ജാതക ചേർച്ചയായിരുന്നു വീട്ടിൽ ആകെ നോക്കിയിരുന്നത്.. മറ്റെല്ലാം അവർക്ക് അത് കഴിഞ്ഞ് മാത്രെ ഉണ്ടായിരുന്നുള്ളൂ.. മഹേഷ്‌ പക്ഷേ നല്ല ഒരാളാണെന്ന് വിവാഹം കഴിഞ്ഞതും മനസ്സിലായിരുന്നു ആതിരക്ക്…

(രചന: J. K)

ലീവ് കഴിഞ്ഞ് ഏട്ടൻ പോകുമ്പോഴേ സംശയം ഉണ്ടായിരുന്നു.. അതാണ് പോയ ഉടനെ പ്രഗ്നൻസി കിറ്റ് മേടിച്ച് നോക്കിയത്. സംശയം ശരിയായിരുന്നു എന്ന് അതിൽ തെളിഞ്ഞ രണ്ടു പിങ്ക് വരകൾ എന്നെ മനസ്സിലാക്കി തന്നു..

വല്ലാത്ത സന്തോഷമായിരുന്നു ഏട്ടൻ വിളിക്കുമ്പോൾ അത് എങ്ങനെ പറയണം എന്നോർത്ത് വല്ലതായി ഞാൻ..

വല്ലാത്ത സങ്കടം ആയിരുന്നു മൂന്നുമാസത്തെ ലീവ് കഴിഞ്ഞ് ആൾക്ക് തിരിച്ചു പോകുമ്പോൾ ഇപ്പോൾ ഇതറിയുമ്പോൾ വല്ലാത്ത സന്തോഷമാകും..

ആതിര സന്തോഷത്തോടെ നിന്നു.. മൂന്നുമാസം മുന്നേയാണ് കല്യാണം ശരിയായത് ഏട്ടൻ ലീവിന് വന്നിട്ട് പെണ്ണ് അന്വേഷിക്കുകയായിരുന്നു..

അങ്ങനെയാണ് ആതിരയ്ക്ക് മഹേഷിന്റെ വിവാഹാലോചന വരുന്നതും വേഗം ശരിയാകുന്നതും…

ജാതക ചേർച്ചയായിരുന്നു വീട്ടിൽ ആകെ നോക്കിയിരുന്നത് മറ്റെല്ലാം അവർക്ക് അത് കഴിഞ്ഞ് മാത്രെ ഉണ്ടായിരുന്നുള്ളൂ.. മഹേഷ്‌ പക്ഷേ നല്ല ഒരാളാണെന്ന് വിവാഹം കഴിഞ്ഞതും മനസ്സിലായിരുന്നു ആതിരക്ക്…

മൂന്നുമാസം കഴിഞ്ഞു പോയത് അറിഞ്ഞില്ല..
മഹേശ്വരന്റെ വീട്ടിൽ അമ്മയും ചേച്ചിയും ആണ് ഉണ്ടായിരുന്നത് ചേച്ചിയുടെ വിവാഹം ഒരുപാട് മുന്നേ കഴിഞ്ഞുവെങ്കിലും ചേച്ചി ഇവിടെത്തന്നെയാണ് സ്ഥിരമായി നിൽക്കുന്നത്..

ചേച്ചിയുടെ ഭർത്താവിന് ഡൽഹിയിൽ എന്തോ ജോലിയാണ് ആളും ഇടയ്ക്ക് വരും..

ചേച്ചി ഡൽഹിയിൽ പോയിട്ടുണ്ട് അവിടെ നിൽക്കാറുണ്ട് എന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ട് പക്ഷേ ഇപ്പോൾ ഇവിടെ സ്ഥിരമാണ് എന്ന് മാത്രം അറിയാം..

പ്രതീക്ഷിച്ചതുപോലെ തന്നെ ഗർഭിണിയാണ് എന്ന വിവരം അറിഞ്ഞതും മഹേഷേട്ടന് സന്തോഷം കൊണ്ട് എന്ത് വേണം എന്നുപോലും അറിയില്ലായിരുന്നു

കാരണം ചേച്ചിക്ക് കുട്ടികളില്ലാത്തത് അവിടെ വലിയ വിഷമമായിരുന്നു ഇപ്പോൾ തനിക്കൊരു കുഞ്ഞു ഉണ്ടാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം..

പക്ഷേ അമ്മയോടും ചേച്ചിയോടും പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വലിയ സന്തോഷം ഒന്നും തോന്നിയില്ല..

അല്ലെങ്കിലും അവർക്ക് വലിയ വ്യത്യാസം ഉണ്ടായിരുന്നു മഹേഷേട്ടൻ ഇവിടെ ഉള്ളപ്പോൾ ഉള്ള അമ്മയും പെങ്ങളും ആയിരുന്നില്ല മഹേഷേട്ടൻ ഗൾഫിലേക്ക് പോയപ്പോൾ ഞാൻ കണ്ടത്…

അതുവരെ മോളെ ആതിര എന്ന് വിളിച്ചിരുന്നവർ പിന്നീട് ഓരോ നിസാര കാര്യത്തിന് എന്നോട് വഴക്കിടാറുണ്ട്..

എല്ലാം മഹേഷേട്ടനെ ബോധിപ്പിക്കാൻ ആയിരുന്നു എന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് കാരണം ആ വീട്ടിലെ ചെലവ് മുഴുവൻ നോക്കിയിരുന്നത് മഹേഷേട്ടനാണ് പെങ്ങളുടെ പോലും..

മഞ്ജു ചേച്ചിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സ്വന്തം ഭർത്താവായ രതീഷേട്ടനോട് അല്ല പറയാറ് പകരം മഹേഷേട്ടനോട് ആണ്….

അമ്മയുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും മഹേഷേട്ടൻ പൈസ അയച്ചുകൊടുക്കും, അതിൽനിന്നും കണക്ക് പറഞ്ഞ് ചേച്ചി ഓരോ കാര്യത്തിന് മേടിക്കും… ഇതൊക്കെ ഓരോരുത്തർ പറഞ്ഞതാണ്…

ഞാൻ ഒന്നിലും ഇടപെടാൻ പോകാറില്ല എന്തെങ്കിലും ആയിക്കോട്ടെ എന്ന് വിചാരിക്കും..

എന്റെ പേരിൽ ഒരു അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല അതുകൊണ്ട് എനിക്കുള്ള പണവും അമ്മയുടെ പേരിൽ അയച്ചിട്ടുണ്ട് എന്നാണ് മഹേഷേട്ടൻ പറയാറ് പക്ഷേ എനിക്ക് പൈസയൊന്നും അമ്മ തരാറില്ല..

പോയ ഉടനെ ആയതുകൊണ്ട് ശമ്പളം കിട്ടിയിട്ടില്ല അതുകൊണ്ട് ഇവിടെ നിന്നും പൈസ കടം വാങ്ങിയാണ് അയക്കുന്നത് എന്ന് എന്റെടുത്ത് പറഞ്ഞിരുന്നു നിനക്ക് ഡോക്ടറെ കാണിക്കാനുള്ളതെല്ലാം അമ്മയുടെ പേരിൽ അയച്ചു കൊടുത്തിട്ടുണ്ട് എന്ന്..

ഞാൻ ഡോക്ടറെ കാണിക്കാൻ പോവുകയാണ് എന്ന് പറഞ്ഞിട്ടും അമ്മയും മഞ്ജു ചേച്ചിയും അത് മൈൻഡ് പോലും ചെയ്തില്ല.

ഡോക്ടറുടെ അടുത്തേക്ക് അവർ വരാം എന്നു പോലും പറഞ്ഞില്ല അതുകൊണ്ടാണ് എനിക്ക് എന്റെ വീട്ടിൽ അമ്മയുടെ കാര്യം പറയേണ്ടി വന്നത് അവിടെ നിന്നും അമ്മയും അച്ഛനും വന്നു….

ഡോക്ടറെ കാണിക്കാനുള്ള പൈസയും മരുന്നും എല്ലാം അച്ഛനാണ് മേടിച്ചു തന്നത്.. മഹേഷേട്ടൻ വിളിച്ചപ്പോൾ ഞാൻ അത് പറഞ്ഞു.. അത് കേട്ട് ഏട്ടൻ അമ്മയോട് എന്തൊക്കെയോ ചോദിച്ചു എന്ന് തോന്നുന്നു അത് അവിടെ വലിയ പ്രശ്നമായി..

ഞാൻ ഏഷണി പറയുന്നവളായി അമ്മയ്ക്കും മകനും മകൾക്കും ഇടയിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്നവളായി.. അതോടെ മഹേഷേട്ടൻ വിളിച്ചാൽ എന്തെങ്കിലും പറയാൻ പോലും എനിക്ക് ഭയമായി..

“” വന്നു കയറിയതും വയറു വീർപ്പിച്ചു “”

എന്ന് ആരോടൊക്കെയോ അമ്മ പുച്ഛത്തോടെ പറയുന്നത് കേട്ടു.. ഞാൻ ആകെ വല്ലാതായിപ്പോയി കാരണം സ്വന്തം മകൾക്ക് ആ ഭാഗ്യം ദൈവം കൊടുത്തിട്ടില്ല… അപ്പോ മകന് ഉണ്ടായെങ്കിൽ അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്…

അതുതന്നെയാണ് അവരുടെ പ്രശ്നമെന്ന് വൈകി എനിക്ക് മനസ്സിലായി.. പല രീതിയിൽ അവർ ഈ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയിരുന്നു..

ഭാരമുള്ളവർ എന്നെക്കൊണ്ട് എടുപ്പിച്ചു, എല്ലാവരും കൂടി എന്തിനു പുറത്തു പോയപ്പോൾ എനിക്ക് പൈനാപ്പിൾ ജ്യൂസ് വാങ്ങിത്തന്നു..
ഇതൊന്നും കുടിക്കാൻ പാടില്ലത്രെ..

എനിക്കും അതിനെ പറ്റി വലിയ ധാരണയൊന്നും ഇല്ലായിരുന്നു ആരോടൊക്കെയോ പറഞ്ഞപ്പോഴാണ് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല എന്ന് കേട്ടത് അതോടെ എനിക്ക് അവരോട് വെറുപ്പായി. കാരണം ഇത്രയും ക്രൂരമായ മനസ്സ് ഒരു സ്ത്രീക്ക് ഉണ്ടാകുമോ..

മഹേശ്വരനോട് അവിടെ ഒരു പ്രശ്നം ഉണ്ടാകേണ്ട എന്ന് കരുതി ഒന്നും പറയില്ല..
അത് വിഡ്ഢിത്തരം ആണെന്ന് എനിക്ക് പിന്നീട് മനസ്സിലായി..

ഞാൻ അദ്ദേഹത്തോട് എല്ലാം തുറന്നു പറയാൻ തുടങ്ങി.. മഹിരേട്ടൻ അമ്മയോട് എല്ലാം ചോദിച്ചു അമ്മ എന്നോട് യുദ്ധത്തിന് വന്നു.. ഉണ്ടായതല്ലേ എന്ന് ചോദിച്ചപ്പോൾ, വളരെ മോശം രീതിയിൽ അവർ ഓരോന്ന് പറയാൻ തുടങ്ങി..

അതിൽ കൂടുതൽ എനിക്ക് വീട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ലായിരുന്നു ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ് എന്ന് മഹേഷേട്ടനോട് വിളിച്ചുപറഞ്ഞു..

അച്ഛനേയും അമ്മയോടും വരാൻ പറഞ്ഞപ്പോൾ അവർ വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി..

അല്ലെങ്കിൽ ഒരുപക്ഷേ അവർ എന്റെ കുഞ്ഞിനെ എന്തെങ്കിലും ചെയ്യാനും മടിക്കില്ല..

മഹേഷേട്ടന്റെയും പൂർണ്ണ പിന്തുണയുണ്ടായിരുന്നു.. എന്റെ പ്രസവസമയത്ത് അദ്ദേഹം നാട്ടിൽ വരാമെന്ന് പറഞ്ഞു..

വന്നപ്പോൾ അമ്മ വീണ്ടും നല്ല അമ്മയുടെ മുഖംമൂടി അണിഞ്ഞിരുന്നു..
പണം വേണമല്ലോ ജീവിക്കാൻ…

പക്ഷേ ആ സ്വഭാവം നന്നായി ഏട്ടനും എനിക്കും അറിയാവുന്നത് കൊണ്ട് ഞങ്ങൾ വിശ്വസിച്ചില്ല..

ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു ആൺകുഞ്ഞ് പിറന്നു ഏട്ടന് വളരെ സന്തോഷമായി..

ഉള്ളിൽ ദേഷ്യം വെച്ചിട്ടാണെങ്കിലും പുറമേ ചിരിച്ചുകാട്ടി അമ്മ എത്തിയിരുന്നു..
മഹേഷേട്ടൻ വലിയ മൈൻഡ് ഒന്നും കൊടുക്കാൻ പോയില്ല.. ഇത്തവണ ഏട്ടൻ വന്നപ്പോൾ എനിക്ക് മോനും വിസ റെഡിയാക്കി ഞങ്ങളെ കൂടി അങ്ങോട്ട് കൊണ്ടുപോകാൻ തയ്യാറായിട്ടായിരുന്നു വന്നത്..

പക്ഷേ എന്തൊക്കെയോ പേപ്പർ ക്ലിയർ ആവാത്തത് കാരണം ഏട്ടന്റെ കൂടെ ഞങ്ങൾക്ക് പോവാൻ പറ്റിയില്ല എങ്കിലും ഉടനെ തന്നെ ഞങ്ങളെ കൊണ്ടുപോകുമെന്ന് ഉറപ്പ് തന്നിരുന്നു ഏട്ടൻ…

ഏട്ടന്റെ അമ്മ ഞങ്ങളെ തൊണ്ണൂറ് കഴിഞ്ഞാൽ അങ്ങോട്ട് വരണം എന്ന് പറഞ്ഞ് ക്ഷണിച്ചിരുന്നു…

അപ്പോൾ മഹേഷേട്ടൻ തന്നെയാണ് അമ്മയെ വിളിച്ചു പറഞ്ഞത് അവളെ അതിനു ഞാൻ ഇങ്ങോട്ട് കൊണ്ടുവരുമെന്ന്. ഇനി അങ്ങോട്ട് വിടാൻ ഭാവമില്ല എന്ന്..

അമ്മ എന്തൊക്കെയോ കയർത്തു നോക്കി പക്ഷേ മഹേഷേട്ടന്റടുത്ത് അമ്മയുടെ യാതൊരു അഭിനയവും വിലപ്പോയില്ല…

എല്ലാം നല്ല രീതിയിൽ നടക്കുകയായിരുന്നു അമ്മയായിട്ട് തന്നെയാണ് അത് ഇല്ലാതാക്കിയത് മകളെയും മരുമകളെയും രണ്ട് തട്ടിൽ നിർത്തിയിട്ട്…

ഞങ്ങളെ ഗൾഫിലേക്ക് കൊണ്ടുപോയി..
ഇപ്പോഴും ഏട്ടൻ പൈസ അയച്ചു കൊടുക്കുന്നുണ്ട് അമ്മയ്ക്ക് പക്ഷേ അമ്മയുടെ അത്യാവശ്യങ്ങൾക്ക് മാത്രം..

പിന്നെയും പൈസ ചോദിക്കുമ്പോൾ പറയുന്നത് കേൾക്കാം മഞ്ജു ചേച്ചിയുടെ ആവശ്യത്തിനുള്ളതല്ലേ രതീഷേട്ടനോട് ചോദിക്കാൻ പറ എന്ന്..

ചില ആളുകളെ തിരിച്ചറിയുമ്പോൾ ഇതുപോലെ ആളുകൾ മാറും…

Leave a Reply

Your email address will not be published. Required fields are marked *