(രചന: J. K)
“” പ്രതാപേട്ടൻ ഇത് എവിടെ പോയതാ?? “”
ചാന്ദിനി അത് ചോദിക്കുമ്പോൾ തന്നെ അയാൾക്ക് അറിയാമായിരുന്നു എല്ലാം അറിഞ്ഞുവച്ചുകൊണ്ട് തന്നെയാണ് അവളുടെ ഈ ചോദ്യം എന്ന്. അതുകൊണ്ടുതന്നെ പ്രതാപൻ മറ്റൊന്നും ഓർക്കാതെ മറുപടി പറഞ്ഞു..
“”‘ വെറുതെ അതെന്റെ വായിൽ നിന്ന് ഒരു തവണ കൂടി കേട്ട് നിർവൃതി അടയാൻ ആണോ? എങ്കിൽ പിന്നെ ഒന്ന് ഒരു തവണ കൂടി കേട്ടോ ഞാൻ പോയത് നന്ദിനിയുടെ അടുത്തേക്കാണ്.. അവളുടെ മകളുടെ കല്യാണം അല്ലേ… മീര മോൾടെ, നമ്മളും കഴിയുന്ന രീതിയിൽ സഹായിക്കേണ്ടെ??””
‘” ഈ പറയുന്ന നന്ദിനി എന്റെ ചേച്ചിയല്ലേ അല്ലാതെ നിങ്ങളുടെ ആരുമല്ലല്ലോ അവളെ സഹായിക്കാൻ ഞാനല്ലേ മുന്നിട്ടിറങ്ങേണ്ടത്.. ഓ അത് മറന്നു പഴയ കാമുകി ആണല്ലോ.. അപ്പൊ പിന്നെ സഹായിച്ചേ പറ്റൂ… “”
“” ചാന്ദിനി നീ ഇത് മനപ്പൂർവ്വം ഒരു പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇത്രമാത്രം ദേഷ്യപ്പെടാൻ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല!!””
അത് പറഞ്ഞ് അയാൾ മുകളിലെ മുറിയിലേക്ക് പോയി മനസ്സ് അത്രമേൽ അസ്വസ്ഥമാകുമ്പോൾ അയാൾ ആ റൂമിലാണ് ചെന്നിരിക്കാറ്..
അവിടെ എത്തിയതും ഫോണെടുത്ത് അയാൾ ഒന്നു കൂടി നോക്കി.. ഇന്ന് ചെന്നപ്പോൾ എടുത്തതാണ് മീര മോളുടെ ഫോട്ടോ.. അതിലേക്ക് അയാൾ കണ്ണും നട്ടിരുന്നു തന്റെ അമ്മയുടെ അതേ ചായയാണ് അവൾക്ക് എന്ന് അയാൾക്ക് തോന്നി…
വേഷ്ടിയും മുണ്ടും ഉടുത്തപ്പോൾ ശരിക്ക് പണ്ട് ചെറുപ്പത്തിൽ കണ്ടു മറന്ന അമ്മയുടെ മുഖം അമ്പലത്തിലേക്ക് പോകാനായി ഒരുങ്ങിയതായിരുന്നു അവൾ അപ്പോഴാണ് താൻ അവിടെ എത്തുന്നത്… പ്രതാപൻ മാമി എന്ന് വിളിച്ച് ഓടിവന്നു. അല്ലെങ്കിലും അവൾക്ക് പണ്ടേ തന്നെ വളരെ ഇഷ്ടമാണ്…
ചിലപ്പോൾ രക്തം രക്തത്തെ തിരിച്ചറിയുന്നതായിരിക്കും..
ഓർമ്മകൾ ഒരുപാട് കാലം പുറകിലേക്ക് പോയി അന്ന് തനിക്ക് പട്ടാമ്പി ബാങ്കിലേക്ക് മാറ്റം കിട്ടി ആയിരുന്നു അങ്ങോട്ട് പോയത് അവിടെ താമസിക്കാൻ ഒരു ഇടം തേടി നടന്നപ്പോഴാണ് ഒരു കുഞ്ഞു വീട് തരപ്പെട്ടത്.. ഓഫീസിലെ പിയൂൺ ശങ്കരേട്ടൻ ആണ് വീട് തരപ്പെടുത്തി തന്നത്..
അതിന് തൊട്ടരികിൽ ഉള്ള കുടുംബക്കാരായിരുന്നു അവർ..
ഒരു പാവം പിടിച്ച മുത്തശ്ശിയും അവരുടെ മകളുടെ മൂന്ന് പെൺമക്കളും.. അച്ഛൻ അവരെ ഉപേക്ഷിച്ചു പോയിട്ട് ഒരുപാട് നാളായിരുന്നു അമ്മ കുറച്ചുകാലം മുൻപ് മരിച്ചിരുന്നു പിന്നെ അവർക്ക് ആകെ സ്വന്തം എന്ന് പറയാൻ ആ മുത്തശ്ശി മാത്രമേ ഉണ്ടായിരുന്നുള്ളൂ…
മൂത്ത രണ്ടുപേരും ഓരോ ജോലികൾ ചെയ്താണ് ആ കുടുംബത്തെ മുന്നോട്ടു നയിച്ചിരുന്നത് പഠിക്കുകയായിരുന്നു മുത്തശ്ശി മുത്തശ്ശിയെ കൊണ്ട് കഴിയാവുന്ന സഹായങ്ങൾ എല്ലാം അവർക്ക് ചെയ്തു കൊടുക്കും..
മൂത്തവർ വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന പരിപാടിയായിരുന്നു രാവിലെ ഒരുപാട് ഇഡ്ഡലിയും മറ്റ് പലഹാരങ്ങളും ഉണ്ടാക്കും ഹോട്ടലുകളിലും മറ്റും അത് എത്തിക്കും..
ഉച്ചയ്ക്ക് കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് ജോലിക്കാർക്ക് ആവശ്യമുള്ള പൊതിച്ചോറ് കൊടുത്തയക്കും ഇതൊക്കെയായിരുന്നു അവരുടെ വരുമാനം മാർഗ്ഗം…
രണ്ടാമത്തെ അവിടെ തന്നെയുള്ള ഒരു പ്രൈവറ്റ് ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു…
അവരുണ്ടാക്കുന്ന ആഹാരസാധനങ്ങൾ മറ്റു കടകളിൽ എല്ലാം കൊണ്ട് ചെന്ന് എത്തിക്കാൻ ശങ്കരേട്ടന്റെ മോനാണ് സഹായിക്കാറ്. അവനെ ടൗണിൽ തന്നെ ഓട്ടോ ഓടിക്കൽ ആയിരുന്നു ജോലി..
”’ സാറിന് വെച്ചുണ്ടാക്കാൻ അറിയില്ലെങ്കിൽ മാസം അവർക്ക് എന്തെങ്കിലും കൊടുത്താൽ മതി അവിടെനിന്ന് എടുപ്പിക്കാം അവർക്കും അതൊരു സഹായമാകും എന്ന് പറഞ്ഞപ്പോൾ പിന്നെ എതിര് പറയാൻ നിന്നില്ല…
അങ്ങനെയാണ് ഭക്ഷണം അവിടെ നിന്നാക്കിയത് ഓരോ ദിവസവും ഓരോരുത്തരായിരുന്നു കൊണ്ടുവന്നിരുന്നത് അവരുടെ ഒഴിവിനനുസരിച്ച് ചില ദിവസം മൂത്തവർ നന്ദിനി ആണെങ്കിൽ ചില ദിവസം ചാന്ദിനി ഫിനാൻസ് കമ്പനിയിലേക്ക് പോകുന്നതിനു മുമ്പ് എനിക്കുള്ള ഭക്ഷണം തന്നിട്ട് പോകും..
ഭക്ഷണം കൊണ്ട് തരുമ്പോൾ ചാന്ദിനി എന്തെങ്കിലുമൊക്കെ വർത്തമാനം പറയാൻ നിൽക്കും പക്ഷേ നന്ദിനി കൊണ്ട് തന്നിട്ട് ഒരു ചിരി മാത്രം സമ്മാനിച്ച പോകാറാണ് പതിവ്….
ഞാനറിയാതെ തന്നെ പലപ്പോഴും നന്ദിനിയെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.. എന്തൊ വല്ലാത്തൊരു ആകർഷണീയത അവൾക്കുള്ളത് പോലെ എനിക്ക് തോന്നി.. അവളെ എന്റെ കൂടെ കൂട്ടിയാൽ കൊള്ളാം എന്ന് തോന്നി ഒരു ദിവസം ഞാൻ അത് അവളോട് തുറന്നു പറഞ്ഞു..
“”” എന്റെ വിവാഹം കഴിഞ്ഞതാണ്””
അതും പറഞ്ഞ് അവൾ അവിടെ നിന്നും നടന്ന എനിക്ക് വിശ്വാസം വരുന്നില്ല ആയിരുന്നു പിറ്റേദിവസം ചാന്ദിനി വന്നപ്പോൾ ഞാൻ അതിനെപ്പറ്റി ചോദിച്ചു..
“”” ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണ് അതൊരു മാനസിക രോഗിയായിരുന്നു അവർ അതൊന്നും പറയാതെ മറച്ചുവെച്ച് കല്യാണം നടത്തി ഇവിടെ അന്വേഷിക്കാനും ആരും ഉണ്ടായിരുന്നില്ല…
ആൾക്കാരുടെ മുന്നിൽ വലിയ ആളുകൾ ആവാൻ അമ്മാവന്മാർ മുന്നിൽ നിന്നു കല്യാണം നടത്തി കയ്യിൽ നിന്ന് പൈസ ചെലവാകത്ത കാര്യത്തിന് എല്ലാവരും ഇറങ്ങിത്തിരിക്കുമല്ലോ…
അവിടെ ചെന്നപ്പോൾ ചേച്ചിക്ക് വല്ലാത്ത ഉപദ്രവമായിരുന്നു അയാളിൽ നിന്ന്… മൃഗങ്ങളെക്കാൾ കഷ്ടമായ ഒരാൾ… ചേച്ചിയെ ജീവനോടെ കിട്ടും എന്നുപോലും നമുക്ക് വിശ്വസിക്കാൻ കഴിയില്ല അവിടെ നിന്ന് ചേച്ചി അനുഭവിച്ച പീഡകൾ ഓർക്കുമ്പോൾ… “””
അതും കൂടി കേട്ടപ്പോൾ എനിക്ക് എന്തോ അവളോട് സ്നേഹം കൂടിയതേയുള്ളൂ..
എല്ലാം അറിഞ്ഞും ഞാൻ എന്റെ മനസ്സ് അവളെ അറിയിച്ചു.. അവൾ പ്രതികരിച്ചത് പോലുമില്ല എന്നോട് ഒന്നും മിണ്ടാതെ അവൾ ഓടിപ്പോയി..
പക്ഷേ അവളുടെ പിന്നീടുള്ള ഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു എന്നോടുള്ള പ്രണയം അവളുടെ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് എന്ന്… ഒരുപക്ഷേ അവളുടെ ഇപ്പോഴത്തെ അവസ്ഥയാവാം അവളെ അത് തുറന്നു പറയുന്നതിൽ നിന്നും വിലക്കുന്നത്..
ഒരു ദിവസം പനിച്ചു കിടന്നപ്പോൾ ഞാൻ തന്നെയാണ് അവളോട് ഒരു കാപ്പി ഇട്ടു തരാൻ ആവശ്യപ്പെട്ടത്.. അവൾ അകത്തുകയറി കാപ്പിയിട്ട് എനിക്ക് കൊണ്ടുവന്ന് തന്നപ്പോഴേക്കും ഞാൻ മയങ്ങി പോയിരുന്നു എന്നെ തട്ടി വിളിച്ചു കാപ്പി എന്റേ കയ്യിലേക്ക് നീട്ടി..
അവളെ ഞാൻ ചേർത്ത് പിടിച്ചു എന്റെ കൈകൾ അതിർത്തികൾ ലംഘിക്കാൻ തുടങ്ങി.. ആദ്യം എതിർത്തവൾ പിന്നെ എനിക്ക് വിധേയയായി നിന്നു.. ഏതോ ഒരു നിമിഷത്തിൽ ഞങ്ങൾക്ക് സ്വയം നഷ്ടപ്പെട്ടു…
പിന്നീട് അങ്ങോട്ട് എനിക്ക് അവൾ എന്റെ സ്വന്തം പോലെ തന്നെ ആയിരുന്നു.. അത്രയും അധികാരം ഞാൻ അവളുടെ കാര്യത്തിൽ എടുത്തിരുന്നു..
വീട്ടുകാരെയും കൂട്ടി വരാം എന്ന് പറഞ്ഞ് ഞാൻ വീട്ടിൽ പോയി അമ്മയെയും അമ്മാവന്മാരെയും എല്ലാം അവളെ പെണ്ണ് ചോദിക്കാൻ പറഞ്ഞയച്ചു പക്ഷേ അവർ കണ്ടതും ഉറപ്പിച്ചത് എല്ലാം ചാന്ദിനിയെ ആയിരുന്നു..
അതറിഞ്ഞതും ഞാൻ അങ്ങോട്ട് വന്നു… അപ്പോഴേക്കും അറിഞ്ഞത് ശങ്കരേട്ടന്റെ മകനുമായി നന്ദിനി പ്രണയത്തിലായിരുന്നു അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി എന്നായിരുന്നു..
വേറെ മാർഗ്ഗമില്ലാതെ എനിക്ക് ചാന്ദിനിയേ വിവാഹം കഴിക്കേണ്ടി വന്നു…
പക്ഷേ അതിനുമുമ്പ് ഞാൻ നന്ദിനിയെ കാണാൻ വേണ്ടി ചെന്നിരുന്നു… മുത്തശ്ശി അവളോട് പറഞ്ഞത്രേ നല്ല വിവാഹാലോചനയാണ് ചാന്ദിനിക്ക് അയാളെ ഇഷ്ടമാണ് നിങ്ങളെല്ലാം പറഞ്ഞ സമ്മതിപ്പിക്കണം എന്ന് പറഞ്ഞ് അവൾ മുത്തശ്ശിയോട് ചട്ടം കെട്ടിയിരുന്നു എന്ന്…
അപ്പോഴേക്കും അവൾ ഗർഭിണിയായിരുന്നു അവൾ അവരുടെ മുന്നിൽ നിസ്സഹായയായി…
ഒടുവിൽ തന്റെ മുന്നിൽ ആ ത്മഹത്യ അല്ലാതെ മറ്റു വഴികൾ ഒന്നുമില്ല എന്നറിഞ്ഞ് ആ ത്മഹത്യ ചെയ്യാൻ പോയതായിരുന്നു അവിടെ നിന്നാണ് ശങ്കരേട്ടന്റെ മോൻ വിനുക്കുട്ടൻ കാണുന്നതും രക്ഷിക്കുന്നതും…
അപ്പോഴേക്കും ആരൊക്കെയോ കണ്ടു ആ സമയത്ത് അവരെ രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ അവർ തമ്മിൽ പ്രണയമായി അവർ ഒളിച്ചോടി എന്നുവരെയായി…
അവളോട് അവൾ പോലും അറിയാതെ ഉള്ളിൽ പ്രണയം കൊണ്ട് നടന്ന വിനുക്കുട്ടൻ അവളെ എല്ലാവരുടെയും മുന്നിൽ വച്ച് സ്വീകരിച്ചു…
ഇതെല്ലാം അവളെ തേടിപ്പോയ എന്നോട് വിനു കുട്ടൻ പറഞ്ഞു തന്നതായിരുന്നു.. എന്റെ കുഞ്ഞിന് ചുമക്കുന്ന അവളെ ഞാൻ കൊണ്ടുപോകും എന്ന് പറഞ്ഞപ്പോൾ അവൻ തന്നെയാണ് എന്നെ തടഞ്ഞത് ഇനി ഒരു പ്രശ്നം അവൾക്കുണ്ടാക്കി വയ്ക്കരുത് അല്ലെങ്കിൽ തന്നെ ധാരാളം ചീത്ത പേര് ഉണ്ട് ആ പാവത്തിന് എന്ന് പറഞ്ഞു….
ഞാൻ നിസ്സഹായനായി തിരിച്ചുപോന്നു…
ഒരു കൂരയ്ക്കുള്ളിൽ അവർ അന്യരെപ്പോലെ കഴിഞ്ഞു.. അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി…
ചാന്ദിനിയോട് ഞാൻ തുറന്നു പറഞ്ഞിരുന്നു എനിക്കിഷ്ടം നന്ദിനി ആണെന്ന് ബാക്കി ഒന്നും പറയാൻ എനിക്ക് പറ്റില്ല.. അത്ര പറഞ്ഞപ്പോൾ തന്നെ അവളുടെ റിയാക്ഷൻ ഭീകരമായിരുന്നു..
അതിൽ പിന്നെ അവൾക്ക് എന്നെ സംശയമായി.. എങ്ങോട്ടും വിടില്ല…
ഞങ്ങൾക്ക് ഒരു മോനായിരുന്നു… പക്ഷേ എന്റെ മോളുടെ വളരുന്നുണ്ട് എന്ന് ബോധ്യം എനിക്കുണ്ടായിരുന്നു…
പലപ്പോഴും പല സഹായങ്ങളുമായി ചെന്നതാണ് വിനു കുട്ടനും ഒപ്പം നന്ദിനിയും അതെല്ലാം തിരസ്കരിച്ചു ഒടുവിൽ..
എന്റെ മോളുടെ കല്യാണസമയം വന്നിട്ട് ഇപ്പോഴെങ്കിലും എന്തെങ്കിലും എനിക്ക് ചെയ്തില്ലെങ്കിൽ ഒരച്ഛൻ എന്ന് പറയുന്നതിൽ അർത്ഥമില്ല എന്ന് തോന്നി അങ്ങനെയാണ് എന്നെ കഴിയുന്ന സഹായവും കൊണ്ട് ചെന്നത് അതും നിരസിക്കാൻ നോക്കിയതാണ് പക്ഷേ ഞാൻ അത് അവിടെ വെച്ചിട്ട് പോന്നു…
താഴെ ബെല്ലടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ചാന്ദിനി പോയി വാതിൽ തുറന്നത് മുന്നിൽ നിൽക്കുന്ന നന്ദിനിയെയും ബിനുക്കുട്ടനെയും കണ്ടപ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു..
“”” ഇത് പ്രതാപേട്ടന് തന്നെ കൊടുത്തോളൂ എന്ന് പറഞ്ഞ് നന്ദിനി ഒരു കവർ ഏൽപ്പിച്ചു. നിങ്ങൾ തന്നെ നേരിട്ട് കൊടുത്തു എന്ന് പറഞ്ഞ്, അവൾ പ്രതാപനെ വിളിച്ചു എത്ര വിളിച്ചിട്ടും എണീക്കുന്നുണ്ടായിരുന്നില്ല ആള് അവൾ മുറിയിൽ പോയി തട്ടി വിളിച്ചു..
ഒരിക്കലും എണീക്കാത്ത ലോകത്തേക്ക് ആള് പോയിരുന്നു…
അയാളുടെ അവസാനത്തെ ആഗ്രഹം എന്നപോലെ വിവാഹത്തിന് മകളുടെ കഴുത്തിലും കാതിലും കയ്യിലും എല്ലാം അയാൾ കൊണ്ടുവന്ന സ്വർണം ഇടീക്കുമ്പോൾ നന്ദിനിയുടെ മിഴികൾ ഒഴുകി ഇറങ്ങിയിരുന്നു….
എങ്കിലും അവൾക്ക് അറിയാമായിരുന്നു മറ്റേത് ഒരു ലോകത്തിരുന്ന് അവളുടെ അച്ഛൻ അവളെ ആഗ്രഹിക്കുന്നുണ്ടാകും എന്ന്….