ഒരുപക്ഷേ ഈ വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് അവൾ വരും പക്ഷേ എനിക്ക് വേണ്ടി അതിനു സമ്മതിക്കരുത് എന്ന്..!!!! പൊന്നുപോലെ നോക്കിക്കോളാം

(രചന: Jk)

“” എവിടെയെങ്കിലും നല്ല പയ്യന്മാർ ഉണ്ടെങ്കിൽ കൊണ്ടുവരണം!!! രണ്ടാമത്തെ വിവാഹമാണെന്ന് പ്രത്യേകം പറഞ്ഞോളൂ ട്ടോ!!!”””

എന്ന് പറയുന്ന ലക്ഷ്മി അമ്മയെ കൗതുകപൂർവ്വം നോക്കി രാമൻകുട്ടി! അടുത്ത വീട്ടിലെ ഡിഗ്രിക്ക് പഠിക്കുന്ന കൊച്ചിന് ഒരു കല്യാണാലോചനയും കൊണ്ട് വന്നതായിരുന്നു അപ്പോഴാണ് വഴിയിലൂടെ പോകുന്നത് തന്നെ വിളിച്ചു നിർത്തി ലക്ഷ്മി അമ്മ ഈ കാര്യം പറഞ്ഞത്….

“””ആർക്കുവേണ്ടിയാ??”
എന്ന് അയാൾ ചോദിച്ചത് ഒരു എത്തും പിടിയും കിട്ടാഞ്ഞിട്ട് തന്നെയാണ്!!!

“” എന്റെ മരുമകൾ ജിഷക്ക്!!!””

എന്നുപറഞ്ഞപ്പോൾ ആ സ്വരം ഒന്ന് ഇടറിയതുപോലെ തോന്നി രാമൻകുട്ടിക്ക് അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നകന്നു!!!

ലക്ഷ്മി അമ്മ തിരിഞ്ഞ് വീട്ടിലേക്ക് നടന്നു അവിടെ വാതിൽക്കൽ തന്നെ അവൾ നിന്നിരുന്നു.. ജിഷ!!!! അവരെയും നോക്കി!!!

“””ഇപ്പോഴും എന്റെ കല്യാണക്കാര്യം തന്നെയാണോ???”””
അവളിൽ നിന്ന് മുഖം ഒളിപ്പിക്കാൻ ശ്രമിച്ച ലക്ഷ്മി അമ്മയോട് അവൾ ചോദിച്ചു!!!

അതിന് മറുപടി കൊടുക്കാതെ വേഗം അകത്തേക്ക് പോകുന്ന ലക്ഷ്മി അമ്മയെ കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു കാര്യം അത് തന്നെയാണ് എന്ന്…. പിന്നെ വഴിയിലേക്ക് നോക്കിയപ്പോൾ നടന്നു പോകുന്ന രാമൻകുട്ടിയെയും കൂടി കണ്ടപ്പോൾ ഏകദേശം ഉറപ്പായി.

രാമൻകുട്ടി എല്ലാവർക്കും കല്യാണാലോചനകളും ആയി വരുന്ന ഒരു ബ്രോക്കറാണ്!!!

അവൾ വേഗം അകത്തേക്ക് നടന്നു അവിടെ മുറിയിൽ ലക്ഷ്മി അമ്മ ചെന്ന് കിടന്നിരുന്നു അവരുടെ അരികിൽ പോയിരുന്നു ജിഷ…

“”” എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കാൻ ധൃതിയായോ അമ്മയ്ക്ക്!!! ഞാൻ മരുമകളല്ല മകളാണ് എന്നല്ലേ പറയാറ്??? എന്നിട്ടിപ്പോ ആരുടെയെങ്കിലും തലയിൽ എന്നെ കെട്ടി വെച്ചാൽ മതി എന്നായോ??? “””

അത്രയും അവൾ പറഞ്ഞപ്പോഴേക്ക് എണീറ്റിരുന്നു അവളുടെ വായപൊത്തി ലക്ഷ്മി അമ്മ…

“”” ഇനി ഇങ്ങനെയൊന്നും പറയരുത് അമ്മയുടെ മോള്!!”””

എന്ന് പറഞ്ഞ് രണ്ടുപേരും കരയുകയായിരുന്നു…

പ്രി കെജി ടീച്ചർ ആയിരുന്നു താൻ!! ഇന്നും സ്കൂളിലേക്ക് പോകുമ്പോൾ വഴിയിൽ ബൈക്കിനു മുകളിൽ ഒരാളെ കാണാം, ആദ്യം ഒന്നും ശ്രദ്ധിച്ചിരുന്നില്ല പിന്നീട് എന്നും അയാളെ അവിടെ തന്നെ കണ്ടപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു ഒരു ചിരിയിൽ തുടങ്ങിയ ഒരു ബന്ധം..

പിന്നീട് വളർന്ന് എന്റെ അമ്മയ്ക്ക് ഒരു മകളായി കൂടെ വരാമോ എന്നൊരു ചോദ്യത്തിൽ വരെ എത്തിച്ചേർന്നു…

പെട്ടെന്ന് ചോദിച്ചപ്പോൾ മറുപടി പറയണം എന്നറിയാതെ നിന്നു. അടുത്ത ദിവസം ആ അമ്മയെയും കൊണ്ട് വന്നിരുന്നു ആള്…
അമ്മയോട് ഒരു പത്തു മിനിറ്റ് സംസാരിച്ചപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു, ഈ അമ്മയെ വിട്ടു കളയാൻ പറ്റില്ല എന്ന് മകനേക്കാൾ എനിക്ക് പ്രിയം തോന്നിയത് അമ്മയോട് ആയിരുന്നു…

ആള് കെഎസ്ഇബിയിൽ ലൈൻ മാനാണ്… ഗവൺമെന്റ് ജോലി അതുകൊണ്ടുതന്നെ വീട്ടിൽ വന്ന് അന്വേഷിച്ചപ്പോൾ കൂടുതൽ എതിർപ്പൊന്നും ആർക്കും ഉണ്ടായിരുന്നില്ല ആ വിവാഹം നടന്നു ശരിക്കും ഒരു സ്വർഗ്ഗത്തിലേക്ക് എത്തിപ്പെട്ട പ്രതീതി ആയിരുന്നു എനിക്ക് അമ്മയാണോ മകനാണോ സ്നേഹം കൊണ്ട് എന്നെ തോൽപ്പിക്കുന്നത് എന്നറിയാത്ത ദിവസങ്ങൾ…

ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വരികയാണ് എന്നറിഞ്ഞപ്പോൾ പിന്നെ സന്തോഷത്തിന് അതിരില്ലായിരുന്നു..

എല്ലാം തകർത്തുകൊണ്ടാണ് അതുണ്ടായത്… ജോലിക്കിടയിൽ പറ്റിയ ഒരു അപകടം അദ്ദേഹത്തിന്റെ ജീവൻ തന്നെ എടുത്തിരുന്നു.. അതറിഞ്ഞ ഷോക്കിൽ എനിക്ക് എന്റെ കുഞ്ഞും നഷ്ടമായിരുന്നു…
ഒരുപക്ഷേ ഒരുപാട് സന്തോഷിച്ചു ജീവിച്ചത് ദൈവത്തിന് ഇഷ്ടപ്പെടാത്തത് കൊണ്ടാവാം എല്ലാം തിരിച്ചെടുത്തത്..

അച്ഛനും അമ്മയും വന്നിട്ട് എന്നെ അങ്ങോട്ട് കൊണ്ടുപോകാൻ പക്ഷേ അമ്മ വിട്ടില്ല!!” ആ വീട് വിട്ട് എനിക്കും പോകാൻ കഴിയുമായിരുന്നില്ല..
ആ സ്വർഗ്ഗത്തോളം മറ്റ് ഒരു സ്ഥലവും ഞാനിപ്പോൾ ആഗ്രഹിച്ചിരുന്നില്ല..

ഏട്ടനില്ല എന്ന യാഥാർത്ഥ്യം ഞാൻ മറക്കുന്നതു പോലെയായിരുന്നു അമ്മയ്ക്ക് എന്നോടുള്ള സ്നേഹം… ഒരിക്കലും എന്നെ ഒറ്റയ്ക്ക് ഇരുത്താനോ ദുഃഖിക്കാനോ ഇടവരുത്തിയില്ല എപ്പോഴും എന്റെ കൂടെ തന്നെ കാണും..

ഇതിനിടയിൽ അമ്മയ്ക്ക് വല്ലാത്തൊരു നെഞ്ചുവേദന കണ്ടിട്ടാണ് ഒരു ദിവസം ആകെ ഭയപ്പെട്ട് ഞാൻ അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയത്..

അമ്മക്ക് രണ്ടുമൂന്നു സ്ഥലത്ത് ബ്ലോക്ക് ഉണ്ട്… എത്രയും പെട്ടെന്ന് ആൻജിയോപ്ലാസ്റ്റി നടത്തണം എന്നാണ് ഡോക്ടർ പറഞ്ഞത്..

അത് കേട്ടത് മുതൽ അമ്മ ആകെ ടെൻഷനിൽ ആണ്, അമ്മ കൂടി പോയാൽ പിന്നെ എനിക്ക് ആരാ എന്നായിരുന്നു അമ്മ ചിന്തിച്ചത് അതുകൊണ്ട് തന്നെ ഇപ്പോൾ അമ്മ ബന്ധുകളോട് ആരോടൊക്കെയോ എനിക്കൊരു വിവാഹാലോചന കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്…

അമ്മയോട് ഞാൻ പറഞ്ഞതാണ് ഏട്ടൻ അല്ലാതെ ഇനി ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടാൻ എന്നെക്കൊണ്ട് കഴിയില്ല എന്ന് പക്ഷേ അമ്മ എപ്പോഴും എന്നെ ഉപദേശിക്കുകയാണ് നിനക്ക് ജീവിതം ഇനിയും ഒരുപാട് ബാക്കി കിടക്കുകയാണ് വെറുതെ ഓരോന്ന് പറഞ്ഞ് അത് നശിപ്പിക്കരുത് എന്ന്…

ഒടുവിൽ അമ്മയ്ക്ക് കൂടി ബോധിച്ച ഒരാളുമായി എന്റെ വിവാഹം ഉറപ്പിക്കുവാൻ തീരുമാനിച്ചു എന്റെ സമ്മതമൊക്കെ അമ്മ വാങ്ങിയിരുന്നു കരഞ്ഞും പിണങ്ങിയും മറ്റും…

ഒടുവിൽ വന്നയാളിനോട് എനിക്കൊന്നു കാണണം സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് വിളിച്ചു… അയാളോട് തന്നെ ഞാൻ തുറന്നു പറഞ്ഞിരുന്നു ഈ അമ്മയെ വിട്ട് എനിക്കൊരു ജീവിതമില്ല എന്ന്…
അത്രയ്ക്ക് അമ്മ എന്നെ സ്നേഹിക്കുന്നുണ്ട്.. എന്ന്…

അമ്മയോട് ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല എന്ന് പറഞ്ഞാൽ ആൾക്ക് സങ്കടം ആകും അതുകൊണ്ട് നിങ്ങൾ തന്നെ എന്നെ വിട്ടു പോകണം!!! ഈ വിവാഹത്തിൽ നിന്ന് പിന്മാറണം…

ഒരു ചിരിയോടെ അയാൾ എന്നോട് പറഞ്ഞിരുന്നു.

“”” ഇത് നിങ്ങൾ പറയാതെ തന്നെ എനിക്ക് മനസ്സിലായ ഒരു കാര്യമാണ്, ആ അമ്മയും മരുമകളും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ട് എന്ന്…

ഈ വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ അമ്മ എന്നെ കാണാൻ വന്നിരുന്നു അമ്മ എന്നോട് പറഞ്ഞത് മരുമകളെല്ലാം അവൾ എന്റെ മകൾ തന്നെയാണ് എന്നാണ് ഒരിക്കലും ആ കണ്ണ് നിറയാൻ അവസരം കൊടുക്കരുത് എന്ന്!!!

ഒരുപക്ഷേ ഈ വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് പറഞ്ഞ് അവൾ വരും പക്ഷേ എനിക്ക് വേണ്ടി അതിനു സമ്മതിക്കരുത് എന്ന്..!!!! പൊന്നുപോലെ നോക്കിക്കോളാം എന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തതിനുശേഷം ആണ് ഈ വിവാഹം ഉറപ്പിച്ചത് തന്നെ!!!””

വീണ്ടും അമ്മ എന്നെ തോൽപ്പിച്ചല്ലോ എന്നുള്ള ചിന്തയിൽ എന്റെ മിഴികൾ നിറഞ്ഞു വന്നിരുന്നു…

“”’ ഈ മരുമകളുടെ അമ്മയോടുള്ള സ്നേഹം കണ്ട് ഞാൻ ഒരു കാര്യം അന്നേ തീരുമാനിച്ചിരുന്നത് തന്നെ ഒരിക്കലും വിട്ടുകളയില്ല എന്ന്!!! തനിക്ക് എന്നെ എപ്പോ അംഗീകരിക്കാൻ പറ്റുന്ന അപ്പോ അംഗീകരിച്ചാൽ മതി!!

പിന്നെ മാണിക്യകല്ല് പോലത്തെ ആ അമ്മയെ വിട്ടുകളയാനും എനിക്ക് പറ്റില്ല നമ്മൾ എവിടെയുണ്ടോ അവിടെ ആ അമ്മയും കാണും!! സ്വന്തം മകന്റെ സ്ഥാനത്ത് എനിക്ക് എത്തിച്ചേരാൻ കഴിയുമോ എന്നറിയില്ല എങ്കിലും ഞാൻ എന്റെ മരിച്ചുപോയ അമ്മയുടെ സ്ഥാനത്ത്, ആ അമ്മയെ കണ്ടുകഴിഞ്ഞു!”””

പിന്നൊന്നും എനിക്ക് അയാളോട് പറയാൻ ഉണ്ടായിരുന്നില്ല ഈ ഒരു വിവാഹം കൊണ്ട് അമ്മയ്ക്ക് സമാധാനം കിട്ടുമെങ്കിൽ ആവാം എന്ന് ഒരു നിമിഷത്തിൽ ഞാനും കരുതി കാരണം അയാളെക്കാൾ ഞങ്ങളെ മനസ്സിലാക്കാൻ മറ്റൊരാൾക്ക് ഇനി കഴിഞ്ഞെന്ന് വരില്ല….

അമ്മയുടെ സെലക്ഷൻ പക്ഷേ തെറ്റിയില്ല എന്ന് വിവാഹം കഴിഞ്ഞതോടെ ഞങ്ങൾക്ക് മനസ്സിലായിരുന്നു ഏട്ടൻ എങ്ങനെയായിരുന്നുവോ ഞങ്ങൾക്കിടയിൽ അതുപോലെതന്നെ ആയിരുന്നു പുതിയ ആളും…

ദൈവം പറഞ്ഞയച്ച പോലെ!!!

വീണ്ടും ആ സ്വർഗം ഞങ്ങൾക്ക് തിരിച്ചു കിട്ടി ഞങ്ങളുടെ കളി ചിരികളും… ഏട്ടൻ ഒരു വിങ്ങലായി മനസ്സിലുണ്ടെങ്കിൽ പോലും.. ചില മുറിവുകൾക്ക് മരുന്നാകാൻ ചിലരുടെ സാമീപ്യം കഴിയും എന്നത് പോലെ ഇപ്പോൾ ഞങ്ങൾക്കും എല്ലാം മറക്കാൻ കഴിയുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *