പതിവുപോലെ ഇന്നും ആ എഴുത്ത് കിട്ടി… “ഒരുപാട് ഇഷ്ടമാണ് “എന്ന്… അതു കാണെ എന്തോ ഒരു സന്തോഷം തോന്നി ആന്റണിക്ക്…

(രചന: J. K)

പതിവുപോലെ ഇന്നും ആ എഴുത്ത് കിട്ടി…

“””ഒരുപാട് ഇഷ്ടമാണ് “”” എന്ന്…

അതു കാണെ എന്തോ ഒരു സന്തോഷം തോന്നി ആന്റണിക്ക്…

അവൻ അതും എടുത്ത് പ്രിയപ്പെട്ട ഇതേ വാചകം എഴുതിയ മറ്റ് കത്തുകളുടെ ഇടയിലേക്ക് വച്ചു…. വെറുമൊരു വരി കുറിച്ചിട്ട ഈ കത്തുകളിൽ എല്ലാം ഇപ്പോൾ തന്നെ ജീവന്റെ വിലയുണ്ട് എന്ന് അവനു തോന്നി.. തനിക്ക് ജീവിക്കാൻ പ്രേരണ നൽകുന്നവ…

അനാഥാലയത്തിലാണ് ആന്റണി ജീവിക്കുന്നത്.. ആരോരുമില്ലാതെ ആരുടെയൊക്കെയോ കാരുണ്യം തേടി…

പള്ളിവക അനാഥാലയം ആയിരുന്നു അത് ഒരു ദിവസം രാവിലെ ഒരു കുഞ്ഞിന്റെ കരച്ചിൽകേട്ട് പള്ളി നടയിൽ പോയി നോക്കിയപ്പോൾ അവിടെ വെള്ളത്തുണിയിൽ പൊതിഞ്ഞു ഒരു കുഞ്ഞ്….

ആരുടെ കുഞ്ഞാണെന്നും എന്താണെന്നും ഒക്കെ അന്വേഷണം ഉണ്ടായി. അവിടെ ഒരു നാടോടി സംഘം വന്നിരുന്നു അതിൽ ഏതോ ഒരു സ്ത്രീയുടെതാവാം, പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീയെ അതിൽ ആരൊക്കെയോ കണ്ടിരുന്നത്രേ….

അവരുടേത് തന്നെയാണ് കുഞ്ഞ് എന്നായിരുന്നു നിഗമനം……

പക്ഷേ എത്ര തിരഞ്ഞിട്ടും അവരെ ആരെയും കണ്ടിട്ടില്ല അതുകൊണ്ട് തന്നെ പള്ളിയിൽ നിന്ന് ആ കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റി…

ആ കുഞ്ഞിനെ അനാഥലയം ഏറ്റെടുത്ത് ആന്റണി എന്ന പേരു നൽകി… വളരെ നല്ലൊരു സ്വഭാവമുള്ള കുഞ്ഞായിരുന്നു അവിടുത്തെ ചിട്ട അനുസരിച്ച് വളർന്നു…..

സ്കൂളിൽ നന്നായി പഠിച്ചു അങ്ങനെ പത്താം ക്ലാസ് വരെയും എത്തി… നന്നായി പഠിക്കുന്ന കുഞ്ഞായിരുന്നു അവൻ അതുകൊണ്ട് തന്നെ അവനൊരു സ്പോൺസറെ കിട്ടി….

നല്ലൊരു സ്കൂളിൽ പഠിക്കാൻ അവനു ഭാഗ്യമുണ്ടായി…. അവിടെ പക്ഷേ മറ്റ് കുട്ടികൾക്ക് എല്ലാം കുടുംബം ഉണ്ടായിരുന്നു… അവരുടെ അച്ഛനും അമ്മയും സ്നേഹത്തോടെ അവരോട് പെരുമാറുന്നത് മാറിനിന്ന് അവൻ നോക്കിക്കണ്ടു…

പുതുമയുള്ള കാര്യങ്ങളായിരുന്നു അവനെ സംബന്ധിച്ച് അതെല്ലാം അങ്ങനെ ഒരു അനുഭവം ഇല്ലാത്തതുകൊണ്ട്….

അതിനാൽ വളരെ വിഷമവും ആയിരുന്നു സ്നേഹിക്കാൻ ആരും ഇല്ലാതാവുക അല്ലെങ്കിൽ സ്നേഹിക്കപ്പെടാൻ പറ്റാതെ ആവുക എന്ന് പറയുന്നത് ഈ ലോകത്ത് എത്ര നിർഭാഗ്യകരമാണ് എന്ന് അവൻ തിരിച്ചറിയുകയായിരുന്നു….

അതിനിടയിലാണ് ഇടയ്ക്ക് ബുക്കിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു കുറിപ്പ് അവൻ ശ്രദ്ധിക്കുന്നത്…..

ഒരുപാട് ഇഷ്ടമാണ്””””‘ എന്നായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്…. ഇടയ്ക്കിടയ്ക്ക് അത് ബുക്കിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി…

ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല തന്നെ പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നായിരുന്നു വിചാരിച്ചത്….

ആരോടും അവൻ അത് തുറന്നു പറഞ്ഞിരുന്നില്ല. പിന്നീട് ദിവസവും ഈ കുറിപ്പ് കിട്ടാൻ തുടങ്ങിയതോടു കൂടി അവനു അതൊരു ഒരു കൗതുകമായി തീർന്നു….

ആരാണ് എന്താണ് എന്ന് കണ്ടുപിടിക്കാൻ ശ്രെമിച്ചു… പക്ഷെ എത്ര നോക്കിയിട്ടും അതിന്റെ ഉടമസ്ഥൻ ആരാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല….

കാരണം അത്ര വിദഗ്ധമായാണ് പുസ്തകത്തിനിടയിൽ ആ കുറിപ്പ് ഒളിപ്പിച്ചിരുന്നത് അവൻ ഇല്ലാത്ത നേരം കണക്കുകൂട്ടി…..

ഒരുപാട് ദിവസം മറഞ്ഞുനിന്നു നോക്കി ആരാണെന്ന് കണ്ടുപിടിക്കാൻ ഒരു രക്ഷയും ഇല്ലായിരുന്നു വിദഗ്ധമായി അവൾ വച്ചു കൊണ്ടിരുന്നു…

പതിയെ ആ എഴുത്തുകൾ എല്ലാം അവനു പ്രിയപ്പെട്ടതായി മാറി അവൻ അത് അവന്റെ മനസ്സിൽ സൂക്ഷിച്ചു വളരെ വിലപിടിച്ച എന്തോ നിധി പോലെ….

കാരണം അവനെ സംബന്ധിച്ച് അവനെ ഒരാളെ സ്നേഹിക്കുക എന്നത് അവനാൽ അപ്രാപ്യമായ ഒരു കാര്യമായിരുന്നു… വളരെ ഭാഗ്യം ഉള്ളവർക്ക് മാത്രം കിട്ടുന്ന ഒരുതരം ഭാഗ്യം….

ആ എഴുത്തുകളെല്ലാം അത്രമേൽ പ്രിയപ്പെട്ടത് ആവാൻ കാരണവും അതുതന്നെയാണ്…

ഓരോ ദിവസവും അവന്റെ ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതുമാ എഴുത്തുകളിൽ മാത്രമായി… അത് ലഭിക്കാത്ത ദിവസങ്ങളിൽ ഒക്കെയും അവൻ ആകെക്കൂടി ഭ്രാന്ത് വരാൻ തുടങ്ങി….

ഒരിക്കൽ അവിചാരിതമായാണ് അവളെ അവൻ കാണുന്നത്…കോയറിൽ പാടാൻ പോകുമ്പോൾ പുസ്തകം എടുക്കാൻ മറന്നു… എടുക്കാൻ തിരിച്ചു വന്നപ്പോൾ തന്റെ പുസ്തകത്തിനിടയിൽ കുറിപ്പ് വച്ചിട്ട് ഓടിമറയുന്ന അവളെ….

“””””ലയ “”””” അവന്റെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി…..

അവന് എന്താണ് പറയേണ്ടത് അല്ലെങ്കിൽ ചെയ്യേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു.. അവൾ കാണാതെ അവൻ ഒളിഞ്ഞു നിന്നു….

അവന്റെ മിഴികൾ അറിയാതെ നിറഞ്ഞു…
അവളെ കാണെ വല്ലാത്തൊരു ആർദ്രത ഉള്ളിൽ വന്ന് നിറയുന്നത് അറിഞ്ഞു…

അന്ന് മുഴുവൻ ആ ഒരു മുഖം മാത്രമായിരുന്നു മനസ്സിൽ…

അവളോട് നേരിട്ട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷെ ധൈര്യം പോരായിരുന്നു ധൈര്യം തോന്നിയ ഒരു നിമിഷത്തിൽ അവൻ അവളോട് ചോദിച്ചു ഇത് താനല്ലേ എന്റെ പുസ്തകത്തിൽ ഉള്ളിൽ വക്കാറുള്ളത് എന്ന്….

ചോദിച്ചപ്പോൾ ആദ്യമൊക്കെ നിഷേധിച്ചവൾ ഒടുവിൽ അതേ എന്ന് പറഞ്ഞു…

എന്തിനാ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഇഷ്ടം ഉണ്ടായിട്ടാണ് എന്ന് തന്നോടുള്ള ഇഷ്ടം അവളുടെ മനസ്സിൽ….

എന്തിന്റെ പേരിലാണ് എന്ന് മനസ്സിലാകാതെ ഒരു നിമിഷം നിന്നു ആന്റണി….

അവന്റെ ഉള്ളിലെ സംശയം അറിഞ്ഞെന്ന പോലെ അവൾ പറഞ്ഞു ആദ്യമൊക്കെ അനാഥൻ എന്ന് കേട്ടപ്പോൾ അവനെ ശ്രെദ്ധിച്ചിരുന്നു എന്ന്.. കാരണം അനാഥത്വത്തിന്റെ വേദന അവൾക്ക് ശരിക്കും അറിയാത്രേ അച്ഛനുമമ്മയും ഉണ്ടായിട്ടും അനാഥ ആയിരുന്നു അവൾ….

മുലപ്പാല് പോലും നിഷേധിച്ച് പൈസ ഉണ്ടാക്കാൻ വേണ്ടി വിദേശത്തേക്ക് പോയതായിരുന്നു അവളുടെ അമ്മയും കൂടെ അച്ഛനും….. അമ്മയുടെ അമ്മയെ അവളെ ഏല്പിച്ച് അവർ വേറെ രാജ്യത്ത്…..

എടുക്കുള്ള ഫോൺ കോളുകൾ ചെലപ്പോൾ അതു പോലും കാണില്ല…

അങ്ങനെ നോക്കുമ്പോൾ അവളും അനാഥയാണത്രെ…. പക്ഷേ അതിന്റെ സഹതാപം കൊണ്ട് ഒന്നുമല്ല തന്നോടുള്ള ഇഷ്ടം എന്നും അവൾ പറഞ്ഞു ശരിക്കും ഇഷ്ടം തോന്നിയത് കൊണ്ടാണത്രേ…

ലോകം കീഴടക്കിയ സന്തോഷമായിരുന്നു…

പിന്നീടങ്ങോട്ട് തന്റെ എല്ലാ കാര്യങ്ങളിലും അവൾ ഇടപെട്ടു… തന്നോട് പിണങ്ങി… കുറുമ്പ് കാണിച്ചു… സന്തോഷം പങ്കുവെച്ചു… അസൂയ കാട്ടി…. കുശുമ്പ് കാട്ടി…

അങ്ങനെ അങ്ങനെ മൂന്നു വർഷം നീണ്ടുനിന്നു ആ പ്രണയം പ്ലസ് ടു വരെ… അവൾ അപ്പോഴേക്കും എന്റെ പ്രാണനായി തീർന്നിരുന്നു….

ഇത് എങ്ങനെയോ അവളുടെ വീട്ടിൽ അറിഞ്ഞു… വീട്ടിലുള്ളവർ എതിർത്തു കേൾക്കാതായപ്പോൾ അച്ഛനെയും അമ്മയേയും അറിയിച്ചു അവർ ഗൾഫിൽ നിന്ന് തിരിച്ചു വന്നു എന്നെ കാണാൻ വന്നിരുന്നു…..

വഴക്കു പറയുകയോ ഭീഷണിപ്പെടുത്തുകയോ ഒന്നും ചെയ്തില്ല പകരം അവർ ശ്രമിച്ചത്, എന്റെ സ്ഥാനം എനിക്ക് മനസ്സിലാക്കി തരാനാണ്…..
കേവലം വെറുമൊരു അനാഥൻ എന്നതിൽ അവരെന്നെ തളർത്തി…

അവളെയും കൂട്ടി പോവാൻ ആയിരുന്നു അവർ വന്നത്, പോകാൻ കൂട്ടക്കാത്തവളെ ഞാൻ നിർബന്ധിച്ച് അവരുടെ കൂടെ പറഞ്ഞയച്ചു…

പോകാൻ നേരം അവളുടെ കാതിൽ ഞാൻ ഒരു കാര്യം കൂടി പറഞ്ഞിരുന്നു ഈ പ്രണയം സത്യമാണെങ്കിൽ ഒരുപാട് കാലം കഴിഞ്ഞു നിന്റെ മനസ്സിൽ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ മാത്രം നമുക്ക് ഒന്ന് ആവാമെന്ന്…..

ഇന്ന് ഞങ്ങളുടെ വിവാഹമാണ്…

ഈ അനാഥൻ പഠിച്ച് നല്ലൊരു ജോലി വാങ്ങി…
ഒരു കോൺടാക്ട് ഇല്ലാതെ അഞ്ചു ആറു വർഷം എങ്ങൊ പോയ അവളുടെ മനസ്സിൽ ഞാനിനി ഉണ്ടാവില്ല എന്ന് കരുതിയിരുന്നു…

പക്ഷേ അവളുടെ മനസ്സിൽ ഞാൻ മാത്രമാണെന്ന് പിന്നീട് അവൾ എന്നെ കാണാൻ തേടി വന്നപ്പോൾ ബോധ്യപ്പെട്ടു…

ഇക്കാലമത്രയും സ്വന്തം കാലിൽ നിൽക്കാൻ അവളും ശ്രമിക്കുകയായിരുന്നു അത്രേ എന്റെ കൂടെ വരാൻ.. എന്റെതായി തീരാൻ.. ഇനി ഞങ്ങളുടെ ജീവിതം ഞങ്ങളുടെ നാളുകൾ….

Leave a Reply

Your email address will not be published. Required fields are marked *