(രചന: J. K)
എനിക്ക് അയാളെ മറക്കാൻ കഴിയില്ല അച്ഛാ…..ഒന്നുമില്ലെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ???””””‘ എന്ന് പറഞ്ഞ് ഗീതു പൊട്ടിക്കരഞ്ഞു…
അത് കേട്ടപ്പോൾ, രാജശേഖരന് കൂടുതൽ ദേഷ്യം വന്നു.. ഒരു ചാൻസ് കൂടി അവൾക്ക് കൊടുത്തു ആലോചിച്ച് ഒരു തീരുമാനത്തിൽ എത്താൻ… രാജശേഖരൻ എറിഞ്ഞു പൊട്ടിച്ച ഫോൺ അവൾ കയ്യിലെടുത്തു…
അത് സ്വിച്ച് ഓൺ ചെയ്തു നോക്കി.. ഡിസ്പ്ലേ പോയിരിക്കുന്നു.. എന്നിട്ടും മെല്ലെ തപ്പിത്തടഞ്ഞ് ആ നമ്പർ വിളിച്ചു നോക്കി… വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല…
കട്ടിലിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞിനെ അവൾ നോക്കി.. ഒന്നുമറിയാതെ ഉറക്കത്തിൽ ചിരിക്കുന്നുണ്ട് പാവം….
ആ മുഖത്ത് നോക്കിയാൽ മുഴുവൻ, ദേവന്റെ ഓർമ്മകളാണ് വരിക ദേവനെ പറച്ചുവെച്ചതുപോലെയാണ് മോള്..
മോളെയും പിടിച്ച് പൊട്ടിക്കരഞ്ഞു ഗീതു..
അവളുടെ ഓർമ്മകൾ പുറകിലേക്ക് പോയി..
വലിയൊരു വീട്ടിലെ ഒറ്റ മോളായിട്ട് ആയിരുന്നു അവളുടെ ജനനം… വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുക എന്നൊക്കെ പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ അവളുടെ കാര്യത്തിൽ ശരിയായിരുന്നു….
രാജശേഖരനും ഭാര്യ സത്യഭാമയും അവളെ താഴത്തും തലയിലും വയ്ക്കാതെ വളർത്തി..
അതിന്റെ എല്ലാ കുറുമ്പും അഹങ്കാരവും അവൾക്കുണ്ടായിരുന്നു… അതുകൊണ്ട് തന്നെയാണ് സ്വന്തം അച്ഛൻ സ്ഥാപനത്തിൽ മാനേജർ ആയി വന്നയാളെ പ്രണയിച്ചതും…
ദേവനാരായണൻ”””‘
പഠിക്കുമ്പോൾ അയാൾ സീനിയറായിരുന്നു..
പെൺകുട്ടികളുടെ ഒക്കെ ആരാധനാ കഥാപാത്രം നന്നായി പാടുകയും ചിത്രം വരക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്ന ആളെ എല്ലാവരും ആരാധനയോടെ കൂടി തന്നെയാണ് നോക്കിയത്…
അന്നേ ഗീതു ദേവനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു…
പക്ഷേ കോളേജിൽ വച്ച് ഒരു നോട്ടം പോലും ഗീതുവിന് അയാൾ നൽകിയിരുന്നില്ല…
മറ്റു പെൺകുട്ടികൾ ആയാളുടെ പേര് പറയുമ്പോൾ എന്തിന് എന്നറിയാതെ ഒരു കുശുമ്പ് അവളുടെ ഉള്ളിൽ വന്നു….
അവിടത്തെ പഠനം അവസാനിച്ചുവെങ്കിലും ദേവനെ അവൾ മനസ്സിൽനിന്നും കളഞ്ഞിട്ട് ഉണ്ടായിരുന്നില്ല…
ഹയർ സ്റ്റഡി സിനു വേണ്ടി അവൾ ഡൽഹിയിലുള്ള സ്വന്തം അപ്പച്ചിയുടെ വീട്ടിലേക്ക് പോയി..
രാജശേഖരനും സത്യഭാമയും ഇടയ്ക്കിടയ്ക്ക് അവിടെ വന്നു മകളെ കണ്ടു കൊണ്ടിരുന്നു… പഠനമൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കണ്ടത് സ്വന്തം ഫാക്ടറിയിൽ മാനേജർ പോസ്റ്റിൽ ദേവനെ…
കണ്ടപ്പോൾ അത്ഭുതമായിരുന്നു അവൾക്ക്.. ഹൃദ്യമായ ഒരു ചിരി ആദ്യമായി കണ്ടപ്പോൾ അവൾക്ക് ദേവൻ നൽകി.. അവൾ തിരികെയും..
പിന്നെ ഓരോ കാരണങ്ങൾ ഉണ്ടാക്കി ഫാക്ടറിയിലേക്ക് വന്നുകൊണ്ടിരുന്നത് ഗീതു വാണ് ദേവനെ കാണാൻ വേണ്ടി മാത്രം….
ദേവന് ആരുമുണ്ടായിരുന്നില്ല ഒരു അനാഥനായിരുന്നു അയാൾ, തന്നോട് ദേവന് ഉള്ളിൽ പ്രണയം ഒന്നുമില്ല എന്ന് അവൾ തിരിച്ചറിഞ്ഞു…
പക്ഷേ ഓരോ ദിവസം കഴിയുന്തോറും അവളുടെ ഉള്ളിൽ അയാൾ വേരുറപ്പിച്ചിരുന്നു…
ആദ്യമായി അയാളോട് പ്രണയം തുറന്നു പറഞ്ഞപ്പോൾ എതിർക്കുകയാണ് ചെയ്തത്…
ഒരിക്കലും അവൾക്ക് പറ്റിയ ഒരാളല്ല താൻ എന്ന് അയാൾക് ബോധ്യം ഉണ്ടായിരുന്നു അവർ തമ്മിലുള്ള സാമ്പത്തിക അന്തരം, അത്രയ്ക്ക് കൂടുതലായിരുന്നു…
പിടിവാശി കാരിയായ ഗീതു അയാൾ പറഞ്ഞതൊന്നും ചെവിക്കൊണ്ടില്ല… അവൾ വാശിയോടെ അയാളെ പ്രണയിച്ചു..
തിരികെ പ്രണയിച്ചില്ലെങ്കിൽ അയാളുടെ മുന്നിൽ നിന്ന് തന്നെ താൻ ഇല്ലാതാവുമെന്ന് ഭീഷണിപ്പെടുത്തി…
ഇത്രയും തനിക്കായി ചെയ്യാൻ മുതിർന്ന അവളെ കണ്ടില്ല എന്ന് നടിക്കാൻ, പിന്നെ ദേവനായില്ല അയാൾ മെല്ലെ അവളെ സ്നേഹിക്കാൻ ശ്രമിച്ചു..
ആത്മാർത്ഥമായി തന്നെ…
രാജശേഖരൻ അറിഞ്ഞപ്പോൾ വലിയ പ്രശ്നമായിരുന്നു അയാൾ ദേവനെ ഭീഷണിപ്പെടുത്തി അതിൽ നിന്നും പിൻമാറ്റാൻ നോക്കി പക്ഷേ, അയാൾ അപ്പോഴേക്ക് ഗീതു വിനെ ഭ്രാന്തമായി സ്നേഹിച്ച തുടങ്ങിയിരുന്നു…
രാജശേഖരനെ എതിർപ്പ് നിലനിൽക്കെ തന്നെ അവർ രണ്ടുപേരും വിവാഹിതരായി…
ഇങ്ങനെ ഒരു മോൾ ഇല്ല എന്ന് രാജശേഖരനും പറഞ്ഞു… പ്രണയത്തിന്റെ ആദ്യത്തിൽ തോന്നിയ സുഖമൊന്നും ജീവിതത്തിൽ പിന്നീട് ഉണ്ടായിരുന്നില്ല….
അവളുടെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അയാളുടെ ദാരിദ്ര്യത്തിലേക്ക് വന്നപ്പോൾ അവിടവുമായി അവൾക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല….
അത് അവർക്കിടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കി… ഒരിക്കൽ ഗീതുവിന്റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ വിവാഹത്തിന് പങ്കെടുക്കാൻ അവൾ പോയി അവരുടെ ഫാമിലി ഫ്രണ്ട് കൂടിയായിരുന്നു അവർ….
ദേവൻ പോയില്ലായിരുന്നു…
അവിടെവച്ച് സത്യഭാമയെ യും രാജശേഖരനും അവൾ കണ്ടു..
സത്യഭാമ അവളെ മോളെ എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു രാജശേഖരനും ഉള്ളിലെ മഞ്ഞ് ഉരുകിയിരുന്നു അപ്പോഴേക്കും അവളെ അവർ ചേർത്ത് പിടിച്ചു പക്ഷേ അവർ ദേവനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല…
ദേവന്റെ കൊച്ചുവീട്ടിൽ അവൾക്കുള്ള സൗകര്യം ഇല്ല എന്നറിഞ്ഞപ്പോൾ രാജശേഖരൻ എസി യും മറ്റ് ഫർണിച്ചറുകളും അയാളുടെ വീട്ടിലേക്ക് കൊടുത്തയച്ചു…
പക്ഷേ അത് ദേവന് അംഗീകരിക്കാൻ കഴിഞ്ഞില്ല ഇത് അയാളുടെ അഭിമാനത്തിനേറ്റ ക്ഷതം പോലെയായി…
അതൊന്നും സ്വീകരിക്കാൻ അയാൾ തയ്യാറായില്ല അതെല്ലാം രാജശേഖരനെ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു അത് രാജശേഖരനെയും ചൊടിപ്പിച്ചു..
അതിന്റെ പേരിൽ ദേവനും ഗീതുവും തമ്മിൽ വഴക്കായി…
ഗീതു, എന്തൊക്കെയോ പറഞ്ഞപ്പോൾ അറിയാതെ ദേവൻ അവളെ അടിച്ചു പോയി അതിന്റെ പേരിൽ കുഞ്ഞിനെയുമെടുത്ത് അവൾ സ്വന്തം വീട്ടിലേക്ക് പോന്നു.. രാജശേഖരൻ, അവളെ സ്നേഹം കൊണ്ടു പൊതിഞ്ഞു…
മേലെ ദേവനും ആയുള്ള ബന്ധം ഒഴിവാക്കി അവിടെ അവരുടെ സ്റ്റാറ്റസിന് ഒത്ത രീതിയിൽ അവളെ കല്യാണം കഴിച്ചു വിടാൻ ആയിരുന്നു അയാളുടെ പ്ലാൻ… കുഞ്ഞിനെ അവർ തന്നെ നോക്കിക്കോളാം എന്ന് പറഞ്ഞു…
അവൾക്ക് പക്ഷേ അത് സ്വീകാര്യമായിരുന്നില്ല…. അവൾ ദേവന്റെ അടുത്തേക്ക് തന്നെ പോവുകയാണ് എന്ന് പറഞ്ഞു…. രാജശേഖരൻ യാതൊരു കാരണവശാലും അതിന് അനുവദിച്ചില്ല…
എത്രയൊക്കെ പറഞ്ഞാലും അവൾക്ക് ദേവനോടുള്ള പ്രണയം അങ്ങനെ തീരുന്നതായിരുന്നില്ല..
രാജശേഖരൻ അവളെ ദേവനുമായി ഏതുതരത്തിലും കോൺടാക്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ല…
ഒരിക്കൽ ദേവൻ അവളെ കാണാൻ വന്നപ്പോൾ കാണാൻ അനുവദിച്ചതും ഇല്ല.. അവൾ ആകെ ധർമ്മസങ്കടത്തിൽ ആയിരുന്നു ദേവനെ മറക്കാൻ ഈ ജന്മം അവൾക്ക് ആകുമായിരുന്നില്ല..
അച്ഛനെ വിഷമിപ്പിക്കാനും ദേവനെ ഉപേക്ഷിക്കാനും വയ്യാതെ രണ്ടിനും നടുക്ക് അവൾ നിന്നു…
ഏതോ ഒരു ചീത്ത നിമിഷത്തിൽ,
അവൾ സ്വയം ആ ത് മഹത്യയ്ക്ക് ശ്രമിച്ചു… സത്യഭാമ കണ്ടതുകൊണ്ട് നേരത്തിന് അവളെ ആശുപത്രിയിൽ എത്തിച്ചു..
ഏകമകൾ അങ്ങനെ ചെയ്തപ്പോൾ രാജശേഖരൻ ആകെ തകർന്നിരുന്നു അയാളുടെ വാശിയുടെ പുറംചട്ട അഴിഞ്ഞു വീണു അയാൾ അവളുടെ സൈഡിൽ നിന്നും ചിന്തിക്കാൻ തുടങ്ങി…
അയാളുടെ വാശി ഉപേക്ഷിച്ച് തന്റെ മകൾ സന്തോഷമായിരിക്കും എന്ന് അയാൾക്ക് തോന്നി…
ദേവനെ വിളിച്ചു കൊണ്ടുവന്നതും,
ഗീതുവിന് അയാളുടെ കയ്യിൽ ഏൽപ്പിച്ചതും എല്ലാം അയാൾ ആയിരുന്നു…
തന്റെ പക്വത കുറവ് കൊണ്ട് അവൾ ചെയ്ത കുഴപ്പങ്ങൾ എല്ലാം അവൾക്ക് മനസ്സിലായിരുന്നു… ജീവിതത്തിൽ സുഖസൗകര്യങ്ങളെക്കാൾ ഏറെയാണ് സ്നേഹബന്ധങ്ങളുടെ സ്ഥാനമെന്ന് അവൾ ഇതിനകം തിരിച്ചറിഞ്ഞിരുന്നു…
പിന്നീടുള്ള അവരുടെ ജീവിതം സ്വർഗ്ഗ തുല്യമായിരുന്നു…. ഗീതുവിന് അവളുടെ അച്ഛനെയും ഭർത്താവിനെയും ഒരുമിച്ച് തിരിച്ചുകിട്ടി…
അവളുടെ കണ്ണുകൾഇനി ഒരിക്കലും നിറയരുത് എന്ന് ദേവനും ഉറപ്പിച്ചിരുന്നു…