ചേച്ചിയും അയാളും ഒളിച്ചോടി വന്നതാണ്‌. അയാള്‍ പോയപ്പോള്‍ ചേച്ചിക്ക് പോകാന്‍ ഇടമില്ലാതായി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞു അയാള്‍ വേറെ കെട്ടിയെന്ന്.

മകളുടെ അച്ഛന്‍
(രചന: ANNA MARIYA)

അവളുടെ കാലില്‍ പേര വടികൊണ്ട് അടിച്ച ഏഴു പാടുണ്ട്. ഇന്നത്തെ കാലത്ത് ചൈല്‍ഡ് ലൈനില്‍ വിളിച്ചു പറഞ്ഞാല്‍ പെണ്ണ് അകത്ത് പോകും.

പിള്ളേര് കുരുത്തക്കേട് കാണിക്കും അമ്മമാര്‍ തല്ലും. അത് ശരി തന്നെ. എന്നും പറഞ്ഞ് ഇങ്ങനെ തല്ലാമോ. ഇതൊരു മര്യാദയാണോ. മോളെ ഇങ്ങനെ തല്ലണമെങ്കില്‍ അതിനൊരു കാരണം ഉറപ്പായും കാണും.

ഏങ്ങി ഏങ്ങി കരയുന്ന മോളെ എടുത്ത് പറമ്പില്‍ കൊണ്ട് പോയി കുറേനേരം വര്‍ത്താനം പറഞ്ഞ ശേഷം ഞാന്‍ കാര്യം ചോചിച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. അച്ഛന്‍ കാണാന്‍ വന്നിരുന്നു.

കുറെ നേരം വീട്ടില്‍ ഇരുന്നിട്ടാണ് പോയത്. ഉടുപ്പും കുറെ ചോക്കലേറ്റും കൊണ്ട് തന്നു. അപ്പൊ കാര്യം അതാണ്. മിന്നു പെണ്ണിന് മുനുങ്ങുന്ന ഡ്രസ്സ്‌ കിട്ടി. മിടായിയും കിട്ടി.

വാങ്ങണ്ട എന്ന് പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായമല്ല മിന്നു ന്. പക്ഷെ ശരിക്കും വാങ്ങാന്‍ പാടില്ലാലോ. മിന്നു ന് ഡ്രസ്സ്‌ വേണമെന്ന് അയാള്‍ക്ക് ഇന്ന് കാലത്താണോ ബോധോദയം ഉണ്ടായത്. ബ്ലഡി ഫൂള്‍.

ജൈനിയുടെ സകല കലിയും അവള് മിന്നുവിന്റെ മേത്ത് തീര്‍ത്തു കാണും.

കുറച്ചു കടന്ന കൈയ്യായി പോയി. ആ പെണ്ണിന്റെ കാലിലെ പാട് കണ്ടാല്‍ സഹിക്കൂല. ഞാന്‍ അവള്‍ക്ക് പാടില്‍ തേന്‍ പുരട്ടി കൊടുത്തു. അത് കണ്ടപ്പോള്‍ അലറിക്കൊണ്ട് ജൈനി വന്നു.

“ ഒരു സ്നേഹവും വേണ്ട,, നീ നിന്റെ വീട്ടില്‍ പോ. അവള് കുറച്ചു നീറട്ടെ” ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നപ്പോള്‍ ഞാനും അലറി

“ ദേ ചേച്ചി,, വെറുതെ എന്റെ മെക്കിട്ടു കേറാന്‍ വന്നാലുണ്ടല്ലോ… ഇനി ഈ വീട്ടിലേയ്ക്ക് വരൂല ഞാന്‍.. പറഞ്ഞില്ലെന്നു വേണ്ട.

എട്ടും പൊട്ടും തിരിയാത്ത പെണ്ണിന്റെ കാലടിച്ചു പോട്ടിചിട്ടല്ല ദേഷ്യം തീര്‍ക്കേണ്ടത്. അയാളോടുള്ളത് അയാളോട് തീര്‍ക്കണം. ഇനി പെണ്ണിനെ തൊട്ടാല്‍ ചേച്ചി വിരവം അറിയും”

ഞാന്‍ പറഞ്ഞ് തീര്‍ന്നതും പിന്നെ കണ്ടത് ഒരു പൊട്ടി കരച്ചിലാണ്. നിലത്തിരുന്ന ജൈനി ചേച്ചി തലയില്‍ കൈ വച്ച് പൊട്ടി പൊട്ടി കരഞ്ഞു. ആ കരച്ചില്‍ കണ്ടപ്പോള്‍ അത്രേം പറയണ്ടായിരുന്നു എന്ന് തോന്നി.

എന്തൊക്കെ വന്നാലും ഒരു കുറവും നോക്കാതെ ചേച്ചി അവളെ നോക്കുന്നുണ്ടല്ലോ. ആ തെണ്ടി എന്തിനാ ഇപ്പൊ ഇതും കൊണ്ട് വന്നെ. മനുഷ്യന്റെ സമാധാനം ഇല്ലാണ്ടാക്കാന്‍.

ഞാന്‍ ജൈനി ചേച്ചിയുടെ അടുത്ത് ചെന്നു. ചേച്ചി എന്നെ കെട്ടി പിടിച്ചു കരഞ്ഞു. അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ചേച്ചി അത്രേം തളര്‍ന്നു പോകാറില്ല. ഇതെന്താ ഇങ്ങനെ.

“ പോട്ടെ ചേച്ചി… മിന്നുന്നത് എല്ലാം പൊന്നല്ല എന്നൊന്നും പറഞ്ഞാ പിള്ളേര്‍ക്ക് മനസ്സിലാകൂല. അവര് മിന്നാ മിന്നിയെ പിടിക്കാന്‍ പോകും. പിള്ളേരല്ലേ”

അതും കൂടി കേട്ടപ്പോള്‍ ചേച്ചി ഒന്നൂടെ പൊട്ടി കരഞ്ഞു. ചേച്ചി കൊച്ചിനെ എടുത്ത് മടിയില്‍ വച്ചു കുറച്ചു നേരം ഇരുന്നു. ഞാന്‍ ചേച്ചിയുടെ അടുത്ത് പോയി ഇരുന്നു.

“ ചേച്ചി ഞാന്‍ ,, ഞാന്‍ വെറുതെ പറഞ്ഞതാ.. എനിക്കൊരു ദേഷ്യവുമില്ല.. സത്യമായും ഇല്ല”
എനിക്കും കരച്ചില്‍ വക്കിലെത്തി.

പിടിച്ചു നില്‍ക്കാന്‍ പറ്റാതെയായി. ഞാന്‍ ചെറുപ്പം തൊട്ട് കാനുന്നതാണ്. മിന്നു മോള്‍ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അയാള്‍ അയാളുടെ അമ്മയുടെ കൂടെ പോയി.

ചേച്ചിയും അയാളും ഒളിച്ചോടി വന്നതാണ്‌. അയാള്‍ പോയപ്പോള്‍ ചേച്ചിക്ക് പോകാന്‍ ഇടമില്ലാതായി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞു അയാള്‍ വേറെ കെട്ടിയെന്ന്.

അന്നാണ് ഞാന്‍ ചേച്ചിയെ ആദ്യമായി കരഞ്ഞു കണ്ടത്. എന്തായാലും ഞാന്‍ ആത്മ ഹത്യ ചെയ്യില്ല എന്ന് ഉറച്ചു പറഞ്ഞ ചേച്ചി അറിയുന്ന തൊഴില്‍ ചെയ്തു ജീവിക്കാന്‍ തുടങ്ങിയതാണ്.

അയാള്‍ ഇടയ്ക്കിടയ്ക്ക് കുഞ്ഞിനെ കാണാന്‍ വാരാരുണ്ട് എന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടിട്ടുണ്ട്. ചേച്ചി എതിര്‍ക്കാന്‍ നിന്നില്ല. പക്ഷെ ഇനി അത് വേണ്ടെന്നാണ് ചേച്ചി പറഞ്ഞത്. അയാളുടെ കള്ളത്തരം മോള് കണ്ടു വളരണ്ട.

ചേച്ചി പറയുന്നത് എവിടെയൊക്കെയോ ശരിയാണെന്ന് എനിക്കും തോന്നി. ഉപേക്ഷിച്ച് പോയ ആള് ഉപേക്ഷിച്ച് പോണം. എന്തിനാ പിന്നേം പിന്നേം വരുന്നത്.

അല്ലെങ്കില്‍ മകളെ കൊണ്ട് പോയി വളര്‍ത്തണം. അത് ശരിയാവില്ല. അയാള്‍ക്ക് രണ്ടാം കുടിയിലും പിള്ളേരുണ്ട്. ഒരു ദിവസം അവിടെ ചെന്നു കാര്യങ്ങള്‍ അന്വേച്ചപ്പോള്‍ ആണ് കാര്യങ്ങളുടെ നിജ സ്ഥിതി അറിയാന്‍ പറ്റിയത്.

അയാളുടെ രണ്ടാം കെട്ടു പാളിപ്പോയി. അമ്മയും ഭാര്യയും എന്നും അടിയാണ്. ഒരു ദിവസം അമ്മ എന്തോ പറഞ്ഞതിന് ആ സ്ത്രീ അവരെ ചിരവയ്ക്ക് അടിച്ചു എന്ന് കേട്ടു. ദൈവമേ,, അയാള് ശരിക്കും പെട്ടു.

അതാണ്‌ ഇപ്പൊ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടൊരു ചായ്വ്. മോള്‍ക്ക് ഡ്രെസ്സും മിടായിയും വാങ്ങി കൊടുത്ത് ചിന്താ വിഷ്ടയിലെ വിജയനെ പോലെ അയ്യോ അച്ചാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ എന്ന് പറയിപ്പിക്കാനുള്ള പരിപാടിയാണ്.

തള്ളയോ ഭാര്യയോ രണ്ടില്‍ ഒരാള്‍ ചാകാതെ അവിടുത്തെ അടി തീരുമെന്ന് തോന്നുന്നില്ല എന്നാണ് കരക്കാര് പറയുന്നത്.

നന്നായി,, ആള് വരട്ടെ. ബാക്കി അപ്പൊ നോക്കാം. ഒരു ദിവസം അയാള്‍ മോളെ കാണാന്‍ വന്നപ്പോള്‍ ഇനി വരുന്ന ദിവസം ചോദിയ്ക്കാന്‍ പറഞ്ഞു.

മകള്‍ അടുപ്പം കാണിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍ അയാള്‍ അടുത്തതായി വരാന്‍ പ്ലാന്‍ ഇട്ട ദിവസം പറഞ്ഞു. നന്നായി,, ചേച്ചി അന്ന് ലീവെടുക്കാന്‍ തീരുമാനിച്ചു. ഒരു കൈ സഹായത്തിന് ഞാനും.

അപ്രതീക്ഷിതമായി ആള് കേറി വന്നപ്പോള്‍ ഒരുന ചെറിയ വട്ടം സദ്യ ഒരുക്കാനുള്ള കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണ് ഞാനും ചേച്ചിയും.

അച്ഛനെ കണ്ടപ്പോഴെക്ക് മകള്‍ ഓടി വന്നു. ചേച്ചി ഒന്നും പറഞ്ഞില്ല. അയാള്‍ക്ക് പേടി ഉണ്ടെങ്കിലും വന്നു പെട്ട സ്ഥിതിക്ക് ഇനി വരുന്നത് ആവട്ടെ എന്ന് അയാളും കരുതിക്കാണും.

വരുന്ന അതിഥികള്‍ക്ക് ചായ കൊടുക്കേണ്ടത് ആദിത്യ മര്യാദയാണല്ലോ. ചായ കൊടുത്തപ്പോള്‍ ചേട്ടന്‍ ചോറിന് ഉണ്ടാകുമോ എന്ന് ഞാന്‍ ചോദിച്ചു. താറാവ് മേടിച്ചിട്ടുണ്ട് എന്ന് കൂടി പറഞ്ഞപ്പോള്‍ ചേച്ചി എന്നെ ഒരു നോട്ടം നോക്കി.

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. മോള് അയാളുടെ അടുത്ത് തന്നെയാണ്. അവര് വര്‍ത്താനം പറഞ്ഞിരിക്കുന്നുണ്ട്. അയാള്‍ കൊണ്ട് വന്ന എന്തൊകെയോ പലഹാരം മോള് എടുത്ത് കഴിക്കുന്നുണ്ട്.

എന്താണ് ചേച്ചിയുടെ പ്ലാന്‍ എന്ന് അറിയാതെ ഞാന്‍ നില്‍ക്കുമ്പോള്‍ എന്റെ വയറ്റിനൊരു വൈക്ലഭ്യം. എനിക്ക് വയറു വേദന പോലെ തോന്നിയപ്പോള്‍ ചേച്ചിയോട് പറഞ്ഞു. അപ്പൊ ചേച്ചി ചോദിക്കുന്നു നീ അയാള്‍ക്ക് വച്ച ചായ എടുത്ത് കുടിച്ചോ എന്ന്.

കൊടുക്കുന്നെനു മുന്നേ കുറച്ചു വായില്‍ എടുത്ത് ആ ഗ്ലാസ്സില്‍ തന്നെ തുപ്പി എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് ചേച്ചി തലയില്‍ കൈ വച്ചു..

“ഡീ,, ഞാന്‍ അതില്‍ ബിം കലക്കിയിട്ടുണ്ട്”
ഞാന്‍ ഒരൊറ്റ ഓട്ടമാണ്. പേടിക്കണ്ട,, കുടിക്കത്തത് കൊണ്ട് കുറച്ചു സമയം മതി. ഒരു കാര്യം ഉറപ്പാണ്‌,, ഇന്ന് അയാളുടെ വിധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *