(രചന: J. K)
“””സാറേ പറഞ്ഞ പോലെ കൊണ്ട് വന്നിട്ടുണ്ട് “”
മുറുക്കാൻ ചവക്കുന്ന വായയോടെ അയാൾ അത് പറഞ്ഞു നിർത്തി..
ലോഡ്ജിൽ മുറിയെടുത്ത പാടെ അയാളോട് ചോദിച്ചത് വല്ല പെണ്ണുങ്ങളെയും കിട്ടുമോ എന്നാണ്.. ഒന്ന് ആലോചിച്ചതിനു ശേഷം അയാൾ ഒന്നും മിണ്ടാതെ പോയി…
പിന്നെ ഇപ്പോഴാണ് വരുന്നത്…
“”വിളിക്കെടോ ഇങ്ങോട്ട് “”
എന്നാൽ ആക്രോശിച്ചു.. സാമാന്യം നന്നായി തന്നെ മദ്യപിച്ചിട്ടുണ്ട്.. അല്ലെങ്കിലും മദ്യം അകത്ത് ചെന്നാൽ ആരുടെയെങ്കിലും മെക്കിട്ട് കയറാൻ തോന്നുന്നത് സ്വാഭാവികം ആണല്ലോ..
എന്തൊക്കെയോ പിറു പിറുത്ത് അയാൾ നടന്നുപോയി അല്പനേരത്തിനു ശേഷം റൂമിന്റെ വാതിൽ ഒരു മുട്ട് കേട്ടു…
“””കേറി പോരേ “”
എന്ന് അയാൾ വിളിച്ചുപറഞ്ഞു അപ്പോൾ കണ്ടു തിളങ്ങുന്ന സാരിയുടുത്ത ഒരു പെണ്ണിനെ..
അധികം പ്രായമൊന്നും കാണില്ല ഏകദേശം പത്തിരുപത്തിട്ടു വയസ്സ് തോന്നിക്കും..
അയാൾ അവളുടെ അരികിലേക്ക് ചെന്നു. പെട്ടെന്നാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്..
ചെറിയ ആ ഫോൺ ബ്ലൗസിനുള്ളിൽ തിരുകി വച്ചിരിക്കുകയായിരുന്നു. അത് പുറത്തെടുത്ത് നോക്കി.. അതിൽ വിളിച്ച കണ്ടതും ആളുടെ പേര് നോക്കിയതും മുഖത്ത് ഒരു പരിഭ്രമം പോലെ…
“”ഒരു നിമിഷം സാർ “”
എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു..
അപ്പോഴേയ്ക്ക് അയാൾ ദേഷ്യപ്പെടാൻ തുടങ്ങി അങ്ങനെ നിനക്ക് തോന്നുമ്പോൾ ഫോൺ വിളിക്കാനും റൂമിൽ നിന്ന് ഇറങ്ങി പോകാനും ഒന്നുമല്ല ഞാൻ പൈസ തരുന്നത് എന്ന് പറഞ്ഞു… അത് കേട്ടു അവൾ ഫോൺ കട്ട് ചെയ്ത് അകത്തേക്ക് വന്നു..
അയാളെ രൂക്ഷമായി ഒന്ന് നോക്കി അയാൾ ഒന്നും മിണ്ടാതെ കട്ടിലിൽ ചെന്നിരുന്നു..
അവളുടെ മുഖത്ത് അസ്വസ്ഥത പ്രകടമായിരുന്നു..
“” സാറേ ഒന്ന് വേഗം എനിക്ക് പോയിട്ട് ധൃതിയുണ്ട് അവൾ അസ്വസ്ഥയായി അയാളോട് പറഞ്ഞു..
ആ പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല എന്ന് അയാളുടെ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു..
” നിന്റെ പണി എന്താണെന്ന് നിനക്കറിയാമല്ലോ. നാലു കാശ് കയ്യിലുള്ളവരുടെയൊക്കെ കൂടെ പോകുന്ന വെറുമൊരു പ്രോസ്റ്റിറ്റ്യൂട്ട് ആണ് നീ.. ആ നീ പറഞ്ഞു തരേണ്ട എനിക്ക് എന്തു വേണം എന്ന്…”
വലിഞ്ഞു മുറുകിയ മുഖത്തോടെ അത് പറയുമ്പോൾ അവളുടെ മുഖവും കനത്തു വന്നിരുന്നു…
‘” തന്റെ കാശ് എനിക്ക് വേണ്ട അത് വലിയവരോട് തിരിച്ചു തരാൻ പറയാം.. “”
അത് പറഞ്ഞ് തിരിച്ചു നടക്കുന്നവളെ അയാൾ പിടിച്ചു നിർത്തിയിരുന്നു.. എനിക്ക് കാശ് വേണ്ടെങ്കിലോ എന്ന് ചോദിച്ച്..
അവൾക്ക് ആകെ പെരുത്ത് വന്നു..
“‘ തന്റെയൊക്കെ വിചാരം എന്താ.. കയ്യിൽ നാല് പുത്തൻ ഉണ്ടെന്നു വെച്ച മറ്റുള്ളവരെ എന്തും സഹിക്കണം എന്നാണോ.. എല്ലാവർക്കും അവരുടെതായ അഭിമാനമുണ്ട്…””
അത് കേട്ട് അയാൾ നിർത്താതെ ചിരിച്ചു ചിരി ഒടുക്കം ചുമയായി മാറി അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു …
“” അഭിമാനമുള്ളവർ തിരഞ്ഞെടുത്ത വഴി കൊള്ളാം… “”
അയാൾ അവളെ കളിയാക്കി..
അതുകൂടിയായപ്പോൾ അവൾ ഇറങ്ങിപ്പോയി. അയാളുടെ എതിർപ്പിനെ വകവയ്ക്കാതെ…
അപ്പോഴേക്കും അയാളെ അങ്ങോട്ട് വിളിച്ചു കൊണ്ടുവന്ന ഏജന്റ് എത്തിയിരുന്നു എന്താ സാറേ പ്രശ്നം എന്ന് ചോദിച്ച്…
“””അവൾ ആരാന്നാടോ അവളുടെ വിചാരം..””
എന്നുപറഞ്ഞ് വായിൽ വന്ന തെറിയെല്ലാം അയാൾ അവളെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു ഏജന്റ് ഒന്നും മിണ്ടാതെ അയാളെ നോക്കി..
“” അവൾ ഒരു പാവമാ സാറേ.. “”
എന്നിട്ടാണോടോ ഈ അഹങ്കാരം…””
എന്ന് ചോദിച്ചതും അയാൾ അവളെ പറ്റി പറഞ്ഞു തുടങ്ങി..
ഏതോ കൊള്ളാവുന്ന കുടുംബത്തിലെതായിരുന്നു സാറേ അതിന്റെ തള്ള.. ഇവളെ പെറ്റു അധികം കഴിയുന്നതിനുമുമ്പ് തന്നെ ആ തള്ള ദീനം വന്ന് മരിച്ചു…
പിന്നെ ഉണ്ടായിരുന്നത് ഒരു കള്ളുകുടിയനായ തന്തയാ… അയാള് ഇവളെ നോക്കുകയോ ഒന്നുമില്ല തോന്നിയപോലെ നടക്കും..
ഏഴാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ അയാളെ കുടിപ്പിച്ചു കിടത്തി ഏതോ സാമദ്രോഹികൾ ആ പെണ്ണിനെ കടിച്ചു കീറി..
അതറിഞ്ഞ് അയാളും ജീവനൊടുക്കി..
പിന്നെ അവൾക്ക് ആരും ഉണ്ടായിരുന്നില്ല ഏതോ അനാഥമന്ദിരത്തിൽ ഒക്കെ കൊണ്ട് ചെന്ന് ആക്കി… പക്ഷേ പിന്നെയും ആരൊക്കെയോ അവളെ മുതലെടുത്തു..
അവസാനം പെണ്ണിനെ വയറ്റിൽ ഉണ്ടായി..
ആരുടേതാണ് എന്നുപോലും അറിയാത്ത ഒരു കൊച്ച്..
ആ കൊച്ചിനെ നല്ലപോലെ വളർത്തണം അതിനുവേണ്ടി ജീവിക്കണം എന്നൊക്കെ കരുതി ഒരു കമ്പനിയിൽ ജോലിക്ക് പോയിരുന്നതാ സാറേ അവൾ..
പക്ഷേ ചിലർക്ക് ഈ വിധി കൂനിന്മേൽ കുരു എന്ന് പറഞ്ഞതുപോലെ ഓരോരോ കഷ്ടകാലങ്ങൾ ഇങ്ങനെ തുടർച്ചയായി കൊടുത്തു കൊണ്ടേയിരിക്കും..
അവളുടെ കൊച്ചിന് എന്തൊക്കെയോ സൂക്കേടാ.. തലച്ചോറിൽ നീര് കെട്ടുകയോ എന്തൊക്കെയോ പറയുന്നത് കേട്ടു ഉടൻതന്നെ ഒരു ഓപ്പറേഷൻ വേണം അവളുടെ ആ ജോലി കൊണ്ട് എങ്ങും എത്തിയില്ല സാറേ അതുകൊണ്ട് പിന്നെയും അവൾ ഈ പണിക്ക് ഇറങ്ങി..
അല്ലേലും പെണ്ണിന്റെ മാംസത്തിന് ഇവിടെ നല്ല മാർക്കറ്റാ.. ആളുകൾ വിലപേശി വാങ്ങും…
അത്രയും പറഞ്ഞ് അയാൾ നിർത്തി..
അയാൾ പറഞ്ഞത് കേട്ടപ്പോൾ എന്തോ ഒരു നോവ് ഉള്ളിൽ തോന്നി.
“” അവളുടെ വീട് എവിടെയാ ഒരുപാട് ദൂരെയാണോ..?? നമുക്കൊന്ന് പോയാലോ എന്ന് ചോദിച്ചു അയാളോട്..
“”സാറിന്റെ പേരെന്താ??””
എന്ന് ഏജന്റ് തിരികെ ചോദിച്ചു..
“””വരുൺ “”
എന്നുപറഞ്ഞ് അയാളുടെ പുറകെ പോയി കുറച്ചു ദൂരം ചെന്നപ്പോൾ കണ്ടു ചെറിയൊരു ഷീറ്റ് വെച്ച് മറച്ച കുടില് പോലൊരു വീട്..
അവിടേക്ക് കയറി ചെന്നതും അയാൾ വിളിച്ചത് കേട്ടു “”മോളെ അഞ്ജു “” എന്ന്..
പെട്ടെന്ന് അവരെ രണ്ടുപേരെയും കണ്ടതും അവളുടെ മുഖം ആകെ മാറിയിരുന്നു.
അയാളോടുള്ള ദേഷ്യം കൊണ്ടാണ് എന്ന് അയാൾക്ക് മനസ്സിലായി.. അയാൾ അകത്തേക്ക് കയറി ഇഷ്ടമില്ലെങ്കിൽ കൂടി അവൾ ഇരിക്കാൻ പറഞ്ഞു.. അപ്പോഴേക്കും അകത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടിരുന്നു.. അവൾ വേഗം അകത്തേക്ക് ചെല്ലുന്നത് കണ്ടു..
“” ആ കുട്ടിക്ക് വേദന വരും അപ്പോൾ ഇതുപോലെ കരയും എന്ന് അയാൾ പറഞ്ഞു..
പിന്നെ രണ്ട് ഗ്ലാസ് ചായയുമായാണ് അവൾ പുറത്തേക്ക് വന്നത് അത് വാങ്ങി കുടിച്ച് പോക്കറ്റിൽ കിടക്കുന്ന ഒരു ചെക്ക് എടുത്ത് അവൾക്ക് കൊടുത്തു…
“” ഇത് ബ്ലാങ്ക് ചെക്കാണ് നിനക്ക് ആവശ്യമുള്ള തുക എഴുതി എടുക്കാം.. മോന്റെ ഓപ്പറേഷൻ ഉള്ളതും അത് കഴിഞ്ഞ് മാന്യമായി ജീവിക്കാനുള്ള വല്ലതും തുടങ്ങാനും…
അത് നിഷേധിക്കാൻ അവളുടെ അഭിമാനം പറയുന്നുണ്ടായിരുന്നു പക്ഷേ മറുവശത്ത് സ്വന്തം മകന്റെ ജീവൻ ആയതുകൊണ്ട് വല്ലാതെ മസിൽ പിടിക്കാതെ അവൾ ആ പണം വാങ്ങി..
യാത്ര പറഞ്ഞ പോകാൻ നേരം അയാൾ ഇത്ര കൂടി പറഞ്ഞിരുന്നു..
ഇത്രയും നാൾ അന്യ നാട്ടിൽ പോയി കഷ്ടപ്പെടുകയായിരുന്നു. ഒരുപാട് സമ്പാദിച്ചു നാട്ടിൽ വന്നപ്പോൾ ഭാര്യ മറ്റൊരാളുടെ കൂടെ കിടപ്പറ പങ്കിടുന്നതാണ് കണ്ടത് എല്ലാ പെണ്ണുങ്ങളും ഇതുപോലെ ആണെന്ന് വിചാരിച്ചു..
സ്വന്തം നിസ്സഹായാവസ്ഥയിൽ ഉരുകി ജീവിക്കുന്നവരും ഉണ്ട് എന്ന് നിന്നെ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞത്..
സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് എന്നെ ചതിച്ചവൾ കൊണ്ടുപോയി…
പക്ഷേ അത് ഞാൻ തിരിച്ചു പിടിക്കും..
ഇത് ബാക്കിയുള്ളതിൽ നിന്ന് ചെറിയൊരു അംശമേ ആവുന്നുള്ളൂ.. അതൊരു നല്ല കാര്യത്തിന് ഉപയോഗിച്ചു എന്ന ആശ്വാസത്തിൽ ഇനി എനിക്ക് മടങ്ങാം… അത് പറഞ്ഞ് അയാൾ നടന്നു നീങ്ങി…
അവൾ മെല്ലെ അയാളെ നോക്കി…
“”” മോളെ അഞ്ചു ചിലപ്പോൾ ദൈവം മനുഷ്യന്മാരെ രൂപത്തിൽ വരും ഇത് നിന്നെ സഹായിക്കാൻ ദൈവം രൂപം മാറി വന്നത് ആണ് എന്ന് കരുതിയാൽ മതി എന്ന് അയാൾ പറഞ്ഞു…..
മിഴി നിറഞ്ഞ് അവളത് കേട്ടു.. അയാൾ പോയ ഇടത്തേക്ക് മിഴിചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു അപ്പോഴും അവൾ…