(രചന: Anz muhammed)
രാവിലെ തിരക്കിട്ട ജോലിയിൽ നിൽകുമ്പോഴാണ് രേവുന്റെ കാൾ വന്നത്.
ഫോൺ എടുത്തപ്പോഴേ അവൾ പറഞ്ഞത് ഇന്നലെ രാത്രിയിൽ ബാത്‌റൂമിൽ വീണു, കാലിനു ഫ്രാക്ചർ ഉണ്ടെന്നു.. അവൾ വല്ലാതെ ടെൻഷനിൽ ആണ് സംസാരിച്ചത്..
ഡീ എന്താ പറ്റ്യേ, പുതിയ ഫ്ലാറ്റിലേക്ക് വന്നപ്പോൾ ആകെ പൊല്ലാപ്പാണല്ലോ.. ഞാൻ ചോദിച്ചു.
അതെ.. ഇവിടെ വന്നതിനു ശേഷം എന്നും എന്തെങ്കിലുമൊരു പ്രോബ്ലം ആടി എന്നവൾ എന്നോട് പറഞ്ഞപ്പോൾ രേവുന്റെ തൊണ്ട ഇടറിപ്പോയി..
ഞാനും രേവും ഒന്നിച്ചു പഠിച്ചവരാണ്.. ദുബായിലും ഞങ്ങൾ ഏകദേശം അടുത്തായിട്ട താമസം.. എന്റെ ഹസ്ബൻഡും അവളുടെ ഹസ്ബൻഡും ചങ്ക്‌സ് ആണ്..
ഇപ്പോൾ രേവും വിനുവേട്ടനും പിള്ളാരും കൂടി ഒരു പുതിയ ഫ്ലാറ്റിലേക്ക് മാറി.. അവിടെ വന്നതുമുതൽ എന്നും ഓരോ പ്രശ്നങ്ങളാണ്..
അവൾ ഫോൺ വച്ചു പോയെങ്കിലും എനിക്കൊരു മനഃസമാധാനം ഇല്ലാണ്ടായി..
ഞാൻ വീണ്ടും അവളെ വിളിച്ചു.. എന്താടി ശരിക്കും പ്രശ്നം?
ലോ ലവൾ കരയുന്നു.. എന്തിനടി കരയുന്നെ ഞാൻ ചോദിച്ചു..
അതിനു ശേഷം അവൾ പറഞ്ഞ കാര്യം കേട്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഞാൻ.. അതായത് അവളും ഹസ്ബൻഡും മോനും മോളും കൂടി അങ്ങോട്ടേക്ക് മാറിട്ടു രണ്ടുമാസം…
അവിടെ ചെന്ന് അടുത്ത ദിവസം തന്നെ അഞ്ചു വയസുകാരൻ മോൻ കട്ടിലിൽ നിന്നും താഴെ വീണു ഉറക്കത്തിൽ…അവൻ പറയുന്നു അവനെ ആരോ വലിച്ചു താഴെ ഇട്ടതാന്ന്..
കൊച്ചല്ലേ ചുമ്മാ തോന്നിയതാവും എന്ന് കരുതി.. ഒരു ദിവസം രാത്രി ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു രേവു നോക്കുമ്പോൾ ഹസ്ബന്റിന്റെ അടുത്താരോ നില്കുന്നപോലെ..
പെട്ടന്ന് ലൈറ്റ് ഇട്ടപ്പോൾ കാണുന്നില്ലന്ന്..
പിന്നേ നല്ല ഉറക്കത്തിൽ കിടക്കുമ്പോൾ വല്ലാത്തൊരു ബാങ്ക് ബാഡ് സ്മെൽ.. വോമിറ്റ് ചെയ്യാൻ തോന്നുമെന്നു അപ്പോൾ..
അനിടയിൽ കിച്ചണിലേക്ക് വെള്ളം എടുക്കാൻ പോയ ഭർത്താവ് ദേ കിടക്കുന്നു തലയും കുത്തി ഹാളിലെ സെറ്റിയിൽ.. എന്താ പറ്റിയെന്നു ചോദിച്ചു ഓടി ചെന്നപ്പോൾ എങ്ങിനെയോ സ്ലിപ് അയിന്നു പുള്ളിക്കാരൻ…
അതെങ്ങിനെ ഇത്രയും ദൂരം സ്ലിപ്പവുമെന്ന് ലെവൾ.. പിന്നെ ഉറക്കത്തിൽ രാത്രി എപ്പോൾ ഉണർന്നാലും ആരോ അടുത്ത് നിൽക്കുന്ന പോലെ…
അവസാനം അവൾ വേറൊരു കാര്യം കൂടി പറഞ്ഞു ബാത്‌റൂമിന്റെ വാതിൽ തുറന്ന ഞാൻ ആരോ പിടിച്ചു തള്ളിയപോലെ കാലുമടങ്ങി അകത്തേക്ക് വീഴുകയായിരുന്നെന്നു..
അപ്പോൾ ആരുടെയോ നീളമുള്ള മുടിയിൽ വീഴാതിരിക്കാൻ കയറിപ്പിടിച്ചപോലെ തോന്നിയെന്നു…
എല്ലാം കൂടി കേട്ടന്റെ കിളിപോയി.. എല്ലാം നിന്റെ വെറും തോന്നലാ എന്ന് പറഞ്ഞു ഞൻ അവളെ അശ്വസിപ്പിച്ചു ഫോൺ വച്ചു..
അവൾ പറയുന്നത് വെറും തോന്നലാണെന്നു വിശ്വസിക്കാനും വയ്യ.. കാരണം അവൾക്കു അങ്ങിനെ അന്ധ വിശ്വാസമൊന്നും ഇല്ലായിരുന്നു..
രണ്ടാഴ്ച കഴിഞ്ഞു അവൾ നടക്കാൻ തുടങ്ങി..
ഇതിനിടയിൽ അവളുടെ ഹസ്ബൻഡ് വിനുവേട്ടന്റെ കാർ രണ്ടു തവണ കേടായി…
അവൾ വീണ്ടും വിളിച്ചു കരച്ചിൽ..
അങ്ങിനെ ഞാനും അവളും കൂടി ഈ റൂമിനെ കുറിച്ചൊന്നു അന്വേഷിക്കാൻ തീരുമാനിച്ചു..
രണ്ടു ഭർത്താക്കന്മാരും കളിയാക്കലോഡ് കളിയാക്കൽ..
ഞങ്ങൾ മൈൻഡ് ആക്കില്ല
നേരെ വാച്ച്മാന്റെ അടുത്ത് പോയി.. അവിടെ മുന്നേ താമസിച്ചിരുന്നവരെ കുറിച്ച് തിരക്കി..
അയാൾ ഇവിടെ വന്നിട്ട് രണ്ടു വർഷമേ ആകുന്നുള്ളു.. അതിനിടയിൽ അഞ്ചാറ് ഫാമിലി ആ റൂമിൽ വന്നുപോയെന്നു… ആരും ഒരു നാലുമസത്തിൽ കൂടുതൽ നിന്നിട്ടില്ല..
ഈ ബിൽഡിംഗ് പണികഴിഞ്ഞു റെന്റിനു കൊടുത്തുതുടങ്ങിയ സമയത്ത് ആദ്യായിട്ട് ആ റൂമിൽ ഒരു നോർത്തിന്ത്യൻ ഫാമിലി ആയിരുന്നെന്നു.. ഹസ്ബൻഡ് വൈഫ് രണ്ടു പെൺകുട്ടികൾ…
ഏകദേശം രണ്ടുവർഷം അവർ അവിടെ താമസിച്ചു.. ഒരു ദിവസം അയാൾ ഓഫീസിൽ പോയ സമയത്ത് ആ സ്ത്രീയും രണ്ടു കുഞ്ഞുങ്ങളും കിച്ചണിൽ വച്ചു ഗ്യാസ് ലീക് ആയി പൊള്ളലേറ്റ് മരിച്ചെന്നു..
ഞെട്ടി നിൽക്കുന്ന രേവുന്റെ കയ്യിലേക്ക് ഞൻ കൈകൾ കോർത്തു പിടൽ ച്ചു..
വാച്ച്മാന്റെ അടുത്തുന്നു തിരികെ നടക്കുമ്പോൾ അവളുടെ മോൾടെ കൂടെ ഡാൻസ് പഠിക്കുന്ന കുട്ടീടെ അമ്മയെ കണ്ടത്.. ആ ചേച്ചി പതിനേഴു വർഷമായിട്ട് ഈ പരിസരത്തു താമസിക്കുന്ന ആളാണ്…
രേവുന്റെ മുഖം കണ്ടു ചേച്ചി കാര്യം തിരക്കി… പറയാൻ മടിച്ചു നിൽക്കുന്ന ഞങ്ങളോട് രേവുന്റെ റൂമിൽ എന്തെങ്കിലും പ്രശ്നമുണ്ടോന്നു ചേച്ചി ഇങ്ങോട്ടു ചോദിച്ചു… ചേച്ചിക്കെങ്ങിനെ അറിയാം എന്ന് ചോദിച്ചുകൊണ്ട് നടന്ന കഥകൾ പറഞ്ഞു ഞങ്ങൾ…
ചേച്ചിയുടെ കണ്ണുകൾ ചെറുതായിട്ട് നിറഞ്ഞു വന്നു… രേവു നീ താമസിക്കുന്ന റൂമിന്റെ തൊട്ടടുത്ത റൂമിലാണ് ഞങ്ങൾ താമസിച്ചിരുന്നത്…
നിയതാ എന്നായിരുന്നു നിന്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയുടെ പേര്.. സുന്ദരികളായ രണ്ടു പെൺകുഞ്ഞുങ്ങൾ.. നിയതയും സുന്ദരിയായിരുന്നു… മുട്ടൊപ്പമുള്ള മുടി അവളെ കൂടുതൽ സുന്ദരിയാക്കി..
പക്ഷെ അവളുടെ ഭർത്താവ് വലിയ സുന്ദരനൊന്നും ആയിരുന്നില്ല… സംശയരോഗം ആയിരുന്നു അയാൾക്ക്… എന്നും അവളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കും.. ഞങ്ങൾ അയൽകാരോട് പറഞ്ഞു കരയുമായിരുന്നു…
അവളുടെ വീട്ടിൽ പറഞ്ഞാൽ പറയുന്നത് അവനു നിന്നോട് സ്നേയ്ഹമുള്ളുണ്ടല്ലേ ദുബൈയിൽ കൂടെ കൊണ്ട് നിർത്തിയിരിക്കുന്നത് എന്ന്… പിന്നെ പിന്നെ അവൾ വീട്ടിൽ ഒന്നും പറയാതെയായി…
അവർ മരിക്കുന്നതിന്റെ തലേദിവസം അയാൾ അവളെ ഒരുപാട് ഉപദ്രവിച്ചു… വെള്ളം കൊണ്ടുവന്ന പയ്യനോട് മിണ്ടുന്നതു അയാൾ കയറിവന്നപ്പോൾ കണ്ടത്രേ… മുഖമൊക്കെ അടിച്ചു പൊട്ടിച്ചു അയാൾ… എന്റെ അടുത്ത് വന്നു കുറേ കരഞ്ഞിട്ടാണ് പോയത്…
അടുത്ത ദിവസം ഒരു പത്തുമണിയായപ്പോൾ ആണ് നിലവിളിയും ഒച്ചയുമൊക്കെ കേട്ടത്.. ആണുങ്ങളും കുട്ടികളും എല്ലാം സ്കൂളിലും ഓഫീസിലും പോയിരുന്നു…
ഞങ്ങൾ സ്ത്രീകളുടെ ബഹളം കേട്ടു താഴെ ഉള്ള ഷോപ്പിൽ നിന്നൊക്കെ എല്ലാരും ഓടിവന്നു… പോലീസ് വന്നിട്ടാണ് ഡോർ പൊളിച്ചത്.. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…
കത്തിക്കരിഞ്ഞ മൂന്ന് ദേഹങ്ങൾ..
അവൾ ആത്മഹത്യാ ചെയ്തതാണോ അതോ അയാൾ അപകടപെടുത്തിയതാണോ എന്നൊന്നും ആർക്കും അറിയില്ല.. അയാളെ അറസ്റ്റ് ചെയ്തു… പക്ഷെ തെളിവൊന്നുമിതില്ലാത്തോണ്ട് വെറുതെ വിട്ടു..
കത്തിക്കരിഞ്ഞ മാംസത്തിന്റെ ബാഡ് സ്മെൽ കാരണം കുറേ ദിവസം ഭക്ഷണം കൂടി കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
പതിയെ പതിയെ അന്നവിടെ ഉണ്ടായിരുന്ന എല്ലാ ഫാമിലിയും അവിടുന്ന് മാറി… ഈ സംഭവം അറിഞ്ഞു വരുന്ന ആരും അവിടെ റൂം എടുക്കണ്ടായി…
പതിയെ മൈന്റ്നൻസ് വർക്ക് എന്ന് പറഞ്ഞു ഏകദേശം മൂന്നാല് വർഷം ബിൽഡിംഗ് പൂട്ടിയിട്ടു.. ഇപ്പോൾ രണ്ടുമൂന്നു വർഷമായി ആളുകൾ താമസമുണ്ട്..
പക്ഷെ നിങ്ങൾ താമസിക്കുന്ന മുറിയിൽ മാത്രം ആരും നില്കുന്നില്ല… എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു ആരോ ചേച്ചിയോട് പറഞ്ഞെന്നു..
എല്ലാം കേട്ട് ഞങ്ങൾ രണ്ടാളും വേഗം വീട്ടിലേക്കു പോയി.. അവിടെ ചെന്ന് വിനുവേട്ടനോടും എന്റെ ഹസ്ബന്റിനോടും കാര്യം പറഞ്ഞപ്പോൾ ആ പെൺകുട്ടിയുടെ കാര്യം കേട്ടപ്പോൾ വിഷമം വന്നെങ്കിലും വീട്ടിലെ അനുഭവങ്ങൾ വെറുതെ തോന്നലാണെന്നു പറഞ്ഞു..
പക്ഷെ തൊട്ടടുത്ത ദിവസം ബാൽക്കണിയിൽ വച്ചു വിനുവേട്ടൻ വീഴാൻ തുടങ്ങിയെന്നു..
ആരോ പിടിച്ചു തള്ളിയപോലെന്ന്..എന്തോ ഒരു ഭാഗ്യം കൊണ്ട് താഴേക്കു വീണില്ലത്രേ…
സ്വന്തമായിട്ട് ഒരനുഭവം വന്നപ്പോൾ അടുത്ത ദിവസം തന്നെ വീട് മാറി.. ഇപ്പോൾ യാതൊരു കുഴപ്പവുമില്ല… സുഖം സന്തോഷം…
ഇടയ്ക്കു ഞാൻ അവളോട് കളിയാക്കി ചോദിക്കും ഡീ നീ അന്ന് വീഴാൻ പോയപ്പോൾ നിയതയുടെ മുടിയിൽ കയറിപ്പിടിച്ചത് ശരിയായില്ലെന്നു.
എല്ലാം മനസിന്റെ തോന്നലായിരിക്കാം.. പക്ഷെ ഭർത്താവിന്റെ ക്രൂരതക്കു മുന്നിൽ ജീവിതം നഷ്ടപ്പെട്ടുപോയ ഒരു പെൺകുട്ടിയും രണ്ടു കുഞ്ഞുങ്ങളും മനസ്സിൽ നിന്നും മായുന്നതേ ഇല്ല..
ശരിക്കും പറഞ്ഞാൽ അതിനുശേഷം അവരെ ഓർക്കാത്ത ഒരു ദിവസവും ഞങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോയില്ല എന്നതാണ് സത്യം…