(രചന: J. K)
“”” എന്റെ പൊന്നഛാ ഈ ജ്യോത്സ്യന്മാ ര് പറയുന്നതുപോലെ ആണോ ജീവിതം.. ഈ അന്ധവിശ്വാസം ഇപ്പോഴും മാറ്റാറായില്ലേ?? ”
“” എടാ വിനു നീ വലിയ വർത്തമാനം ഒന്നും പറയണ്ട ഞങ്ങൾ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ജോലി പറഞ്ഞത് നിനക്ക് മൂന്നുമാസത്തിന്റെ ഉള്ളിൽ കല്യാണം നടക്കുന്നില്ലെങ്കിൽ പിന്നെ ഈ ജന്മം അങ്ങനെ ഒരു യോഗം ഇല്ല എന്ന്… “”
അച്ഛൻ പറഞ്ഞത് കേട്ട് വിനുവിന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു..
അപ്പോൾ ഈ മൂന്നു മാസം കഴിഞ്ഞാണ് അച്ഛൻ ജോൽസ്യരുടെ അടുത്ത് പോകുന്നെങ്കിലോ എനിക്ക് വിവാഹം ഈ ജന്മം കഴിയില്ല എന്നാണോ..
ശങ്കരനാരായണന് മകൻ വിനു ആ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല അയാൾ അവിടെ നിന്നും പുറത്തേക്ക് നടന്നുപോയി കസേരയിൽ ഇരുന്നു.
വിവാഹം കഴിഞ്ഞ് ഏറെ കാത്തിരുന്നു ഉണ്ടായതാണ് വിനു എന്ന തങ്ങളുടെ മകൻ…
വിവാഹം കഴിഞ്ഞ് ഏറെകാലം കുഞ്ഞുങ്ങൾ ഇല്ലാതിരുന്നപ്പോൾ ജ്യോത്സ്യരുടെ അടുത്തേക്ക് പോയിരുന്നു അപ്പോൾ അദ്ദേഹമാണ് ചില വഴിപാടുകൾ പറഞ്ഞുതന്നത് അതെല്ലാം കഴിപ്പിച്ചതിനുശേഷം ആണ് അവന്റെ ജനനം.
അതുകൊണ്ടുതന്നെ ആ ജ്യോത്സ്യൻ എന്തുപറഞ്ഞാലും ഒടുക്കത്തെ വിശ്വാസമായിരുന്നു ശങ്കരനാരായണന്…
അവന്റെ വിവാഹം എന്നത് ശങ്കരനാരായണനും ഭാര്യ വീനീതക്കും വലിയ ഒരു സ്വപ്നമായിരുന്നു ജീവിതത്തിൽ… അങ്ങനെയാണ് അവന് 28 വയസ്സായപ്പോഴേക്കും ജ്യോത്സ്യരുടെ അടുത്ത് ജാതകക്കുറിപ്പ് ഉണ്ടാക്കാൻ വേണ്ടി പോയത്..
അവിടെവച്ച് ജോൽസ് കവടി നിരത്തി പറഞ്ഞതാണ് മൂന്ന് മാസത്തിനുള്ളിൽ അവന്റെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ അതിന് അവന് യോഗമില്ല എന്ന് അത് കേട്ട് ആകെ തകർന്നു പോയിരുന്നു ശങ്കരനാരായണൻ…
നാട്ടിലെ എല്ലാ ബ്രോക്കർമാരോടും പറഞ്ഞു ഏൽപ്പിച്ചിരുന്നു മകന് പറ്റിയ ഒരു ബന്ധം കൊണ്ടുവരണമെന്ന്…
ഒരു പ്രൈവറ്റ് കോളജിലെ വാദ്യർക്ക് ചെല്ലുമ്പോഴേക്കും പെണ്ണുങ്ങൾ എടുത്തു വച്ചിട്ടില്ല എന്ന് വിനു ഒരുപാട് തവണ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ അതൊന്നും കേൾക്കാനുള്ള മനസ്സുണ്ടായിരുന്നില്ല ശങ്കരനാരായണന്..
അയാളുടെ മനസ്സിൽ മൂന്നുമാസത്തിനുള്ളിൽ എങ്ങനെയെങ്കിലും മകന്റെ വിവാഹം നടക്കുക എന്നത് മാത്രമായിരുന്നു..
ഒരുപാട് സ്ഥലത്ത് ഇതിനിടയിൽ പെണ്ണുകാണാൻ പോവുകയും ചെയ്തു പക്ഷേ ഓരോ കാരണം പറഞ്ഞ് എല്ലാം മുടങ്ങി..
ഒടുവിൽ ജാതക ചേർച്ചയുണ്ട് എന്ന് പറഞ്ഞ് ഒരു കൂട്ടരുടെ വിവാഹാലോചന കൊണ്ടുവന്നു ഒരു ബ്രോക്കർ ശങ്കരനാരായണൻ മകനെയും കൂട്ടി ആ പെണ്ണിനെ കാണാൻ പോയി..
അവരുടെ വീടിന്റെ കുറച്ച് അകലെ തന്നെയായിരുന്നു പെണ്ണിന്റെ വീട് അവിടെ അടുത്തുള്ളവർക്കും അവരെപ്പറ്റി വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല കാരണം എവിടെനിന്നോ വന്ന് അവിടെ വീട് വെച്ച് താമസിക്കുന്നവരായിരുന്നു അവർ..
പെണ്ണിനെ കണ്ടപ്പോൾ വലിയ തെറ്റൊന്നുമില്ല..
വിനുവിന് കൂടുതൽ ഭാര്യാസങ്കൽപങ്ങൾ ഒന്നുമില്ലാത്തതുകൊണ്ട് അവനും ഈ വിവാഹത്തിന് സമ്മതിച്ചു…
പക്ഷേ അച്ഛനോട് ബാക്കി എല്ലാം അന്വേഷിക്കണം എന്ന് പറഞ്ഞപ്പോൾ ഒരുവിധം എല്ലാവരോടും ചോദിച്ചു നോക്കിയതാണ്…
അവർ പുതിയ ആൾക്കാരാണ് അവിടെ വന്ന് താമസിക്കുന്നു ആരോടും വലിയ പ്രശ്നമൊന്നുമില്ല നല്ല കൂട്ടരാണ് എന്ന് തോന്നുന്നു എന്നല്ലാതെ കൂടുതലായി ഒന്നും ആരിൽ നിന്നും അറിയാൻ കഴിഞ്ഞില്ല…
ഇടപിടി എന്നായിരുന്നു വിവാഹവും നിശ്ചയവും എല്ലാം… കല്യാണം കഴിഞ്ഞതും എന്തോ പന്തികേട് തോന്നിയിരുന്നു വിനുവിന് . പെണ്ണിന്റെ പെരുമാറ്റത്തിൽ ഒക്കെ എന്തൊക്കെയോ പ്രശ്നങ്ങൾ..
അയാൾ അത് അച്ഛനോട് ചോദിച്ചു അച്ഛന് അപർണ്ണയിൽ എന്തെങ്കിലും പ്രശ്നങ്ങൾ തോന്നിയോ എന്ന്…
പക്ഷേ അച്ഛൻ അയാളെ ശകാരിക്കുക യാണ് ഉണ്ടായത്. എല്ലാം നിന്റെ തോന്നലാണ് ആ കുട്ടിക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് പറഞ്ഞു..
എന്നും രാത്രി അവൾ എന്തോ മരുന്ന് എടുത്തു കുടിക്കുന്നത് കാണുന്നുണ്ടായിരുന്നു വിനു അത് എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്നാണ് മറുപടി പറഞ്ഞത്…
ആ മരുന്നു കുടിച്ചു കഴിഞ്ഞാൽ പിന്നെ വല്ലാത്ത ക്ഷീണവും തളർച്ചയും ഒക്കെയാണ് അവൾക്ക് ബോധംകെട്ട് കിടന്നുറങ്ങുകയും ചെയ്യും….
അവളിൽ നിന്ന് ഒന്നും പറഞ്ഞറിയില്ല എന്ന് തോന്നിയപ്പോൾ അവൾ കഴിക്കുന്ന ഗുളികയും എടുത്ത് അയാൾ ഒരു കൂട്ടുകാരനായ ഫാർമസിസ്റ്റിന്റെ അടുത്ത് പോയി…
ഡിപ്രഷൻ ഉള്ളവരും മാനസികരോഗികളും കഴിക്കുന്ന ഗുളികയാണത്രേ അത്. അത് കേട്ട് അയാൾക്ക് ആകെ എന്തോ വല്ലായ്മ തോന്നി…
അവളോട് പോയി ചോദിച്ചു എന്തിനാണ് ഈ ഗുളിക കഴിക്കുന്നത് എന്ന് ആദ്യമൊക്കെ അവൾ ഓരോന്ന് പറഞ്ഞ് നിഷേധിച്ചു എങ്കിലും പിന്നീട് ശക്തമായി ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞു..
ഒരു പ്രണയം ഉണ്ടായിരുന്നത്രെ .
വീട്ടുകാരെതിർത്തപ്പോൾ അവർ രണ്ടുപേരും പോയി അടുത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ടി..
അന്ന് തിരിച്ച് അവന്റെ വീട്ടിലേക്ക് പോകും വഴി ഒരു ആക്സിഡന്റിൽ അവനെ അവൾക്ക് നഷ്ടപ്പെട്ടു..
അത് അവളെ വിഭ്രാന്തിയിൽ എത്തിച്ചു വീട്ടുകാർ ഈ വിവാഹ കാര്യം ഒന്നും പുറത്തറിയാതെ നോക്കി ചുരുക്കം ചില നാട്ടുകാർക്ക് അറിയാം എന്നതുകൊണ്ട് അവിടെ വിട്ട് ആരുമറിയാത്ത മറ്റൊരു സ്ഥലത്ത് വന്ന് വീടുവച്ച് താമസിക്കാൻ തുടങ്ങി..
ക്രമേണ അവളുടെ അസുഖം കുറഞ്ഞുവന്നു ആ സമയത്താണ് ഈ ആലോചന..
ഒന്നും ആരോടും തുറന്നു പറയരുത് എന്ന് അവൾക്ക് വീട്ടുകാരുടെ താക്കീതുണ്ടായിരുന്നു..
ഇത്രയും പറഞ്ഞ് അവൾ എന്റെ കാലുപിടിച്ചു അവളെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ്..
എനിക്കും എന്ത് വേണം എന്ന് അറിയില്ലായിരുന്നു… ഒരുപക്ഷേ ഇപ്പോൾ ഞാനും കൂടി കൈവിട്ടാൽ അവളെ പൂർണ്ണമായും നഷ്ടപ്പെടും അതുകൊണ്ട് ഏറെ ആലോചിച്ചതിനു ശേഷം അവളോട് ക്ഷമിക്കാൻ ഞാൻ തയ്യാറായി…
നമ്മൾ രണ്ടുപേരും അല്ലാതെ ഈ വീട്ടിൽ മറ്റാരും ഈ കഥകൾ ഒന്നും അറിയേണ്ട എന്ന് ഞാൻ അവളോട് പറഞ്ഞു.. ഒരുപക്ഷേ ഇതെല്ലാം അറിഞ്ഞാൽ എന്റെ പോലെ മറ്റുള്ളവർക്ക് ക്ഷമിക്കാൻ കഴിഞ്ഞുകൊള്ളണം എന്നില്ലല്ലോ..
തന്നെയുമല്ല അവരെങ്ങനെ പ്രതികരിക്കും എന്നും പറയാൻ പറ്റില്ല അതുകൊണ്ട് ആരും അറിയണ്ട എന്ന് ഞാൻ അവളോട് പറഞ്ഞു അവൾ എന്നോട് അത് സമ്മതിച്ചു..
മറ്റൊരു വിദഗ്ധനായ ഡോക്ടറെ ഞാൻ അവളെ കൊണ്ടുപോയി കാട്ടി അവൾക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല ഇനി ആ മരുന്ന് തുടരേണ്ട എന്നൊക്കെ ഡോക്ടറും പറഞ്ഞു…
ഇപ്പോൾ ഞങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇനി ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കണം..
ധൃതി പിടിച്ച വിവാഹാലോചന പലപ്പോഴും പല ചീത്ത ബന്ധങ്ങളും നമുക്ക് നേടിത്തരും .
അതുപോലുള്ള ബന്ധങ്ങൾ എടുത്ത് തലയിൽ വയ്ക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് അവിവാഹിതരായി തുടരുന്നത്…
അല്ലെങ്കിലും നമ്മളുടെ നാട്ടിൽ ഒരു പ്രത്യേക പ്രായം കൽപ്പിച്ചിട്ടുണ്ടല്ലോ വിവാഹം കഴിക്കാനും മറ്റും..
അതുകഴിഞ്ഞ് ഇരിക്കുന്നവരെ മറ്റൊരു കണ്ണിലൂടെയാണ് സമൂഹം നോക്കുക.. അതുകൊണ്ടാണ് പലരും ഒന്നും നോക്കാതെ വിവാഹം കഴിക്കാൻ നിർബന്ധിതരാകുന്നത്…
പല ചതികളിലും ചെന്ന് പെടുന്നത് ഇവിടെ ഇപ്പോൾ ഞാൻ ക്ഷമിക്കാൻ തയ്യാറായതുകൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായില്ല…
വലിയ മറ്റൊരു പ്രശ്നമാണ് അവൾക്കുണ്ടായിരുന്നത് എങ്കിൽ ഞാൻ അത് ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വന്നേനെ അതും താലികെട്ടിയതിന്റെ പേരിൽ…
എല്ലാം സൂക്ഷിച്ചും കണ്ടും ചെയ്യണമെന്ന് ഒരു വലിയ പാഠം ഞാൻ ഇതിലൂടെ പഠിക്കുകയായിരുന്നു….