾ തന്നെ ഇത്രെയും സ്നേഹിക്കുമോ എന്നു കൂടി തോന്നി അയാൾക്ക് തന്നെക്കാൾ

നിറമുള്ള ഒരു കുട്ടിയെ കിട്ടും എന്നൊരു തോന്നൽ എന്തൊക്കെ ആലോചിക്കുന്ന അവളെ കണ്ടപ്പോൾ തന്നെ അവനു കാര്യം മനസിലായി തന്റെ സംശയം ഞാൻ വീട്ടിൽ ചെന്നിട്ടു മാറ്റി തരാം

ഞാൻ താലിയൊന്നു കെട്ടിക്കോട്ടെ
അവൾ ഒരു പുഞ്ചിരിയാൽ സമ്മതിച്ചു , പരസ്പരം ഹാരം അണിയിച്ചു , ഇരു നുള്ളു കുങ്കമം നെറുകയിൽ തൊട്ടു കൊടുത്തു.

പെട്ടന്ന് തന്നെ ചടങ്ങുകൾ പൂർത്തിയായി ഗ്രഹ പ്രവേശം കഴിഞ്ഞു
അമ്മ അവിടെ ആകെ പരിചയ പെടുത്തി അച്ഛനും അമ്മയും അവനുമുള്ളതാണ് അവന്റെ കുടുംബം.

മുകിലിന്റെ ഇഷ്ട്ടമാണ് അവന്റെ മാതാപിതകളുടെ ഇഷ്ട്ടം , ആ അമ്മയുടെ സ്നേഹതോടുള്ള പെരുമാറ്റം കൊണ്ടു അവൾക്ക്‌ ലഭിക്കാതെ പോയ കരുതൽ കിട്ടുന്നപോലെ തോണി .അവൾക്ക് അതൊരു ആശാസം ആയി തോന്നി.

അവൾ അവന്റെ മുറിക്കുള്ളിൽ കയറിയപ്പോൾ കണ്ട കാഴ്ച അവളുടെ മനസിനെ കുളിർമ യെകുന്നത് ആയിരുന്നു അവളുടെ ഫോട്ടോകൾ ഫ്രെയിം ചെയ്‌തു , കൊളാഷ് പോലെ ചെയ്യിതിരിക്കുന്നു ,അതു പോലെ ചെറുതിൽ നിന്നു വലുതാക്കി അവളുടെ അടക്കി ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നു .

താൻ ഏതോ മായിക ലോകത്തു നിൽക്കുന്നപോലെ അവൾക്കു തോന്നി
പുറത്തു ഒരു കരസ്പർശം തോന്നിയപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി

“”എന്താടോ താൻ ഇങ്ങനെ ഒറ്റ നിൽപ്പിൽ നിൽക്കനേ താൻ ഒന്നു ഇരിക്ക് “”

ഞാൻ ഏതൊക്കെ കണ്ടപ്പോൾ നിന്നു പോയതാ ഞാൻ അറിയാതെ എന്റെ ഒരുപാട് ഫോട്ടോകൾ എടുത്തല്ലേ ഒരുപാട് ബുന്ധിമുട്ടികാണും അല്ലെ”

അങ്ങനെ ചോദിച്ചാൽ ഏറെ കുറെ ” ഇനി പോകവെ നിനക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു തരാം.

എന്ന് ഇങ്ങനെ സംസാരിച്ചു ഇരിക്കേണ്ട നമുക്കു കിടന്നാലോ. രണ്ടു പേരും പരസ്പ്പരം പുണർന്നു കിടന്നു രാത്രിയുടെ ഏതോ യമത്തിൽ ഒരു ചെറു നോവടെ അവൾ അവന്റെതായി മാറി…

കാലങ്ങൾ കഴിഞ്ഞു പോകവെ അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിക്കാനായി ഒരു കുഞ്ഞു അഥിതി കുടി വന്നു പിന്നീട് അങ്ങോട്ടു അവളെ കറുമ്പി എന്നു വിളിച്ചിട്ടില്ല….

Leave a Reply

Your email address will not be published. Required fields are marked *