പ്രസവശേഷം ഏടത്തിയമ്മയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോൾ അമ്മ നിർത്താതെ കരഞ്ഞത് ആദിത്യന്റെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ലായിരുന്നു…

(രചന: J. K)

“” അമ്മ എന്താണ് ഈ പറയുന്നത്? ഇത്രയും നാൾ ഏടത്തിയമ്മയായി കണ്ടവളെ കല്യാണം കഴിക്കാനോ?? “””

സ്വന്തം അമ്മ പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ലായിരുന്നു ആദിത്യന്…

ഒന്നരവർഷം മുമ്പാണ് സ്വന്തം ഏട്ടന്റെ വിവാഹം കഴിഞ്ഞത് ഒരു പാവം പെൺകുട്ടിയാണ് ആ ജീവിതത്തിലേക്ക് കടന്നുവന്നത്..

പ്രിന്റിംഗ് പ്രസ് ആയിരുന്നു ചേട്ടന് അതിന് അടുത്ത് തന്നെയുള്ള വീട്ടിലെ പെൺകുട്ടിയേ കണ്ടു ഇഷ്ടപ്പെട്ടാണ് വിവാഹാലോചനയുമായി ചെന്നത്….

പാവപ്പെട്ട ഒരു വീട് ആയിരുന്നു…. എന്തുകൊണ്ടും തങ്ങളുമായി യാതൊരുവിധ ചേർച്ചയും ഇല്ലാത്ത ബന്ധം.. പക്ഷേ ആ കുട്ടിയെ കണ്ടുകൊണ്ട് മാത്രമാണ് ഏട്ടൻ അവിടെ വിവാഹാലോചനയുമായി ചെന്നത്..

ഏട്ടന്റെ തീരുമാനത്തിനപ്പുറം ഈ വീട്ടിൽ ആർക്കും ഒരു അഭിപ്രായവും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ എല്ലാവരും ആ വിവാഹത്തിന് സമ്മതിച്ചു…

വിവാഹം കഴിഞ്ഞതോടെ അവൾ എല്ലാവരുടെയും കണ്ണിലുണ്ണി ആയി മാറുകയായിരുന്നു അത്രയും പാവമാണ് ആരെന്തു പറഞ്ഞാലും അനുസരിക്കും

അവൾക്കായി ഒരു സന്തോഷവും ഉണ്ടായിരുന്നില്ല മറ്റുള്ളവരുടെ സന്തോഷമായിരുന്നു അവളുടെയും സന്തോഷം….

അതുകൊണ്ടുതന്നെ എല്ലാവരും അവളെ ഒത്തിരി അങ്ങ് സ്നേഹിച്ചു…

വന്നവരൊക്കെ അമ്മയോട് പറഞ്ഞു സീതേ നിന്റെ ഭാഗ്യമാണ് ആതിര എന്ന് അത് കേട്ട് അമ്മയും അഭിമാനത്തോടെ മരുമകളെ നോക്കിയിരുന്നു…

ചേട്ടന്റെ കാര്യം പറയുകയും വേണ്ട ഏട്ടനെ അവൾ അത്രയ്ക്കും സ്നേഹിച്ചിരുന്നു…
ഏട്ടൻ തിരിച്ചു താഴത്തും തലയിലും വയ്ക്കാതെയാണ് ഏട്ടൻ അവളെ കൊണ്ട് നടന്നിരുന്നത് എന്ന ആഗ്രഹം പറഞ്ഞാലും സാധിപ്പിച്ചു കൊടുക്കും…

സ്വന്തം വീട്ടിലേക്ക് പോണം എന്ന് പോലും ഇല്ലായിരുന്നു അവൾക്ക് അവളുടെ സ്വർഗ്ഗം ഇവിടെ തന്നെയായിരുന്നു അതുപോലെയായിരുന്നു ഇവിടെയുള്ളവരും അവളോട് പെരുമാറിയിരുന്നത്…

അവൾ ഗർഭിണിയാണ് എന്നറിഞ്ഞത് മുതൽ ഈ വീട്ടിലുള്ളവരൊന്നും നിലത്തല്ലായിരുന്നു അവളെ പിന്നെ താഴ്ത്തും തലയിലും വയ്ക്കാതെ എല്ലാവരും ഉള്ളം കയ്യിൽ കൊണ്ട് നടന്നു…

അമ്മയ്ക്കായിരുന്നു കൂടുതൽ സന്തോഷം..
എന്നും അവൾക്കായി എണ്ണ പലഹാരവും മറ്റും ഉണ്ടാക്കി അവളെ ഇരുത്തി തീറ്റിച്ചു വേണ്ട എന്ന് പറഞ്ഞാൽ പോലും സമ്മതിക്കില്ല….

നിനക്കല്ല കുഞ്ഞിനുവേണ്ടിയാ എന്ന് ന്യായവും പറഞ്ഞു അവളെ ഊട്ടി…

രണ്ട് ആൺമക്കളായിരുന്ന അമ്മയ്ക്ക് അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു നൽകിയതോടുകൂടി അമ്മ ആനന്ദത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു

പ്രസവശേഷം ഏടത്തിയമ്മയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയപ്പോൾ അമ്മ നിർത്താതെ കരഞ്ഞത് ആദിത്യന്റെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ലായിരുന്നു…

എന്തോ ദൈവത്തിന് അസൂയ തോന്നി കാണണം.. എല്ലാവരും ഇത്രമേൽ സന്തോഷിക്കുന്നത്….അതുകൊണ്ടാണ് ചെറിയൊരു വയറുവേദനയുടെ രൂപത്തിൽ ഏട്ടന് ഒരു അസുഖം കൊടുത്തത്…

ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല ക്രമേണ എപ്പോഴെങ്കിലും വന്നിരുന്ന വേദന കൂടെക്കൂടെ വരാൻ തുടങ്ങി.

അങ്ങനെ സഹിക്കാൻ പറ്റാതെ ആയപ്പോഴാണ് ഡോക്ടറെ കാണിച്ചത് വയറ്റിനുള്ളിൽ കാൻസർ ആണ് എന്ന് ഡോക്ടർമാർ പറഞ്ഞു കുറെ സ്റ്റേജുകൾ പിന്നിട്ടിരുന്നു, ആദ്യമാദ്യം ശ്രദ്ധിക്കാത്തത് കൊണ്ട്…

എന്തുവേണം എന്ന് അറിയില്ലായിരുന്നു ഞങ്ങളുടെ വീടും എന്തും കൊടുത്തു ചികിത്സിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു പക്ഷേ പണത്തിനും ചില നേരത്ത് കടലാസിന്റെ വില പോലും ഉണ്ടാവില്ലല്ലോ….

എന്നിട്ടും എവിടെയൊക്കെയോ ഏട്ടനെയും കൊണ്ട് ഞങ്ങൾ പോയി എങ്ങനെയെങ്കിലും രക്ഷപ്പെടുമോ എന്ന് നോക്കാൻ പക്ഷേ എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് പെട്ടെന്ന് ഒരു ദിവസം ഏട്ടൻ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി……

ഏട്ടന്റെ പൊന്നു മോളെ കൊഞ്ചിച്ച് ഏട്ടന് മതി വന്നിട്ട് പോലും ഇല്ലായിരുന്നു… ആ വേർപാട് ഞങ്ങളുടെ കുടുംബത്തെ മുഴുവൻ തളർത്തി.. അതിൽനിന്നും ഏറെ പ്രയാസപ്പെട്ടാണ് കരകയറിയത്…

കുഞ്ഞുമോളുടെ കളി ചിരി കണ്ട് മെല്ലെ എല്ലാം മറക്കാൻ ശ്രമിച്ചു… പക്ഷേ ഏട്ടത്തിയെ കൊണ്ട് ഒന്നും മറക്കാൻ പറ്റുന്നില്ലായിരുന്നു….

അവർ അടുത്ത പ്രസാദ രോഗത്തിലേക്ക് പോകും എന്ന സ്ഥിതി ആയപ്പോഴാണ് അമ്മ എന്നോട് അത് ആവശ്യപ്പെട്ടത് അവരെ വിവാഹം കഴിക്കാൻ…

കേട്ടപ്പോൾ വല്ലാത്തൊരു ഷോക്കായിരുന്നു…
പറ്റില്ല എന്ന് തന്നെ അമ്മയോട് തീർത്തു പറഞ്ഞു പക്ഷേ അമ്മ അതിനുശേഷം എന്നോട് മിണ്ടിയില്ല…

ഞാനും ആകെക്കൂടെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. എന്തുവേണമെന്ന് അറിയില്ല.. ഒടുവിൽ ഒരിത്തിരി ആശ്വാസം കിട്ടാൻ വേണ്ടിയാണ് കൂട്ടുകാരനോട് മനസ്സ് തുറന്നത് അവനും എന്നോട് പറഞ്ഞത് അമ്മ പറഞ്ഞത് തന്നെയായിരുന്നു…

മറ്റൊരു വിവാഹം അവരെ കഴിപ്പിച്ചാൽ ഏട്ടന്റെ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ട് സ്നേഹിക്കാൻ അവർക്ക് കഴിഞ്ഞു കൊള്ളണം എന്നില്ലല്ലോ….

തന്നെയുമില്ല ആ കുഞ്ഞിനെയും കൊണ്ട് ഏടത്തി അവിടെ നിന്നു പോയാൽ പിന്നെ തന്നെ അമ്മയ്ക്ക് മനസ്സമാധാനം കിട്ടുമോ തന്നെ ഏട്ടന്റെ സ്ഥാനത്താണ് ആ മോളെ അവർ കാണുന്നത്

അതിനെ എല്ലാത്തിനും കൂടി ഉള്ള ഏക പരിഹാരം താൻ ഏടത്തിയമ്മയെ വിവാഹം കഴിക്കുന്നതാണ്….

അതും കൂടി കേട്ടപ്പോൾ എനിക്ക് പിന്നെ എന്ത് വേണം എന്ന് അറിയില്ലായിരുന്നു ഇനിയെല്ലാം ഏടത്തിയമ്മയുടെ തീരുമാനം പോലെ ആയിക്കോട്ടെ എന്ന് ഞാൻ അമ്മയോട് പറഞ്ഞു

അമ്മയ്ക്ക് അത് കേട്ട് ഏറെ സന്തോഷമായി അവർ എങ്ങനെയാണ് ഏടത്തിയമ്മയെ പറഞ്ഞു സമ്മതിപ്പിച്ചത് എന്ന് എനിക്കറിയില്ലായിരുന്നു…..

ഒരുപക്ഷേ അമ്മ കരഞ്ഞ കാലുപിടിച്ച് കാണും അമ്മയുടെ കരച്ചിൽ കണ്ട് വേറെ വഴിയില്ലാതെ സമ്മതിച്ചു കാണും… അവരുടെ കഴുത്തിലേക്ക് താലികെട്ടുമ്പോൾ എന്റെ കൈവിറച്ചു…

അവരുടെ മിഴിയും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… ആദ്യരാത്രി എന്ന ചടങ്ങിൽ, അവർ മുറിയിൽ ഏറെ പ്രയാസത്തോടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു…

“”””എന്നോട് ദേഷ്യം ഉണ്ടോ? “”

എന്ന് ഞാൻ അവരോട് ചോദിച്ചു ഇല്ല എന്ന് അവർ പറഞ്ഞു..

പിന്നെയും മിഴി നിറയുന്നത് കണ്ടിട്ടാണ് ഞാൻ പറഞ്ഞത് എന്നെ ആ രീതിയിൽ കാണാൻ പറ്റില്ലെങ്കിൽ വേണ്ട എന്ന് മറ്റുള്ളവരുടെ മുന്നിൽ മാത്രം ഭാര്യ ഭർത്താക്കന്മാരായാൽ മതി ഇവിടെ തീർത്തും നമുക്ക് അപരിചിതരെ പോലെ കഴിയാം…

എന്നാണോ മനസ്സുകൊണ്ട് എന്നെ അംഗീകരിക്കാൻ കഴിയുന്നത് അന്ന് മാത്രമേ ഒരു ഭർത്താവ് എന്ന നിലയിൽ ഞാൻ പെരുമാറുകയുള്ളൂ എന്ന്…

അതിനും കരച്ചിലായിരുന്നു മറുപടി പക്ഷേ ഞാൻ പറഞ്ഞത് അക്ഷരംപ്രതി ഞാൻ അനുസരിച്ചു… കാത്തിരുന്നു അവർക്ക് എന്നെ അംഗീകരിക്കാൻ കഴിയുന്ന കാലം വരെ…

ആ മോളെ സ്വന്തം കുഞ്ഞിനെ പോലെ എനിക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നു… ക്രമേണ ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞുവന്നു… വേറെ നിവർത്തിയും ഇല്ലല്ലോ…

ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഇപ്പോഴും അറിയില്ല… ഇത്രയും ചെറുപ്പത്തിൽ വൈദവ്യം ഏറ്റുവാങ്ങി ജീവിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ..

അവൾക്കും ഒരു ജീവിതം വേണം എങ്കിൽ പിന്നെ ആ കുഞ്ഞിനെ സ്വന്തം മകളായി അംഗീകരിക്കാൻ കഴിയുന്ന ഞാൻ തന്നെ ആ ജീവിതത്തിലേക്ക് കടന്നുചെന്നതാണ്…

ചിലതൊക്കെ ജീവിതത്തിൽ അങ്ങനെയാണ് അപ്രതീക്ഷിതം… അത് അംഗീകരിച്ച ആ ഒഴുക്കിനോത്ത് നീന്തുകയെ നിവൃത്തിയുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *