അപ്പോ നാളെ മുതൽ ഈ മുറിയും നിന്റെ കൈകൊണ്ട് ഉണ്ടാക്കുന്ന ഫുഡും. കോഴി കൂവുന്നത് വരെ നിന്നെ കെട്ടിപിടിച്ച് കിടക്കുന്നത് എല്ലാം എനിക്ക് അന്യമാവുകയാണ് അല്ലേ…?”

(രചന: ഞാൻ ഗന്ധർവ്വൻ)

“ഇത് നിന്റെ കൈകൊണ്ടുള്ള അവസാനത്തെ വിളമ്പലാ അല്ലേ. ഇനി എനിക്ക് ഇങ്ങനെ നിന്റെ കൂടെ ഒന്നിച്ച് കഴിക്കാൻ സാധിക്കില്ലല്ലോ”

ആസിഫ് ഷംനയെ പിടിച്ച് തന്റെ കൂടെ ഇരുത്തി. തന്റെ കൈകൊണ്ട് അവൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ ആസിഫിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവൾ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ടുപേരും മുറിയിലേക്ക് കയറി. ആസിഫ് ഷംനയുടെ കയ്യിൽ പിടിച്ചു

“കുട്ടികൾ ഉറങ്ങിയോ…?”

“ഉം…”

ആസിഫ് കട്ടിലിൽ കിടക്കുന്ന കുട്ടികളുടെ നെറ്റിയിൽ മെല്ലെ ഉമ്മവെച്ച് വാത്സല്യത്തോടെ അവരുടെ തലയിൽ തലോടി

“കുട്ടികളെ അപ്പുറത്തെ മുറിയിലേക്ക് മാറ്റി കിടത്ത്”

ഷംന ഒന്ന് മൂളിയിട്ട് ശബ്ദമുണ്ടാക്കാതെ കുട്ടികളെ എടുത്ത് അപ്പുറത്തെ മുറിയിൽ കിടത്തി. അവളുടെ മുഖത്ത് വല്ലാത്തൊരു വിഷമം നിഴലിച്ച് നിന്നു

“എന്തുപറ്റി ഉണ്ടക്കണ്ണീ”

അവൾ ഒന്നും മിണ്ടിയില്ല. ആസിഫ് അവളെയൊന്നു നോക്കി

“അപ്പോ നാളെ മുതൽ ഈ മുറിയും നിന്റെ കൈകൊണ്ട് ഉണ്ടാക്കുന്ന ഫുഡും. കോഴി കൂവുന്നത് വരെ നിന്നെ കെട്ടിപിടിച്ച് കിടക്കുന്നത് എല്ലാം എനിക്ക് അന്യമാവുകയാണ് അല്ലേ…?”

ഷംന ആസിഫിന്റെ കണ്ണിലേക്ക് നോക്കി. ഒലിച്ചിറങ്ങുന്ന കണ്ണീരിനെ തുടച്ചുമാറ്റാൻ പാടുപെടുകയായിരുന്നു ആ പാവം

“ആസിഫിക്കാ, എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ”

ആസിഫ് ഒന്നും മിണ്ടിയില്ല. അവന്റെ ചങ്ക് പിടക്കായിരുന്നു അപ്പോൾ. ഷംന അടുത്ത് ചെന്നു

“ഒരു പെണ്ണിന് ഒരു പുരുഷൻ കൊടുക്കാൻ പറ്റുന്നതിന്റെ ആയിരം മടങ്ങ് സ്നേഹം ആ മനസ്സിൽ എനിക്കു വേണ്ടി ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എനിക്ക് കാണാൻ സാധിക്കും”

ആസിഫ് അവളെ ചേർത്ത് പിടിച്ച് തുരുതുരാ ഉമ്മവെച്ചു

“നാളെ എത്ര മണിക്കുള്ള ഫ്ലൈറ്റിലാ നിന്റെ ഭർത്താവ് വരുന്നത്”

തന്റെ കണ്ണുനീർ തുടച്ചുമാറ്റി ഷംന തേങ്ങി തേങ്ങി പറഞ്ഞു

“രാവിലെ ആറേ അമ്പതിന്റെ ഫ്ലൈറ്റിൽ”

“ഉം… അവൻ ഇനി തിരിച്ച് പോവില്ലാന്ന് ഉറപ്പിച്ച് പറഞ്ഞോ”

“ഉം… ഞാൻ കുറേ പറഞ്ഞുനോക്കി. പക്ഷേ, നാട്ടിൽ എന്തോ ബിസിനസ്‌ തുടങ്ങി ഇനിയുള്ള കാലം ഇവിടെ കൂടാനാണ് പ്ലാൻ”

ഇത് കേട്ടതും നെഞ്ച് പൊട്ടി ആസിഫ് പൊട്ടിക്കരഞ്ഞു

“അപ്പൊ ഇനി മതില് ചാട്ടം നടക്കില്ല അല്ലേ… എനിക്ക് സഹിക്കാൻ പറ്റണില്ല മുത്തേ”

അതുവരെ അടക്കി പിടിച്ചിരുന്ന ഷംനക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. അവൾ പൊട്ടിക്കരഞ്ഞു. ആസിഫ് അവളെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ച് മെല്ലെ കട്ടിലിലേക്ക് വീണു…

Leave a Reply

Your email address will not be published. Required fields are marked *