(രചന: J. K)
ഒരു ആശ്വാസത്തിന് വേണ്ടിയാണ് അയാൾ അവിനാഷിനെയും കൂട്ടി കടപ്പുറത്ത് പോയിരുന്നത്…
“”ടാ നിനക്ക് എന്തുപറ്റി എന്നയാൾ ചോദിച്ചപ്പോൾ എന്തു പറയണം എന്നറിയാതെ ഇരുന്നു അഭി..
ഇത്രമേൽ തകർന്ന് അവനെ കണ്ടിട്ടില്ല…
“”ടാ ആകെ കൂടെ വല്ലാത്ത അവസ്ഥയാണ്.. ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും..””
അഭി അങ്ങനെ പറഞ്ഞപ്പോൾ അവിനാശ് അവന്റെ അരികിൽ വന്നിരുന്നു..
ആ കൈ പിടിച്ചു..
“”പറയെടാ നിനക്ക് ഞാൻ ഇല്ലേ എന്ന് ചോദിച്ചു..””
അവൻ അരികിൽ വന്നിരുന്നു..
“”എടാ എനിക്ക് വീട്ടിൽ യാതൊരു സമാധാനവുമില്ല അവൾ എനിക്ക് ഒരു സ്വസ്ഥതയും തരുന്നില്ല..”
അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി എനിക്ക് അവനോട് സഹതാപം തോന്നി. വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് അവൻ കടന്നു പോകുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നു…
വെൽ സെറ്റിൽഡ് ആയ ഒരു കുടുംബത്തിലെ അംഗമാണ് അഭി.. അച്ഛനും അമ്മയും എല്ലാം നല്ല ജോലിക്കാരായിരുന്നു പിന്നെ ഒരു ചേച്ചിയുള്ളത് ഡോക്ടർ ആണ്..
എല്ലാംകൊണ്ടും ഭാഗ്യവാനാണ് അവൻ പക്ഷേ കുറെ നാൾ വിവാഹം പോലും വേണ്ട എന്ന് പറഞ്ഞ് നടന്നു…
അവന്റെ അമ്മയ്ക്കും അച്ഛനും ആയിരുന്നു ആ കാര്യം കൊണ്ട് വിഷമം അതുകൊണ്ട് അവർ ഞങ്ങളുടെ പുറകെ നടന്നു അവനെ പറഞ്ഞ് മനസ്സിലാക്കാൻ പറഞ്ഞു അവരുടെ കണ്ണടയും മുമ്പ് അവനെ കൊണ്ട് ഒരു വിവാഹം കഴിപ്പിക്കാൻ പറഞ്ഞു…
അങ്ങനെ ഞങ്ങൾ എല്ലാ സുഹൃത്തുക്കളും മുൻകൈയെടുത്താണ് അവനേ ക്കൊണ്ട് ഒരു വിവാഹം കഴിപ്പിച്ചത്..
അവരുടെ അന്തസ്സിനൊത്ത ഒരു കുട്ടി തന്നെയായിരുന്നു. പക്ഷേ എന്തോ ആ വിവാഹം അധികം നാൾ നീണ്ടുനിന്നില്ല പെട്ടെന്ന് തന്നെ അവർ പിരിഞ്ഞു..
ഇനി കല്യാണം വേണ്ട അങ്ങനെ ഒരു ജീവിതം തന്നെ വേണ്ട എന്ന് പറഞ്ഞ് നടന്നവനെ വീണ്ടും അവന്റെ അച്ഛനും അമ്മയും നിർബന്ധിച്ചു തന്നെയാണ് വീണ്ടും ഒരു കല്യാണം കഴിപ്പിച്ചത്..
ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അത്…
ഒരു പാവം കുട്ടിയാണ് അത് എന്നാണു കരുതിയത് .. പക്ഷേ ഇപ്പോൾ അഭി പറഞ്ഞത് കേട്ടപ്പോഴാണ് അവളുടെ തനി നിറം മനസ്സിലായത്..
അഭിക്ക് ഒരു പെണ്ണിനെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ല എന്നത് ഒരു സത്യമായിരുന്നു…
അവനത് ഞങ്ങളിൽ നിന്ന് പോലും ഒളിച്ചുവച്ചു ആദ്യത്തെ വിവാഹം കഴിഞ്ഞതോടുകൂടി ഈ ഒരു കാരണം കൊണ്ടാണ് ആ ബന്ധം പിരിഞ്ഞത്… അത് അവൻ കുറ്റബോധത്തോടെയാണ് പറഞ്ഞുതീർത്തത്..
ഇനി ഒരു പെണ്ണിനെ ജീവിതത്തിലെ ക്ഷണിക്കുന്നുണ്ടെങ്കിൽ എല്ലാ യാഥാർത്ഥ്യങ്ങളും അവളോട് പറഞ്ഞിട്ട് അവൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രമേ ഉള്ളൂ എന്ന് അവൻ തീരുമാനിച്ചിരുന്നു അതുകൊണ്ടുതന്നെ വിവാഹത്തിന്റെ മുമ്പേ എല്ലാം അവളോട് തുറന്നു പറഞ്ഞിരുന്നു ..
അവൾക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് രണ്ടാമത് അവൻ വിവാഹിതനായത്..
പക്ഷേ വിവാഹം കഴിഞ്ഞതോടുകൂടി അവളുടെ ഭാവം മാറി അവൾ അവനെ ഭരിക്കാൻ തുടങ്ങി അവന്റെ ഈ കുറവ് മുൻനിർത്തി അവൾ അവനെ അവളുടെ വരുതിയിലാക്കി അവൾ പറയുന്നത് കേൾക്കാതെ വേറെ തരമില്ലായിരുന്നു അഭിക്ക്..
അവൾക്ക് അവന്റെ അച്ഛനെയും അമ്മയെയും ഇഷ്ടമല്ലായിരുന്നു അതുകൊണ്ട് അവളാണ് നിർബന്ധിച്ച് ആ വീട്ടിൽ നിന്ന് താമസം മാറ്റിയത്…
വെറുമൊരു വാടക വീട്ടിലേക്ക് വലിയൊരു വീട് അവന് ഉള്ളപ്പോൾ ഇത് വേണോ എന്ന് ചോദിച്ചപ്പോൾ അവനെ പരിഹസിക്കുകയാണ് അവൾ ചെയ്തത്..
മറ്റുള്ളവരുടെ മുന്നിൽ തന്റെ കഴിവുകേട് പറഞ്ഞു അപഹാസ്യനാവാതിരിക്കാൻ അവൻ എല്ലാം ക്ഷമിച്ചു…
അവളുടെ ഇഷ്ടപ്രകാരം മറ്റൊരു വീട്ടിലേക്ക് താമസം മാറി പിന്നെയും കഴിഞ്ഞിട്ടില്ലായിരുന്നു അവളുടെ താണ്ഡവം സ്വന്തം വീട്ടിലേക്ക് വിളിക്കരുത് ആരുമായിട്ടും സംസാരിക്കരുത് എന്നൊക്കെ പറഞ്ഞ് അവൾ അവനെ വിലക്കി..
അച്ഛനെയും അമ്മയെയും പ്രാണനെ പോലെ കാണുന്നവന് അത് ഒട്ടും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. പക്ഷേ അവളെ മറുത്തൊന്നും ചെയ്യാനും വയ്യ ആകെ ധർമ്മടം സങ്കടത്തിലായി…
ഒരു ആത്മഹത്യയുടെ വക്കിലാണ് അവനിപ്പോൾ അതുകൊണ്ടാണ് അവൻ രണ്ടാമതൊരു അഭിപ്രായത്തിനായി എന്റെ അടുത്തേക്ക് വന്നത് അവന് എന്നെ അത്രമേൽ വിശ്വാസമുണ്ടായിരുന്നു…
“” എടാ അവള് നിന്നെ മുതലെടുക്കുകയാണ്. നീ ഇതിന് നിന്ന് കൊടുക്കരുത്.. നീ ഇപ്പോ തളർന്നിട്ടുണ്ടെങ്കിൽ ഒരു ജന്മം മുഴുവൻ അവളുടെ പേക്കൂത്ത് നീ സഹിക്കേണ്ടിവരും.. അതിലും ഭേദം അല്ലേ ഇത്തിരി ധൈര്യം ഇപ്പോൾ നീ കാണിക്കുന്നത് എന്ന് ചോദിച്ചു…
എല്ലാവരുടെയും മുന്നിൽ അപഹാസ്യനാകുന്നതായിരുന്നു അവന് സഹിക്കാൻ വയ്യാത്തത്.
“”അവൾ എന്ത് ചെയ്യും??അവൾക്ക് എന്ത് ചെയ്യാൻ കഴിയും?? എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എന്റെ കഴിവുകേട് അവളെല്ലാവരോടും പറയും എന്ന്..
ചുമ്മാ പറഞ്ഞിട്ട് പോട്ടെ അതുകൊണ്ട് നിനക്ക് എന്താണ് പ്രശ്നം… ഇങ്ങനെ അവളുടെ അടിമയായി കഴിയുന്നതിലും ഭേദമല്ലേ അത്..
നീ നല്ലൊരു ആളാണ് നല്ല മനസ്സിന്റെ ഉടമയാണ്.
ചെയ്യുന്ന ജോലിയിൽ നിന്റെ അത്ര അഗ്രഗണ്യൻ വേറെ ആരുമില്ല.. പോരാത്തതിന് എല്ലാത്തിനെയും പറ്റി കൃത്യമായ അറിവ്…
ഇതൊക്കെ കൊണ്ടുതന്നെ നീ വലിയൊരു ആളാണ്..
നീയാ പറഞ്ഞ കഴിവ് കേട് അത് ഒരിക്കലും നിന്നെ ബാധിക്കുന്നില്ല എന്ന് നീ കരുതണം… തന്നെയുമല്ല അതിനൊക്കെ ഇപ്പോൾ ഫലപ്രദമായ ചികിത്സയുണ്ട് നാണക്കേട് വിചാരിച്ച് ഇരിക്കേണ്ട കാര്യമില്ല.. നീയൊരു വിവരവും പക്വതയും ഉള്ള ആളല്ലേ…
എങ്ങനെയൊക്കെയോ അവനെ പറഞ്ഞ് മനസ്സിലാക്കി…
ഇത്രയും കാലം അവൻ ഇതെല്ലാം സ്വയം സഹിച്ച് ഉരുകുകയായിരുന്നു.
ഇപ്പോൾ സഹിക്കാൻ പറ്റാത്തത് കാരണം കൊണ്ടാവാം എന്നോട് തുറന്നു പറഞ്ഞത് ഞാൻ അവനോട് ഇതൊന്നും വലിയ പ്രശ്നമല്ല എന്ന് പറഞ്ഞു കൊടുത്തത് അവന്റെ മനസ്സിൽ ഏറ്റിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി
രണ്ട് ദിവസം കഴിഞ്ഞ് അവനെന്നെ വിളിച്ചിരുന്നു എല്ലാം സോൾവ് ആയി എന്ന് പറയാൻ…
പോയ അന്ന് തന്നെ അവളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മാറാൻ നോക്കി എതിർപ്പ് പറഞ്ഞവളോട് ശക്തമായി തന്നെ പറഞ്ഞു ഇനി അവിടെയെ ജീവിക്കാൻ പറ്റൂ എന്ന്…
അല്ലെങ്കിൽ പോകാം എന്ന്…
വാശിപിടിച്ച് അവൾ വീട്ടിലേക്ക് പോയത്രേ..
അവളുടെ വൃത്തികെട്ട സ്വഭാവം മാറ്റിവെച്ച് നന്നായി എന്റെ കൂടെ സഹകരിച്ച് ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം അവൾക്ക് തിരിച്ചു വരാം..
അല്ലെങ്കിൽ അവർക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാം.. അതാണ് ഇപ്പോൾ എന്റെ തീരുമാനം…
ആത്മവിശ്വാസത്തോടെ അവൻ അതൊക്കെ പറഞ്ഞത് കേട്ട് എനിക്കെന്തോ സന്തോഷം തോന്നി..
ഒരുപക്ഷേ അവനതെല്ലാം എന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴും അവൾ പറഞ്ഞത് കേട്ട് അവളുടെ അടിമയെ പോലെ അവൻ ജീവിച്ചേനെ..
പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കേട്ടു അവൾ പിണക്കം എല്ലാം മറന്ന് അവന്റെ വീട്ടിലേക്ക് തന്നെ തിരിച്ചെത്തി എന്ന്..
കേട്ടപ്പോൾ സന്തോഷം തോന്നി.. ഇനിയെങ്കിലും അവൻ സമാധാനമായി ജീവിക്കട്ടെ…